Skip to main content

ഇത് ചെത്തിയാ റോസ് കള്ള്സ് കിട്ടുമോ ?

ഒരു നീളന്‍ റോസ്.  ഒരു എക്സ്ട്രാ  സപ്പോര്‍ട്ടും ഇല്ലാതെ, മൂപ്പര്‍ അങ്ങ് കേറി തെങ്ങിന്‍റെ കൂടെ ഗോമ്പി, പൊക്കത്തിന്‍റെ കാര്യത്തില്‍.  ഇത് ചെത്താന്‍ കൊടുത്താലോ എന്ന് ഒരു ആലോചന ഉണ്ട് ;)

ഫസ്റ്റ്  പടം ചുമ്മാഎടുത്തത്‌.  രണ്ടാമതു മൂപരെ സൂം മന്ത്രം ജപിച്ചു ആവഹിച്ചത്.


Comments

ഭായി said…
ആദ്യത്തെ പടത്തിൽ പൂവിന്റെ തൊട്ടടുത്തുണ്ടായിരുന്ന ആ നീല സാധനം സൂം ചെയ്ത രണ്ടാമത്തെ പടത്തിൽ പൂവിന്റെയടുത്ത് കാണുന്നില്ല!!
അത് ഈ പടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു..:)
siya said…
ഇത് കൊള്ളാമല്ലോ ?കാപ്ട്യന്‍ ടെ വീട്ടിലെ റോസ് ആണോ?ഈ പടം അത്ര സത്യം ആണെന്ന് തോന്നുന്നില്ല .എന്നാലും എന്തൊരു റോസ് !!!
Ashly said…
പടം ഉള്ളത് തന്നെയാണ്. ഒരു മാറ്റവും വരുത്തിയിട്ടില്ല. വീട്ടിന്‍റെ ഒരു സൈഡില്‍ ഉള്ള ചെടിയില്‍ വന്നതാ.
Unknown said…
റോസേ റൈസായോ
Vayady said…
പിന്നെ.. തെങ്ങിന്റെ മണ്ടയിലല്ലേ റോസ്! വല്ല പ്ലാസ്റ്റിക്ക് പൂവും തോട്ടിയില്‍ കെട്ടി തെങ്ങിന്റെ മണ്ടേല് വെച്ചിട്ട് ആളെ കളിപ്പിക്കാന്‍ ഇറങ്ങിയിരിക്കയാണല്ലേ? ഞാനിത് വിശ്വസിക്കില്ല്യ.
പിന്നേ..ചെമ്പരത്തീടെ തണ്ടിലാണല്ലോ റോസാ പുഗ്ഗ്..ഇത് ഫിക്ഷനല്ലേ..ഉം..
Manju Manoj said…
തെങ്ങിന്റെ പൊക്കത്തില്‍ റോസ്.... വിശ്വാസം വരുന്നില്ല....
ആദ്യം അത് റോസ് തന്നെയാണെന്ന് ഉറപ്പുവരുത്തുക, അത് കഴിഞ്ഞ് മതി ചെത്തൽ.
Vishnu Nair said…
പച്ച കള്ളമാനെങ്കിലും വിശ്വസിക്കാനെ തോനുന്നില്ല............!!!

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...