Wednesday, June 27, 2012

ഷാര്‍പ്പ്‌ പടം പിടുത്തം.ഷാര്‍പ്പ്‌ ആയി, കണ്ടാ, കണ്ണിന്‍റെ പുരികം മുറിഞ്ഞു പോകുന്ന ജാതി പടംസ്...അത് എന്നും എന്‍റെ സപ്നം ആയിരന്നു.  ഇടയ്ക്ക് ഇടയ്ക കിടിലം ആയി കിട്ടും എങ്ങിലും, എനിക്ക്‌ തീരെ കണ്‍സിസ്സ്ട്ടന്‍സി ഇല്ല.  അറിവില്ലായിമ, ക്ഷമഇല്ലല്യിമ്മ, വേണ്ട സമയത്ത്, വേണ്ടത് ഓര്‍മ്മ വരാതെ ഇരിയ്ക്കുക്ക തുടങ്ങിയ്യവ ആണ് ഹേതു, കാരണം, റീസന്‍.

എന്‍റെ നോട്ട്സ് ഓണ്‍ ഷാപ്പ്‌..സോറി, ഷാര്‍പ്പ്‌ ഫോട്ടോഗ്രാഫി താഴെ.  എന്തേലും കൂടുതല്‍ ചേര്‍ക്കാന്‍ ഉണ്ടേല്‍, ഇതാ ബാന്‍റ് മേളം..ഇതാ താലപോലി.കടന്നു വരൂ...

മെയിന്‍ ആയിട്ട് ഉള്ളതു, ഇത്രേം ആണ്, ഈ മൂന്നു എണ്ണം :

1)ഉപകരണം
2)സെറ്റിംഗ്സ്.
3) ക്യാമറമാന്‍/ചേച്ചിടെ പരിചയം ആന്‍ഡ്‌ വിവരം.


1) ഉപകരണം

a) ക്യാമറ, ലെന്‍സ്‌ എല്ലാം തുടച്ചു ക്ലീന്‍ ആക്കി വെയ്ക്ക.
b) ലെന്‍സ്‌ :  ലെന്‍സിന്‍റെ കൊളിട്ടി, ഒരു വലിയ ഫാക്റ്റര്‍ ആണ്.  L സീരിസ്‌ ലെന്‍സ്‌ എല്ലാം ആണേല്‍, ടോപ്‌ ആവും.  കിറ്റ്‌ ലെന്‍സ്‌ എല്ലാം വെച്ച് പിടിയ്ക്കാന്‍ പറ്റുന്ന ഷാര്‍പ്പ്നെസ്നു ലിമിറ്റ് ഉണ്ട്.  പ്രിം ലെന്‍സ്‌കള് ആണ് ബെസ്റ്റ്‌.
c) ഇമേജ് stabilisation : പ്രധാനം ആണ്.  ചില ലെന്‍സില്‍ IS-1 , IS-2 എല്ലാം ഉണ്ടു.  റിസള്‍ട്ട്ല് മാറ്റം ഉണ്ട്.
d) ട്രൈപോഡ് :  വിശധീകരണം വേണ്ടാ എന്ന് തോന്നുന്നു.
e) റിമോട്ട്/സെല്‍ഫ്‌ ടൈംമാര്‍  :  ചില ഷോര്‍ട്ട്സ് കൈ കൊണ്ട് ബട്ടന്‍ പ്രസ് ചെയ്തു എടുത്താല്‍,  ചെറിയ മാറ്റം ഉണ്ടാവും.  സൊ, റിമോട്ട് അല്ലേല്‍, സെല്‍ഫ്‌ ടൈംമറു ഇട്ടു എടുത്താ ബെറ്റര്‍ ആവും. (ചില സമയത്ത്, മിറര്‍ വരെ ലോക ചെയ്തു എടുക്കുന്നത് കണ്ടിട്ടുണ്ട്...സോറി, വായിച്ചിട്ടുണ്ട്)
f) ലൈറ്റ് :  നല്ല ലൈറ്റ് കിട്ടാന്‍ പാകത്തിന് ഉള്ള ഉപകരണങ്ങള്‍ വേണം.   ബള്‍ബ്‌ മുതല്‍, റിഫ്ലക്ക്റ്റര്‍ വരെ ഉള്ളവര്‍.  അല്ലേല്‍, ഉള്ള ലൈറ്റ് ശരിയായി ഉപയോഗിയ്ക്കുക്ക.

2) സെറ്റിംഗ്സ് :
a) ഷട്ടര്‍ സ്പീഡ്‌ :  ഇതാണ് മക്കളെ...ഹോ...എന്താ ഞാന്‍ പറയുക്ക....തുരിപ്പ്‌ സാധനം.  ഒരു റൂള്‍ ഉണ്ട്, ഹാന്‍ഡ്‌ ഹോള്‍ഡിംഗ്ല്   റൂള്‍, അത് അനുസരിച്ച്, ഷട്ടര്‍ സ്പീഡ്‌, സൂം ചെയ്ത mm നു കണകായിട് വേണം പോലും.  അതായിത്, 200 mm വെച്ചാണ് ഷൂട്ട്‌ ചെയ്ന്നഹ്ടു എങ്കില്‍, 1/200 ആയിരിയ്ക്കണം ഷട്ടര്‍ സ്പീഡ്‌.  നോട്ട് :  പക്ഷെ ഇത് ഒരു 100% റിസള്‍ട്ട് തരുന്ന ഒന്ന് അല്ല.  കുറച്ചു ഷോര്‍ട്ട്സ് ഇതേ പോലെ എടുത്തു, ഈ റൂള്‍ എപ്പോ എവിടെ പ്രയോഗിയ്ക്കാം എന്ന് ഒരു ധാരണ ഉണ്ടാക്കണം.    അതേ പോലെ, 200 mm എന്നത് 1/200 ഷട്ടര്‍ സ്പീഡ്‌ പറഞ്ഞത്‌, ഫുള്‍ ഫ്രെയും ക്യാമറയ്ക്ക് ആണ്.  ക്രോപ് ഫാക്റ്റര്‍ അനുസരിച്ച്, കണക്ക് കൂട്ടലില്‍ മാറ്റം വരുത്തണം.  സൊ, ഈ കണക്ക് കൂട്ടല്‍ എല്ലാം നടത്തി ഫോട്ടോ എടുക്കല്, എന്നെ പോലെ ഒരാള്‍ക്ക് ബുദ്ധി മുട്ട് ആണ്, പ്രാക്ട്ടികള്‍ ആണോ എന്ന് അറിയില്ല.  
b) അപാര്‍ച്ചര്‍ : ലൈറ്റ്, ഷട്ടര്‍ സ്പീഡ്‌ ഇവ അനുസരിച്ച് അപാര്ചാര്‍ മാറിയില്ലാ എങ്കില്‍, പടം പാളി പോകും.  
c) ഐ എസ് ഓ :  ക്യാമറയില്‍ പതിയുന്ന ലൈറ്റ്നെ കണ്ട്രോള്‍ ചെയ്ന്ന ഒരു മെയിന്‍ ഫാകട്ടര്‍ ആണ് ഐ എസ് ഓ.  വെളിച്ചം കുറവ് ഉള്ളപ്പോള്‍, ഐ എസ് ഓ കൂട്ടാം, പക്ഷെ, ഓവര്‍ ആയി കൂട്ടിയാ, നോയിസ്‌ വരും.
d) സീറ്റ് സ്പോട്ട് ഓഫ് ലെന്‍സ്‌ :  ലെന്‍സിന്‍റെ മാക്സിമം അപാര്‍ച്ചറില് നിന്ന്, ഒരു രണ്ടു സ്റ്റോപ്പ്‌ല് ആയിരിയ്ക്കും മിക്കവാറും, ഈ സ്പോട്ട്.  അത് കണ്ടു പിടിച്ചു, അതില് വെച്ച് ഷൂട്ട്‌ ചെയ്താ, കിടിലം ആവും.
e) ഫോക്കസ്‌ :  ഒരു വളരെ വളരെ പ്രധാന കാര്യം.  ഓട്ടോ ഫോക്കസ്‌ മിക്ക കേസ്‌ലും കറക്റ്റ് ആവും.  പക്ഷെ മാനുവല്‍ ഫോക്കസ്‌ കൂടുതല്‍ കണ്ട്രോള്‍ തരും.  പക്ഷെ, നല്ല പ്രാക്ടീസ് വേണം.
f) കണ്ടിനൂവസ് ഷൂട്ടിംഗ് മോഡില്‍ പടം എടുക്കുക്ക.  സൊ, ഉള്ളതില്‍ ബെസ്റ്റ്‌ നോക്കി പുറത്തു വിടാന്‍ കൂടുതല്‍ ഓപ്ഷന്‍സ് ഉണ്ടാവും.
g) RAW യില്‍ എടുക്കാന്‍ ശ്രദ്ധിയ്ക്കുക്ക.
h) എന്‍റെ അനുഭവത്തില്‍, AV mode ആണ് ബെസ്റ്റ്‌.
i) സബ്ജ്ക്ക്ടിനെ മാകിസ്മം അനങ്ങാന്‍ വിടാത പരുവത്തില്‍ ആകിയിട്ടു ഫോട്ടോ എടുക്കുക്ക. (മോഡല്‍നെ തല്ലി കൊന്നു ഫോട്ടോ എടുത്തു കൊണ്ട് വെരല്ല്.....കേസ്‌ ആവും..)

3) ക്യാമറ മാന്‍/വുമന്‍ :
a) ക്യാമറ കയ്യില്‍ വെച്ചാണ് പടം എടുക്കുന്നത് എങ്കില്‍, ശരീരം ഭിത്തി തുടങ്ങിയവയില്‍ താങ്ങി നിന്ന് ഫോടോ എടുകുക്ക.
b) വേറെ ഒരാള്‍, ബലം കുറഞ്ഞ മേശ തുടങ്ങിവയയില്‍ ചാരി നിന്ന് പടം എടുക്കല്ല്.
c) ഒരു ഫുള്‍ ശാസം എടുത്തു, ഹാഫ് ശാസം വിട്ടിട്ട് ക്യാമറ ക്ലിക്ക്‌ ചെയ്ക്ക.  ഇത് ഫോറ്റൊഎടുക്കുന്ന ആള്‍ടെ ബോഡിയില്‍ നിന്ന് വരുന്ന വിബ്രക്ഷന്‍സ് കുറയ്ക്കും.
d) കണ്ണ് ടെസ്റ്റ്‌ ചെയിക്കിക്ക.
e) Diopter കണ്ണിനു അനുസരിച്ച് സെറ്റ്‌ ചെയ്ക്ക.
Thursday, June 14, 2012

മാറുന്ന ലോകം.

കാല്‍വിന്‍ പറഞ്ഞ എന്‍ ചെല്ല പേര് ആപിളില്‍ നിന്ന് തുടങ്ങുന്ന ഒരു പോസ്റ്റ്‌ ആണ് ഇത്.

Maslow's hierarchy of needs റഫ്രെന്‍സ്‌ ആയി എടുത്താല്‍, ജനെരക്ഷന്‍ X ആന്‍ഡ്‌ Y തമ്മില്‍ വലിയ മാറ്റം ഉണ്ട്.


പണ്ട് ഉള്ള തലമുറകള്‍, ബേസിക്‌ നീഡ്സ് മീറ്റ ചെയാന്‍ വേണ്ടി ആയിരന്നു അധാനിചിരുന്നത്.  പക്ഷെ ഇപ്പൊ ഉള്ളവര്‍ക്ക്‌, ബേസിക്‌ ആയ, താമസം, ഡ്രസ്സ്‌, സേഫ്റ്റി ഫീലിംഗ്, ഫ്രെണ്ട് ഷിപ്‌, സെക്ഷ്വല്‍ ഫ്രീടം/ചോയിസ്കള് തുടങ്ങിയവയില്‍ എല്ലാം  മിനിനം ഗാരന്റി ഉണ്ട്.  അതിനായി വലുതായി തല പുകയ്ക്കണ്ട കാര്യം ഇല്ല.

സൊ, പണ്ട് ഉള്ള തലമുറയിലെ ആള്‍കാര്‍ ജോലിയ്ക്ക് വരുമ്പോള്‍, അവരുടെ സാറ്റിസ്ഫാക്ഷനുവേണ്ടി, കമ്പിനികള്‍ കൊടുക്കുന്ന കാശ് അത് ഇത് ഒന്നും ഇപ്പൊ ഉള്ളവര്‍ക്ക്‌ അത്ര അട്ട്ര്രക്ഷന്‍ തോന്നില്ല. മാനേജര്‍ടെ കാബിന്‍ സൈസ്, ഇത്തിരിയ്ക്കുന്ന ബ്ലെസര്‍ന്‍റെ ബ്രാന്‍ഡ്‌ നോക്കി ഒന്നും, പുതിയ തലമുറ, ആള്‍കാരെ ബഹുമാനിയ്ക്കില്ല.  മാനേജര്‍ ആയി ഇരിയ്ക്കുന്ന ആളുടെ   തലയ്ക് അകത്തു സംഭവം എന്തേലും ഉണ്ടോ - അതാണ്‌  ബഹുംമാനം കൊടുക്കാന്‍ ഉള്ള ഏക്‌ മാനദണ്ഡം.

ജനെരെക്ഷന്‍ X ഫേസ് ചെയ്ണ്ണ്‍ ഒരു പ്രശനം, അവര്‍ക്ക്‌, ജെന്‍ Y, ആന്‍ഡ്‌ ജെന്‍ X നെ മാനേജ് ചെയ്ണ്ടി വരും എന്നത് ആണ്.

ഉദാഹരണത്തിന്, കുറച്ചു കാലം കഴിയുമ്പോള്‍, എന്‍റെ ഇപ്പൊ ഉള്ള ബോസ് റിട്ടയര്‍ ആകുന്നു, ആ പോസ്റ്റില്‍ ഞാന്‍ എത്തുന്നു.  പക്ഷെ, ഇപ്പൊ ഉള്ള ഹെല്‍ത്ത്‌ കെയര്‍ എല്ലാം കൊണ്ട്, എന്‍റെ ബോസ് ഇനിയും ജോലി ചെയാന്‍ കേയിപ്പബില്‍ ആണ്.  അതെ പോലെ, മൂപരുടെ ഇത്രേം കാലതെ അനുഭവങ്ങള്‍ എല്ലാം അസ്റ്റ് ആണ്.  സൊ, എന്‍റെ കമ്പിനി, ബോസ്സ്ന്‍റെ റിട്ടയര്‍മെന്‍റ് കഴിഞ്ഞും, മൂപ്പരെ കണ്സല്ട്ട്ന്റ്റ്‌ ആയി വെയ്ക്കും.  സൊ, അപ്പോള്‍, ഞാന്‍ എന്‍റെ ബോസിന്‍ ജോലികള്‍ അസൈസ്ന്‍ ചെയ്തു കൊടുക്കും, മൂപ്പര്‍ക്ക്‌ ഉള്ള പെയ്മ്നെറ്റ്‌ തീരുംമാനിയ്ക്കുന്നത് കൊടുക്കുന്നത് എല്ലാം ഞാന്‍ ആയിരിക്കും.   അതായിത്, ഞാന്‍ ആണ് എമ്പ്ലോയര്‍, ആന്‍ഡ്‌ എനിക്ക്‌ മാനേജ് ചെയാന്‍ ഉള്ളത് ഒരു ഹാര്‍ഡ്‌ കോര്‍ ജെന്‍ X മെട്ടീരിയല്‍ ആണ്.

അതേ സമയം, ഓഫീസില്‍ ഉള്ള നല്ല ഒരു ശതമാനം ആള്‍കാര്‍, ജെന്‍ Y ആയിരിയ്ക്കും, അപ്പോഴേയ്ക്കും.  അവരുടെ നീഡ്സ്, അവരെ മാനേജ് ചെയാന്‍ ഉള്ള ആയുധങ്ങള്‍ വേറെയാണ്.

ആ പിരമിഡ്ല്, ജെന്‍ Y ഉന്നം വെയ്ക്കുന്നത്, ഏറ്റവും മുകളില്‍ ഉള്ളതിന് തൊട്ടു താഴെ ഉള്ളത് ആണ്.  ചിലര്‍ അതും, ഏറ്റവു മുകളില്‍ ഉള്ളതും.

സൊ, ഒരു സെല്‍ ഫോണ്‍ റിംഗ് ടോണ്‍ന്‍റെ ബേയ്സ് വെച്ച്, അല്ല എങ്കില്‍, കയ്യില്‍ ഉള്ള വാച്ന്‍റെ ബ്രാന്‍ഡ്‌, ഇട്ട ഷൂസ്, എല്ലാം വെച്ച് ആള്‍കാരെ അളന്നു പണിയ്ക്ക് എടുത്താ, നമക് ആയിരിയ്ക്കും പണി കിട്ടുക്ക.


Tuesday, June 12, 2012

യെസ് സാര്‍ (പിന്നെ ഒരു സല്ലൂട്ടും)

പണ്ട്  യുവതുര്‍ക്കിയായി, മിട്ടായി തെരുവ്വ്, Ankara യിലെ തെരുവുകള്‍ ആണ് എന്ന് കരുതി തെണ്ടി നടക്കുന്ന ടൈം.  എപ്പോഴോ ഒരിയ്ക്കല്‍, ക്രൌണ്‍ല്  പടം കണ്ടു, നടന്നു മാനാഞ്ചിറയുടെ അരികത്തു ഇരുന്നു കേട്ട സാഹിത്യ-സാംസ്കാരിക വട്ടം പറചിലില് കേട്ട കഥ.  (ഒരു 18-20 കൊല്ലം മുന്നേ കേട്ട കഥയാണ്...അവസാന പാര്‍ട്ട് മാത്രേ ശരിയ്ക് ഓര്‍മ്മ ഉള്ളൂ..ഒര്‍ജിനല്‍, അതെ പോലെ അറിയുന്നവര്‍ ക്ഷമിയ്ക്കുക്ക...ഇത് കലുങ്ങു വേര്‍ഷന്‍ ആണ്.)

ഇന്ത്യയിലെ ആര്‍മി, ഒരു വലിയ കമ്പ്യൂട്ടര്‍ എല്ലാം ഇന്സ്ടാല്‍ ചെയ്തു. മാക്സിമം സോഫ്റ്റ്‌വെയര്‍ എല്ലാം ലോഡ്‌ ചെയ്തു.  ഇനീം ലോഡ്‌ ചെയ്താ, കമ്പ്യൂട്ടര്‍ന്‍റെ നടുവ്വ് ഓടിയും എന്ന അവസ്ഥയില്‍ എത്തി.

അത് കഴിഞ്ഞു, മാതാഹാരി  മുതല്‍ പമേല വരെ ഉള്ള സകല ആള്കാരും കൊണ്ട് വന്നു തൂക്കി വിറ്റ ഇന്റലിജന്‍സ്‌ മൊത്തം അങ്ങ് ഫീഡ് ചെയ്തു.  (സിമ്പിള്‍ ആയിരന്നു....പശുന്‍റെ മുന്നിലല് വൈകോല് ഇടുന്നത് പോലെ, അങ്ങ് കൊണ്ട് വന്നു തട്ടി.  കമ്പ്യൂട്ടര്‍ - ദി മോണ്‍സ്സ്റ്റര്‍ യന്ത്രം ചറ പറാ എന്ന്  മിനിട്ട് വെച്ച് മൊത്തം തീര്‍ത്ത്‌.  എന്നിട്ട്, എ സി റൂമിന്‍റെ ഭിത്തിയില് ചാരി ഇരുന്നു, കിട്ടിയ ഇന്റലിജന്‍സ്‌ മൊത്തം അയ വെട്ടി ..ചുമ്മാ, ടൈം പാസ്‌ കേലിയേ)

അങനെ ഇരിയ്ക്കുമ്പോ, മേജര്‍ ജെനറല്‍, ത്രീ സ്റ്റാര്‍ (അത്തം, ചിത്തിര, ചോതി) വിക്രമന്‍ സിംഗിനു  ഒരു സംശയം.  ശത്രു രാജ്യതിനു ആന മറുതാ ബാണം ഉണ്ടോ എന്ന്.  നമ്മടെ കമ്പ്യൂട്ടര്‍ അല്ലെ ആ ചാരി ഇരിയ്ക്കന്നത്...ങ്ങള് പോയി ചോദിയ്ക്ക് ഹാജിയാരെ എന്ന് വിക്രമന്‍ന്‍റെ സബ്കോണ്‍ഷെസ്സ് മൈന്‍ഡ് ടിപ്സ് കൊടുത്തു.

മേജര്‍ ജെനെറലും, മൂന്നു നക്ഷത്രങ്ങളും കൂടെ ജാഥയായി കമ്പ്യൂട്ടര്‍ റൂം കീഴടക്കി.

പോയന്റ് ബ്ലാങ്കില്‍ മേജര്‍ ജെനറല്‍ ഒറ്റ ചോദ്യം, കമ്പ്യൂട്ടര്‍ന്‍റെ അടുത്ത്  "ഡേയ്....അവര്‍ക്ക് ആന മറുതാ ബാണം ഉണ്ടോ?"

യെസ് ഓര്‍ നോ ചോദ്യം ആണ്.  കമ്പ്യൂട്ടര്‍നോടാണ് ചോദ്യം....ഒരു മേജര്‍ ജെനെറല്‍ ആണ് ചോദിയ്ക്കുന്നത്...

മൂന്നേ മൂന്നു മിനിട്ടിനുള്ളില്  കമ്പ്യൂട്ടര്‍ ഉത്തരം പറഞ്ഞു.

"യെസ്"

മേജര്‍ടെ മീശ വിറച്ച്.
കണ്ണുകള്‍ ചുകന്നു.......
ലാടം വെച്ചാ ബൂട്ട് തറയില്‍ ആഞ്ഞു ചവുട്ടി കൊണ്ട്, മേജര്‍ അലറി..."വാട്ട്‌ ?"

കമ്പ്യൂട്ടര്‍ "യെസ് സാര്‍"

മേജര്‍ നോര്‍മല്‍ ആയി, മീശടെ വിറനിന്ന്...കണ്ണില്‍ നിന്ന രക്ത വര്‍ണ്ണം വാര്‍ന്നു പോയി.  ഒരു കനത്ത മൂളല് നല്‍കി, മേജര്‍ തിരിഞ്ഞു നടന്നു....മേജര്‍ പീച്ചേ മൂഡ്‌...കൂടെ നക്ഷ്ത്രംങ്ങള്‍ ആള്‍സോ, പീച്ചേ മൂഡ്‌.

(കമ്പ്യൂട്ടര്‍ നെറ്റിയിലെ വിയര്‍പ്പ് ഒപ്പി.  വിയര്‍പ്പ് ഒപ്പാന്‍ വന്ന എ സി ചമ്മിപോയി.)

എന്‍റെ വീടിലെ HP പ്രിന്‍റര്‍ ഇതേ പോലെയാണ്.  പ്രിന്റ്‌ കൊടുത്താ, യെസ് സാര്‍ എന്ന് പറഞ്ഞു, പ്രിന്‍റ് കമാന്‍ഡ് ശിരസാവഹിച്ച്, ഒരു സലൂട്റ്റ്‌ കൂടെ തരും.  

ശരിയ്ക്കും.  

സലൂറ്റ്‌ അടിയ്ക്കുന്ന സൌണ്ട് വരെ കേള്‍ക്കാം.  ഇങ്ക് ജെറ്റ്‌ പ്രിന്റര്‍ല് പേപ്പര്‍ ലോഡ്‌ ചെയ്മമ്പോള്‍ കേള്‍ക്കുന്ന  സാദ്‌ സൌണ്ട് ആണ് എന്ന് ചുള്ളി പറയുന്നു.. പക്ഷെ അങനെ ആവാന്‍ ചാന്‍സ്‌ തീരേ ഇല്ല.

എന്തായാലും, മൂപ്പര് പ്രിന്‍റ് ചെയാന്‍ തുടങ്ങി, കൊല്ലം 7 ആയി...ഇപ്പോഴും പ്രിന്റര്‍ വാങ്ങിയപ്പോ കിട്ടിയ കളര്‍ കുപ്പികള്‍ ആണ് ഉള്ളില്‍ നിരന്നു ഇരിയ്ക്കുന്നത്.  ശാമ വര്‍ണ്ണം മാത്രം ഒരിയ്ക്കല്‍ മാറ്റി.  കഴിഞ്ഞ ഒരു രണ്ടര കൊല്ലം പ്രിന്‍റ് ഒന്നും ചെയ്തിട്ടില്ല. ആവിശം വന്നില്ല.  ഈ കഴിഞ്ഞ ദിവസം, പ്രിന്‍റര്‍ന്‍റെ പുതപ്പ് മാറ്റി നോക്കിയപ്പോ, ...ചോളി കെ പീച്ചേ  പ്രിന്‍റര്‍ കുട്ടപ്പന്‍ പരുവത്തില്‍ ഉണ്ട്.  ഷിമോഗയുടെ പ്രാന്ത്ര പ്രദേശതു നിന്ന്, ശുദ്ധ ജലത്തില്‍ നിന്ന് വാറ്റി എടുക്കുന്ന കരണ്ട് ഒഴുകി വരുന്ന പൈപ്പ്‌ കണക്കറ്റ്‌ ചെയ്തു....യൂ എസ് ബി കുടുംബ കോടതി വഴി, താറുമാര്‍ ആയി കിടന്ന കമ്പ്യൂട്ടര്‍ - പ്രിന്‍റര്‍ ബന്ധം  പുനസ്ഥാപിച്ചു.

പ്രിസ്റ്റോ...Voila...പ്രിന്‍റര്‍ ഒരു ചെറു ലജ്ജയോടെ ഒന്ന് കുണ്ക്കി.  പ്രിന്‍റ് കൊടുത്തപ്പോ, പഴയ പോലെ യെസ് സാര്‍ എന്ന് പറഞ്ഞു സലൂട്റ്റ്‌ ചെയ്തു, മണി മണിയായി അക്ഷരങ്ങള്‍ പേപ്പറില്‍ വാര്‍ത്തു എടുത്തു, ഒരു താലത്തില്‍ വെച്ച് എന്‍റെ മുന്നില്‍ വണങ്ങി നിന്ന്.

മിടുക്കന്‍.  പഠിച്ചത് ഒന്നും ഒട്ടും മറന്നില്ല.

വളരെ പണ്ട്, ഡിനോസറസ്കള്‍ക്ക്‌ രണ്ടു ദിവസം മുന്നേ വരെ ഞാന്‍ Epson ഫാന്‍ ആയിരന്നു.  ലോയല്‍ ഫാന്‍.  പക്ഷെ, രണ്ടു മൂന്നു Epson പ്രിന്‍റര്‍ ഉപയോഗിച്ചതോടെ ആ പനി മാറി കിട്ടി.

Monday, June 4, 2012

ദിഗ്വിജയം. ആന കിടക്കും, കയര്‍ ഓടും. ആനന്ദനടനം.

ഞാന്‍ : എന്താണ്ടാ ഇത് ?
ഞാന്‍ : എന്ത് എന്താന്നു ?

ഞാന്‍ :  ഈ മൂന്ന് പീസ്‌ മുകളില്‍ ഉള്ളത് എന്താണ്ന്നു ?
ഞാന്‍  : അത് തല കെട്ടു, അഥവാ ഹെഡിംഗ് ആണ്.

ഞാന്‍ : എന്തിനാഡാ  മൂന്നു എണ്ണം ?
ഞാന്‍ : ഒന്നിന് ഒന്ന്, 1:1 എന്ന രീതില് ഒരു ഹെഡിംഗ് മാത്രം കണ്ടു ബോര്‍ അടിയ്ക്കന്നു.  സൊ, രണ്ടു എണ്ണം കൂടെ അങ്ങ് ഫിറ്റ്‌ ചെയ്തു.  നിനക്ക വിഷമം ഉണ്ടോ ?

ഞാന്‍ :  എനിക്ക്‌ വിഷമം ഉണ്ടേല്‍, ഞാന്‍ നോക്കും, നീ പോഡാ.  അത് വിട്,  എന്നാലും ഇത് അഹംകാരം അല്ലെ ?
ഞാന്‍ : അഹംകരിയ്ക്കാന്‍ കഴിവ് ഉള്ളവന്‍ അഹംകാരം കാട്ടും.  യൂ നോ, എട്ടാം ക്ലാസില്‍ വെച്ച് തന്നെ,  എട്ടു വിവിധ ഭാഷകളിലെ ക്ലസികുകള് വായിച്ചു തീര്‍ത്തവന്‍ ആണ് ഞാന്‍.

ഞാന്‍ :  പ്.പ്...പ്...പക്ഷെ, ഇന്നും അറിയപെടുനത്, അക്ഷരശൂന്യന്‍ എന്നാണല്ലോ.
ഞാന്‍ :  ഡാ..ഈ അക്ഷര ശൂന്യത എന്ന് വെച്ചാ എന്താ ?

ഞാന്‍ : എന്താ ?
ഞാന്‍ : ഡാ...ഒരു കാര്യം നമ്മ പറയുമ്പോള്‍, അക്ഷരങ്ങള്‍ ഇല്ലാതയും, കാര്യങ്ങള്‍ കമ്മ്യൂണികേറ്റ് ചെയ്ന്ന ആ ഒരു അവസ്ഥ ഉണ്ടല്ലോ..അതാണ്‌ അക്ഷര ശൂന്യത.  അക്ഷരങ്ങള്‍ടെ ശൂന്യതയിലും, കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിയ്ക്കുന്ന മന്നവന്‍ യാര്‍ ...... അവന്‍ താന്‍ അക്ഷര ശൂന്യന്‍.

ഞാന്‍ :  ഡാ...ഡാ...

ഞാന്‍ : ചൂടാവാതെ, ഇത് എന്താ പോസ്റ്റ്‌ എന്ന് മനസില്ലായോ ?
ഞാന്‍ : പോടാ തെണ്ടി....പോസ്റ്റ്‌ ജസ്റ്റ്‌ അങ്ങ് തുടങ്ങിയിട്ടെ ഉള്ളൂ, അപ്പോഴയ്ക്കും കഥ മൊത്തം മനസിലാകുമോ ?

ഞാന്‍ : ഡാ...ഇത് മൊത്തം ദിഗ്വിജയം സെലിബ്രേറ്റ് ചെയാന്‍ ഉള്ളതാ.  ഒരു  വളരെ ക്രൂഷിയല്‍ ആയ സംഭവത്തില്‍, നമ്മ ഇന്നലെ മുതല്‍ സ്വയം പര്യാപ്തത നേടി.
ഇനി മുതല്‍ വേറെ ആള്‍കാരെ തപ്പി പോകേണ്ട....

ഞാന്‍ : കാര്യം പറ കൂവ്വേ.

ഞാന്‍ :  ഇന്നലെ, ഈവിഗ്ന്‍, വീട്ടിന്‍റെ അടുത്ത് എതാര്‍ ആയപ്പോ, ഒരു ഉള് വിളി.  വലത്തോട്ട്, 90 ഡിഗ്രീ (ബി എ അല്ല) തല തിരിച്ചു  നോക്കുമ്പോ, കടയിലെ, ഒരു കുലയിലെ ലാസ്റ്റ്‌ ഉള്ള അഞ്ചു എതപഴം എന്നെ നോക്കുന്നു.  വണ്ടി വീട്ടില്‍ എത്തി, പാര്‍ക്ക്‌ ചെയ്തു, ചുള്ളിയെ വീട്ടിന്‍റെ താക്കോല് കൊടുത്തു വിട്ടു, ഞാന്‍ തിരിച്ചു പോയി ആ പഴം മൊത്തം വാങ്ങി.

ഞാന്‍  :  (ആകാംക്ഷയോടെ - കോപ്പാണ്, ചുമ്മാ ) എന്നിട്ട് ?

ഞാന്‍ : വീട്ടില് വന്നു, മമ്മിയെ ഫോണ്‍ ചെയ്തു ചോദിച്ചപ്പ, മൈദ കലക്കി, ശകലം ഉപ്പ് ഇട്ടു, പഴം അതില് മിക്സ് ചെയ്തു, ഫ്രൈ ചെയ്താ മതി, അത്രേ ഉള്ളൂ എന്ന്.  എന്നിട്ട്, പഴം, മൈദ വെള്ളം ഇട്ടു മിക്സ് ചെയ്തു നോക്കി....എവിടെ...പഴത്തില് മാവ്‌ പിടിയ്ക്കുന്നില്ല.

ഞാന്‍ :  (ആകാംക്ഷയോടെ - കോപ്പാണ്, ചുമ്മാ ) എന്നിട്ട് ?

ഞാന്‍ : അപ്പൊ, ചുള്ളി വന്നു, ഡാ, ഇങ്ങനെ അല്ല, മാവ്‌ കലക്കി, അതില് പഴം മുക്കി എടുത്തു ആണ് ഈ അക്രമം ചെയണ്ടത് എന്ന്.  പിന്നെ, വേറെ മാവ്‌ എടുത്തു അങനെ ചെയ്തു.  ഫസ്റ്റ് സെറ്റ്‌ ഉണ്ടാകിയഅതിനു വിങ്ങ്സ് ഇല്ലായിര്‍ന്നു.  സൊ, ചുള്ളി ഉപദേശം പ്രകാരം, മാവില് വെള്ളം ചേര്‍ത്ത്, അടുത്ത സെറ്റ്‌ ഉണ്ടാക്കിയ്പ്പ അതും സോള്‍വ്‌.

ഞാന്‍ : (ഇത്ര ഉള്ളോ എന്ന പുച്ഛം - ശരിയ്ക്കും.) എന്നിട്ട് ?

ഞാന്‍  : എന്നിട്, രാത്രി ഫുഡ്‌, ഈ പഴം പൊരി ആയിരന്നു.  ഇനി മുതല്‍ ജി പി എസ് വെച്ച് എന്നെ പറ്റിയ്ക്കാന്‍ ആരും വരണ്ട.  പഴം പൊരിടെ കാര്യംത്തില്‍, ഞാന്‍ സ്വയം പര്യാപ്തത നേടി.

ഞാന്‍ : കൊട് അളിയാ കൈ...സോറി, പഴം പൊരി...
ഞാന്‍ : നീ ബാ അളിയാ...