Thursday, December 27, 2012

സ്ത്രീകള്‍ടെ നേരെ ഉള്ള അക്രമങ്ങള്‍ 2007 മുതല്‍ 2011 വരെ.

കേരളത്തില്‍ 2007 മുതല്‍ കഴിഞ്ഞ കൊല്ലം വരെ, സ്ത്രീകളെടെ നേര്‍ക്ക് നടന്ന അക്രമങ്ങള്‍ടെ  ലിസ്റ്റ്, http://keralapolice.org എടുത്തു തരം തിരിച്ചു നോക്കിയപ്പോ കിട്ടിയതു.

ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വീട്ടിനു ഉള്ളില്‍ തന്നെ ആണ്.  ബാക്കി വായന തുടങ്ങിയ ഗ്രാഫില്‍ സ്വയം വായിച്ചു എടുക്കാവുന്നത് ആണ്.  എങനെ എഴുതാന്‍ നോകിയിട്ടും ഒരു ഐം കിട്ടുന്നില്ല.

നോട്ട് :
1) കൊല്ലം റൂറല്‍ ആന്‍ഡ്‌ സിറ്റി വേറെ വേറെ 2011 മുതല്‍ ഉണ്ട്.  പക്ഷെ ബാക്കി data കളില്‍ രണ്ടും ഒരുമിച്ചു ആയതു കൊണ്ട്, 2011ല് റൂറല്‍ ആന്‍ഡ്‌ സിറ്റി ഒരുമിച്ചു കൂട്ടി.

2) ശതമാന കണക്ക് എടുത്തത്‌, എല്ലാം ടോട്ടല്‍ ക്രൈം എഗനെസ്റ്റ് വുമന്‍ എന്നതിനെ ബെയ്സ് ചെയ്ത് ആണ് ( അതായിത്, കേരളത്തിലെ ടോട്ടല്‍ നമ്പര്‍ ഓഫ് ക്രൈംല്, ഈ എഴു കാറ്റഗറിയില്‍ ഇത്ര ശതമാനം എന്ന് അല്ല.)

മുകളിലെ ചാര്‍ട്ടില്‍, ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിയ്ക്കുന്നത് ഹസബാന്‍ഡ്/ബന്ധുകള്‍ ആന്‍ഡ്‌ മോലസ്റിംഗ് ആയതു കൊണ്ട്, അവ രണ്ടും, ജില്ല തിരിച്ചു ഉള്ള വിവരങ്ങള്‍ Tuesday, December 18, 2012

ഇരുള് - വെളിച്ചം - ചോര


തെയ്യം - പേടികളില്‍ നിന്ന് രക്ഷ, ജീവിതത്തിനു രക്ഷകൊടുക്കുന്ന രൂപങ്ങള്‍.

ഇരുട്ടും, വെളിച്ചവും  നന്മേയെയ്യം തിന്മേയെയും വേര്തിരിയ്ക്കുന്നു  അഥവാ, പ്രതിനിധീകരിയ്ക്കുന്നു എന്ന് കരുതപെടുന്നു.  

പക്ഷെ, കംമിംഗ് ടു തെയ്യം, അതില്‍ പ്രതികാരതിന്‍റെ ചുകപ്പ് കൂടെ കലരുന്നു.  ഞാന്‍ കേട്ടിട്ടുള്ള തെയ്യം കഥകളില്‍ മിക്കതിലും, ഈശ്വര ചെയ്തന്യെം ഉള്ളവര്‍ ചതിയില്‍ മരണപെട്ടു കഴിഞ്ഞു വരുന്ന രൂപം ആണ് തെയ്യം, മിക്ക കഥകളിലും.

പൂണൂല്‍ അംശവടിയാക്കി, അധികാരം കൈവശം വരുന്നതിനും വളരെ മുന്നേ തുടങ്ങിയ ആചാരം ആണ് തെയ്യം എന്നാണു കരുതപെടുന്നത്.   നവീനശിലായുഗത്തിനോളം പഴക്കം കരുതപെടുന്നു.

പരശുരാമന്‍ കേരളം വാര്‍ത്തു എടുത്ത ശേക്ഷം,  പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചു കൊടുത്ത കല എന്നും കേട്ടിട്ടുണ്ട്.  ആര്യന്‍മാര്കും മുന്നേ ഉള്ള കലായിട്ടും, ബ്രാമാണ്ണ്‍ര്‍ ഇതിനെ തകര്‍ക്കാനോ, ഇടപെടാനോ മുതിരാതെ ഇരുന്നതിനു കാരണം,  ചെണ്ട തുടങ്ങി മ്യൂസിക്ക് മുതല്‍, ചോര, കള്ളു, ഇറച്ചി വരെ എത്തി നില്കുന്നുന്ന എക്ട്രീം രൂപം ആയതു കൊണ്ട് ആവാം.  അതോ, തെയ്യം അരുളപാടില്‍ ഉള്ള സത്യങ്ങള്‍ കണ്ടിട്ട് ഉള്ള ബഹുമാനം/പേടി ആണോ ?  ആവോ, അറിയില്ല.

നെല്ല് കുത്താന്‍ വന്ന മുസ്ലീം സ്ത്രീ, തവിട് തിന്നുന്നത് കണ്ടിട്ട്, തല്ലി കൊന്നു, അവസാനം, "ഉമ്മച്ചി തെയ്യം".  മരം മുറിയ്ക്കരുതേ എന്ന് പറഞ്ഞിട്ടും, ധികാരം കാട്ടി മരം മുറിച്ചിട്ട്, പിന്നെ ദേവിയുടെ കൈ കൊണ്ട് കൊല്ലപെട്ടു, മാപ്പിള തെയ്യമായ, മമ്മദ്.  മുസ്ലീം പണ്ഡിതനായ "ആലിത്തെയ്യം".  നാട്ടുകാരുടെ ഹീറോ, സുപ്രസിധ  കച്ചവ്ടകാരനായ, കടലില്‍ വെച്ച് ശത്രുകളോട് യേറ്റ് മുട്ടി മരിച്ച "ബപ്പിരിയൻ തെയ്യം".....അങനെ, മുതാളിതതിന്‍റെ ഇരയായ സാധാ സ്ത്രീ മുതല്‍, പണ്ഡിതന്‍, ഹീറോ, വില്ലന്‍ അങനെ പല പല മുസിലീം തെയ്യങ്ങളും വടക്കന്‍ മലബാറില്‍ സാധാരണം ആണ്.  (Neolithic കാലത്ത് ഇലക്ഷന്‍ ഇല്ലാത്തത് കൊണ്ട് ആവാം.)

രാമായണകഥാപാത്രങ്ങള്‍ മുതല്‍, വിഷ്ണു-ശിവ അംശങ്ങള്‍ ഉള്ള തെയ്യങ്ങള്‍ വരെ ഈ ചെറിയ ഒരു പ്രദേശത്ത് സുഘമായി ജീവിച്ചു പോകുന്നു.  ബാലി, ഗോദാവരി തുടങ്ങിയ സ്ഥലങ്ങള്‍/നദികളുമായി ബന്ധപെടുതാവുന്ന തെയ്യങ്ങളും ഉണ്ട്.  ഇത് കൂടാതെ, നാഗങ്ങള്‍, മുതല, പുലി തുടങിയ മര്‍ഗങ്ങള്‍ടെ രൂപത്തിലും തെയ്യം ഉണ്ട്.  സ്ത്രീകള്‍ടെ തെയ്യങ്ങള്‍ ആണ് എന്ന് തോന്നുന്നു, ഏറ്റവും കൂടുതല്‍ ഉള്ളത്.

ശിവനും പാര്‍വതിയ്ക്കും മക്കള്‍, ഗണപതി, മുരുകന്‍ തുടങ്ങിവര്‍ അല്ലെ ?  എന്നാല്‍, തെയ്യം കഥകളില്‍,  കണ്ടപ്പുലിപുലിമാരുതൻ, മരപ്പുലി, പുലിയൂര്‍കാളി തുടങ്ങി വേറെ കുറെ മക്കള്‍ ഉള്ളതും വായിക്കാം.

അമ്പലത്തിനു ഉള്ളില്‍ ചില ജാതികാര്‍ക്ക് കേറാനോ, പ്രാര്‍ഥിയ്ക്കാനോ ഉള്ള അവകാശം ഇല്ലാതെ ഇരിന്നപോഴും, തെയ്യം ദൈവങ്ങള്‍, ഭക്തരെ കെട്ടി പിടിച്ചും, കുറി അണിയിച്ചും ആശാസം നല്‍കി.  വെള്ളാട്ടം മുതല്‍ മുടിയെടുക്കൽ വരെ മനുഷനും ദൈവവും തമ്മില്‍ നേരിട്ട് ഉള്ള  കംമൂണികേഷന്‍ ആണ് തെയ്യത്തില്‍ ഉള്ളത്.  ഇടയ്ക്ക് ഇടനിലകാര്‍, സംസ്ക്രതം, ലാറ്റിന്‍ ഒന്നും  ഇല്ല.

വാട്ട്‌ എവര്‍, പറഞ്ഞു വന്നത് മാറി പോയി.  ഞാന്‍ ഈ കേട്ടിട്ടുള്ള കഥകളിലും മറ്റും, തെയ്യം ഉണ്ടാക്കുന്നത്‌, നന്മ്മയും തിന്മ്മയും കൂടെ ഉള്ള വഴക്കില്‍, നന്മ്മയുടെ ചോരയില്‍, തിനന്മ താല്‍കാലിക ജയം കണ്ടു എത്തുന്നു.

പക്ഷെ, ചോരയില്‍ നിന്ന് ഉയര്‍ത് എഴുനെല്‍ക്കുന്നതിലൂടെ, നന്മ്മ ഫൈനല്‍ വിജയം സ്വന്തമാക്കുന്നു.  ഈ വിജയം, ഇപ്പോഴും നന്മ്മ-തിന്മ്മ വഴക്കിനു ഇടയില്‍ കിടക്കുന്നവര്‍ക്ക് ആശാസമായി വന്നു അനുഗ്രഹം നല്‍ക്കുന്നു.

തെയ്യം പടം എടുക്കുക്ക ഭയങ്കര ബുദ്ധിമുട്ട് ആണ്.  എല്ലാ ആംഗിള്‍ല് നിന്നും, എല്ലാ തരം ഫോട്ടോകളും എടുത്തു കഴിഞ്ഞു.  പിന്നേ ഞാന്‍ എങ്ങനെ ഫോട്ടോ എടുക്കും എന്ന് കരുതി നടന്നപ്പോള്‍ ആണ് ഇങനെ ഒരു ആശയം മനസ്സില്‍ വരുന്നത്.  ഇരുള്-വെളിച്ചം- ആന്‍ഡ്‌ ചുകപ്പു.  നാല് ഫോട്ടോകള്‍ എടുത്തു, അതില്‍ പികാസയില്‍ വെച്ച് ഷേയട്ട് കൂട്ടി ഇട്ടതു, ഇതാ...

http://500px.com/photo/20833721

കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ആന്‍ഡ്‌ ഫോട്ടോകള്‍ : 

മലയാളം വിക്കി പേജ് - തെയ്യം.

പോസ്റ്റില്‍ ഉള്ള ചില തെയ്യം വിവരങ്ങള്‍ മുകളിലെ ലിങ്കില്‍ നിന്നും എടുത്തത്‌ ആണ്.  ബാകി ഉള്ളത് എന്‍റെ അപാരമായ ബുദ്ധിയില്‍ നിന്ന് പുറപെട്ടതും.

ഒരു സെറ്റ് ഫോട്ടോസ് ഇവിടെ ഉണ്ട് :The Coorg - Where even Gods seek permission

Tuesday, December 11, 2012

ദി മല്ലൂവിയന്‍ ബ്രാണ്ട്സ്


മല്ലൂ ബ്രാന്‍ഡ്കളില്‍ ഫസ്റ്റ് ഓര്‍മ്മ വരുന്നത്  മലയാളം സിനിമആണ്.  കേരളം വിട്ടു, കര്‍ണാടകയില്‍ കേറിയ ടൈം, കോളേജ് ഹോസ്റ്റ്ലില് ബാക്കി ഉള്ള ചെക്കന്‍മാരുടെ എല്ലാം വിചാരം, മലയാളം സിനിമ എന്നാല്‍, ഡബിള്‍ ഓര്‍ ട്രിപ്പില്‍ എക്സ് പടങ്ങള്‍ മാത്രം ആണ് എന്നാ.  കൊറേ തല്ലു പിടിച്ചു.  നാഷണല്‍ ഫിലിം അവാര്‍ഡ്കള് പ്ര്ഘ്യാപിയ്ക്കുന്ന ദിവസം എല്ലാം ആണ് ഓണം.  കാരണം, മലയാളം പടത്തിനു എന്തേലും ഉണ്ടാവും. കന്നഡ പടത്തിനു അധികം ഒന്നും ഉണ്ടാവാര്‍ ഇല്ല.

കെട്ട് വള്ളം, കഥകളി, ലുങ്ങി, മല്ലൂ ആക്സന്റ് തുടങ്ങി ഒരു ലോഡ് മല്ലൂ മുദ്രകള്‍ ഉണ്ട്.  അവ  അല്ലാതെ, ബിസിനസ് ലോകത്ത് മല്ലൂ എന്ന് മുഖതു പ്രിന്റ്‌ ചെയ്ത് വെച്ചിരിയ്ക്കുക്കന്നവ  - അതാണ്‌ വിഷയം.

സൌത്ത് കര്‍ണാടകയില്‍ കറങ്ങി നടക്കുന്ന ടൈം ആണ്, പരഗന്‍, ലൂണാര്‍ ചെരുപ്പിന്‍റെ പരസ്യെങ്ങള്‍ ശ്രദ്ധിയ്ക്കുന്നത്‌.  ഡാ, ഇത് നമ്മടെ നാട്ടിലെ സംഭവം ആണ് ട്ടാ- എന്ന് ഡയലോഗ് അടിയ്ക്കാന്‍ ഉള്ള ഒരു അവസരം.

പിന്നെ ചിന്തിച്ചപ്പോള്‍, വി ഗാര്‍ഡ്, ഡ്യൂറോഫ്ലക്കസ് തുടങ്ങിയവ ഉണ്ട്.  പക്ഷെ അവയ്ക്ക് ഒന്നും, ആ ഒരു  മല്ലൂ ടച് ഇല്ല.  ന്യൂട്രല്‍ ആക്സന്റ് ആണ്.  പിന്ന കണ്ടിട്ടുള്ളത് ഭീമ.  പക്ഷെ കടയില്‍ ചെലുമ്പോ, അധികം തമിഴുബ്രാന്‍ഡ് ഫീല്‍ ആണ്.

അങനെ ഇരിയ്ക്കുമ്പോള്‍ ആണ്, ആലൂകാസ്, മലബാര്‍  ജ്വലറികള് എല്ലാം വരുന്നത്.  തീര്‍ത്തും മല്ലൂവിയന്‍ ബ്രാന്‍ഡ്.  

ഒരു കുഞ്ഞി ടൌണ്‍., വിത്ത്‌ ഒരു പെട്രോള്‍ പംബ് ഉണ്ടോ - എന്നാല്‍ ഉറപ്പിച്ചോ, മണപ്പുറം ഫിനാന്‍സ് ആ കുഞ്ഞു സിറ്റിയില്‍ ഉണ്ട് എന്ന്.  കട്ടയക് കട്ടയ്ക്ക് മുന്നേറ്ന്നു ഗോകുലവും.

ആള്‍ ഇന്ത്യാ ലെവലില്‍ ഒരു ഞെട്ടിയ്ക്കല്‍ പെര്‍ഫോമന്‍സ് ആയിരന്നു,  കല്യാണ്‍ ഗ്രൂപ്പ് ഐശ്വര്യം റായി ബച്ചനെ വെച്ച് ചെയ്ത പരസിയം.  കുഞ്ഞു ആയി കഴിഞ്ഞു, അവര്‍ ചെയ്തു ഫസ്റ്റ് പരസ്യെം ആയിരന്നു അത്.  ഇന്ത്യയില്‍ ഉള്ള പല ടോപ്‌ ക്ലാസ് ബ്രാണ്ടുകളും, ഐശ്വര്യയുടെ ആ റീ എന്ട്രി പരസ്യെത്തിനു വേണ്ടി കാത്തു നിന്നിരിയ്ക്കും.

മീഡിയയില്‍ ഉള്ള എക മല്ലൂവിയന്‍ ബ്രാന്‍ഡ്, ദി വീക്ക് ആയിരിയ്ക്കും.    മെഡിസിന്‍ ഫീല്‍ഡില്‍, ബ്രീത്ത്‌ ഈസി മുതല്‍, ഇന്ദുലേഖ വരെ ഉള്ള പലതും, പല ഉള്നാടുകളിലും കാണാം.

വേറെ ഒരു ബ്രാന്‍ഡ് ആണ് മാത അമൃതാനന്ദമയി.  പക്ഷെ അത് മല്ലൂ എന്ന ടച് മാറി കൊറേ ദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഈ ലിസ്റ്റില്‍ പെടും എന്ന് തോന്നുന്നില്ല.  ഹൌഎവര്‍, ആ രൌ ബ്രാന്‍ഡ്ന്‍റെ  ഗ്ലോബല്‍  റീച് ഭയങ്കരം ആണ്.  മതം/വിശ്വാസം  എന്നതില്‍ ഒതുങ്ങാതെ,  എന്ജിനിയറിങ്  വിദ്യാഭ്യാസം രംഗത്ത്‌ സ്വന്തം ഒരു മുദ്ര പതിപ്പിയ്ക്കാന്‍ നടത്തുന്ന നല്ല ശ്രമങ്ങള്‍ അകാദമിക്ക് തലത്തില്‍ ശ്രദ്ധിയ്ക്കപെട്ടിട്ടുണ്ട്.  കൊല്ലത് അടുത്ത് ഉള്ള ഇവരുടെ എന്ജിനിയറിങ് കോളേജിനെ പറ്റി വളരെ ബഹുമാന പൂര്‍വ്വം പലരം സംസാരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ലുലു സൂപ്പര്‍ മാര്‍കെറ്റ് ഗള്‍ഫില്‍ ഉള്ളത് പോലെ അല്ല എങ്ങിലും, ചെറിയ രീതിയില്‍, ബാംഗ്ലൂര്‍ സിറ്റിയുടെ പല ഭാഗത്തും കാണുന്നത് ആണ് ഐശ്വര്യ സൂപ്പര്‍ മാര്‍കെറ്റ്.  അതേ പോലെ, കേരളത്തില്‍ മാര്‍ജിന്‍ ഫ്രീ കടകള്‍ ഇറങ്ങിയപ്പോള്‍, അവയുടെ ഫ്രാഞ്ച്സി ആയി, കര്‍ണാടകയില്‍ പല സ്ഥലത്തും മാര്‍ജിന്‍ ഫ്രീകള്‍ വന്നൂ.  മിക്കവയും ഓണ്‍ട്ട് ആന്‍ഡ്‌ ഒപ്പറെറ്റട്ട് ബൈ മല്ലൂസ്.

ആന്ധ്രാ മെസ്/ഹോട്ടല്കളില്‍, നോണ്‍ ആന്ധ്രാകാരെ കൂടെ ആകര്‍ഷിയ്ക്കുന്ന പോലെ, മല്ലൂ ഹോട്ടലുകളില്‍ വേറെ ആള്‍കാരെ കാണുന്നതു കുറവ് ആണ്.  കോക്കനട്ട് ഓയില്‍ എന്ന ഒരു ടേസ്റ്റ് വിത്യാസം കൊണ്ട് ആണോ എന്തോ.

കണ്‍സ്ട്രക്ഷന്‍ രംഗത്തെ ഒരു വലിയ ബ്രാന്‍ഡ് ആണ് ശോഭ.   പക്ഷെ ശോഭയുടെ ഐ ടി ബിസിനസുകള്‍ എന്തോ അത്രയ്ക്ക് അങ്ങ് കേറി ബ്രാന്‍ഡ് ആയില്ല.  ചില കിടിലം ഇന്വോവേഷന്‍സ്സ് അവിടെ ഇടയ്ക്ക് നടക്കുനുണ്ടായിരന്നു എന്ന് കേട്ടിരുന്നു.  ഇപ്പൊ അറിയില്ല.

അപ്ഡേറ്റ് :

കമന്റ്‌ വഴി വന്ന മല്ലൂ ബ്രാണ്ട്സ് :
കോട്ടക്കല്‍ ആര്യവൈ.ശാല
Federal Bank
South Indian Bank
Asianet  << ഇത് മലയാളികള്‍ടെ ഇടെല്‍ മാത്രം ഒതുങ്ങി നില്ല്ക്കുന്ന ഒരു ബ്രാന്‍ഡ്‌ അല്ലെ ?
Geojit

മൈ ഹസ്ബണ്ട് ആന്‍ഡ്‌ അദര്‍ അനിമല്‍സ് - ജാനകി ലെനിന്‍.

ഇപ്പോള്‍ വായന ജാനകി ലെനനിന്‍ എഴുതിയ മൈ ഹസ്ബന്‍ഡ് ആന്‍ഡ്‌ അതര്‍ അനിമല്‍സ് എന്നാ  സംഭവം ആണ്.

കുറച്ചു ആഴച്ചകള്‍ക്ക് മുന്നേ, ഫോറം ലാന്ഡ് മാര്‍ക്ക് ഷോപ്പില്‍, ഒരു ഗേള്‍ ഫ്രണ്ട്നു വേണ്ടി കിതാബ് തപ്പി നടന്നപ്പോള്‍, രണ്ടു ബട്ടര്‍ഫ്ലൈസ്സ് കേറി വന്നു.

പുസ്തങ്ങള്‍ നിരത്തി വെച്ചിരിയ്ക്കുന്ന സെല്‍ഫ്കളില്‍ മിക്ക്പോഴും ഒരു  നിശബ്ദത ഉണ്ടാവും.   പലപ്പോഴും അത് ഒരു അനുഗ്രഹം ആണ്.  പക്ഷെ ചില സമയത്ത്, ചിലരുടെ ബഹളം - അതും ഒരു രസം തന്നെ.  ആ സെറ്റില്‍ പെട്ടവര്‍ ആയിരന്നു, ഈ രണ്ടു ബട്ടര്‍ഫ്ലൈസും.

ഒരു ഇരുപതു വയസ് പ്രായം ഉള്ള ഒരു ആണും പെണ്ണും.  ഡിന്നര്‍നു മുന്നേ ഉള്ള ടൈമിനെ മധുരമായി കൊല്ലാന്‍ അല്ലങ്ങില്‍ സിനിമ്മാ ഷോ തുടങ്ങുന്നതിനു മുന്നേ ഉള്ള വ്യാകം ഫില്‍ ചേയാണോ മറ്റോ കേറിയത്‌ ആണ് എന്ന് തോന്നുന്നു.  എന്തായാലും, അവരുടെ ചിരികള്‍, പ്രസരിപ്പ് എല്ലാം മായികം ആയിരന്നു.

ഓരോ റോയില്‍ കൂടെയും കടന്നു പോയി, പുസ്തകള്‍ടെ പേര്, എഴുത്യആള്‍, കവര്‍ന്‍റെ ഡിസിനെ അങനെ എല്ലാം എല്ലാം ഒന്നോ രണ്ടോ വാചകത്തില്‍ ഡിസ്കസ് ചെയ്ത്, പര്സസ്പം കളിയാക്കി, ജീവിതം ഉത്സവമാകി, അവര്‍, ഞാന്‍ നില്ല്കുന്ന റോയില്‍ വന്നു.

ആ ബുക്ക്‌ കണ്ടോ...അതിന്‍റെ പേര് കണ്ടോ...മൈ ഹസ്ബണ്ട് ആന്‍ അതര്‍ അനിമല്‍ എന്ന് പറഞ്ഞുകൊണ്ട്,  ആ പെണ്‍കുട്ടി  giggle എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയ്ക്ക് ദാനം ചെയ്തു.

ആ ബൂക്കിന്‍റെ പേര് കേട്ടതും, എന്‍റെ ശ്രദ്ധ, 'വീണ്ടും' ബുക്കില്‍ ആയി.  ഈശ്വരാ..അവര് ആ ബുക്ക്‌ എടുക്കല്ലേ...എടുത്താല്‍ തന്നെ, വേറെ ഒരു കോപി കൂടെ ഉണ്ടാവണേ എന്ന പ്രാര്‍ഥനയോടെ,  മുഘത് നീരസം നിറചു ഞാന്‍....  (ചുമ്മാ ഒരു കമ്പിനിയ്ക്ക്..... അപ്പുറത്ത് ഇരുന്നു നീര്സത്തില്‍ സീരിസയ്സ്നെസ് ചാലിച്ച് ചേര്‍ത്ത്, ലോകത്തോട്‌ മൊത്തം യുദ്ധം പ്ര്ഗാപിച്ചു നിന്ന്, ക്രിസ്റെന്‍ന്‍റെ ഷെയ്ഡസ്സ്, അന്‍പതില്‍ കൂടുമോ എന്ന് പേജുകള്‍ടെ ഇടേല്‍ പരതുന്നു  നീല ചുരിദാര്‍ന്നു ഒരു കമ്പിനി ആയികോട്ടെന്നു.)

എന്തായാലും, ബട്ടര്‍ഫ്ലൈകള്‍ രണ്ടും ജീവിതം എന്ന് ബോള്‍ഡ് ഇറ്റാലിക്സില്‍ എഴുതികൊണ്ട്, എന്നെ കടന്നു പോയി.

ബുക്ക്‌ ചാടി എടുത്തു, തലേല്‍ മുണ്ട് ഇട്ടു പുറത്തു കടന്നു.

Romulus Whitaker (റോം എന്ന് വിളിപേര്) എന്ന ഒരു  herpetologist, wildlife conservationist ഉണ്ട്.  മദ്രാസ് സ്നേയ്ക് പാര്‍ക്ക്,  The Andaman and Nicobar Environment Trust (ANET), and the Madras Crocodile Bank Trust എന്ന് തുടങ്ങി പലതിനും ചുക്കാന്‍ പിടിച്ച ആള്‍ ആണ്.  മൂപരുടെ വൈഫ്‌ ആണ് ജാനകി ലെനനിന്‍.

തെറ്റ്.

ജാനകി ലെനിന്‍ എന്ന വ്യക്തിയെ, റോം എന്ന ആള്‍ടെ കെയര്‍ ഓഫ്‌ ഇല്ലാതെ തന്നെ പരിചയപെടുതാവുന്നത് ആണ്.  ഇവര്‍ നിര്‍മ്മിച്ച പല വീഡിയോകളും, നാഷണല്‍ ജിജോഗ്രഫി ഇന്നും കാണിയ്കുന്നു.  പ്രക്രതി , ജീവജാലങ്ങള്‍ ഇവയെ കാത്തു രക്ഷിയ്ക്കാന്‍ ഉള്ള പല പല പരിപാടികളിലും സജീവമായി ഇടപെടുന്ന ഒരാള്‍ ആണ് ജാനകി.  ഇവരുടെ വീഡിയോകള്‍ കാനെ ഫിലിം ഫെസ്റ്റ്വലുകളില്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

ഇവരുടെ ജീവിതം, വിത്ത്‌ റോം - അവരുടെ ചുറ്റും ഉള്ള, അവരുടെ വീട്ടില്‍ നടന്ന പല പല കാര്യങ്ങള്‍ ആണ് ഈ ബുക്കില്‍ ഉള്ളത്.  ഓരോന്നും ഒന്നര രണ്ടു പേജ് ഉള്ള ചെറു ലേഘങ്ങള്‍ ആണ്.  മദ്രാസ്‌ ക്രോക്ക്ഡല്ല ബാങ്ക്ന്‍റെ ന്യൂസ്‌ ലെറ്റര്‍നു വേണ്ടി എഴുതിയവാ ആണ് ഇത്, ഇപ്പോള്‍ ബുക്ക്‌ ആയി വന്നിരിയ്ക്കുന്നഹ്ടു.  ചില കുറിപ്പുകളില്‍,  നാച്ചര്‍ എങനെ ഇവരുടെ ജീവിതത്തെ സാധീനിച്ചു എന്ന് കാന്നാം.  ചിലതില്‍, ഇവരുടെ വീടിനു ചുറ്റം നടന്ക്കുന്ന പുലിയെ പറ്റി ഉള്ള കഥകള്‍., ചിലതില്‍ ലോകല്‍ ആള്കാരും, കാട്ടിലെ ജീവികളും തമ്മില്‍ ഉള്ള കോണ്‍ഫ്ലിക്ക്റ്റില്‍, ഇവര്‍ നടക്കു പെടുന്ന കാര്യങ്ങള്‍.

എഴുത്ത് നല്ല രസം ആണ്.  രണ്ടു ബ്ലോക്ക് അപ്പുറത്ത് താംസിയ്ക്കുണ്ണ്‍ ഒരു ഫ്രണ്ട്, ഒരു യാത്ര കഴിഞ്ഞു വന്നു കഥകള്‍ പറയുന്ന പോലെ ആണ്.    ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളെ പറ്റി എല്ലാം വായിക്കുമ്പോള്‍ അസൂയ തോന്നുന്നു.

കുട്ടികളില്‍ പ്രക്രതി സ്വനേഹം വളര്‍ത്താന്‍, പണ്ട് മനസ്സില്‍ വന്നു,  സാഹചര്യം കൊണ്ടും മറ്റും കാടും മറ്റും മറന്നവര്‍ക്ക് വായിച്ചു, ശോ എന്താല്ലേ - എന്ന് വിചാരിയ്ക്കാന്‍ എല്ലാം ബെസ്റ്റ് ബുക്ക്‌ ആണ്.

ഈ കിതാബ് ആവാഹിയ്ക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് : http://www.flipkart.com/my-husband-other-animals-9381626723/p/itmdepnphb69jfru?pid=9789381626726&ref=4315b8d0-e7c2-4513-9815-cabe7d5ae26e&srno=s_1&otracker=from-search&query=janaki%20lenin

കൂടുതല്‍ ഇന്‍ഫോ ഓണ്‍ ജാനകി ലെനിന്‍  :

 Emmy Award for Outstanding News and Documentary Program Achievement, 1998
Best Photography Award, Progetto Natura 8th Stambecco d'Oro Nature Film Festival, Turin, 1997.
Nominated for Best Cinematography, Jackson Hole Wildlife Film Festival 1997
Emmy Nomination for Outstanding Individual Achievement in a Craft-Cinematographers, 1998 News & Documentary Emmy Awards.
Nominated for Best Animal Behaviour, Wildscreen Film Festival 1998.
Best Spot – 1st International Video Film Festival, Thiruvananthapuram (1995)

http://www.draco-india.com/janaki-lenin