Skip to main content

വസ്ത്ര ശേഖരണം



"ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക്കെത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. ശ്രീമതി മൈനാ ഉമൈബാന്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനാവും? എവിടെ ശേഖരിക്കണം ? എങ്ങിനെ / ആര്‍ക്ക് വിതരണം ചെയ്യണം ? അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു."

പണ്ട്  വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ്‌ ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ.  അത് നമ്മുടെ മനോജ്‌ ദി നിരക്ഷരന്‍ ഇറക്കിയ ബസ്സ്‌ കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ.


അത് പ്രകാരം, ബംഗ്ലൂര്‍ മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്.  ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്,  ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ ശേഖരം നടത്താന്‍ പോകുന്നു.

ഈ പരിസരത്ത് ഉള്ളവര്‍സഹകരിയ്ക്കും എന്ന് കരുതുന്നു.

ഈ പരിസരത്ത് ഉള്ളവര്‍, പക്ഷെ ഈ സമയത്ത് വരാന്‍പറ്റാത്തവര്‍, ഒരു മെയില്‍ അയച്ചാല്‍ മതി((ashlyak@gmail.com).  എങ്ങനെ കോഡിനെറ്റു ചെയാം എന്ന് മെയില്‍ വഴി സംസാരിച്ചു ഒരു ധാരണയില്‍ എത്താം.  സഹകരിയ്ക്കാന്‍ ആഗ്രഹം ഉള്ളവരുടെ സഹായം  മിസ്സ്‌ ആവാതിരിക്കാന്‍ മാക്സിമം ട്രൈചെയ്യും.

പിന്നെ, ഇങ്ങനെ ഒരു പരിപാടിഫസ്റ്റ് ടൈം ആണ് ചെയ്യുന്നത്.  സമയം പാലിയ്ക്കാന്‍ മാക്സിസം ശ്രമിയ്ക്കും. ട്രാഫിക്‌ കാരണം ഇടയ്ക് ലേറ്റ് ആയാല്‍ പോയി കളയരുത്,ട്ടോ.

ഈ  പടത്തില്‍ കാണുന്ന പോലെ ഉള്ള ഒരു കാര്‍ ആണ് മെയിന്‍ അടയാളം.  വണ്ടിയില്‍ , കയ്യില്‍ കിട്ടിയ എല്ലാ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്, കൂടെ ഒരു ചെറിയ ഉമ്മ കിട്ടിയ പാടും.



ചിലപ്പോ നമ്മള്‍ ഉദേശിച്ച സ്ഥലത് പാര്‍ക്കിംഗ് കിട്ടിയിലെങ്ങില്‍, ആ പറഞ്ഞ പരിസരത്ത് ഫുള്‍ ഗ്ലാമറില്‍ കമ്പ്ലീറ്റ്‌  ഡ്യൂഡ് ആയ ഞാന്‍ ഒരു ഇളം പച്ച ടീ ഷര്‍ട്ട്‌ ധരിച്ചു വിലസി നില്‍ക്കുനുണ്ടാവും.

For more details  and clarifications : ashlyak@gmail.com

നോട്ട് :  എന്റെ ബാകി ബ്ലോഗ്‌ വായിച്ചു പ്രതികരണം കമന്റ്‌ വഴി പോര, കൈ വെച്ച് പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇത് ഒരു ചാന്‍സ്‌ ആയി കരുതരുത്. ;) ;)

Comments

സംഗതി സമയത്തിന്റെ കാര്യത്തില്‍ പിശകു പറ്റിയോ എന്നു സംശയം. 12.15pm കഴിഞ്ഞുള്ളതെല്ലാം pm എന്നായിരിക്കുമല്ലോ. അല്ലാതെ നട്ടപ്പാതിര കഴിഞ്ഞ് നട്ടപ്പിരാന്തന്‍ വരുമായിരിക്കും.
ആഷ്‌ലീ - അകമഴിഞ്ഞ നന്ദി ഈ സംരംഭം ഏറ്റെടുത്തതിന്. നമുക്കാവശ്യമായ വസ്ത്രങ്ങള്‍ ബാംഗ്ലൂര്‍ എന്ന മഹാനഗരത്തില്‍ നിന്ന് തന്നെ സംഭരിക്കാനാകുമാറാകട്ടെ.

ഓഫ് ടോപ്പിക്ക് :‌- എന്റെ ബാക്കി ബ്ലോഗ്‌ വായിച്ചു പ്രതികരണം കമന്റ്‌ വഴി പോര, കൈ വെച്ച് പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇത് ഒരു ചാന്‍സ്‌ ആയി കരുതരുത്.
അഥവാ അങ്ങനെ വല്ലതും സംഭവിച്ചാല്‍ ശരീരമാസകലം പ്ലാസ്റ്ററിടാനോ കിഴിപിടിക്കാനോ ഉള്ള തുണികള്‍ ഈ ശേഖരണത്തില്‍ നിന്ന് എടുക്കാന്‍ പാടുള്ളതല്ല :) :)
Ashly said…
ജനാര്‍ദ്ദനന്‍.സി.എം : വളരെ താങ്ക്സ് !! ഞാന്‍ രാത്രി എഴുനേറ്റ്‌ ഓടേണ്ടി വന്നെന്നെ :)

ഫോര്‍മാറ്റ്‌ കോപ്പി ചെയ്ന്ന ആ ബ്രഷ് ഇല്ലേ, അത് വെച്ച് എളുപ്പപണി നോക്കിയതാ.
ഒരു ടെമ്പോ പിടിച്ച് പോകാന്‍ മാത്രം വസ്തങ്ങള്‍ കിട്ടട്ടെ.
ഇതൊരു വിജയമായി തീരട്ടെ..
siya said…
നല്ല ഒരു കാര്യം ആണ് ..എന്‍റെ എല്ലാ വിധ സഹായവും ഉണ്ടാവും ,പക്ഷേ ഞാന്‍ ഇവിടെ ആയി പോയല്ലോ ??.ആ നീല കാറും ..എല്ലാം കൂടി പരിപാടിയുടെ ബാക്കി ഭാഗം വായിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു .എല്ലാം വിശദമായി എഴുതണം ട്ടോ .
Hari | (Maths) said…
പ്രത്യേക ശ്രദ്ധയ്ക്ക്,

വണ്ടിയുടെ പിന്നില്‍ ടൂവീലര്‍ ഇടിച്ച ചളുക്കും(?) തിരിച്ചറിയാനുള്ള ഒരു അടയാളമാണ്..
Vayady said…
നല്ല ചിന്ത. ആശംസകള്‍.
നല്ല മനസ്സ്‌ .....
Sree said…
nannayi varatte.. :-) mangalam bhavanthu..
നല്ലത് തന്നെ. കുമാരേട്ടന്‍ പറഞ്ഞപോലെ നിറയെ കിട്ടട്ടെ...!!
krishnakumar513 said…
ആശംസകള്‍
jayanEvoor said…
ആശംസകൾ!
(കൂട്ടം വഴി ഞങ്ങൾ കുറച്ചുപേർ ശ്രമിക്കുന്നുണ്ട്, നാട്ടിൽ.)
HSR BDA യ്ക്ക് അടുത്താണ് ഞാന്‍ പാര്‍ക്കുന്നത്.
ആഷ്‌ലീ,ഞാനും കൂടുന്നു: ഈ പരിശ്രമം വിജയിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...
Manoraj said…
ഇത് നല്ല കാര്യം തന്നെ. ആശംസകൾ
എല്ലാ ആശംസകളും നേരുന്നു!
ആശംസകള്‍.
കോട്ടയത്തിനു 50 കി മി ചുറ്റളവില്‍ എവിടെയെങ്കിലും വരാനുദ്ദേശമുണ്ടെങ്കില്‍ അറിയിക്കുക.ഞാനും കുറെ വസ്ത്രങ്ങളും സേവനസന്നദ്ധത അറിയിക്കുന്നു.
ബഷീർ said…
നല്ല കാര്യത്തിനു ആശംസകൾ

മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രങ്ങളാകട്ടെ ശേഖരിക്കുന്നത്. അല്ലാതെ ഉപയോഗിക്കാതെ കിടക്കുന്ന എക്സ്പയർ ഡേറ്റ് എക്സ്പയർ ആയ വിധത്തിലുള്ളത് സ്ഥലം കാലിയാക്കികിട്ടാൻ വേണ്ടി പുറം തള്ളുന്നത് ആവരുത്.
ബഷീർ said…
ഓ.ടോ :

വണ്ടിയ്ക്ക് നമ്പർ പ്ലേറ്റ് ഉണ്ടല്ലോ അല്ലേ..:)
അതോ വല്ല.. ഏയ്..
ഭായി said…
നല്ല സംരംഭം കപ്പിത്താനേ...ആശംസകൾ
ഭായി said…
This comment has been removed by the author.
ഭായി said…
ഇതിന്റെ ഒർജിനൽ മൊയിലാളി നിരക്ഷരന് പ്രത്യേക ആശംസകൾ
ചിലപ്പോ നമ്മള്‍ ഉദേശിച്ച സ്ഥലത് പാര്‍ക്കിംഗ് കിട്ടിയിലെങ്ങില്‍, ആ പറഞ്ഞ പരിസരത്ത് ഫുള്‍ ഗ്ലാമറില്‍ കമ്പ്ലീറ്റ്‌ ഡ്യൂഡ് ആയ ഞാന്‍ ഒരു ഇളം പച്ച ടീ ഷര്‍ട്ട്‌ ധരിച്ചു വിലസി നില്‍ക്കുനുണ്ടാവും.


കമ്പ്ലീറ്റ്‌ ഡ്യൂഡ് ayathu nannayi.. adyam vayichappo thettidharichu poyi..

Valare nalla sarambham.. bangalore mavattam mathrame ullo?? chennai mavattathil aranu collector??
Anonymous said…
and to whom and where will you deliver the collected clothes? In tvpm I'm regularly giving to a convent . Sathysai kendram is also doing that, as per their mobile sms ad.
and 3 cheers to Niraksharanji and You!
@ മൈത്രേയി - വയനാട്ടിലെ ഉള്‍ക്കാടുകളില്‍ ഉടുവസ്ത്രമില്ലാതെ നടക്കുന്ന കുട്ടികള്‍ക്ക്, മേല്‍‌വസ്ത്രമില്ലാതെ നടക്കുന്ന സ്ത്രീകള്‍ക്ക്. അവരിലേക്കെത്തിക്കാനായിട്ടാണ് ഈ ശേഖരം. എത്ര കുടുംബങ്ങള്‍ ഉണ്ടെന്ന് അറിയില്ല. കൂടുതല്‍ ആവശ്യം വന്നാല്‍ വീണ്ടും ഒരിക്കലോ ഒന്നിലധികം പ്രാവശ്യമോ ശേഖരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ്.
Ashly said…
ഇതിന്റെ അപ്ഡേറ്റ് ദാ...ഇവിടെ ഉണ്ട്.

http://aakramanam.blogspot.com/2010/07/blog-post_19.html
Ashly said…
കിഷോര്‍ലാല്‍ പറക്കാട്ട്,

ചെന്നയില്‍ ഇത് വരെ ആരും ആയില്ല എന്നാണ് അറിവ്. നിങ്ങള്‍ കുറചു പേര്‍ ചേര്‍ന് ഒരു കൈ അകലത് ഉള്ളത് കലക്കറ്റ് ചെയ്‌താല്‍ തന്നെ അത് ഒരു സഹായം ആയിരിക്കും.

maithreyi,

Hope the reply from Niru answer your question.
This comment has been removed by the author.
നോട്ട് : എന്റെ ബാകി ബ്ലോഗ്‌ വായിച്ചു പ്രതികരണം കമന്റ്‌ വഴി പോര, കൈ വെച്ച് പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇത് ഒരു ചാന്‍സ്‌ ആയി കരുതരുത്. ;) ;)
Ashly said…
ഈ വരുന്ന ഞായര്‍ ആഴ്ചയില്‍ (29th Aug 2010) ആണ് നമ്മള്‍ ഇത് കൊണ്ട് കൊടുക്കുന്നത്. അപ്ഡേറ്റ് വന്നു കഴിഞ്ഞു ഇട്ടാം, ട്ടോ.
Gini said…
ഇങ്ങനെ ഒരു വണ്ടി എപ്പോഴാ തിരുവനന്തപുരത്ത് എത്തുന്നെ ? ആരെങ്കിലും ഉണ്ടോ ? ദയവായി അറിയിക്കുമല്ലോ ? അല്ലെങ്കില്‍ എവിടെ കൊറിയര്‍ ആയി എത്തിക്കാമെന്നും പറഞ്ഞാല്‍ മതി..
@ ഗിനി - രണ്ടാമത്തെ വസ്ത്രശേഖരണത്തിന് ഔദ്യോഗികമായി അനൌണ്‍‌സ്മെന്റ് നടത്തിയിട്ടില്ല. എങ്കിലും താങ്കള്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ എറണാകുളത്ത് എന്റെ അഡ്രസ്സിലേക്ക് എത്തിക്കാനാവുമെങ്കില്‍ സൌകര്യമായിരുന്നു.

അഡ്രസ്സ്..

മനോജ് രവീന്ദ്രന്‍
ഗീതാഞ്ജലി
വളവി റോഡ്
കൊച്ചിന്‍ - 682018
Vishnu Nair said…
nalla kaaryam,i wil also tell to my friends........

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...