Tuesday, June 28, 2011

എഴുതി കിട്ടിയ പണം.

കൊറേ കൊല്ലം ബ്ലോഗ്‌ വായനയില്‍ മാത്രമായി ഒതുങ്ങി കൂടിയ ഒരു പ്രതിഭആയിരന്നു ഞാന്‍.  ടൈപ്പ് ചെയാന്‍ ഉള്ള മടി, ട്രൈ ചെയ്മ്പോള്‍ വരുന്ന അക്ഷരത്തെറ്റുകള്‍ എല്ലാം ഷോ സ്റ്റോപ്പര്‍ ആയിരന്നു.  അത് ഭൂത കാലം.

അങനെ ഇരിയ്ക്കുമ്പോ, നമ്മടെ അപ്പുവേട്ടന്‍ ഒരു ഗോമ്പി തുടങ്ങി.  അവിടെ അംഗ്രേസിയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട്.  കിട്ടുന്ന പാര കമന്റ്സ് സീകരിച്ചു, തിരിച്ചു പാര വെയ്ക്കാന്‍ വേണ്ടി ബെസ്റ്റ്‌ മലയാളം തന്നെയാണ് എന്ന തിരിച്ചു അറിവ് പ്രകാരം, ഗൂഗിള്‍ മെയിലില്‍ കുത്തി കുറിച്ച്, കമന്റ്‌ ആയി പേസ്റ്റ് ചെയാന്‍ തുടങ്ങി.

എന്തിനുഏറെ പറയുന്നു..ലാസ്റ്റ്‌ ഒരു ബ്ലോഗു ഉണ്ടാക്കുന്നതില്‍ പരിണാമം ഒരു സ്റെപ്പ്‌ കൂടെ കടന്നു.  അങനെ ബ്ലോഗിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുത്തപെട്ടവയില്‍ ചിലത് യാത്രാ വിവരണം എന്ന പേരില്‍ ആയിരന്നു അറിയപെട്ടിരുന്നത്.  അവയില്‍ ചിലത് യാത്രകള്‍ ഡോട്ട് കോം വഴി കുറച്ചു കൂടെ ആള്‍കാര്‍ വായിച്ചു.

അങനെ...ആ വകയില്‍ ഇന്ന് ഒരു തുക കയ്യില്‍ കിട്ടി.  വലിപ്പത്തില്‍ ചെറുതും, മൂല്യം കൊണ്ട് എനിക്ക്‌ വളരെ വളരെ വിലപിടിപ്പും ഉള്ളതുമായ സംഭവം ആണ് ഇത്.

ഓഫ്‌ :
പണ്ട് സ്കൂള്കാലത്ത് യൂറിക്ക്യ്ക് എഴുതി അയച്ചതാണ് ലൈഫില്‍ ഫസ്റ്റ് ചെയ്ത എഴുത്ത് അക്രമം. (അത് ഇതു വരെ വെളിച്ചം കണ്ടിട്ടില്ല.)

രണ്ടു ഹിടുംബന്മാരും, ഒരു ചിമ്പാന്‍സിയും, ഒരു ഗോഡ്‌സില്ലയും.

ഓഫീസില്‍ രണ്ട് ഹിടുംബന്‍മാര്‍ ചേര്‍ന്ന് എന്തോ R&D നടത്തുണ്ട്. അതിനു വേണ്ടി ഉള്ള ഒരു സിസ്റ്റം "DO NOT TOUCH THIS" എന്ന് വലിയ ഒരു പ്രിന്റ്‌ എടുത്തു മോണിറ്ററില്‍ ഒട്ടിച്ചും വെച്ചിട്ടുണ്ട്. അതായിത്, മോണിട്ടര്‍ മൊത്തം കവര്‍ ചെയാന്‍ പാകത്തിന്, ഒരു A4 സൈസ് പ്രിന്റ്‌ എടുത്തു ഒട്ടിച്ചു വെച്ച്. മോണിട്ടര്‍ എപ്പഴും ഓഫ്‌ ആയിര്‍ക്കും. റിമോട്ട് ആയിട്ട് ആണ് ഗൂധാലോചന. ലോഗ് മൊത്തം ആവാഹിയ്ക്കുന സുനയാണ് ഈ സിസ്റ്റം.

ഇന്ന് രാവിലെ മുതല്‍, ഈ മൊതല്കള്‍ രണ്ടും തീ പിടിച്ച പോലെ കുത്തി ഇരുന്നു പണി. "എന്ത്യേ, ഹിടുംബന്‍ A, എന്ത് പറ്റി, വാട്ട്‌ ഹാപെണ്ട് ?" എന്ന് രാവിലെ ഒന്ന് ചോദിച്ചു. ഇവരുടെ മെയിന്‍ സെര്‍വര്‍ അനുസരണകേടു കാണിയ്ക്കുന്നു..മഹാ അലമ്പ് സെര്‍വര്‍..എന്ന് മറുപടി. കൂട്ടത്തില്‍, ഹിടുംബന്‍ B വക "ഡാം ഇറ്റ്‌...ദി സെര്‍വര്‍ ഈസ്‌ ഗെറ്റിംഗ് ഇന്‍ ടു മൈ നെര്‍വ്ര്സ്" (എന്ന് വെച്ചാ, സെര്‍വര്‍ മൊത്തത്തില്‍, വിത്ത്‌ റാക്ക്, ഹിടുംബന്‍ B യ്ടെ ഞരമ്പില്‍ കേറി അങ്ങോട്ടും, ഇങ്ങോട്ടും ഷട്ടില്‍ അടിയ്ക്കുവാന്നു.)

ഇപ്പൊ..ഇച്ചിരി മുന്നേ പ്രശനം കണ്ടു പിടിച്ചു.

രണ്ടു ഫ്ലോര്‍ താഴെ ഉള്ള ലോ, ലോഗ് ആവാഹിയ്ക്കാന്‍ വെച്ച കൂടോത്രം ഇല്ലേ ? അതിന്റെ മോണിട്ടര്‍ അങനെ തന്നെ വെച്ച്, അതിന്റെ സി പി യൂ, കീ ബോര്‍ഡ്‌, മൗസ് ഇത്രേം (ഇത്രേ മാത്രം) ഒരു ചിമ്പാന്‍സിയും, ഗോട്സില്ലയും കൂടെ ഊരി കൊണ്ട് പോയി. Do not touch this എന്ന് എഴുതി വെച്ച മോണിട്ടര്‍ അവന്മാര്‍ തൊട്ടിട്ടില്ല. (പിള്ളാര്‌ ഡീസെന്റ്‌ ആണ്, ട്ടാ.)

പാവം സെര്‍വര്‍, ഈ ലോഗ് മൊത്തം എവിടെ കൊണ്ട് വെയ്ക്കും എന്ന് അറിയാതെ, വണ്ടര്‍ അടിച്ചു, പാവം ഹിടുംബന്‍ B ടെ ഞരമ്പില്‍ കൂടെ മരണ ഓട്ടം.

ഹിടുംബന്‍മാരുടെ ചൂടും, റോക്ക്‌ മ്യൂസിക്കും കണ്ടിട്ട് അവന്‍മാരുടെ മുന്നില്‍ ഇരുന്നു ചിരി അടക്കാന്‍ ഞാന്‍ പെടുന്ന പാട് ഇവന്മാര്‍ക്ക്‌ അറിയാമോ...സില്ലി പീപ്പിള്‍.

Friday, June 24, 2011

ഹാരി പോര്‍ട്ടര്‍

ഫോട്ടോ ക്ലബ്‌ നടത്തുന്ന ഒരു ഗോമ്പിയില്‍ ഇടാന്‍ വേണ്ടി തപ്പി കണ്ടു പിടിച്ചു വെച്ച പടം ആയിരന്നു.  ഫോട്ടോ അയയ്ക്കാന്‍ ഉള്ള ഡേറ്റ് കഴിഞ്ഞു പോയി. (ടൈമില്‍ അയച്ചിരുന്നു എങ്കില്‍ ഫസ്റ്റ് തന്നെ അടിച്ചാനേ, ഒന്ന് പോടാ കൂവേ എന്ന് ആരും പറയല്ല്... ;) )

എല്ലാ മാസവും ഇതേ പോലെ ഗോമ്പി അവിടെ നടക്കുണ്ട്.  ഇവടെ പോയാ വിവരങ്ങള്‍ അറിയാം.

ഗൂഗിള്‍ ബസ്സ്‌ ആര്‍മാദം, ഇവിടെ.