Friday, December 11, 2009

ഹൈദ്രബാദില്‍ എന്താ പ്രശ്നം ?

ഒന്നായ സ്റ്റേറ്റ് ഇപ്പം രണ്ടു ആകുന്നു.  ഇത് നല്ലതോ ചീത്തയോ ?  ആ ..നമുക്ക് ഇപ്പം പറയ്യാന്‍ പറ്റൂല്ല.  കാത്തിരുന്നു കാണാം.  ഇതിന്റെ ഹിസ്റ്ററി തപ്പി ചെന്നപ്പോള്‍ കണ്ട കുറച്ച് വിവരങ്ങള്‍ (ഒരു മാക്രിഫിക്കേഷന്‍)

പണ്ട്, ഇന്നാ പിടിച്ചോ ഫ്രീഡം എന്ന് പറഞു സായിപ്പ് പോയപ്പോള്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍  നാട്ടു രാജ്യങ്ങൾ  എല്ലാം കൂടി ഓടി നടന്നു യോജിപ്പിച്ചു .  നമ്മുടെ ഹൈദരാബാദ് നവാബിനു (ഒസമാന്‍ അലി ഖാന്‍- മൂപ്പര്‍ക്ക് 40 ല്‍ അധികം മക്കള്‍ ഉണ്ടായിരിന്നു.) ഒരു ബെസ്റ്റ് റൈറ്റ് ഹാന്‍ഡ്‌ ഉണ്ടായിരുന്നു -ഖാസിം  Razvi. 

പുള്ളിക്കാരന്‍  ഹൈദരാബാദ് പാകിസ്താന്റെ കൂടെ ചേര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങി.  (മൂപ്പരുടെ ഒരു സാമ്പിള്‍ ഡയലോഗ് "India thinks that if Pakistan attacks her, Hyderabad will stab her in the back. I am not so sure we would not").  മൂപ്പര്‍ കൊറേ ആൾക്കാരെ ചേര്‍ത്ത് Razakar എന്ന പേരില്‍ നവാബിനെ സപ്പോര്‍ട്ട് ചെയ്തു, അത് ഒരു മുസിലീം രാഷ്ട്രം ആകാന്‍ ഇറങ്ങി.  പാകിസ്താനില്‍ നിന്ന് തോക്കും പൊട്ടാസും,പടക്കവും ഇറക്കുമതി നടത്തി, പകരം പണം ആന്‍ഡ്‌ പണ്ടം അങ്ങോട്ട്‌ export  നടത്തി.

ഒരു ഓഫ്‌  :  ഈ ഇറക്കുമതി കയറ്റുമതി നടത്തി കൊടുത്തത് ഒരു സായിപ്പ് ചുള്ളന്‍ ആണ്.  Sidney  Cotton.  ഒന്നാം തരം വെടി മരുന്ന് ബ്രാന്‍ഡ്‌ പുലി ! (http://www.adastron.com/lockheed/electra/sidcotton.htm)

1941census പ്രകാരം 85% ഹൈദരാബാദ് (Andra) ആള്‍ക്കാര്‍ ഹിന്ദുക്കള്‍ ആയിരുന്നു.  പക്ഷെ എല്ലാ കീ position ല്‍ ഇരിക്കുന്നവര്‍ മുസിലിം മത വിഭാഗത്തില്‍ പെടുന്നവര്‍ ആയിരുന്നത് കൊണ്ട്,  ഇന്ത്യയുടെ ഭാഗം ചേരണം എന്ന പൊതു വികാരം മാനിക്കപ്പെട്ടില്ല.  ഖാസിം, ഭരിക്കുന്ന നവാബിനെ  ഇന്ത്യക്ക് എതിരെ നിര്‍ത്തി, നവാബിന്റെ പട്ടാളത്തെയും, Razakar മാരെയും ഇന്ത്യന്‍ പട്ടാളവും ആയി ഒരു അഞ്ചു ദിവസ യുദ്ധത്തില്‍ തള്ളി ഇട്ടു.  ഇന്ത്യന്‍ പട്ടാളം വന്നു പാടും പാടി നവബിനെയും Razakar മാരെയും വരച്ച വരയില്‍ നിര്‍ത്തി.  കുറെ ആൾക്കാര്‍ മരിച്ചു, നവാബിന്റെ എല്ലാ ഗാസും പോയി, ഖാസിം കുറച്ച് നാള്‍ ഹൌസ് അറസ്റ്റ്ല്‍ ഇരുന്നു, പിന്നെ അടുത്ത വണ്ടിയ്ക്ക് പാകിസ്ഥാനില്‍ എത്തി.

ഒരു ഓഫ്‌ :  മുകളിലത്തെ ഓഫീലെ സായിപ്പ് ഉണ്ടല്ലോ, ചുള്ളന്‍ നമ്മുടെ കൊറേ പാലം ബോംബിട്ടു ലെവല്‍ ആക്കി.  അതിന്റെ പേരില്‍ തിരിച്ചു ബിലാത്തിയില്‍ എത്തിയപ്പോള്‍, അവിടത്തെ സര്‍ക്കാര്‍  200 പൌണ്ട് ഫൈന്‍ അടപ്പിച്ചു.

അങ്ങനെ എല്ലാ കാര്യവും ഒരു ലെവല്‍ ആക്കി.  എന്നിട്ട്, States Reorganization Commission (aka  Fazal Ali Commission) എല്ലാം വിശകലനം ചെയ്തു, ഇത് രണ്ടു സംസ്ഥാനം ആക്കണം എന്ന് നിർദ്ദേശിച്ചു.  പക്ഷെ ഡല്‍ഹി തീരിമാനം ഒറ്റ സ്റ്റേറ്റ് മതി എന്നായിരുന്നു.  അങ്ങനെ 1956 Nov 1st നു ആന്ധ്ര പ്രദേശ് നിലവില്‍ വന്നു.

പക്ഷെ, തെലുങ്കാന ആൾക്കാര്‍ പ്രശ്നം ഉണ്ടാക്കാതിരിക്കാനും, അവര്‍ക്ക് പ്രശ്നം ഉണ്ടാവാതിരിയ്ക്കാനും വേണ്ടി, Gentlemen's agreement of Andhra Pradesh എന്ന ഒരു അഗ്രിമെന്റ് ഉണ്ടാക്കി.  അതില്‍, തെലുങ്കാന ആള്‍ക്കാര്‍ക്ക് വിവേചനം ഉണ്ടാവാതിരിക്കാൻ ഉള്ള എല്ലാ വകുപ്പും ഉണ്ടായിരുന്നു.  പക്ഷെ അത് വെള്ളത്തില്‍ കടും കളറില്‍ വരച്ച ഒരു വര മാത്രം ആയി.  അങനെ, 1969 മുതല്‍ പ്രക്ഷോഭം തുടങ്ങി.

പിന്നെ, 1990 ല്‍ BJP തെലുങ്കാന സ്റ്റേറ്റ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞു, പക്ഷെ, കൂടെ ഉള്ള Telugu Desam Party സമ്മതിച്ചില്ല.  അങ്ങനെ 1990 ല്‍ BJP പറ്റിച്ചു.  പിന്നെ കോണ്‍ഗ്രസ്‌ വിടുമോ ? 2004 ല്‍ അവരും ഇതേ ഓഫര്‍ കൊടുത്തു പറ്റിച്ചു.

2008 ല്‍, തെലുങ്കാന ആള്‍കാര്‍ സ്വയം ഒരു സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചു, പിന്നെ കേസ് ആയി, തല്ലായി ആകെ പൊകഞ്ഞു.

എന്തായാലും ഇപ്പം സ്റ്റേറ്റ് തെലുങ്കാന സ്റ്റേറ്റ് ഉണ്ടാകാന്‍ ഉള്ള ഒരുവിധം എല്ലാ തടസവും മാറി എന്ന് തോന്നുന്നു.

നല്ല രീതിയില്‍ നടത്തി കൊണ്ട് പോകാനും , ഭരിക്കാനും ചെറിയ സംസ്ഥാനം ആണ് നല്ലത് എന്നെല്ലാം വായിച്ചു.  അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.  അല്ലാതെ, ഒരു പുതിയ സെറ്റ് ചീഫ് മിനിസ്ടര്‍, മന്ത്രിമാര്‍, ഭരണപക്ഷം, പ്രതിപക്ഷം എന്നെല്ലാം പറഞ്ഞു നാട്ടുകാരുടെ പൈസ കൊണ്ട് നാടകം കളിയ്ക്കാന്‍ ഉള്ള പുതിയ വേദി ആയി തീരാതിരിക്കട്ടെ.

മുകളില്‍ പറഞ്ഞ ഖാസിം അളിയന്റെ ആൾക്കാര്‍ കുറച്ചു പേര്‍ ഇപ്പഴും ഹൈദരാബാദ് ഇന്ത്യയില്‍ നിന്ന് അടർത്തി മാറ്റാന്‍ കൊണ്ട് പിടിച്ചു ശ്രമിക്കുന്നു എന്ന് കേട്ടു.  അതിനും, അവിടുത്തെ നക്സല്‍ പ്രവര്‍ത്തനവും മറ്റും ഇത് വഴി കുറച്ചും കൂടി effective ആയി കൈകാര്യം ചെയ്യാന്‍ പറ്റും കരുതുന്നു.

ഇത്തവണ അക്ഷര പിശാചിനെ പിടിച്ചു മരത്തില്‍ തറച്ചത് : ടെക്സാസ്  മുറ്റത്ത്‌ കാല്‍വിന്‍ കത്തനാര്‍ 

Post a Comment