Friday, June 19, 2009

ഗോബി:ഉത്തരം പറയൂ,സമ്മാനം നേടൂ!!

എല്ലാവരം കാത്തിരുന്ന ക്ലു ഇതാ........

ആയിരക്കണ്ക്കിനു ഹിറ്റുകൾ നേടിയ (എന്താ...? കൂടിപൊയൊ? ഒകെ....ഒകെ..“നൂറുക്കണ്ക്കിനു ഹിറ്റുകൾ നേടി“, ഇനി കുറയ്ക്കാൻ പറയരുത്...പ്ലീസ്.) ക്ലു കാണു, വേഗം ഉത്തരം പറയൂ, ഗംഭീരമായ സമ്മാനം നേട്ടു!!

ഉത്തരം പറയൂ, ഗംഭീരമായ സമ്മാനം നേടൂ!! (പ്ലീസ്....)

Question Paper, ദാ..ഇവിടെ

Clue for Pic #1


*********

Clue for Pic #2
*********

Clue for Pic #3

*********

Clue for Pic #4
(Also refer clues for Pic #1, since they are very near by )

*********

Clue for Pic #5Thursday, June 18, 2009

സ്ഥലം ഏതു എന്ന് കണ്ടു പിടിക്കൂ ...സമ്മാനം നേടൂ !!!!

ഏറ്റവം കൂടുതൽ കറക്റ്റ് ആൻസർ ആദിയം പറയുന്ന ആൾക്, സത്യമായും ഡയറി മില്‍ക്ക് വാങ്ങി ചെറായി മീറ്റില്‍ വെച്ച് കൈമാറുന്നതായിരികും.

ഇതു സത്യം...സത്യം...സത്യം.......


Update : ക്ലു ദാ...ഇവിടെ..

Pic #1


Pic #2

Pic #3

Pic #3 (a closeup of the Pic #3)

Pic #4
Pic #5

Tuesday, June 16, 2009

മല ആന്‍ഡ്‌ ഗുഹ ഓഫ് സിദ്ദര ബെട്ട (2)

കഴിഞ്ഞ പോസ്റ്റിലെ ഫോടോ കണ്ടു കുറേ ചേട്ടന്‍മാര്‍ ഇതെന്താ ? ഒണ്‍ലി തലകള്‍ മാത്രം ?  ഫേസ് ഒന്നും ആന്‍റെ ഫോടോ പിടിക്കുന്ന സുനൊഗ്രഫിയിൽ കിട്ടുലാ  എന്ന് ചോദിച്ചു.  

 

ട്രുക്കിങ്ങ്നു കൂടെ കുറെ ചുള്ളികള്‍ ഉണ്ടായിരുന്നു, ഭാര്യ പറഞ്ഞു ചേട്ടന്‍ കുറച്ചു പുറകില്‍  നിന്നാല്‍ മതി, അതാ ആരുടേയും ഫേസ്  ഫോടോയില്‍ കാണാതെ. അല്ലാതെ നമുക്ക് പടം പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല ...

 

പിന്നെ, വേറെ ഒരു കാരിയം.

 

താഴെ എത്തി ഒരു ഓണ്‍ ദി റോക്ക് ചായ (മലയാളത്തില്‍ പറഞ്ഞാല്‍  സിറ്റിംഗ് ഓണ്‍ ദി റോക്ക് ആന്‍ഡ്‌ ഡ്രൈങ്കിംഗ് ടി ) കുടി കഴിഞ്ഞു.  

 

ബൂടായി കഴിഞ്ഞു ഹാര്‍ഡ് ഡിസ്ക് ഊരിയ കൊണ്ടുപോയ PC, ഹാര്‍ഡ് ഡിസ്ക് എന്തിയെ, ഇപ്പം ഇവിടെ ഇരുന്നതല്ലേ എന്ന് പറഞ്ഞു ഫുള്‍ തലയും കുത്തി നിന്ന് സെര്‍ച്ച്‌ ചെയുന്നത് പോലെ, എന്റെ സ്വന്തം ചുള്ളത്തി ഫുള്‍ തപ്പല്സ്.കോം !!!!!  

 

ചുള്ളന്‍ : എന്ത്ന്ന കുഞ്ഞു മോളെ ?  

ചുള്ളി : ഹതെ...എന്റെ ഒരു കുഞ്ഞു ബാഗ്‌ കാണുനില്ല.  അതില്ലാണ് കാശും, കാര്‍ഡും പിന്നെ എന്റെ ഗ്ലാമര്‍ സ്റ്റെമെന്റ്റ്‌ ഗൂളിംഗ് ഗ്ലാസും !!! ഹ..പിന്നെ സെല്‍ ഫോണും 

ചുള്ളന്‍ : ഫുള്‍ നോകിയോ ?

ചുള്ളി : ഹ്ഹുമ്... നോക്കാണ്ട്  ഞാന്‍ പറയുമോ ?  ഗൂഗിള്‍  സെര്‍ച്ച്‌ലെ "സെര്‍ച്ച്‌" തന്നെ ഞാന്‍ആകുന്നു പ്രിയതമ.  എന്നോട് നോക്കിയോ  എന്ന് ചോദിയ്ക്കാന്‍ എങ്ങനെ തോന്നി ?? (മൂക്ക് ചീറ്റുന്നു)

ചുള്ളന്‍ : എന്തിന്നാടി മൂക്ക് ചീറ്റുന്നെ ? ജലദോഷം പിടിച്ചോ ?

ചുള്ളി : (ചീറ്റു നിര്‍ത്തുന്നു, ഫണം വിരിക്കുന്നു )

ചുള്ളന്‍ : (ഫുള്‍ സ്പീഡില്‍ ബാഗ്‌ തപ്പുന്നു, mute )

 

കിം ഫലം. 

കിം ശർമ്മ. 

 

കംമിംഗ് ബാക്ക് ഫ്രം ഗുഹ, ഇറ്റ്‌ വാസ് ഫുള്‍ raining.  അപ്പം മലയുടെ മുകളില്‍വച്ച് ചുള്ളി ബാഗ്‌ തുറന്നു കുട, വടി തുടങ്ങിയ ഐറ്റംസ് എടുത്തിരുന്നു.  അപ്പം മിസ്സ്‌ ആയതായിരിക്കം.    

 

ചുള്ളന്‍ : ഇനി ഈ മല ഫുള്‍ കയറാന്‍...ചക്കരെ ...ചേട്ടന്‍ പുതിയ ഫോണ്‍ വാങ്ങിതരം.  ഫണം മടകൂ.  അടങ്ങൂ.

 

ചുള്ളി : ഓക്കേ, മിസ്റ്റര്‍ ചക്കര, വീടിന്റെ താക്കോല്‍ ആ ബാഗിലാണ്‌.

ചുള്ളന്‍ : ഐ ലവ് യു.    ഐ ഫുള്‍ ലവ് യു.

 

തുടര്നുള്ള തപ്പലില്‍, ചുള്ളന്‍ ഹാഡ് എ സ്പയർ കീ, ഹിഡന്‍ ഡീപ് ഇന്‍ ഹിസ്‌ പോക്കറ്റ്‌. 

 

മുകളില്‍ എത്താന്‍ ഏകദേശം ഒരു മണികൂര്‍ വേണം.  ആ സമയത്തിനുളിൽ ആരെങ്കില്ലും അതു കൊണ്ട് പോകും.  പിന്നെ ഒരു കയറ്റം എന്തിനാ വേസ്റ്റ് ചെയ്യുന്നെ ?  നമുക്ക് പോകാം എന്ന് തീരുമാനിച്ചു.  

 

സുനില്‍ മിട്ടലിനെ വിളിച്ചു സിം കാര്‍ഡ്‌ ബ്ലോക്കും ചെയിച്ച്ചു.

 

അങ്ങനെ കുടുംബം, തിരിച്ചു കുടുംബത് എത്തി.

 

ഓവര്‍ ടു നെക്സ്റ്റ് ഡേ.

Bangaloril മറ്റൊരു പ്രഭാതം ചെറുതായിട് ഒന്ന് പൊട്ടിയിടു ഒറ്റ വിരിയൽ. ഡും ടമാര്‍...ഡിഷും... ഡിഷും....

 

ചുള്ളി ഇനി ഏത് ഫോണ്‍ വേണും വാങാന്‍ എന്ന കുലുംകുശമായ ചിന്താ.കോം 

ചുള്ളന്‍ ബാഗു കാലിയാക്കി തട്ടും പുറ്ത്തു വൈയ്കാൻ നോക്കുന്നു.

 

അതാബാഗിന് ഒരു വയിറ്റ് കൂടുതല്‍.

ചുള്ളന്‍ തിരിഞ്ഞു നോക്കി.  

സോറി.  തിരിച്ചു നോക്കി. 

 

അതാ..ബാഗിന് ഉള്ളില്‍ ഒരു കുഞ്ഞു ബാഗു.

ഓ..മൈ ഗോഡ്.  ഈ കാലത്ത് ബാഗിനെ ഒന്നും വിശ്വസിക്കാന്‍ പറ്റൂല.  ഗൊച്ചു ഗള്ളി. 

 

എന്‍റെ ചുള്ളിയുടെ ബാഗ്‌ ഒളിപ്പിച്ചു വച്ചിരിക്കുന്നു !!!

 

ചുള്ളി ഹാപ്പി.  ഹാപ്പി ജാം.  ട്രാഫിക്‌ ജാം.

 

ആതേ, ഇതു എന്‍റെ ചുള്ളിയുടെ മറ്റൊരു  ഹൊബിയാ.  ഇതിനു മുബ് രണ്ടു തവന്ന പേര്‍സ് പോയീ എന്ന് പറഞ്ഞു എല്ലാ കാര്‍ഡും ബ്ലോക്ക്‌ ചെയിച്ചു, പുതിയ കാര്‍ഡ് വന്ന ദിവസം തന്നെ ഒരു ചിരിയും ചിരിച്ചു പഴയ കാര്‍ഡും പൊക്കിപിടിച്ചു വന്നിടുണ്ട്. 

വാട്ട്‌ ഏവർ ...എന്‍റെ കൊടക്കത്തി പെണ്ണെ...ഐ ലവ് യു.(അസ്ഥിക്ക് പിടിച്ച ലവ് )


Monday, June 15, 2009

മല ആന്‍ഡ്‌ ഗുഹ ഓഫ് സിദ്ദര ബെട്ട (തുംകൂര്‍)

മരം കേറി മടുത്ത് മല കയറ്റം (കൂടെ ഗുഹ കയറ്റവും) കഴിഞ്ഞ വീക്ക് end ചെയ്ത ലേറ്റസ്റ്റ് ആക്രമം ഒരു ട്രക്കിംഗ് ആയിരുന്നു. Bangalore നിന്ന് 130km ദൂരെ ഉള്ള സിദ്ദര ബെട്ട എന്ന സ്ഥലത്തേയ്ക്. ഒരു വലിയ മല, ഇതാ....ഇത്രയും ...വലിയ ഒരു DTS 70 MM ഡോള്ബി മല. (ഒരുമാതിരി ചെറിയ മലകള് ഒന്നും നമ്മള് മൈന്ഡ് ചെയ്കപോല്ലും ഇല്ല)

മല കയറി മുകളില് എത്തിയാല് പിന്നെ കമ്പ്ലീറ്റ് ഗുഹകള് ആണ്. ഒരു ഗൈഡ് വരും കൂടെ, അലെങ്കില് പണ്ട് മാര്ക്ക് ട്വിന് ചേട്ടന് പറഞ്ഞതുപോലെ ഉള്ള്ളില് ടോം & ഹക്ഫിന് 20-20 കളി ആയി പോകും.

ഫസ്റ്റ് പോയത്, മലയുടെ അടിയില് ഉള്ള ഒരു കുഞ്ഞു ഗുഹ. വഴിയൊന്നും ഇല്ല, ഫുള് നമ്മുടെ കൊങ്കിണി പൂവിന്റെ ചെടി. അതിന്റെ അടിയിലൂടെയം ഒക്കെ ഒരുവിധും destination ഏത്തി. (Below pic)കൊങ്കിണി പൂവിന്റെ ചെടിയുടെ അടിയിലൂടെ

അത് ശേഷം, മലകയറ്റം. ഒരു വിധം മുകളില് എത്തി. (ഇടയ്ക്, ഇനി മേലാല് പരിപാടിക്ക് നമ്മള് ഇല്ല എന്ന് ഒരു പത്തു അഞ്ഞൂറ് തവണ കടോരമായപ്രതിജ്ഞ എടുത്തു) മല മല എന്ന് പറഞ്ഞാല് ഒരു മയം വേണ്ടേ ? ഇങ്ങനെ മസില് പിടിച്ചു നിക്കണോ ?ഹുശ്....എന്റെ കുഞ്ഞു മോനെ ...... എയര് ബസ്മുതലാളിയുടെ നമ്പര് ഉണ്ടയിരുനെകില് സ്പോട്ടില് ഒരു കുഞ്ഞു ബിമാനത്തിന്റെ ഓര്ഡര് കൊടുത്തു അതില് തിരിച്ചു വന്നാനെ. ആക്ച്വലി, മലകയറുന്നതിനു മുബ്, ഫസ്റ്റ് ഗുഹ കണ്ടതിനു ശേഷം, സ്റെപില് കൂടെ അല്ലാതെ വേറെ വഴിയുണ്ട് എന്ന് പറഞ്ഞു, കൊങ്കിണി പൂവിന്റെ കാട്ടില് കൂടെഒരു രണ്ടു കിലോ മീറ്റര് വഴി തെറ്റി നടന്നു. ഉള്ള എനര്ജി ഫുള് അവിടെ തീര്നു.(അല്ലെങ്കില് കാണിച്ചു തരാമായിരുന്നു, ശൂ ......എന്ന് റോക്കറ്റ് പോലെകയറിപോയനെ..)Look at the right side of this pic....
മുകളില് എത്തി, നേരെ ഫുഡ് കഴിക്കാന് പോയി, അടി പൊളി സ്ഥലം. എല്ലാ ചുള്ളന്മാരും ചുള്ളികളും രണ്ടു ലിറ്റര് വെള്ളം ആന്ഡ് ഫുഡ് ചുമന്നിരുന്നു. ഒരുത്തന് പോര്ട്ടബിള് സ്റ്റൗ കൊണ്ട് വന്നിരുന്നു, ചായ ഉണ്ടാക്കാന്. കിടു സെറ്റപ്പ്, മുഗാംബു കുഷ് ഹുവ. വേസ്റ്റും പ്ലാസ്റ്റിക് കവരും എല്ലാം തിരിച്ചു പായ്ക്ക് ചെയ്തു കൊണ്ട് വനെന്കിലും, ഓണ് ദി വേ എല്ലാം കുരകന്മാര് കൊണ്ടുപോയീ.
ഇനിയാണു മക്കളെ ഗുഹ കയറ്റം.
കോമഡി പറഞ്ഞു ട്രാജഡി ആക്കുനില്ല, let the pictures speaks !!!


Note : This is a safe place (caves), very neat & clean. But not advisable for kids and fat people. Any more info, do contact മി
പാര്‍ട്ട്‌ ടു ..ഇതാ ഇവിടെ

Thursday, June 11, 2009

വിശാല മനസ്കൻ - expossed !!!!!

വിശാല മനസ്കൻ= സജീവ് എടത്താടന്

"വിശാല മനസ്കൻ" എന്ന ഭീകരമായ പേരില് അറിയപെടുന്ന ബ്ലോഗ്ഗെരുടെ ഒർജിനൽ പേര് "സജീവ് എടത്താടന്" എന്നാകുന്നു!!!! വളരെ കഠിനമായ പല സോഫ്റ്വയരും എന്റെ ഉന്നതമായ IQ ഉപയോഗിച്ച് ഈ ബ്ലോഗരെ ഇതാ expose ചെയ്തിരിക്കുന്നു !!!


ശരിയായ പേര് = സജീവ് എടത്താടന്

വീട് = കൊടകരേല് (note: കട്ടിയായ ഒരു കമാന്ഡൊ operation വഴി പിടിച്ചെടുത്ത വിവരം താങ്ങള് സീക്രട്ടായി വായിക്കണം. വായിച്ച തീര്‍ന്നതും പോസ്റ്റ് പ്രിന്റ് എടുത്തു കത്തിച്ചു, ചാരം പുഴയില് ഒഴുക്കുക )

കൊടകര ഭാഗത്ത് കണ്ടു വരുന്ന "ഹവ്വെവര്", "ചുള്ളന് ","ശോ!", " പാമ്പുകടിക്കാനായിട്ട്",“തെറിച്ചു“ തുടങ്ങിയ സംഭവങ്ങള് വച്ചാണ് ഫുള് കളി

വിശാലജിയുടെ Att:

പാമ്പ് ബേബിയ്കാണല്ലോ, ദെയ്‌വമെ ഞാന് ബ്ലോഗു പഠിപ്പിച്ചു കൊടുത്തത് എന്ന് തോന്നിയാല് ...... അത് കറക്ടാ !

അങനെ ഈ ബ്ലോഗും തുടങി. ഇതിനു മുംൻപ് പല അക്രമ-അട്ടിമറി പരിപടികൾ നട്തിയിട്ടും തൊന്നാത്ത ഒരു. ഒരു.. ഒരു.ഫീലിങ്. ദെയ്‌വമേ... എന്താകും

? എന്താകാന് ?കുന്തം !! ചിൽ ബേബി !!! നമ്മുടെ connections ഫുള്ള് ബ്ലോഗുപുലികളുമായിട്ടന്നു.(in case if you don’t know me, consider yourself as Not-So-Puli type)

തുടങ്ങി ..ഇനി ടപേ എന്നു ഫയ്മസ് ആകണം, ചറ പറ എന്ന് പത്തു അഞൂറ് ബുക്ക് പബ്ലിഷ് ചെയണം ....ശോ...കുറെ പണിയുണ്ട്

എന്തായാലും ആദിയും കുറെ ആളെ കൂട്ടണം. ഒരു ഗോമ്പി തുടങ്ങിയാൽ എന്താ ? പിന്നെ. ചോദിയം ആന്‍ഡ് ഉത്തരം ഫുൾ സ്റ്റൊക്ക് ആണ് !! രണ്ടു ചോദിയം കഴിഞ്ഞാല് പിന്നെ What is your name ? How old are you ? What is your father ? How is your father ? തുടങ്ങിയ കടു കട്ടി സ്റ്റ്ഫ് മാത്രമേ കയ്യിൽ ഉളു. ഇതാകെ ചൊദിച്ചു ആവസാനും Google കമ്പനി പൂട്ടി വീട്ടിൽ പോകും !!!

എന്നാ പിന്നെ മീനങ്ങാടി stoires-a flash back / re-loaded പൂശാം എന്ന് ഒരു ഐഡിയ. എന്നിട് വേണം!!!! തടി ചീത്തയാക്കാന് ഇഷ്ട്ടം പോല്ലെ ഈസി വഴിഉളപൊൾ, എന്തിനാ ഇങ്ങനെ കീമാന് to ഗൂഗിള് then ഗൂഗിള് to കീമാന് എന്ന കൂട് വിട്ടു കൂട് മാറൽ എന്ന സര്‍ക്കസ് വഴി ഒരു വളഞ്ഞ പോക് ?

എന്നാ പിന്നെ, IT ഭീകരന് എന്ന നിലയ്ക് എന്തെങ്ങിലും പണി ഒപ്പിക്കാം !! മാക്രി ചെട്ട്നു ചേട്ടന് കിട്ടിയ ഹിറ്റ് കണ്ടപ്പോള് ...അദ് ശരി !!! ഇത് ഈസി !!! ഇപ്പം ശരിയാകിതരാം ....

ഉടനെ ഒരു അനോണി ID സ്വന്തമായി ഉണ്ടാകി expose ചെയ്യാന് നോകി. എന്തോ പ്രശന്നം. എന്ത് ചെയ്തിട്ടും ആളെ പിടികിട്ടുനില്ല . ഗൂഗിളില് എന്തോ ബഗ്ഗ് കാണുമായിരിക്കും .

വേറെ ഒരു പോയിന്റ് : ഫേമസ് അല്ലാത്ത ഒരു അനോണി എക്ഷ്പൊസെര് കൊണ്ട് നമുക്ക് ഉദേശിച്ച മയിലേജ് കിട്ടൂല്ല. അപ്പം ഇതാ വരുന്നു തലയില് മുണ്ടും ഇട്ടു വിശാലജി !!!! ബെസ്റ്റ് ആള് !!!!

എന്തിനു ഏറെ പറയുന്നു ? അങ്ങനെ ഇപ്പം കമ്പ്ല്ലീറ്റു ബ്ലോഗര്‍മാര്‍ക്കും വിശാല മനസ്കൻ ആരാ എന്നു മനസിലയല്ലൊ ?

ഉടൻ പ്രതിക്ഷിക്കുക : നിരക്ഷരൻ ആര് ???എന്താണ് ഉദേശം ? (വിത്ത്‌ ഫോട്ടോ)

OT : നിരക്ഷരൻ, നോം യാത്ര വിവരണവും തുടങി. എത്രയം വേഗം കീ ബോര്ഡും മൌസും അടിയറവ് വച്ചാല്, താങ്കൾക് കൊള്ളാം.

Kerala Trip - 09

എന്റെ നല്ല പാതി കേരളം കാണണം  ... കാണണം... എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലമായീ.  ഇത് വരെ മീനങ്ങാടിയാണ് നമ്മുടെ കേരളത്തിന്റെ ലാസ്റ്റ് പോയിന്റ്‌ എന്ന്   പഠിപ്പിച്ചു വച്ചിരിക്കുയായിരുന്നു.(സ്ടര്‍തിംഗ് പോയിന്റ്‌ മുത്തങ്ങ ചെക്ക്‌ പോസ്റ്റും) 

 മൂപ്പര് കുറെ കാലം എന്റെ കൂടെ കഴിച്ചപ്പോള്‍   കുറച്ചു (നോട്ട് ദി പോയിന്റ്‌ "കുറച്ചു") വിവരം വച്ചു.(സത്യമായും!!!)

 പെരിയ വ്യാഘ്രം, Mrs. പെരിയ വ്യാഘ്രം, കുട്ടി വ്യാഘ്രം(ie: Mr.I), Mrs. കുട്ടി വ്യാഘ്രം(ഇമ്പോർട്ടഡ്) എന്നിവരാന്നു ടീം മെമ്പർ‌മാർ. കാറില്‍ വീട്ടില്‍ എത്തി, ബസില്‍ Kozikode വന്നു തീവണ്ടി പിടിച്ചു നേരെ Eranakulam ആയിരുന്നു പ്ലാൻ.  Kozikode വരെ സുഗമായി സൂപ്പർ ഫാസ്റ്റിൽ അടിച്ചു മിന്നിചു വന്നു.  അമിതാബ് കാന്ത് citiyകു Facial and Pedicure ചെയ്തതിൽ പിന്നെ വെറെ ആരും ഒന്നും ചെയ്തതില്ലാ എന്ന് തൊന്നി.  നല്ലവരായ  Kozikode ഓട്ടൊ ചേട്ടന്മാർ കറക്റ്റ് ആയ് മിഠായി തെരുവ് വഴി railway stationനിൽ ഡിം  എന്ന് എത്തിച്ചു തന്നു.  ഇറങ്ങിയപ്പോള്‍ അതാ കിടക്കുന്നു റെയില്‍വേ സ്റ്റേഷന്‍ ഫുൾ മദാലസാ മോഡില്‍ (മദാലസ or  മദാലസൻ എന്ന് ദൌബ്റ്റ് റ്റൊയിലെട്ടിലെ പരസിയം  കണ്ടപ്പൊൾ ക്ലിയറായി.)

 തീവണ്ടി ആപീസീനു വലിയ മാറ്റം ഒന്നും കണ്ടില്ല. Toilet കുറച്ചു നല്ല രീതിയിൽ വൃത്തിയാക്കി  വച്ചിട്ടുണ്ട് .  പക്ഷെ…….പോരാ, കുറച്ചും കൂടെ നല്ല രീതിയിൽ വെയ്ക്കാമായിരുനു.

 തീവണ്ടി വന്നു.

കയറി.

 ഹല്ല പിന്നെ ?

 ബെർതിൽ പില്ലൊ ഒരെണ്ണം കുറവ്, അടുത്ത് ഉളള gentil man, വളരെ gentil ആയി നമ്മുടെ സെറ്റപ് ഉപയോഗിച്ച് വളരെ decent ആയി ഫുൾ ഉറക്കം.

 നമ്മൾ ആരാ ആൾ ? വിട്ടില്ലാ….വീട്ടിൽ നിന്നു കൊണ്ട് വന്ന ഷാളും വച്ച് അഡ്ജസ്റ്റ് ചെയ്തു ഒറ്റ ഒറക്കം, ഹല്ല പിന്നെ.. ഹും ....എന്നൂടാന്നു കളി.  എന്നിട്ടും ഈ കൊച്ച് വ്യാഘ്രം വിട്ടില്ല, 3:30 AMനു തീവണ്ടി ഏറണാകുളം സിറ്റിയിൽ ഷ്ര് ഷ്ര് ഷ്ര് …..എന്ന് സ്റ്റോപ്പ്‌  ചെയ്യിപ്പിച്ചു ചാടി ഇറങ്ങി .

 അതേയ്..ബാക്കി നാളെ..തൽക്കാലം രണ്ടു ഫോട്ടോം കണ്ടു ഒരു കമന്റും ഇട്ടു അടങ്ങൂ. ആദ്യമായിട്ടാന്നു Malayalam typing.  Key man & Google ഉപയോഗിച്ചു ഒരു വിധം  ഇത്രയും എത്തിച്ചു.

PS:  Thanks for Vishalan's support for Stragatic planning and another billion thanks to Sreehari(Calvin) for making my post readbale. ( സത്യമായും കീമാനില്‍ കുറെ കീകള്‍ മിസ്സിംഗ്‌ ഉണ്ട്.  ഫിറ്റ് ചെയ്യാന്‍ മറന്നു പോയതാ .....പിന്നെ ഹരി ടെക്സാസ് മാര്‍ക്കെറ്റില്‍ നിന്ന് കിലോ കണക്കിന് ബാകി ആക്ഷരങ്ങള്‍ തപ്പി തന്നു  )