Tuesday, August 31, 2010

പോയി വന്നു, ട്ടോ.


Prologue  :


ഇനി സംഭവം :

രാവിലെ നാല് മണിക്ക് കൂവാന്‍ ഏല്പിച്ച കുക്കുടം, ശനിയാഴ്ച കറക്റ്റ് നാല് മണിയ്ക് കൂകി, നെഞ്ചത്ത് അടിച്ചു നിലവിളിച്ചു എന്നെ പ്രഭാതം എന്ന സമസ്യയിലേയ്ക് ആനയിച്ചു. (പോരെ ? തുടക്കം കലക്കിലെ ?)

അങനെ ഒരു അഞ്ചര ആയപ്പോ, പുറപെട്ടു, ഉച്ചയ്ക്ക്‌ മുമ്പ് വയനാട്ടില്‍ എത്തി. ചോറും ഉണ്ട്, ബാലരമ വായിച്ചു ഞാന്‍ ഒന്നും കൂടെ ഉറങ്ങുന്ന തക്കം നോക്കി, അമ്മയും, വൈഫ്ഉം കൂടെ പോയി പത്തു കാലിചാക് വാങ്ങി കൊണ്ട് വന്നു. എല്ലാം മൈദ ചാക്ക് ആയിരന്നു, പാവം അമ്മ, അത് ക്ലീന്‍ ചെയ്തു പരിപ്പായി. പള്ളിഉറക്കം കഴിഞ്ഞു, ഞാന്‍ രംഗപ്രവേശനം നടത്തി (ബാക്കഗ്രൌണ്ട് മ്യൂസിക്‌ കൂടി വായിക്കണം, ട്ടോ.)

പിന്നെ, എല്ലാവരം കൂടി ഡ്രസ്സ്‌ ഫുള്‍ സോര്‍ട്ട് ചെയ്തു. എല്ലാം കൂടി 8 ചാക്ക് ഉണ്ടായിരുന്നു. (കാട്ടില്‍ കൂടെ എടുത്തു കൊണ്ട് പോകാന്‍ എള്പ്പത്തിന് ആണ് ഈ ചാക്കില്‍ ആക്കല്‍). വണ്ടിയിലെ മുന്നിലെ രണ്ടു സീറ്റും, ബാകിലെ ഒരു സീറ്റും ഇരിയ്ക്കാന്‍ വേണ്ടി വെച്ച്, ബാകിലെ ഒരു സീറ്റ്‌ മടക്കി, അവിടെയും, ഡിക്കിയിലും കൂടെ എട്ടു ചാക്കും  ഫിറ്റ്‌ ചെയ്തു. (എന്നിട്ടും ഇരിയ്ക്കാന്‍ സ്ഥലം, ബത്തേരിയില്‍ നിന്ന് മനോജിന്റെ കാറില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ ഒരു രണ്ടു ചാക്കില്‍ ആക്കി, അതും ലോഡ്‌ ചെയ്തു. സ്റ്റില്‍, ഇരിയ്ക്കാന്‍ സ്ഥലം - ഐ ലവ് മൈ കാര്‍.)


ബത്തേരിയിലെ മിന്റ് ഫ്ലവര്‍ ഹോട്ടലിന്റെ മുന്നില്‍ വെച്ച് സുനില്‍ ആന്‍ഡ്‌ മൈനയെ ഫെയിസ് ടു ഫെയിസ് കണ്ടു. കണ്ടപ്പോ അല്ലെ മനസിലായെ, സുനില്‍ നമ്മടെ സ്വന്തം ആള്‍ ആണ്. ഒരു പാട് എനര്‍ജി ഫീല്‍ ചെയുന്ന ഒരു വ്യെക്തിതം. കുറച്ചു കഴിഞ്ഞപ്പോ നിരക്ഷരന്‍ ആന്‍ഡ്‌ കോ എത്തി, കൈ കോര്‍ത്ത്‌ പഞ്ച പിടിച്ചു നീരൂനെ ഞാന്‍ സൈഡ്ആക്കി. അവിടെ നിന്ന് ചെതലയം എത്തി, കുഞ്ഞഅഹമ്മദ്കായെ മീറ്റ്‌ ചെയ്തു, ജീപ്പില്‍ കാട്ടിന്റെ കൊറേ ഉള്ളില്‍ എത്തി. ഒരു ജീപ്പ് കുറച്ചു പോയിട്ട്, പിന്നെ പോകാന്‍ പറ്റാതെ തിരിച്ചു പോയി, അത് ഫോര്‍ വീല്‍ ഡ്രൈവ് അല്ലായിരുന്നു.

ഓര്‍മ്മശക്തിയില്‍ ഒരു ഫീകാരന്‍ആയ ഞാന്‍ ക്യാമറ മറന്നു പോയത് കൊണ്ട്, എന്റെ ഫോണില്‍ ആവാഹിച്ച പടംസ്, ദാ കണ്ടോളൂ.


ഇടയ്ക് ഒരു സ്ഥലത്ത് വെച്ച്, ജീപ്പ് തള്ളി കയറ്റി വിട്ടശേഷം, കുഞ്ഞു അഹമദ്‌കായും ഞാനും നടന്നുവരുമ്പോ, മൂപ്പര്‍ പറഞ്ഞു, ദേ..ഈ സ്ഥലം ഉണ്ടല്ലോ, ഇവിടെ സ്ഥിരം കടുവ വരുന്ന സ്ഥലം ആണ്.  കുറച്ചു മുകളില്‍ ഒരു കടുവാ മടയം ഉണ്ട്.

എന്നിട്ട് കുറച്ചുനടന്നു കഴിഞ്ഞപ്പോ,തറയില്‍ ചൂണ്ടി, ദേ കിടക്കുന്നു കടുവാകാട്ടം !!! ആ പടം ആണ് മുളകില്‍, വലുത്  കാണുന്നു അബ്സ്ട്രാക്റ്റ് കലാ രൂപം.  (ബ്ലോഗില്‍ അത്  ഇട്ടുതിനു, ഗൂഗിളിന്റെ മുതലാളിടെ കയ്യിന് ഇടി കിട്ടുമോ ?!!)


ങാ...ബാകി എല്ലാം നല്ല നീറ്റ് മലയാളത്തില്‍ നീരുവും മൈനയും അവരുടെ ബ്ലോഗില്‍ ഉണ്ട്.

ഈ പരിപാടിക്ക്‌ ഇറങ്ങി ഞാന്‍ ആകെ കോംപ്ലകസ് അടിച്ചു കോമ്പ്ലാന്‍ ബോയി ആയത് കുഞ്ഞുഅഹമ്മദ്കയെ, പിന്നെ, അവിടെ വെച്ച് കണ്ട ഒരു ആദിവാസി യുവാവിനെയും കണ്ടപ്പോ ആണ്.  കുഞ്ഞുഅഹമ്മദ്കയുടെ പ്രവര്‍ത്തനം...ഹോ..ഒരു രക്ഷയും ഇല്ല.  കണക്ക് വെച്ച് നോക്കിയാ പത്തു അഞ്ഞൂറ് ബുക്കര്‍ സമ്മാനം, ഇപ്പൊ സ്പോട്ടില്‍ കൊടുക്കണം.  ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം.  ആ ആദിവാസി യുവാവ്, ഉള്ള കുറച്ചു സ്ഥലത്ത് പച്ചകറി കൃഷിചെയ്തു, അടുത്ത് ഉള്ളവര്‍ക്ക്‌ ഫ്രീ ആയിട്ട് കൊടുക്കുന്നു.  അയാള്‍ക് ഇടാന്‍ ഒരു നല്ല ഷര്‍ട്ട്‌ പോലും ഇല്ല,എപ്പോഴും ജോലിയും കൂലിയും ഇല്ല. എന്നിട്ടും ചുറ്റും ഉള്ള കഷ്ടത്തില്‍ ഉള്ളവര്‍ക്ക്‌ വേണ്ടി തന്നാല്‍ ആകുന്നതു ചെയുന്നു.

കൊറേ പേര്‍ ഒത്തു ഒരുമിച്ചു ചെയ്ത ഒരു പ്രോജറ്റ്‌ ആയിരുന്നു ഇത്.  നമ്മുടെ ബൂലോകം അവരുടെ സൈറ്റില്‍ ഇതും പറഞ്ഞു ഓടികളിയ്ക്കുന ഒരു ബാനര്‍ ഇട്ടു, വസ്ത്രം എത്തിയ്ക്കാന്‍ പറ്റാത്തവര്‍ ഈ വിവരം  ഇ മെയില്‍ വഴി കൂടുതല്‍ ആള്കാരില്‍ എത്തിച്ചു, അങനെ അങനെ നമക്ക് പരിചയം ഉള്ളതും ഇല്ലാത്തതും ആയ ഒത്തിരി പേര്‍ ഇതില്‍ സഹകരിച്ചു.  

ഇതില്‍  സഹകരിച്ച എല്ലാവര്‍ക്കും ...ഓ...വേണ്ടാ, താങ്ക്സ് പറഞ്ഞാല്‍ അത് ശരിയാവില്ല, അല്ലെ ? 

Epilog :

ഒന്ന്  -
ആദര്‍ശം, വിപ്ലവം തുടങ്ങിയവ  പറഞ്ഞു, എഴുതി, പ്രസംഗിച്ചു  കയ്യും കാലുംതളര്ന്നവര്‍,  ദൈവത്തിന്‍റെ പ്രീതി നേടാന്‍ വേണ്ടി പലതും ചെയ്ന്നവര്‍  - ഇവര്‍ എല്ലാവരും കുഞ്ഞുഅഹമ്മദ്കാ പോലെ ഉള്ള്രുടെ അടുത്ത് ടൂഷന് പോവുക.  

രണ്ടു  -
ഈ ഭൂമിയില്‍ കൊറേ സ്ഥലം ഇല്ലേ, മനുഷാഅവകാശ വിദ്ധംസനം നടക്കുന്ന സ്ഥലങ്ങള്‍ - അതില്‍ നിങ്ങളുടെ വിശ്വാസം/പ്രത്യേയശാസ്ത്ര പ്രകാരം ചോര തിളച്ചു വരുന്ന സ്ഥലം കൂട്ടി വായിക്കുക -  ആ പറഞ്ഞ സ്ഥലങ്ങളില്‍ പലതും മാപ്പില്‍ മാത്രമേ മിക്കവരും കണ്ടിട്ടുള്ളൂ.  അവിടെ ഉള്ളവരുടെ ബ്രേക്ക്‌ഫസ്റ്റ്‌ ദോശയും ചമന്തിയം ആണോ അതോ, പിസയും അച്ചാറും ആണോ തുടങ്ങിയ ഡേ ടു ഡേ ലൈഫ് പോലും നമക്ക് അറിയില്ല.  എന്നിട്ട് പോലും അവിടെ ഉള്ളവര്‍ക്ക്‌ വേണ്ടി തൊണ്ട പൊട്ടി പ്രസംഗിച്ചു, നമ്മടെ നാട്ടില്‍ തല്ലു ഉണ്ടാകി നടക്കുന്നു.  അതിനു പകരം, നമ്മടെ ചുറ്റുവട്ടത്തില്‍ ഉള്ള, കഷ്ട പെടുന്നവര്‍ക്ക് വേണ്ടി എന്തെങ്ങിലും ചെയ്തു കൂടെ ?
Post a Comment