Thursday, October 12, 2017

കുത്തബ് മിനാർ ചരിത്രം ഇൻ അവിയൽ മോഡ്

റസീപ്പിയ്ക് വേണ്ട ഐറ്റംസ് :
1 - കുത്തബ് മിനാർ - ഒരണം
2 - ആ രാജാവ്, ഈ സുൽത്താൻ, ആ റാണി ആൻഡ് ഈ റാണി. (ആവിശ്യത്തിന്)


മക്കളേ...ഈ കുത്തബ് മിനാർ എന്നാൽ, ഒരു കുത്തബ് മിനാർ അല്ല,  ഭയങ്കര സംഭവം ആണ്.  കുത്തബ് കോമ്പ്ലക്സ് എന്നതിൽ ഉള്ള പല പല സംഭവങ്ങളിൽ ഒരെണ്ണം ആണ് ഈ കുത്തബ് മിനാർ.  അവിടെ ഉള്ള  ഏരിയയില്‍ ഉള്ള ജിമ്മി ജോർജ് ആണ് കുത്തബ് മീനാര്‍ എന്ന് മലയാളം.
ഡെൽഹിയിലെ അവസാന ഹിന്ദു രാജ ഭരണം വീണതും,  മുസ്ലീം ഭരണം തുടങ്ങുന്നതും മാർക്ക് ചെയ്യുന്ന ഒരു ടൈം ലാന്ഡ് മാർക്ക്‌ ആണ് കുത്തബ് മിനാർ.  മുഹമദ് ഘോറിയുടെ ആക്രമണത്തിൽ തകർന്നു വീണത്‌, പ്രിത്വിരാജ് ചൗഹാൻ ആയിരുന്നു.  അജ്മീർ ആൻഡ്‌ ഡല്ഹി എന്ന രണ്ട് തലസ്ഥാനങ്ങൾ ഉപയോഗിച്ചു, തമ്മിൽ തല്ലി നിൽക്കുന്ന രജപുത് ഡ്യൂഡസ്സിനെ  കണ്ട്രോൾ ചെയ്തു കൊണ്ട് പോവുകയായിരുന്നു പ്രിത്വിരാജ്.  അപ്പൊളാണ് പഞ്ചാബ് സൈഡിലൂടെ മുഹമദ് ഘോറിയുടെ  സ്വപ്നം ദില്‍വാല ദുല്‍ഹനിയാ ഇടിച്ചു കയറി വന്നത്.  ഫസ്റ്റ് യുദ്ധത്തിൽ, പ്രിത്വിരാജ് ജയിച്ചു.  ജയം കൊണ്ട് നിർത്തി, പുറകെ പോയി രണ്ടു തല്ലു കൂടെ കൊടുത്തിരുന്നു എങ്കിൽ മുഹമദ് ഘോറി ആ വഴി അങ്ങ് പോയാനേ.  വാട്ട്‌ ടു ഡൂ,  ആ രണ്ടു എക്സ്ട്രാ തല്ലു കിട്ടാത്ത ധൈര്യം കാരണം മുഹമദ് ഘോറി അടുത്ത കൊല്ലം തന്നെ പിന്നെയും വന്നു - ഫുൾ എയർ പിടിച്ചു, ഓർമ്മ  ഉണ്ടോ ഈ മുഖം എന്നും ചോദിച്ചു കൊണ്ട്.  ഒന്നുകിൽ പൊന്നായി പോയി സുന്നത് ചെയ്തു മുസ്ലീം ആയി നമ്മ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഘോറി ഇക്കാക്ക-പ്രിത്വിരാജ് ഘാന്‍ എന്ന് വിളിച്ചു, ബിരിയാണി തിന്നു പിരിയാം.  അല്ലേൽ പരിപ്പ് എടുക്കും എന്ന് ആയിരന്നു, മുഹമദ് ഘോറിയുടെ ലവ് ലെറ്റർ.  നീ പോടാ കള്ളാ കാക്കേ, എന്നും പറഞ്ഞു പ്രിത്വിരാജ് ചാടി ഇറങ്ങി.  (മുണ്ട് മടക്കി കുത്തിക്കൊണ്ട്)

മൂന്നു സൈഡിലൂടെ ഉള്ള ഒരു ജാതി ബട്ടെർഫ്ലൈ ഫോർമേഷൻ ആയിട്ടായിരുന്നു കഴിഞ്ഞ ജുധം പ്രിത്വിരാജ് ജയിച്ചത്‌.  അതോണ്ട്, ഘോറി ഇത്തവണ തന്റെ തല്ലു ടീമിനെ അഞ്ചായി പകുത്ത്, നേരം വെളുക്കുന്നതിനു മുന്നേ, ജ്ജ് പോയി കരളു കടിച്ചു കൊണ്ട് ബാ, എന്ന് പറഞ്ഞു അയച്ചു.  സാധാരണ ഈ രജപുത്രന്‍മാര് രാവിലെ പുട്ടും പഴവും എല്ലാം കഴിച്ച്, ആദിത്യന്‍ ഉദിച്ച ശേഷമേ തല്ല് കൂടാന്‍ ഇറങ്ങൂ എന്ന് എല്ലാം ആയിന്നു ഘോറി കണക്ക് കൂട്ടിയത്,  പക്ഷെ കിം ഫലം.  കിം ശർമ.(ആ കുട്ടി ഇപ്പൊ എവിടെ ആണോ ആവോ..) ഈവനിങ്ങ് ടീ ടൈം വരെ ഇക്കാക്ക കാത്തു. ഒന്നും നടന്നില്ല.  ഇനി ഒന്നും നോക്കാന്‍ ഇല്ലാ, നിന്നെ എല്ലാം  അയച്ച എന്നെ പറഞ്ഞാ മതി, എന്നും പറഞ്ഞു, ഘോറി സാർ നേരിട്ട് ഇറങ്ങി. പിന്നെ പൊരിഞ്ഞ അടി. അതോടെ ജയം, ഘോറിയുടെ അടുത്തേയ്ക്ക് മാറി.   
വേറെയും ചെറിയ ചെറിയ യുദ്ധങ്ങൾ എല്ലാം കഴിഞ്ഞു, ഇന്ത്യയിൽ (ഇന്ത്യാ എന്ന് പറയാൻ പറ്റില്ലാ, നോർത്ത് ഇന്ത്യ/ഡെൽഹി എന്ന് ചുരുക്കം) സെറ്റിൽ ആയി, മൊത്തം കാര്യങ്ങൾ കുത്തബ്-ദിൻ അഭിക് എന്ന ആളെ ഏൽപ്പിച്ചു. മൂപ്പനാണ് ഫസ്റ്റ് സുൽത്താൻ ഓഫ് ഡെൽഹി.  ഇങ്ങേരാണ് കുത്തബ് മിനാർ കെട്ടാൻ തുടങ്ങിയത്.  ഇത്രേം ജുധം എല്ലാം കഴിഞ്ഞു വന്ന ഈ  കുത്തബ്-ദിൻ അഭിക് നാല് കൊല്ലം ഡെൽഹി ഭരിച്ചു.  ഈ  തിരക്കിനു ഇടയിൽ പോളോ കളിയ്ക്കാൻ പോയത് ആണ് ലാഹോറിൽ.  കുതിരപ്പുറത്തു നിന്ന് ഉരുണ്ടു വീണു, പടം ആയി.   നമ്മടെ ബിൽഡിങ്ങ് അപ്പൊ ജസ്റ്റ് ബെയ്സ്മെന്റ് പ്രായത്തിൽ ആയിരന്നു.   ചെങ്കോൽ പോയത് ഇൽത്തുമിഷിനു ആണ്. (മൂപ്പരുടെ മോൾ ആയിരുന്നു ഡൽഹി ഭരിച്ച ഏക ലേഡി സുൽത്താൻ - സുൽത്താൻ റസിയ.  അവരുടെ കഥ ഈ പോസ്റ്റിനു അടിയിൽ നട്ടും ബോട്ടും ഇട്ടു ഫിറ്റ് ചെയ്തിട്ടുണ്ട്.  വായിക്കണം, കിടിലം ടീം ആയിരുന്നു.)   മൂന്നു നില കെട്ടി, കുത്തബ് മിനാറിനെ ടീനേജിൽ കൊണ്ട് വെച്ച മൂപ്പരുടെ കാലത്തിനു ശേക്ഷം ഫിറൂസ് ഷാ തുഗ്ലക്  ബാക്കി കെട്ടി. അത് കഴിഞ്ഞു സിക്കന്ദർ ലോദി വക രണ്ടു നിലകൾ.


മുട്ടൻ ഓഫ്‌ :
സിക്കന്ദർ  ലോദി മുറ്റ് ടീം ആണ്.  ടെമ്പിൾ റെയിഡർ എന്ന് വിളിയ്ക്കാം. മൂപ്പരുടെ ഏറ്റവും വലിയ ഒബ്സെഷൻ ഗോളിയർ കീഴടക്കുക്ക എന്നതായിരുന്നു.  രാജാ മാൻസിംഗ് ആൻഡ്‌ വൈഫ്‌ മിര്‍ഗനയനി  അഞ്ചു തവണ ചന്തിയ്ക്ക് പെട കൊടുത്തു തിരിച്ചു വിട്ടു. (ഓഫിനു ഓഫ്‌ : ഈ മാൻസിംഗിന്റെ സഭയിലെ ഒമ്പത് രത്നങ്ങളിൽ ഒന്നായിരുന്നു നമ്മടെ പാട്ടുകാരൻ താൻസെൻ). കൊല്ലാകൊല്ലം  ഡെൽഹിയിൽ നിന്ന് ഗോളിയർ വരെ പോയി തല്ലു മേടിച്ചു വരുന്നത് വലിയ ചടങ്ങ് ആയതു കൊണ്ട്, മൂപ്പർ ഇടയ്ക്കുള്ള സ്പോട്ട് എന്ന നിലയില്‍, ആഗ്രയെ തലസ്ഥാനം ആക്കി വളർത്തി.  ഗോളിയർ പിടിയ്ക്കുന്ന പ്രോഗ്രാമിന്റെ പാർട്ട് ആയിട്ട്, നാർവാർ കോട്ട പതിനൊന്നു മാസം ഉപരോധിച്ച് അതിനെ സീൽ ചെയ്തു, ഒരാളെ അകത്തോട്ടും പുറത്തോട്ടും വിടാതെ അതിനു മുന്നിൽ കത്തിയും കൊടുവാളും പിടിച്ചു നിന്നു.  പതിനൊന്നു മാസം ജനം അകത്തു കിടന്നു, പിന്നെ കീഴടങ്ങി.
കാലക്രമേണ നടന്ന ഭൂമികുലുക്കം, ഇടിവെട്ട് തുടങ്ങിയവ കൊണ്ട് കുത്തബ് മിനാറിനു വന്ന ഡാമേജ്, കാലാകാലം ഡെൽഹി ഭാരിച്ചവർ റിപ്പയർ ചെയ്തു വന്നു. സായിപ്പു വരെ കൈ വെച്ചു.
ഇനി  ഈ കുത്തബ് മിനാർ എന്ന പേര് വന്നത് നോക്കാം.  ബാ...പേടിയ്ക്കണ്ട, കാട് കയറില്ല.  കുത്തബ്‌ദിൻ ബക്തിയാർ കാക്കി എന്ന സൂഫി പുണ്യാളനോടുള്ള ബഹുമാനം കൊണ്ടു വന്ന പേരാണ് എന്ന് ഒരു മതം. അല്ല, കെട്ടിടം കെട്ടി തുടങ്ങിയ കുത്തബ്‌ദിൻ അഭിക്ന്റെ പേരിൽ ആണ് എന്നത് വേറെ ഒരു മതം.  ഫസ്റ്റ് പറഞ്ഞ സൂഫി പുണ്യാളൻ, പ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമയുടെ മകൻ ഹുസൈൻ അലിയുടെ വംശത്തിൽ ജനിച്ചയാളാണ്.

തീർന്നു. പേര് വന്ന കഥ തീർന്നു
 

ഈ കുത്തബ് മിനാർ ഉള്ളത് കുത്തബ് കോമ്പ്ലെക്സിൽ ആണെന്നു പറഞ്ഞല്ലോ,   അവിടെ പണ്ടുണ്ടായിരുന്നത് ഹിന്ദു ആൻഡ്‌ ജയിൻ അമ്പലങ്ങൾ ആയിരന്നു. ഇപ്പോഴും അതിന്റെ ബാക്കി പത്രങ്ങൾ അവിടെ തോനെ ഉണ്ട്. ഇതിനുള്ളിലുള്ള മുസ്ലീം പള്ളി ആണ് ഖുവാത്ത്-ഉൽ-ഇസ്‍ലാം മോസ്ക്.  ഇത് ഉണ്ടാക്കിയിരിയ്ക്കുന്നത് അമ്പലങ്ങൾ പൊളിച്ച് അതിന്റെ തൂണും മറ്റും ഉപയോഗിച്ചാണ്.  ഇതും ഇൽത്തുമിഷ് മുതൽ അലാവുധീൻ ഖില്ല്ജി വരെ ഉള്ളവര് കാലാകാലം ഉണ്ടാക്കിയതും മറ്റും ആണ്.
ഇതിനുള്ളിലുള്ള വേറെ ഒന്നാണ് ഈ ഇരുമ്പ് പില്ലര്‍.  ചീനി കം എന്ന ടാബൂ ദി സുന്ദരി ആക്റ്റ് ചെയ്ത സിനിമയിൽ അമിതാബ് ബച്ചൻ കെട്ടിപ്പിടിച്ച്  ഒച്ച ഇടുന്ന പില്ലർ.  ഇവിടെ നിന്ന് കൈ പുറകോട്ടു കെട്ടി ആഞ്ഞു പ്രാർത്ഥിച്ചാൽ  എന്തും നടക്കും എന്നാണ് ഇതിനെ ചുറ്റിയുള്ള കഥ . ചന്ദ്ര ഗുപ്തൻ വിക്രമാദിത്യൻ രണ്ടാമൻ ആണ് പോലും ഈ പില്ലർ സ്ഥാപിച്ചത് .മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഇത് ഇപ്പോഴും തുരുമ്പിക്കാതിരിക്കാൻ കാരണം എന്തോ അലോയി ആയതു കൊണ്ടാവാം.

അവിടെത്തന്നെയുള്ള വേറെ ഒരു സംഭവം ആണ് അലായ് മിനാർ. ഇത് പണി തീർന്നിട്ടില്ല. തീർന്നിരുന്നെങ്കിൽ കുത്തബ് മിനാർ ചമ്മിപ്പോയേനേ. അലാവുധീൻ ഖില്ല്ജി ആണ് ഇതിന്റെ കുത്തിത്തിരുപ്പ് തുടങ്ങിയത്. ഇതിന്റെ മുകളിൽ നിന്ന്  നോക്കിയാ അറബിക്കടൽ കാണണം എന്ന അത്രയും അംബീഷ്യസ് പ്രോജക്ട് ആയിരന്നു അത്. പക്ഷെ മൂപ്പരുടെ മരണത്തോടെ  പ്രോജക്ട് നിന്നു.   ഞാന്‍ ശരിക്ക് ഇമ്പ്രസ്ഡ് ആയി...ഇതേ പോലെ ആഗ്രഹങ്ങൾ, അത് നടപ്പിലാക്കാൻ ഇറങ്ങുന്നവര്‍ - അവര്‍ ആണ് ലോകത്തെ മാറ്റുന്നത്.
അവിടെത്തന്നെ അടുത്തുള്ള ആകെ ജോബിന്‍ ചവുട്ടിയ അവോലോസ് ഉണ്ട പോലെ കിടക്കുന്ന ഒരു സംഭവം ആണ് അലാവുധീന്‍ ഖില്‍ജിയുടെ കബര്‍.  അലാവുധീന്‍ ഉണ്ടാക്കിയ മദ്രസ എല്ലാം അടുത്ത് തന്നെ ഉണ്ട്.
അലവലാതി എന്ന പേര് ഉണ്ടായത് അലാവുധീൻ ഖിൽജി റാണി പദ്മിനിയേ  പിടിച്ചു കൊണ്ട് പോകാൻ നോക്കിയപ്പോ മുതൽ ആണ് എന്ന് നോർത്ത് ഇന്ത്യൻ പാണന്മാർ പാടി നടക്കാറുണ്ട് പോലും. ആ കഥ അറിയാവോ?  (ഈ പോസ്റ്റ്‌ ഓഫ്‌ കൊണ്ട് ഒരു പൂരം ആവും)

റാവൽ രത്തൻ സിംഗ് എന്ന രാസാവിൻ രണ്ടാം തിരുമണം ആയിരുന്നു റാണി പദ്മിനി. ചിറ്റോർ ആയിരന്നു ആയമ്മയുടെ തിരോന്തരം. അവിടെ കോഴി വറുത്തതും, പനീർ പക്കോടയും, ഉച്ചയ്ക്ക് ക്രത്യമായി പാലക്കാടൻ കുത്തരി കൊണ്ട് ചോറും എല്ലാം ആയി ജീവിച്ചു പോകുമ്പോള്‍  ആണ് രാജസധസില്‍ കോഴിക്കാട്ടം ബ്രാന്‍ഡ് ഒരു തലതിരിഞ്ഞവന്‍ ഉള്ളത് രാജാവ് അറിഞ്ഞത്.  ഒരു രാഘവന്‍. എന്നും അഞ്ചു മണി സയിറൻ അടിച്ചതും രാഘവേട്ടന്‍ കൊട്ടാരം വിട്ടു ചാടി ഇറങ്ങി കൂടോത്രം തുടങ്ങും പോലും.  സൈഡ് ബിസിനസാ .EMI ഉണ്ടാവും.

(വേറെ വേര്‍ഷന് കേട്ടിട്ടുള്ളത്, രണ്ടു പേര് ഉണ്ടായിരുന്നു - അവര് റാണി പദ്മിനി കൊണ്ടു വന്ന സ്ത്രീധനം ഷെയര്‍ മേടിയ്ക്കാന്‍ നോക്കി എന്ന കഥ)   കൂടോത്രം ആയാലും, സ്ത്രീധനം ആയാലും, രാജാവ് ഈ അളിയൻസിനെ പിടിച്ചു പുറത്താക്കി.  (ഐ സേ യൂ ഗെറ്റ് ഔട്ട്‌)
ചുമ്മാ ഇറക്കി വിടുക ആയിരുന്നില്ല. ഫുൾ സിനിമാസ്കോപ്പ് ആക്കി ഫേയസിൽ കറുത്ത പെയിന്റടിച്ച്‌, ചുട്ടി കുത്തി, കഴുതപ്പുറത്തു കയറ്റി, ചുറ്റും ഡോള്ബി എഫക്ടിൽ മ്യൂസിക് എല്ലാം കൊടുത്താണ് രാഘവേട്ടന്‍ വിത്ത്‌ പിങ്ക് സ്ലിപ്-നെ ഇറക്കി വിട്ടത്.  

രാഘവേട്ടന്‍ ഫുൾ കലിപ്പായി (ആവണമല്ലോ...)  എന്നാ ഈ ഉണക്ക രാജാവിന് എട്ടിന്റെ പണി കൊടുത്തിട്ടേ ബാക്കി കാര്യമുള്ളു എന്ന് ഉറപ്പിച്ചു.  ഈ അലവലാതി ഖിൽജി വേട്ടയ്ക് വരുന്ന കാടു തപ്പി കണ്ടുപിടിച്ചു, ആവിടെ ഖില്‍ജി സാര്‍ ഉള്ള ടൈം നോക്കി മരത്തില്‍  കേറി ഇരുന്നു പൊരിഞ്ഞ ഫ്ലൂട്ട് വായന.  ഹേ...വാട്ട്‌ ഈസ്‌ ദിസ്‌...രാജകൊട്ടാരത്തില്‍.... സോറി, കാറ്റിൽ വേണുഗോപാല്‍ ബ്രാന്‍ഡ്  ഗാനമോ...ഓ എന്റെ കൃഷ്ണൻ ഖാൻ വന്നു കാണും, പൊക്കി കൊണ്ട് വാ എന്ന് പറഞ്ഞു ഗുണ്ടാ ടീമിനെ അയച്ചു.  ഈ വരുന്ന ഘടോൽകജന്മാർക്ക് പിടികൊടുക്കാനുള്ള പോസില്‍ ആണല്ലോ, നമ്മടെ രാഘവൻസ് ഇരുന്നു രാഗവിസ്താരം.  വന്നവര്‍ക്ക് എളുപ്പമായി.  അലമ്പുണ്ടാക്കാതെ കൂൾ ആയി രാഘവേട്ടൻ വന്നതു കണ്ടു ഗുണ്ടകൾ ചമ്മി.  വെൽ, കിടിലം ഓടക്കുഴൽ വിദഗ്ദൻ ആണല്ലോ, എന്നാ ഇനി എന്റെ കൊട്ടാരത്തിൽ വന്ന് അവിടെയാവട്ടെ അന്‍റെ വേണുഗാനം എന്ന് അലാവുധീന്‍. ഇങ്ങള് എന്താ ഇക്കാ ഇങ്ങനെ, എന്നെപോലത്തെ സ്മാൾ ഫിഷ്‌ നോക്കി പിടിയ്ക്കുന്നത്, ഈ നാട്ടില്‍  എന്നെക്കാൾ വലിയ സംഭവങ്ങള്‍  ഉണ്ട് എന്നു രാഘു വചനം.  ആഹ...നൗ യു ഗോട്ട് മൈ അറ്റെന്‍ഷന്‍........പറയൂ രാഘൂ എന്ന് ഖിൽജി.  ഈടെ അടുത്ത് ഒരു പാവം രാജാവ് ഉണ്ട്, ഇക്കാ...ആ രാജാവിന്റെ വൈഫ്‌..ഹൂയ്യ്സ്സ്.....എന്തൂട്ടാ ബ്യൂട്ടി...എന്തൂട്ടാ ഒരു ക്ലാസ്....എന്തൂട്ടാ ഒരു ഗെറ്റ്-അപ്പ്‌......ഒരു രണ്ടു മണിക്കൂർ റാണി പദ്മിനിയേ പറ്റി രഘൂ വക രാഗവിസ്താരം.  

എന്തിനേറെ പറയുന്നു, ഇനിയിപ്പൊ റാണി പദ്മിനിയേ ബീവിയാക്കിയേ ഇവിടെ വേറെ കാര്യം ഉള്ളൂ എന്നും പറഞ്ഞ് അലാവുധീൻ ചാടി ഇറങ്ങി. കുന്തവും കുതിരയും ആയി അങ്ങു ചെന്നപ്പോ, ദേ കിടക്കുന്നു കുടയും വടിയും. ഒരു ഭീമൻ കൊട്ടാരം. ഈ ലൈഫില് അതു താണ്ടി ഉള്ളിൽ കേറാൻ പറ്റില്ലാ എന്ന് അലാവുദീനു കത്തി. (ഓൻ ആരാ മോൻ)  മസിൽ നടക്കാത്ത സ്ഥലത്ത് ബ്രെയിൻ നടക്കും എന്ന് കേട്ടത് ഓർമ്മയുള്ളതു കൊണ്ട് അലാവുദീൻ കോട്ടയിലേയ്ക് ലെറ്റർ അയച്ചു (ഓൻ ആരുടെയൊക്കെയാ മോൻ), ഹെന്റെ പൊന്നു റാവൽ രത്തൻ സിംഗ് അളിയാ...ജ്ജ് എന്നെ തെറ്റിദ്ധരിച്ചിരിയ്ക്കുയാണ് -  പദ്മിനി എന്റെ ഉടപ്പിറന്നവളെപ്പോലെ ആണ്. എന്റെ പൊന്നു പെങ്ങളുടെ ഫേസ് ഒന്ന് കാണാൻ വേണ്ടിയാണ് ഞാനീ പാറ്റൻ ടാങ്കും, INS വിക്രാന്തും, എഫ് 16 ഫയിറ്റർ വിമാനങ്ങളും ആയി വന്നത്. ഒന്ന് കാണാൻ വിട് അളിയാ.,,അളിയന്‍ എന്താ അളിയാ അളിയനെപ്പോലെ...ഫുള്‍ സെന്റി.
ആ അളിയൻ വിളിയിൽ റാവൽ രത്തൻ സിംഗ് വീണു.  ഡീ...നിന്റെ ആങ്ങളച്ചെക്കൻ പുറത്തു കുന്തവും, ബെൽട്ടു ബോംബും ആയി വന്നു നിക്കുന്നു നിന്നെ കാണാൻ, ഞാൻ പോയി പൊന്നളിയനെ വിളിച്ചോണ്ട് വരാം...നീ രണ്ടു അയല ഫ്രൈ ചെയ്യ്...അയലത്തല അളിയനും കൊടുക്കാം എന്ന് കേരളത്തില്‍ ബനാനാ ടോക്ക് വരെ ഉണ്ട്  എന്ന് പറഞ്ഞു ഇറങ്ങി.  (മണ്ടൻ......മണ്ടൻ ആയതുകൊണ്ടല്ല, പുറത്തുള്ള പട്ടാളം സ്ട്രോങ്ങ്‌ ആണ്, പദ്മിനിയേ  കണ്ട് അതോടെ ഈ ഇക്കാക്ക  പോകുന്നു എങ്കിൽ പോകട്ടെ എന്ന് കരുതിയതാണ് എന്നും കേട്ടിട്ടുണ്ട്. രജപുത്ര സ്ത്രീകൾ വേറെ ആണുങ്ങളെ ഇങ്ങനെ മുഖം കാണിയ്ക്കുന്നത് തന്നെ അപമാനം ആയിരന്നു പോലും. സൊ, പ്രെഷർ കാരണം, തന്റെ പട്ടാളത്തിന്റെ ജീവിതം രക്ഷിയ്ക്കാൻ വേണ്ടി, ആ അപമാനം രാജാവ് എടുത്തതാണ് എന്നും കേട്ടിട്ടുണ്ട്)  

വെൽ (വീണ്ടും വെൽ), അവസാനം, അലാവുദീൻ അളിയന്‍  കുട്ടിക്കൂറാ എല്ലാം ഇട്ടു ഗൾഫിൽ ലീവിന് വന്ന അമ്മാവൻ കൊടുത്ത പച്ച ബ്രൂട്ട് എടുത്തു തലങ്ങും വിലങ്ങും അടിച്ചു, ഫുൾ സെറ്റപ്പ് ആയി കൂടെ കുറച്ചു മസിൽ പട്ടാള ടീമിനെയും കൊണ്ട് ഉള്ളിൽ കേറി.  പദ്മിനി ആള് സ്മാര്ട്ട് ആയിരന്നു.  എന്ത് ആങ്ങള...എവിടത്തെ ആങ്ങള...ഓനോട്‌  പൂവാൻ പറ.  പക്ഷെ എന്റെ റാവൽ രത്തൻ സിംഗ് ചേട്ടന് നിര്‍ബന്ധം  ആണേൽ, കണ്ണാടിയിൽ എന്റെ പ്രതിബിംബം കണ്ടു പോവട്ടെ  എന്ന് പദൂ വചനം.  അങ്ങനെ കണ്ടതും അലാവിദീൻ ഫ്ലാറ്റ്. റാവൽ രത്തൻ സിംഗിനോട് ഇവിടെ എങ്ങനെ സിംഗേ, മഴ എല്ലാം ഉണ്ടോ...ഇടവപ്പാതി സുയിപ്പ് ആക്കോ.. എന്നെല്ലാം ചോദിച്ച്‌ വർത്തമാനം പറഞ്ഞ് ന്യൂട്രലില്‍ ആ പാവത്തിനെ പുറത്തിറക്കി, പിടിച്ചുകെട്ടി ഒറ്റ പോക്ക്.

കെട്ടിയവനെ വിട്ടുകിട്ടണമെങ്കിൽ ജ്ജ് എന്റെ ബീവി ആവണം എന്ന് പദ്മിനിയ്ക്ക്  ഓലയും അയച്ചു. പദ്മിനി ഒന്ന് ഞെട്ടി. ഉടനെ അമ്മാവൻ ഗോറയെ വിളിച്ച് പ്രശനം പറഞ്ഞു. ആ, അലാവുദീൻ തെണ്ടിയോ, ഇപ്പൊ ശരിയാക്കിത്തരാം, നീ മാറി നിന്നോ എന്നും പറഞ്ഞ്, ഗോറ കളിയ്ക്കിറങ്ങി, കൂടെ മരുമകന്‍ ബാദലും. പദ്മിനി ദേ വരുന്നു, കൂടെ അമ്പതു ദാസികളും ഉണ്ടാവും, പക്ഷെ എല്ലാം കട്ട  രജപുത് സ്ത്രീകൾ ആയതു കൊണ്ട്, ഒറ്റ  മാപ്പിള പട്ടാളക്കാർ നോക്കി പോകരുത്, വരുന്നതും ഫസ്റ്റ് ആന്‍ഡ്‌ ലാസ്റ്റ് ആയി, എന്റെ സിംഗേട്ടനെ കാണാന്‍ ചാന്‍സ്സ് ഉണ്ടാവണം. ഈ രണ്ടു കണ്ടീഷൻ ഓക്കേ ആണേൽ, പദ്മിനി വരാം എന്ന് ഫാക്സ് അയച്ചു.  
പ്രേമാതുരനായിരിക്കുന്ന അലാവുദീൻ ഓക്കേ, ഡബിൾ ഓക്കേ എന്ന് തിരിച്ചു കമ്പി വിട്ടു.   ബട്ട്‌ യൂ നോ, ഗോറ ഇറക്കിയ ഒരു സിമ്പിൾ നമ്പർ ആയിരുന്നു അത്.  പദ്മിനി കയറേണ്ട ബെൻസിൽ കേറിയത്‌ ഗോറ തന്നെ ആയിരന്നു. നേരെ  വന്നു, രത്തൻ സിംഗിനെ കണ്ടു, ചാടിക്കേറി ഈ ബെന്സ് കുതിരിയെയും കൊണ്ട് വിട്ടോ, അലാവുദീനെ ഞാൻ കുറച്ചു ഡീല്‍  ചെയ്തിട്ട്  വരാം എന്ന് പറഞ്ഞു രത്തനെ രക്ഷിച്ചു. പിന്നെ പൊരിഞ്ഞ അടി...അലാവുദീൻ തെണ്ടിയെ വാൾമുനയ്ക്ക് ഓൾമോസ്റ്റ് കിട്ടിയതായിരുന്നു. പക്ഷെ അലാവുദീന്‍  കൂടാരത്തിൽ ഉണ്ടായിരന്ന ദാസിയെ/ഹിജടയെ ഹ്യൂമന്‍ ഷീൽഡ് ആക്കി പിടിച്ചു.  നിരായുധയായ സ്ത്രീയെ കണ്ടു കഥകളി മറന്നു പോയ നിമിഷം, അലാവുദീന്റെ അംഗരക്ഷകന്‍ ഇവരെ തട്ടി (ഈ ബാദല്‍ ഗോറ എല്ലാം നമ്മടെ മറയിന്സിനെ കണ്ടു പഠിയ്ക്കണം).
ആകെ അലമ്പായ അലാവുദീൻ ഇനി പൊരിഞ്ഞ യുദ്ധം മാത്രം എന്നും പറഞ്ഞിറങ്ങി. ഇവരുടെ കൂടെ പിടിച്ചു നിൽക്കാൻ രത്തൻ സിംഗിന്റെ അടുത്ത് പട്ടാളം ഇല്ലാ.  ജയിക്കില്ലാ എന്ന് ഉറപ്പാണ്, കോട്ടയ്ക്  പുറത്തിറങ്ങാനും പറ്റില്ല.  അതോടെ, റാണി പദ്മിനി, തീയില്‍  ചാടാൻ തീരുമാനിച്ചു. കൂടെ ബാക്കി എല്ലാ സ്ത്രീകളും. അതോടെ ഇനി ജീവിയ്ക്കുന്നതിൽ അർത്ഥം ഇല്ലാ എന്ന് ഉറപ്പിച്ചു രജപുത്രന്മാർ അവസാന യുദ്ധത്തിനു ഇറങ്ങി.  കണക്കുകൂട്ടിയതു പോലെ എല്ലാവരെയും അലാവുദീൻ ഖിൽജി കൊന്നു.  എല്ലാം (?) കീഴടക്കിയ  അലാവുദീൻ കോട്ടയില്‍ കണ്ടത്, ചിതകളും അതിലെ ചൂട് മാറാത്ത അസ്ഥികളും മാത്രം.  അലാവുദീൻ അധികാരത്തിൽ വരുന്നത് തനിയ്ക്കു മുന്നേ ഉണ്ടായിരുന്നയാളെ തട്ടിയിട്ടാണ്.  അത് തന്നെ ഇങ്ങേർക്കും സംഭവിച്ചു - കൂടെ  ഉണ്ടായിരുന്ന ആൾക്കാർ തന്നെ ഇങ്ങേരെ  കൊന്നു.

അടുത്ത ഓഫ്: ചിറ്റോര്‍ കോട്ട കണ്ട ഫസ്റ്റ് ജഹുഹാര്‍ (രജപുത്ര സ്ത്രീകൾ ശത്രുക്കളുടെ പിടിയില്‍ ആവാതെയിരിയ്ക്കാൻ തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്നത്) ആയിരുന്നു ഇത്. അടുത്തത് റാണി കര്‍ണവതി ആന്‍ഡ്‌ കൂട്ടർ നടത്തിയത്. ഗുജറാത്തില്‍ നിന്നുള്ള ബഹാദൂർ ഷായുടെ അറ്റാക്ക് നേരിടാന്‍ തനിയ്ക്കു കഴിയില്ലാ എന്ന് തിരിച്ചറിഞ്ഞ റാണി, സഹായം തേടി ഹുമയൂണിന് രാഖി അയച്ചു. രാഖി കിട്ടിയ ഹുമയൂണ്‍ സഹായവും കൊണ്ടു വരുന്ന വഴി തിരിച്ചറിവുണ്ടായി - ഹുമയൂണ്‍ റാണിയെ സഹായിച്ചാല്‍ അത് ഇസ്ലാം നിയമത്തിന് എതിരാണ്, കാരണം അറ്റാക്ക് ചെയ്യുന്ന ബഹാദൂർ ഇസ്ലാം മതവിശാസിയാണ്. സൊ, ഹുമയൂണ്‍ തിരിച്ചു പോയി. മൂന്നാമത്തെ കൂട്ട ആത്മഹത്യ നടന്നത് അക്ബര്‍ അറ്റാക്ക് ചെയ്തപ്പോള്‍. (എഴുതി എഴുതി, മൊത്തം ഇസ്ലാം റൂളർമാരെ തെറി വിളിയ്ക്കുന്ന പോലെയായി...വാട്ട്‌ ടു ഡൂ, കേട്ട കഥകള്‍ എഴുതി വെയ്ക്കുന്നു. ചരിത്രം മിക്കപ്പോഴും എഴുതപ്പെട്ടിട്ടുള്ളത് ജയിച്ചവരാലാണ്. പക്ഷെ ഈ കഥകൾ എല്ലാം തോറ്റവരെ ഗ്ലോറിഫൈ ചെയ്തുകൊണ്ടാണ്. ഒരു പക്ഷെ ലോക്കൽ നാടോടി പാട്ടുകൾ ആയി കൈ മാറി വന്ന കഥകൾ ആയതു കൊണ്ട് (ശകലം ഹസ്കി  വോയിസിൽ രജപുത്ര സുന്ദരി സിമ്രാൻ പാടി മീനിങ്ങ് പറഞ്ഞു തന്ന, ഫോക്സ് സോങ്ങ്സിൽ കിട്ടിയ അറിവ്, തുടങ്ങിയവയെല്ലാം വെച്ച് കീച്ചിയത്‌ ആണു ഞാൻ) ചിലപ്പോൾ ലോക്കൽ ഉള്ളവർക്ക് പ്രാധാന്യം കൂടിയതാവാം, അറിയില്ല.  ഇതേ കഥകളുടെ മറുവശം അറബിയിൽ അല്ലെങ്കിൽ വേറെ ഭാഷയിൽ എവിടെയെങ്കിലും ഉണ്ടോ?  ഒന്നു തപ്പി നോക്കിയപ്പോൾ കണ്ടത് ഈ പദ്മിനി കഥ തന്നെ കാവ്യമായി എഴുതിയിട്ടുള്ളത് മറുപക്ഷം ആണ്. അറിയില്ല. പക്ഷെ ഈ പോസ്റ്റ്‌ ഇപ്പൊ വായിച്ചു നോക്കുമ്പോൾ, ഒരു ഫ്രണ്ട് വിശേഷിപ്പിച്ച പോലെ മൊത്തം ഒരു സുബ്രഹ്മണ്യ സ്വാമി ടച്ച്‌.
വെൽ, ബാക്ക് ടു കുത്തബ്...(ഇത് ലാസ്റ്റ് കഥ..ഓക്കേ?) ഇതിന് ഏറ്റവും മുകളിൽ വെയ്ക്കാൻ വേണ്ടി ഒരു സംഭവം സായിപ്പ് ഉണ്ടാക്കി. മുകളിൽ ഫിറ്റ്‌ ചെയ്തു കഴിഞ്ഞു  മുതലാളി സായിപ്പ് വന്നു നോക്കിയപ്പോ, ഇസ്ലാം വാസ്തുശിൽപ്പ സ്റ്റൈലിന് ഒട്ടും ചേരാതെ, ബംഗാളി മോഡലിലാണ് ആ പീസ്‌ ഉണ്ടാക്കി വെച്ചിരിയ്ക്കുന്നത്. ഒറ്റ ഓർഡർ ഇട്ട് അത് താഴെ ഇറക്കി. ഇപ്പോഴും അവിടെ കാണാം അത്. അവിടെ വേറെ ഒന്നുള്ളത് ഒരു സണ്‍ ഡയൽ ആണ് - സാന്ഡേഴ്സൻസ് സൺ ഡയൽ. ആർക്കിയോളജിക്കൽ സർവേ ഓഫ്  ഇന്ത്യ സൂപ്പരിന്റന്റ് ആയ ഗോർഡൺ സാന്ഡേഴ്സനെ ബഹുമാനിയ്ക്കാൻ വേണ്ടിയുള്ളതാണത്.  മൂപ്പരുടെ വർക്ക്‌ കൊണ്ടാണ് കുത്തബ് കോംപ്ലക്സ് എല്ലാം ഈ പരുവത്തിൽ സംരക്ഷിയ്ക്കപ്പെട്ടു വന്നത് .
വേറെ ഒരു വിശേഷം, കണക്കു പ്രകാരം, താജ്-മഹാളിൽ വരുന്നതിലും കൂടുതൽ ആൾക്കാർ വിസിറ്റ് ചെയ്യുന്ന സ്ഥലമാണു പോലും കുത്തബ് മിനാർ. എല്ലാ കൊല്ലവും നവംബർ-ഡിസംബർ ടൈം ഇവിടെ കുത്തബ് ഫെസ്റ്റിവൽ എന്ന പരിപാടി ഉണ്ട്. മൊത്തം പാട്ട് ഡാൻസ് എല്ലാം  ആണ്.
___________________________________________________________________
സുല്‍ത്താൻ റസിയാ :-
സുല്‍ത്താൻ റസിയാ എന്നതാണ് ശരിയായ വിളി - സുൽത്താന അല്ല. (സുൽത്താന എന്നത് സുല്‍ത്താന്‍റെ വൈഫ്‌ എന്ന് അര്‍ഥം വരുന്നു, ഒരു ആണിനോട് ഉള്ള  റെഫറൻസ് ഇല്ലാതെ തന്നെ തനിയ്ക് എക്സിസ്റ്റന്‍സ് ഉണ്ടെന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തിൽ അവര് അവരെ സുല്‍ത്താന്‍ റസിയാ എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ എന്ന് പറഞ്ഞിട്ടുണ്ട്. പടച്ചോളേ, കമന്റിലും ഓഫ്‌ തുടങ്ങി ഞാന്‍)  അവരും  കുത്തബ് മീനാറും തമ്മില്‍ ബന്ധം ഞാന്‍ കേട്ടിട്ടില്ല/വായിച്ചിട്ടില്ല.  

പക്ഷെ ഡല്‍ഹി ഭരിച്ച ഫസ്റ്റ് സ്ത്രീ ആണ് അവര്, ഇൽത്തുമിഷിന്റെ മകള്‍, അങ്ങനെ തുടങ്ങി കുറെ വായിച്ചിട്ടുണ്ട്.  കുറെ കാലം മുന്നേ, എന്‍റെ ഒരു ഫ്രണ്ടിന്  ഒരു പെൺകുട്ടി ജനിച്ചപ്പോൾ, അവന്‍ അയച്ച മെസേജ്, പണ്ട് ഇൽത്തുമിഷ് എഴുതിയ വരികള്‍ ആണ്. ഫുള്‍ ഓര്‍മ്മ ഇല്ല, എന്‍റെ പെണ്മകള്‍, നിന്റെ യേത് ആണ്കുട്ടിയേക്കാളും ഒട്ടും മോശമില്ല, അങ്ങനെ എന്തോ. ഹിന്ദി ആയിരന്നു, അതോണ്ട് ഞാന്‍ അധികം അടുത്ത് പോയില്ല. എന്തിനാ വെര്‍തെ...

ഇൽത്തുമിഷിനു ശേഷം അയാളുടെ മകൻ. അവനെ തട്ടിത്തെറിപ്പിച്ച് സുല്‍ത്താന്‍ റസിയ അധികാരത്തില്‍ കയറി. തന്‍റെ ഒരു സഹോദരന് ഇൽത്തുമിഷിനു ശേഷം അധികാരത്തിൽ കയറിയ വേറെ സഹോദരനെ കൊന്ന സംഭവത്തിനു ശേഷമാണ് റസിയയുടെ പ്രസിദ്ധമായ സ്പീച് ഇന്‍ ഡല്‍ഹി ജുമാ മസ്ജിദ്. ബ്രൂട്ടസ് കീച്ചയ പോലത്തെ പ്രസംഗം. മംഗോളിയൻ ആക്രമണം കാരണം ഗ്രിപ്പ് ലൂസ് ആയി വരുന്ന ബാഗ്ദാദിലെ കലീഫയ്ക് റസിയ അധികാരത്തില്‍ വരുന്നതിനോട് താല്പര്യമില്ലായിരുന്നു.  പക്ഷെ, ഈ ഏരിയയില്‍ വേറെ സുന്നി നേതാവ് ആന്‍ഡ്‌ കണ്ട്രി പകരം വെയ്ക്കാന്‍ ഇല്ലാത്തത് കൊണ്ട്, റസിയയേ അംഗീകരിച്ചു കൊണ്ട് ഓർഡർ ഇറക്കി. പക്ഷെ ബാക്കി ടര്‍ക്കി മിലിട്ടറി ജനറല്സിനൊന്നും വിവാഹം പോലും കഴിയ്ക്കാത്ത ഒരു പീക്കിരി പെണ്ണ് ഭരിയ്ക്കുന്നത്  ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അതിന്‍റെ ഇടയിൽ ഇവര്‍ക്ക് ഒരു എത്തിയോപ്പിയന്‍ അടിമയോട് ഉണ്ടായിരന്ന അടുപ്പം പ്രശനം കൂട്ടി. പ്രേമം ആണോ അല്ലയോ എന്ന് ഇപ്പോഴും അറിയില്ല.
 
സുല്‍ത്താന്‍ റസിയ കുതിരപ്പുറത്തു കയറുമ്പോൾ പുറകില്‍ കൂടെ കെട്ടി പിടിച്ചു കയറാൻ ഹെല്പ് ചെയ്തു എന്ന് തുടങ്ങി കുറെ ആരോപണങ്ങള്‍ പള്ളിയില്‍ കേസ് ആയി വന്നു. ഷരിയാ നിയമങ്ങള്‍ തെറ്റിച്ചു എന്ന് വിധി. ശിക്ഷയായി അധികാരത്തില്‍ നിന്നിറങ്ങി, സൈഡ് ആവണം. ആന്‍ഡ്‌ അധികാരം വേറെ ഒരു മിലിട്ടറി ജനറലിനു ഹാന്‍ഡ്‌ ഓവര്‍ ചെയണം. ആഹ, പുല്ലേ, ഇങ്ങു വാ, ഞാന്‍ ഇപ്പൊ ഹാന്‍ഡ് ഓവര്‍ തരാം എന്ന് പറഞ്ഞു, നമ്മടെ ഫയർബ്രാന്‍ഡ്‌ വാളും എടുത്തിറങ്ങി. പക്ഷെ ആ ചെറിയ യുദ്ധത്തിൽ ഇവർ തോറ്റു പോയി. ഇവരെ ആ ജനറൽ അറസ്റ്റ് ചെയ്തു. പക്ഷെ അയാൾ ഇവരില്‍ ലൈന്‍ ആയി പ്രൊപ്പോസ് ചെയ്തു, രണ്ടും കൂടെ വിവാഹം കഴിച്ചു.  ഇതിന്‍റെ ഇടയിൽ റസിയയുടെ വേറെ ഒരു സഹോദരൻ അധികാരം പിടിച്ചെടുത്തു. വിവാഹം കഴിഞ്ഞ റസിയ  അധികാരം തിരിച്ചുപിടിയ്ക്കാൻ ഡെല്‍ഹിയ്ക്ക് പോയി, പക്ഷെ തോറ്റു.

ഇനിയാണ് ഭയങ്കര ട്രാജഡിയായി പോകുന്നത്. യുദ്ധത്തില്‍ തോറ്റ റസിയ യുദ്ധക്കളത്തിൽ നിന്നു രക്ഷപെട്ട് പോയി ഒളിച്ചത് ഒരു തോട്ടത്തില്‍ ആയിരുന്നു.  ആ തോട്ടം ഉടമ വന്നു നോക്കുമ്പോൾ ആൺവേഷം കെട്ടിയ ഒരു സ്ത്രീ ഒളിച്ചു ഇരുന്നു ഉറങ്ങുന്നു. ദേഹത്ത് കട്ടിസ്വര്‍ണം കൊണ്ടുണ്ടാക്കിയ മാല ആന്‍ഡ്‌ വേറെ ആഭരണങ്ങള്‍. അയാൾ ഉറങ്ങിക്കിടക്കുന്ന റസിയയെ കൊന്ന് സ്വര്‍ണം അടിച്ചു മാറ്റി. (അത് വിൽക്കാൻ പോയപ്പോള്‍ ജനം പിടിച്ചു, അങ്ങനെയാണ് റസിയയുടെ അന്ത്യം ലോകം അറിയുന്നത്.

ഇവരെ പറ്റി കേട്ടതില്‍ ബാക്കി മുസ്ലീം ഭരണാധികാരികളിൽ നിന്നുള്ള മെയിന്‍ വ്യത്യാസം ഹിന്ദുക്കളോടുള്ള അടുപ്പമാണ്.  ഇസ്ലാം അനുസരിച്ച് ഉള്ള  സ്കൂള്‍, മദ്രസകള്‍ എല്ലാം ഉണ്ടാക്കുന്ന അത്രയും തന്നെ പ്രാധാന്യം കൊടുത്തായിരന്നു ഇവർ ഹിന്ദു മോഡൽ വിദ്യാഭ്യാസത്തിനും.

(അക്ഷരപിശാചുകളെ കുരിശിൽ തറച്ച കടമറ്റത് ആദി കത്തനാർക്ക് ഉള്ള ബിയർന്റെ വെള്ളം തിളയ്ക്കാൻ വെച്ചിട്ടുണ്ട്.)

Wednesday, April 13, 2016

കൃഷ്ണാ നീ ബേഗനേ ബാരോ

ഏറ്റവും പോപ്പുലർ ആയ പാട്ടുകളിൽ ഒന്നാണ്  കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കന്നഡ പാട്ട്.  പലപ്പോഴും, ആൾക്കാർ അതിലെ ചില വരികൾ പാടി നിർത്തും, ചിലർ  വരികൾ മിക്സ് ചെയ്തു പാടും.  ഒരു സുഹൃത്ത് ഈ പാട്ട് തെലുങ്കാണ് എന്നാണു കരുതിയത് എന്നറിഞ്ഞപ്പോൾ, മമത അത് തിരുത്തി, കന്നഡയിൽ ഉള്ള ഉച്ചാരണം ശരിയാക്കാൻ ഹെല്പ് ചെയ്തു.  അതിനു വേണ്ടി, ഞാൻ ഈ പാട്ട് എടുത്തു, അതിനെ മാക്സിമം കറക്റ്റ് ആയി ടൈപ്പ് ചെയ്തു, പലതവണ മമതയെ വായിച്ചു കേൾപ്പിച്ചു, ഇങ്ങനെ ഒരു ഡോക്യുമെന്റ്  ഉണ്ടായി.  കൂടെ മലയാളം അർത്ഥം കൂടെ ചേർത്തു .

യേശുദാസ് പാടിയ വേർഷനിൽ വരെ കന്നഡ വാക്കുകളുടെ  ഉച്ചാരണം തെറ്റാണ്. കാലാകാലങ്ങളായി പാടി പ്രചരിപ്പിച്ച പലരും കന്നട ഭാഷ അറിയാത്തവർ ആയതു കൊണ്ട്, അതിന്റേതായ തെറ്റുകുറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട് .

ഹരിഹരദാസ എന്ന ഭക്തി മൂവ്മെന്റിൽ  വളരെ സജീവമായിരുന്ന വ്യാസതീർത്ഥ സ്വാമിയാണ് (അദ്ദേഹത്തിനു വ്യാസരാജ എന്നും പേരുണ്ട്) ഈ പാട്ടിനു പിന്നിലുള്ളത്.  കൃഷ്ണനെ ഒരു കുട്ടി ആയി അല്ലെങ്കിൽ ഒരു കൂട്ടുകാരൻ ആയി കണ്ടു, ഇന്ന ഇന്ന വസ്ത്രങ്ങൾ , ആഭരണങ്ങൾ ഇട്ടു കൊണ്ട് വാ കൃഷ്ണാ എന്നാണു ഈ വരികളിലൂടെ പറയുന്നത്.

താഴെ, നീല നിറത്തിലുള്ളത് ഒറിജിനൽ വരികൾ, മലയാളത്തിൽ അതിന്റെ താഴെയുള്ളത് അതിന്റെ അർത്ഥവും.

കൃഷ്ണാ നീ ബേഗനേ ബാരോ
(കൃഷ്ണനാ നീ വേഗം വാടോ ..നോട്ട് : ബാരോ - എന്നത് കുട്ടികള്‍, കൂട്ടുകാര്‍ തമ്മില്‍ പറയുന്നത് ആണ്.  ബഹുമാനത്തോടെ ആണേല്‍, "ബന്നി")

കൃഷ്ണാ നീ ബേഗനേ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
ബാരോ ബാരോ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
ബേഗനേ ബാരോ
മുഖവന്നേ  തോരോ
(ബേഗനെ എന്നാല്‍, വേഗം.  മുഖംവന്നേ തോരോ  എന്നാല്‍ മുഖം ഒന്ന് കാണിയ്ക്കൂ)
ബേഗനെ ബാരോ
മുഖവന്നേ തോരോ
ബേഗനേ ബാരോ
മുഖവന്നേ തോരോ...
കൃഷ്ണാ നീ ബേഗനേ ബാരോ..
കാശീ പീതാംബര കൈയ്യല്ലി കൊളലു
(കാശി എന്ന സ്ഥലം.  പീതാംബര എന്നാല്‍, മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചവന്‍.  വേര്‍ഡ്‌ ബൈ വേര്‍ഡ്‌ അര്‍ഥം നോക്കാതെ, മൊത്തത്തില്‍ നോക്കിയാല്‍, കാശീ പീതാംബര എന്ന് എടുക്കണം - അപ്പോള്‍ കാശി എന്നാല്‍  ബനാറസ്/സില്‍ക്ക്, പീതാംബരം - മഞ്ഞക്കുപ്പായം -  മഞ്ഞ സില്‍ക്ക് കൊണ്ടുള്ള വസ്ത്രം ധരിച്ചവന്‍ എന്നാണ്)
കൈയ്യല്ലി കൊളലു - എന്നാല്‍ കയ്യില്‍ ഓടക്കുഴല്‍.
മെയ്യോളൂ പൂസീത ശ്രീഗന്ധ ഗമഗമ
(മെയ് എന്നാല്‍, ദേഹം. പൂസിത എന്നാല്‍, പൂശിയ. ശ്രീഗന്ധ എന്നാല്‍ ചന്ദനം. ഗമ ഗമ - എന്നാല്‍ ഫ്രാഗ്രെന്‍സ് അഥവാ പരിമളം....മൊത്തത്തില്‍ പറഞ്ഞാല്‍, ദേഹത്ത് നിന്ന് വരുന്ന ചന്ദന മണം)

കൃഷ്ണാ  നീ ബേഗനേ ബാരോ

തായികേ ബായല്ലീ മുജ്ജഗവന്നേ  തൊരീത
(തായി എന്നാല്‍ അമ്മ.  ബായലി എന്നാല്‍, വായില്‍.  മുജ്ജഗവന്നേ  - മൂന്നു ലോകത്തെ -  തൊരീത എന്നാല്‍ - കാണിച്ച)
തായികേ ബായല്ലീ മുജ്ജഗവന്നീ തൊരീത
ജഗദോദ്ദാരകാ...ജഗദോദ്ദാരകാ..
(ജഗദോദ്ദാരകാ എന്നത്, ജഗത്തെ ഉദ്ധരിയ്ക്കുന്നവന്‍)
ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ
(ഉഡുപ്പീ ശ്രീകൃഷ്ണാ - ഉടുപ്പി എന്ന സ്ഥലത്തെ കൃഷ്ണ.  ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. ഒരു രക്ഷയും ഇല്ല. അവിടെയൊരു ഐതിഹ്യമുണ്ട്. "കനകദാസ ജാലകം" എന്ന പേരിലൊരു ജനല്‍ ഉണ്ട്.  അമ്പലത്തില്‍ വന്ന കനക ദാസ് എന്ന കട്ട ഭക്തന്‍, താണ ജാതിക്കാരനായതു കൊണ്ട്, ഉള്ളില്‍ കയറാൻ പറ്റിയില്ല.  അപ്പൊ,  നമ്മടെ കൃഷ്ണന്‍കുട്ടി, ഭിത്തിയില്‍ ഒരു വിള്ളൽ ഉണ്ടാക്കി, ബോഡി അങ്ങോട്ട്‌ തിരിച്ചു, കനകദാസിനു  ദര്‍ശനം നൽകിയത്രേ! അമ്പലം പ്രധാന വാതില്‍ തുറക്കുന്നത് കിഴക്കോട്ടാണെങ്കിലും, പ്രതിഷ്ഠ  ഇപ്പോള്‍ ഉള്ളത് പടിഞ്ഞാറോട്ടാണ്. (കൂടുതല്‍ വായന : https://en.wikipedia.org/wiki/Kanaka_Dasa)
ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ
കൃഷ്ണാ നീ ബേഗനേ ബാരോ
ബാരോ   ബാരോ   ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
കലലന്ദിഗേ ഗജ്ജെ നീലദ ബാവുലി , നീലവര്‍ണനെ നാട്യവാടുത്ത ബാരോ
(കാലില്‍ പാദസ്വരം ഇട്ടു, നീല നിറം ഉള്ള (സഫയര്‍) കൈ വള ഇട്ടു, ഡാന്‍സ് ചെയ്തു കൊണ്ട് വാടോ)
ഉടിയല്ലി  ഉടിഗജ്ജെ,ബെരളല്ലി ഉങ്ങുര
ഉടിയല്ലി  ഉടിഗജ്ജെ എന്നാൽ, അരയില്‍ അരഞ്ഞാണം -നോട്ട്, "ഗജ്ജെ" ഉള്ള അരഞ്ഞാണം, എന്ന് വെച്ചാല്‍, മണി കെട്ടിയ അരഞ്ഞാണം.
ബെരളല്ലി ഉങ്ങുര എന്നാൽ വിരലിൽ മോതിരം.
കോരളോളൂ ഹാകിദ വൈജയന്തി മാലേ
(കഴുത്തില്‍ വൈജയന്തി മാല - കൃഷ്ണൻ ധരിയ്ക്കുന്ന ഒരിയ്ക്കലും വാടാത്ത താമര പൂക്കൾ  കൊണ്ട് ഉണ്ടാക്കിയ മാല.  വേറെ ഒരു വൈജയന്തി ഉണ്ട്, വിഷുവുമായി ബന്ധപെട്ടത്‌, ഇവിടെ പോയാല് കൂടുതൽ അറിയാം. https://en.wikipedia.org/wiki/Vaijayanti)

Thursday, February 11, 2016

LLM

Every day, you interact with a wide variety of men in your office. There are two types of men who normally confuse people - the alpha male and the low-life male. I have seen people getting confused with these two on many occasions. An alpha male type attracts respect and the other one, demands respect, that too every day, every hour, every minute. An alpha male normally speaks less, but his presence is felt all over a meeting. An Alpha male makes people laugh as well. On the other side, these low life male (LLM), he takes a great effort to make his presence felt. Asking irrelevant questions to show off his knowledge/experience is one trait. Another trait seen is hanging around in the meeting room even after everyone has left, speaking with the Boss with a serious face. They try to copy the alpha male, and make everyone's life a mess.

While an alpha male is in control of his emotions to a large extend, these low life men quickly flare up raising their voice, eyes popping out, fingers pointing or touching the next person...it is quite a scene. When you talk to him, one to one, you can find him standing a little too close to you, and touching your body during conversations. He is the one who frequently removes others from CC and sends mail to the higher level people on one to one basis. Unlike an alpha male, the low life male is so low on self confidence/self esteem, and is always afraid. They are in a constant fight with every one, everything.

Under workplace aggression, bullying by these people are the most difficult to handle. Reason? A good percentage of managers consider this type to be the best people in the team. Because, they make their presence felt, and the manager is tricked into believing they are the best, and they are very loyal, unless the manager is smart and well trained. Another reason would be the mistaken loyalty of these low life males, by their supervisors. Work space bullying itself is difficult to identify, for the employees as well as for the supervisors.

Women, who are already side lined, are at higher risk by these men. Winning an argument with these low-life male is a real pig fight. A pig enjoys being in mud and the attention that the fight brings in, so does the low-life type lap up all the undeserved attention. The prevailing culture that belittles loud spoken women, or women who gets into verbal fights, or get in to a verbal fight, as “not from a good family further makes it difficult for women to make their voice heard.

Let us say, you spend daily two hours for commute and nine hours at work and six hours for sleep- you are spending the major part of your day at office. And, if you are affected with these kinds of low life males, mind you - a great chunk of your time is affected.

How do you resolve this? I don't think you can. It is complex to fight with these kinds of people. You cannot go to HR, since you don't have any artifacts to show or you can't legally express what you are suffering. The supervisors should be trained not only on PMP and other stuffs. They should be trained to watch out for these kinds of people, and mentor them.

Note : I wrote this, when someone asked me for an article about Life @ office...but they rejected this, may be they were looking for a happy ending. When I shared that news with the friend, who did the proof reading, and made this article readable, commented "...add a happy ending then. one alpha male stands behind the door qand when the other low one comes this alpha shouts BOOOO appo mattoon peedichu pookum appo officeil ellaarum clap!clap!clap! happy".

Friday, November 13, 2015

കൂർഗ്

കൂർഗ്.  

ഈ സ്ഥലപേരു ഞാൻ ഫസ്റ്റ് കേള്ക്കുന്നത് സ്കൂൾ കാലത്ത്, മലയാളമനോരമയിൽ വന്ന ഒരു സണ്ടേ സപ്ലിമെന്റ് ആർട്ടിക്കിൾ വഴി ആണ്.  അതിനു ശേഷം കേൾക്കുന്നത് എന്റെ കട്ട ദോസ്ത് മുഹമ്മദ് അലി കുടകിൽ തുണി വിലക്കാൻ പോയി വന്നിട്ട് പറഞ്ഞ കഥകളിൽ നിന്നാണ്.  ബസ്സിൽ പരിചയം ഇല്ലാത്ത ആണും പെണ്ണും അടുത്ത് അടുത്ത് ഇരുന്ന യാത്ര ചെയ്യുന്നു, വളരെ സുന്ദരികൾ ആയ സ്ത്രീകള് എല്ലാം അത്ഭുതം പോലെയാണ് തോന്നിയത്.  കുറെ കാലം കഴിഞ്ഞു, ഞാനും കുടകിൽ എത്തി.  ഒരു ഇരുപതു കൊല്ലം മുന്നേ.  അവിടെ നിന്ന് ഒരു സുന്ദരിയെ വിവാഹം കഴിച്ചു, കാലം പത്തു പന്ത്രണ്ട് കൊല്ലവും ആയി.  

കുടകിൽ ഉള്ളവരെ വിഷമിപ്പിയ്ക്കുന്ന ഒറ്റ ഒരു കാര്യം മാത്രമേ ഉള്ളൂ.  മഴ.

കാലം തെറ്റി പെയ്യുന്നത്…
പെയ്യാത്തത്…
കൂടുതൽ പെയ്യുന്നത്….
കുറച്ചു പെയ്യുന്നത്....

ഇത് ആണ് മെയിൻ വിഷയം.  ബന്ധുക്കളെ കാണുമ്പോഴും ഫോണിൽ സംസാരിയ്ക്കുമ്പോഴും മിനിമം ഒരിയ്ക്കൽ എങ്കിലും മഴയെപ്പറ്റി സംസാരം ഉണ്ടാവും.  സായിപ്പ് പറയുന്നത് പോലെ, സംസാരിയ്ക്കാൻ ടോപ്പിക്ക് ഇല്ലാത്തപ്പോൾ ഓർ പൊളിറ്റിക്കലി കറക്റ്റ് ആയി സേഫ് ആയി സംസാരിയ്ക്കാൻ പറ്റിയ ഏക വിഷയം കാലാവസ്ഥയാണ്.  കുറെ കാലം മുന്നേ ഞാൻ കരുതിയത്, എന്നോട് സംസാരിയ്ക്കാൻ ടോപ്പിക്ക് ഇല്ലാത്തതു കൊണ്ടോ എന്തോ ആവും ഇവര് ഇങ്ങനെ സംസാരിയ്ക്കുന്നത് എന്നാണു.  പിന്നെ മനസ്സിലായി അതല്ല.  മഴ ഇവരുടെ ജീവിതത്തെ മൊത്തത്തിൽ കണ്ട്രോൾ ചെയ്യുന്ന സംഭവം ആണ്.  ഓരോ ദിവസവും എത്ര ഇഞ്ചു മഴ പെയ്തു എന്ന് വീട്ടില് ഉള്ള എല്ലാവര്ക്കും അതറിയാം.  മഴ എന്നത് ജീവിതത്തിനെ കണ്ട്രോൾ ചെയ്യുന്ന ....ഓർ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് ഇവർക്ക്‌.  മഴയെക്കാൾ വലിയ പ്രശ്നം ഒന്നും ഇവര്ക്ക് ഇപ്പോൾ ഇല്ല.  പക്ഷെ മുന്പ് ഉണ്ടായിരുന്നു.  അതിന്റെ പേര് ആണ് ടിപ്പു.

ടിപ്പു കുടകിൽ ചെയ്ത അക്രമങ്ങൾ ഒരു ആംഗിൾ നിന്ന് മാത്രം അല്ലാതെ, വിവിധ ആംഗിളിൽ നിന്ന്  നോക്കാം.

1) കുടകിലെ കുടുംബങ്ങളിൽ, അവരുടെ രേഖകൾ, വാമൊഴിയായികൈ മാറി വന്ന വിവരങ്ങളിൽ നിന്ന് ഉള്ളവ
2) വിവിധ ചരിത്രകാരൻമാര് എഴുതിയിട്ടുള്ളത്.
3) ടിപ്പു സ്വയം എഴുതി രേഖപ്പെടുത്തിയിട്ടുള്ളത്.
4) കൊടവ മാപ്പിളയുടെ ഉത്ഭവം

ഐ മീൻ, ഒരു 360 ഡിഗ്രീ നോട്ടം. ഒന്നാമത്തേതിൽ അക്രമത്തിനു ഇരയായവർ രേഖപ്പെടുത്തിയിട്ടുള്ളത്, രണ്ടാമത്തേത് തേർഡ് അമ്പയർ വ്യൂ, മൂന്നാമത്തതു അക്രമം നടത്തിയ ആൾ രേഖപ്പെടുത്തിയത്.  നാലാമത്തതു, ടിപ്പു കാരണം   ഉത്ഭവിച്ച കുടകിലെ പുതിയ സമൂഹം.  അവരുടെ ചരിത്രം.  ടിപ്പുവിന്റെ നിർബന്ധ മത മാറ്റത്തിന് ഉള്ള ജീവിയ്ക്കുന്ന തെളിവാണു ഈ സമൂഹം.

1.  തലമുറ കൈ മാറി  വന്ന വാക്കിലും എഴുത്തിലും ഉള്ള ചരിത്രം പ്രകാരം :

കുടകിൽ എല്ലാ ഫാമിലിയ്ക്കും അവരുടെ ചരിത്രം ഏകദേശം ഇരുന്നൂറു കൊല്ലം വരെയുള്ളത് പല രൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  അതില് ഒന്നാണ് വായ് പാട്ട് ആയി ഉള്ളവ.  

 1. Chiyappana പോലെ ഉള്ള ഫാമിലികൾ 250 കൊല്ലം മുന്നേ തന്നെ കുടകിൽ നിന്ന് മാറി മംഗലാപുരം ഏരിയയിൽ പോയി സെറ്റിലായവർ ആയിരന്നു.  പക്ഷെ ടിപ്പുവിന്റെ ആക്രമണം കഴിഞ്ഞു, കുടകിലെ പൊപുലെഷൻ കുത്തനെ കുറഞ്ഞപ്പോൾ, ഇവരെ എല്ലാം കുടകിലെ രാജാവ്, ടിപ്പുവിന്റെ മരണത്തിനു ശേക്ഷം തിരിച്ചു കുടകിലെയ്ക് വിളിപ്പിച്ചു റീ സെറ്റിൽ ചെയ്യിപ്പിക്കുക ആയിരുന്നു (during 1811-1820).

 1. ടിപ്പുവിന്റെ പട്ടാളം മേവട കുടുബത്തിലെ കുറേ ആണുങ്ങളെ കൊല്ലുകയും, ബാക്കി ഉണ്ടായിരുന്ന എല്ലാ ആണുങ്ങളെയും ശ്രീരംഗ പട്ടണത്തിലേക്ക് പിടിച്ചു കൊണ്ട് പോവുകയും ചെയ്തു.  പിടിച്ചു കൊണ്ട് പോയി, രണ്ടു കൊല്ലത്തിനു ശേക്ഷം, മാദയ്യ എന്നാ ആൾ തിരിച്ചു വന്നു, നാല്കേരി എന്നാ വില്ലെജിലെയ്ക്.  തിരിച്ചു എത്തിയ ശേക്ഷം, നാട്ടിലെ ബാക്കി ഉണ്ടായിരുന്ന ആള്കാരുടെ സഹയാത്തോടെ പുതിയ വീട് വെച്ച്, അവിടെ നിന്ന് മേവട കുടുംബം റീസ്റ്റാർട്ട്‌ ചെയ്തു.

 1. ബാചെട്ടിര കുടുബത്തിലെ ആള്കാരെ ടിപ്പു പിടിച്ചു കൊണ്ട് പോയതിനു ശേക്ഷം, അവരുടെ കൃഷി സ്ഥലങ്ങൾ, രാജാവ് പട്ടമട കുടുബത്തിന് കൊടുത്തു.  ഇത് ഇവരുടെ കുടുബ രേഖയിൽ മാത്രം അല്ല, സ്ഥലം അനുവദിച്ചു കൊടുത്തതിനു ഉള്ള കൊടഗു രാജാവിന്റെ ഉത്തരവ് dated 1st Oct 1803 നിലവിൽ ഉണ്ട്.

 1. പട്ടെയൊട - ടിപ്പു പിടിച്ചു കൊണ്ട് പോയ മറ്റൊരു ഫാമിലി.  ടിപ്പു മരിച്ച ശേക്ഷം, ഇവര് തിരിച്ചു വന്നു, പോന്നംപെട്ടയിൽ ജീവിതം റീ സ്റ്റാർട്ട്‌ ചെയ്തു.

 1. ബട്ടിയണ്ട കുടുബത്തിൽ, ടിപ്പുവിന്റെ ആക്രമണത്തിന് ശേക്ഷം, രണ്ടേ രണ്ടു സ്ത്രീകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
 2. നാന്നൂറ് കൊല്ലത്തിൽ അധികം പഴമ ഉള്ള കുടുംബം ആണ് മദ്രിര.  പക്ഷെ ടിപ്പുവിന്റെ ആക്രമണത്തിന് ശേക്ഷം ഒരേ ഒരു സ്ത്രീ മാത്രം ആണ് കുടുബത്തിൽ അവശേഷിച്ചിരുന്നത്.

2) വിവിധ ചരിത്രകാരൻമാര് എഴുതിയിട്ടുള്ളത്.

British historian B. Lewis റൈസ് ന്റെ കണക്കു പ്രകാരം, 85,000 കൂർഗികൾ ആയിരുന്നു ടിപ്പുവിന്റെ തടവിൽ ഉണ്ടായിരുന്നത്.  ബ്രിട്ടീഷ് സർക്കാർ ഓഫീസർ ആയിരന്ന  Mark വില്ക്സ് കണക്കു 70,000 ആൾകാർ.  History of Tipu Sultan  എഴുതിയ Mir കിര്മാണിയുടെ കണക്കിൽ 80,000 കൂർഗികളെ ആയിരുന്നു കുടകിൽ നിന്ന് ടിപ്പു പിടിച്ചു കൊണ്ട് പോയത്.  

3) ടിപ്പു സ്വയം എഴുതി രേഖപ്പെടുത്തിയിട്ടുള്ളത്.

 1. ടിപ്പു, Runmust ഖാൻനു 1786 കാലത്ത് അയച്ച കത്തിൽ, ടിപ്പു തന്നെ എഴുതിയത് താഴെ  (റെഫ് : Select letters of Tippoo Sultan to various public functionaries .  https://books.google.co.in/books?id=n9FCAAAAcAAJ&printsec=frontcove )

 1. "We proceeded with the utmost speed, and, at once, made prisoners of 40,000 occasion-seeking and sedition-exciting Koorgs (Coorgis), who alarmed at the approach of our victorious army, had slunk into woods, and concealed themselves in lofty mountains, inaccessible even to birds. Then carrying them away from their native country (the native place of sedition) we raised them to the honour of Islam, and incorporated them into our Ahmedy corps."

 1. "There are 500 Coorg prisoners, who must be thrown, in parties of fifty, into ten forts, where they must be dealt with in such a manner as shall insure their death in the course of a month or twenty days-such of the women as are young must be given to Musselmauns; and the rest, together with their children, must be removed to, and kept in confinement, at Seringapatam, on a small allowance "(റെഫ് :  THE SCOTS MAGAZINE OR GENERAL REPOSITORY OF LITERATURE, HISTORY, AND POLITICS  https://books.google.co.in/books?id=ttcPAAAAQAAJ&printsec=frontcover)

 1. "You are, in conjunction with him, to make a general attack on the Koorgs; when, having put to the sword, or made prisoners of, the whole of them, both the slain and the prisoners are to be made Musulmans."(റെഫ് : https://books.google.co.in/books?id=n9FCAAAAcAAJ&printsec=frontcove )

 1. "By the favor of the Almighty and the assistance of the Prophet, we have arranged and adjusted the affairs of the Taalik of Zufeerabad in the most suitable [and satisfactory] manner; the tribe of Koorgs, to the number of fifty thousand men and women, having been made captive, and incorporated with the Ahmedy class " (റെഫ് : https://books.google.co.in/books?id=n9FCAAAAcAAJ&printsec=frontcove )

4. കൊടവ മാപ്പിളയുടെ ഉത്ഭവം
ടിപ്പു യുദ്ധത്തിലൂടെയും ചതിയിലൂടെയും കുടകിലെ ആൾക്കാരെ കൊല്ലുകയും പിടിച്ചു കൊണ്ട് പോവുകയും ചെയ്തു.  അതില് ഒരു ശതമാനം ആൾക്കാരെ ടോർച്ചർ ചെയ്തും മറ്റും ഇസ്ലാമിലേക്ക് മതം മാറ്റം നടത്തി.  ടിപ്പുവിന് ശേഷം, ഇവര് കുടകിൽ "കുടക് മാപ്പിള" എന്ന പുതിയ വിഭാഗം ആയിത്തീർന്നു. പലരും മതമാറ്റം തിരസ്കരിച്ചു ഒരു തിരിച്ചു വരവിനു ശ്രമിച്ചു. പക്ഷെ കാലക്രമേണ ഇവർ പുതിയ ഐഡന്റിറ്റി തന്നെ സീകരിച്ചു.  പക്ഷേ ഇവരുടെ പല ആചാരങ്ങളും, പഴയ കൊടവ ആചാരങ്ങൾ തന്നെയാണ്.  കൂര്ഗികളെ പോലെ കൊടവ തക്ക് തന്നെ ആയിരുന്നു ഇവരുടെ ഭാഷ, അതേ പോലെ കൊടവ രീതിയിൽ ഉള്ള ഫാമിലി പേരുകളും.  മംഗലാപുരം ഭാഗത്ത്‌ ഉള്ള Bearys, നോര്ത്ത് കേരളയിൽ ഉള്ള മലബാർ മാപ്പിളമാരുമായി വിവാഹ ബന്ധങ്ങൾ തുടങ്ങി, ഇവര് ഒരു സെപറേറ്റ് കമൂണിറ്റി ആയി തുടരുന്നു. പക്ഷെ ഈ വിവാഹ ബന്ധങ്ങൾ കൊണ്ട് അടുത്ത കാലത്തായി ഇവരുടെ ഭാഷ മാറുന്നു.

ടിപ്പുവിന്റെ നിർബന്ധ മത മാറ്റത്തിന് ഉള്ള ജീവിയ്ക്കുന്ന തെളിവാണ് ഈ സമൂഹം.

എങനെ നോക്കിയാലും, ടിപ്പു കുടകിൽ ഉള്ളവരെ കൊന്നിട്ടുണ്ട്, ആൾക്കാരെ നിർബന്ധം ആയി മതം മാറ്റിയിട്ടുണ്ട്.  അതും വളരെ വ്യാപകമായിട്ട്. അങനെ ഉള്ള ഒരാളെ ആരാധിയ്ക്കാൻ പെട്ടെന്ന് ഒരു ദിവസം സർക്കാർ ഓർഡർ ഇട്ടാൽ, അത് നടക്കുമോ?  ടിപ്പു അമ്പലങ്ങൾക്ക് കാശ് കൊടുത്തതും, ശ്രീരംഗ പട്ടണത്ത് അമ്പലം ഉള്ളതും, മൂപ്പരുടെ ടീമിൽ ഹിന്ദുക്കൾ ഉണ്ടായതും എല്ലാം വായിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാം മൂപ്പരുടെ പൊളിറ്റിക്കൽ മൂവ്സ് മാത്രം അല്ലെ ?

ഹിറ്റ്‌ലർടെ നാസി പടയിൽ Jewish രക്തം ഓടുന്ന പട്ടാളക്കാർ  ഉണ്ടായിരുന്നില്ലേ...റെഫ് :  "Hitler’s Jewish Soldiers " by Bryan Mark Rigg, history professor at the American Military University

അത് വിട്.  ടിപ്പു, ഹിറ്റ്‌ലർ തുടങ്ങിയ എക്സ്റ്റ്രീം   ആള്കാരെ ഒഴിവാകി, വേറെ ഒരു ഉദാഹരണം നോക്കാം.

മോഡി സർക്കാർ ചെയുന്ന നല്ല കാര്യങ്ങൾ പല ഇസ്ലാം ക്രിസ്തിയൻ ബാകി ന്യൂന പക്ഷത്തിനു ബെനിഫിറ്റ് കിട്ടുന്നില്ലേ?  മോഡി സർകാരിൽ ഉന്നത സ്ഥാനത് ന്യൂന പക്ഷത്തിൽ പെട്ട ആൾകാർ ഇല്ലേ ?  മോഡി വേറെ മതങ്ങള്ടെ ആരാധനാ ആലയങ്ങൾ വിസിറ്റ് ചെയുന്നില്ലെ ?  എന്ന് വെച്ച്, നാളെ മുതൽ മോഡി ജയന്തി എല്ലാവരും സെലിബ്രേറ്റ് ചെയ്യണം എന്ന് നാളെ ഉള്ള ഒരു സർക്കാർ തീരുമാനിച്ചാൽ, നിങ്ങൾടെ പ്രതികരണം എന്താവും?

മുകളിൽ പറഞ്ഞ ചരിത്രം ഒന്നും ഇപ്പോൾ കർണാടക ഭരിയ്ക്കുന്ന സർകാരിനുഅറിയാതെ അല്ല ഈ ടിപ്പു ജയന്തി തുടങ്ങാൻ തീരുംമാനിച്ചത് എന്ന് കരുതുന്നില്ലാ.  അജണ്ട വേറെ ആണ് എന്ന് കരുതുന്നു.

Thursday, July 24, 2014

ഇസ്രായേൽ സ്തുതികൾ....വാഴ്ത് പാട്ടുകൾ....

പ്രചോദനം  : https://plus.google.com/u/0/+RavananKannur/posts/ZvrXMscm4ze

ഇസ്രായേലിനെ പറ്റി വായിക്കമൊബൊൽ മിക്കപോഴും മനസ്സിൽ വരുന്ന രണ്ടു സംഭവം ആണ് ഒപ്രേഷൻ Entebbe ആൻഡ്‌ Cherbourg പ്രൊജക്റ്റ്‌

1976 ഫ്രാൻസ് വക ഒരു എയർ ബസ്‌ ഹൈജാക്ക് ചെയപ്പെട്ടു.  വായൂ വാഹനം പോയി നിന്നത്, ഈദി  അമീൻ ഭരിയ്ക്കുന്ന ഉഗാണ്ടയിൽ. വിമാനം അവിടെ എത്തിയതും, ഹൈ ജാക്ക് ചെയ്ത നാല് തീവര്ദ്ധികല്ടെ കൂടെ അവിടെ തെയാർ ആയി നിന്ന നാല് പേര് കൂടെ കൂടി.  ഒരു ആഴ്ച അടുത്ത് നടന്ന നാടകങ്ങളിൽ, കൊറേ പേരെ വെറ്തെ വിട്ടു...പക്ഷെ നൂറിൽ അധികം ആള്കാരെ വിമാനത്തിൽ തന്നെ ബന്ധിയാക്കിവെച്ച്.  ഈദി അമീൻ വേറെയും കൊറേ പേരെ ഹൈജാകാര്മാരുടെ കൂടെ കൂടാൻ അനുവദിച്ചു.  പോളിട്ടികൾ ആയി ആള്കാരെ ഫ്രീ ആകാൻ ഉള്ള ശ്രമം ഒരു വഴിയ്ക്ക് നടക്കുന്നു.  അതിന്റെ കൂടെ അണിയറയിൽ, ഇസ്രായേൽ പട്ടാള നടപടി പ്ലാൻ ചെയ്തു തുടങ്ങി.  പാസ്പോർതിൽ ഫ്രാൻസ് സിട്ടിസൻ ഷിപ്‌ ഉള്ള ഒരു ജൂധനെ അവര് ജൂധാൻ അല്ലാ എന്നാ തെട്ടിധാരനയുടെ പുറത്തു പുറത്തു വിട്ടിരുന്നു.  ബാക്കി ഇസ്രായേൽ യൂതിനെ പോലെ, മിലട്ടറി ട്രയിംഗ് കിട്ടിയാ ആ ആൾ ഹൈ ജാക്ക് ചെയ്വർ ഉപ്യോഗിയ്ക്ക്ന്ന ആയുധം, ടെക്നിക്കുകൾ, എല്ലാം നോട്ട് ചെയ്തു വെച്ചിരുന്നു.  അത് കൂടാതെ, ആ വിമാനത്താവളം ഉണ്ടാക്ക്യത്തിൽ, പല ബില്ടിംഗ് ഉണ്ടാക്കിയത് ഇസ്രായേൽ കമ്പിനികൾ ആയിരന്നു.  സൊ, ആ വഴിയ്ക് ബില്ടിംഗ് പ്ലാനുകൾ ഇസ്രായേലിനു കിട്ടി.

അത്രേം ദൂരം ഒറ്റ അടിയ്ക്ക് പോയി വരാൻ ഉള്ള ഇന്ധനം ഇസ്രായേൽ വിമാങ്ങളിൽ സ്റ്റോർ ചെയാൻ പറ്റില്ല.  സൊ, ഇടയ്ക്ക് ഒരു സ്റ്റോപ്പ്‌ മസ്റ്റ്‌ ആണ്.  അങനെ, തങ്ങള്ടെ സാമ്പത്തിക-ബിസിനെസ്സ് ഇന്ഫ്ലൂവേന്സ് വെച്ച്, കെനിയയിൽ ഒരു സ്റ്റോപ്പ്‌ ആൻഡ്‌ റി ഫ്യൂവേൽ പരിപാടി ഒപ്പിച്ചു.   (അതിനു വേണ്ടി ചരട് വലി നടത്തിയ അഗ്രികൾച്ചർ മിനിസ്ടർനെ ഈദി അമീൻ പിന്നെ ടൈം ബോംബ്‌ വഴി കൊന്നു.  മരിച്ച ആ മിനിസ്ടർത്ടെ പേരില് ഇസ്രായേൽ ഒരു ഫോറസ്റ്റ്, ഇസ്രായേലിൽ പ്ലാന്റ് ചെയ്തിട്ടുണ്ട്.)

ഇസ്രായേൽ പ്ലാൻ പ്രകാരം, അവരുടെ വിമാനങ്ങൾ ഏറ്റബി എയർ പോർട്ടിൽ ലാന്ഡ് ചെയ്ന്ന സ്പോട്ട് ടു ആള്കാരെ തടവിൽ വെച്ചിരിയ്ക്കുന്ന കെട്ടിടം വരെ കുറചു ദൂരം ഉണ്ട്.  പെർമിഷൻ ഇല്ലാതെ ഈ വിമാങ്ങൾ ലാന്ഡ് ചെയ്ന്നത് മുതൽ, അവിടെ എത്തുന്നത്‌ വരെ എയർ പോർട്ടിൽ ഉള്ള ഉഗാണ്ടാൻ പട്ടാള്ളം ആക്രമിയ്ക്കാൻ ചാൻസ് ഉണ്ട്.  കൂടാതെ, ഇസ്രായേൽ കമൻദ്ദൊസ് കെട്ടിടത്തിനു അടുത്ത് എത്തുന്നത്‌ കണ്ടു, കെട്ടിടത്തിനു കാവല നില്ക്കുന്ന ഉഗാണ്ടാൻ പട്ടാളം ആൻഡ്‌ ഉള്ളില ഉള്ള ഹൈ ജാകെര്സ് ആക്രമണം തുടങ്ങും.  അതും ഒഴിവാക്കണം.

അതിനു കണ്ടു പിടിച്ച വഴി രസം ആണ്.  ഈദി ആമീന് ഒരു കറുത്ത ബെന്സ് കാർ ഉണ്ട്..അതിൽ ആണ് യാത്ര.  സൊ, ഇസ്രായേൽ പട്ടാളം, അതെ കളർ ഉള്ള ഒരു ബെന്സ് കാറുമായി ആണ് വിമാനത്തിൽ വന്നത്.  സൊ, ആ കാറ് മുന്നില് ആൻഡ്‌ ബാക്കി ഇസ്രായേൽ കമാണ്ടോസ് വരുന്നത് കണ്ടു, കെട്ടിടത്തിനു കാവല ഉള്ള ഉഗാണ്ടാൻ പട്ടാളം, ഈദി അമീൻ ആണ് വരുന്നത് എന്ന് കരുതി തൊപ്പി എല്ലാം തെയാർ ആക്കി, സലൂട്ട് ചെയാൻ തെയാർ എടുത്തു - വെടി വെയ്ക്കുന്നതിന് പകരം !  അടുത്ത് എത്തിയതും, ഈ കാർ അല്ല ഐപ്പൊ ഈദി അമീൻ ഉപയോഗിയ്ക്കുന്നത് എന്ന് ആര്ക്കോ കത്തി...വെടി വെയ്പ്പ് തുടങ്ങി.

ഇന് ഷോര്ട്ട്, ഇസ്രായേൽ കമാണ്ടോസ് അവിടെ ഉള്ള ഹൈ ജാകെര്സ്നെ തട്ടി, തടവിൽ ഉള്ളവരെ മോചിപ്പിച്ചു കൊണ്ട് പോകാൻ തുടങ്ങി.  എയർ പോർട്ടിൽ ഉള്ള ഉഗാണ്ടാൻ പട്ടാള്ളം വെടി വെയ്പ്പ് തുടങ്ങി, ഇവര് തിരിച്ചും....

അങനെ വേറെ ഒരു രാജിയത് വിമാനം ഇറക്കി, അവിടെ ഉള്ള പട്ടാല്കരോട് യുദ്ധം ചെയ്തു, നൂറിൽ അധികം ആള്കാരെ പുല്ലു പോലെ  ഇസ്രായേൽ മോചിപ്പിച്ചു കൊണ്ട് പോയി.  (ഇതേ പോലെ ഒരു സിനാര്യോ ആയിരുന്നില്ലേ ഖണ്ടഹാർ ?  ഇന്ത്യൻ വിമാനം - ഹൈജാക്ക് ചെയ്ന്ന്വർ-വേറെ കണ്ട്രി.)

ഇതിനു ശേക്ഷം, ഈദി അമീൻ, ഉഗാണ്ടയിൽ ഉള്ള നൂറു കണക്കിന് കെനിയൻ ആള്കാരെ കൊന്നു എന്നത് അഫ്റെർ എഫക്ക്റ്റ്.

ഇതേ പോലെ രക്തം നിറഞ്ഞത്‌ അല്ല Cherbourg പ്രൊജക്റ്റ്‌.  ഒരു തരാം കോമഡി എന്ന് പറയാം.

1960-70 കാലത്ത്, മിസെൽ ബോട്ടുകൾ ഉണ്ടങ്ങിൽ ഇസ്രായേലിനു കടലിൽ ഉള്ള ആധ്യപതിം കൂടും.  അങനെ ജെർമനിയ്ക്ക് ഇത് ഉണ്ടാക്കാൻ ഉള്ള ഓർഡർ കിട്ടി.  പക്ഷെ അറബ് ലീഗ് ഇട്ട പ്രേഷരിനു പുറത്തു ജെര്മിനി ഇതിൽ നിന്നു പിന് വാങ്ങി.  പകരം ഓർഡർ ഫ്രാൻസ്നു ആയി. പണി തുടങ്ങി.  പക്ഷെ അപ്പൊ ആണ് സിക്സ്സ് ഡേയ്യ്സ് യുദ്ധം നടക്കുന്നത്.  അതോട്നു കൂടി പ്രശനം തുടങ്ങി.  അതിന്റെ ഇടെയ്ക് ഉണ്ടായ ചില പ്ര്ശ്നങ്ങല്ടെ പുറത്തു   ഫ്രാൻസ് ഈ മിസെൽ ബോട്ടുകൾ ഉണ്ടാക്കുന്ന പണി നിർത്തി വെച്ച്.  ഇത് മാത്രം അല്ല, ഇസ്രായേൽനു ഉള്ള സകല ആയുധ ബിസിന്സനും സ്റ്റോപ്പ്‌ ചെയ്തു.

റഷ്യൻ നേവി കൊടുത്ത ബോട്ടുകളും വെച്ച് ഈജിപ്റ്റ്‌ കടലിലെ കരുത്തു കൂട്ടാൻ തുടങ്ങി.  അതോടു കൂടി, ഈ ബോട്ടുകൾ എഗനെയും നേടി എടുത്തേ പറ്റൂ എന്നാ അവസ്ഥ ആയി.

റോത്ത്ചിൽഡ് ഫാമിലി തുടങ്ങിയ കണക്ഷന്സ് വെച്ച്, ആരും അറിയാതെ, മൊസാദ് ഈ ബോട്ടുകളെ വേറെ കംപിന്യ്ടെ പേരില് വാങ്ങാൻ തുടങ്ങി.  തങ്ങള് നടത്തുന്ന ഓയിൽ പരിവേക്ഷനം എല്ലാം നടത്താൻ ഈ ബോട്ടുകൾ ബെസ്റ്റ് ആണ് എന്ന് ആ കമ്പിനി പ്രസ്താവന ഇറക്കി.   കൊടിയ വില പേശൽ നടാകം എല്ലാം നടത്തി, അവന്സം ഡീൽ ഉറപ്പിച്ചു.  ദീലീന്റെ പാർട്ട് ആയിരന്നു, കുറച്ചു ഇസ്രയേൽ നേവി ആള്കാരും.  കാരണം, അവര്ക് ആണ് ഈ ബോട്ട് ഹാൻഡിൽ ചെയാൻ ഉള്ള ഒർജിനൽ പരിശീലനം ഉള്ളത് !

അങനെ, ഇസ്രയേൽ സർക്കാർന്റെ അടുത്ത് നിന്നു,  ഈ കമ്പിനി ഈ ബോട്ടുകൾ വാങ്ങി.  വാങ്ങുന്ന കമ്പിനിയ്ടെ ഒർജിനൽ ഓണര് ഇസ്രായേൽ മൊസാദ് ആണ് എന്നത് അറിയാതെ, ഫ്രാൻസ് സർക്കാർ ഈ ഡീലൈന് ലീഗൽ പെര്മിഷനും കൊടുത്തു.

അങനെ, ബോട്ടിന് ടെസ്റ്റ്‌ അത് ഇത് എന്നും പറഞ്ഞു കോലാഹലം തുടങ്ങി.  എന്നും ഈ ബോട്ടുകൾ ഒരു നിശ്ചിത ദൂരം പോയി കുറച്ചു കഴിഞ്ഞു തിരിച്ചു വരും.  ട്രയൽ റണ്‍ എന്ന പേരില്.  സൊ, ഈ ബോട്ടുകൾ പോകുന്നതും വരുന്നതും ഒരു സ്ഥിരം കാഴ്ച്ചയാവാൻ തുടങ്ങി, ചുറ്റും ഉള്ളവര്കും, വാച് ചെയ്ന്ന്വര്കും.

ഇത്രേം ബോട്ടുകൾ കൊണ്ട് പോകും, അവിടെ ഉള്ള ഇസ്രായേൽ ആൾകാർ പോര.  സൊ, ആരുടേയും ശ്രദ്ധയിൽ പെടാതെ, ഒന്നും രണ്ടും ആയി, പല ഇസ്രായേൽ നേവി ആൾകാർ ഫ്രാൻസിൽ പല സ്ഥട്ൽഹു കൂടെ ടൂറിസ്റ്റ് ആയും മറ്റും വന്നു കൂടാൻ തുടങ്ങി.   കൂടാതെ ഫ്രാൻസിൽ നിന്നു ഇസ്രായേൽ വരെ ഉള്ള ലോങ്ങ്‌ യാത്രയ്ക് വേണ്ടി ഇന്ധനം ആൻഡ്‌ ഫുഡ്‌ ബാക്കി ഉള്ളവ വളരെ ചെറിയ ചെറിയ അളവിൽ വാങ്ങി സ്റ്റോർ ചെയാനും തുടങ്ങി.  സൊ, ആര്ക്കും സംശയം ഉണ്ടാകുന്ന ഒന്നും നടക്കുന്നില്ല.

പ്ലാൻ അനുസരിച്ച്, രാത്രിയില ആണ് ബോട്ടുകൾ കടത്തി കൊണ്ട് പോകണ്ടത്.  സൊ, രാത്രി പെട്ടന്ന് എഞ്ചിൻ സ്റ്റാർട്ട്‌ ചെയാൽ പ്രശനം ആവും.  സൊ, ella ദിവസവും രാത്രി എങ്ങിന സ്റ്റാർട്ട്‌ ചെയ്തു കൊറേ നേരം നിർത്താൻ തുടങ്ങി.  കാരണം ആയി പറഞ്ഞത്‌, ആ സമയത്ത് ഡിസംബര് മാസത് ഉള്ള തണുപ്പിനെ നേരിടാൻ വേണ്ട അത്രം ഇലക്ട്രിക്‌ സപ്പ്ലെ ലോകൽ ആയി ഇല്ലാ എന്നത്.  രാത്രി ഉള്ള ഈ ശബ്ദം ചുറ്റും താംസിയ്ക്കുന്ന്വര്ക് പ്രശനം ആയി, പരിചയവും ആയി.  പോലീസിൽ നിന്നും, കറന്റ്‌ കമ്പിനിയിൽ നിന്നും, രാത്രി ബോട്ട് എഞ്ചിൻ സ്റ്റാർട്ട്‌ ചെയാൻ ഉള്ള പെര്മിഷനും ഇവര് എഴുതി മേടിച്ചു !

അങനെ ഒരു ക്രിസ്തുമസ് ഈവിനു രാത്രി 2:30 ഈ ബോട്ടുകൾ ഫ്രാൻസ് തീരം വിട്ടു.  ബോട്ട് പോയി പത്രണ്ട് മണികൂര് കഴിഞ്ഞു ആണ് ഒരു റിപ്പോർട്ടർ ഇത് കണ്ടു ബി ബീസി വഴി വിവരം ഫ്രാൻസ് സർക്കാർ അറിയുന്നത്.

ഈ രണ്ടു സംഭവം പോലെ തന്നെ ആണ്, ബ്ലാക്ക് സെപ്റ്റംബർ പ്ലാൻ ചെയ്ത ആള്കാരെ പല കണ്ട്രികൾ തേടി പിടിച്ചു കൊന്നത്...അഹനെ പലതും.  സ്വന്തം ആള്കാർക്ക് വേണ്ടി ഇസ്രായേൽ എന്തും ചെയും എന്നത് ഒരു പ്രതെകത ആണ്.  അതിനു karuna , നീതി, ന്യായം ഇൻസ്റെര്നാഷനാൽ ബൊർദെർ ഒന്നും ബാധകം അല്ല.  അത് നല്ലത് ആണോ, ചീത്തയാണോ എന്നത്, നമ്മള് യേത് ഭാഗത്ത്‌ ആണ് എന്നതിനെ ആശ്രയിച്ചു ഇരിയ്ക്കും.

മണിപ്രവാളം മനസിലാവതവർക് :
http://en.wikipedia.org/wiki/Operation_Entebbe
http://en.wikipedia.org/wiki/Cherbourg_Project

Wednesday, July 9, 2014

If you are not even a dot, how do you connect the dots ?

We, human beings, (NASA to be precise) took the greatest selfi of solar system,on a Valentines day in 1990...and our hand was some 6 billion kilometer long, to take this selfi .  Yes, am taking about the below pic.


Well, this pic not making much sense to you ?  Try this....that is how the sky..err...outer space looked, on that romantic Valentin's day.

This pic (the first one), is known as "The Family Portrait", that was made by joining some 60 different pictures  by Voyager-1
 
Mmm...i guess, you are not able to get a closer look at "our" planet - the earth.  Let me help you !
 
 Seeing so many dots ?  If so, clean your monitor !  You are supposed to see only one dot.  In pale blue color.  Thatz our earth ! Poor chap...it was not even a pixel in size.  It is just a fraction of a pixel ....just  0.12 pixel in size !
 
Still trying to find your planet ?  Hope this helps :
 
On Feb 14th, in 1990, as Voyager-1 completed its primary missions, NASA turned it around, and started taking these pics.  NASA first took the pic of planets, which were far from Sun, since exposing camera to objects near to Sun might have damaged the camera (may be the it  came with a limited warranty or no service station in outer space).  
 
Once all those palanets said "Cheeeessee", NASA tried to focus on Earth.  They used the darkest filter and exposure was for 5 milli seconds.  And the the pictures from Voyager, traveling at the speed of light, took more than 5 hrs to reach to us !

To get a better view on, where the camera was, refer the below pic ,by Shereth, from Wiki  :

Below is another view (pic  by LERK created using Celestia, a 3D astronomy program)
 
And why are we blue ?  Polarization scattering of lights from Earth gives this color effect.  And that gives the name "The Pale Blue Dot" - for this picture.  (Well, do you know, the pic of earth, taken by Appolo-17 is known as "The Blue Marble".  It was on 1972.  In 2012, NASA published "The Black Marble" - the night view of Earth.)
 
Now, back to Voyager.....want to see the most fascinating odometer ?  Go to  : http://voyager.jpl.nasa.gov/where/index.html

Do you know, Voyager 2 was launched before Voyager 1 ?  Yes,  it was 2, which took off 16 days earlier to 1.  But, later, Voyager 1 over took Voyager 2, and both are continuing the journey.
 
With in next 300 years, this will reach Oort cloud - the place, which is believed to be the birth place of comets.  And it will take another 30,000 years to pass thru the Oort cloud !  But, we are going to miss all that actions, since the energy source will be dry by 2025.
 
 
40,000 years from now, this tiny thing will be near to another star called Gliese 445.   But the word "near" means, 1.6 Light Years near to that start !!!  

40,000 years !! By that time, we will have new languages in Earth...we will have new Gods...new kings...new religions....but i am sure we will contuine our fight with each other.
 
Forget Milkyway, we are not even a dot in this solar system.....and our religion says, it is our God, not his/her God created, everything for us !!  There are few lines by Carl Sagan, in his book, The Pale Blue Dot,  which takes about the wars, the blood ....endless cruelties....misunderstandings...everything happening for this.  We we can't blame....we are born to earn and rule, we do that in every possible way in every possible place.