Thursday, April 29, 2010

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍.

ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു. 

ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു.

വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്.

ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌.

ഇതാണ് നമ്മടെ താമരശ്ശേരി ചുരം.

ഇത് വീഡിയോ


Wednesday, April 28, 2010

ക്യാമറ പുരാണം

പണ്ട് ആറാം ക്ലാസ്സില്‍ ലോകം വിറപ്പിക്കുന്ന ടൈമില്‍, ഏതോ റഷ്യന്‍ ബുക്കില്‍ (ച്ചാല്‍, പ്രാഗുദാ പബ്ലിക്കേഷന്‍കാരുടെ മലയാളം വെര്‍ഷന്‍) ഒരു ബീവര്‍ ക്യാമറ ഉപയോഗിച്ചു എന്തോ പടം പിടിച്ചു സ്റ്റാര്‍ ആയത് വയ്ച്ചു ആകെ ത്രില്‍ അടിച്ചു, ഒടനെ തന്നെ ഒരു ക്യാമറ കിട്ട്യേ പറ്റൂ എന്ന് അടിയന്തിര നോട്ടീസ് ഹൈ കമാന്‍ഡിലേയ്ക് വിട്ടു.  കിം ഫലം.


അങനെ കുറച്ചും കൂടെ മുട്ടയില്‍ നിന്ന് വിരിഞ്ഞുനില്‍ക്കുന്ന സമയത്ത് രണ്ടു മൂന്നു ക്യാമറ എന്റെ കൈ കരുത്ത്‌ അറിഞ്ഞു.


പിന്നെ, ബെലഗോളയില്‍ ഉപരി പഠനം എന്ന വ്യജെനെ, ഞാന്‍ വേഷം മാറി നടക്കുന്ന കാലം.  ഫൈനല്‍ ഇയര്‍ ആയപ്പോള്‍ അംജത്‌ ഖാന്‍ എന്ന Electronics പഠിയ്ക്കുന്ന ഒരുത്തന്‍, മുന്നില്‍ പിടിച്ചു തിരിച്ചാല്‍, ബിനോകുലര്‍ പോലെ മങ്ങിയും തെളിഞ്ഞും വ്യൂ കാണിയ്ക്കുന്ന ഒരു കാമറയും ആയി വന്നു.  എല്‍ദോസ്‌, പിന്നെ ഞാന്‍ - ഞങള്‍ രണ്ടും ആയിരുന്നു പ്രഘാപിത ആസ്ഥാന പുലികള്‍ - ഫോടോ പിടുത്തം മുതല്‍ എല്ലാ കാര്യത്തിലും.  ആ പാവം അംജത്‌ ഖാന്‍ ക്യാമറ ഞങളുടെ അടുത്ത് തന്നു ഫോടോ പിടിയ്ക്കാന്‍ ഏല്പിച്ചു.  മല കേറി, ഇറങ്ങി, തലയും കുത്തി നിന്ന്, ഇരുന്നു...എന്ന് വേണ്ടാ....എല്ലാ പോസും ക്ലിക്ക് ചെയ്തു ക്യാമറയില്‍ ഭദ്രം ആകി, ഞാനും എല്‍ദോ അളിയനും കൂടെ.  ങാ..പറയാന്‍ മറന്നു, ഫോടോ എടുകേണ്ട ആവശ്യതിനു, ക്ലാസിലെ എല്ലാവരെയും ആ വലിയ മല കേറ്റി, പോസ് ചെയിപ്പിച്ചു.


ഫിലിം പ്രിന്റ്‌ ചെയ്തു വന്നപോ...ഒരു ഒറ്റ ഫോടോ ഇല്ല.  നെഗറ്റീവ് മാത്രം തന്നു.  അത് തീര്‍ച്ചയായും ആ ക്യാമറയുടെ പ്രശനം ആണ് എന്ന് കരുതി, പാവം അംജത്‌ ഖാനെ രണ്ടു തെറിയും വിളിച്ചു ക്യാമറ തിരിച്ചു കൊടുത്തു.  പിന്നെയാ അത് SLR ആണ്, ഷട്ടര്‍ സ്പീഡ്‌ അത് ഇത് എല്ലാം ശരി ആണെങ്ങില്‍ മാത്രമേ പടം ഉണ്ടാവൂ എന്ന് മനസ്സില്‍ ആയത്.


ചക്രം ഓഫ് ദി കാലം പിന്നേയും ഒഴുകി.  ആ ഒഴുക്കില്‍ SLR ക്യാമറ, പോയിന്റ്‌ ആന്‍ഡ്‌ വെടിവെയ്ക്കല്‍ ക്യാമറ എല്ലാം കേട്ടു.  വീരാജ്പേട്ടയില്‍ വെച്ച് ഒരു Zenith SLR ക്യാമറ വാങ്ങി.  വീണ്ടും ഒരെണ്ണം കൂടെ വാങ്ങി.  ഒരു ടെലി ലെന്‍സ് കിട്ടി.  കൊറേ രൂപ കളര്‍ ലാബുകാര്‍ ഉണ്ടാകി.  പ്രിന്‍റ് ചെയ്തു പോക്കറ്റ്‌ കാലിആകുന്നത് കൊണ്ട്, ഒരു HP scanner with negative scanning വാങി ആര്‍മാദിച്ചു.


പിന്നെ  ആണ് ഫസ്റ്റ് ഡിജിറ്റല്‍ ക്യാമറ വാങ്ങുനത്.  മോഡല്‍, കമ്പിനി ഒന്നും അറിയില്ല.  point and shoot തന്നെ, പക്ഷെ കിടിലന്‍ wide angle ഷോട്സ്.  പിന്നെ, വെബ്‌ കാം ആയി ഉപയോഗിയ്ക്കാം. 128 MB built in memory. കൂട്ടാനും, കുറയ്ക്കാനം പറ്റില്ല.  അത് വെച്ച് കുറച്ചു കാലം തകര്‍ത്തു.


പിന്നെ, സോണി, കൊഡാക്ക് make ചില മോഡലുകള്‍...എല്ലാം വെച്ച് മാക്സിമം വെറുപ്പ് ഉണ്ടാക്കി എടുത്തു.


അങനെ നിക്കുമ്പോ ഇതാ വരുന്നു അഞ്ചാം വിവാഹ വാര്‍ഷികം.  എന്റെ ചുള്ളത്തി പറഞ്ഞു..എന്റെ വക ഇതാ ഒരു ക്യാമറ നിനക്ക്.  ഒരു ഇരുപത്തി അഞ്ചു മുതല്‍ മുപ്പതു വരെ വില വരുന്ന ഒരെണ്ണം സെലക്ട്‌ ചെയ്ടാ ഡാര്‍ലിംഗ് എന്ന്. (ആ "ഡാര്‍ലിംഗ്" വേണമങ്ങില്‍ കുറയ്ക്കാം ട്ടോ.)


അങനെ ക്യാമറ തപ്പല്‍ തുടങ്ങി. ആ ഹോം വര്‍ക്ക്‌ ചെയ്ത പോയന്റ്സ്‌ ഇതാ.


A. ഒരു മെയിന്‍ ചോദ്യം ഉണ്ടായിരുന്നത് DSLR വേണോ Point and Shoot മതിയോ എന്നതായിരുന്നു.  താഴെ ഉള്ള  Q & A കഴിഞ്ഞപ്പോള്‍ ഉത്തരം കിട്ടി.


1. DSLR വാങ്ങിയാല്‍, വീട്ടില്‍ ഉള്ള ബാകി ഉള്ളവര്‍ക്ക്‌ ഫോടോ എടുക്കാന്‍ പറ്റുമോ ?


    എനിക്ക് തന്നെ DSLR ശരിക്ക്‌ വഴങ്ങില്ല.  പിന്നെ വൈഫ്‌ അവരുടെ ഓഫീസ് ട്രിപ്പ്‌ പോകുമ്പോള്‍ അവള്‍ക്ക് DSLR കൊണ്ട് പോയി പടം പിടിക്കാന്‍ പറ്റില്ല.  (( ഗൂഗിള്‍  സെര്‍ച്ച്‌ന്റെ User manual ചോദിച്ച പാര്‍ടിയാ അത്.) ന്റെ അമ്മയ്ക്ക്‌/അച്ഛന് ഇത് ഉപയോഗിയ്ക്കാന്‍ പറ്റില്ല.  So, ഒരു വോട്ട് ഫോര്‍ Point and Shoot.


2. DSLR എന്നത് ഒരു ബേസിക് സിസ്റ്റം ആണ്.  കുറച്ചു കാലം കഴിഞ്ഞാല്‍ പുട്ടും കുറ്റി ലെന്‍സ്, ആ ലെന്‍സ്, ഈ ലെന്‍സ് ഇതെല്ലം വാങ്ങി കൂട്ടാന്‍ തോന്നും  അപ്പോള്‍ അതിനു എക്ട്ര പൈസ പോക്കറ്റില്‍ ഉണ്ടോ ? 
   
    എവിടെ !!!  ഒരു വോട്ടും കൂടെ ഫോര്‍ Point and Shoot


3. DSLR ഫുള്‍ സെറ്റപ്പ് നല്ല ഭാരം ഉണ്ടാവും.  അതും ചുമന്നു നടക്കാന്‍ ഉള്ള ആരോഗ്യം, അങനെ പടം എടുക്കാന്‍ ഉള്ള ഒരു ഡ്രൈവ് ..ഇവ ഉണ്ടോ ?


    ഹാ..മനോഹരം....ഉവ്വാ...ഞാന്‍ ? ബെസ്റ്റ്‌ !!!! ഒരു വോട്ടും കൂടെ ഫോര്‍ Point and Shoot


4. പലപ്പോഴും സ്റ്റില്‍ മാത്രം അല്ല, ചെറിയ വീഡിയോ എടുകേണ്ടി വരം.  അപ്പോള്‍, ഈ ഒരു ക്യാമറ മതിയോ അതോ വീഡിയോ എടുക്കാന്‍ വേറെ ക്യാമറ കൊണ്ട്  നടക്കണോ ?


    ചില DSLR വീഡിയോ സപ്പോര്‍ട്ട് ചെയ്യും.  പക്ഷെ, HD Video പിന്നെ, ഡീസെന്റ്‌ സ്റ്റില്‍ ഫോടോ point and shoot തരും.  HD Video ഉള്ള DSLR ന്റെ വില കൂടുതല്‍ ആണ്.  വോട്ട്  ഫോര്‍ Point and Shoot.
5. പടം ക്വളിടി ?
    വോട്ട് ഫോര്‍ DSLR


6. ISO റേഞ്ച് ?
     വോട്ട് ഫോര്‍ DSLR.


7. വില
   വോട്ട് ഫോര്‍  Point and Shoot 


8. Boot up speed and response
    വോട്ട് ഫോര്‍ DSLR.
9. DOF
    DSLR !!!


Total vote നോക്കിയാല്‍, DSLR 4, പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ 5 എന്ന് കാണാം.  പക്ഷെ പോയിന്റ്‌ 1 and 4 കാരണം DSLR വേണ്ടാ എന്ന് വെച്ചു.  "When grow up, I want to be a Mamiya DM56" എന്ന ഒരു സ്റ്റിക്കര്‍ ഒട്ടിച്ച Point and Shoot വാങ്ങാം എന്ന് തീരുമാനിച്ചു.
B) പിന്നെ ബാകി ചോദ്യംങ്ങള്‍
1.എത്ര മെഗാ പിക്സല്‍ : - എത്ര ആയാലം കൊഴപ്പം ഇല്ല.  ഒരു ആറു മെഗാ പിക്സെല്‍ ഉണ്ടെങ്കില്‍ 8 X 14 സൈസ് പടം വരെ മണി മണി  ആയി കിട്ടും.
2.ഏതു കമ്പിനി         :-  ആകെ മൊത്തം തപ്പിയപ്പോള്‍ ഏറ്റവം കൂടുതല്‍ വോട്ട് കിട്ടിയത് Canon
3.Image Stabilizer   : - ഉണ്ടായേ പറ്റൂ.
4.Manual mode       : - മാകിസിമം Manual സെടിങ്ങ്സ് ചെയാന്‍ പറ്റുന്ന ഒരു ക്യാമറ.
5.Battery              : - പണ്ട് സോണി കുട്ടിയെ കെട്ടിപിടിച്ചു, ഓ മേരി സോണിയ...എന്ന് പാടി നടന്ന കാലത്ത്, ബാറ്ററി തീര്‍ന്നു, ചാര്‍ജ്‌ ചെയാന്‍ പറ്റാതെ, ഈ                                       ലോകത്തിനെ പല നല്ല ഫോട്ടോകളും മിസ്സ്‌ ആയിട്ടുണ്ട്‌.  ഇനി അത് അനുവദിച്ചുകൂടാ.   AA battery ഇടാന്‍ പറ്റുന്ന ഒരു ക്യാമറ മാത്രമേ വാങ്ങൂ !!
7.മെമ്മറി               :- പല ടൈപ്പ് മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ഒരു ക്യാമറ.
8.Review              :- നമുക് പരിചയം ഉള്ളവര്‍, ക്യാമറ ഉപയോഗിക്കുന്നവര്‍ പറയുന്ന വേദ വാക്യങ്ങള്‍! (കള്ളന്‍, ശങ്കരദാസ്), പിന്നെ ഇന്റര്‍നെട്ടില്‍ ഉള്ള ബാകി reviews.


അങനെ Canon Power Shot SX20 IS വാങ്ങാം എന്ന് തീരുമാനിച്ചു.


C) അടുത്ത  ചോദ്യം - എവിടെ നിന്ന് വാങ്ങണ്ണം ?
ഇവിടെ കടകളില്‍ ഇതിന്റെ വില 29,950/-.  അമേരിക്കന്‍ വില കേവലം 17,000/-.  ഈ വിലയില്‍ മെമ്മറി കാര്‍ഡ്‌ ഇല്ലാ ട്ടോ. 


പണ്ട് ഇന്ത്യക്ക്‌ പുറത്തു നിന്ന് വാങ്ങി (ക്യാമറ, ലാപ്ടോപ്, ഹാന്‍ഡി  കാം etc) ഇവിടെ കൊണ്ട് വന്നു, പിന്നെ സര്‍വീസ് വേണ്ടി വന്നപ്പോള്‍ പരിപ്പ് ഇളകിയ കൊറേ പേരെ അറിയാം.  അത് കൊണ്ട് പുറത്തു നിന്ന് വാങ്ങാന്‍ വലിയൊരു കുഷി നഹി ഹേ.  അപ്പോള്‍ വൈഫ്‌ പറഞ്ഞു അവളുടെ ഓഫീസില്‍ ഉള്ള ചില ഫോടോ പുലികള്‍ ഗള്‍ഫ്‌ Goods വില്‍ക്കുന്ന കടകളില്‍ നിന്ന് 80,000/, ഒരു ലക്ഷം+  എല്ലാം വിലയുള്ള ക്യാമറകള്‍ , 30% to 40% വില കുറവില്‍ വാങ്ങി ഉപയോഗിക്കുന്നു എന്ന്. എന്നാ പിന്നെ അങനെ ആവട്ടെ എന്ന് വെച്ച് ഇതേ ക്യാമറ 19,000/- അവിടെ നിന്ന് വാങ്ങി.  നോ grantee.  അവരുടെ ഒരു വിസിസ്റിംഗ് കാര്‍ഡ് തന്നു.  അത് തന്നെ.


Disclaimer : ഇവിടെ പറഞ്ഞ എല്ലാ കാര്യം എന്റെ വായന, കേട്ടറിവ് എന്നിവ വെച്ച് ക്യാമറ വാങ്ങിയ കാര്യം ആണ്.  ഇത് നോക്കി, ഇതേ പോലെ വാങ്ങാന്‍ പോയാല്‍ നിങള്‍ ഉദേശിച്ചത്‌ കിട്ടണം എന്ന് ഇല്ല.  അത് പോലെ, എന്റെ ക്യാമറ selection, കറക്റ്റ് ആയിരിക്കണം എന്നും ഇല്ല.  ഞാന്‍ ഈ കാര്യത്തില്‍ ഒരു expert  അല്ല.  ഈ എഴുതിയത് വെച്ച് ക്യാമറ വാങ്ങി, പ്രശം ഉണ്ടായാല്‍, ഞാന്‍ ഉത്തരവാദി അല്ല, ട്ടോ.  ഇത് എന്റെ experience വെച്ച് എഴുതിയത്ആണ്.  ക്യാമറ വാങ്ങുനതിനു മുമ്പ്, സ്വന്തം നിലയില്‍ അനെക്ഷണം നടത്തുക.


പിന്നെ, ഇത് എല്ലാം വളരെ നീറ്റ് ആയി, ആധികാരികമായി നമ്മുടെ അപ്പുവേട്ടന്‍ എഴുതിയത് ദാ...ഇവടെ ഉണ്ട്.  ഒരു കലക്കന്‍ പോസ്റ്റ്‌.

Wednesday, April 14, 2010

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്.

ഇതാ സൌണ്ട് ട്രാക്ക്‌, മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  )

എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു.

ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും....

പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടികള്‍ ഫ്രെഞ്ച് കിസ്സ്‌ അടിച്ചു കിടക്കുനത് കണ്ടു.  ഒരു സ്ഥലത്ത്  മഴയില്‍ കോണ്‍‌വോയ് ആയി പോയി കൊണ്ടിരുന്ന (എന്ന് തോന്നുന്ന) ഒരു സെറ്റ്‌ വണ്ടികള്‍ കൂട്ടത്തോടെ ഉമ്മ വെച്ച് കിടക്കുന്നു. (ഫ്രണ്ടില്‍  ഒരു ബസ്‌ പിന്നെ ഒരു കാര്‍, പിന്നെ വേറെ ഒരു കാര്‍, ഒരു ലോറി എന്ന ക്രമത്തില്‍.)  മുന്നില്‍ പോയ ബസ്സ്‌ സഡന്‍ ബ്രേക്ക് ഇട്ടതാ എന്ന് തോന്നുന്നു.

ശ്രീ രംഗ പട്ടണം കഴിഞ്ഞു, കുറച്ചു അങ്ങ് ചെന്നപ്പോ.ഒരു ചേട്ടന്‍, ബാക്ക ഫുള്‍ തകര്‍ന്ന ഒരു സാന്‍ട്രോ കാറിന്റെ അടുത്ത് നിന്ന് കൈ കാണിയ്ക്കുന്നു.  കുറച്ചു മുന്നില്‍ പോയി വണ്ടി നിര്‍ത്തി ഇറങ്ങി.  അവരുടെ കാറില്‍ ആ ചേട്ടന്റെ വൈഫ്‌, രണ്ടു കുട്ടികള്‍.  വണ്ടിയുടെ മുന്നിലും, പിന്നിലും ഇടി കിട്ടിയിട്ടുണ്ട്.  പക്ഷെ വണ്ടി ഈസ്‌ ഓടിക്കബിള്‍, ബട്ട്‌ റിസ്കി.  ആ കുട്ടികളെയും, ചേച്ചിയേയും  മണ്ട്യയില്‍ ഒരു ഹോട്ടലിന്‍റെ അടുത്ത് ഇറക്കാന്‍ ആണ് ചേട്ടന്‍ കൈ കാണിച്ചത്.

അങ്ങനെ, അവരെയും കൂട്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.  അവരുടെ കാറിന്റെ പുറകില്‍ ഒരു ലോറി വന്നു ഇടിച്ചു, അപ്പോള്‍ കാര്‍ പോയി മുന്നിലെ ബസ്സില്‍ ഇടിച്ചു.  ലോറിയും ബസ്സും പോയി, ഇവര്‍ മാത്രം ബാകി. :(

ആ ചേട്ടന്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്, അടുത്ത് മൂത്ത കുട്ടിയും (അയന).  ബാക്കില്‍ ചേച്ചിയും മടിയില്‍  ചെറിയ മോള്ളും.  മുന്നില്‍ ഇരുന്ന അയന ഒഴിച്ച് ബാകി എല്ലാവരും സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടിരുന്നു.  അത് കൊണ്ട് അയന ഒഴിച്ച്  ബാക്കി ആര്‍ക്കും ഒന്നും പറ്റിയില്ല.  അയന കുട്ടിയുടെ മുഖം ഡാഷ് ബോര്‍ഡില്‍ ഇടിച്ചു കണ്ണിനു താഴെ ഒരു വലിയ മുറിവ്.  പാവം.  പിന്നെ, My back is paining എന്ന് പറഞ്ഞു നിര്‍ത്താതെ കരച്ചില്‍.  കുറച്ചു സംസാരിച്ചു, വിശേഷം ചോദിച്ചു മൂഡ്‌ മാറ്റി. ഡോമിനോസ് പിസ ടോപ്‌ ആണ്, ബെസ്റ്റ്‌ ഫ്രണ്ട് ലക്ഷ്മി അങ്ങനെ കുറച്ചു വിശേഷമെല്ലാം പറഞ്ഞു തന്നു, കരച്ചില്‍ നിര്‍ത്തി. അയന ചേച്ചി എല്‍ കെ ജിയില്‍ ആണ് പഠനം.  അങ്ങനെ മണ്ട്യ എത്തി.   ഞങള്‍ എത്തി കുറച്ചു കഴിഞ്ഞു അവരുടെ ബന്ധുകള്‍ വന്നു, വിത്ത്‌ ഡോക്ടര്‍.

ഞങ്ങള്‍ യാത്ര തുടര്‍ന്നു.  സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു യാത്ര ചെയ്‌താല്‍ ഉള്ള സുരക്ഷ ഒരു തവണ കൂടെ കണ്ടു.  നാട്ടില്‍ പോയി സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടാല്‍ ചിരിയ്ക്കുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ കുറവാണ്.  എന്നാല്ലും വംശ നാശം സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല.  അത് പോലെ, ഹെല്‍മറ്റ്‌ !  അതും നമ്മക്കു കോമഡി പറയാന്‍ ഉള്ള ഒരു വസ്തു മാത്രം.  ബാംഗ്ലൂര്‍ ടൌണ്‍ ഒഴിച്ച്, ബാകി (കേരളം അടക്കം) എല്ലായിടത്തും ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോഴും കുറവ്‌.

എന്ത് കൊണ്ട് നാം, നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നില്ല ?  സീറ്റ്ബെല്‍റ്റ്/ഹെല്‍മറ്റ്‌ ഉപയോഗിക്കാത്തത് ധീരത അല്ല, പൊട്ടത്തരം aka മണ്ടത്തരം ആണ്.  ഇവ ഉപയോഗിച്ചത് കൊണ്ട് മാത്രം , വലിയ പരിക്ക്‌ ഇല്ലാതെ രക്ഷപെട്ട ആള്‍ക്കാരെ എനിക്ക് അറിയാം.

പിന്നെ, accident കാണുമ്പോള്‍, എന്ത് കൊണ്ട് ആരും വണ്ടി നിര്‍ത്തി സഹായിക്കുനില്ല ? പറഞു കേട്ടിട്ടുളത്, വണ്ടി നിര്‍ത്തിയാല്‍, പിന്നെ സഹായിക്കാന്‍ പോയവര്‍ കുടുങ്ങി എന്നാണ്.  പക്ഷെ, ഇത് വരെ, അങനെ കുടുങ്ങിയ ആരെയം എനിക്ക് അറിയില്ല.  നിങള്‍ക്ക് അങ്ങനെ അനുഭവം ഉണ്ടായിടുണ്ടോ ? എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, ഉണ്ടായിട്ടുള്ളവരെകണ്ടിട്ടും ഇല്ല.

നിയമ പ്രകാരം, പോലീസ് സഹായിച്ചവരെ ഒരുതരത്തിലും ബുധിമുട്ടിയ്ക്കാന്‍ പാടില്ല എന്നുംവായിച്ചിട്ടുണ്ട്.

Thursday, April 8, 2010

വെടിവെപ്പ്


കൂര്‍ഗില്‍ ഇത്തവണ പോയപ്പോള്‍, ഒരു പുതിയ തോക്ക് അവിടെ ഉണ്ടായിരുന്നു.  ഒരു ഡബിള്‍ ബാരല്‍ ഷോട്ട് ഗണ്‍.
ഇതാ, ഇതാണ് സംഭവം.

 
  

താഴെ ഉള്ള പടം ഓഫ് ദി ഫോടോ   ഓഫ് ദി ഉണ്ട.
 

  

ഇതേ..തോക് ഓഫ് ദി ഗണ്‍ ഇത് പോലെ തുറന്നു, തിര നിറയ്ക്കുക.  
(note : കൈ വിത്ത്‌ ആലപ്പാട്‌ ഫാഷന്‍ ജ്വല്ലറി ഈസ്‌ നോട്ട്  mine.  നോട്ട് ദി പോയിന്റ്‌, നോ പൊങ്കല്‍ ഓണ്‍ ദാറ്റ്‌) 
മുകളിലെ പടവും താഴാത്തെ പടവും നോക്കു. ആ മാര്‍ക്ക്‌ ചെയ്ത കട്ടയാണ് സേഫ്റ്റി ലോക്ക്. മുകളിലെ പടത്തില്‍, അത് ലോക്ക് ആണ്. എന്ന് വെച്ചാല്‍, തിര നിറച്ച തോക് ആണെങ്ങിലും, വെടി പോട്ടില്ല.  പക്ഷെ താഴെ ഉള്ള പടത്തില്‍, അത് നീങ്ങി ഇരിയ്ക്കുനത് കണ്ടോ ?Now it is ready to fire.

(എല്ലാവരും ശകലം മാറി നിന്ന് ബ്ലോഗ്‌ വായിക്കുക)  

മലയാളം ബ്ലോഗിന്റെ പൊന്നോമന ...
മലയാളം ബ്ലോഗിന്റെ രോമാഞ്ചം...
പുപ്പുലി ബ്ലോഗറായ ഞാന്‍ വെടി വെയ്ക്കുന്നു.

 
തോക്ക് തുറന്നപ്പോള്‍ തെറിച് വീണ തിരയുടെ കാലി കവര്‍.
 
 
ഇത് വീട്ടില്‍ ഉള്ള വേറെ രണ്ടു തോക്കുകള്‍.  ഞാന്‍ കിടക്കുന്ന കട്ടിലിന്‍റെ തൊട്ടു മുകളില്‍ ആണ് ഇത് തൂകി ഇടാറ്.  ഇത് രണ്ടും കണ്ണി കണ്ടു ആണ് നോം പള്ളി ഉറക്കം കഴിഞ്ഞു എണീയ്ക്കുനത്. (അതായിരിയ്ക്കും, അവിടെ ഉള്ളപ്പോള്‍ എനിക്ക് ഭയങ്കര അനുസരണാ ശീലം.)

 അല്ലാ, ഞാന്‍ എവിടെയാണ് ഉന്നം പിടിച്ചേ എന്ന് അറിയണ്ടേ ?  ലോ..ആ തേങ്ങ ആയിരുന്നു ഉന്നം.
 


  


ആ മടല്‍ തൂങ്ങി നില്‍കുന്നത് കണ്ടോ, ആ മടലിന്‍റെ അടിയിലൂടെ അതി ഭീകരമായി ഉരസി ആണ് വെടി പോയത്.  ഞാന്‍ വെച്ച വെടി ഏതിലെ പോയി എന്ന് എല്ലാവരും കൂടെ നോക്കികൊണ്ടിരുനപ്പോള്‍ ഒരു മടല്‍ അതാ ചാഞ്ഞു..ചാഞ്ഞു.. വരുന്നു.   അതോടുകൂടി എല്ലാവരും സായൂജ്യം അടഞ്ഞു, എന്നെ സായൂജ്യം അടിപ്പിച്ചു  ലെവല്‍ ആകി.

എന്തിനാ വെറുതെ...പാവം തേങ്ങാ, നമ്മള്‍ കേരളത്തിലെ ആള്‍കാര്‍ അല്ലേ, തേങ്ങയെ പീഡിപ്പിയ്കാന്‍ പാടില്ലല്ലോ, അല്ലെ.  പിന്നെ പത്തു രൂപയുടെ തെങ്ങ പറിയ്കാന്‍ 55 രൂപയുടെ ബുള്ളറ്റ്‌ വേണ്ടല്ലോ, കേറി പറച്ചാല്‍ പോരെ. എന്നൊക്കെ കരുതി പിന്നെ ഞാന്‍ തോക് തിരിച്ചു വെച്ചു.  അല്ലാതെ,  പാവം ഫാദര്‍ ഇന്‍ ലോയുടെ  ഫേസ് എക്സ്പ്രഷന്‍ കണ്ടത് കൊണ്ടല്ല,  സത്യം!!!!! (ഇനി പോകുമ്പോള്‍ ഒരു പത്തു അഞ്ഞൂറു തിര വാങ്ങി കൊണ്ടുപോയി തോട്ടം  ഒന്ന് വെടിപ്പാക്കി കൊടുക്കണം.)

ഇതിനു മുമ്പും അവിടെ പോയി പ്ലാസ്റ്റിക്‌ ബോട്ടിലില്‍ വെള്ളം നിറച്ച് മരത്തില്‍ കെട്ടിതൂകി, .22 റൈഫിള്‍ ഉപയോഗിച്ച്‌,  അതില്‍ വെടി വെച്ച് ആര്‍മാദം നടത്തിയിട്ടുണ്ട്.  പക്ഷെ ഷോട്ട് ഗണ്‍ ഉപയോഗിചുള്ള ഫസ്റ്റ് പരീക്ഷണം ആയിരുന്നു ഇത്. 

ഒരു തവണ പോയപ്പോള്‍, എന്റെ കൂടെ ഒരു മലയാളി കൂട്ടുകാരന്‍ ഉണ്ടായിരുന്നു.  തോക് ഇങ്ങനെ നിരയായി  തൂകി ഇട്ടിരിയ്ക്കുനത് കണ്ടപ്പോള്‍, ലവന് ഒരു പുച്ഛം, ഓ..ഇത് നമ്മള്‍ എത്ര കണ്ടതാ എന്ന്.  ഒരു തോക് പുറത്തു എടുത്തു, കയ്യില്‍ കൊടുത്തു, സ്റ്റില്‍ പുച്ഛം.  പിന്നെ, ബുള്ളറ്റ്‌ നിറച്ച് കൊടുത്തു, ചുമ്മാ നോക്ക് അളിയാ എന്ന് പറഞ്ഞ്.  ഒന്ന് വിഷമിച്ചു  തോക്ക് വാങ്ങി, തിരിച്ചും മറിച്ചും നോക്കി, ഓ...വേണ്ടാ എന്ന് പറഞ്ഞു തിരിച്ചു തന്നു.  അപ്പഴും അവന്റെ വിചാരം ഇത് എന്തോ കളിത്തോക്ക്‌ ആണ് എന്നായിരുന്നു.  ഞാന്‍ ഒന്ന് പൊട്ടിച്ച്, വീണ്ടും നിറച്ചു അവനു കൊടുത്തു.  എന്റമ്മോ....ചെക്കന്‍ നിന്ന് ഷോക്ക്‌ അടിച്ച പോലെ വിറയ്ക്കുന്നു.  കമ്പ്ലീറ്റ്‌ പുച്ഛവും പോയി, നല്ല മിടുക്കന്‍ ചക്കര കുടം ആയി.  വീണ്ടും കുറെ തവണ പറഞ്ഞു, എടാ വേറെ ഇത് പോലെ ചാന്‍സ്‌ കിട്ടുല്ല, ജസ്റ്റ്‌ ട്രൈ ഇറ്റ്‌.  എവടെ...അവന്‍ തറയില്‍ കുത്തിഇരുന്ന് വിറയ്ക്കുന്നു. ഭയകര സീന്‍.  അതോടെയാണ് അവന്‍ സ്റാര്‍  ആയത്.  നാല് കൊല്ലം കഴിഞ്ഞു, ഇപ്പോഴും കൂര്‍ഗില്‍ പോകുപോള്‍ ഇവന്‍റെ വിവരം അവിടെ ഉള്ളവര്‍ അനേഷികുന്നു.

OT 1 :-
മൊബൈല്‍ ഫോണ്‍, പോയന്‍റ് ആന്‍ഡ്‌ ഷൂട്ട്‌ തുടങിയവ ഉപയോഗിച്ചും കിടിലം പടം കിട്ടും, അത്  ഗോബിയ്ക്‌ അയക്കാം എന്ന് അപ്പുവേട്ടന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  ഇത് ഫുള്‍ അങ്ങ് അയച്ചാലോ എന്ന ഒരു ഉദ്ദേശം ഉണ്ട്.  ഇത് കറക്റ്റ് പോയന്‍റ് ആന്‍ഡ്‌ ഷൂട്ട്‌ അല്ലെ ?

OT 2 :- 

ഈ ബ്ലോഗില്‍ ഉടന്‍  പ്രതീഷിക്കുക....ഇതിലും വലിയ ഒരു വെടികോപ്പ്‌.

എന്താണ് എന്ന് പ്രവചിയ്ക്കുന്നവര്‍ക്ക്‌ ഉഗ്രന്‍ സമ്മാനം..
ബെന്‍സ്‌ കാര്‍ ടയറില്‍ അടിയ്കാന്‍ വായു,. സമ്മാനാര്‍ഹനായ ബ്ലോഗര്‍  സമ്മാനം സീകരിയ്കാന്‍  കാര്‍ Bangalore  ല്‍ വണ്ടി കൊണ്ടുവരണം.

Updated on 10th March 2010 :-

ബാകി പാര്‍ട്ട് ഇതാ.  ആരും കറക്റ്റ് പ്രവചനം നടത്താത്തത് കൊണ്ട്, ആ സമ്മാനം എനിയ്ക് തന്നെ