Skip to main content

Identity theft - ഉവ്വാ ....

Identity എങ്ങനെ അടിച്ചു മാറ്റും ? എന്‍റെ Identity ആരെങ്ങിലും സ്റ്റീല്‍ ചെയ്തു എന്ന് വിചാരിക്കൂ. അതിനു ശേഷവും ഞാന്‍ എന്‍റെ അച്ചന്റെയും അമ്മയുടെയും സീമന്ത പുത്രന്‍ തന്നെ അല്ലെ ? എന്‍റെ ഭാര്യയുടെ കാതല്‍ മന്നന്‍ (aka കണ്കണ്ട ദൈവം ) തന്നെ അല്ലെ ? Identity theft നടന്ന ശേഷവും ഞാന്‍ ഞാന്‍ തന്നെ അല്ലെ ? പിന്നെ എങ്ങനെ Theft നടന്നു എന്ന് പറയും ?

സാധാരണആയി ഡേറ്റ് ഓഫ് ബര്‍ത്ത്, അമ്മയുടെ പേര്, അഡ്രസ്‌, ഫോണ്‍ നമ്പര്‍ തുടങിയ, പാന്‍ കാര്‍ഡ്‌ നമ്പര്‍ തുടങിയ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ അടിച്ചു മാറ്റി ആണ് ഈ കലാപരിപാടി നടകുനതും, നമ്മുടെ ബാങ്ക് ബാലന്‍സ് കാലി ആകുനതും. ഈ വക പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് ആരെങിലും കാശ് അടിച്ചു മാറ്റിയാല്‍, ബാങ്കുകള്‍ ഉത്തരവാദ്ടി അല്ല, കാരണം, account holder ഈ വിവരങ്ങള്‍ സേഫ് ആയി സൂക്ഷികണം എന്നാണ് ബാങ്ക് പറയുക. എന്ന് വെച്ചാല്‍, കാശ് പോയാല്‍, പോയത് തന്നെ, ബാങ്ക് ഉത്തരവാദി അല്ല.

പക്ഷെ, ഈ പറയുന്ന എല്ലാ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍, നാം എന്നും ഉപയോഗികുനതും, നമ്മുടെ ഓഫ്സില്‍ അലെങ്ങില്‍ friend circle ഉള്ള ഒരുവിധം എല്ലാവര്ക്കും അറിയുന്ന കാരിയം ആണ്. West Side, Shopper's Stop, Life Style തുടങ്ങി, ഇന്ത്യന്‍ ഓയില്‍ loyalty കാര്‍ഡ് വരെ എല്ലാ കാര്‍ഡിനും അപ്ലൈ ചെയുമ്പോള്‍ നമ്മള്‍ എഴുതി കൊടുക്കുന്ന വിവരങ്ങള്‍ ആണ്. ഈ കടകളില്‍ നിക്കുന്നവര്‍ക് കാര്‍ഡ്‌ നമ്പര്‍, ബാക്കി പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ കിട്ടാന്‍ ഒരു വിഷമവും ഇല്ല. അത് പോലെ തന്നെ, ഒരു ഫോണ്‍ connection കിട്ടാന്‍ ശ്രമികുമ്പോള്‍. ECS ഉപയോഗിക്കു എന്ന് ബാങ്കും ഫോണ്‍ കമ്പനിയും പറയും. അതില്‍ ബാങ്ക് ഇന്‍ഫര്‍മേഷന്‍ ഉണ്ടാകും, connection application നോക്കിയാല്‍, ബാക്കി പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ കിട്ടും.

പിന്നെ, ബാങ്കിലെ കാള്‍ സെന്‍റെര്‍ ജോലികാര്‍ക്ക് ഈ എല്ലാ വിവരങല്ലും അവരുടെ വിരല്‍ തുമ്പില്‍. ആള്‍കാരെ recruit ചെയുമ്പോള്‍, ബാങ്കുകള്‍ (ഒരുവിധം എല്ലാ കോര്‍പ്പറേറ്റ് കമ്പനികളും ) ജോലികാരുടെ ബാക്ക് ഗ്രൌണ്ട് ചെക്ക് ചെയ്യും, പക്ഷെ അതും ബാങ്ക് ഡയറക്റ്റ് ചെയുനത് അല്ല, അത് തേര്‍ഡ് പാര്ടിയ്ക് ഔട്ട്‌ സോര്‍സ് ചെയ്തിരിക്കുകയ്യയിരുക്കും.

പുതിയ അക്കൌട് തുടങ്ങുക, ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുക, Loans, Credit Card തുടങിയ ജോലികളും ബാങ്ക് ഔട്ട്‌ സോര്‍സ് ചെയുന്നു. ഈ വര്‍ക്ക്‌ ചെയ്നത് ഡയറക്റ്റ് sale agents ആണ്. ഈ agent മാരുടെ അഡ്രസ്‌, ബാക്ക് ഗ്രൌണ്ട് ഒന്നും ബാങ്ക് ചെക്ക് ചെയുന്നില്ല. അതെ സമയം, നമ്മുടെ എല്ലാ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ ഇവരുടെ കൂടെ ഷെയര്‍ ചെയാന്‍ ബാങ്ക് നമ്മളെ നിര്‍ബന്ധിക്കുന്നു !! പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ ആരെങ്ങിലും മിസ്സ്‌ യുസ് ചെയ്‌താല്‍ ഉത്തരവാദി നമ്മളും ! അത് എങ്ങനെ ?

ഞാന്‍ ഒരു നൂറു രൂപ ബാങ്കില്‍ ഇട്ടാല്‍, deposit നടന്ന നിമിഷം മുതല്‍ അത് ബാങ്കിന്റെ കാശ്‌ അല്ലെ ? ഞാന്‍ ആ നൂറു രൂപ deposit ചെയ്തു, പുറത്തു, ചായ കുടികുമ്പോള്‍, ഒരു ചുള്ളന്‍ വന്നു കാഷ്യര്‍ ചേട്ടനെ കത്തി കാണിച്ചു എന്‍റെ നൂറു രൂപ കൊണ്ട് പോയാല്‍, ആരാ responsible ഫോര്‍ മൈ നൂറു രൂപ ? ബാങ്ക് അല്ലെ ? Identity തെഫ്റ്റ്‌ നടകുമ്പോള്‍, കത്തിയ്ക് പകരം എന്‍റെ ഡേറ്റ് ഓഫ് ബര്‍ത്ത്, ജാതകം തുടങിയവ കാണിക്കുന്നു.

നിത്യ ജീവിതത്തില്‍ പാസ്സ്‌വേര്‍ഡ്‌ നമ്മള്‍ ഷെയര്‍ ചെയാറില്ല. പക്ഷെ, പിന്‍ നമ്പര്‍ / പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തന്നെ ഐഡന്റിറ്റി തെഫ്റ്റ്‌ ഉപയോഗിച്ചു കാശ്‌ അടിച്ചു മാറ്റാം.

ഒരു സിമ്പിള്‍ example : details മനസിലാകി, ചേഞ്ച്‌ ഓഫ് അഡ്രസ്‌ കൊടുത്ത ശേഷം, കാള്‍ സെന്ററില്‍ വിളിച്ചു പുതിയ കാര്‍ഡ്‌ വരുത്തിയാല്‍ പോരെ ? ചേഞ്ച്‌ ഓഫ് അദ്ദ്രെസ്സിനു റിക്വസ്റ്റ് ചെയുമ്പോള്‍ ബാങ്ക് നമ്മുടെ പോസ്റ്റില്‍ പറഞ കാരിയങള്‍ മാത്രമേ ചെക്ക്‌ ചെയൂ.

ഒരുപാട് സെക്യൂരിറ്റി വേണ്ട, effective ആയിട്ടുള്ള solution. ബയോമെട്രിക്, കൂടെ pre-fixed ആയിട്ടുള്ള രണ്ടോ മൂനോ ഫോണ്‍ നമ്പര്‍/MAC address എനിവിടങളില്‍ നിന്നുള്ള റിക്വസ്റ്റ് മാത്രം honor ചെയുക (for higher amounts or more than 'x' no: of transactions per day), കൂടെ ഒരു റിക്വസ്റ്റ് വന്നാല്‍, ബാങ്ക് തിരിച്ചു ഫോണ്‍ ചെയ്തു കണ്‍ഫേം ചെയ്കാ തോടങിയ സിമ്പിള്‍ കാരിയങള്‍ ചെയ്തൂടെ ?

ബാങ്ക് ഇത് ഒന്നും ചെയ്തെ, കാശ് പോയാല്‍, ഞങള്‍കു ഒരു responsibility ഇല്ലാ എന്ന് പറഞാല്‍ ശരി ആകുമോ ?ബിസിനസ്‌ പിടിക്കാന്‍ വിടുന്ന direct sales agent മാരുടെ പകുതി എണ്ണം ആള്‍കാരെ ഒരു direct awareness campaign നടത്താന്‍ അയചൂടെ ?

അപ്പം, Identity തെഫ്റ്റ്‌ നടകുമ്പോള്‍ പറ്റിക്കപെടുനത് ബാങ്ക് അല്ലെ ?

Account holder ബാങ്കിനെ ഏല്‍പിച്ച പണം, ബാങ്കിനെ പറ്റിച്ചു ഒരുത്തന്‍ ( or ഒരുത്തി - i am an equal opportunity provider) കൊണ്ട് പോയാല്‍, "എടാ, നിന്റെ Identity അടിച്ചു പോയി....ബാങ്കില്‍ ഇട്ട കാശ് ഗോവിന്ദാ. We, the bank is not at all responsible, since you didn't protected your identity" എന്ന് പറയുന്നത് ശരി ആണോ ?

ഇത് തടയാന്‍ ബയോ മട്രിക്, ഇന്ദ്രജാലം, മഹേന്ദ്രാജാലം തുടങിയ ചിലവേറിയ കാരിയ്ങള്‍ ചെയാന്‍ കാശു ചിലവാക്കാന്‍ ബാങ്ക്കളക് മടി ആണോ ?


ഒരു പാവം മുറുകാന്‍ കടകാരെന്റെ അടുത്ത് പോയി, "ഡേയ്, നിന്റെ ഓപ്പറേഷന്‍/ പിള്ളാരുടെ വിവാഹം / കോളേജ് eduction ഒന്നും നടകൂല, നിന്റെ ഐഡന്റിറ്റി പോയെടാ", എന്ന് എങ്ങനെ പറഞ്ഞു മനസിലാകും ?

Identity theft നടന്നാല്‍ ബാങ്ക് ഉത്തരവാദി അല്ല എന്ന് വെച്ച്, എന്‍റെ സോഷ്യല്‍ ലൈഫില്‍ ഞാന്‍ ആരോടും എന്‍റെ പിറനാള്‍, വീട് പേര്, അച്ഛന്‍/അമ്മ ഇവരുടെ പേര് ഒന്നും പറയാതെ ജീവികണോ ?

Identity തെഫ്റ്റ്‌ ന്‍റെ കാരിയത്തില്‍ എല്ലാ വിവരവും ഞാന്‍ തന്നെ സൂക്ഷികണം എന്ന് പറയുന്നത് പോല്ലേ, നാളെ എന്‍റെ അടുത്ത് "നിന്‍റെ കാശു ഇവിടെ ഉണ്ട്, പക്ഷെ കാശ് സേഫ് ആയിരിക്കനമെങ്ങില്‍, നീ ഒരു തോക്കും കത്തിയും കൊടുവാള്ളും പിടിച്ചു ഇവിടെ വന്നു നിക്ക്. കള്ളന്‍ കൊണ്ട് പോയാല്‍, We are not responsible" എന്ന് പറഞു കളയുമോ ?

എന്താ നിങളുടെ അഭിപ്രായം ?

Update on 13th Sept 09 :
There is post in സൈബര്‍ ജാലകം about how to safe gaurd yourself, do read :

Comments

Ashly said…
ഡിയര്‍ ബ്ലോഗന്മാര്‍, ബ്ലോഗിനികള്‍ : ഇത് വായിച്ചു എന്‍റെ കാശ് പോയി എന്ന് കരുതി ആരും പടക്കം പൊട്ടിക്കാന്‍ വരണ്ടാ ... കാശ്‌ ഇല്ലാത്ത അകൌന്ട്‌ില്‍ എന്തൂടു തെഫ്റ്റ്‌ ? കള്ളന്‍ കാശ്‌ ഇട്ടിട്ടു പിന്നെ അടിച്ചു മാറ്റണം ....Identity theft എന്ന പേരില്‍ ബാങ്കുകള്‍ നടത്തുന്ന പ്രസ്തവകള്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു തോന്നല്‍
Raveesh said…
എന്റെ അഭിപ്രായമെന്തെന്ന് വെച്ചാൽ.......

വായിച്ചില്ല.. വായിച്ചേച്ച് പറയാം :)
നന്നായിട്ടുണ്ട്‌
വീകെ said…
എല്ലാ കാര്യത്തിലും കമ്പ്യൂട്ടർ പിടി മുറുക്കുമ്പോൾ ഇങ്ങനെ ചില അപാകതകൾ വന്നു പെടും...

നേരിൽ ചെല്ലുമ്പോൾ കാഷ്യർക്കു മനസ്സിലാകും നാം ആരെന്ന്. അതിന് ഒരു ഐഡന്ററ്റിയും ആവശ്യമില്ല.

കമ്പൂട്ടറിന് അത്തരം ഒരു സെൻസിങ് പവർ വരുന്നതു വരെ നാം കരുതിയിരിക്കെ നിർവ്വാഹമുള്ളു.

ആശംസകൾ.
അല്ല ക്യാപ്റ്റാ..ഈ പറഞ്ഞ സാധനങ്ങള്‍ മാത്രം മതിയോ കാശ് അടിച്ചു മാറ്റാന്‍ . ബാങ്ക്‍ എ റ്റി എം , ഓണ് ലൈന്‍ ബാങ്കിംഗ് എന്നിവയ്ക്ക് രഹസ്യ നമ്പരുകള്‍ ഇല്ലേ. പാസ് വേര്‍ഡുകള്‍ ഇല്ലേ. അതൊക്കെ കള്ളന്റെ കൈയ്യില്‍ കിട്ടിയാലല്ലേ കാശ് അടിച്ചു മാറ്റപ്പെടൂ..അതൊക്കെ സാധാരണഗതിയില്‍ ഷെയര്‍ ചെയ്യേണ്ടി വരാറുണ്ടോ നിത്യ ജീവിതത്തില്‍ .
Ashly said…
ഡിയര്‍ രഞ്ജിത്ത്,

കറക്റ്റ്. നിത്യ ജീവിതത്തില്‍ പാസ്സ്‌വേര്‍ഡ്‌ നമ്മള്‍ ഷെയര്‍ ചെയാറില്ല. പക്ഷെ, പിന്‍ നമ്പര്‍ / പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ തന്നെ ഐഡന്റിറ്റി തെഫ്റ്റ്‌ ഉപയോഗിച്ചു കാശ്‌ അടിച്ചു മാറ്റാം.

ഈ കള്ളന്മാരുടെ ലോകം വളരെ വലുത്‌ ആണ്. ഈ ലിങ്ക് ഒന്ന് നോക്കുമോ :

http://en.wikipedia.org/wiki/Credit_card_fraud#Identity_theft

ഒരു സിമ്പിള്‍ example : details മനസിലാകി, ചേഞ്ച്‌ ഓഫ് അഡ്രസ്‌ കൊടുത്ത ശേഷം, കാള്‍ സെന്ററില്‍ വിളിച്ചു പുതിയ കാര്‍ഡ്‌ വരുത്തിയാല്‍ പോരെ ? ചേഞ്ച്‌ ഓഫ് അദ്ദ്രെസ്സിനു റിക്വസ്റ്റ് ചെയുമ്പോള്‍ ബാങ്ക് നമ്മുടെ പോസ്റ്റില്‍ പറഞ കാരിയങള്‍ മാത്രമേ ചെക്ക്‌ ചെയൂ
Unknown said…
ഇതിപ്പം... ചേട്ടന്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം നൂറ് ശതമാനോം കറക്ട്... പക്ഷേങ്കി ആ മണ്ടന്‍മാരെ എങ്ങനാ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണെ...
നല്ലത് നമ്മുടെ ക്യാപ്റ്റന്‍ പറഞ്ഞപോലെ അക്കൌണ്ട് ബാലന്‍സ് സീറോ ആക്കി വെക്കുന്നത് തന്നെയാണെന്ന് തോന്നുന്നു...!
ഞാന്‍ ഒരു ഹാഫ്‌ കള്ളന്‍ ആയ കാരണം ഇത് വരെ ആരുടേം ഐഡന്റിറ്റി മോട്ടിച്ചിട്ടില്ല .!.
ക്യാപ്റ്റന്‍ പറഞ്ഞ കാര്യം അക്ഷരം പ്രതി ശരിയാ .. അത്യാവശ്യമായി ബയോമെട്രിക് മായാജാലം ബാങ്ക് കാര്‍ എങ്കിലും പ്രയോഗത്തില്‍ വരുത്തണം .. ലവന്മാര്‍ ആ ഫീ ഈ ഫീ എന്നും പറഞ്ഞു നാട്ടുകാരെ എന്തോരമാ പറ്റിക്കുന്നെ !
എന്റെ അക്കൗണ്ട്‌ ല്‍ സീറോ ബാലന്‍സ് ആണേ..:)...
ഇപ്പൊ എല്ലാം ഹൈ-ടെക് എന്ന കാര്യം ബാങ്കും മനസ്സില്ലാക്കിയാല്‍ നന്ന്!..
Calvin H said…
വേറെ പ്രശ്നമൊന്നുമില്ല. ഒരുപാട് സെക്യൂരിറ്റി വെച്ചാൽ അവസാനം അകൌണ്ട് ഹോൾഡർക് തന്നെ ഒരു നൂറ് രൂപ എടുക്കാൻ പറ്റാതെ ആ‍വും. എല്ലാത്തവണയും നൂറ് രൂപാ എടുക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പി വില്ലേജ് ആപ്പീസിൽ നിന്ന് അറ്റസ്റ്റ് ചെയ്യിച്ച് കൊണ്ട് പോണ്ട അവസ്ഥ...

പക്ഷേ ഇപ്പോഴത്തെ സെക്യൂരിറ്റി പോരാ ന്ന് തന്നെ എന്റേയും അഭിപ്രായം
Ashly said…
Dear കാല്‍‌വിന്‍,
ഒരുപാട് സെക്യൂരിറ്റി വേണ്ട, effective ആയിട്ടുള്ള solution. ബയോമെട്രിക്, കൂടെ pre-fixed ആയിട്ടുള്ള രണ്ടോ മൂനോ ഫോണ്‍ നമ്പര്‍/MAC address എനിവിടങളില്‍ നിന്നുള്ള റിക്വസ്റ്റ് മാത്രം honor ചെയുക (for higher amounts or more than 'x' no: of transactions per day), കൂടെ ഒരു റിക്വസ്റ്റ് വന്നാല്‍, ബാങ്ക് തിരിച്ചു ഫോണ്‍ ചെയ്തു കണ്‍ഫേം ചെയ്കാ തോടങിയ സിമ്പിള്‍ കാരിയങള്‍ ചെയ്തൂടെ ?

ബാങ്ക് ഇത് ഒന്നും ചെയ്തെ, കാശ് പോയാല്‍, ഞങള്‍കു ഒരു responsibility ഇല്ലാ എന്ന് പറഞാല്‍ ശരി ആകുമോ ?ബിസിനസ്‌ പിടിക്കാന്‍ വിടുന്ന direct sales agent മാരുടെ പകുതി എണ്ണം ആള്‍കാരെ ഒരു direct awareness campaign നടത്താന്‍ അയചൂടെ ?
nalini said…
താങ്കൾ പറഞ്ഞതു ശരിയാണ്..
നന്ദി...ആശംസകൾ !!
സത്യത്തില്‍ ഇവിടെ വന്നത് താങ്കളുടെ തന്നെ മറ്റൊരു ബ്ലോഗ് കണ്ടിട്ടാണ് "എന്‍റെ ബ്ലോഗ്ഗും അടിച്ച് മാറ്റി"..അത് വായിച്ചപ്പോള്‍ അടിച്ച് മാറ്റല്‍ ഇവടെം ഉണ്ടെന്നു തോന്നിയത് കൊണ്ട് ...എന്താണ് അടിച്ച് മാറ്റിയത്‌ എന്ന് നോക്കാം എന്ന് വിചാരിച്ചു .താങ്കള്‍ പങ്കിട്ട ഉത്കണ്ട ശരിയാണെങ്കില്‍ വളരെ ഗുരുതരം ആണല്ലോ മാഷേ കാര്യങ്ങള്‍ ...പിന്നെ നമ്മുടെ അക്കൗണ്ട്‌ കാലിയ.ഇന്നു പൈസ വരും അത് നാളെ കടം വാങ്ങിയ മറ്റൊരു ബാങ്കിലേക്ക് പൊക്കോളും ......
Ashly said…
There is post in സൈബര്‍ ജാലകം about how to safe gaurd yourself, do read :
http://www.cyberjalakam.com/cyber-security/158-atm-credit-card-frauds-annd-phishing.html
ആകുലതകള്‍ വ്യാകുലതകള്‍.. എന്താ ഇപ്പോ ചെയ്യുക.. കൂടുതല്‍ കാശുണ്ടായാലും പ്രോബ്ലം തന്നെ.
എന്റമ്മേ കേട്ടിട്ട് പേടിയാകുന്നു..ഇതൊക്കെ ശരിയാണോ ക്യാപ്ടാ

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...