Tuesday, May 25, 2010

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.)

ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു.


ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പോവൂല്ല.   ഇത് വീട്ടില്‍ വെച്ചാ പിന്നെ, അക്ഷേയ ദിനത്തിന്‍ ഒരു രണ്ടു ടണ്‍ സ്വര്‍ണം വാങ്ങിയ എഫ്ഫക്റ്റ്‌ ആണ്. ആ ! (കൂടെ ഒരു ചിരിയും.)


ഫോട്ടോഗ്രാഫി പഠിയ്ക്കുന്ന കുട്ടികള്കായി, ഇതാ ആ ടെക്നിക്ക് ഞാന്‍ അനാവരണം ചെയുന്നു.  ലത് പോലെ പടം എടുത്താല്‍, ലിതോ ഫോട്ടോഗ്രഫിയില്‍ നിങള്‍ക്ക് നല്ല ഭാവി ഉണ്ടാവും.ഇപ്പൊ കിട്ടിയ വാര്‍ത്ത :
ലിതോ ഫോട്ടോഗ്രാഫി കണ്ടുപിടിച്ച ഈ സുന്ദരനെ ആദരിയ്കാന്‍ Bangalore മാവട്ടം രാജാവ്‌, Bangalore പുഴകരയില്‍ രണ്ടു സേര്‍ അരിവെച്ചു ബ്രമണര്‍ക്ക് അന്ന ദാനം നടത്തി.  പടക്കവും പൊട്ടിച്ചു.

Wednesday, May 12, 2010

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.


അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.)
Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640
സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍.
ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ)

അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്.


1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക്ക്‌ - ദി മോര്‍ വായിനോട്ടം ചാന്‍സ്‌. അവിടെ ഫ്രഷ്‌ ഐറ്റം ആണ് വരുന്നത്, നല്ല സെലക്ഷന്‍ ഉണ്ട് തുടങ്ങിയ ഡയലോഗ് വര്‍ക്ക്‌ ഔട്ട്‌ ആകും.
 2. പ്രിയതമ ഏതു ഡ്രസ്സ്‌ ആണ് ഇട്ടിരിയ്ക്കുനത്, അതിന്റെ കളര്‍ എല്ലാം മനസ്സില്‍ ഉറപിച്ചു വെയ്ക്കണം. എന്നാല്‍ മാത്രമേ ആള്‍കൂട്ടത്തില്‍ മൂപ്പരെ പെട്ടന്ന്തിരിച്ചു അറിഞ്ഞു, പെട്ടന്ന് ഡീസെന്റ്‌ ആവാന്‍ പറ്റൂ.

3. വൈഫ്‌/ഗേള്‍ ഫ്രന്ടിനെ "ചക്കരെ...നീ ഇവിടെ ഇറങ്ങിക്കോ....ഞാന്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു വരാം, നീ നടന്നു വിഷമിയ്ക്കണ്ട." എന്ന് പറഞ്ഞു ഒറ്റയ്ക്കു പാര്‍ക്ക്‌ ചെയാന്‍ പോവുക.  എന്നാലേ, പിന്നെ, അവളെ തപ്പിനടകുക  എന്ന വ്യജേന നമ്മുക് ഫുള്‍ ഏരിയ ഒന്ന് സര്‍വേ ചെയാന്‍ പറ്റൂ.

4 ഷോപ്പിംഗ്‌ ലിസ്റ്റ് നോക്കി, വൈഫ്‌/GF ഇവിടെ ആയിരിയ്ക്കും എന്ന് ഗസ് ചെയ്തു, അവിടെ ആദ്യം തന്നെ പോകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.

5.Warning : - പ്രിയതമ വരാന്‍ ചാന്‍സ് ഇല്ലാത്ത ഒരു സ്ഥലം പോലും ആ സൂപ്പര്‍ മാര്‍കറ്റില്‍ ഇല്ലാ എന്ന് മനസിനെ പറഞ്ഞു പഠിപ്പിയ്ക്കണം.  എവിടെ വേണമെങ്കിലും, എപ്പോ വേണമെങ്കിലും മൂപ്പര്‍ വരും.  ഓവര്‍ confidence ഒട്ടും പാടില്ല.

6. ട്രോളി തള്ളി നമ്മള്‍ എപ്പോഴും പുറകില്‍ മാത്രമേ നില്‍കാന്‍ പാടുള്ളൂ.  വായിനോട്ടം പിടിയ്കപെടാന്‍ ചാന്‍സ് കുറവുള്ള ഒരു പൊസിഷന്‍ ആണ് അത്.

7. പലസ്ഥലത്തും കണ്ണാടി (mirror) ഉണ്ടാകും.  അത് സൂക്ഷിയ്ക്കുക.  ഇന്‍ കേസ്, നമ്മള്‍ പുറകില്‍ ആണെങ്ങിലും, മുന്നില്‍ കണ്ണാടി ഉണ്ടെങ്കില്‍ കുടുങ്ങി.

8. അറ്റ്‌ ദി സെയിം ടൈം, കണ്ണാടി പ്രിയതമയ്ടെ കണ്ണില്‍പെടാത്ത സ്ഥലത്ത്ആണെങ്ങില്‍, ഇത് നമ്മുടെ ഒരു advantage ആയി ഉപയോഗിയ്കാം.

9. നമ്മള്‍ ഒരു സുന്ദരിയെ സ്കാന്‍ ചെയുന്നത് പ്രിയതമ കണ്ടു പിടിച്ചാല്‍ പെട്ടന്ന് പറയണ്ട കാര്യങ്ങള്‍ :

     a) ദേ..ആ കൊച്ചു നാട്ടില്‍ നമ്മുടെ ദിവാകരെട്ടന്റെ മോള്‍ അല്ലെ ? (നോട്ട് :നോര്‍ത്ത്‌ ഈസ്റ്റ്‌ പിള്ളേരെ നോക്കി ഈ നബര്‍ ഇറക്കരുത്.  അത് പോലെ, ഡ്രസ്സ്‌ കോഡ് നോക്കി ജാതി മതം മാറ്റി അച്ഛന്‍റെ പേര്‍ പറയുക.)
b) ഇപ്പൊ, ആ കൊച്ചു ഒരു വിധത്തിലും മലയാളി അല്ല, നമ്മളെ പിടിച്ചും പോയി എന്ന ഒരു അവസ്ഥ വന്നാല്‍ :-
     b.1 ദേ ഡീ...ആ കൊച്ചിനെ കണ്ടോ ?  ഒരു ഡ്രസ്സ്‌ സെന്‍സും ഇല്ല, അല്ലെ ? (മുഖം പരമാവധി ചുളിയ്ക്കുക)
     b.2 ആ കുട്ട്യേ നോക്ക്...ഡ്രസ്സ്‌ കൊള്ളാം..പക്ഷെ, അവള്‍ക് തീരെ ചേരുനില്ല, അല്ലെ ?
     b.3. ഡ്രസ്സ്‌ കൊള്ളാം, പക്ഷെ ഒരു ക്ലാസ്സ്‌ ഫീല്‍ ചെയ്നില്ല, അല്ലെ ?  നിന്റെ ഒപോസിറ്റ്‌ ! നീ ഏതു ഡ്രസ്സ്‌ ഇട്ടാല്ലും,ഒരു ഗും ഉണ്ട്.

Note : ഒരു കാരണവശാലും, ലിപ്സ്ടിക്, മാല, വള, ചെരിപ്പ്‌ തുടങ്ങിയവ ചെരുനില്ലാ എന്ന് പറയരുത്.  പറഞ്ഞാല്‍, നമ്മള്‍ അത്ര കുലംകുശമായി സ്കാന്‍ ചെയ്തു എന്ന് അര്‍ഥം.

10. ഇനി, മുകളില്‍ പറഞ്ഞത് ഒന്ന് ഉറപ്പിയ്കാന്‍, ഏതെങ്കിലും വയസായ ആന്റിമാരെ  നോകി, ആ സാരികൊള്ളാം അല്ലെ ? തുടങ്ങിയ ഡയലോഗ് ഫിറ്റ്‌ ചെയാന്‍ മറകണ്ട. Just an icing.

11. ഡ്രസ്സ് സെക്ഷന്‍ ഒള്ളതാണേല്‍ ട്രയല്‍ റൂമിന്റെ അടുത്ത് ഒരു കസേര വലിച്ചിട്ടിരിക്കുക. വോയ്ഫ് ഏതു ഡ്രസ്സ് ട്രൈ ചെയ്താലും "പോര, പോര" എന്നു പറഞ്ഞോണ്ടിരിക്കുക. ട്രയിങ്ങ് അവര്‍ക്കും ബേര്‍ഡ് വാച്ചിങ്ങ് നമ്മക്കും ഭയങ്കര ഇഷ്ടമൊള്ള കാര്യമാണല്ലോ (ഈ പോയന്റ് തന്ന നമ്മുടെ സ്വന്തം ഒരു അനോണി ചുള്ളന് താങ്ക്സ്)

12. ടൂള്‍, കമ്പ്യൂട്ടര്‍, ക്യാമറ  തുടങ്ങിയവ ഉള്ള സ്ഥലത്ത് പ്രിയതമയുടെ കൂടെ പോയി, മാക്സിമം ടൈം ചിലവാക്കുക.  (for eg: ബോഷ് Drilling machine) ഇത് രണ്ടു മൂന്ന് തവണ ആയാല്‍, പിന്നെ, അവള്‍ പറയും, ചേട്ടായി ഒറ്റയ്ക്ക് പോയി ടൂള്‍/കമ്പ്യൂട്ടര്‍/ക്യാമറ എല്ലാം നോക്കിയിട്ട് വാ, ഞാന്‍ ഇവിടെ വീട്ടിലേയ്ക് ഉപകാരമുള്ള, പച്ചകറി തുടങിയ വാങ്ങി, പയ്യെ വരാം - വാമഭാഗം ഹാപി, നമ്മള്‍ ഡബിള്‍ ഹാപി.   മുടി ഓക്കേ ഒന്ന് ചീകി മെല്ലെ ഫീല്‍ഡിലെയക് ഇറങ്ങുക.

13.  നല്ല കട്ടി ഗൂളിങ്ങ് ഗ്ലാസ്‌ ഉണ്ടെങ്കില്‍, കടയ്ക് പുറത്തു ഉള്ള സമയത്ത് നല്ല ലൂകിംഗ് ഫ്രീഡം ആണ്.  നമ്മുടെ കണ്ണ് മറ്റുള്ളവര്‍ക് കാണൂല്ല.

പിന്നെ, ഇതെല്ലാം സ്വന്തം റിസ്കില്‍ മാത്രം പയറ്റി നോക്കുക്ക.  ഞാന്‍ ഇത് കൊണ്ട് ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള് ഉത്തരവാദി അല്ലെ അല്ല.


 

Friday, May 7, 2010

ചിന്ന റോജാവേ....കട്ടുറുമ്പ് ഉന്നെ ചുറ്റി കടിക്കിതാ ?

എന്താ അറിയിഇല്ല...ഇന്ന് ഭയങ്കരമായ ഒരു കാമുക മൂഡ്‌.

(ഈ പടം, കെമന ഗുണ്ടി എന്ന സ്ഥലത്ത് എടുത്തത്‌.)  നല്ല സ്ഥലം, നേരത്തെ പെര്‍മിഷന്‍ എല്ലാം എടുത്തു മാത്രമേ പോകാന്‍ പറ്റുള്ളൂ.  ആ ലിങ്കില്‍ ബാകി വിവരം കാണാം.)

ക്യാമറ  - അനുജത്തിയുടെ സോണി പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌.

Monday, May 3, 2010

കൊളാഗ പാറ

ഇത് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് മീനങ്ങാടി പോകുന്ന വഴിക്ക് ഉള്ള ഒരുകാഴ്ചയാണ്.  ഒരു എമണ്ടന്‍ പാറ - May I know your name, please എന്ന് ചോദിച്ചാല്‍, മൈ നെയിം ഈസ്‌ കൊളാഗപാറ എന്ന് മണി മണിയായ്‌ ഉത്തരം പറയും.

പണ്ട്സ്കൂളില്‍ പഠിച്ചപ്പോള്‍, കൂടെ ഉള്ള, കുട്ടികള്‍ പറയുന്ന ഒരു കഥ ഉണ്ട്.  ഈ പാറയുടെ ഉള്ളില്‍ രണ്ടു മീന്‍ (മീമി എന്ന് ശരിയായ ഉച്ചാരണം.) ഉണ്ട്.  ഒന്ന് വലുതം, ഒന്ന് ചെറുതും.  വലുത്, ചെറിയ മീമിയെ പിടിയ്ക്കാന്‍, ഫുള്‍ ടൈം ഓട്ടം.  എന്ന് വെച്ചാല്‍, ചെറിയ മീനിന്റെ തൊട്ടു പിന്നാലെ, വലിയ മീന്‍ പിടിച്ചു...പിടിച്ചില്ല എന്ന നിലയില്‍  ഓള്‍ ടൈം Fast and Furious കളിയാണ്.  എപ്പോ വലിയ മീന്‍, ചെറിയ മീനിനെ പിടിയ്ക്കുന്നോ, ആ നിമിഷം ആ പാറ പൊട്ടി, അതിലെ കമ്പ്ലീറ്റ്‌ വെള്ളവും ലീക്ക്‌ ആയി, ഭൂമി മുഴുവന്‍ പ്രളയം ആകും.  ലോകാവസാനം !


ഇതിന്റെ അടുത്താണ് പണ്ട് ബ്ലോഗില്‍ പാണന്‍മാര്‍ പാടി നടന്ന ..സോറി..നീരു എഴുതിയ എടയ്ക്കല്‍ ഗുഹ.   അവിടെ ഗുഹ മാത്രമ്മല്ല, മൂസിയം, ഗുഹാ ഡിന്നര്‍ അങ്ങനെ പലതും  ഉണ്ട് ട്ടോ.

Good Friday യില്‍ ഇവിടെ മല കേറാന്‍ ആള്‍കാര്‍ പോകാറുണ്ട്.  പണ്ട്, 60's or 70's ഇതിന്റെ മുകളില്‍ ഒരു പള്ളി സ്ഥാപിയ്കാന്‍ ശ്രമം നടന്നു, അതിന്റെ ബാകി പത്രംമായി മുകളില്‍ ഒരു കുരിശും ഉണ്ട്.

ഇത്  സംഭവം വളരെ വലിയ ഒരു ഒറ്റ പാറയാണ്.  ഈ പടം എടുത്തിരിയ്ക്കുന്നത് കുറച്ചു കിലോമീറ്റര്‍ ദൂരെ നിന്നാണ്.  (പഴയ ക്യാമറയില്‍ ;) )