Thursday, July 22, 2010

ഗ്രീന്‍ ഭീകരന്‍


എവിടെ നോക്കിയാലും പ്രക്രതിയെ സംരക്ഷിച്ചു ലെവല്‍ ആകി കൊണ്ട് വരാന്‍ ഉള്ള ആഹ്വാനം ആണ്.  എന്നാ പിന്നെ നമ്മടെഭൂമിയല്ലേ, ശരിയാകാം എന്ന് കരുതി ഞാന്‍ നടത്തിയ ചില ഗൂഢശ്രമങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നെ.

വീട്ടിലെ  ഭരണപരിഷ്കാരങ്ങള്‍ : -

1. സി എഫ് എല്‍ - ഓ, ഇത് എന്താ പുതുമ്മ എന്ന് ചോദിയ്ക്കാന്‍ വരട്ടെ,  ഈ കണക്ക് കണ്ടോ ?  ഇത് ഞാന്‍ എന്റെ ഒരു relative ന്റെ വീട്ടില്‍ നടത്തിയ ഭരണ പരിഷ്കാരം ആണ്.  

CFL ഇടുന്നതിനു മുമ്പ് കരണ്ട് ബില്‍ - 750/- (അവിടെ രണ്ടു മാസം കൂടുമ്പോ ആണ് ബില്‍ വരുന്നത്. 750/- is the average of last one year)

തന്ത്രപൂര്‍വ്വം, ചില സ്ഥലത്ത് 5 watts, ചില സ്ഥലത്ത്  23 watts എന്ന രീതിയില്‍ CFL പടയാളികളെ നോം വ്യന്യസിപിച്ചു.  അത് കുറച്ചു പഴയ വീട് ആയത് കൊണ്ട് ഒരു നല്ല Electrician നെ വിളിച്ചു കൊണ്ട് വന്നു നിലവില്‍ ഉള്ള വയറിംഗ് ടെസ്റ്റ്‌ ചെയ്തു.  ചില സ്ഥലത്ത് ലീക്ക്‌ ഉണ്ടായിരിന്നു, അവിടെ വയര്‍ മാറ്റി.  (ഒരു നാല്  അഞ്ചു മീറ്റര്‍)

ഇപ്പൊ വരുന്ന ബില്‍ രണ്ടു മാസം കൂടുമ്പോ വരുന്ന ബില്‍ 340/-!!!

54% കാശ് ലാഭം !!! അതായിത്, കൊല്ലം 2460/- രൂഭാ ലാഭം !

2. എന്റെ വീട്ടില്‍ വ്യാകം ക്ലീനര്‍ പായ്ക്ക് ചെയ്തു പുറത്തു വെച്ചു.  നമ്മള്‍ ഒന്ന് മനസ് ഇരുത്തി അടിച്ചു വാരി, പുതിയ മോഡല്‍ മോപ്‌ ഒരെണം വാങ്ങി വീട് ക്ലീന്‍ ചെയ്താ അത് കുട്ടപ്പന്‍ ആയി  ഇരുനോള്ളും.  വളരെ ഈസി ആയി ഉപയോഗിക്കാന്‍ പറ്റിയ മോപ്‌ വാങ്ങാന്‍ കിട്ടും.  ഒരു പാട്ടും വെച്ച് ഭാര്യയും ഞാനും കൂടെ ഒരു ഒരു മണിക്കൂറില്‍ വീട്ടു നമ്മടെ  Inside Outside മാഗസിനില്‍ കാണുന്ന പരുവം ആക്കും. (സത്യം !!)

നോട്ട് (ഒണ്‍ലി ഫോര്‍ -ഭര്‍ത്താവ്‌/ബോയ്‌ ഫ്രണ്ട് ) : പാട്ട് വെച്ചാല്‍ ഒരു മെച്ചം കൂടെ ഉണ്ട്. അത് എന്തിനാ എവിടെ വെച്ചേ, ഇത്എന്തിനാ അവിടെവെച്ചേ, ഇത് ഇവിടെ വെയ്ക്കാന്‍ ആരാ പറഞ്ഞേ തുടങ്ങിയ അശരീരികളെ വളരെ ബുദ്ധിപരമായ്‌ ഒഴിവാക്കാന്‍ പറ്റും. ഒച്ചതില്‍ കൂടെ പാട്ട് പാടുക,വോളിയം കൂട്ടി പാട്‌ വെയ്ക്കുക അങനെ ചില ചെറുകിട നമ്പരുകള്‍ കൂടെ ചേര്‍ക്കാന്‍ മറക്കണ്ടാ, ട്ടാ.

വ്യാകം ക്ലീനര്‍ കുറച്ചു കരണ്ട് മാത്രമേ ഉപയോഗിയ്ക്കൂ.  പക്ഷെ അത് ഒഴിവാകുമ്പോ കുറയുന്ന കാര്‍ബണ്‍ ഫുട് പ്രിന്റ്‌ നോക്കിയാല്‍ വിത്യാസം കാണാം.  അത് കൂട്ടാതെ, വീട്ടില്‍ എല്ലാവരും കൂടെ ഒരുമിച്ച് തമാശ പറഞ്ഞു, പരസ്പരം പാരവെച്, ചെറിയ വഴക് ഉണ്ടാകി അങ്ങനെ ഒരു activity  ചെയ്‌താല്‍ അത് നമ്മള്‍ തമ്മില്‍ ഉള്ള അടുപ്പം കൂട്ടില്ലേ ?

3. ഫ്രിഡ്ജിന്റെ ഫ്രീസറില്‍ ഞങളുടെ ഉപയോഗപ്രകാരം, വളരെ കുറച് സാധനങ്ങള്‍ മാത്രമേ ഉണ്ടാവൂ.   മിക്കപോഴും ഐസ് മാത്രം.  അത് കൊണ്ട്, അതിലെ ടേംപ്രേച്ചര്‍ മിനിമം എന്ന സെറ്റിംഗ്ല്‍ വെച്ചു.

4. നാലഞ്ചു ദിവസം ലീവ് എടുത്തു ദിവസ്സം നാട്ടില്‍ പോകുമ്പോ, അതിനു കുറച്ചു ദിവസം മുമ്പ് തന്നെ ഫ്രിഡ്ജ് കാലിയാകാന്‍ തുടങ്ങും. എന്നിട്ട് അത് അങ്ങ് ഓഫ്‌ ചെയ്തു വെയ്ക്കും.

5. വാഷിംഗ് മെഷീന്‍ ഉപയോഗം കുറയ്ക്കാന്‍ പ്ലാന്‍ ഉണ്ട്, പക്ഷെ ഇത് വരെ പ്രാവര്‍ത്തികം ആകാന്‍ പറ്റിയിട്ടില്ല.

6. സാധാരണ ഉപയോഗിക്കുന്ന ടോര്‍ച് തട്ടിന്‍ പുറത്തു ഇട്ടിട്ടു, ഡയനാമോ ഉള്ള ഒരു ടോര്‍ച് വാങ്ങി.  അത്കൊണ്ട്, ബാറ്ററി ഉപയോഗം ഡിം എന്നും പറഞ്ഞു പൂജ്യം എത്തി.  

ഇതില്‍ ലൈറ്റ് കിട്ടാന്‍,  താഴെ പടത്തില്‍ കാണുന്ന ആ ലിവര്‍ പിടിച്ചു കറക്കുക്ക.  ഒരു നാലു അഞ്ചു മിനിറ്റ് കറക്കിയാല്‍ രണ്ടു പുത്തന്‍ ബാറ്ററി ഇട്ടടാല്‍ എത്ര ദിവസം ടോര്‍ച് വര്‍ക് ചെയ്മോ, അത്ര തന്നെ ഇതും വെളിച്ചം തരും.  മൂന്നു LED ബള്‍ബ്‌ ആണ് ഇതുല്‍ ഉള്ളത്, അതുകൊണ്ട്, കാര്‍ബണ്‍ കുറവ്‌, പിന്നെ ചാര്‍ജ്‌ തീര്‍ന്ന ബാറ്ററി തരിച്ചു വെയിസ്റ്റ്‌ ആയി ഭൂമിയ്ക് പാരയാവില്ല.


 യാത്രാ/വണ്ടി പരിഷ്കാരങ്ങള്‍ :

1. ദിവസം ഓഫീസിലെയ്ക്ക്  എഴുനള്ളത്, ബസ്സ്‌ വഴിയാകി. അപ്പൊ കാര്‍ പൂളിങ്ങ് വഴി ഓഫീസില്‍ എത്തുന്ന എന്റെ വിഫിനെകാള്‍ എന്റെ personal annual carbon output 41.66% കുറഞ്ഞു.  

2. കാര്‍.  അതില്‍ കൊറേ പരീകണം നടത്തി.  ഒരു വലിയ വിതിയാസം വന്നത്, K & N ഫില്‍റ്റര്‍ ഇട്ടപ്പോള്‍ ആണ്.  പെര്‍ഫോമന്‍സ്‌ ഫില്‍റ്റര്‍ അല്ല, സാദാ ഫില്‍റ്റര്‍. 

പിന്നെ സ്പാര്‍ക്ക് പ്ലഗ് കൂടെ മാറ്റി.  ബോഷ് കിട്ടിയില്ല, പകരം Denso  ഇട്ടു.  എനിക്ക് ഇപ്പൊ ഒരു 7 % കൂടുതല്‍ മയിലെജ്‌ കിട്ടുന്നു. 

വിലവിവരം (as on 2005):
K & N - Rs 2500/-
സ്പാര്‍ക്ക് പ്ലുഗ് : 125/- each. നാല് എണ്ണതിനു 500/-

3. എന്‍ജിന്‍ ഓയില്‍, സിന്തറ്റിക് ആകി.  അത് കൊണ്ട്, സാധാരണ ഓയിലിനെകാള്‍ ഇരട്ടി ലൈഫ് ഉണ്ട് ഇതിനു.  സൊ, നമ്മള്‍ഉപയോഗിച്ചുപുറത്തു തളുന്ന വെസ്റ്റിന്റെ അളവു പകുതിയാകി കുറയ്ക്കാം. 

കറന്‍സി കണക്കില്‍ നമുക് നേരിട്ട് വലിയ ലാഭം ഇല്ല.  പക്ഷെ എന്‍ജിന്‍ നല്ല കണ്ടീഷന്‍ ആയിട്ട് ഓടും, പിന്നെ നമ്മള്‍ പ്രകൃതിയിലേയ്ക് കൊല്ലത്തില്‍ രണ്ടു തവണ 3.7 + 3.7  ലിറ്റര്‍ ഉപയോഗിച്ച എന്‍ജിന്‍ ഓയില്‍ തളുന്നതിനു പകരം, അത് കൊല്ലത്തില്‍ ഒന്നുആകി ചുരുക്കാം.

4. ലോങ്ങ്‌ ഡ്രൈവ് ഉള്ളപ്പോള്‍, രാവിലെ കുറച്ചു നേരത്തെ പുറപെടും.  പല മെച്ചങ്ങള്‍ ഉണ്ട്.  വലിയ തിരക്ക് ഇല്ലാത്തതു കൊണ്ട്, ടോപ്‌ ഗിയറില്‍ തന്നെ കൂടുതല്‍ ദൂരം കവര്‍ ചെയാന്‍ പറ്റും.  പെട്രോള്‍ ഉപയോഗം കുറയും.

5. ടയറില്‍ ഉള്ള air pressure വിതിയാസം, പെട്രോള്‍ ഉപയോഗത്തില്‍ മാറ്റം ഉണ്ടാക്കും.  അത് കൊണ്ട്, നൈട്രജന്‍ നിറച്ചു.  സൊ,  air pressure അത്ര പെട്ടെന്ന് മാറില്ല.  അത് പോലെ ഇടയ്ക്ക്‌, ഇടയ്ക്ക്‌ കാറ്റ്‌ അടിയ്കാന്‍ Q നില്‍ക്കുനത്തും  ഒഴിവാക്കാം.

ഓഫ്‌:  കേരളത്തിലെ പെട്രോള്‍ പമ്പില്‍ AIR എന്ന് ബോര്‍ഡ്‌ ഉണ്ടാവും, പക്ഷെ കാറ്റ്‌ അടിയ്ക്കുന്ന സംഭവം പലപ്പോഴും വര്‍ക്ക് ചെയില്ല.  അവിടെ ആരും അത്ര ഫീകെന്റ്റ്‌ ആയി ടയര്‍ വായൂ നോക്കാറില്ലേ ?  അതോ, പട്രോള്‍ കമ്പിനിയുടെ ഹിഡന്‍ അജണ്ടയാണോ ?  നൈട്രജന്‍ നിറയ്ക്കുന്നതിനു മുമ്പ്, ഒരിയ്ക്കാന്‍ കോഴികോട് മുതല്‍ ഗുരുവായൂര്‍ വരെ മിനിമം പത്തു ഇടതു ചോദിച്ചു, ഒരിടത്തും വായൂ ഇല്ല !

6.  ഡ്രൈവ് ചെയുമ്പോ ഓവര്‍ ആയിട്ടുള്ള  : - ക്ലച്ച് ഉപയോഗം, സ്പീഡ്‌, AC  തുടങ്ങിയവ കൂടുതല്‍ പെട്രോള്‍കത്തിയ്ക്കും.

ഡ്രൈവിങ്ങില്‍ പെട്രോള്‍ സേവ് ചെയാന്‍ കൊറേ ..കൊറേ മാര്‍ഗം ഉണ്ട്. ആ ടോപിക്ക് തൊട്ടാല്‍, വഴി മാറി പോകും.  ചുമ്മാ ഗൂഗിള്‍ ചെയ്‌താല്‍മതി.  അത് കൊണ്ട് ഡ്രൈവിവിംഗ് പഠിപിക്കല്‍ ഇവിടെ നിര്‍ത്തുന്നു.

കമ്പ്യൂട്ടര്‍, ഓഫീസ്‌ പിന്നെ ഞാനും :

1. ഓഫീസില്‍ ഉള്ളപ്പോ കഴിയ്നതും ലിഫ്റ്റ്‌ ഒഴിവാകി സ്റെപ്‌ കേറി  ഇറങ്ങുക.  എന്തോരം കലോറിയാ ഇങ്ങനെ കത്തി ചാമ്പല്‍ ആകുന്നെ എന്ന് അറിയാമോ ?

2. ടോറന്റ് ചെയ്ന്നത് കൊണ്ട്, മിക്ക ദിവസവം ഡെസ്ക്ടോപ്പ്‌ കമ്പ്യൂട്ടര്‍  ഫുള്‍ ടൈം ഓണ്‍ ആയിരിക്കും.  അത് കൊണ്ട്, ഓടി പോയി സ്പീഡ്‌ കൂടിയ കണക്ഷന്‍ എടുത്തു.  രണ്ടു ഉണ്ട് കാര്യം :  നല്ല സ്പീഡില്‍ ഇന്റെര്‍ന്റ്റ്‌ കിട്ടും.  നാല് ദിവസം കൊണ്ട് ഡൌണ്‍ലോഡ് ആകണ്ട ഫയല്‍, രണ്ടു ദിവസം കൊണ്ട് തീര്‍ന്നു കിട്ടും. കണക്ക് കൂടി നോക്കിയപ്പോ, ഏകദേശം 40% ടൈം ലാഭം.  പക്ഷെ ISP യക് കൊടുക്കുന്ന എക്ഷ്ട്രാ കാശും, കരണ്ട് ബില്ലില്‍ സേവ് ചെയുന്ന കാശും തമ്മില്‍, പൈസ കണക്കില്‍ ലാഭം ഇല്ല.  പക്ഷെ നമ്മുടെ  കരണ്ട്ഉപയോഗം വളരെ കുറയുന്നു.

ie: നാല് ദിവസം ഓണ്‍ ചെയ്തു ഇടേണ്ട കമ്പ്യൂട്ടര്‍, രണ്ടു ദിവസം ഓണ്‍ ചെയ്തു ഇടാല്‍ മതി. 

3.  എന്റെ ഡസ്ക്ടോപ്പില്‍ ഉള്ള DVD writer വളരെ ചുരുക്കമായേ ഉപയോഗിയ്ക്കാറുള്.  അത് കൊണ്ട് ഞാന്‍ അതിന്റെ കണക്ഷന്‍ ഊരി ഇട്ടു.  വേണ്ടപ്പോ മാത്രം എടുത്തു കുത്തിയാല്‍ മതിയല്ലോ.

4. എന്റെ ഓഫീസ്‌സിസ്റ്റത്തില്‍, ഞാന്‍ പ്രിന്‍റര്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല.  അത് കൊണ്ട് ചുമ്മാ ചുമ്മാ പ്രിന്റ്‌ ചെയാന്‍ ഉള്ള ടെന്‍ഡന്‍സി ഇല്ല.  അത്യാവശ്യം പ്രിന്റ്‌ വേണമെങ്ങില്‍, അടുത്ത് ഉള്ള ആരോടെങ്കിലും ഫയല്‍ ഷെയര്‍ ചെയ്തു പ്രിന്റ്‌ കൊടുക്കാന്‍ പറയാം.  കഴിഞ്ഞ നാല് മാസത്തില്‍, ഇത് വരെ ആകെ രണ്ടേ രണ്ടു പേജ് മാത്രെമേ പ്രിന്റ്‌ എടുത്തിട്ടുള്ളൂ !!  പേപ്പര്‍ സേവ്, പ്രിന്റിംഗ് കരണ്ട് സേവ്, ടോണര്‍ സേവ് (ഹോ...എന്റെ ഒരു കാര്യം!!)
  
 

"ഗോ ഗ്രീന്‍" എന്ന് ആരാണ്ട് പറയ്ന്നത് കേട്ടിട്ട് ഇത്രയും ഒപ്പിച്ച എന്നെ "ഗ്രീന്‍ ഭീകരന്‍" എന്ന് തന്നെ അല്ലെ വിളിയ്കണ്ടത് ?
Post a Comment

Blog Archive