Skip to main content

നമ്മക്ക് റ്റാറ്റാ പൂവാം ?

ലോങ്ങ്‌ ട്രിപ്പ്‌ നാല് ചക്ര ശകടത്തില്‍ പോകുന്ന ചക്കര കുട്ടന്‍സ്‌ ആന്‍ഡ്‌ കുട്ടീസ് - ആപ് കേലിയെ ഏക്‌  യാത്ര പ്രിപ്രേഷന്‍ ഗൈഡ്.
ഇതില്‍ ഉള്ള കൊറേ points എല്ലാവര്ക്കും അറിയുനതായിരിക്കും, even then....

1. വണ്ടിയുടെ മാനുവല്‍ നോക്കി, Engine Oil, Coolant, Break fluid, water for wiper etc ചെക്ക്‌ ചെയുക.  കൂടെ, ഗ്ലാസ്‌, മിറര്‍ എല്ലാം ക്ലീന്‍ ആണ് എന്ന് ഉറപ്പു വരുത്തുക.
2. Tyre pressure - ഞാന്‍ nitrogen ആണ് ഉപയോഗിക്കുനത്.   മെയിന്‍ advantage, ഇടയ്ക്  ഇടയ്ക്  pressure check ചെയ്യണ്ട , ഒരു വിധം ചെറിയ പഞ്ചര്‍ ആയാലും നോ issues, tyre  വേഗം ചൂടാവില്ല.  ബാംഗ്ലൂരില്‍  ഒരു ടയര്‍ ഫില്‍ ചെയാന്‍ Rs.25/- to 30/-
3. വണ്ടി സര്‍വീസ് കഴിഞ്ഞു വന്ന ഉടനെ ലോങ്ങ്‌ ഡ്രൈവ് ചിലപ്പോള്‍ പ്രശ്നം  ഉണ്ടാക്കാം.  കുറച്ച് ഓടിച്ച ശേഷം യാത്ര സ്റ്റാര്‍ട്ട്‌ ചെയുക.   Better, give for service two or 3 days earlier to trip.
4. Google മാപ് പോലത്തെ സൈറ്റ് നോക്കി വഴി ഒരു പരിചയം ആക്കുക.  പിന്നെ, ഒരു സൈറ്റ് മാത്രം നോകരുത്, അത് പോലത്തെ വേറെ രണ്ടോ മൂന്നോ സൈറ്റ് കൂടെ റെഫര്‍ ചെയുക.  കാരണം, amount of data is huge, so there is a possibility or error (some thing missing or some thing  wrongly mentioed etc)

5. വണ്ടിയുടെ documents, driving license etc മറന്നാല്‍ വിവരം അറിയും!!
6. യാത്രകാരുടെ പേര്, ബ്ലഡ്‌ ഗ്രൂപ്പ്‌, വീടിലെ കോണ്ടാക്റ്റ് നമ്പര്‍,ഏതെങ്കിലും  മരുന്ന്‍ അലര്‍ജി ഉണ്ടെങ്കില്‍  ആ വിവരം etc രണ്ടോ മൂന്നോ പ്രിന്റൌട്ട് എടുത്തു ഒരു പ്ലാസ്റ്റിക്‌ കവറില്‍ ഇട്ട്, വണ്ടിയുടെ വേറെ വേറെ സ്ഥലത്ത് വെയ്ക്കുക. (also, you can carry one copy in pocket).  ഡ്രൈവര്‍ സീറ്റിന്റെ ബാക്കിലെ പോക്കറ്റില്‍ ഒരെണ്ണം വെയ്ക്കാന്‍ മറക്കണ്ട, ട്ടോ .
7. ഒരു പത്തു മീറ്റര്‍  (min) നീളം ഉള്ള സ്ട്രോങ്ങ്‌ പ്ലാസ്റ്റിക്‌ കയര്‍  (വണ്ടി വലിയ്കാണോ, വേറെ വണ്ടിയെ ഹെല്പ് ചെയന്നോ, വഴിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍  കെട്ടി വെയ്ക്കാന്‍ അങ്ങനെ  പല ഉപയോഗം ഉണ്ട്.)
8. ഫോണ്‍ (with റോമിംഗ്), ക്യാമറ, പിന്നെ ഇതിന്റെ എല്ലാം charger.
9. ഒരു നല്ല Polaroid Eye wear - എന്തിനാ എന്ന് ചോദിച്ചാല്‍, ഇതാ ഇത് നോക്ക് . (Update Nov 2012 :  This video is not available, since they removed the file) (ഡ്രൈവിംഗ് വീഡിയോ മാത്രമേ നോക്കാന്‍ പാടുള്ളൂ, ബീച് വീഡിയോ നോക്കരുത് :)  അത് കുറച് വിലകൂടിയ( Rs.3000 + ) സംഭവം ആണ്, പക്ഷെ ഫാസ്റ്റ് ട്രാക്ക് ഇതിന്റെ കുറച്ച് വില കുറഞ്ഞ മോഡല്‍ ഇറക്കുനുണ്ട്. (I think from 800 to 1500 range)
പവര്‍ ഉള്ള കണ്ണട ഉപയോഗിക്കുന്നവര്‍ ‍, ഒരു എക്സ്ട്രാ പെയര്‍ എടുത്താല്‍ നന്നായിരിക്കും.  


10. ഒരു എക്സ്ട്രാ ടയര്‍ ട്യൂബ്, (Or the kit for tubeless, in most of the remote or highway area, it is hard to find a shop who can fix tubeless)
11. ഒരു കഷണം  ഹാര്‍ഡ് പ്ലൈവുഡ്.  നിരപ്പില്ലാത്ത അല്ലെങ്കില്‍  മണല്‍ ഉള്ള സ്ഥലത്ത് ടയര്‍ മാറ്റാന്‍ ജാകി വെയ്കാന്‍ ബുദ്ധിമുട്ട് ആണ്.  അപ്പോള്‍, ടപ്പേ എന്ന് നമ്മുടെ പ്ലയ് വുഡ് തറയില്‍ വെച്ച്, അതിനു മുകളില്‍ ജാകി പ്രതിഷ്ടിക്കുക.
12. ഡ്യൂപ്ലിക്കേറ്റ്‌ കീ വേറെ ഒരാളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. (never keep them in the bag, which is already in side the vehicle)
13. രണ്ടു സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്‌, പ്ലാസ്റ്റിക്‌ ബോട്ടില്‍, ഒരു ചെറിയ കത്തി പിന്നെ കുറച്ചു പ്ലാസ്റ്റിക്‌ കവറുകള്‍.  വേസ്റ്റ് എപ്പോളും വേസ്റ്റ് ഇടണ്ട സ്ഥലത്ത് മാത്രം കളയുക. (road sides are not waste disposal units)
14.  മഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റ്. പണ്ട് സ്റ്റാര്‍ ഉണ്ടാക്കാനും മറ്റും ഉപ്യോഗികൂലെ, അത് തന്നെ.  മഞ്ഞു, മഴ ഉള്ളപോള്‍, ഫോഗ് ലൈറ്റ് ഇല്ലാത്തവര്‍ ഈ പേപ്പര്‍ ഹെഡ് light ല്‍  പിടിപ്പിച്ചാല്‍, ഒരു പരിധി (not 100%) വരെ ബെറ്റര്‍ വിഷന്‍ കിട്ടും. (fog ലൈറ്റ് ഉള്ളവര്‍ ഇത് ചെയണ്ടാ, ട്ടോ )
15. ഒരു iron റോഡ്‌-(max ഒരടി നീളം) - ഇത് അങ്ങ് ബാകില്‍ അല്ല, കൈ എത്തും ദൂരത്തു വെയ്ക്കുക. (വടി തല്ലാന്‍ അല്ല.  Keep a weapon only if you are trained to use it and know when to use it.  In this case :  You saw an accident, and want to brake the glass to save the people inside etc..etc..etc..)

16. ഒരു പത്തു മീറെര്‍ നീളം വരുന്ന ഒരു പ്ലാസ്റ്റിക്‌ ട്യൂബ്. -  (in case if you want to give/take some petrol/diesel)
17. ഒരു നല്ല ടോര്‍ച്, പേന , പേപ്പര്‍
18. ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കൂടാതെ liquid കാശ്.  പിന്നെ കുറച്ചു കാശ് ചില്ലറ ആയി വെയ്കാന്‍ മറകണ്ട.  പാര്‍ക്കിംഗ്, ടോള്‍ തുടങ്ങിയ  സ്ഥലത്ത് പെട്ടന്ന് കാര്യം കഴിയ്കാം.
19. വഴിയ്കുള്ള സര്‍വീസ് സെന്റെറുകളുടെ  അഡ്രസ്‌/ഫോണ്‍ നമ്പര്‍
20. ഡ്രൈവര്‍ വയറു നിറച്ച ഭക്ഷണം കഴിച്ച ഉടനെ യാത്ര തിരിക്കരുത്.  ഉച്ച സമയത്ത് സദ്യ ആണെങ്ങില്‍, ഞാന്‍ ഒരു പത്തു മിനിറ്റ് കൂര്‍ക്കം വലിച്ച ശേഷമേ സ്റ്റാര്‍ട്ട്‌ ചെയൂ. 

21. കോമിക് ബുക്സ്, dolls etc to keep the kids busy. (never ever keep the kids below 5 years in the front seat, if you love them. Make that as a family policy.)
22. K & N പോലത്തെ എയര്‍ ഫില്‍റ്റര്‍ ആണ് ഉപയോഗിക്കുനത് എങ്കില്‍, vacuum  cleaner എടുത്ത്...ഉശ്....എന്ന് ക്ലീന്‍ ചെയ്തെയ്ക്ക്.
23. ഒരു സോപ്പ്.  സോപ്പിടാന്‍ മാത്രം അല്ല, കൈ കഴുകാന്‍, പിന്നെ, radiator ലീക്ക് ഉണ്ടായാല്‍ അത് ക്ലോസ് ചെയാന്‍ പറ്റും (never tried)

ഒരു MS Excel ഉണ്ടാകി ഇവിടെ ഉണ്ട്http://www.4shared.com/office/lDayPNQo/Travel_Planner_Ver_10.html.  സഹായകം ആകും എന്ന് കരുതുന്നു.  ഇത് വീടിലെ കുട്ടികളെ ഏല്പിച്ചു പറഞ്ഞു  കൊടുത്താല്‍, അവര്‍ക്ക് ഒരു രസം.  പിന്നെ, responsibility ഷെയര്‍ ചെയ്തു, പ്ലാനിംഗ്/ പ്രേപ്രേഷന്‍/execution, വണ്ടിയെ പറ്റി കുറച് അറിവ് എല്ലാം ആയില്ലേ ? വിവരം കൂടും, പിന്നെ ഒരു ആഘോഷം ആയി എല്ലാവരം കൂടെ പ്ലാന്‍ ചെയ്തു
പോകുനത് ഒരു സുഖം അല്ലെ ?


പിന്നെ മഴകാലത്ത് ആണ് യാത്ര എങ്കില്‍, chage your wiper to Bosh Wiper.  എന്‍റെ wiper മാറ്റിയപ്പോള്‍, i felt like i changed the whole Windshield.  കോസ്റ്റ് Rs.320/- to 380/- in Banglore.  ടെസ്റ്റ്‌ ചെയാന്‍, we changed the wiper of a i10. We fixed a Bosh on right side, and left the other one as it is.  Then used the wiper.  Difference was mind blowing.  The side, where Bosh was fixed is as good as some one washed and cleaned the galls with water, towel and paper.  Not a single drop of water was left on the glass.  On the other side (old wiper), there were lots of water lines.


എല്ലാം, ശരി, ഇത്രയം ഐറ്റംസ് വെച്ചുകഴിഞ്ഞാല്‍ ആറ്റ് ലീസ്റ്റ് ഡ്രൈവര്‍ ചേട്ടന്/ചേച്ചി  ഇരിയ്കാന്‍ സ്ഥലം  ഉണ്ടാകൊമോ എന്ന് സംശയം ഉണ്ടോ ?  എന്‍റെ ബ്ലോഗേര്‍സ് ചുള്ളി & ചുള്ളാ...എന്‍റെ കാറില്‍ ഇനിയും കൊറേ ഐറ്റംസ് ഉണ്ട് (ഗള്‍ഫ്‌ compressed air, to fill the tire, കോമ്പസ് (പിന്നെ.. ഞാന്‍ കൊളംബസ് അല്ലെ..),12V DC to 230V AC converter (to charge Laptop), രണ്ടു multi-mobile chargers, spare bulb& fuse, multimeter, ചുറ്റിക, ബക്കറ്റ്‌, കപ്പ്‌ .....................  The funniest part is,  I have used ALL these items at lest once - or a need came at some point of time, and it was good that i had what ever I needed handy !!!


(രണ്ടു കൊല്ലം കൊണ്ട് നാല്‍പതിനായിരം കിലോ മീറ്റര്‍ വണ്ടി ഓടിച്ച അഹകാരത്തിന്റെ പുറത്തു, ഇന്റര്‍നെറ്റ്‌ വഴി ഒരു തപ്പലും നടത്തി ഉണ്ടാക്കിയ ഒരു ആക്രമണം)

അക്ഷര പിശാചുകളെ പിടിച്ചു മരത്തില്‍ തറച്ച Rev.Father BTMമറ്റതു ഹാഫ് കള്ളന്‍ അച്ഛന് ഉപകാര സ്മരണ.

അപ്ഡേറ്റ് :

ഇന്പുട്റ്റ് ഫ്രം ഒരു നാടോടി

ഒന്ന് :എയര്‍ , ഓയില്‍ , പമ്പുകള്‍ പൊട്ടിയാല്‍ കോണ്ടം കൊണ്ട് വലിച്ചു കെട്ടിയാല്‍ വര്‍ക്ക് ഷോപ്പുവരെ പുല്ലു പോലെ കൊണ്ട് പോകാം. ഇല്ലെങ്കില്‍ വഴിയില്‍ കിടക്കും അത്രന്നെ...:) 
ഭാര്യയോടു ആദ്യമേ പറഞ്ഞേക്കണം ഇല്ലേല്‍ അടി വേറെ നടക്കും. കുട്ടികള് കാണാതെ മാനേജ് ചെയ്‌താല്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു വശാവാതെ രക്ഷപ്പെടാം :) 

രണ്ടു :സുഹൃത്തിന്‍റെ അല്ലെങ്കില്‍ വാടക വണ്ടികള്‍ ആണ് കൊണ്ടുപോകുന്നത് എങ്കില്‍ തീര്‍ച്ചയായും അതിലെ ആര്‍ സി ഓണര്‍ ആരാണെന്ന് ശ്രദ്ധിക്കണം . (തെണ്ടി തമിഴന്‍ പോലീസുകാര് കഴിഞ്ഞ ലീവിന് മൂന്നാര്‍ വഴി കൊടൈ പോയി വരുമ്പോ 500 രൂപാ കൈക്കൂലി വാങ്ങിക്കളഞ്ഞു.) 

Comments

ഇനീപ്പോ ഇതിന്റെ പ്രിന്റൌട്ട് എടുക്കണം ..
പെട്രോള്‍ അടിച്ചു മാറ്റാന്‍ ഇ-സിറ്റി വഴി വരുന്നുണ്ട്.. ;-) . ജി പി എസ് ഉള്ള കാലത്ത് കോമ്പസ് കൊണ്ട് നടക്കുന്ന അങ്കിള്‍ !!!

താങ്ക്സേ .. !
ചുരുക്കിപ്പറഞ്ഞാൽ വണ്ടി വീട്ടിലിട്ടിട്ട് കെയെസാർട്ടീസി ബസിൽ പൂവാം അല്ലേ ക്യാപ്ടൻസ്?

ഇനി സീരിയസായ ഒരു കാര്യം,

പോളറോയിഡിന്റെ പ്രധാന ഗുണം യു വി റേയ്സ് പെർമനന്റായി കണ്ണിൽ അടിക്കുന്നത് മൂലമുണ്ടാവാൻ സാധ്യതയുള്ള അന്ധത തടയാനാണ്.
ഇത്ര കഷ്ടപ്പെട്ടിട്ട് പുറത്ത് പോകണ്ട കേട്ടൊ.
ഇത് കൂടി കരുതാം:
ഒരു ഗ്യാസ് അടുപ്പ്, ഗ്യാസ് കുറ്റി, പാത്രങ്ങള്‍, പലവ്യങ്ങനങ്ങള്‍, ഒരു ചാക്ക് അരി, പച്ച കറി (ഇനി വഴിക്ക് പെട്ടന്ന് ഹോടെലുകള്‍ സമരം തുടങ്ങിയാലോ...)

ഒരു generetor , 3 കാന്‍ diesel . (താമസിക്കുന്ന ഹോട്ടലിലെ കറന്റ്‌ പോയാലോ....)

ഒരു തോണി, രണ്ടു പങ്കായം (പോകുന്ന വഴിയിലെ പാലം തകര്‍ന്നാല്‍ പുഴ കുറുകെ കടക്കെണ്ടേ...)
vadavosky said…
കൊള്ളാം. ഞാന്‍ യാത്ര ചെയ്യുമ്പോള്‍
ഇത്രയും കരുതാറില്ല. ഒരു പ്രിന്റ്‌ എടുത്ത്‌ വയ്ക്കുന്നുണ്ട്‌
റൊമ്പ താങ്ക്സ് ക്യാപ്റ്റന്‍ . ഇത് പ്രിന്റ് എടുക്കുന്നു ഇപ്പോത്തന്നെ.

കണ്ണൂര്‍ , മംഗലാപുരം, കൊല്ലൂര്‍ , കാര്‍വാര്‍ വഴി ഗോവയ്ക്ക് ഈ വരുന്ന ഡിസംബര്‍ മാസത്തില്‍ കുടുംബസമേതം ഞാനൊരു ഡ്രൈവ് അടിക്കുന്നുണ്ടെന്ന് ‍ ക്യാപ്റ്റനോട് ആരെങ്കിലും പറഞ്ഞായിരുന്നോ ? :)

ഓഫ് ടോപ്പിക്ക് :‌- ഞാനൊഴികെ എല്ലാവരും പോളറോയ്ഡ് ബീച്ച് നോക്കി :) :)
ഞാനങ്ങറ്റ് തിരിച്ച് വരട്ടെ ക്യാപ്റ്റാ.. നമ്മക്ക് അടിച്ചുപൊളി ട്രിപ്പിനു പോണം :)
ക്യാപ്റ്റന്‍ ഇത് വളരെ ഉപകാരപ്രദമായി. പലപ്പോഴും... അര്വശ്യം വരുമ്പോഴേ ഇതിനെക്കുറിച്ചോര്‍ക്കാറുള്ളൂ.
jayanEvoor said…
വളരെ പ്രയോജനകരമായ പോസ്റ്റ്‌ . ...

നന്ദി !
Captain Haddock said…
സാജാ, അത് ശരി...അന്ന് വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന് പോയ ആള്‍ ഇപ്പളാ പോങ്ങുന്നെ ...അല്ലെ ..
എന്നാ പിന്നെ, Polarized ഗ്ലാസ്സിനെ പറ്റി ഇതും കൂടെ കിടക്കട്ടെ. (ഫ്രം http://www.polaroideyewear.com/polarization_whatispolarization.html)

Daylight travels in waves oscillating in all directions of three-dimensional space. Polarized light also travels, but mostly moves in two dimensions: horizontally and vertically. Vertical light brings useful information to the human eye, enabling us to see colors and contrasts, while horizontal light simply creates optical noise or glare. Where light strikes a non-metallic surface such as water it often reflects primarily in a horizontal plane. This creates a high concentration of glare which can be selectively blocked only by a good quality polarizing filter.

Polarizing lenses selectively filter out the horizontal light, thus eliminating glare. Wearing Polaroid sunglasses means:

* Glare-free vision
* Enhanced contrasts
* 100% UV protection
* Significantly less eye-fatigue
* Outstanding color perception
Captain Haddock said…
പിന്നെ,കൊസ്രാ കൊള്ളി :- "ഒരു ഗ്യാസ് അടുപ്പ്, ഗ്യാസ് കുറ്റി, പാത്രങ്ങള്..." ->

പൊന്നു മോനെ....ഇതെല്ലം എടുത്തും യാത്ര പോയിട്ടുണ്ട്. എന്ത് രസം ആണ് എന്ന് അറിയാമോ ? കാട്ടിന്റെ ഒക്കെ നടുക്ക് അടിപൊളി ആയി പാട്ട് പാടി, കഥ പറഞു, കത്തി വെച്ച്...ഡാന്‍സ് ചെയ്തു..ചിക്കന്‍ ചുട്ടു തിന്നു....ഒന്ന് പോയി നോക്ക് ...ജീവിതത്തില്‍ മറകൂലാ...

വേറെ ഒരു കാരിയം, ഒറ്റ അടിയ്ക്ക് 1000-1500 KM (one way) യാത്ര പോയി നോക്ക്, പല പല സാധനഗളും വേണ്ടി വരും. അതും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആയിരിക്കും. U got to try at lest once, then u will never stop doing that again and again!!!
vinu xavier said…
I am book marking this.!
ഇതൊക്കെ കൊണ്ട് പൂവാന്‍ ലോറി വേറെ വിളിക്കണ്ടി വര്വോ?

(വെര്‍തെ അലക്കീതാ.. നല്ല പോസ്റ്റണ്) :)
കുശുമ്പ് സഹിക്കാന്‍ പറ്റ്ണില്ല!! ഒരു ഊക്കന്‍ യാത്ര പോവണം പോവണമെന്ന മോഹവുമായി കാലമെത്രയായി നടക്കുന്നു... പറഞ്ഞിട്ടെന്താ.. പെണ്ണു കെട്ടുന്നതിനു മുന്ന് "യാത്രകള്‍ ഇഷ്ടണ്ടല്ലോ ല്ലേ" എന്ന് ചോദിക്കാന്‍ മറന്നു പോയി.. :(
കൊള്ളാം...ഒരു യാത്ര പുറപ്പെടാന്‍ തല്‍ക്കാലം നിവൃതിയില്ലെങ്കിലും എന്നെങ്കിലും യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ പ്രിന്റ്‌ എടുത്തു വച്ചിട്ടുണ്ട്...
Bindhu Unny said…
യേ പോസ്റ്റ് ബഹുത് ഉപയോഗപ്രദം ഹെ. ശുക്രിയ. :)
ഇന്ഫോര്‍മടിവേ ആന്‍ഡ്‌ സുപെര്ബ്
ഉപകാരപ്രദമായ പോസ്റ്റ്‌ . തൊഴില്‍ തന്നെ ഇതായത് കൊണ്ട് ഇതെല്ലാം ഒന്ന് എഴുതി പോസ്റ്റണം എന്ന് കരുതി ഇരിക്കുകയായിരുന്നു. എങ്കിലും ആ പണി കുറഞ്ഞ്. ഒരുപാട് പേര്‍ക്ക് ഉപകാരമാവും. ഇനി ആരേലും ചോദിക്കുമ്പോ ഇതങ്ങിട്ടു കൊടുത്താല്‍ മതിയല്ലോ.

ഒരു ഓഫുണ്ട്; ഒരു നിരോധും കൂടി കൊണ്ട് പോകുന്നത് നന്നായിരിക്കും. (തമാശ അല്ല സീരിയസ്) എയര്‍ , ഓയില്‍ , പമ്പുകള്‍ പൊട്ടിയാല്‍ കോണ്ടം കൊണ്ട് വലിച്ചു കെട്ടിയാല്‍ വര്‍ക്ക് ഷോപ്പുവരെ പുല്ലു പോലെ കൊണ്ട് പോകാം. ഇല്ലെങ്കില്‍ വഴിയില്‍ കിടക്കും അത്രന്നെ...:)
ഭാര്യയോടു ആദ്യമേ പറഞ്ഞേക്കണം ഇല്ലേല്‍ അടി വേറെ നടക്കും. കുട്ടികള് കാണാതെ മാനേജ് ചെയ്‌താല്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു വശാവാതെ രക്ഷപ്പെടാം :)
സുഹൃത്തിന്‍റെ അല്ലെങ്കില്‍ വാടക വണ്ടികള്‍ ആണ് കൊണ്ടുപോകുന്നത് എങ്കില്‍ തീര്‍ച്ചയായും അതിലെ ആര്‍ സി ഓണര്‍ ആരാണെന്ന് ശ്രദ്ധിക്കണം . (തെണ്ടി തമിഴന്‍ പോലീസുകാര് കഴിഞ്ഞ ലീവിന് മൂന്നാര്‍ വഴി കൊടൈ പോയി വരുമ്പോ 500 രൂപാ കൈക്കൂലി വാങ്ങിക്കളഞ്ഞു.)
Captain Haddock said…
താങ്ക്സ്, ഒരു നാടോടി !!!

ആ പോയന്റ്സ് ഞാന്‍ ഈ പോസ്റ്റില്‍ ചേര്‍ക്കാം.
പ്രയോജനകരമായ പോസ്റ്റ്‌ . ...

Popular posts from this blog

വസ്ത്ര ശേഖരണം

"ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക്കെത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. ശ്രീമതി മൈനാ ഉമൈബാന്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനാവും? എവിടെ ശേഖരിക്കണം ? എങ്ങിനെ / ആര്‍ക്ക് വിതരണം ചെയ്യണം ? അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു."
പണ്ട്  വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ്‌ ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ.  അത് നമ്മുടെ മനോജ്‌ ദി നിരക്ഷരന്‍ ഇറക്കിയ ബസ്സ്‌ കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ.
ബസ്സ്‌ ദാ...ഈ ബസ്സ്‌ സ്റ്റാന്‍ഡില്‍ കിടക്കുന്നു.
അത് പ്രകാരം, ബംഗ്ലൂര്‍ മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്.  ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്,  ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത…

ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!

പ്രിയപെട്ടവരെ,


ഫസ്റ്റ് തന്നെ ഈ പരിപാടിയില്‍ സഹകരിച്ച എല്ലാവര്ക്കും ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!


നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിയ്കാന്‍ പറ്റി.  പടം ദാ... ഞാന്‍ വിചാരിച്ചത് ആ ഒരു വലിയ വെള്ള ബോക്സ്‌ ഇല്ല ?  അത്രയം കിട്ടിയാല്‍ സക്സസ് എന്നായിരുന്നു.  നോക്കുമ്പോ ഇവിടെ മുഴുവന്‍ നല്ല ആള്‍കാര്‍ !  ഇതിനെ പറ്റി മെയില്‍ അയച്ചത്, ഫോര്‍വേഡ് ചെയ്തു കിട്ടിയ ചിലരും വന്നിരുന്നു.
ആ ഫസ്റ്റ് പടം ഒരു ഗുംനെസ് കൂട്ടാന്‍ വേണ്ടി എല്ലാം മുകളില്‍ മുകളില്‍ അടുക്കി വച്ചത്.  അടുത്ത പടംസ് എല്ലാം കൂടെ ഒതുക്കി സൈഡ് ആകി വെച്ചത്.
കൊറേ ആള്‍കാര്‍ വസ്ത്രങ്ങള്‍ കഴുകി/ഡ്രൈ ക്ലീന്‍ ചെയിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്.  ചില ഡ്രെസ്സ്കള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ്‌ കോര്‍പ്പറേറ്വെയറികാള്‍ നല്ലവ.   ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അലെങ്ങില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ്‌  ഒഴിവാകാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്.  ഫോര്‍ ഉദാഹരണം : നമുടെ പാത്രത്തില്‍ രണ്ടു  ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍കാര്‍, രണ്ടു ചിക്കന്‍ പീസ്) ഒരെണ്ണം, അടുത്ത് ഇരിയ്ക്കുന്ന കൂടപിറപ്പിന് കൊടുക…

കുത്തബ് മിനാർ ചരിത്രം ഇൻ അവിയൽ മോഡ്

റസീപ്പിയ്ക് വേണ്ട ഐറ്റംസ് : 1 - കുത്തബ് മിനാർ - ഒരണം 2 - ആ രാജാവ്, ഈ സുൽത്താൻ, ആ റാണി ആൻഡ് ഈ റാണി. (ആവിശ്യത്തിന്)

മക്കളേ...ഈ കുത്തബ് മിനാർ എന്നാൽ, ഒരു കുത്തബ് മിനാർ അല്ല,  ഭയങ്കര സംഭവം ആണ്.  കുത്തബ് കോമ്പ്ലക്സ് എന്നതിൽ ഉള്ള പല പല സംഭവങ്ങളിൽ ഒരെണ്ണം ആണ് ഈ കുത്തബ് മിനാർ.  അവിടെ ഉള്ള  ഏരിയയില്‍ ഉള്ള ജിമ്മി ജോർജ് ആണ് കുത്തബ് മീനാര്‍ എന്ന് മലയാളം. ഡെൽഹിയിലെ അവസാന ഹിന്ദു രാജ ഭരണം വീണതും,  മുസ്ലീം ഭരണം തുടങ്ങുന്നതും മാർക്ക് ചെയ്യുന്ന ഒരു ടൈം ലാന്ഡ് മാർക്ക്‌ ആണ് കുത്തബ് മിനാർ.  മുഹമദ് ഘോറിയുടെ ആക്രമണത്തിൽ തകർന്നു വീണത്‌, പ്രിത്വിരാജ് ചൗഹാൻ ആയിരുന്നു.  അജ്മീർ ആൻഡ്‌ ഡല്ഹി എന്ന രണ്ട് തലസ്ഥാനങ്ങൾ ഉപയോഗിച്ചു, തമ്മിൽ തല്ലി നിൽക്കുന്ന രജപുത് ഡ്യൂഡസ്സിനെ  കണ്ട്രോൾ ചെയ്തു കൊണ്ട് പോവുകയായിരുന്നു പ്രിത്വിരാജ്.  അപ്പൊളാണ് പഞ്ചാബ് സൈഡിലൂടെ മുഹമദ് ഘോറിയുടെ  സ്വപ്നം ദില്‍വാല ദുല്‍ഹനിയാ ഇടിച്ചു കയറി വന്നത്.  ഫസ്റ്റ് യുദ്ധത്തിൽ, പ്രിത്വിരാജ് ജയിച്ചു.  ജയം കൊണ്ട് നിർത്തി, പുറകെ പോയി രണ്ടു തല്ലു കൂടെ കൊടുത്തിരുന്നു എങ്കിൽ മുഹമദ് ഘോറി ആ വഴി അങ്ങ് പോയാനേ.  വാട്ട്‌ ടു ഡൂ,  ആ രണ്ടു എക്സ്ട്രാ തല്ലു കിട്ടാത്ത ധൈര്യം കാരണ…