Wednesday, December 21, 2011

സതീശന്‍ - ഒരു പ്രോട്ടോടൈപ്പ് കഥ.

ഒരാള്‍ക് കമ്പിനി കൊടുത്തു കൊണ്ട്, ഹോസ്പിറ്റല്‍ ഇരിയ്ക്കാന്‍ ഉണ്ടായിര്‍ന്നു.  അപ്പോള്‍, ഓണ്‍ ലൈന്‍ വിശേഷങ്ങള്‍ എന്ത് എല്ലാം ഉണ്ട് എന്ന ചോദിച്ചു.  അത് പറഞ്ഞു, പിന്നെ ഒറ്റയ്ക ഇരുന്നപ്പോള്‍ വന്ന ചിന്തയാണ്,  ഗൂഗിള്‍ ബസ്സില്‍ തുടങ്ങി, ഗൂഗിള്‍ പ്ലസില്‍ തീര്‍ത്ത ഈ ഒരു ഷോര്‍ട്ട് സ്റ്റോറി.

ലൈവ് ആയി, വായനകാരുടെ കമന്റ്സ് നോക്കി, ഇന്‍ട്രാക്ക്റ്റീവ്വ് ആയി ഒരു കഥ എഴുതാന്‍ ഉള്ള ശ്രമം ആയിരന്നു.

ഓണ്‍ ലൈന്‍ എഴുതും, പ്രിന്‍റ് മീഡിയും തമ്മില്‍ ഉള്ള വിത്യാസങ്ങള്‍.  പലയിടത്തും കണ്ട പോലെ, പബ്ലിഷ് ചെയാന്‍ ആള്‍ വേണ്ടേ, ഇന്‍വെസ്റ്റ്‌മെന്റ്‌ കുറവു ആണ് തുടങ്ങിയവ അല്ലാതെ വേറെയും പലതും ഇല്ലേ.  പല പല സാധ്യതകള്‍ ഇല്ലേ ?

പല കഥകളിലും, എഴുത്തുകാരനും, കഥാപാത്രംങ്ങളും തമ്മില്‍ ഡയലോഗ്സ് കണ്ടിട്ടുണ്ട്.  അതെ പോലെ, കഥാപാത്രം, കഥാകൃത്ത് അല്ലാതെ, വായനക്കാരെ കൂടെ ഉള്‍പ്പെടുത്തി കൂടെ ?  ലൈവ് ആയിട്ട് ?

അങനെ, എഴുത്തുകാരന്‍, കഥാപാത്രംങ്ങള്‍, വായന്കാര്‍ എല്ലാവരും കൂടെ കഥ മുന്നോട് കൊണ്ട് പോകുന്നു.  കഥയുടെ വഴികള്‍ നിര്‍ണയിക്കുന്നത് വായനകാരന്‍ കൂടെയാണ്.

രസം ഉണ്ടാവില്ലേ ?  (പക്ഷെ എഴുതാന്‍ അറിയുന്നവര്‍ വേണം എഴുതാന്‍.)))

ഇത്തരം എഴുത്തുകള്‍ വന്നാല്‍, കോപ്പി റൈറ്റ്, ഐ പി തുടങ്ങിയവ ആകെ കുഴങ്ങും.  കാരണം, എഴുത്തുകാരനെ പോലെ തന്നെ, വായനക്കാരും, ഇതിനു ഇന്‍വെസ്റ്റ്‌മെന്റ്‌ നടത്തുന്നു.

അങനെ വന്ന പല ചിന്തകള്‍ എല്ലാം കൂടെ, വെച്ച്, ലൈവ് ആയി ഒരു ഷോര്‍ട്ട് സ്റ്റോറി എഴുതി, ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ ആയിരന്നു ഫസ്റ്റ് പ്ലാന്‍.  കഥയുടെ ക്ലമാക്സ് നേരത്തെ മനസ്സില്‍ വന്നിരിന്നു.  അതിനു ശേഷം ആണ് എഴുത്ത് തുടങ്ങിയത്.  പക്ഷേ, പല തിരക്കുകള്‍ കൊണ്ട് ഒറ്റ ദിവസം കൊണ്ട് തീര്‍ന്നില്ല.

കഥയില്‍, സതീശനോട് സംസാരിയ്ക്കുന്ന സീനില്‍ ഉള്ള ഏക കാരക്ക്ട്ടര്‍, ലാസ്റ്റ്‌ വാതില്‍ തുറക്കുന്ന്വര്‍ ആണ്.  അതും കൂടെ ഒഴിവാക്കാന്‍ പ്ലാന്‍ ഉണ്ടയിര്‍ന്നു. നടന്നില്ല.  

ഇത് ഒരു പ്രോട്ടോടൈപ്പ് ആണ്.  എഴുതാന്‍ കഴിവ് ഉള്ളവര്‍, ഇതേ പോലെ എഴുതിയാല്‍, രസികന്‍ സംഭവം ആകും, ഓണ്‍ ലൈന്‍ എഴുത്തില്‍ ഒരു പുതുമ വരും എന്ന് കരുതുന്നു.

ഇതാ പിടി കഥ.  ഇതു എഴുതി വരുംമ്പോള്‍ വന്ന കമന്റ്സ് കാണാന്‍ :


https://plus.google.com/u/0/113541332401704727752/posts/8zHEXaQC9b7

https://plus.google.com/u/0/113541332401704727752/posts/a6617CLjdMg

ഇതാ ആ പ്രോട്ടോടൈപ്പ് കഥ : (കഥയ്ക്ക്‌ തലേ കെട്ടു ഇല്ല)ബുധന്‍. നാലേ പതിനാലു പി എം.

പ്രകൃതി, ദി സുന്ദരി, സുശീലയായി പൂത്തു വിരിഞ്ഞു നില്‍ക്കുന്ന ഒരു തൃശൂര്‍ ഉള്ള്നാടന്‍ സായാഹ്നം.

വയല്‍ വരബ്കള്‍ താണ്ടി, സതീഷ്‌ നടന്നു.

ഒരു മദ്ധ്യവയക്സ്ന്‍ കുടയും പിടിച്ചു എതിരേ നടന്നു വരുന്നു. മുഖം കാണുമ്പോള്‍, Raskolnikov, Dostoyevskyടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നിഷ്കളങ്കതയോടെ ഇറങ്ങി വരുന്ന ഭാവം.

ഇരുമ്പ് കട നടത്തുന്ന, ഈസോപ്‌ ചേട്ടന്‍റെ വീട്ടിലേയ്ക്ക്‌ ഉള്ള വഴി ഇത് തന്നെ അല്ലെ. സതീശന്‍, Raskolnikovനോട് ചോദിച്ചു.

ഉത്തരം, പോസടീവ്‌ ആയത് കൊണ്ട്, സതീശന്‍ വര്‍ധിച്ച ഉര്‍ജതോടെ മുനോട്ടു നടന്നു. അപ്പോഴും, മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചു ഇട്ടിരുന്നില്ല.

(തുടരും.)

ഓഫ്‌ - ജസ്റ്റ്‌ ബെട്വീന്‍ യൂ ആന്‍ഡ്‌ മീ, സതീശന്‍ അറിയരുത്.
ജാതി : ഷോര്‍ട്ട് സ്റ്റോറി.
വേഷം : തുടരന്‍.

അപ്ഡേറ്റ് :


അതേ സൂര്യന്‍, നാലേ ഇരുപതു

വയല് താണ്ടിയ ശേക്ഷം ഉള്ള നടവഴിയില്‍, ഈസോപ്‌ ഭവനം, ഇടതു ഭാഗത്ത്‌ ആണോ, അതോ വലതു ആണോ എന്ന് സതീശന് ഉറപ്പു ഇല്ല. അല്ലെങ്ങിലും, തല ഇല്ലാത്ത വഴിയ്ക്, നടപ്പ്കാരന്‍, അവന്‍റെ തലയെ ബെയ്സ് ചെയ്തു, ഇടവും വലവും ആയി ഭാഗിയ്ക്കുന്നതിലെ യുക്തി ഒരിയ്ക്കലും തനിയ്ക്ക് ചേരില്ല എന്ന് സതീശന് അറിയാം.
(തുടരും.)


സൂര്യന്‍ മാറിയില്ല, പക്ഷെ സ്ഥാന ചലനം : നാലേ മുപതു

താന്‍ തിരിച്ചു വരുമ്പോള്‍, ഇരുട്ട് ആകുമോ, അതോ തേടി പോകുന്നതു, തനിയ്ക്ക്‌ വെളിച്ചം പകരുമോ എന്ന് ഇപ്പോഴും സതീശന് അറിയില്ല. ബാല്‍ക്കണിയിലെ വെളിച്ചം അണച്ച രാത്രികളില്‍ ഒന്നില്‍, താഴെ കിടക്കുന്ന പുത്തന്‍ കാര്‍ തന്‍റെയാണോ എന്ന് , ജാസമിന്‍ തന്നോട് ചോദിയ്ക്കുന്ന ദിനം ആണ്, എന്‍റെ ദിനം തുടങ്ങുന്നത് എന്ന്, ഗോപാലന്‍ പറഞ്ഞത്‌, എന്തോ, സതീശന് ഓര്‍മ്മ വന്നു.

ഈ യാത്രകൊണ്ട്, തന്‍റെ ദിനങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ പറ്റുമോ ? ഉത്തരങ്ങളില്‍, താന്‍ വിശ്വസിയ്ക്കരുത് എന്ന തീരുംമാനം സതീശന്‍ ഒന്നും കൂടെ ഉറപ്പിച്ചു. ഉത്തരങ്ങള്‍, അടുത്തെ ചോദ്യംങ്ങള്‍ക്ക് ഉള്ള ഫ്രെയം വര്‍ക്ക്‌ മാത്രേം ആകുന്ന അവസരങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്.
(തുടരും.)

സൂര്യനു വയസ്‌ ഏറുന്നു. അഞ്ചു മണിയാകുന്നു...ആകുമായിരിയ്ക്കും.

വ്യായാമം. നടക്കുക്ക എന്നത് ഒരു വ്യായാമം ആണ് എന്നാണു ലോകം കരുതുന്നത്. നടപ്പുകളുടെ ലക്ഷ്യം മാറും തോറും, വ്യായാമാം മാറുമോ ? എന്തായാലും, ആരോഗ്യം ഉള്ള ശരീരത്തില്‍ ആണ്, നല്ല മനസ് ഉണ്ടാവ്ക എന്ന ഗോസിപ്പ് താന്‍ ഇന്നും വിശ്വസിയ്ക്കുനുവോ എന്ന് സതീശന്‍ ആലോചിച്ചു. മതര്‍ തെരേസയെകാള്‍ നല്ല മനുഷ്യന്‍ ആണോ, സില്‍വര്‍സ്സ്ടന്‍ സ്റ്റാലിന്‍ ? ആയിരിയ്ക്കും. അല്ലാതെ ആവാന്‍ തരം ഇല്ല. സീയിംഗ് ഈസ്‌ ബീലെവിംഗ്. താന്‍ റാംബോ കണ്ടിട്ട്ണ്ട്.

സതീശന്‍ ആഞ്ഞു നടന്നു. മനസ് നന്നാവട്ടെ. ഈ യാത്ര, അതിന്‍റെ ഉദേശം പൂര്‍ത്തികാരിച്ചാല്‍, ഉറച്ച ഒരു ശരീരം മാത്രമല്ല, നല്ല ഒരു മനസും തനിയ്ക്ക്‌ വേണം എന്ന് സതീശന് അറിയാം.

Raskolnikov കാണിച്ച പാതയിലൂടെ, മുണ്ട് മടക്കി കെട്ടു അഴിച്ചിടാതെ, നടക്കുന്ന..സ്വന്തം യാത്ര തുടരുന്ന, സതീശന്‍റെ ലോങ്ങ്‌ ഷോര്‍ട്ട്ടു കൂടി, ഈ എപ്പിസോഡ് തീരുന്നു.

(തുടരും.)


നിഴലുകള്‍ക്ക് നീളം കൂട്ടികൊണ്ട്, ഒരു നെടുവീര്‍പ്പിട്ടു സൂര്യ അഞ്ചു കടന്നു.

പേര് ?
സതീശന്‍.

എന്ത് സതീശന്‍ ?
കെ.വി സതീശന്‍.

നല്ല പേര്.

വയസ്?
ഇരുപത്തി ഒന്‍പതു.

ജോലി ?


പതിവ് ചോദ്യംങ്ങളും, പതിവ് ഉത്തരങ്ങളും അയവ്ട്ടികൊണ്ട്, സതീശന്‍ നടപ്പ് തുടര്‍ന്ന്. വഴിയ്ക്ക്, സാദാ ജനത ചോദിച്ചാല്‍, ഉത്തരം കൊടുത്തു, ചോദ്യം തിരിച്ചു വാങ്ങി നടക്കണ്ണ്‍മല്ലോ. 

സാധാരണ ജനം ആയത് കൊണ്ട് ആണ്. ഷേര്‍ലോക്ക് ഹോംസ്കളുടെ നാട്ടില്‍, ചോദ്യംവും ഉത്തരവും, ഒരാള്ടെ തന്നെ കടമായകുന്നു.

(തുടരും.)

ആറുമണിയാകുന്നു. നിഴലുകള്‍ക്ക് കൂടാന്‍ ഇനി നീളം ബാക്കിയില്ല.

ചുറ്റും ചീവീടുകള്‍ പ്രേമലോലുപര്‍ ആവാന്‍ തുടങ്ങി.

ഈ നടപ്പ്, ഇനി എത്ര......താന്‍ തളരുകയാണോ, എന്ന് തോന്നി തുടങ്ങി.

പക്ഷെ, തളരാന്‍, തനിയ്ക്ക്‌ അവകാശം ഇല്ല. തന്‍റെ ലക്ഷ്യംത്തില്‍ എത്തിയ ശേക്ഷമേ, ഹീറോകള്‍ വിശ്രമിയ്ക്കാര്‍ ഉള്ളൂ. ഈവന്‍, ജയിംസ് ബോണ്ട്‌ വരെ അങ്ങനെയാണ്.

പണ്ട് പാടിയ പാടിലോരണം, തന്‍റെ ചുണ്ടില്‍ വന്നു തത്തികളിയ്ക്കുന്നത് ആസ്വദിച്ചുകൊണ്ടു, സതീശന്‍ നടത്തും തുടര്‍ന്നു.

ഈ എപ്പിസോഡ് ലും, മുണ്ട് മടക്കികുത് അഴിച്ചു ഇടണ്ട, എന്ന് സതീശന്‍ തീരുമാനിച്ചു. പറഞ്ഞത്‌ തെന്നെ പറഞ്ഞു മടുത്തു, കഥാകൃത്ത് , തന്‍റെ മുണ്ടിനെ എങ്ങിലും വെറുതേ വിടുംമോ എന്ന് നോക്കാം എന്ന് സതീശന്‍ തീരുംമാനിച്ചു.

(തുടരും.)
******************************************************************************************
*സൂര്യന്‍ പോയി. 


തിരികെ വന്നു. * 

സതീശന് ടെന്‍ഷന്‍ ആയി.

കഥാകൃത്ത്മായി മുണ്ടിന്‍റെ മടക്കി കുത്തില്‍ ഒരു പ്രശനം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിചിരുന്നില്ല. വായനകാര്‍ തന്‍റെ മുണ്ടിനെ ഹെതുവാക്കി ഒരു സംവാദം തുടങ്ങും എന്ന് താന്‍ ഒരിയ്ക്കലും കരുതിയില്ല. 

എന്ത് ചെയാം. മനുഷ്യന്‍നും വായനാക്ര്‍ക്കും എന്തും ആവാമല്ലോ. കാരണം ഒരു ലക്ഷത്തി ഇരുപതിനായിരം പ്രകാശ വര്‍ഷങ്ങള്‍ നീണ്ടു പരന്നു കിടക്കുന്ന ആകാശ ഗംഗയ്ക്ക് അവകാശി, നിലവില്‍ മനുഷ്യന്‍മാത്രമാണ്. വേറെ ആരും അവകാശം ക്ലെയിം ചെയ്തതായി അറിവ്വ് ഇല്ല. അനേകായിരം നക്ഷത്രങ്ങളും, അവയുടെ കക്ഷങ്ങളുമായി, മറ്റു പല ഗാലക്സികലെകാല്‍ വലുപ്പം ഉള്ള ആകാശ ഗംഗയ്ക്കും അഹങ്കാരം ആവാം. പക്ഷെ, എന്തൊക്കെ പറഞ്ഞാലും, സാജിറ്റെറിയന്‍ എ സ്റ്റാര്‍ എന്ന നക്ഷത്രങ്ങളെ തിന്നുന്ന ഒരു ബ്ലാക്ക്‌ ഹോളിനു ചുറ്റും കിടന്നു നട്ടം തിരിയുന്ന ആകാശ ഗംഗ പലപ്പോഴും തന്‍റെ സഹതാപത്തിനും പാത്രമായിട്ടുണ്ട് എന്ന് സതീശന്‍ ഓര്‍ത്തു.

സതീശന് ശകലം പേടി തോന്നി തുടങ്ങി. വായനകര്‍ പറഞ്ഞ പോലെ, കഥാകര്‍ത്, തന്നെ, വിത്ത്‌ മുണ്ട് വെള്ളത്തില്‍ ചാടിയ്ക്കുമോ ? മൂക്കറ്റം വെള്ളത്തില്‍ നില്‍ക്കുന്ന തന്നെ പിന്നെയും വെള്ളത്തിലാകാന്‍ നോക്കുന്ന കഥക്ര്തിനെ കുറിച്ച് ഓര്‍ത്തു, സതീശന് ചിരിവന്നു. 

(തുടരും.)


********************************************************************************************
രാവിലെ പത്തു മണി.

ഗൂഗിള്‍ ബസ്സില്‍ തുടങ്ങിയ കഥ, ഗൂഗിള്‍ പ്ലെസിലേയ്ക്ക്‌ പറിച്ചു നടുന്ന കഥാകൃത്ത്നെ ഓര്‍ത്തിട്ട് സതീശന് ചിരി അടക്കാന്‍ വയ്യ. ഇന്നലെ രാത്രി തന്നെ വരമ്പത്ത് നിര്‍ത്തി, ഇറങ്ങി പോയവന്‍ ആണ്. തനിയ്ക്ക് കൂട്ടിനു വേറെ ഒരു കഥാപത്രതെ പോലും തരാത്തവന്‍. ആകെ പാടെ ഉണ്ടായിര്‍ന്ണ്‌ാ വേറെ ആള്‍, ആ Raskolnikov ആയിരന്നു. അയാള്‍ ഇപ്പോള്‍, വരബും കഴിഞ്ഞു, തന്‍റെ യാത്ര പൂര്‍ത്തികരിചിരിയ്ക്കും. അതാണ്‌ മദ്ധ്യവയസിന്‍റെ ഒരു പ്രതേകത. പക്ഷെ എല്ലാവര്ക്കും ഇല്ല, ഈ തിരിച്ചു അറിവ്.

ഗൂഗിള്‍ പ്ലസില്‍ കഥാകാരന്‍ ആന്‍ഡ്‌ വായനകാര്‍ എന്ത് ചെയും ? ഇത്യേയോപ്പിയില്‍ നിന്ന് ഇസ്രായിലെയ്ക് എയര്‍ ലിഫ്റ്റ്‌ ചെയ്യപ്പെട്ട, ബേട ഇസ്രായേല്‍ മക്കളെ പോലെ ആകുമോ ? എന്തായാലും, സോളമന്‍ രാജാവിന്‍റെയും, ഷീബ റാണിയുടെയും കലര്‍പ്പ് ഇല്ലാത്ത രക്തത്തിനു ഉള്ള അഡ്വാന്‍റെജ് പോലെ, ബസ്സില്‍ നിന്ന് പ്ലസില്‍വന്നു കഥവായിക്കുന്നവര്കും, ഒന്നും കുറവ് ഉണ്ടാവില്ല.

സതീശന്‍ നടത്തം തുടര്‍ന്ന്.

ഇന്നും സതീശന്‍ മുണ്ടിന്‍റെ മടക്കികുത്ത് അഴിച്ചു ഇട്ടിരുന്നില്ല.

(തുടരും.)


******************************************************************************************************

മണികൂര്‍ സൂചി പതിനൊന്നിനെ പ്രണയിയ്ക്കാന്‍ പോകുന്നു.

സുന്ദരമായ സ്വപ്നത്തെക്കാള്‍ നല്ല യാഥാര്‍ത്ഥ്യം പോലെ, വയല്‍ വരമ്പ് അവസാനിയ്ക്കുന്നു. യാഥാര്‍ത്ഥ്യംങ്ങള്‍, സ്വപ്നങ്ങളെകാള്‍ സുന്ദരമാകുമ്പോള്‍, സ്വപ്നങ്ങള്‍ടെ മാര്കെട്റ്റ്‌ വാല്യൂ കുത്തനെ ഇടിയും. സ്വപ്നം വിറ്റ്‌ ജീവിയ്ക്കുനവര്‍ക്ക് യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ കഴിയുമോ ?

വയല്‍ വരമ്പ് കടന്നും, സതീശന്‍ യാത്ര തുടര്‍ന്ന്. കാല്പനികമാകാമായിരുന്ന ഒരു രാത്രി വയല്‍വരബ്ത് നിന്നിട്ടും, നിലാവും, ചന്ദ്രനും എന്ന് വേണ്ട, പൈങ്കിളി മുതല്‍ ലോക കാസ്ലിക്കുകള്‍ക്ക് വരെ ഉപയോഗിയ്ക്കാവുന്ന റോ മെറ്റീരിയലുകള്‍ ചുറ്റും ഉണ്ടായിട്ടും, എന്ത് കൊണ്ട് കഥാകൃത്ത് ധാര്‍ഷ്ട്യംകാണിച്ചു, അവയെ അവഗണിച്ചു എന്ന് സതീശന് മനസിലായില്ല. (കഥാകൃത്ത് : അത് സതീശന്‍ മനസിലാകണം എന്ന് എനിക്ക്‌ ആഗ്രഹം ഇല്ല. കഥാപാത്രം, ഞാന്‍ വരച്ച വരയ്ല്‍ നില്‍ക്കണം.)

(തുടരും.)

(പ്രോമിസ്‌ ചെയ്ത പോലെ, തുടരുന്നു.)


നിങ്ങള് കഥ ബസ്സില്‍ നിന്ന് പ്ലസിലേയ്ക്ക്‌ പറിച്ചു നട്ടതും, ആള്‍കാര്‍ പ്രാകിയതും ഞാന്‍ അറിഞ്ഞു, ട്ടോ.

അറിഞ്ഞാ എനിക്ക് കുന്തം...നീ പോഡാ സതീശ

ഞാന്‍ എങ്ങോട്ട് പൂവ്വാന്‍ ? താന്‍ എന്നെ എങ്ങോട്ട് എങ്ങിലും പറഞ്ഞു വിട്ടോ ? ഇല്ലല്ലോ.

അത് വിട്...ഇത്രം നേരമായല്ലോ താന്‍ ഇവടെ വായും നോക്കി നില്‍ക്കുന്നു....താന്‍ തപ്പി നടക്കുന്ന ഈസോപ്‌ മുതലാളിടെ വീട് കണ്ടു പിടിച്ചോ ?

ഈസോപ്പോ ? ആരാണ് ആ ലേഡീസസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ ?

സാത്താനേ...അയാള്‍ടെ വീട് തപ്പി താന്‍ നടക്കുന്ന രീതിയില്‍ ആണ് ഞാന്‍ ഈ കഥ തുടങ്ങിയത്.

കുന്തമേ, കഥാകാരാ, ഐ do റിമംബര്‍ ദാറ്റ്‌. കമന്റ്സ് വരുന്ന പോലെ, ഞാനും ഒന്ന് സര്‍കാസിച്ചത്ത്‌ അല്ലെ ?

ഹും...വായന്കാര്‍ടെ ഫീഡ്ബാക് വായിച്ചു വഷളായ ലോകത്തെ ഫസ്റ്റ് കേന്ദ്ര കഥാപാത്രം ആവും താന്‍.

ഹ..ഹ..ഹ...അപ്പൊ തനിക്ക്‌ വിവരം ഉണ്ട്. അത് വിട്...അഫ്ഗാനിലെ ഒപിയം ട്രേയിട് സോള്‍വ്‌ ചെയ്ന്ന പോലെ എന്നെ ഇങ്ങനെ ഇട്ടു കറകാതെ, ഈസോപ്‌ മുതലാളിടെ വീട്ടില്‍ എത്തിയ്ക്ക്ടോ. ഹോ..മറന്നു പോയി, ഡേയ്...കഥാകൃത്ത്...എനിക്ക്‌ ആ കഥയില്‍ പ്രേമം വല്ലതും ഉണ്ടോ ?

പ്രേമം...തനിയ്ക്ക്‌...ഈ പ്രായത്തില്‍...പോടെയ്‌..പോടെയ്‌...കഥാകൃത്ത് ഈ പ്രായത്തില്‍ ചെയ്തിട്ടിലാത്തത് ഒന്നും കഥാപാത്രം ചെയ്ണ്ട. എനിക്ക് കോമ്പ്ലെക്സ് അടിയ്ക്കും. അല്ലേല്‍, നമ്മടെ കഥവായിയ്ക്കുന്ന ഒരു പാഞ്ചാലി ഉണ്ട്. പിടിച്ചു ഹെറോയിന്‍ ആക്കട്ടു ?

അയ്യോ....കഥാകൃത്ത് ചേട്ടാ, ചതിയ്ക്കല്ല്. അത് വിട്....എനിക്ക്‌ പ്രേമിയ്ക്കണ്ട. അറ്റ്‌ ലീസ്സ്റ്റ്‌ എന്‍റെ മുണ്ട്ന്‍റെ മടക്കി കുത്തില്‍ എങ്ങിലും ഒരു തീരുംമാനം എട്.
*******************************************************************************************

അടുത്ത ദിവസത്തെ സൂര്യന്‍ എത്തി ചേര്‍ന്നു. (അതോ, പഴയ സൂര്യന്‍ ഇന്‍ പുതിയ ദിവസം?)


ശീതസമരം, ഇറാക്ക് ആന്‍ഡ്‌ അഫ്ഗാനിലെ യൂ എന്‍ ഇടപെടലുകള്‍, തിരുവനന്തപുരം പഞ്ചായത്തിലെ രാഷ്ട്രീയം മുതല്‍ ഡല്‍ഹിയിലെ അധികാരത്തിന്‍റെ ഇടനാഴികളിലെ ചെറിയ അനക്കങ്ങള്‍ വരെ തൃതീയ ചക്ഷസുകൊണ്ടും, മനോജ്‌ സാറിന്‍റെ സിനിമവെച്ചും ഗണിച്ചു എടുക്കുന്ന ആദിത്യനു സമയം അറിയാന്‍ സതീശന്‍റെ വാച്ച് തന്നെ വേണോ ?

ഇഹലോകത്തെ വസ്തുവകളില്‍ വിശ്വസിയ്ക്കാത്തത് കൊണ്ട്, ആ കഥാകൃത്ത് തനിയ്ക്ക് വാച് തന്നിട്ടില്ല എന്ന് ഒരു നടുക്കത്തോടെ സതീശന്‍ തിരിച്ചു അറിഞ്ഞു. അതോ, സമയത്തിന് അതീതമായ, അനേകം സതീശന്‍മാരില്‍ ഒരാള്‍ ആണോ താന്‍ ? (മറ്റൊരു നടുക്കം. പക്ഷെ ഇത് ഒരു തിരിച്ചു അറിവ്‌ന്‍റെ നടക്കം ആയിര്നു) ഒരേ മുഖവും, ഒരേ മടക്കികുത്തുംമായി ഈസോപ്‌ മുതലാളി മാരുടെ വീട് തപ്പി നടക്കുന്ന അനേകം സതീശന്മാരില്‍ ഒരാള്‍ മാത്രമാണ് താന്‍...

വലതു വിപ്ലവമായാലും, ഇടതു വിപ്ലവമായാലും, അത്യന്താപേക്ഷിതമായ വിപ്ലവ ലക്ഷ്യം, സഭകളില്‍ ഭൂരിപക്ഷം നിലനിര്‍ത്ത എന്നത് പോലെ, സമയം എന്ത് ആയാലും, ഈസോപ്പ്‌ മുതലാളിയുടെ വീട്തേടി, മുണ്ടും മടകികുത്തി നടക്കാന്‍ വിധിയ്ക്കപെട്ട്വ്വര്‍ ആണ് സതീശന്മാര്‍....

എന്നോട് എന്ന് അല്ല, ഒരു സതീശന്മാരോടും, സമയം ചോദിയ്ക്കരുത്, ആദിത്യന്‍.., സതീശന്‍ പറഞ്ഞു.

(തുടരും.)

******************************************************************

അവസാനത്തിന്‍റെ തുടക്കം - അത് തുടങ്ങി എന്ന് സശീശന്‍ തിരിച്ചു അറിഞ്ഞു. താന്‍ തേടി വന്നത് കിട്ടും എന്ന് ഉറപ്പു ഉള്ളത് കൊണ്ട്, (ഒരു) യാത്ര തീരുന്നത്തിന്‍റെ ആശാസം മാത്രമേ സതീശന് അനുഭവപെട്ടുള്ളൂ.

വയല്‍ തീര്‍ന്നു.
കര തുടങ്ങി.

(അതോ മറിച്ചോ ? എന്തായാലും, തന്‍റെ വിഷയം അല്ല.)


മതിലിനു അപ്പുറം കാണുന്ന വീട്, താന്‍ തേടിവന്ന ഈസോപ്പ്‌ മുതലാളിടെ ഭവനം തന്നെയാവണം. DTH ഡിഷില്‍ തുടങ്ങി, DTS, LED കളില്‍ അവസാനിയ്ക്കുന്ന കേവല ബന്ധനങ്ങള്‍ ഉള്ള ലക്ഷണം ഉണ്ട്. കാറിനു ചുറ്റും കാര്‍ പോര്‍ച് ഉണ്ട്. ( കാര്‍ ഇല്ലാത്ത പോര്‍ച്, ദേഹി ഇല്ലാത്ത ദേഹം പോലയാണ്. പോര്‍ച്ചിനു സ്വന്തമായി അസ്ഥിതം ഇല്ല, കൂടെ വീട് ഉണ്ടായാല്‍ പോലും.)

മതിലിനു അപ്പുറം കണ്ട ലേഡിയോട്, ഇത് തന്നെ അല്ല, ഈസോപ്പ്‌ മുതലാളിടെ വീട് എന്ന് സംശയം ചോദിച്ചു, മുണ്ട് മടക്കി കേട്ട് അഴിച്ചു ഇടാതെ.

പേശമടന്ത, അഥവാ, കണ്ണാല്‍ പേശും പെണ്ണ്, സംശയം, ഇനി മുതല്‍ സംശയം അല്ല, അറിവ് ആണ് എന്ന തിരിച്ചറിവ് നല്‍കി.

സതീശന്‍ ഗേറ്റ് കടന്നു.

കോളിംഗ് ബെല്‍ ഞെക്കി, ആ മുതാലാളി ഭവനത്തില്‍, സതീശന്‍ ഒരു വിപ്ലവം ഉണ്ടാക്കി. അധികം വിപ്ലവിയ്ക്കാന്‍ പറ്റിയില്ല. ഫസ്റ്റ് വേവ്സ് ഓഫ് വിപ്ലവം കഴിയുന്നതിനു മുന്നേ, അധികാരത്തിന്‍റെ വാതിലുകള്‍ തുറന്നു.

കെ വി സതീശന്‍ ആല്ലേ ?

അതെ.

വാ, കേറി ഇരിയ്ക്കു.

(സതീശന്‍ പോയില്ല. മുണ്ടിന്‍റെ മടക്കികുത് ആഴിയ്കേണ്ടി വന്നാലോ.)

എന്താ സതീശാ ?

ഈസോപ്‌ മുതലാളിയുടെ വീടിലെ പട്ടി കടിയ്ക്കുമോ ?


ആഹാ, സതീശന്‍, ഇത്തവണ കാര്യംമായി പ്രിപ്രെയര്‍ ചെയ്നുണ്ടല്ലോ. ഇല്ല. കടിയ്ക്കില്ല. ഒബ്ജടീവ് ടൈപ്പ് ആയിരിയ്ക്കുമല്ലേ ? അതോ എസ്ഏ ടൈപ്പ് ചോദ്യം വന്നാല്‍ എന്ന് കരുതിയാണോ ചോദിച്ചത് ?


ഒബ്ജടീവ് ടൈപ്പ് മാത്രേ പ്രതീക്ഷിയ്ക്കുന്നുള്ളൂ. എന്നാ, ശരി ഞാന്‍ പോകട്ടെ.

സതീശന്‍ തിരിഞ്ഞു നടന്നു.

അടുത്ത ഉത്തരത്തിനുള്ള ചോദ്യം തേടി, തന്‍റെ മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചു ഇടാതെ.

(ഈ കഥ തീരുന്നു, പക്ഷെ യാത്രകള്‍ ?)


സമര്‍പ്പണം :
സ്കൂള്‍ പഠന കാലത്ത് ഫസ്റ്റ് ടൈം, ഒരാള്‍ക് പരീഷയ്ക്ക് 50/50 കിട്ടുന്നത് കാണുന്നത് അവന്‍റെ ഉത്തര കടലാസില്‍ ആയിരന്നു. നല്ല ഇന്റലിജന്‍സ്. നല്ല അറിവ്, സ്കൂള്‍ല്‍ പഠിയ്ക്കാന്‍ ഉള്ളവ അല്ലാതെ, എല്ലാത്തിലും. റാങ്ക് കിട്ടാന്‍ എല്ലാ ചാന്‍സ്‌ ഉണ്ടെങ്കിലും, ടെന്‍ഷന്‍ കാരണം, പരീക്ഷാ ഹാളില്‍, ബോധം കേട്ട് വീഴുന്ന, ഞാന്‍ നേരിട്ട അറിയുന്ന ഏക ആളും ഇവന്‍ തന്നെ.

പി എസ് സി പരീക്ഷ പാസായി, എല്‍ ഡി ക്ലേര്‍ക്ക് ആയി, സര്‍ക്കാര്‍ ജോലി ഉണ്ട് എന്ന് പറയുന്നതിനു അപ്പുറം, സ്വപ്നങ്ങള്‍ കാണാന്‍ മാത്രം ശേക്ഷി ഉണ്ടായിരുന്നില്ല. ആസാമിലെ, രണ്ടാമത്തെ വലിയ ജില്ലയിലയിലെ, ഏറ്റവും വലിയ പഞ്ചായത്തിലെ ഇപ്പോഴത്തെ, പഞ്ചായത്ത് പ്രസിഡന്‍റ് ആരാണ് എന്ന് വരെ പഠിച്ചു വെച്ചിട്ടുണ്ടാവും.

ഇപ്പോള്‍, സ്വന്തം അറിവിന്‍റെ ആഴം തിരിച്ചു അറിഞ്ഞു തുടങ്ങി. അതോട് കൂടി, കൊഴിഞ്ഞു പോയ കൊല്ലങ്ങളുടെ കണക്കും കിട്ടി.

ഇപ്പോഴെങ്കിലും, മടക്കി കുത്ത് അഴിച്ചു കുത്തി, നെഞ്ചും വിരിച്ചു, ചോദ്യംങ്ങള്‍ വേണ്ടാത്ത ഉത്തരങ്ങള്‍ തേടി പോകട്ടെ എന്ന് ആശംസിയ്ക്കുന്നു.

Tuesday, November 8, 2011

മലയാളത്തിലെ തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു സിനിമകൾ തിരഞ്ഞെടുക്കാമോ?


മലയാളത്തിലെ മികച്ച 100 ചിത്രങ്ങളുടെ തിരഞ്ഞെടുപ്പാണിവിടെ നടക്കുന്നത്. ഗൂഗിൾ ബസ്സിൽ നിന്നും ഒരു കൂട്ടം സിനിമാ സ്നേഹികളിൽ നിന്നും സമാഹരിക്കപ്പെട്ട ഒരു പരീക്ഷണ ലിസ്റ്റ് മാത്രമാണ് താഴെക്കൊടുത്തിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റ് കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും ചിത്രങ്ങൾ പുതിയതായി ചേർക്കണമെങ്കിൽ ഏറ്റവും താഴെയുള്ള ഫോം വഴി ചേർക്കാവുന്നതാണ്.ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടുന്ന നൂറ് ചിത്രങ്ങളും മറ്റ് വിവരങ്ങളും സൈറ്റിൽ വോട്ടുൾപ്പടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായത്തിൽ, തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു മലയാളസിനിമകൾ ഏതൊക്കെയാണു്. ഇവിടെ കൊടുത്തിരിയ്ക്കുന്ന പട്ടികയിൽ നിന്നും നിങ്ങൾക്കു് നൂറു സിനിമകൾ തിരഞ്ഞെടുക്കാം (നൂറു മാത്രം). കൂടാതെ, ഈ പട്ടികയിൽ കൊടുത്തിട്ടില്ലാത്ത സിനിമകളുടെ പേരു്, താഴെയുള്ള ഫീൽഡുകളിൽ ചേർക്കുകയും ആവാം.

(ഇത് മൊത്തം ഞാന്‍ എങനെ ഡീസെന്റ് ആയി ടൈപ്പ് ചെയ്തു ഒപ്പിച്ചു എന്ന് ആരും അന്തം വിടരുത്....നമ്മടെ കിരണ്‍ ടൈപ്പ് ചെയ്തു തന്നതാ.)

അത് എല്ലാം വിട്...ദേ..കിടക്കുന്നു കൊറേ പടങ്ങള്‍. ഇതില് നിങ്ങള്‍ക്ക് ബഹുത് പിടിച്ച ഒരു നൂറു പടങ്ങള്‍, അത് അങ്ങ് ക്ലിക്ക് ചെയ്തേയ്യ്ക്‌. ഇനിയിപ്പോ, ക്ലിക്കാന്‍ നിങ്ങള്‍ ഉദേശിച്ച പടം അവിടെ ഇല്ലേല്‍, അത് താഴെ എഴുതാവുന്നത് ആണ്.

നമ്മടെ ഉദേശം എന്താണ് എന്ന് വെച്ചാ, ക്രെമേണ, ഒരു ലിസ്റ്റ് ഓഫ് നല്ല മലയാള പടങ്ങള്‍ ഉണ്ടാക്കി എടുക്കാ. സൊ, സിനിമാ വാങ്ങി സൂക്ഷിയ്ക്കാന്‍ ഉദേശികുന്നവര്‍ക്ക്, ഫ്രീ ടൈം യേത് പടം കാണണം എന്ന് വണ്ടര്‍ അടിയ്ക്കുന്ന്വര്ക്....എല്ലാം സഹായം ആവും. 

താങ്ക്സ് ഫോര്‍ ലോഗോ - നമ്മടെ സ്ഥിരം ലോഗോ ഫാക്റ്ററി, നന്ദകുമാര്‍.


അങ്ങോട്ട്‌ പോയി വോട്ട് ഇടാന്‍ ഉള്ള ലിങ്ക്, ദേ..ഇന്നാ പിടിച്ചോ :

Monday, October 24, 2011

ഫോണ്ണോ വെള്ളത്തിലോഫിയ.

ചെക്കനെ കൊണ്ട് ഒരു രക്ഷയും ഇല്ല.  ലോകത് ഉള്ള മൊത്തം കുരുത്തകേടുകള്‍,  ഉരുട്ടി ഇവന്‍റെ തലയില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട് എന്നാ തോന്നുന്നു.

കയ്യില്‍ ഒരു ഫോണ്‍ കിട്ടിയപ്പോ, അതും വെച്ചി, ആലോ..ആലോ എന്ന് പറഞ്ഞു, മെല്ലെ തിരിഞ്ഞു, ഫോണ്‍ വള്ളത്തില്‍ മുക്കുക്ക...

കണ്ടു പിടിച്ചപ്പോ, ഒരു കള്ള ചിരി. (കള്ളന്‍മാര്‍ പിന്നെ എങനെയാ ചിരിയ്ക്കുക്ക..)  തമാശയ്ക് ഇവന്‍റെ അമ്മ (എന്‍റെ അനുജത്തി) വഴക്ക് പറഞ്ഞപ്പോ, ഉടനെ, ഒരു സോറി ഫേയിസ്.. (ചുമ്മാ, ഒരു എഫക്റ്റ് കിട്ടാന്‍ വേണ്ടി.)Tuesday, October 11, 2011

കേരള പോലീസ്‌ - ആശയങ്ങള്‍ സീകരിയ്ക്കുന്നു.

ഇത്രേം കാലം പോലീസിനെ കുറ്റം പറഞ്ഞു നടന്ന, പോലീസ്‌ അങനെ അല്ല, ഇങ്ങനെ വേണം, എന്ന് എല്ലാം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക്‌, ഇതാ ഒരു ചാന്‍സ്‌.

കൂടുതല്‍ നല്ല ഒരു പോലീസ്‌ ഫോര്‍സ്സ്നെ ഉണ്ടാക്കി എടുക്കാന്‍, നിങ്ങള്‍ടെ നിര്‍ദ്ദേശങ്ങള്‍, പോലീസിനെ അറിയിയ്ക്കാന്‍, ഇതാ ഇവിടെ പോകൂ.

http://keralapolice.org/newsite/vision2030.php

അവിടെ, താഴെ പറയുന്ന പല മേഘലകളില്‍ നിങ്ങളുടെ അഭിപ്രായം/വിഷന്‍ അറിയിയ്ക്കാം.


ബെറ്റര്‍ പോലീസ്, അതിലും നല്ല  rewarded  ഒന്നും കിട്ടാന്‍ ഇല്ല. 

Wednesday, September 21, 2011

ദി തിയറി ഓഫ് അഞ്ചു മുപ്പതു. - ചുള്ള സൂക്തങ്ങള്‍ ഭാഗം രണ്ടു

ദി തിയറി ഓഫ് അഞ്ചു മുപ്പതു. - ചുള്ള സൂക്തങ്ങള്‍ ഭാഗം രണ്ടു.

അഞ്ചരയ്ക്ക് ഉള്ള വണ്ടിയില്‍ വരുന്ന തിയറി അല്ല ഇത്. സൊ, അത് കണകാക്കി വരുന്നവര്‍, പ്ലീസ്...മുച്ചേ വെറുതേ വിടൂ...

പത്മരാജന്‍ എഴുതിയ ഒരു കഥയില്‍ വായിച്ചതാ (അപരന്‍ ആണ് എന്ന് തോന്നുന്നു.) ഒരാള്‍ സമയം നോക്കി ചിന്തിയ്ക്കുന്നതായിട്ടു. ഏതാണ്ട്, ഇതേ പോലെ വരും, കറക്റ്റ്, അതേ വരികള്‍ ഓര്‍മ്മ വരുന്നില്ല. "വാച്ച് നോക്കി, സമയം അഞ്ചു മുപ്പതു. അതിന്‍റെ അര്‍ഥം, ചുറ്റും ഉള്ള പല പല വാച്ചില്‍ സമയം അഞ്ചു മുപ്പതു. ബാക്കി ഉള്ളവയില്‍, അഞ്ചു ഇരുപത്തി അഞ്ചിനും, അഞ്ചു മുപ്പത്തി അഞ്ചിനും ഇടയില്‍ ആയിര്‍ക്കും ടൈം."


നമ്മടെ കാര്യംവും ഇത്രേ ഉള്ളൂ.
എന്‍റെ വാച്ച്ല്‍ ടൈം 5:30 ആയി, സൊ ചുറ്റും ഉള്ള എല്ലാവര്‍കും സമയം അത് തന്നെ ആവണം എന്ന് ഇല്ല. ചെറിയ ഒരു ശതമാനം ആള്കാര്ക് മാത്രേമേ അതെ സമയം 5:30 ആകുനുള്ളൂ. ചുറ്റും ഉള്ളവരില്‍ പലര്‍ക്കും ചെറിയ ഡിഫ്രന്‍സ് ഉണ്ടാവാം.
          പക്ഷെ, അത് വെച്ച്, എന്‍റെ കയ്യില്‍ ഉള്ള ടൈം ആണ് കറക്റ്റ്, അവന്‍റെതു തെറ്റ് എന്ന് പറയാന്‍ പറ്റില്ല.


വിശാലമായി, ഒരു പത്തു അഞ്ഞൂറ് മെഗാ പിക്സല്‍ ചിന്തയില്‍ നോക്കിയാ, ലോകത് വളരെ ചെറിയ ശതന്മാനം ആള്കാര്‍ക്ക്‌ മാത്രേ, ചെറിയ എന്‍റെ സമയത്തോട്‌ കുറച്ചു എങ്ങിലും സാമ്യേമുള്ള ടൈം ഉള്ളൂ.
          
          എന്ന് വെച്ച്, എന്‍റെ ടൈം കറക്റ്റ്, ലോകത് ഉള്ള ബാക്കി എല്ലാ ടൈം തെറ്റ് എന്ന് പറയാന്‍ പറ്റില്ല.


ചിലര്‍ക്ക്‌ എന്‍റെ ഒപ്പോസിട്റ്റ്‌ ആയ ടൈം ആണ് കാണിയ്ക്കുക. അതായിത്, എനിക്ക് ഈവിനിംഗ് 5:30 ആണേല്‍, അവക്, പുലര്‍ച്ചെ 5:30 ആയിരിയ്ക്കും.
          എന്ന് വെച്ച്, എന്‍റെ സായംസന്ധ്യ ആണ് കറക്റ്റ്, നിന്‍റെ പുലര്‍ച്ച തെറ്റ് എന്ന് പറയാന്‍ പറ്റില്ല.


ജാതി മതം, പൊളിറ്റിക്കല്‍ വ്യൂ, ദേശ സ്നേഹം, മമ്മൂട്ടി ഫാന്‍സ്‌, മോഹന്‍ലാല്‍ ഫാന്‍സ്‌.....പഴംപൊരി ലവര്‍സ് vs ഉണ്ടപൊരി ലവര്‍സ് ...എല്ലാം ഇത്രേ ഉള്ളൂ.

ബോണസ്‌ :


ജീവിതത്തില്‍ ശരിയെന്നോ, തെറ്റ് എന്നോ ഒന്ന് ഇല്ല.  ചോയിസുകള്‍ മാത്രേ ഉള്ളൂ.  എന്‍റെ ചോയിസ് നല്ലത് ആണ്, സൊ, നിന്‍റെ ചോയിസ് തെറ്റ് ആവണം എന്ന് ഇല്ല.

Monday, September 5, 2011
ചില പെണകുട്ടികള്‍ എന്ത് ലക്കിയാണ്.....ഹോ...


വീട്ടില്‍ ഒരുതിയ്ക്ക് ഇപ്പൊ,  ട്രിപോഡ് എടുത്തു തിരിച്ചു പിടിച്ചു തലയ്ക അടിയ്ക്കുന്ന്തിനെകാള്‍ നല്ലതല്ലേ, ലാപ്പ് ടോപ്‌ എടുത്തു അടിയ്ക്കുന്ന്തിനെകാള്‍ നല്ലതല്ലേ, ഗിറ്റാര്‍ തിരിച്ചു പിടിച്ചു അടിയ്ക്കുന്ന്തിനെകാള്‍ നല്ലത് അല്ലെ....തുടങ്ങി, ഒരു കൂട്ടം പ്രഹേളികകയ്ടെ നടുക്കാണ്.


ഒരു ബഹുമുഖ പ്രതിഭ വീട്ടില്‍ ഉണ്ടേല്‍, എന്തോരം ചോയിസുകള്‍ ആണ്.....ലക്കി ഗേള്‍ !!!
സംഭവം മനസ്സിലായോ, ഇല്ലേല്‍, താഴെ ഉള്ള ചാറ്റ് നോക്കിക്കേ :
me: ഡാ..... നിന്നെ ഞെട്ടിയ്ക്കട്ടെ?

ഫ്രണ്ട് :: ട്രൈ ചെയ്യ്ഡാ.... ഫോട്ടോ കാണിച്ചാണോ...എന്നാ വേണ്ട...ഞാന്‍ ഞെട്ടി ഞെട്ടി ചത്ത്‌ പോകും.

me: ഞെട്ടാം എന്ന് പ്രോമിസ്‌ ചെയ്യ്‌ .....എനാലെ എനിക്ക്‌ പറയാന്‍ ഒരു ഗും ഉണ്ടാവൂ.


ഫ്രണ്ട് :: അവസാനം കളർ ഫോട്ടോ പതിഞ്ഞ് തൊടങ്ങിയാ

me: പണ്ടാരം..ഇവനോടൊക്കെ ഒരു നല്ല കാര്യം പറയാന്‍ നോക്കിയെ  എന്നെ പറഞ്ഞാ മതി.......ഡാ...തെണ്ടി, നിര്‍ത്തു...രൂക് ജാ..ഞെട്ടാനും പൊട്ടാനും റെഡിയാകുമ്പോ, പറ.

ഫ്രണ്ട് :: ഞെട്ടിയേക്കാം....ഏറ്റ്... പറ ..  ഞെട്ടാൻ ഞാൻ റെഡി
ഫ്രണ്ട് :: പണ്ടാരം.... നിന്റെ അടുത്ത ഹൈക്ക് ആണോ

me: റെഡിയല്ലേ... അല്ലെ ?


ഫ്രണ്ട് :: ഒഹ് റെഡി
  
me : അടുത്ത മാസം മുതല്‍ ഗിറ്റാര്‍ പഠിയ്ക്കാന്‍ പൂവ്വാ....
  
:D
  
:D
  
:D

ഫ്രണ്ട് :: 
  
പ്ഫഫഫഫഫഫ


ഫ്രണ്ട് :: നീ
  
ഗിറ്റാർ
  
പ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്

me: എന്താണ്ട്രാ......നിനക്ക്‌ ഒരു പുച്ഛം?

ഫ്രണ്ട് :: നിനക്ക് സംഗീതത്തെപ്പറ്റി എന്തറിയാം

me: കുന്തം അറിയാം...അതിനു അല്ലെ പഠിയ്ക്കാന്‍ പോകുന്നെ...ശകലം എങ്ങിലുംഅറിയും എങ്കില്‍, പഠിയ്ക്കാന്‍ പോകുമോ ?  പഠിപ്പിയ്ക്കാന്‍ അല്ലെ പോകൂ.  അത് അല്ലെ നമ്മടെ ഒരു ഒരു...ഇത്.

ഫ്രണ്ട് :: എന്തേ പെട്ടെന്ന് കുരിപ്പ് പൊട്ടിയത്ഫ്രണ്ട് :: ഏതേലും പെണ്ണ് ആ ക്ലാസിൽ ജോയിൻ ചെയ്താ

me: കൊറേ ആയി ഉള്ള അഭിവാന്ഞ്ഞയാണ്... ഇപ്പഴാ പൂവാണിയാന്‍ പോകുന്നെ..

ഫ്രണ്ട് :: ഇവിടെ ചിരിച്ച് ചാവാറായി
  
:))
  

me: ഇല്ല്ടാ...നീന്നെ പോലെ അല്ല ഞാന്‍.....ഡീസെന്റ്‌ ആണ്.  ഞാന്‍ മാത്രേ ഉള്ളൂ...
  


ഫ്രണ്ട് :: ഡേയ്
me : എന്താണ്ടാ?

ഫ്രണ്ട് :: ഒന്നൂടൊക്കെ ഒന്ന് ആലോചിക്ക്
  
ഈയിടെ കുടുമ്പ കോടതികൾ ഒക്കെ വളരെ ലിബറലാ


റ്റോർച്ചറിനു പുതിയ വഴി ആണെ ഗിറ്റാർ ഉപയോഗം എന്നൊക്കെ പറഞ്ഞ് വാദിച്ചാൽ അവരു ചെലപ്പോ ഡിവോഴ്സ് കൊടുത്തുകളയും

me: വോ....നീ വീട്ടുകാരുടെ ഫോട്ടോ എടുത്തു അവരെ കാണിച്ചിട്ട് ഒന്നും നടന്നില്ല...പിന്ന്യാ ഒരു പാവം...ഗിറ്റാര്‍...
ഡിവോഴ്സ് അല്ല, സ്പോട്ടില്‍ ഡൊമസ്സ്റ്റിക്ക് വയലന്‍സ്‌ ആന്‍ഡ്‌ ചോര പുഴ ഒഴുക്കന്‍ ഉള്ള കേസ് ആയിരന്നു നീ വീട്ടുകാരുടെ ഫോട്ടോ എടുത്തത്‌...


ഫ്രണ്ട് :: ഹഹ്ഹ
  
വിജയീ ഭവ
ഫ്രണ്ട് :: എന്താണു പെട്ടെന്നൊരു ട്രിഗർ


me: പെട്ടന് പൊട്ടിയ കുരു അല്ല...ചാകുന്നതിനു മുന്നേ ചെയ്യണം എന്ന് കരുതിയ കാര്യംങ്ങള്‍ ആണ്. കൊറേ ടൈം ആയി പെണ്ടിംഗ് ആണ്. ഇപ്പൊ ആണേല്‍ പ്രമോഷന്‍ എല്ലാം കിട്ടി, വലിയ തിരക്ക് ഇല്ലാത്ത ടൈം. സൊ, സംഗീതത്തില്‍ ഫോക്കസ്‌ ചെയാം എന്ന് കരുതി... ;) :) നമ്മടെകൊണ്ട്രിഭൂഷന്‍ ഇല്ലാത്ത സംഗീത ലോകം വിഷമിയ്ക്കല്ല്ല്ല്.....യേത്.... me: സ്വന്തമായി ടൂണ്‍ ഇട്ടു, കമ്പോസ്‌ ചെയ്തു... പാട്ട് പാടി, ഗിറ്റാര്‍ വായിച്ചു, അത് നിനക്ക് ഞാന്‍ അയച്ചു തരാം. നിന്റെ വീട്ടില്‍ 5.1 സൌണ്ട് സിസ്റ്റം എല്ലാം ഉണ്ടല്ലോ ? അല്ലെ? എനാലേ ഫുള്‍ ഫീല്‍ കിട്ടൂ...മാസ്സറ്റെഷസിന്‍റെ  എല്ലാം മ്യൂസിക്‌ അതേ പോലെ കേട്ടാലേ ശരിയ്ക്ക് അങ്ങ് ആസ്വദിയ്ക്കാന്‍  പറ്റൂ.

ഫ്രണ്ട് :: എനിക്ക് വീടേ ഇല്ല
  
പിന്നാ സൗണ്ട് സിസ്റ്റം
  
ഒണ്ടാരുന്നേൽ തന്നെ ഇന്ന് വൈകുന്നേരത്തോടെ കത്തിക്കും
  
ലൈഫ് ത്രെറ്റനിങ്ങ് സിറ്റുവേഷൻ വെച്ചോണ്ടിരിക്കാൻ പറ്റില്ല


******ഏന്‍ഡ് ഓഫ് ചാറ്റ്********ജി സ്ട്രിംഗ് എന്നാല്‍ ഒരേ ഒരു ചിന്ത മാത്രമേ ഇത്രം കാലം മനസ്സില്‍ ഉണ്ടായിരുനുള്ളൂ.


ഓപ്പണ്‍ കോഡ് എന്ന് കേട്ടാല്‍, ഓപണ്‍ സോര്‍സ് ചെക്കന്‍മാര്‍ എഴുതുന്ന കോഡ് എന്ന് മാത്രേ തോന്നുമായിരുനുള്ളൂ


ബാര്‍  കോഡ് എന്ന് കേട്ടാല്‍,  നമ്മടെ ബാറില്‍  സലീമിനോട് പറയന്ന കോഡ് ആണ് എന്ന് മാത്രേ അറിയുമായിരുനുള്ളൂ.


ഇപ്പൊ എല്ലാം മാറി.  വിവരം വെച്ചു.  


 കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഗിറ്റാര്‍ ക്ലാസില്‍ പൂവ്വാന്‍ തുടങ്ങി.  ഏഷ്യയില്‍ നല്ല ഗിറ്റാറിസ്സ്റ്റ്‌ ഇല്ല എന്നാ എ ആര്‍ റഹുമാന്‍റെ പരാതി അടുത്തു തന്നെ തീരും.  പക്ഷെ ഞാന്‍ ഫ്രീ ആയിരിയ്ക്കുമോ എന്ന് പറയാന്‍ പറ്റില്ല.  ജസ്റ്റ്‌ രണ്ടു മൂന്നു ആഴ്ച കഴിഞ്ഞാ പിന്നെ ഞാന്‍ ഫുള്‍ ടൈം വീട്ടിലോ, ഓണ്‍ ലൈന്‍നോ ഉണ്ടാവില്ല.  എന്റെ ബാന്‍ഡമായി ടൂര്‍ ആയിരിക്കും.  അപ്ഡേറ്റ് വേണ്ടവര്‍ എം ടി വി ശ്രദ്ധിയ്ക്കുക്ക.
ക്യാമറ :  ചുള്ളി.
കോസ്റ്റ്യൂം കര്ട്ടസി :  ചുള്ളി. (ആ തൊപ്പിയും, കോടാലിയും ഒഴിച്ച്)

Friday, August 26, 2011

ഈ നടക്കുന്ന സമരങ്ങളും എന്‍റെ പോയന്റ് ഓഫ് വ്യൂവും.അഴിമതി എന്നത്, നേരിട്ടോ അല്ലാതെയോ അതിന്റെ ഫലങ്ങള്‍ അനുഭാവിയ്ക്കന്നവര്‍ ആണ് നമ്മള്‍ എല്ലാം.  വളരെ ചുരുക്കം ആള്‍കാര്‍ അതിന്റെ നല്ല സൈഡ് എന്ജോറയി ചെയ്ന്നത് ഒഴിവാക്കിയാല്‍, ബാക്കി എല്ലാവരും, അതിന്റെ തിക്ത  ഫലം ആണ് അനുഭാവിയ്ക്കുന്നത്.

ഇതിനെ ഒരു രാത്രി കൊണ്ട് തുടച്ചു മാറ്റാമോ ?  ഇല്ല.  പക്ഷെ, വളരെ നല്ല ഒരു മാറ്റം, അത് ഉറപ്പു.

പുതിയ തലമുറകളില്‍, ഈ സമരങ്ങള്‍ വളരെ നല്ല ഒരു ഇമ്പാക്ക്റ്റ്‌ ഉണ്ടാകും എന്നും തോന്നുന്നു.  എന്റെ സ്കൂള്‍ കാലത്തെ ഓര്‍മ്മകളില്‍ കണ്ട സമരങ്ങള്‍ക്ക്‌ ബസ്സിന്റെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുന്നതും, പോലീസ്കാരെ കല്ല്‌ ഏറിയുന്നത് മുതല്‍ ഉള്ള ആക്റ്റിവിറ്റികള്‍ മാത്രേ ഓര്‍മ്മ ഉള്ളൂ.

നമ്മള്‍ വോട്ടു ചെയ്തു, നമ്മടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാനും മറ്റും പറഞ്ഞു അയച്ചിട്ടുള്ള നേതാക്കള്‍, അധികാരം കിട്ടുന്നതോടെ, പാര്‍ടി തലപ്പത് ഉള്ളവര്‍ അല്ലേല്‍ പണം പറയുന്നത് അനുസരിച്ച് മാത്രംജീവിയ്ക്കുന്നവര്‍ ആയി തീരുന്നു.   സൊ, ഇവര്‍ടെ കയ്യില്‍ നിന്ന് തിരിച്ചു എടുത്തു/അല്ലേല്‍ നമ്മക് വേണ്ട രീതിയില്‍ ഇവരെ ഫോര്‍സ്സ് ചെയ്തു ഇവരെ കൊണ്ട് ജോലി ചെയിഇകണം.  അതിനു ഉള്ള ഒരു വഴിയാണ് ഈ സമരം.

ഈ സര്‍ക്കാര്‍, ഇത്തരം ഒരു നിയമം പാസ്കായാല്‍, അതിനെ കോടതിയില്‍ നേരിടാം എന്നത്, കതിര്നു മേല്‍ വളം വെയ്ക്കുക്ക/വളഞ്ഞു മൂക്ക് പിടിയ്ക്കുക എന്നത് പോലെ ആണ്.  അല്ലേല്‍, ഫസ്റ്റ് ഉവ്വാവ് വരട്ടു, വന്നു കഴിഞ്ഞു ചികിത്സചു മാറ്റാം എന്നത് പോലെയാണ്.

വേറെ ചിന്തകള്‍ കണ്ടിട്ടുള്ളത്, നാളെ വേറെ ഒരാള്‍ ഇതേ പോലെ ഫുഡ്‌ അടിയ്ക്കാതെ കിടന്നു സര്‍ക്കാരിനെ ബ്ലാക്ക്‌ മെയില്‍ ചെയുംമോ എന്നത് ആണ്.  വേറെ ഒരാള്‍, അല്ലെങ്ങില്‍, ഇതേ അന്ന ഹസാരെ, വേറെ ഒരു സില്ലി പ്രോബ്ലം കൊണ്ട് വന്നാല്‍, ജനം ഈ സപ്പോര്‍ട്ട് കൊടുക്കുമോ ?  ഇല്ല.

പിന്നെ, ഇവിടെ ശക്തിയാവ്ന്നത്/ഭീക്ഷണിയാവുന്നത്, ഒന്നോ കുറച്ചു പേരോ നിരാഹാരം കിടക്കുന്നത് അല്ല.  അവര്‍ക്ക് രാജ്യതു മൊത്തം കിട്ടുന്ന സപ്പോര്‍ട്ട് ആണ് സര്‍കാരിന് ഉള്ള ത്രറ്റ്.  സൊ, സെന്‍സ്‌ ഇല്ലാത്ത കാര്യംതിനു വേണ്ടി ആര് നിഹാരം കിടനാലും, ജനം അനങ്ങില്ല.

ഒരു ഗോക്രിയോ, ഒരു ബിഷപ്പോ, ഒരു മൊല്ലാക്കയോ  പറഞ്ഞാ ഇളകുന്ന ടൈപ്പ് ആള്‍കാര്‍ ഉണ്ട്.  പക്ഷെ ഞാന്‍ ഇപ്പോള്‍ എന്റെ ചുറ്റും നോക്കുമ്പോള്‍ കാണുന്നത് അങനെ ഉള്ള ഒരു ആള്കൂടം അല്ല.  ഇവിടെ ജാതി, പാര്‍ട്ടി, മത ചിന്തകള്‍ ഇല്ല.  കൂട്ടാതെ, വളരെ സെല്ഫിഷ് ആയി, വേറെ ഒരു കാര്യംത്തിലും ഇട പെടാത്തവര്‍ വരെ ഈ ഒരു സമരത്തിന് വേണ്ടി ഇറങ്ങുന്നു.

ഡെയിലി, ഈ മൂവ്മെന്റ്‌നെ സപ്പോര്‍ട്ട് ചെയ്തു മിനിനം ഒരു ജാഥ എങ്ങിലും ഞാന്‍ കാണുന്നു.  ഇത്രേം ആള്‍കാരെ ഒരുമിച്ചു ഇളകാന്‍ ഗോക്രി ടൈപ്പ് ആള്കാര്‍ക്ക്‌ കഴിയില്ല.  അതിനു ഈശോയോ, കൃഷ്ണനോ നേരിടു വരണം.


സമാധപരമായി, ഇത്രേം വലിയ ഒരു സമരം, ഇതേ പോലെ പല ടൈപ്പ് ആള്‍കാര്‍, ഒരേ ലക്ഷ്യംതിനു വേണ്ടി  സമരം നടത്തിയത്   1947നു മുന്‍പ് ആയിര്‍ക്കും.

നന്ദിഗ്രാമില്‍ കണ്ടില്ല, ഗുജറാത്തില്‍ കണ്ടില്ല, അവിടെ കണ്ടില്ല, ഇവിടെ കണ്ടില്ല  (ഹസാരെ അലെങ്ങില്‍, ഇതേ പോലെ ഒരു പ്രതികരണം) എന്നത് വളരെ സില്ലിയാണ്.  ജനം പ്രതികരിയ്ക്കണം എങ്കില്‍, ഒന്നുകില്‍ അവര്‍ക് നേരിട്ട് ആ പ്രശനം കണ്ടു, അനുഭവിച്ചു ആ വിഷമം അറിഞ്ഞവര്‍ ആയിരിയ്ക്കണം.  അല്ലെങ്ങില്‍, ആ ഒരു വിഷയത്തെ പറ്റി, ജനത്തെ അത്രേ ബ്രയിന്‍ വാഷ്‌ ചെയ്തു മോടീവ്വ് ചെയിക്ക്ണം.   പക്ഷെ അഴിമതി - അത് ഇന്ത്യ മൊത്തം, എല്ലാ നിലകളിലും ഉള്ളതാണ്.  ഏറ്റവും കൂടുതല്‍ ആള്‍കാരെ ബാധിയ്ക്കുന്ന, ബാധിച്ച പ്രശനം ആണ് ഇത്.  സൊ, ഇതിനു സപ്പോര്‍ട്ട് കൂടും.

അണ്ണാ ഹാസരെ എന്നാ ആള്‍ പണ്ട് ആര്‍ എസ് എസ് ആയിരുന്നോ, ഇപ്പൊ ആണോ എന്നത് അല്ല പ്രശനം.  ഈ ഹസാര്യ്ക് പകരം, ആര് ഇത് ചെയ്താലും ഇതേ സപ്പോര്‍ട്ട് കിട്ടും. കൊല്ലും, കൊലയും നടത്തിയ മാഫീയകാര്‍/ചെമ്പല്‍ കൊള്ളകാര്‍ നമ്മളെ ഭരിച്ചിട്ടില്ലേ ?  അധോലോക നേതാകാള്‍ രാഷ്ട്രീയത്തില്‍ അഭയം തേടുമ്പോള്‍ കൂടെ പോകാന്‍ ആള്‍കാര്‍ ഉണ്ടായിട്ടില്ലേ ?  സൊ, ഇന്ന് ക്രിമിനല്‍ ബാക്ക്ഗ്രൂണ്ട് ഇല്ലാത്ത  ഒരാള്ടെ പുറകില്‍ അണിനിരക്കുമ്പോ ഇത്ര ടെന്‍ഷന്‍ ആവാന്‍ എന്താ ഉള്ളത് ?

കൊക്കകോള, ലേമാന്‍ സഹോദരങ്ങള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പേരുകള്‍ എന്തിന്റെ എങ്ങിലും പുറകില്‍ കൊണ്ട് കെട്ടി, ചുമ്മാ അതിനെ വെറുക്കുക, പേടിയ്ക്കുക ഒരു ഹോബിയാണല്ലോ.  അത് പോലെ, സില്മ്മാ കഥ/ഫിക്ഷന്‍ പോലെ, ഈ സമരം 2G സ്കാം അല്ലേല്‍ വേറെ എന്ത് എങ്ങിലും മറയ്ക്കാന്‍ ഉള്ള പുകയാണ് തുടങ്ങിയ ഡയലോഗുകള്‍, അവ ഇന്നും ജനം വിശ്വസിയ്ക്കും എന്ന ധാരണ, പൊതു ജനത്തെ ഇന്നും കഴുതയായി ആണ് മിക്കവാരും  കരുതുന്നത് എന്നതിന് തെളിവാണ്.

ഒന്നോ രണ്ട്ടോ, അതോ പത്തോ  സ്കാം മറയ്ക്കാന്‍, ഇതേ പോലെ ഒരു ആത്മഹത്യ ചെയാണോ ?  ഏതെങ്കിലും കള്ളന്മാര്‍ ഇതേ പോലെ ഒരു വഴി കണ്ടു പിടിയ്ക്കുമോ ?  സ്കാം മറയ്ക്കാന്‍ ആണ് ഉന്നം എങ്കില്‍, എവിടെ എങ്ങിലും ഒരു വര്‍ഗീയ്‌ കലാപം/യുദ്ധം  ഉണ്ടാകുന്നത് അല്ലെ കൂടുതല്‍ ലാഭകരം ?  ചിലവു തുച്ചം..എല്ലാ കൊല്ലവും/ഇലക്ഷനും എല്ലാവര്കും പ്രോഫിറ്റ് കിട്ടുകയും ചെയും.  അതിന്റെ ചിലവ്‌ എന്ന കണക്കില്‍ കൂടുതല്‍ അഴിമതി കാണിയ്ക്കുകയും ചെയാം.

നാളെ ഈ ബില്‍, ജനങ്ങള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ നടപ്പില്‍ വന്നു എന്ന് കരുതുക.  അപ്പോള്‍ കാണാം, ഈ ബില്ലിന്റെ അവകാശം പറയാന്‍ ആള്‍കാര്‍ Q നില്‍ക്കുന്നത്.

വേറെ ഒരു മെയിന്‍ പ്രശനം കേള്‍ക്കുന്നത്, ബി ജെ പി ഇത് അങ്ങ് ഹൈജാക്ക് ചെയും എന്നാണ്.  2G സ്കാം മറയ്ക്കാന്‍ ആണ് ഇത് എന്ന് പറയുന്ന പോലെ ഉള്ള ഒരു കോണ്‍സിപ്ര്സി തിയറി ആണ് ഇതും.  ബി ജെ പി, അല്ലെങ്ങില്‍ വേറെ ആരെങ്ങിലും ഇതില്‍ നിന്ന് മുതലെടുപ്പ്‌ നടത്തുന്നു എന്ന് തോന്നിയാ, ഇപ്പൊ കൂടെ ഉള്ള ജനം തന്നെ തിരിഞ്ഞു കുത്തും.  ഉറപ്പു.


മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, ഈ സമരം ഒരു അടിയാണ്.  ഇത് വരെ, ഇത്ര പെട്ടന്ന്, ഇത്രേം വലിയ ഒരു ജനകൂട്ടത്തെ(അതും, ഇതേ പോലെ പല ജാതി/മത/പാര്ട്ടികാരെ)  അണിനിരത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന്റെ കൊതി കുറവ്, പേടി എന്തായാലും ഉണ്ടാവും.  ഉണ്ടാവണം.


ഈ സമരത്തെ എന്ന് സര്‍ക്കാര്‍ ബലം ഉപയോഗിച്ചു അടിച്ചു അമര്‍താന്‍ നോക്കുന്നോ, അന്ന് ഇവിടെ  രാജ്യം മൊത്തം വിപ്ലവം (ഒര്‍ജിനല്‍) പൊട്ടി പുറപെടും.

Tuesday, June 28, 2011

എഴുതി കിട്ടിയ പണം.

കൊറേ കൊല്ലം ബ്ലോഗ്‌ വായനയില്‍ മാത്രമായി ഒതുങ്ങി കൂടിയ ഒരു പ്രതിഭആയിരന്നു ഞാന്‍.  ടൈപ്പ് ചെയാന്‍ ഉള്ള മടി, ട്രൈ ചെയ്മ്പോള്‍ വരുന്ന അക്ഷരത്തെറ്റുകള്‍ എല്ലാം ഷോ സ്റ്റോപ്പര്‍ ആയിരന്നു.  അത് ഭൂത കാലം.

അങനെ ഇരിയ്ക്കുമ്പോ, നമ്മടെ അപ്പുവേട്ടന്‍ ഒരു ഗോമ്പി തുടങ്ങി.  അവിടെ അംഗ്രേസിയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട്.  കിട്ടുന്ന പാര കമന്റ്സ് സീകരിച്ചു, തിരിച്ചു പാര വെയ്ക്കാന്‍ വേണ്ടി ബെസ്റ്റ്‌ മലയാളം തന്നെയാണ് എന്ന തിരിച്ചു അറിവ് പ്രകാരം, ഗൂഗിള്‍ മെയിലില്‍ കുത്തി കുറിച്ച്, കമന്റ്‌ ആയി പേസ്റ്റ് ചെയാന്‍ തുടങ്ങി.

എന്തിനുഏറെ പറയുന്നു..ലാസ്റ്റ്‌ ഒരു ബ്ലോഗു ഉണ്ടാക്കുന്നതില്‍ പരിണാമം ഒരു സ്റെപ്പ്‌ കൂടെ കടന്നു.  അങനെ ബ്ലോഗിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുത്തപെട്ടവയില്‍ ചിലത് യാത്രാ വിവരണം എന്ന പേരില്‍ ആയിരന്നു അറിയപെട്ടിരുന്നത്.  അവയില്‍ ചിലത് യാത്രകള്‍ ഡോട്ട് കോം വഴി കുറച്ചു കൂടെ ആള്‍കാര്‍ വായിച്ചു.

അങനെ...ആ വകയില്‍ ഇന്ന് ഒരു തുക കയ്യില്‍ കിട്ടി.  വലിപ്പത്തില്‍ ചെറുതും, മൂല്യം കൊണ്ട് എനിക്ക്‌ വളരെ വളരെ വിലപിടിപ്പും ഉള്ളതുമായ സംഭവം ആണ് ഇത്.

ഓഫ്‌ :
പണ്ട് സ്കൂള്കാലത്ത് യൂറിക്ക്യ്ക് എഴുതി അയച്ചതാണ് ലൈഫില്‍ ഫസ്റ്റ് ചെയ്ത എഴുത്ത് അക്രമം. (അത് ഇതു വരെ വെളിച്ചം കണ്ടിട്ടില്ല.)

രണ്ടു ഹിടുംബന്മാരും, ഒരു ചിമ്പാന്‍സിയും, ഒരു ഗോഡ്‌സില്ലയും.

ഓഫീസില്‍ രണ്ട് ഹിടുംബന്‍മാര്‍ ചേര്‍ന്ന് എന്തോ R&D നടത്തുണ്ട്. അതിനു വേണ്ടി ഉള്ള ഒരു സിസ്റ്റം "DO NOT TOUCH THIS" എന്ന് വലിയ ഒരു പ്രിന്റ്‌ എടുത്തു മോണിറ്ററില്‍ ഒട്ടിച്ചും വെച്ചിട്ടുണ്ട്. അതായിത്, മോണിട്ടര്‍ മൊത്തം കവര്‍ ചെയാന്‍ പാകത്തിന്, ഒരു A4 സൈസ് പ്രിന്റ്‌ എടുത്തു ഒട്ടിച്ചു വെച്ച്. മോണിട്ടര്‍ എപ്പഴും ഓഫ്‌ ആയിര്‍ക്കും. റിമോട്ട് ആയിട്ട് ആണ് ഗൂധാലോചന. ലോഗ് മൊത്തം ആവാഹിയ്ക്കുന സുനയാണ് ഈ സിസ്റ്റം.

ഇന്ന് രാവിലെ മുതല്‍, ഈ മൊതല്കള്‍ രണ്ടും തീ പിടിച്ച പോലെ കുത്തി ഇരുന്നു പണി. "എന്ത്യേ, ഹിടുംബന്‍ A, എന്ത് പറ്റി, വാട്ട്‌ ഹാപെണ്ട് ?" എന്ന് രാവിലെ ഒന്ന് ചോദിച്ചു. ഇവരുടെ മെയിന്‍ സെര്‍വര്‍ അനുസരണകേടു കാണിയ്ക്കുന്നു..മഹാ അലമ്പ് സെര്‍വര്‍..എന്ന് മറുപടി. കൂട്ടത്തില്‍, ഹിടുംബന്‍ B വക "ഡാം ഇറ്റ്‌...ദി സെര്‍വര്‍ ഈസ്‌ ഗെറ്റിംഗ് ഇന്‍ ടു മൈ നെര്‍വ്ര്സ്" (എന്ന് വെച്ചാ, സെര്‍വര്‍ മൊത്തത്തില്‍, വിത്ത്‌ റാക്ക്, ഹിടുംബന്‍ B യ്ടെ ഞരമ്പില്‍ കേറി അങ്ങോട്ടും, ഇങ്ങോട്ടും ഷട്ടില്‍ അടിയ്ക്കുവാന്നു.)

ഇപ്പൊ..ഇച്ചിരി മുന്നേ പ്രശനം കണ്ടു പിടിച്ചു.

രണ്ടു ഫ്ലോര്‍ താഴെ ഉള്ള ലോ, ലോഗ് ആവാഹിയ്ക്കാന്‍ വെച്ച കൂടോത്രം ഇല്ലേ ? അതിന്റെ മോണിട്ടര്‍ അങനെ തന്നെ വെച്ച്, അതിന്റെ സി പി യൂ, കീ ബോര്‍ഡ്‌, മൗസ് ഇത്രേം (ഇത്രേ മാത്രം) ഒരു ചിമ്പാന്‍സിയും, ഗോട്സില്ലയും കൂടെ ഊരി കൊണ്ട് പോയി. Do not touch this എന്ന് എഴുതി വെച്ച മോണിട്ടര്‍ അവന്മാര്‍ തൊട്ടിട്ടില്ല. (പിള്ളാര്‌ ഡീസെന്റ്‌ ആണ്, ട്ടാ.)

പാവം സെര്‍വര്‍, ഈ ലോഗ് മൊത്തം എവിടെ കൊണ്ട് വെയ്ക്കും എന്ന് അറിയാതെ, വണ്ടര്‍ അടിച്ചു, പാവം ഹിടുംബന്‍ B ടെ ഞരമ്പില്‍ കൂടെ മരണ ഓട്ടം.

ഹിടുംബന്‍മാരുടെ ചൂടും, റോക്ക്‌ മ്യൂസിക്കും കണ്ടിട്ട് അവന്‍മാരുടെ മുന്നില്‍ ഇരുന്നു ചിരി അടക്കാന്‍ ഞാന്‍ പെടുന്ന പാട് ഇവന്മാര്‍ക്ക്‌ അറിയാമോ...സില്ലി പീപ്പിള്‍.

Friday, June 24, 2011

ഹാരി പോര്‍ട്ടര്‍

ഫോട്ടോ ക്ലബ്‌ നടത്തുന്ന ഒരു ഗോമ്പിയില്‍ ഇടാന്‍ വേണ്ടി തപ്പി കണ്ടു പിടിച്ചു വെച്ച പടം ആയിരന്നു.  ഫോട്ടോ അയയ്ക്കാന്‍ ഉള്ള ഡേറ്റ് കഴിഞ്ഞു പോയി. (ടൈമില്‍ അയച്ചിരുന്നു എങ്കില്‍ ഫസ്റ്റ് തന്നെ അടിച്ചാനേ, ഒന്ന് പോടാ കൂവേ എന്ന് ആരും പറയല്ല്... ;) )

എല്ലാ മാസവും ഇതേ പോലെ ഗോമ്പി അവിടെ നടക്കുണ്ട്.  ഇവടെ പോയാ വിവരങ്ങള്‍ അറിയാം.

ഗൂഗിള്‍ ബസ്സ്‌ ആര്‍മാദം, ഇവിടെ.

Wednesday, May 25, 2011

to be..or not to be...

to be..or not to be...

...well, ഉത്തരം ശരി ആയിരുന്നോ ?

Hägar

 ആരാധകരുടെ കത്തുകള്‍ വന്നാ.  ബെസ്റ്റ്‌, നോക്കട്ട്. ഹാ...കൈയേന്നു വിട്.
 ഇതാണവ എങ്ങിലും ഹെല്ഗടെ  കത്ത് ഉണ്ടാവണേ, കണ്ണാ.
 ഹോ...തപ്പി മടുത്ത്‌.
 കിട്ടിപോയെ.....ജിങ്ങലക്ക....ജിങ്ങലക്ക....
 ഹോ...സമാധാനമായി.  ഇനി ഇത് കൊണ്ട് പാത്തു വെയ്ക്കട്ടു.
 മറുപടി, ഇപ്പൊ തന്നെ, സ്പോട്ടില്‍ എഴുതി അയയ്ക്കാം.  ഇല്ലേല്‍ അവള്‍ക് ഫീല്‍ ആയാലോ.
 മ്മം....എന്താ എഴുത്തുകാ.  എന്തായാലും, പേനയ്ടെ ഓണര്‍ വരുന്നതിനു മുന്നേ തീര്‍ക്കണം.
 ശോ...കാവ്യ ഭാവന അങ്ങ് വിരിയുന്നില്ലല്ലോ.
ങാ...പേന പോയി.  തല്‍ക്കാലം എല്ലാം കൂടെ ഇവിടെ ഇരിയ്ക്കട്ടെ.
ഓ, ഇനി മാമന്‍മാരുടെ വകയാ കോസ്റ്യൂം ഡിസൈന്‍.  ശോ..ശോ...വാര്‍ഡ്രോബ് മാല്‍ഫങ്ങ്ഷന്‍....ഫോടോ എടുക്കാതെ....
ഗൂഗിള്‍ ബസ്സ്‌ അപ്ഡേറ്റ്/കമന്റ്സ് ഇവിടെ കാണാം.
..........................................................................................................................................................
നോട്ട് : നീലിയ്ക് വേണ്ടി ഉള്ള സ്പെഷല്‍ പോസ്റ്റ്‌ ആണ് ഇത്.

Wednesday, May 11, 2011

മോര്‍ണിംഗ് രാഗ ആന്‍ഡ്‌ ദോശ രാഗ

മോര്‍ണിംഗ് രാഗ :

രാവിലെ ആറു മണി, പത്തു നിമിടം.  I ain't gonna be just a face in the crowd എന്ന് ഇന്നത്തെ യുദ്ധ കാഹളവും, കൂടെ, You're gonna hear my voice when I shout it out loud - ( ഞാന്‍ നിലവിളിയ്ക്കുമ്പോ, എല്ലാവരും ഓടി വരണം, ട്ടാ)   ഫോണില്‍ മുഴങ്ങുന്നു.

വെളിച്ചപ്പാട്  തല കഷ്ടി പൊക്കി, ഫോണ്‍ തപ്പി എടുത്തു, സ്നൂസ്‌ മര്‍മ്മം നോക്കി ഒറ്റ മര്‍മ്മാണി പ്രയോഗം.  അടുത്ത 20 മിനിറ്റ് നേരത്തെയ്ക്ക്‌ പടപുറപ്പാട് മാറ്റി വെച്ചിരിയ്ക്കുന്നു.  World, you got to wait, babe!

വാമഭാഗം, വലതു വശത് നിന്ന് വാട്ട്‌ ഹാപ്പെണ്ട് ?
വെളിച്ചപ്പാട് "ഒരു പത്തിനഞ്ചു മിനിട്ട് കൂടെ ഉറങ്ങണം."
മറുപടി "ഓക്കേ"

ഒരു മിനിട്ട് കഷ്ടി കഴിഞ്ഞപ്പോ 
ഡാ...ഡാ..
മ്മം..എന്താ?
നീ 15 മിനിട്ട് കഴിഞ്ഞു നെലവിളിയ്ക്കാന്‍ ഫോണിനെ ഏര്‍പ്പെട് ചെയ്തിട്ടുണ്ടോ ?
ഉണ്ട്.

അടുത്തെ ഒരു മിനിട്ട് കാലഘട്ടതിനു ശേഷം (അശരീരി)
ആ കൊലവിളി  കേട്ട് നീ ഏണിറ്റിലെങ്ങില്‍, ഞാന്‍ വിളിയ്ക്കാം.
{അഹം മ്യൂറ്റ്}
ഹല്ലോ...are you listening ?
മം..ലിസനിംഗ്.  വേണ്ട, വിളിയ്കണ്ട.
ഓക്കേ. ഉറങ്ങിക്കോ.

മാക്സിമം ഒരു..ഒരു മിനിട്ട്, അല്ലേല്‍ ഒന്നര മിനിട്ട് കഴിഞ്ഞു
നീ ഇന്ന് കാറില്‍ ആണോ പോകുന്നെ ?  അതോ ബസ്സിലോ ?
{ആത്മന്‍ :  ആര്‍ക്ക് അറിയാം!!  അങനെ ഉള്ള  കടുത്ത തീരുമാനങ്ങള്‍ മുന്‍കൂട്ടി എടുക്കാര്‍ ഇല്ല.}
മ്മം..ഗോയിംഗ് ബൈ കാര്‍.  നീ മിണ്ടാതിരി, ഞാന്‍ ഉറങ്ങട്ടെ.
കാറില്‍ ആണേല്‍, 15 അല്ല, കുറച്ചും കൂടെ ലേറ്റ് ആയി എഴുനേറ്റല്‍  പോരെ ?
പോരെ.  നീ ഉറങ്ങു പിശാച്ചേ.

കരാളമായ അടുത്തെ ഒരു രണ്ടു മിനിട്ടിനു ശേഷം
ഡാ...
(ഇരുപതിനായിരം ഹേട്സിനു മുകളില്‍ ഫ്രീകന്‍സി സെറ്റ്‌ ചെയ്തത് ഞാന്‍ മറുപടി പറഞ്ഞു.  ഹല്ലാ പിന്നെ!!)
നീ ഉറങ്ങിയോ ?  are you sleeping ?
(ഹിന്ദി ട്രാന്‍സിലെഷന്‍ കൂടെ വരുന്നതിനു മുന്നേ മറുപടി), ങാ, ഉറങ്ങി.
ഒകെ, ഫൈന്‍, ലൈസന്‍ ദെന്‍ ,  നീ കാറിലാ പോകുന്നത് എങ്കില്‍ തിരിച്ചു വരുമ്പോ, മൌനടെ  വീട്ടില്‍ പോയി കഴിഞ്ഞ ആഴ്ച ചിക്കന്‍ കൊടുത്ത പാത്രം എടുത്തിട്ട് വരാമോ ?
(പാര ഇന്‍ ദി ഫോം ഓഫ് ചിക്കന്‍ കൊടുത്ത പാത്രം.)  ങാ ഓക്കേ.  നീ മിണ്ടാതിരി ഞാന്‍ ഉറങ്ങട്ടെ.
oh, thanks (സര്‍കാസം കൊണ്ട് പൊതിഞ്ഞു ബെസ്റ്റ്‌ ഗോമ്ബ്ലിമെന്റ്സ് കാര്‍ഡ് ഒട്ടിച്ച  താങ്ക്സ്.  എന്റെ ചിക്കന്‍ പാത്രത്തിനു ലോകത്ത് ഒരു വിലയും ഇല്ലേ എന്നാണ്  അതിന്റെ മീനിംഗ്.)


ഇച്ചിരി നേരം കൂടെ കഴിഞ്ഞപ്പോ :
ഡാ..ഹല്ലോ...
പണ്ടാരം...ഞാന്‍ ഉറങ്ങുന്നില്ല, ദേ, എഴുനേറ്റു.
ങാ,നീ പോകുമ്പോ ഡോര്‍ അടച്ചിട്ടു പോ, സൌണ്ട് വന്ന എനിക്ക് ഉറങ്ങാന്‍ പറ്റില്ല.
ബെസ്റ്റ്‌ !!! 

ദോശാ രാഗ :

ചുള്ളി : ഡാ, നാളെ  സണ്ടേ അല്ലെ, രാവിലെ നമ്മക്ക്‌ മസാല ദോശ ഉണ്ടാകിയാലോ ?  നല്ല ഉരുള കിഴങ്ങ് മസാല വെച്ച്, സൈഡ് കുറച്ചു കരിച്ചു ഫ്രൈ ചെയ്തു എടുത്താ ..നല്ല ടേസ്റ്റ് ആവില്ലേ ?
മസാല ദോശ ആരാധകന്‍ :  നിന്റെ ആഗ്രഹം അല്ലെ,walk.
ചുള്ളി :  വാക്ക്‌ ??
മസാല ദോശ ആരാധകന്‍ : നിന്റെ ആഗ്രഹം അല്ലെ,  നടക്കട്ടെ.
ചുള്ളി : what are you talking ?
മസാല ദോശ ആരാധകന്‍ : oh, well, i mean, let us do it.  മസാല ദോശകൊണ്ട് നമക്ക് ഒരു വര്‍ണ്ണ പ്രപഞ്ചം ഉണ്ടാകാഡീ.

അന്ന് എനിയ്ക്ക് ഈവ്നിനിഗും, രാത്രിയും കുറച്ചു പണി ഉണ്ടായിരുന്നു.  എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോ പത്തു മണി ആയി.  മസാല ദോശ, ഇങ്ങനെ ..വരി വരി ആയി എന്റെ മുന്നില്‍ കൂടെ കാറ്റ് വാക്ക് നടത്തുന്നു.  അതില്‍ നിന്നും ഓരോന്നിനെ സോഫ്റ്റ്‌ ആയി ഇങ്ങനെ പൊക്കി എടുത്തു, തേങ്ങാ ചട്ടിണിയില്‍ മുക്കി...ഹോ.  ഈ റോമാറ്റിക് രംഗം സ്വപ്നത്തില്‍ റീവയിണ്ട് അടിച്ചു ഞാന്‍ ഉറങ്ങി.

രാവിലെ എഴുനേറ്റപ്പോ മുതല്‍ മുക്ക് വലിച്ചു നോക്കുന്നു.  ദോശടെ സ്മെല്‍ ഒന്നും ഇല്ല.  ചുള്ളി ആണേല്‍ വീട്ടിലൂടെ തെരാ പാരാ നടക്കുന്നു.  ഇനിയിപ്പോ മെല്ലെ, കുറച്ചും കൂടെ വിശപ് കൂടി കഴിഞ്ഞു, ചൂടോടെ ഉണ്ടാക്കാന്‍ ആണോ പ്ലാന്‍?ഹോ, ആണേല്‍ ...ഹോ...കിടിലം !തകര്‍ത്!  കുറച്ചും കൂടെ കഴിഞ്ഞു ദോശ ചോദിയ്ക്കാം എന്ന് വിചാരിച്ചു കൊണ്ട് ഇരിയ്ക്കുമ്പോ :

"കറങ്ങി നടക്കാതെ പാല് വാങ്ങി വാ. Corn flakes, ദേ, ഇത്രേം ഉണ്ട്.  മതി ആവും, ല്ലേ?"

അപ്പൊ നമ്മടെ ദോശയോ ?  ഹേയ്, നേരെ അങനെ ചോദിച്ചാ, ഇന്‍ കേസ്  അവള്‍ക് ഫീല്‍ ആയാലോ എന്ന് കരുതി പാല്‍ വാങ്ങാന്‍ പോയി.  പോകുന്ന വഴിയ്ക് കത്തി,  ഹോ..കൊച്ചു കള്ളി...ഞാന്‍ പാല് വാങ്ങി വരുമ്പോ ദോശ ഇങ്ങനെ...ചൂടോടെ എടുത്തു തന്നു  എന്നെ സര്‍പ്രേയിസ്  ആകാന്‍ അല്ലെ?  എനിക്ക് എല്ലാം മനസിലായി, ട്ടാ - എന്ന രീതിയില്‍ ഒരു ചിരിയും ചിരിച്ചു (ഗൂദ്ധമന്ദഹാസം)  കടയില്‍ നിന്ന് പാല് വാങ്ങി മെല്ലെ, സ്ലോ ആയി  നടന്നു വന്നു.  ഇന്‍ കേസ്, നമ്മ സ്പീഡില്‍ വന്ന, ദോശ റെഡി ആയില്ലെങ്ങില്‍, അവളുടെ പ്ലാന്‍ തെറ്റില്ലെ.

തിരിച്ചു വന്നു, പാത്രം റെഡി.  Corn flakes ഇടാന്‍.  ങേ, അപ്പൊ ഇല്ലേ?  മിണ്ടാതെ ഇരിന്നു കഴിച്ചു.  എങ്ങനെ ചോദിയ്ക്കും എന്ന് കുറച്ചു ആലോചിച്ചു നോക്കി.   എന്നിട്ട് പെട്ടന്ന് ഓര്‍ത്ത പോലെ, "ഹല്ലാ, ഇന്ന് അല്ലെ നമ്മള്‍ മസാല ദോശ ഉണ്ടാക്കുനത് ? ഞാന്‍ മറന്നേ പോയി" എന്ന് ഒരു നമ്പര്‍ ഇറക്കി.

ചുള്ളി : ഓ, അതില്‍ എല്ലാം മൊത്തം ഓയില്‍ ആയിര്ക്കും.  അല്ലേലും you are putting on weight.  
ചബ്ലീസ്‌ ആയ മസാല ദോശ ആരാധകന്‍ :  mmm, i guess you are right.

കൊറേ ദിവസം കഴിഞ്ഞു, നല്ല ടൈം നോക്കി മസാല ദോശടെ കഥ, ഡീ ഞാന്‍ അന്ന് ഇങ്ങനെ വെടികൊണ്ട്, ട്ടാ എന്ന് അവതരിപ്പിച്ചു.  പാവം, പിന്നെ ഒരു ആഴ്ച കഴിഞ്ഞപ്പോ മസാലദോശ കിട്ടി.

ഇങ്ങനെ ഒരുവിധം എല്ലാ ദിവസവും രസകരമായ്‌, ഇന്ന് ആറു കൊല്ലം തികഞ്ഞത് അറിഞ്ഞതെ ഇല്ല !!!


Tuesday, May 10, 2011

രാജവെമ്പാല - ദി റിയല്‍ കിംഗ്‌.ഹൂശ്, ഇതാണ് മക്കളെ, രാജ വെമ്പാല.  ഒരു കടിയില്‍ (കൊത്തില്‍ )ഏറ്റവും അധികം വിഷം ഉള്ള കുത്തി വെയ്ക്കുന്ന പാമ്പ്. വിഷത്തിന്റെ അളവ് കൂടുന്നത് കൊണ്ട്, മരണം വളരെ പെട്ടന്ന് നടക്കും. കടിച്ചാല്‍, 8 sec മുതല്‍ മാക്സിസ്മം 20 മിന്ട്ടു വരെ ഗൂഗിള്‍ ബസ്സ്‌ ചെയാം, ചാറ്റ് ചെയാം, എസ് എം എസ് അയയ്ക്കാം. അത് കഴിഞ്ഞാ കണക്ഷന്‍ കട്ട് ആവും. പിന്നെ ലൈഫില്‍ ഇത് ഒന്നും ചെയാന്‍ പറ്റില്ല.


ഇവന്റെ ഭക്ഷണം, വേറെ പാമ്പുകള്‍, വിഷം ഉള്ളതും, ഇല്ലാത്തതും ആശാന്‍ കഴിയ്ക്കും.  ലൈഫില്‍ സെറ്റില്‍ ആവുകയാണേല്‍, സ്വന്തമായി കൂട് ഉണ്ടാക്കി ലൈഫില്‍ സെറ്റില്‍ ആകണം എന്ന പോളിസിയില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഏക ഇനം പാമ്പ്.  ബാക്കി എല്ലാ പാമ്പുകളും  വേറെ ആരുടെ എങ്ങിലും കൂട്, മാളം അടിച്ചു മാറ്റിയാണ് താമസം.  ഗുണ്ടകള്‍ !!


ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് തായിലാന്‍ഡില്‍ ആണ്.  അവിടെ മാത്രേ, ഇതിനു ഉള്ള പ്രതി വിഷം ഉള്ളൂ എന്നാണ് കേട്ടത്.  പക്ഷെ, അവിടെ തന്നെ, ഈ പാമ്പിന്റെ കടി കിട്ടിയവര്‍ രക്ഷ പെട്ട ചരിത്രം വളരെ ചുരുക്കം.  കാരണം, കടി കിട്ടിയ ശേക്ഷം ചികിത്സ കിട്ടാന്‍ ഉള്ള കാലതാമസവും, പിന്നെ, ആകെ വളരെ കുറഞ്ഞ ഒരു ടൈം ഫ്രെയിമേ ഉള്ളൂ, മരുന്ന് കൊടുക്കാന്‍.


പറശ്ശിനിക്കടവ് പോയപ്പോ, പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ട്രത്തില്‍ പോയി.  അവിടെയാണ് അളിയനെ കണ്ടത്.  മുകളില്‍ പറഞ്ഞ വിവരങ്ങള്‍, അവിടെ ഡെമോ നടത്തിയ ആള്‍ പറഞ്ഞ വിവരങ്ങള്‍ ആണ് ഇവ(വേരിഫൈ ചെയ്തിട്ടില്ല).  ഡെമോ എന്ന് വെച്ചാ, ഈ അളിയനെ വെച്ച് ഉള്ള ഡെമോ അല്ല.  ബാക്കി, സാധു പാമ്പ്കളെ വെച്ച് ഉള്ള ഡെമോ.  ഇവന്‍, ഒരു കൂട്ടില്‍, എസി എല്ലാം വെച്ച് ഗ്ലാമറില്‍ കിടക്കുവാ.


പ്ലീസ് നോട്ട് : ഫോട്ടോയില്‍ കാണുന്ന, ആ എഴുത്ത്  ഉണ്ടല്ലോ, അത് ഫോടോ എടുത്ത ആള്‍ ഇട്ട വാട്ടര്‍ മാര്‍ക്ക്‌ ആണ്, അല്ലാതെ പാമ്പിന്റെ പേര് വെണ്ടയ്ക്കാ ഫോണ്ടില്‍ എഴുതി വെച്ചിരിയ്ക്കുന്നത് അല്ല.

പരാക്രമ വീഡിയോ, ഇവിടെ കിട്ടും :
http://www.youtube.com/watch?v=bntXCpXrdpo


http://www.youtube.com/watch?v=bntXCpXrdpo

Wednesday, April 20, 2011

കൊടവാ വിവാഹം.


ഒരു കൊടവാ വിവാഹം. (Kodava/Coorg Wedding).  കുറച്ചു പടങ്ങള്‍.


ശ്..ശ്...പുറകെ ഒരു മുഴുനീള പോസ്സ്റ്റ്‌  വരാന്‍ ഉള്ള ഗംഭീര ചാന്‍സ് ഉണ്ട്.

Tuesday, March 22, 2011

ഫന്റാസ്റ്റിക് ത്രീ..(അണ്ടര്‍ അറസ്റ്റ് )

ആ മൂന്നു എണ്ണത്തില്‍, ആ ഹീറൊയിനിന്റെ  അമ്മ, മൂന്നിനേയും എന്തൊ കുരുതകെടു ഒപ്പിചതിനു   വിളിച്ചു വഴക്ക്‌ പറയുന്ന രംഗം ആണ്, ഞാന്‍ മുകളിലെ നിലയില്‍ നിന്ന് എടുത്തത്‌.Friday, March 18, 2011

ഇനി എത്ര നാള്‍.... ?


ഒരേ മരത്തിന്റെ നിഴില്‍, ഇതേ പോലെ കൈ കോര്‍ത്ത്‌..ഒരേ കാറ്റും, ഒരേ മണ്ണം പങ്കു വെച്ച്...ഇനി എത്രെ നാള്‍ ?


ഗൂഗിള്‍ ബസ്സില്‍ വരുന്ന കമന്റ്സ് ഇവിടെ കാണാം.

Blog Archive