Monday, July 19, 2010

ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!

പ്രിയപെട്ടവരെ,


ഫസ്റ്റ് തന്നെ ഈ പരിപാടിയില്‍ സഹകരിച്ച എല്ലാവര്ക്കും ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!


നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിയ്കാന്‍ പറ്റി.  പടം ദാ... ഞാന്‍ വിചാരിച്ചത് ആ ഒരു വലിയ വെള്ള ബോക്സ്‌ ഇല്ല ?  അത്രയം കിട്ടിയാല്‍ സക്സസ് എന്നായിരുന്നു.  നോക്കുമ്പോ ഇവിടെ മുഴുവന്‍ നല്ല ആള്‍കാര്‍ !  ഇതിനെ പറ്റി മെയില്‍ അയച്ചത്, ഫോര്‍വേഡ് ചെയ്തു കിട്ടിയ ചിലരും വന്നിരുന്നു.

ആ ഫസ്റ്റ് പടം ഒരു ഗുംനെസ് കൂട്ടാന്‍ വേണ്ടി എല്ലാം മുകളില്‍ മുകളില്‍ അടുക്കി വച്ചത്.  അടുത്ത പടംസ് എല്ലാം കൂടെ ഒതുക്കി സൈഡ് ആകി വെച്ചത്.

കൊറേ ആള്‍കാര്‍ വസ്ത്രങ്ങള്‍ കഴുകി/ഡ്രൈ ക്ലീന്‍ ചെയിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്.  ചില ഡ്രെസ്സ്കള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ്‌ കോര്‍പ്പറേറ്വെയറികാള്‍ നല്ലവ.  
ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അലെങ്ങില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ്‌  ഒഴിവാകാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്.  ഫോര്‍ ഉദാഹരണം : നമുടെ പാത്രത്തില്‍ രണ്ടു  ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍കാര്‍, രണ്ടു ചിക്കന്‍ പീസ്) ഒരെണ്ണം, അടുത്ത് ഇരിയ്ക്കുന്ന കൂടപിറപ്പിന് കൊടുക്കുന്ന അതെ സ്നേഹതോടെ, നല്ലത് നോക്കിയാണ് തന്നത്. 
കൂടെ വന്നു എന്റെ ഗീര്‍വാണം ബ്രാന്‍ഡ്‌ കത്തി സഹിച്ച പ്രഫുല്‍ ആന്‍ഡ്‌ ശങ്കര്‍....സമതിച്ചു ട്ടാ.  അപാര തോലികട്ടി. (In English - Thank you.  I love you guys !ഉമ്മ )

അതെ സ്കയില് ഒരു താങ്ക്സ്...നമ്മുടെ ബൂലോകം ടീമിന് - അവര്‍ ഇതിനെ പറ്റി പത്രം വഴി നല്ല coverage തന്നു.  കൂടുതല്‍ ആള്‍കാര്‍ക്ക് ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്ന് മനസിലായി.

ഇത്  പോലെ വേറെ സ്ഥലങ്ങളിലും കളക്ഷന്‍ നടക്കും (നടത്തിയിരിയ്ക്കും....).  വിവരങ്ങള്‍ ദാ  ഇവിടെ ഉണ്ടാവും.  ബസ്സ്‌ ഫോളോ ചെയാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍, ബസ്സ്‌ ഉപ്യോഗികാത്തവര്‍, എനിക്ക് ഒരു മെയില്‍ വിടാ മതി.  നിങ്ങളുടെ സ്ഥലത്ത് കളക്ഷന്‍ നടക്കുമ്പോ അറിയികാം.  അത് പോലെ, കേരളത്തിലും പുറത്തും കളക്ഷന്‍ നടത്തുന്നവര്‍ ആ വിവരവും അറിയ്ക്കണം, ട്ടാ.

Now, just between you and me :

ഞാന്‍ ഈ പരിപാടി പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോ എന്റെ ചുള്ളത്തി വിചാരിച്ചത് കൊറച്ചു മാത്രെമേ കിട്ടൂ, അത് വീട്ടിന്റെ ഒരു മൂലയില്‍ രണ്ടു തുണി കവര്‍ ആയി തല്‍കാലം ഇരുനോള്ളും എന്നാ.  ഞാന്‍ തിരിച്ചു വന്നു, ഫസ്റ്റ് ഒരു ചെറിയ ബോക്സ്‌ പൊക്കി കൊണ്ട് അകത്തു കേറി.  മൂപ്പര്‍ കണ്ണ് തള്ളി, "ഹോ...ഒരു ബോക്സ് ഫുള്‍ കിട്ട്യാ ....ഗുഡ് !!!  "

കുറച്ചു കഴിഞ്ഞപ്പ, ദാ വരുന്നു അടുത്ത ഒരു ചെറിയ ബോക്സ് വിത്ത്‌ നാലഞ്ചു  കവര്‍.  അപ്പൊ "ഹോ...ഇതും ഉണ്ടോ.  നല്ല response ആയിരുന്നു, അല്ലെ" കണ്ണ് അഗെയിന്‍ തള്ളല്‍.

അത്കഴിഞ്ഞു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു ഞാന്‍മെല്ലെ പോയി ഏറ്റവം വലിയ, ആ വെള്ള ബോക്സ് പോകി കൊണ്ട് വന്നു.  എന്റെചുള്ളത്തിയുടെ ആള്‍റെഡി തള്ളിയ കണ്ണ് പിന്നെയും തള്ളാന്‍ സ്പയിസ്‌ ഇല്ലാത്തതു കൊണ്ട്, കണ്ണ്  ഊരി ഒരു കവറില്‍ ഇട്ടു കയ്യില്‍ തൂക്കി പിടിച്ചു.
Post a Comment

Blog Archive