Wednesday, September 29, 2010

തല്ലു കിട്ടിയ പോലീസ്‌കാരന്‍കസബിന്റെ കയ്യില്‍ നിന്ന് തല്ലു കിട്ടിയ പോലീസ്കാരന്‍, ആ വഴി, അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്കാരം നമ്മള്‍ ഉയര്‍ത്തി പിടിച്ചിരിയ്ക്കുകയാണ്. 

ഇങ്ങനെ ഇന്ത്യന്‍ സംസ്കാരം ലോകത്തിന്റെ മുന്നില്‍ കാഴ്ച വെയ്ക്കാന്‍ ചാന്‍സ്‌ തന്ന കസബിനെ, ഇന്ത്യന്‍ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡര്‍ മാത്രമല്ല, ഫെരാരി, ബെന്‍സ്‌ തുടങ്ങിയവ കൂടെ ആയി ഉറക്കെ പ്രഘാപിയ്ക്കാന്‍ എന്തേ നമ്മള്‍ മടിയ്ക്കുന്നു ?  കിടിലം ചാന്‍സ്‌ അല്ലെ, ഒരുക്കലും മിസ്സ്‌ ചെയരുത്. ടെറര്‍  ടൂറിസം, ദി തല്ലു - ദി ടെറര്‍ - ആന്‍ഡ്‌ ദി ടൂറിസം അങനെ എങ്ങനെ വേണേലും ഒരു സ്ലോഗന്‍ ഉണ്ടാക്കാം.   

ലണ്ടനിലും,അമേരിക്കയിലും എല്ലാംസ്റ്റേജ് ഷോ നടത്തി, അവിടെപറ്റുമെങ്കില്‍ കസബിനെ കൊണ്ട് തന്നെ,  അലെങ്ങില്‍ dupe നെ വെച്ച് ,   ലൈവ് ആയി ഒരു ഇന്ത്യന്‍പോലീസ്കാര്നെ തല്ലിച്ചു,നമ്മക്ക്‌ അടി പൊളി ഇമേജ് ഉണ്ടാകി എടുക്കാം.

ഇന്‍ കേയിസ്‌, ആ ഒബാമയോ മറ്റോ ഷോ കാണാന്‍ വന്നാ, വെറും പോലീസിനു പകരം, ഡി ജി പി റാങ്കിന് മുകളില്‍ ഉള്ള ആരെയ്ങ്ങിലും നിര്‍ത്തി, തല്ലു കൊടുപ്പിച്ചു ഷോയ്ക്ക് ഒടുക്കത്തെ ഗ്ലാമര്‍ ആകിഎടുക്കാം.  

ഈ  സംഭവത്തെ ബെയിസ് ചെയ്തു ഒരു അവാര്‍ഡ്‌ പടം പിടിയ്ക്കാന്‍ എനിക്ക് പ്ലാന്‍ ഉണ്ട്.  അവാര്‍ഡ്‌ ആണ് ഉദേശം എന്നത് കൊണ്ട്, ഒരു ഔട്ട്‌ ഓഫ് ദി ബോക്സ് തിങ്കിംഗ് പ്രകാരം, കസബിനെ ഹീറോ ആക്കുനതിനു പകരം, തല്ലു കിട്ടിയ പോലിസ്‌കാരന്‍ ആയിര്‍ക്കും ഹീറോ.  തല്ലു കിട്ടുന്നതോട് കൂടി, മൂപ്പര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ ബഹുമതികള്‍ കപ്പിവെച്ച് കോരി കോരി കൊടുക്കുന്നതും, തല്ലുകിട്ടിയ വക വന്ന പ്രശ്‌സ്തി അയാളുടെ സാധാരണ ജീവിത്തില്‍ വരുത്തിയ മാറ്റവും ആയിര്ക്കും മെയിന്‍ ഫോകസ്.  

തല്ലു കിട്ടിയ പാര്ട്ടിന്റെ ഫോടോ എടുത്തു, അത് വിറ്റ് അളിയന്‍ ലക്ഷപ്രഭു ആകുന്നത് ആണ് ടെര്‍നിംഗ് പോയന്റ്.  ലാസ്റ്റ്‌, ഒരു ഗസ്റ്റ്‌ വേഷത്തില്‍ കസബ്‌ വന്നു, ക്രൂരനായ അളിയന്റെ കയ്യില്‍ നിന്നും, സാമ്സോനെറ്റ്‌ സൂട്ട് കേയിസില്‍ പണം വാങ്ങി, പോലീസ്കാരന്  തിരിച്ചു കൊടുത്തു, തിരിയുന്ന ആ ഒരു സീനില്‍, കസബിന്റെ മുഖം ഫുള്‍ സ്ക്രീന്നില്‍, ഒരു 20% ചെരിവില്‍ കാണിച്ചു പടം അവിടെ നിര്‍ത്തും.  കസബ്‌ അളിയനെ തല്ലുമോ ?  ആ തല്ലു വെച്ച്, അളിയന്‍ പിന്നെ സ്റ്റാര്‍ ആകുമോ എന്നതു എല്ലാം പ്രേഷകന് വിട്ടു കൊടുക്കും.  ആ ഒരു ചരടില്‍ തൂങ്ങി പാര്‍ട്ട് ടു കൂടെ നിങ്ങള്‍ക്ക് വേണംങ്ങില്‍ ഞാന്‍ ഇറക്കും.


നമ്മടെ എല്ലാം രോമാഞ്ചമായ കസബിനു കിട്ടുന്ന ചിക്കന്‍, പരിശുദ്ധമായ ചിക്കന്‍ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.  കെ എഫ് സി ചിക്കന്‍ മാത്രം തിന്നു , എ സി യില്‍ താമസിച് യുറോപ്പിയന്‍ ക്ലോസറ്റ് മാത്രം ഉപയോഗിച്ചു ജീവിയ്ക്കുന്ന ഒരു സെറ്റ്‌ കോഴികളെ വളര്‍ത്തി, അതിനെ കൊന്നു, നറു നെയ്യില്‍ പാചകം ചെയ്തേ കസബിനു കൊടുക്കാന്‍ പാടുള്ളൂ.  നമ്മളായിട്ട് ഒരു കുറവും വരുത്താന്‍ പാടില്ലല്ലോ.  ഇന്റര്‍നാഷനല്‍ സമൂഹത്തിന്‍റെ മുന്നില്‍ നമ്മടെ ഇമേജ് ഒരു കാരണവശാലും തകരാന്‍ പാടില്ല.  കുറച്ചു കോടികള്‍ കൂടെ പോരെ, ഇത് പോലത്തെ ബേസിക് സൌകര്യം ഒരുക്കാന്‍ ?

തല്ലു കിട്ടിയ ദിനം നമ്മള്‍, ഒരു ദേശീയ ഉത്സവം ആയി കണക്കാകി,  പരിശമുട്ട്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര കളി തുടങ്ങിയവ നടത്തി എല്ലാ കൊല്ലവും സെലിബ്രേറ്റ് ചെയണം.  കസബിന്റെ ഫോടോ ഉള്ള സ്റ്റാമ്പ്‌ ഇറക്കുന്ന കാര്യം പോസ്റല്‍ ഡിപാര്‍ട്ട്മെന്റ് പരിഗനിയ്ക്കണം.  അങനെ, പാക്സിതാന് ചുട്ട മറുപടിആയിരിക്കും ഇത്. 

ഇന്റര്‍നാഷനല്‍ സമൂഹത്തിന്‍റെ കാര്യം ആണേല്‍പറയുകേയും വേണ്ട...ചമ്മി ബ്ലീച്ച്ആയി പോകും !!
റെഫറന്‍സ്‌ : http://www.mathrubhumi.com/story.php?id=129091

നോട്ട് : സൈബര്‍ ജാലകം ചിന്താ തുടങ്ങിയവര്‍ "അഭിമാനത്തോടെ" എന്ന ഒരുലേബല്‍ കൂടെ തുടങ്ങണം.  ഇത് ശരിയ്ക്കും ആ ലേബലില്‍ ആയിരുന്നു പോസ്റ്റ്‌ ചെയേണ്ടി ഇരുന്നത്.  

കസബ്‌, വെറും സാധാരനകാരനെ ചറ പറാ എന്ന് വെടിവെച്ച് കൊല്ലുന്നതും എല്ലാം എല്ലാം എല്ലാവരും കണ്ടതും, ശക്തമായ തെളിവ്‌ ഉള്ളതും ആണ്.

അത് ഒരു തീരുമാനമാകാതെ, പിന്നെയും അവന്റെ കയ്യില്‍ നിന്ന് തല്ലു കൊള്ളാന്‍ ഉള്ളവര്‍ ആണോ ഇന്ത്യകാര്‍ ? ഇന്ത്യന്‍ പോലീസ്‌ ?

ചിരട്ട - ഒരു അപസര്‍പ്പക കഥ.

ഈ തേങ്ങയുടെ ഘാതകന്‍ ആര് ?  ചിരട്ട മാത്രം ബാകി വെച്ച് ബാകി ഉള്ളവയ്ക്ക് എന്ത് സംഭവിച്ചു ?  ടാറ്റാ ഇന്‍ഡികയില്‍ വന്ന മുഖംമൂടികള്‍ എവിടെ പോയി ഒളിച്ചു ??


Wednesday, September 22, 2010

ഇത് ചെത്തിയാ റോസ് കള്ള്സ് കിട്ടുമോ ?

ഒരു നീളന്‍ റോസ്.  ഒരു എക്സ്ട്രാ  സപ്പോര്‍ട്ടും ഇല്ലാതെ, മൂപ്പര്‍ അങ്ങ് കേറി തെങ്ങിന്‍റെ കൂടെ ഗോമ്പി, പൊക്കത്തിന്‍റെ കാര്യത്തില്‍.  ഇത് ചെത്താന്‍ കൊടുത്താലോ എന്ന് ഒരു ആലോചന ഉണ്ട് ;)

ഫസ്റ്റ്  പടം ചുമ്മാഎടുത്തത്‌.  രണ്ടാമതു മൂപരെ സൂം മന്ത്രം ജപിച്ചു ആവഹിച്ചത്.


Tuesday, September 21, 2010

ദി ഒര്‍ജിനല്‍ സ്പയിഡര്‍ മാന്‍

ഇത്രേം കാലം സ്പയിഡര്‍ മാന്‍ എന്ന്പറഞ്ഞു നടന്ന ലവന്‍ അല്ല....ലിവന്‍ ആണ്ഒര്‍ജിനല്‍...


പി  എസ് :  ഇനി സ്പയിഡര്‍ അല്ലാത്ത, ചുമ്മാ  മാനിനെ കാണാന്‍...ദാ ഇവിടെ  ക്ലിക്കൂ.

അപ്ഡേറ്റ്  :  ഈ ലിങ്ക് നോക്കിയാ ബാകി ആര്‍മാദം കാണാം.`

Friday, September 10, 2010

ദി നന്ദന്‍.

ഈ പോസ്റ്റിനു മാത്രമാണ് എന്താ ഒരു ടൈറ്റില്‍ കൊടുക്കുക്കാ എന്ന് ആലോചിച്ചു ഒരു മിനിട്ട് നിന്ന് പോയത്. നന്ദന്‍ എന്ന നന്ദേട്ടന്‍ - മൂപര്‍ ആണ് ഈ പോസ്റ്റിനു കാരണകാരന്‍.


വളരെ കാലമാമായി ഞാന്‍ അസൂയയോടെ നോക്കുന്ന ചില ബ്ലോഗര്‍മാരില്‍ ഒരാള്‍ ആണ് നന്ദന്‍. വര, എഴുത്ത്, ഫോടോഗ്രാഫി - മൂന്നിലും ഈശ്വരന്‍ ട്രിപ്പര്‍ വിളിച്ചു അനുഗ്രഹം കുന്നു കൂട്ടി ഇട്ടു കൊടുത്ത ഒരാള്‍. ബ്ലോഗില്‍ ഉള്ള പലരെയും നന്ദന്‍ വരച്ചിട്ടുണ്ട്. അതില്‍ നീരൂന്‍റെ (നിരക്ഷരന്‍ aka മനോജ്‌ )പടം വരച്ചത് വിശദ്ന്മായി ഒരു പോസ്റ്റും ഇട്ടിരുന്നു.


Damas എന്ന ബ്ലാഗൂരിലെ വളരെ ഫെയ്മസ് ഡയമണ്ട് ജെല്വ്റി, രേവ electric കാര്‍ തുടങ്ങി, ഇന്ത്യയിലെ പല പ്രശസത കമ്പിനികളുടെ പരസിയം ഡിസൈന്‍ ചെയ്ത ആള്‍ ആണ് നന്ദന്‍. കൂടുതല്‍ വിവരം ദാ...ഇവിടെ ഉണ്ട്  ഫോട്ടോകള്‍ ഇവിടെയം .
ബൈ ബര്‍ത്ത് പുലിപട്ടം കിട്ടിയ ഒരാളോട്, ചുമ്മാ ഓടിച്ചെന്നു എന്റെ പടം ഒന്ന് വരയ്ക്ക് നന്ദേട്ടാ എന്ന് പറയാന്‍ ഉള്ള ഒരു വിഷമം കൊണ്ട്,  ആഗ്രഹം ഉണ്ടെങ്കിലും, ഒരിക്കലും ചോദിച്ചിരുന്നില്ല.  അങനെ ഇരിയ്ക്കുമ്പോ, ഒരു പ്രൊജെക്റ്റ്മായി ബന്ധപെട്ട്,  സാധാരണയായി ഒരു തുക ചാര്‍ജ്‌ ചെയ്തു വരച്ചു കൊടുക്കുന്ന സംഭവം, അങനെ എനിക്ക് ഫ്രീ ആയി കിട്ടി. (ച്ചാല്‍, ചാര്‍ജ്‌ വേറെ ഉള്ളവര്‍ കൊടുത്തു).  ദാ...കണ്ടോള്ളൂ.
ഫാമിലി ഫോടോ, കുട്ടികള്‍ടെ ഫോടോ എല്ലാം ഇത് പോലെ വരയ്ക്കുന്നതാണ് ഇപ്പോള്‍  ഉള്ള ട്രെന്‍ഡ്. പല വീടുകളില്‍ ഫോട്ടോയ്ക്ക് പകരം ഇതാണ കണ്ടിടുള്ളത്.  അത് പോലെ, വിവാഹ കഷണകത്തു തുടങ്ങിയവയിലും ഇത് കണ്ടിട്ടുണ്ട്.  ചില മാളില്‍,കോര്‍പറേറ്റ് പരിപാടിയില്‍ ആളുടെ സ്കെച് ഇട്ടു കൊടുക്കുന്ന സംഭവം ഉണ്ട്.  സ്കെച് വരയ്ക്കാന്‍ ഒരു റേറ്റ്, കളര്‍ ചെയാന്‍ വേറെ റേറ്റ് ആണ്.
പിന്നെ, മനോജിന്റെ പടം വരച്ചപ്പോ, ഗ്ലാമര്‍ ഫിറ്റ്‌ ചെയാന്‍ നന്ദേട്ടന്‍ കൊറേ വിഷമിച്ചു എന്ന് കേട്ടു.  പക്ഷെ എന്റെ ഫോട്ടോയില്‍ ബൈ ഡിഫാള്‍ട്ട് ഇഷ്ട്ടം പോലെ ഗ്ലാമര്‍ ഉള്ളത് കൊണ്ട്, എന്റെ പടം വരയകാന്‍ വലിയ ബുദ്ധിമുട് ഉണ്ടായില്ല എന്ന് കരുതുന്നു. ;)