Skip to main content

Posts

Showing posts from April, 2016

കൃഷ്ണാ നീ ബേഗനേ ബാരോ

ഏറ്റവും പോപ്പുലർ ആയ പാട്ടുകളിൽ ഒന്നാണ്  കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കന്നഡ പാട്ട്.  പലപ്പോഴും, ആൾക്കാർ അതിലെ ചില വരികൾ പാടി നിർത്തും, ചിലർ  വരികൾ മിക്സ് ചെയ്തു പാടും.  ഒരു സുഹൃത്ത് ഈ പാട്ട് തെലുങ്കാണ് എന്നാണു കരുതിയത് എന്നറിഞ്ഞപ്പോൾ, മമത അത് തിരുത്തി, കന്നഡയിൽ ഉള്ള ഉച്ചാരണം ശരിയാക്കാൻ ഹെല്പ് ചെയ്തു.  അതിനു വേണ്ടി, ഞാൻ ഈ പാട്ട് എടുത്തു, അതിനെ മാക്സിമം കറക്റ്റ് ആയി ടൈപ്പ് ചെയ്തു, പലതവണ മമതയെ വായിച്ചു കേൾപ്പിച്ചു, ഇങ്ങനെ ഒരു ഡോക്യുമെന്റ്  ഉണ്ടായി.  കൂടെ മലയാളം അർത്ഥം കൂടെ ചേർത്തു . യേശുദാസ് പാടിയ വേർഷനിൽ വരെ കന്നഡ വാക്കുകളുടെ  ഉച്ചാരണം തെറ്റാണ്. കാലാകാലങ്ങളായി പാടി പ്രചരിപ്പിച്ച പലരും കന്നട ഭാഷ അറിയാത്തവർ ആയതു കൊണ്ട്, അതിന്റേതായ തെറ്റുകുറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട് . ഹരിഹരദാസ എന്ന ഭക്തി മൂവ്മെന്റിൽ  വളരെ സജീവമായിരുന്ന വ്യാസതീർത്ഥ സ്വാമിയാണ് (അദ്ദേഹത്തിനു വ്യാസരാജ എന്നും പേരുണ്ട്) ഈ പാട്ടിനു പിന്നിലുള്ളത്.  കൃഷ്ണനെ ഒരു കുട്ടി ആയി അല്ലെങ്കിൽ ഒരു കൂട്ടുകാരൻ ആയി കണ്ടു, ഇന്ന ഇന്ന വസ്ത്രങ്ങൾ , ആഭരണങ്ങൾ ഇട്ടു കൊണ്ട് വാ കൃഷ്ണാ എന്നാണു ഈ വരികളിലൂടെ പറയുന്നത്. താഴെ, നീല നിറത്തിലുള്ളത് ഒറിജ