ഒന്നായ സ്റ്റേറ്റ് ഇപ്പം രണ്ടു ആകുന്നു. ഇത് നല്ലതോ ചീത്തയോ ? ആ ..നമുക്ക് ഇപ്പം പറയ്യാന്‍ പറ്റൂല്ല. കാത്തിരുന്നു കാണാം. ഇതിന്റെ ഹിസ്റ്ററി തപ്പി ചെന്നപ്പോള്‍ കണ്ട കുറച്ച് വിവരങ്ങള്‍ (ഒരു മാക്രിഫിക്കേഷന്‍) പണ്ട്, ഇന്നാ പിടിച്ചോ ഫ്രീഡം എന്ന് പറഞു സായിപ്പ് പോയപ്പോള്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാട്ടു രാജ്യങ്ങൾ എല്ലാം കൂടി ഓടി നടന്നു യോജിപ്പിച്ചു . നമ്മുടെ ഹൈദരാബാദ് നവാബിനു (ഒസമാന്‍ അലി ഖാന്‍- മൂപ്പര്‍ക്ക് 40 ല്‍ അധികം മക്കള്‍ ഉണ്ടായിരിന്നു.) ഒരു ബെസ്റ്റ് റൈറ്റ് ഹാന്‍ഡ് ഉണ്ടായിരുന്നു -ഖാസിം Razvi. പുള്ളിക്കാരന്‍ ഹൈദരാബാദ് പാകിസ്താന്റെ കൂടെ ചേര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങി. (മൂപ്പരുടെ ഒരു സാമ്പിള്‍ ഡയലോഗ് "India thinks that if Pakistan attacks her, Hyderabad will stab her in the back. I am not so sure we would not"). മൂപ്പര്‍ കൊറേ ആൾക്കാരെ ചേര്‍ത്ത് Razakar എന്ന പേരില്‍ നവാബിനെ സപ്പോര്‍ട്ട് ചെയ്തു, അത് ഒരു മുസിലീം രാഷ്ട്രം ആകാന്‍ ഇറങ്ങി. പാകിസ്താനില്‍ നിന്ന് തോക്കും പൊട്ടാസും,പടക്കവും ഇറക്കുമതി നടത്തി, പകരം പണ...