Tuesday, December 28, 2010

എന്റെ DSLR പരീക്ഷണങ്ങള്‍

കഴിഞ്ഞ ആഴ്ച്ചാ, നേരെ ചോവേ കൈ വെയ്കാന്‍ പാകത്തിന് ഒരു DSLR കിട്ടിയത്.  അതിന്റെ ഉടമസ്ഥനെ നമ്മടെ അപ്പുവെട്ടന്റെ ബ്ലോഗില്‍ കണ്ടിട്ടുള്ള റൂള്‍ ഓഫ് തേര്‍ഡ്, ഐ എസ് ഓ, ഗൈഡ് ലൈന്‍ അത് ഇത് എല്ലാം പറഞ്ഞു കേള്‍പ്പിച്ചു, ഒരു തെറ്റിധാരണ ഉണ്ടാക്കി, ക്യാമറ കൈ അടക്കി.

ഈ അലബ് എല്ലാം പങ്കുവെയ്ക്കാന്‍ എനിക്ക് നിങ്ങള്‍ എല്ലാം അല്ലെ ഉള്ളൂ, സൊ, ഇതാ പിടി.Monday, November 29, 2010

മാല മാലിക്‌ !

എങ്ങനെ ഉണ്ട് ?  കലക്കീലെ ?


ലോക്ക്റ്റ് എല്ലാം കാണുന്നുണ്ടല്ലോ, ല്ലേ ?


ഇനിയാണ് മെയിന്‍ പരിപാടി...കടിയ്ക്കാന്‍ പറ്റിയ ഒരു സ്പോട്ട് കിട്ടണം.
ഈശ്വരാ...മാലയുടെ ഓണര്‍ കാണുനില്ലല്ലോ, ല്ലേ ?
മ്മം...ഇത് കൊള്ളാം....
മ്മ്മം.....പറിഞ്ഞു അങ്ങ് വരുന്നില്ല...


ഹേയ്...ആരാ പറഞ്ഞേ ഞാന്‍ കടിയ്ക്കുവ്വാന് ?  ഇത് ഞാന്‍ ശരിയാക്വല്ലേ ?
ഞാന്‍ ഫുള്‍ ഡീസെന്റ്‌ അല്ലെ ?  അല്ലെ ?

Wednesday, November 3, 2010

ദില്‍ബനും കാശ്മീരും.ദില്‍ബന് മറുപടി എഴുതി വന്നപ്പോ, നീണ്ടു പോയി.  എന്നാ പിന്നെ അത് ഇവിടെ കിടകട്ടെ.


ദില്‍ബന്‍ പോസ്റ്റ്‌ : http://chakravyouham.blogspot.com/2010/10/blog-post.html

ദില്‍ബാ....വേറെ ഒരു ശതമാന കണക്ക് നോക്കാം.  ഇത് തപ്പി എടുത്തത്‌ ജമ്മു & കാശ്മീര്‍ സര്‍ക്കാര്‍ വെബ്‌ സൈറ്റ്ല്‍ നിന്നാണ്.

1. ഏരിയ :അതായിത്, 35 % പാകിസ്ഥാന്റെ കയ്യില്‍, 19% ചൈനയുടെ കയ്യില്‍.   ടോടാല്‍ 54% വേറെ ആള്കാരുടെ  കയ്യില്‍ ആണ്.  

ഇന്ത്യയ്ടെ ഭാഗമായി ഉള്ളത് 45.6% മാത്രം ആണ്.

2. പോപ്പുലേഷന്‍ :

ജമ്മു ആന്‍ഡ്‌ കാശ്മീര്‍ എന്ന സംസ്ഥാനത്തെ കാലാവസ്ഥ അടിസ്ഥാനമാകി  മൂന്ന് ഡിവിഷന്‍ ആയി തിരിച്ചിട്ടുണ്ട്. 
1) ജമ്മു (Sub-tropical region)
2) ലഡാക്   (Arctic cold desert area)
3) കാശ്മീര്‍ താഴ്വര. (Temperate Kashmir valley )

പിന്നെ, ഈ മൂന്ന് ഡിവിഷനുകളും കൂടി 22 ജില്ലകള്‍ ആയി തിരിച്ചിരിയ്ക്കുന്നു.  ഈ മൂന്ന് ഡിവിഷനുകളിലെ പോപ്പുലേഷന്‍ താഴെ പറയുന്ന പോലെയാണ്.


ഇനി ദില്‍ബന്‍ പറഞ്ഞ പോലെ, ഏരിയ കാശ്മീര്‍ ഭാഗത്ത്‌ കുറവാണ്, അവിടെ ഉള്ള 1500 sq km ചില്ലുവാനം ഭാഗം ഒരു രാജ്യംആയി വരുന്നത് ലോജികല്‍ അല്ല. അല്ലെങ്ങില്‍, വളരെ ചെറിയ ഒരു ഭൂവിഭാഗത്തെ ആള്‍കാര്‍ മാത്രെമേ വിഘടനവാദത്തില്‍ ഉള്പെടുന്നുള്ളൂ -->  എന്നത് ശരിയല്ല.

ഏരിയയില്‍ ചെറുത്‌ ആണെങ്ങിലും, ടോട്ടല്‍ ജനസംഖ്യയ്ടെ 53 ശതമാനം കാശ്മീര്‍ താഴ്വരയില്‍ നിന്നാണു.  അവിടെ ഉള്ള മത ഭൂരിപക്ഷം മുസ്ലിം ആണ് (97%).    ആ സംസ്ഥാനത്തെ ടോട്ടല്‍ മതസ്ഥരുടെ കണക്ക് നോക്കിയാല്ലും, ഇത് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ്.  ( നോട്ട്: ഈ 97% മുസ്ലീമുകളും വിഘടനവാദം ഉള്ളവര്‍ എന്ന് വായിക്കരുത്.)


"സംസ്ഥാനത്തിന്റെ 7% വരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല" - 

എന്ന വരികള്‍, ഈ കണക്കുകളുടെ ബെയിസില്‍ ഒന്ന് കൂടെ വായിച്ചു നോക്കിയാല്‍, നേരെ ഒപോസിറ്റ്‌ ആയ ഒരു ചിത്രം ആണ് ലഭിയ്ക്കുന്നത്.  വലിപ്പത്തില്‍ കാശ്മീര്‍ ചെറിയൊരു ഭാഗം ആണെങ്ങില്‍ പോലും, ടോട്ടല്‍ ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ ജനവാസം കൂടുതല്‍ അവിടെയാണ്.  പകുതിയില്‍ അധികം മറ്റു രാജ്യങ്ങളുടെ കയ്യില്‍ ഉള്ള, എന്നാല്‍ അതും നമ്മടെ കസ്റ്റഡിയില്‍ ആണ്, എല്ലാം ഭദ്രം എന്ന മിഥ്യധാരണ പോലെതെ മറ്റൊരു മിഥ്യധാരണയാണ്, ഈ നടക്കുന്ന കൊലപാതകങ്ങള്‍ നടക്കുന്നത്, കാശ്മീര്‍ എന്ന ഒരു 1500 sq km രാജ്യതിനു വേണ്ടിയാണ് എന്നത്.  ഏരിയയില്‍ കുഞ്ഞന്‍ ആയ കാശ്മീര്‍ മാത്രം അല്ല, നമ്മടെ കയ്യില്‍ ഉള്ള ബാകി 45% കൂടെ അടര്‍ത്തി കൊണ്ട് പോകാന്‍ ആണ് ശ്രമം.

Thursday, October 21, 2010

പിള്ളേരു കളി


ഈ പടം, ഇതേ പോലെ കുട്ടപ്പന്‍ പരുവം ആകി തന്നത് നമ്മടെ നന്ദേട്ടന്‍. 

ഞാന്‍ ഫസ്റ്റ് ചെയ്തത് ദേ...ഇവിടെ, താഴെ  ഉണ്ട്.
ലാസ്റ്റ്‌ ദാ...ഹീറോയിന്‍ വരുന്നു.

Wednesday, October 13, 2010

ലോഗോ ഗോമ്പിഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍.

ഇതാണ്  ചോദ്യപേപ്പര്‍.
 


ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ്‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ  കയ്യൊപ്പ് ഉള്ള  കോപ്പി, ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും.

ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌.

ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം.

ഉദാഹരണം :
1. Air India
2. Jet Air

ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം.

കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും.

ശ്രദ്ധിക്കുക : ചില  ലോഗോകളില്‍  കമ്പനിയുടെ പേര് അത് പോലെ തന്നെ എഴുതി വെച്ചിരിയ്ക്കുന്നത് കൊണ്ട്, അത്തരം ലോഗോയില്‍ ആ പേര് മറച്ചിട്ടുണ്ട്.

ഇതാ പുസ്തക പ്രകാശനത്തിന്റെ ഇന്‍വിറ്റേഷന്‍, എല്ലാവരും വരണം, ട്ടോ.

ക്ലൂ, അവിടെ കമന്റുകളില്‍ കാണാം.
Monday, October 4, 2010

ആന ജീവിതം.

മുകളില്‍ പടങ്ങളില്‍ എസ് ബി ഐ വക ഒരു  എ ടി എം ബോര്‍ഡ്‌ ഉണ്ട് ട്ടോ.

Wednesday, September 29, 2010

തല്ലു കിട്ടിയ പോലീസ്‌കാരന്‍കസബിന്റെ കയ്യില്‍ നിന്ന് തല്ലു കിട്ടിയ പോലീസ്കാരന്‍, ആ വഴി, അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്കാരം നമ്മള്‍ ഉയര്‍ത്തി പിടിച്ചിരിയ്ക്കുകയാണ്. 

ഇങ്ങനെ ഇന്ത്യന്‍ സംസ്കാരം ലോകത്തിന്റെ മുന്നില്‍ കാഴ്ച വെയ്ക്കാന്‍ ചാന്‍സ്‌ തന്ന കസബിനെ, ഇന്ത്യന്‍ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡര്‍ മാത്രമല്ല, ഫെരാരി, ബെന്‍സ്‌ തുടങ്ങിയവ കൂടെ ആയി ഉറക്കെ പ്രഘാപിയ്ക്കാന്‍ എന്തേ നമ്മള്‍ മടിയ്ക്കുന്നു ?  കിടിലം ചാന്‍സ്‌ അല്ലെ, ഒരുക്കലും മിസ്സ്‌ ചെയരുത്. ടെറര്‍  ടൂറിസം, ദി തല്ലു - ദി ടെറര്‍ - ആന്‍ഡ്‌ ദി ടൂറിസം അങനെ എങ്ങനെ വേണേലും ഒരു സ്ലോഗന്‍ ഉണ്ടാക്കാം.   

ലണ്ടനിലും,അമേരിക്കയിലും എല്ലാംസ്റ്റേജ് ഷോ നടത്തി, അവിടെപറ്റുമെങ്കില്‍ കസബിനെ കൊണ്ട് തന്നെ,  അലെങ്ങില്‍ dupe നെ വെച്ച് ,   ലൈവ് ആയി ഒരു ഇന്ത്യന്‍പോലീസ്കാര്നെ തല്ലിച്ചു,നമ്മക്ക്‌ അടി പൊളി ഇമേജ് ഉണ്ടാകി എടുക്കാം.

ഇന്‍ കേയിസ്‌, ആ ഒബാമയോ മറ്റോ ഷോ കാണാന്‍ വന്നാ, വെറും പോലീസിനു പകരം, ഡി ജി പി റാങ്കിന് മുകളില്‍ ഉള്ള ആരെയ്ങ്ങിലും നിര്‍ത്തി, തല്ലു കൊടുപ്പിച്ചു ഷോയ്ക്ക് ഒടുക്കത്തെ ഗ്ലാമര്‍ ആകിഎടുക്കാം.  

ഈ  സംഭവത്തെ ബെയിസ് ചെയ്തു ഒരു അവാര്‍ഡ്‌ പടം പിടിയ്ക്കാന്‍ എനിക്ക് പ്ലാന്‍ ഉണ്ട്.  അവാര്‍ഡ്‌ ആണ് ഉദേശം എന്നത് കൊണ്ട്, ഒരു ഔട്ട്‌ ഓഫ് ദി ബോക്സ് തിങ്കിംഗ് പ്രകാരം, കസബിനെ ഹീറോ ആക്കുനതിനു പകരം, തല്ലു കിട്ടിയ പോലിസ്‌കാരന്‍ ആയിര്‍ക്കും ഹീറോ.  തല്ലു കിട്ടുന്നതോട് കൂടി, മൂപ്പര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ ബഹുമതികള്‍ കപ്പിവെച്ച് കോരി കോരി കൊടുക്കുന്നതും, തല്ലുകിട്ടിയ വക വന്ന പ്രശ്‌സ്തി അയാളുടെ സാധാരണ ജീവിത്തില്‍ വരുത്തിയ മാറ്റവും ആയിര്ക്കും മെയിന്‍ ഫോകസ്.  

തല്ലു കിട്ടിയ പാര്ട്ടിന്റെ ഫോടോ എടുത്തു, അത് വിറ്റ് അളിയന്‍ ലക്ഷപ്രഭു ആകുന്നത് ആണ് ടെര്‍നിംഗ് പോയന്റ്.  ലാസ്റ്റ്‌, ഒരു ഗസ്റ്റ്‌ വേഷത്തില്‍ കസബ്‌ വന്നു, ക്രൂരനായ അളിയന്റെ കയ്യില്‍ നിന്നും, സാമ്സോനെറ്റ്‌ സൂട്ട് കേയിസില്‍ പണം വാങ്ങി, പോലീസ്കാരന്  തിരിച്ചു കൊടുത്തു, തിരിയുന്ന ആ ഒരു സീനില്‍, കസബിന്റെ മുഖം ഫുള്‍ സ്ക്രീന്നില്‍, ഒരു 20% ചെരിവില്‍ കാണിച്ചു പടം അവിടെ നിര്‍ത്തും.  കസബ്‌ അളിയനെ തല്ലുമോ ?  ആ തല്ലു വെച്ച്, അളിയന്‍ പിന്നെ സ്റ്റാര്‍ ആകുമോ എന്നതു എല്ലാം പ്രേഷകന് വിട്ടു കൊടുക്കും.  ആ ഒരു ചരടില്‍ തൂങ്ങി പാര്‍ട്ട് ടു കൂടെ നിങ്ങള്‍ക്ക് വേണംങ്ങില്‍ ഞാന്‍ ഇറക്കും.


നമ്മടെ എല്ലാം രോമാഞ്ചമായ കസബിനു കിട്ടുന്ന ചിക്കന്‍, പരിശുദ്ധമായ ചിക്കന്‍ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.  കെ എഫ് സി ചിക്കന്‍ മാത്രം തിന്നു , എ സി യില്‍ താമസിച് യുറോപ്പിയന്‍ ക്ലോസറ്റ് മാത്രം ഉപയോഗിച്ചു ജീവിയ്ക്കുന്ന ഒരു സെറ്റ്‌ കോഴികളെ വളര്‍ത്തി, അതിനെ കൊന്നു, നറു നെയ്യില്‍ പാചകം ചെയ്തേ കസബിനു കൊടുക്കാന്‍ പാടുള്ളൂ.  നമ്മളായിട്ട് ഒരു കുറവും വരുത്താന്‍ പാടില്ലല്ലോ.  ഇന്റര്‍നാഷനല്‍ സമൂഹത്തിന്‍റെ മുന്നില്‍ നമ്മടെ ഇമേജ് ഒരു കാരണവശാലും തകരാന്‍ പാടില്ല.  കുറച്ചു കോടികള്‍ കൂടെ പോരെ, ഇത് പോലത്തെ ബേസിക് സൌകര്യം ഒരുക്കാന്‍ ?

തല്ലു കിട്ടിയ ദിനം നമ്മള്‍, ഒരു ദേശീയ ഉത്സവം ആയി കണക്കാകി,  പരിശമുട്ട്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര കളി തുടങ്ങിയവ നടത്തി എല്ലാ കൊല്ലവും സെലിബ്രേറ്റ് ചെയണം.  കസബിന്റെ ഫോടോ ഉള്ള സ്റ്റാമ്പ്‌ ഇറക്കുന്ന കാര്യം പോസ്റല്‍ ഡിപാര്‍ട്ട്മെന്റ് പരിഗനിയ്ക്കണം.  അങനെ, പാക്സിതാന് ചുട്ട മറുപടിആയിരിക്കും ഇത്. 

ഇന്റര്‍നാഷനല്‍ സമൂഹത്തിന്‍റെ കാര്യം ആണേല്‍പറയുകേയും വേണ്ട...ചമ്മി ബ്ലീച്ച്ആയി പോകും !!
റെഫറന്‍സ്‌ : http://www.mathrubhumi.com/story.php?id=129091

നോട്ട് : സൈബര്‍ ജാലകം ചിന്താ തുടങ്ങിയവര്‍ "അഭിമാനത്തോടെ" എന്ന ഒരുലേബല്‍ കൂടെ തുടങ്ങണം.  ഇത് ശരിയ്ക്കും ആ ലേബലില്‍ ആയിരുന്നു പോസ്റ്റ്‌ ചെയേണ്ടി ഇരുന്നത്.  

കസബ്‌, വെറും സാധാരനകാരനെ ചറ പറാ എന്ന് വെടിവെച്ച് കൊല്ലുന്നതും എല്ലാം എല്ലാം എല്ലാവരും കണ്ടതും, ശക്തമായ തെളിവ്‌ ഉള്ളതും ആണ്.

അത് ഒരു തീരുമാനമാകാതെ, പിന്നെയും അവന്റെ കയ്യില്‍ നിന്ന് തല്ലു കൊള്ളാന്‍ ഉള്ളവര്‍ ആണോ ഇന്ത്യകാര്‍ ? ഇന്ത്യന്‍ പോലീസ്‌ ?

ചിരട്ട - ഒരു അപസര്‍പ്പക കഥ.

ഈ തേങ്ങയുടെ ഘാതകന്‍ ആര് ?  ചിരട്ട മാത്രം ബാകി വെച്ച് ബാകി ഉള്ളവയ്ക്ക് എന്ത് സംഭവിച്ചു ?  ടാറ്റാ ഇന്‍ഡികയില്‍ വന്ന മുഖംമൂടികള്‍ എവിടെ പോയി ഒളിച്ചു ??


Wednesday, September 22, 2010

ഇത് ചെത്തിയാ റോസ് കള്ള്സ് കിട്ടുമോ ?

ഒരു നീളന്‍ റോസ്.  ഒരു എക്സ്ട്രാ  സപ്പോര്‍ട്ടും ഇല്ലാതെ, മൂപ്പര്‍ അങ്ങ് കേറി തെങ്ങിന്‍റെ കൂടെ ഗോമ്പി, പൊക്കത്തിന്‍റെ കാര്യത്തില്‍.  ഇത് ചെത്താന്‍ കൊടുത്താലോ എന്ന് ഒരു ആലോചന ഉണ്ട് ;)

ഫസ്റ്റ്  പടം ചുമ്മാഎടുത്തത്‌.  രണ്ടാമതു മൂപരെ സൂം മന്ത്രം ജപിച്ചു ആവഹിച്ചത്.


Tuesday, September 21, 2010

ദി ഒര്‍ജിനല്‍ സ്പയിഡര്‍ മാന്‍

ഇത്രേം കാലം സ്പയിഡര്‍ മാന്‍ എന്ന്പറഞ്ഞു നടന്ന ലവന്‍ അല്ല....ലിവന്‍ ആണ്ഒര്‍ജിനല്‍...


പി  എസ് :  ഇനി സ്പയിഡര്‍ അല്ലാത്ത, ചുമ്മാ  മാനിനെ കാണാന്‍...ദാ ഇവിടെ  ക്ലിക്കൂ.

അപ്ഡേറ്റ്  :  ഈ ലിങ്ക് നോക്കിയാ ബാകി ആര്‍മാദം കാണാം.`

Friday, September 10, 2010

ദി നന്ദന്‍.

ഈ പോസ്റ്റിനു മാത്രമാണ് എന്താ ഒരു ടൈറ്റില്‍ കൊടുക്കുക്കാ എന്ന് ആലോചിച്ചു ഒരു മിനിട്ട് നിന്ന് പോയത്. നന്ദന്‍ എന്ന നന്ദേട്ടന്‍ - മൂപര്‍ ആണ് ഈ പോസ്റ്റിനു കാരണകാരന്‍.


വളരെ കാലമാമായി ഞാന്‍ അസൂയയോടെ നോക്കുന്ന ചില ബ്ലോഗര്‍മാരില്‍ ഒരാള്‍ ആണ് നന്ദന്‍. വര, എഴുത്ത്, ഫോടോഗ്രാഫി - മൂന്നിലും ഈശ്വരന്‍ ട്രിപ്പര്‍ വിളിച്ചു അനുഗ്രഹം കുന്നു കൂട്ടി ഇട്ടു കൊടുത്ത ഒരാള്‍. ബ്ലോഗില്‍ ഉള്ള പലരെയും നന്ദന്‍ വരച്ചിട്ടുണ്ട്. അതില്‍ നീരൂന്‍റെ (നിരക്ഷരന്‍ aka മനോജ്‌ )പടം വരച്ചത് വിശദ്ന്മായി ഒരു പോസ്റ്റും ഇട്ടിരുന്നു.


Damas എന്ന ബ്ലാഗൂരിലെ വളരെ ഫെയ്മസ് ഡയമണ്ട് ജെല്വ്റി, രേവ electric കാര്‍ തുടങ്ങി, ഇന്ത്യയിലെ പല പ്രശസത കമ്പിനികളുടെ പരസിയം ഡിസൈന്‍ ചെയ്ത ആള്‍ ആണ് നന്ദന്‍. കൂടുതല്‍ വിവരം ദാ...ഇവിടെ ഉണ്ട്  ഫോട്ടോകള്‍ ഇവിടെയം .
ബൈ ബര്‍ത്ത് പുലിപട്ടം കിട്ടിയ ഒരാളോട്, ചുമ്മാ ഓടിച്ചെന്നു എന്റെ പടം ഒന്ന് വരയ്ക്ക് നന്ദേട്ടാ എന്ന് പറയാന്‍ ഉള്ള ഒരു വിഷമം കൊണ്ട്,  ആഗ്രഹം ഉണ്ടെങ്കിലും, ഒരിക്കലും ചോദിച്ചിരുന്നില്ല.  അങനെ ഇരിയ്ക്കുമ്പോ, ഒരു പ്രൊജെക്റ്റ്മായി ബന്ധപെട്ട്,  സാധാരണയായി ഒരു തുക ചാര്‍ജ്‌ ചെയ്തു വരച്ചു കൊടുക്കുന്ന സംഭവം, അങനെ എനിക്ക് ഫ്രീ ആയി കിട്ടി. (ച്ചാല്‍, ചാര്‍ജ്‌ വേറെ ഉള്ളവര്‍ കൊടുത്തു).  ദാ...കണ്ടോള്ളൂ.
ഫാമിലി ഫോടോ, കുട്ടികള്‍ടെ ഫോടോ എല്ലാം ഇത് പോലെ വരയ്ക്കുന്നതാണ് ഇപ്പോള്‍  ഉള്ള ട്രെന്‍ഡ്. പല വീടുകളില്‍ ഫോട്ടോയ്ക്ക് പകരം ഇതാണ കണ്ടിടുള്ളത്.  അത് പോലെ, വിവാഹ കഷണകത്തു തുടങ്ങിയവയിലും ഇത് കണ്ടിട്ടുണ്ട്.  ചില മാളില്‍,കോര്‍പറേറ്റ് പരിപാടിയില്‍ ആളുടെ സ്കെച് ഇട്ടു കൊടുക്കുന്ന സംഭവം ഉണ്ട്.  സ്കെച് വരയ്ക്കാന്‍ ഒരു റേറ്റ്, കളര്‍ ചെയാന്‍ വേറെ റേറ്റ് ആണ്.
പിന്നെ, മനോജിന്റെ പടം വരച്ചപ്പോ, ഗ്ലാമര്‍ ഫിറ്റ്‌ ചെയാന്‍ നന്ദേട്ടന്‍ കൊറേ വിഷമിച്ചു എന്ന് കേട്ടു.  പക്ഷെ എന്റെ ഫോട്ടോയില്‍ ബൈ ഡിഫാള്‍ട്ട് ഇഷ്ട്ടം പോലെ ഗ്ലാമര്‍ ഉള്ളത് കൊണ്ട്, എന്റെ പടം വരയകാന്‍ വലിയ ബുദ്ധിമുട് ഉണ്ടായില്ല എന്ന് കരുതുന്നു. ;)

Tuesday, August 31, 2010

പോയി വന്നു, ട്ടോ.


Prologue  :


ഇനി സംഭവം :

രാവിലെ നാല് മണിക്ക് കൂവാന്‍ ഏല്പിച്ച കുക്കുടം, ശനിയാഴ്ച കറക്റ്റ് നാല് മണിയ്ക് കൂകി, നെഞ്ചത്ത് അടിച്ചു നിലവിളിച്ചു എന്നെ പ്രഭാതം എന്ന സമസ്യയിലേയ്ക് ആനയിച്ചു. (പോരെ ? തുടക്കം കലക്കിലെ ?)

അങനെ ഒരു അഞ്ചര ആയപ്പോ, പുറപെട്ടു, ഉച്ചയ്ക്ക്‌ മുമ്പ് വയനാട്ടില്‍ എത്തി. ചോറും ഉണ്ട്, ബാലരമ വായിച്ചു ഞാന്‍ ഒന്നും കൂടെ ഉറങ്ങുന്ന തക്കം നോക്കി, അമ്മയും, വൈഫ്ഉം കൂടെ പോയി പത്തു കാലിചാക് വാങ്ങി കൊണ്ട് വന്നു. എല്ലാം മൈദ ചാക്ക് ആയിരന്നു, പാവം അമ്മ, അത് ക്ലീന്‍ ചെയ്തു പരിപ്പായി. പള്ളിഉറക്കം കഴിഞ്ഞു, ഞാന്‍ രംഗപ്രവേശനം നടത്തി (ബാക്കഗ്രൌണ്ട് മ്യൂസിക്‌ കൂടി വായിക്കണം, ട്ടോ.)

പിന്നെ, എല്ലാവരം കൂടി ഡ്രസ്സ്‌ ഫുള്‍ സോര്‍ട്ട് ചെയ്തു. എല്ലാം കൂടി 8 ചാക്ക് ഉണ്ടായിരുന്നു. (കാട്ടില്‍ കൂടെ എടുത്തു കൊണ്ട് പോകാന്‍ എള്പ്പത്തിന് ആണ് ഈ ചാക്കില്‍ ആക്കല്‍). വണ്ടിയിലെ മുന്നിലെ രണ്ടു സീറ്റും, ബാകിലെ ഒരു സീറ്റും ഇരിയ്ക്കാന്‍ വേണ്ടി വെച്ച്, ബാകിലെ ഒരു സീറ്റ്‌ മടക്കി, അവിടെയും, ഡിക്കിയിലും കൂടെ എട്ടു ചാക്കും  ഫിറ്റ്‌ ചെയ്തു. (എന്നിട്ടും ഇരിയ്ക്കാന്‍ സ്ഥലം, ബത്തേരിയില്‍ നിന്ന് മനോജിന്റെ കാറില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ ഒരു രണ്ടു ചാക്കില്‍ ആക്കി, അതും ലോഡ്‌ ചെയ്തു. സ്റ്റില്‍, ഇരിയ്ക്കാന്‍ സ്ഥലം - ഐ ലവ് മൈ കാര്‍.)


ബത്തേരിയിലെ മിന്റ് ഫ്ലവര്‍ ഹോട്ടലിന്റെ മുന്നില്‍ വെച്ച് സുനില്‍ ആന്‍ഡ്‌ മൈനയെ ഫെയിസ് ടു ഫെയിസ് കണ്ടു. കണ്ടപ്പോ അല്ലെ മനസിലായെ, സുനില്‍ നമ്മടെ സ്വന്തം ആള്‍ ആണ്. ഒരു പാട് എനര്‍ജി ഫീല്‍ ചെയുന്ന ഒരു വ്യെക്തിതം. കുറച്ചു കഴിഞ്ഞപ്പോ നിരക്ഷരന്‍ ആന്‍ഡ്‌ കോ എത്തി, കൈ കോര്‍ത്ത്‌ പഞ്ച പിടിച്ചു നീരൂനെ ഞാന്‍ സൈഡ്ആക്കി. അവിടെ നിന്ന് ചെതലയം എത്തി, കുഞ്ഞഅഹമ്മദ്കായെ മീറ്റ്‌ ചെയ്തു, ജീപ്പില്‍ കാട്ടിന്റെ കൊറേ ഉള്ളില്‍ എത്തി. ഒരു ജീപ്പ് കുറച്ചു പോയിട്ട്, പിന്നെ പോകാന്‍ പറ്റാതെ തിരിച്ചു പോയി, അത് ഫോര്‍ വീല്‍ ഡ്രൈവ് അല്ലായിരുന്നു.

ഓര്‍മ്മശക്തിയില്‍ ഒരു ഫീകാരന്‍ആയ ഞാന്‍ ക്യാമറ മറന്നു പോയത് കൊണ്ട്, എന്റെ ഫോണില്‍ ആവാഹിച്ച പടംസ്, ദാ കണ്ടോളൂ.


ഇടയ്ക് ഒരു സ്ഥലത്ത് വെച്ച്, ജീപ്പ് തള്ളി കയറ്റി വിട്ടശേഷം, കുഞ്ഞു അഹമദ്‌കായും ഞാനും നടന്നുവരുമ്പോ, മൂപ്പര്‍ പറഞ്ഞു, ദേ..ഈ സ്ഥലം ഉണ്ടല്ലോ, ഇവിടെ സ്ഥിരം കടുവ വരുന്ന സ്ഥലം ആണ്.  കുറച്ചു മുകളില്‍ ഒരു കടുവാ മടയം ഉണ്ട്.

എന്നിട്ട് കുറച്ചുനടന്നു കഴിഞ്ഞപ്പോ,തറയില്‍ ചൂണ്ടി, ദേ കിടക്കുന്നു കടുവാകാട്ടം !!! ആ പടം ആണ് മുളകില്‍, വലുത്  കാണുന്നു അബ്സ്ട്രാക്റ്റ് കലാ രൂപം.  (ബ്ലോഗില്‍ അത്  ഇട്ടുതിനു, ഗൂഗിളിന്റെ മുതലാളിടെ കയ്യിന് ഇടി കിട്ടുമോ ?!!)


ങാ...ബാകി എല്ലാം നല്ല നീറ്റ് മലയാളത്തില്‍ നീരുവും മൈനയും അവരുടെ ബ്ലോഗില്‍ ഉണ്ട്.

ഈ പരിപാടിക്ക്‌ ഇറങ്ങി ഞാന്‍ ആകെ കോംപ്ലകസ് അടിച്ചു കോമ്പ്ലാന്‍ ബോയി ആയത് കുഞ്ഞുഅഹമ്മദ്കയെ, പിന്നെ, അവിടെ വെച്ച് കണ്ട ഒരു ആദിവാസി യുവാവിനെയും കണ്ടപ്പോ ആണ്.  കുഞ്ഞുഅഹമ്മദ്കയുടെ പ്രവര്‍ത്തനം...ഹോ..ഒരു രക്ഷയും ഇല്ല.  കണക്ക് വെച്ച് നോക്കിയാ പത്തു അഞ്ഞൂറ് ബുക്കര്‍ സമ്മാനം, ഇപ്പൊ സ്പോട്ടില്‍ കൊടുക്കണം.  ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം.  ആ ആദിവാസി യുവാവ്, ഉള്ള കുറച്ചു സ്ഥലത്ത് പച്ചകറി കൃഷിചെയ്തു, അടുത്ത് ഉള്ളവര്‍ക്ക്‌ ഫ്രീ ആയിട്ട് കൊടുക്കുന്നു.  അയാള്‍ക് ഇടാന്‍ ഒരു നല്ല ഷര്‍ട്ട്‌ പോലും ഇല്ല,എപ്പോഴും ജോലിയും കൂലിയും ഇല്ല. എന്നിട്ടും ചുറ്റും ഉള്ള കഷ്ടത്തില്‍ ഉള്ളവര്‍ക്ക്‌ വേണ്ടി തന്നാല്‍ ആകുന്നതു ചെയുന്നു.

കൊറേ പേര്‍ ഒത്തു ഒരുമിച്ചു ചെയ്ത ഒരു പ്രോജറ്റ്‌ ആയിരുന്നു ഇത്.  നമ്മുടെ ബൂലോകം അവരുടെ സൈറ്റില്‍ ഇതും പറഞ്ഞു ഓടികളിയ്ക്കുന ഒരു ബാനര്‍ ഇട്ടു, വസ്ത്രം എത്തിയ്ക്കാന്‍ പറ്റാത്തവര്‍ ഈ വിവരം  ഇ മെയില്‍ വഴി കൂടുതല്‍ ആള്കാരില്‍ എത്തിച്ചു, അങനെ അങനെ നമക്ക് പരിചയം ഉള്ളതും ഇല്ലാത്തതും ആയ ഒത്തിരി പേര്‍ ഇതില്‍ സഹകരിച്ചു.  

ഇതില്‍  സഹകരിച്ച എല്ലാവര്‍ക്കും ...ഓ...വേണ്ടാ, താങ്ക്സ് പറഞ്ഞാല്‍ അത് ശരിയാവില്ല, അല്ലെ ? 

Epilog :

ഒന്ന്  -
ആദര്‍ശം, വിപ്ലവം തുടങ്ങിയവ  പറഞ്ഞു, എഴുതി, പ്രസംഗിച്ചു  കയ്യും കാലുംതളര്ന്നവര്‍,  ദൈവത്തിന്‍റെ പ്രീതി നേടാന്‍ വേണ്ടി പലതും ചെയ്ന്നവര്‍  - ഇവര്‍ എല്ലാവരും കുഞ്ഞുഅഹമ്മദ്കാ പോലെ ഉള്ള്രുടെ അടുത്ത് ടൂഷന് പോവുക.  

രണ്ടു  -
ഈ ഭൂമിയില്‍ കൊറേ സ്ഥലം ഇല്ലേ, മനുഷാഅവകാശ വിദ്ധംസനം നടക്കുന്ന സ്ഥലങ്ങള്‍ - അതില്‍ നിങ്ങളുടെ വിശ്വാസം/പ്രത്യേയശാസ്ത്ര പ്രകാരം ചോര തിളച്ചു വരുന്ന സ്ഥലം കൂട്ടി വായിക്കുക -  ആ പറഞ്ഞ സ്ഥലങ്ങളില്‍ പലതും മാപ്പില്‍ മാത്രമേ മിക്കവരും കണ്ടിട്ടുള്ളൂ.  അവിടെ ഉള്ളവരുടെ ബ്രേക്ക്‌ഫസ്റ്റ്‌ ദോശയും ചമന്തിയം ആണോ അതോ, പിസയും അച്ചാറും ആണോ തുടങ്ങിയ ഡേ ടു ഡേ ലൈഫ് പോലും നമക്ക് അറിയില്ല.  എന്നിട്ട് പോലും അവിടെ ഉള്ളവര്‍ക്ക്‌ വേണ്ടി തൊണ്ട പൊട്ടി പ്രസംഗിച്ചു, നമ്മടെ നാട്ടില്‍ തല്ലു ഉണ്ടാകി നടക്കുന്നു.  അതിനു പകരം, നമ്മടെ ചുറ്റുവട്ടത്തില്‍ ഉള്ള, കഷ്ട പെടുന്നവര്‍ക്ക് വേണ്ടി എന്തെങ്ങിലും ചെയ്തു കൂടെ ?

Monday, July 26, 2010

വാവാ പരിഭവം


ദാണ്ടേവരുന്നു...ക്യാമറയും പൊക്കി കൊണ്ട്....വീക്ക്‌ എന്‍ട് ആയാല്‍ഇതാമെയിന്‍ പ്രശനം.

ങാ...വേഗം എടുത്തിട്ട് പോടേയ്....എനിക്ക്‌ തിരക്കുള്ളതാ.ഉറക്കം ഭാവിച്ചാ ലവന്‍ പോകുമായിരിയ്ക്കും.


കഴിഞ്ഞോ ?


ഹോ...മതിയായി.  ഈ വീക്ക്‌എന്‍ട് കണ്ടു പിടിച്ചവനെ എന്റെ കയ്യില്‍ കിട്ടിയാല്‍....

ദേ...ഞാന്‍ പരിപ്പായി ട്ടാ...ഹോ..പോയീന്നു തോന്നുന്നു...ഇനി അടുത്ത ആഴ്ചവേരെ സമാധാനം !!

Thursday, July 22, 2010

ഗ്രീന്‍ ഭീകരന്‍


എവിടെ നോക്കിയാലും പ്രക്രതിയെ സംരക്ഷിച്ചു ലെവല്‍ ആകി കൊണ്ട് വരാന്‍ ഉള്ള ആഹ്വാനം ആണ്.  എന്നാ പിന്നെ നമ്മടെഭൂമിയല്ലേ, ശരിയാകാം എന്ന് കരുതി ഞാന്‍ നടത്തിയ ചില ഗൂഢശ്രമങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നെ.

വീട്ടിലെ  ഭരണപരിഷ്കാരങ്ങള്‍ : -

1. സി എഫ് എല്‍ - ഓ, ഇത് എന്താ പുതുമ്മ എന്ന് ചോദിയ്ക്കാന്‍ വരട്ടെ,  ഈ കണക്ക് കണ്ടോ ?  ഇത് ഞാന്‍ എന്റെ ഒരു relative ന്റെ വീട്ടില്‍ നടത്തിയ ഭരണ പരിഷ്കാരം ആണ്.  

CFL ഇടുന്നതിനു മുമ്പ് കരണ്ട് ബില്‍ - 750/- (അവിടെ രണ്ടു മാസം കൂടുമ്പോ ആണ് ബില്‍ വരുന്നത്. 750/- is the average of last one year)

തന്ത്രപൂര്‍വ്വം, ചില സ്ഥലത്ത് 5 watts, ചില സ്ഥലത്ത്  23 watts എന്ന രീതിയില്‍ CFL പടയാളികളെ നോം വ്യന്യസിപിച്ചു.  അത് കുറച്ചു പഴയ വീട് ആയത് കൊണ്ട് ഒരു നല്ല Electrician നെ വിളിച്ചു കൊണ്ട് വന്നു നിലവില്‍ ഉള്ള വയറിംഗ് ടെസ്റ്റ്‌ ചെയ്തു.  ചില സ്ഥലത്ത് ലീക്ക്‌ ഉണ്ടായിരിന്നു, അവിടെ വയര്‍ മാറ്റി.  (ഒരു നാല്  അഞ്ചു മീറ്റര്‍)

ഇപ്പൊ വരുന്ന ബില്‍ രണ്ടു മാസം കൂടുമ്പോ വരുന്ന ബില്‍ 340/-!!!

54% കാശ് ലാഭം !!! അതായിത്, കൊല്ലം 2460/- രൂഭാ ലാഭം !

2. എന്റെ വീട്ടില്‍ വ്യാകം ക്ലീനര്‍ പായ്ക്ക് ചെയ്തു പുറത്തു വെച്ചു.  നമ്മള്‍ ഒന്ന് മനസ് ഇരുത്തി അടിച്ചു വാരി, പുതിയ മോഡല്‍ മോപ്‌ ഒരെണം വാങ്ങി വീട് ക്ലീന്‍ ചെയ്താ അത് കുട്ടപ്പന്‍ ആയി  ഇരുനോള്ളും.  വളരെ ഈസി ആയി ഉപയോഗിക്കാന്‍ പറ്റിയ മോപ്‌ വാങ്ങാന്‍ കിട്ടും.  ഒരു പാട്ടും വെച്ച് ഭാര്യയും ഞാനും കൂടെ ഒരു ഒരു മണിക്കൂറില്‍ വീട്ടു നമ്മടെ  Inside Outside മാഗസിനില്‍ കാണുന്ന പരുവം ആക്കും. (സത്യം !!)

നോട്ട് (ഒണ്‍ലി ഫോര്‍ -ഭര്‍ത്താവ്‌/ബോയ്‌ ഫ്രണ്ട് ) : പാട്ട് വെച്ചാല്‍ ഒരു മെച്ചം കൂടെ ഉണ്ട്. അത് എന്തിനാ എവിടെ വെച്ചേ, ഇത്എന്തിനാ അവിടെവെച്ചേ, ഇത് ഇവിടെ വെയ്ക്കാന്‍ ആരാ പറഞ്ഞേ തുടങ്ങിയ അശരീരികളെ വളരെ ബുദ്ധിപരമായ്‌ ഒഴിവാക്കാന്‍ പറ്റും. ഒച്ചതില്‍ കൂടെ പാട്ട് പാടുക,വോളിയം കൂട്ടി പാട്‌ വെയ്ക്കുക അങനെ ചില ചെറുകിട നമ്പരുകള്‍ കൂടെ ചേര്‍ക്കാന്‍ മറക്കണ്ടാ, ട്ടാ.

വ്യാകം ക്ലീനര്‍ കുറച്ചു കരണ്ട് മാത്രമേ ഉപയോഗിയ്ക്കൂ.  പക്ഷെ അത് ഒഴിവാകുമ്പോ കുറയുന്ന കാര്‍ബണ്‍ ഫുട് പ്രിന്റ്‌ നോക്കിയാല്‍ വിത്യാസം കാണാം.  അത് കൂട്ടാതെ, വീട്ടില്‍ എല്ലാവരും കൂടെ ഒരുമിച്ച് തമാശ പറഞ്ഞു, പരസ്പരം പാരവെച്, ചെറിയ വഴക് ഉണ്ടാകി അങ്ങനെ ഒരു activity  ചെയ്‌താല്‍ അത് നമ്മള്‍ തമ്മില്‍ ഉള്ള അടുപ്പം കൂട്ടില്ലേ ?

3. ഫ്രിഡ്ജിന്റെ ഫ്രീസറില്‍ ഞങളുടെ ഉപയോഗപ്രകാരം, വളരെ കുറച് സാധനങ്ങള്‍ മാത്രമേ ഉണ്ടാവൂ.   മിക്കപോഴും ഐസ് മാത്രം.  അത് കൊണ്ട്, അതിലെ ടേംപ്രേച്ചര്‍ മിനിമം എന്ന സെറ്റിംഗ്ല്‍ വെച്ചു.

4. നാലഞ്ചു ദിവസം ലീവ് എടുത്തു ദിവസ്സം നാട്ടില്‍ പോകുമ്പോ, അതിനു കുറച്ചു ദിവസം മുമ്പ് തന്നെ ഫ്രിഡ്ജ് കാലിയാകാന്‍ തുടങ്ങും. എന്നിട്ട് അത് അങ്ങ് ഓഫ്‌ ചെയ്തു വെയ്ക്കും.

5. വാഷിംഗ് മെഷീന്‍ ഉപയോഗം കുറയ്ക്കാന്‍ പ്ലാന്‍ ഉണ്ട്, പക്ഷെ ഇത് വരെ പ്രാവര്‍ത്തികം ആകാന്‍ പറ്റിയിട്ടില്ല.

6. സാധാരണ ഉപയോഗിക്കുന്ന ടോര്‍ച് തട്ടിന്‍ പുറത്തു ഇട്ടിട്ടു, ഡയനാമോ ഉള്ള ഒരു ടോര്‍ച് വാങ്ങി.  അത്കൊണ്ട്, ബാറ്ററി ഉപയോഗം ഡിം എന്നും പറഞ്ഞു പൂജ്യം എത്തി.  

ഇതില്‍ ലൈറ്റ് കിട്ടാന്‍,  താഴെ പടത്തില്‍ കാണുന്ന ആ ലിവര്‍ പിടിച്ചു കറക്കുക്ക.  ഒരു നാലു അഞ്ചു മിനിറ്റ് കറക്കിയാല്‍ രണ്ടു പുത്തന്‍ ബാറ്ററി ഇട്ടടാല്‍ എത്ര ദിവസം ടോര്‍ച് വര്‍ക് ചെയ്മോ, അത്ര തന്നെ ഇതും വെളിച്ചം തരും.  മൂന്നു LED ബള്‍ബ്‌ ആണ് ഇതുല്‍ ഉള്ളത്, അതുകൊണ്ട്, കാര്‍ബണ്‍ കുറവ്‌, പിന്നെ ചാര്‍ജ്‌ തീര്‍ന്ന ബാറ്ററി തരിച്ചു വെയിസ്റ്റ്‌ ആയി ഭൂമിയ്ക് പാരയാവില്ല.


 യാത്രാ/വണ്ടി പരിഷ്കാരങ്ങള്‍ :

1. ദിവസം ഓഫീസിലെയ്ക്ക്  എഴുനള്ളത്, ബസ്സ്‌ വഴിയാകി. അപ്പൊ കാര്‍ പൂളിങ്ങ് വഴി ഓഫീസില്‍ എത്തുന്ന എന്റെ വിഫിനെകാള്‍ എന്റെ personal annual carbon output 41.66% കുറഞ്ഞു.  

2. കാര്‍.  അതില്‍ കൊറേ പരീകണം നടത്തി.  ഒരു വലിയ വിതിയാസം വന്നത്, K & N ഫില്‍റ്റര്‍ ഇട്ടപ്പോള്‍ ആണ്.  പെര്‍ഫോമന്‍സ്‌ ഫില്‍റ്റര്‍ അല്ല, സാദാ ഫില്‍റ്റര്‍. 

പിന്നെ സ്പാര്‍ക്ക് പ്ലഗ് കൂടെ മാറ്റി.  ബോഷ് കിട്ടിയില്ല, പകരം Denso  ഇട്ടു.  എനിക്ക് ഇപ്പൊ ഒരു 7 % കൂടുതല്‍ മയിലെജ്‌ കിട്ടുന്നു. 

വിലവിവരം (as on 2005):
K & N - Rs 2500/-
സ്പാര്‍ക്ക് പ്ലുഗ് : 125/- each. നാല് എണ്ണതിനു 500/-

3. എന്‍ജിന്‍ ഓയില്‍, സിന്തറ്റിക് ആകി.  അത് കൊണ്ട്, സാധാരണ ഓയിലിനെകാള്‍ ഇരട്ടി ലൈഫ് ഉണ്ട് ഇതിനു.  സൊ, നമ്മള്‍ഉപയോഗിച്ചുപുറത്തു തളുന്ന വെസ്റ്റിന്റെ അളവു പകുതിയാകി കുറയ്ക്കാം. 

കറന്‍സി കണക്കില്‍ നമുക് നേരിട്ട് വലിയ ലാഭം ഇല്ല.  പക്ഷെ എന്‍ജിന്‍ നല്ല കണ്ടീഷന്‍ ആയിട്ട് ഓടും, പിന്നെ നമ്മള്‍ പ്രകൃതിയിലേയ്ക് കൊല്ലത്തില്‍ രണ്ടു തവണ 3.7 + 3.7  ലിറ്റര്‍ ഉപയോഗിച്ച എന്‍ജിന്‍ ഓയില്‍ തളുന്നതിനു പകരം, അത് കൊല്ലത്തില്‍ ഒന്നുആകി ചുരുക്കാം.

4. ലോങ്ങ്‌ ഡ്രൈവ് ഉള്ളപ്പോള്‍, രാവിലെ കുറച്ചു നേരത്തെ പുറപെടും.  പല മെച്ചങ്ങള്‍ ഉണ്ട്.  വലിയ തിരക്ക് ഇല്ലാത്തതു കൊണ്ട്, ടോപ്‌ ഗിയറില്‍ തന്നെ കൂടുതല്‍ ദൂരം കവര്‍ ചെയാന്‍ പറ്റും.  പെട്രോള്‍ ഉപയോഗം കുറയും.

5. ടയറില്‍ ഉള്ള air pressure വിതിയാസം, പെട്രോള്‍ ഉപയോഗത്തില്‍ മാറ്റം ഉണ്ടാക്കും.  അത് കൊണ്ട്, നൈട്രജന്‍ നിറച്ചു.  സൊ,  air pressure അത്ര പെട്ടെന്ന് മാറില്ല.  അത് പോലെ ഇടയ്ക്ക്‌, ഇടയ്ക്ക്‌ കാറ്റ്‌ അടിയ്കാന്‍ Q നില്‍ക്കുനത്തും  ഒഴിവാക്കാം.

ഓഫ്‌:  കേരളത്തിലെ പെട്രോള്‍ പമ്പില്‍ AIR എന്ന് ബോര്‍ഡ്‌ ഉണ്ടാവും, പക്ഷെ കാറ്റ്‌ അടിയ്ക്കുന്ന സംഭവം പലപ്പോഴും വര്‍ക്ക് ചെയില്ല.  അവിടെ ആരും അത്ര ഫീകെന്റ്റ്‌ ആയി ടയര്‍ വായൂ നോക്കാറില്ലേ ?  അതോ, പട്രോള്‍ കമ്പിനിയുടെ ഹിഡന്‍ അജണ്ടയാണോ ?  നൈട്രജന്‍ നിറയ്ക്കുന്നതിനു മുമ്പ്, ഒരിയ്ക്കാന്‍ കോഴികോട് മുതല്‍ ഗുരുവായൂര്‍ വരെ മിനിമം പത്തു ഇടതു ചോദിച്ചു, ഒരിടത്തും വായൂ ഇല്ല !

6.  ഡ്രൈവ് ചെയുമ്പോ ഓവര്‍ ആയിട്ടുള്ള  : - ക്ലച്ച് ഉപയോഗം, സ്പീഡ്‌, AC  തുടങ്ങിയവ കൂടുതല്‍ പെട്രോള്‍കത്തിയ്ക്കും.

ഡ്രൈവിങ്ങില്‍ പെട്രോള്‍ സേവ് ചെയാന്‍ കൊറേ ..കൊറേ മാര്‍ഗം ഉണ്ട്. ആ ടോപിക്ക് തൊട്ടാല്‍, വഴി മാറി പോകും.  ചുമ്മാ ഗൂഗിള്‍ ചെയ്‌താല്‍മതി.  അത് കൊണ്ട് ഡ്രൈവിവിംഗ് പഠിപിക്കല്‍ ഇവിടെ നിര്‍ത്തുന്നു.

കമ്പ്യൂട്ടര്‍, ഓഫീസ്‌ പിന്നെ ഞാനും :

1. ഓഫീസില്‍ ഉള്ളപ്പോ കഴിയ്നതും ലിഫ്റ്റ്‌ ഒഴിവാകി സ്റെപ്‌ കേറി  ഇറങ്ങുക.  എന്തോരം കലോറിയാ ഇങ്ങനെ കത്തി ചാമ്പല്‍ ആകുന്നെ എന്ന് അറിയാമോ ?

2. ടോറന്റ് ചെയ്ന്നത് കൊണ്ട്, മിക്ക ദിവസവം ഡെസ്ക്ടോപ്പ്‌ കമ്പ്യൂട്ടര്‍  ഫുള്‍ ടൈം ഓണ്‍ ആയിരിക്കും.  അത് കൊണ്ട്, ഓടി പോയി സ്പീഡ്‌ കൂടിയ കണക്ഷന്‍ എടുത്തു.  രണ്ടു ഉണ്ട് കാര്യം :  നല്ല സ്പീഡില്‍ ഇന്റെര്‍ന്റ്റ്‌ കിട്ടും.  നാല് ദിവസം കൊണ്ട് ഡൌണ്‍ലോഡ് ആകണ്ട ഫയല്‍, രണ്ടു ദിവസം കൊണ്ട് തീര്‍ന്നു കിട്ടും. കണക്ക് കൂടി നോക്കിയപ്പോ, ഏകദേശം 40% ടൈം ലാഭം.  പക്ഷെ ISP യക് കൊടുക്കുന്ന എക്ഷ്ട്രാ കാശും, കരണ്ട് ബില്ലില്‍ സേവ് ചെയുന്ന കാശും തമ്മില്‍, പൈസ കണക്കില്‍ ലാഭം ഇല്ല.  പക്ഷെ നമ്മുടെ  കരണ്ട്ഉപയോഗം വളരെ കുറയുന്നു.

ie: നാല് ദിവസം ഓണ്‍ ചെയ്തു ഇടേണ്ട കമ്പ്യൂട്ടര്‍, രണ്ടു ദിവസം ഓണ്‍ ചെയ്തു ഇടാല്‍ മതി. 

3.  എന്റെ ഡസ്ക്ടോപ്പില്‍ ഉള്ള DVD writer വളരെ ചുരുക്കമായേ ഉപയോഗിയ്ക്കാറുള്.  അത് കൊണ്ട് ഞാന്‍ അതിന്റെ കണക്ഷന്‍ ഊരി ഇട്ടു.  വേണ്ടപ്പോ മാത്രം എടുത്തു കുത്തിയാല്‍ മതിയല്ലോ.

4. എന്റെ ഓഫീസ്‌സിസ്റ്റത്തില്‍, ഞാന്‍ പ്രിന്‍റര്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല.  അത് കൊണ്ട് ചുമ്മാ ചുമ്മാ പ്രിന്റ്‌ ചെയാന്‍ ഉള്ള ടെന്‍ഡന്‍സി ഇല്ല.  അത്യാവശ്യം പ്രിന്റ്‌ വേണമെങ്ങില്‍, അടുത്ത് ഉള്ള ആരോടെങ്കിലും ഫയല്‍ ഷെയര്‍ ചെയ്തു പ്രിന്റ്‌ കൊടുക്കാന്‍ പറയാം.  കഴിഞ്ഞ നാല് മാസത്തില്‍, ഇത് വരെ ആകെ രണ്ടേ രണ്ടു പേജ് മാത്രെമേ പ്രിന്റ്‌ എടുത്തിട്ടുള്ളൂ !!  പേപ്പര്‍ സേവ്, പ്രിന്റിംഗ് കരണ്ട് സേവ്, ടോണര്‍ സേവ് (ഹോ...എന്റെ ഒരു കാര്യം!!)
  
 

"ഗോ ഗ്രീന്‍" എന്ന് ആരാണ്ട് പറയ്ന്നത് കേട്ടിട്ട് ഇത്രയും ഒപ്പിച്ച എന്നെ "ഗ്രീന്‍ ഭീകരന്‍" എന്ന് തന്നെ അല്ലെ വിളിയ്കണ്ടത് ?

Monday, July 19, 2010

ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!

പ്രിയപെട്ടവരെ,


ഫസ്റ്റ് തന്നെ ഈ പരിപാടിയില്‍ സഹകരിച്ച എല്ലാവര്ക്കും ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!


നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിയ്കാന്‍ പറ്റി.  പടം ദാ... ഞാന്‍ വിചാരിച്ചത് ആ ഒരു വലിയ വെള്ള ബോക്സ്‌ ഇല്ല ?  അത്രയം കിട്ടിയാല്‍ സക്സസ് എന്നായിരുന്നു.  നോക്കുമ്പോ ഇവിടെ മുഴുവന്‍ നല്ല ആള്‍കാര്‍ !  ഇതിനെ പറ്റി മെയില്‍ അയച്ചത്, ഫോര്‍വേഡ് ചെയ്തു കിട്ടിയ ചിലരും വന്നിരുന്നു.

ആ ഫസ്റ്റ് പടം ഒരു ഗുംനെസ് കൂട്ടാന്‍ വേണ്ടി എല്ലാം മുകളില്‍ മുകളില്‍ അടുക്കി വച്ചത്.  അടുത്ത പടംസ് എല്ലാം കൂടെ ഒതുക്കി സൈഡ് ആകി വെച്ചത്.

കൊറേ ആള്‍കാര്‍ വസ്ത്രങ്ങള്‍ കഴുകി/ഡ്രൈ ക്ലീന്‍ ചെയിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്.  ചില ഡ്രെസ്സ്കള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ്‌ കോര്‍പ്പറേറ്വെയറികാള്‍ നല്ലവ.  
ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അലെങ്ങില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ്‌  ഒഴിവാകാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്.  ഫോര്‍ ഉദാഹരണം : നമുടെ പാത്രത്തില്‍ രണ്ടു  ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍കാര്‍, രണ്ടു ചിക്കന്‍ പീസ്) ഒരെണ്ണം, അടുത്ത് ഇരിയ്ക്കുന്ന കൂടപിറപ്പിന് കൊടുക്കുന്ന അതെ സ്നേഹതോടെ, നല്ലത് നോക്കിയാണ് തന്നത്. 
കൂടെ വന്നു എന്റെ ഗീര്‍വാണം ബ്രാന്‍ഡ്‌ കത്തി സഹിച്ച പ്രഫുല്‍ ആന്‍ഡ്‌ ശങ്കര്‍....സമതിച്ചു ട്ടാ.  അപാര തോലികട്ടി. (In English - Thank you.  I love you guys !ഉമ്മ )

അതെ സ്കയില് ഒരു താങ്ക്സ്...നമ്മുടെ ബൂലോകം ടീമിന് - അവര്‍ ഇതിനെ പറ്റി പത്രം വഴി നല്ല coverage തന്നു.  കൂടുതല്‍ ആള്‍കാര്‍ക്ക് ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്ന് മനസിലായി.

ഇത്  പോലെ വേറെ സ്ഥലങ്ങളിലും കളക്ഷന്‍ നടക്കും (നടത്തിയിരിയ്ക്കും....).  വിവരങ്ങള്‍ ദാ  ഇവിടെ ഉണ്ടാവും.  ബസ്സ്‌ ഫോളോ ചെയാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍, ബസ്സ്‌ ഉപ്യോഗികാത്തവര്‍, എനിക്ക് ഒരു മെയില്‍ വിടാ മതി.  നിങ്ങളുടെ സ്ഥലത്ത് കളക്ഷന്‍ നടക്കുമ്പോ അറിയികാം.  അത് പോലെ, കേരളത്തിലും പുറത്തും കളക്ഷന്‍ നടത്തുന്നവര്‍ ആ വിവരവും അറിയ്ക്കണം, ട്ടാ.

Now, just between you and me :

ഞാന്‍ ഈ പരിപാടി പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോ എന്റെ ചുള്ളത്തി വിചാരിച്ചത് കൊറച്ചു മാത്രെമേ കിട്ടൂ, അത് വീട്ടിന്റെ ഒരു മൂലയില്‍ രണ്ടു തുണി കവര്‍ ആയി തല്‍കാലം ഇരുനോള്ളും എന്നാ.  ഞാന്‍ തിരിച്ചു വന്നു, ഫസ്റ്റ് ഒരു ചെറിയ ബോക്സ്‌ പൊക്കി കൊണ്ട് അകത്തു കേറി.  മൂപ്പര്‍ കണ്ണ് തള്ളി, "ഹോ...ഒരു ബോക്സ് ഫുള്‍ കിട്ട്യാ ....ഗുഡ് !!!  "

കുറച്ചു കഴിഞ്ഞപ്പ, ദാ വരുന്നു അടുത്ത ഒരു ചെറിയ ബോക്സ് വിത്ത്‌ നാലഞ്ചു  കവര്‍.  അപ്പൊ "ഹോ...ഇതും ഉണ്ടോ.  നല്ല response ആയിരുന്നു, അല്ലെ" കണ്ണ് അഗെയിന്‍ തള്ളല്‍.

അത്കഴിഞ്ഞു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു ഞാന്‍മെല്ലെ പോയി ഏറ്റവം വലിയ, ആ വെള്ള ബോക്സ് പോകി കൊണ്ട് വന്നു.  എന്റെചുള്ളത്തിയുടെ ആള്‍റെഡി തള്ളിയ കണ്ണ് പിന്നെയും തള്ളാന്‍ സ്പയിസ്‌ ഇല്ലാത്തതു കൊണ്ട്, കണ്ണ്  ഊരി ഒരു കവറില്‍ ഇട്ടു കയ്യില്‍ തൂക്കി പിടിച്ചു.

Thursday, July 15, 2010

Wednesday, July 14, 2010

വസ്ത്ര ശേഖരണം"ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക്കെത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. ശ്രീമതി മൈനാ ഉമൈബാന്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനാവും? എവിടെ ശേഖരിക്കണം ? എങ്ങിനെ / ആര്‍ക്ക് വിതരണം ചെയ്യണം ? അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു."

പണ്ട്  വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ്‌ ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ.  അത് നമ്മുടെ മനോജ്‌ ദി നിരക്ഷരന്‍ ഇറക്കിയ ബസ്സ്‌ കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ.


അത് പ്രകാരം, ബംഗ്ലൂര്‍ മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്.  ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്,  ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ ശേഖരം നടത്താന്‍ പോകുന്നു.

ഈ പരിസരത്ത് ഉള്ളവര്‍സഹകരിയ്ക്കും എന്ന് കരുതുന്നു.

ഈ പരിസരത്ത് ഉള്ളവര്‍, പക്ഷെ ഈ സമയത്ത് വരാന്‍പറ്റാത്തവര്‍, ഒരു മെയില്‍ അയച്ചാല്‍ മതി((ashlyak@gmail.com).  എങ്ങനെ കോഡിനെറ്റു ചെയാം എന്ന് മെയില്‍ വഴി സംസാരിച്ചു ഒരു ധാരണയില്‍ എത്താം.  സഹകരിയ്ക്കാന്‍ ആഗ്രഹം ഉള്ളവരുടെ സഹായം  മിസ്സ്‌ ആവാതിരിക്കാന്‍ മാക്സിമം ട്രൈചെയ്യും.

പിന്നെ, ഇങ്ങനെ ഒരു പരിപാടിഫസ്റ്റ് ടൈം ആണ് ചെയ്യുന്നത്.  സമയം പാലിയ്ക്കാന്‍ മാക്സിസം ശ്രമിയ്ക്കും. ട്രാഫിക്‌ കാരണം ഇടയ്ക് ലേറ്റ് ആയാല്‍ പോയി കളയരുത്,ട്ടോ.

ഈ  പടത്തില്‍ കാണുന്ന പോലെ ഉള്ള ഒരു കാര്‍ ആണ് മെയിന്‍ അടയാളം.  വണ്ടിയില്‍ , കയ്യില്‍ കിട്ടിയ എല്ലാ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്, കൂടെ ഒരു ചെറിയ ഉമ്മ കിട്ടിയ പാടും.ചിലപ്പോ നമ്മള്‍ ഉദേശിച്ച സ്ഥലത് പാര്‍ക്കിംഗ് കിട്ടിയിലെങ്ങില്‍, ആ പറഞ്ഞ പരിസരത്ത് ഫുള്‍ ഗ്ലാമറില്‍ കമ്പ്ലീറ്റ്‌  ഡ്യൂഡ് ആയ ഞാന്‍ ഒരു ഇളം പച്ച ടീ ഷര്‍ട്ട്‌ ധരിച്ചു വിലസി നില്‍ക്കുനുണ്ടാവും.

For more details  and clarifications : ashlyak@gmail.com

നോട്ട് :  എന്റെ ബാകി ബ്ലോഗ്‌ വായിച്ചു പ്രതികരണം കമന്റ്‌ വഴി പോര, കൈ വെച്ച് പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇത് ഒരു ചാന്‍സ്‌ ആയി കരുതരുത്. ;) ;)

Tuesday, July 13, 2010

ഉണ്ണി നടക്കട മുന്നേ നടക്കട

ഉണ്ണി നടക്കട മുന്നേ നടക്കട
എന്‍ഉണ്ണി പൊന്‍ഉണ്ണി മുന്നേ നടക്കട

കുഞ്ഞുണ്ണി മാഷുടെ മാടകടയില്നു
പഞ്ചാര മിട്ടായി വാങ്ങി തരാമ്മെടാ

ഉണ്ണി നടക്കട മുന്നേ നടക്കട
എന്‍ഉണ്ണി പൊന്‍ഉണ്ണി മുന്നേ നടക്കട

Wednesday, July 7, 2010

ഒരു തുമ്പിയും രണ്ടു പട്ടികുട്ടന്മാരും.


ഗൂഗിള്‍ ബസ്സില്‍ ഇടാന്‍ അപ്‌ലോഡ്‌ ചെയ്ത പടമാ.  എന്നാ പിന്നെ നിങ്ങള്‍ എല്ലാവരുടെ തലയില്‍ കൂടെ കേറിയെക്കാം  എന്ന് വെച്ച്. ക്ഷമി.

Note : ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാല്‍ ഗംഭീര പടം ആണ്  ;) ;) ;)..അല്ലെ? (തല്ലരുത്, പ്ലീസ് !!)

Blog Archive