Skip to main content

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ !

ക്ലിക്ക് ചെയ്തു വലുതാക്കി കാണു ...
1



2


3


4

5


6

7


8


9


10


11



12


13



14


15


16



17


18


19


20



21


22
ഈ പ്രകൃതി എത്ര സുന്ദരം !!

Comments

Ashly said…
സോണി കമ്പനി അവരുടെ കാമറയില്‍ ഇനി മുതല്‍ മാക്രോ മോഡ് എന്ന സംഭവം നിര്‍ത്തലാക്കാന്‍ എല്ലാ ചാന്‍സും ഉണ്ട് !
വളരെ നന്നായിട്ടുണ്ട് ,

കാമറ ടെ കര്യം വിട്

ക്ഷമയോടെ എടുത്തില്ലെ അതിന്നു കൊട് കൈ

:)

.
വീകെ said…
ചിത്രങ്ങൾ കൊള്ളാം..

ആശംസകൾ..
ശരിക്കും സുന്ദരിമാര്‍ തന്നെ.
Raveesh said…
ഒള്ള കണ്ട പെണ്ണുങ്ങളേം നോക്കി നടപ്പാല്ലേ.. കള്ള ക്യാപ്റ്റാ...
മാക്രോയില്‍ ഇത്രയൊക്കെ ഭംഗിയായി കാര്യങ്ങള്‍ നടക്കുമല്ലേ ?

ഇതൊക്കെ കണ്ടിട്ട് ഞാനെന്റെ ക്യാമറ തല്ലിപ്പൊട്ടിച്ച് കളയാത്തത് വേറൊന്ന് വാങ്ങാന്‍ കായ് ഇല്ലാത്തതുകൊണ്ട് മാത്രമാ :)
അതി മനോഹരമായിട്ടുണ്ട്.
പൂ‍ൂ‍ൂഹോയ്‌
ഉള്ളിലിരിപ്പു കൊള്ളാം
Calvin H said…
ച്ഛായ്... എങ്ങോട്ടൊക്കെയാ കാമറ സൂം ചെയ്യുന്നത്? നാണമില്ല്ലാത്ത കാപ്റ്റൻ!

ആ ഒൻപതാമത്തെ പടം കൊണ്ട് എന്താ ഉദ്ദേശിച്ചത്? എനിക്കിപ്പം അറിയണം.. ;);)
ദിദിനു ഞാന്‍ പകരം വീട്ടും .. ബിനീഷ്‌ കോടിയേരി ആണേ സത്യം !
Ashly said…
ക്ഷീരംഉള്ളോര്‍ അകിടിന്‍ ചുവട്ടിലും ......
കാല്വൂ ...................
ക്യാപ്റ്റാ...നല്ല ചിത്രം ആണെല്ലോ...
അപ്പോള്‍ സുന്ദരിമാരുടെ പുറകെ ആണല്ലേ..!!!
;))
Unknown said…
ഒരാളുടെ ഉള്ളിലിരിപ്പ് അറിയാന്‍ തന്നെ വല്യ പാടാണ്. അപ്പോപ്പിന്നെ ഇത്രയും സുന്ദരിമാരുടെ ഉള്ളിരിപ്പ് എത്ര കഷ്ടപ്പെട്ടായിരിക്കും അറിഞ്ഞത്... എന്തായാലും അടിപൊളി ചിത്രങ്ങള്‍...
മൂനാമത്തെ ഫോട്ടോയുടെ ഉള്ളില്‍ ഒരുത്തന്‍ കയറിയിരിപ്പുണ്ടല്ലോ?
... :-)
ദൂരെ നിന്ന് നോക്കിയാല്‍ ഇഅവരുടെ ഉള്ളിലിരിപ്പ് ഇതാണെന്ന് പറയുമോ :)
പ്രിയ said…
'പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം ' ഇതാണല്ലേ.സൂപ്പര്‍‌ണ്ട്ടാ
സുന്ദരിമാര്‍ തന്നെ!
ഉള്ളിലിരിപ്പു കൊള്ളാം :)
ക്യാപ്ടാ ഈ ഉള്ളിലോട്ടുള്ള സൂക്ഷിച്ചു നോട്ടം അത്ര ശരിയല്ല കേട്ടോ..

നല്ല ഫോട്ടോകള്‍..
സുന്ദരിമാരുടെ പേരു കൂടെ ചേര്‍ക്കാമോ? അല്ലാ ചുമ്മാ അറിയാനാ...
Post said…
തകര്‍പ്പന്‍
Ashly said…
മുക്കുവന്‍,

1. ചെമ്പകം
2. ജമന്തി (എന്നാ തോനുന്നെ ...note very sure.)
3. നമ്മുടെ കോളാമ്പി പൂ !!( i love you)
4.
5. കോളാമ്പി പൂ
6.
7.
8.
9. സത്യം ആയിട്ടും എനിയ്ക് പേര് അറിയാമായിരുന്നു...മറന്നു പോയി
10. ബോങേന്‍ വില്ല
11. ഡാലിയ
12.
13. ചെമ്പകം
14.ചെമ്പകം
15. ചെമ്പരത്തി
16.
17.
18.
19.
20.
21. ആമ്പല്‍
22. ഇതും...മറന്നു പോയി...

ബാകി എല്ലാം കോയി പിടുത്തം നഹി ഹേ... :(
1,13,14 ചെമ്പകമല്ല അല്ല അല്ല(അടി..അടി)നാട്ടിൻപുറങ്ങളിൽ അതിനെ കുങ്കുമപ്പൂ(നമ്മുടെ സാഫ്രൺ അല്ല)പാലപ്പൂ എന്നൊക്കെ പറയും..അമ്പലങ്ങളിൽ കാണാം(ചിലർ അരളിയെന്നും പറയുന്നുണ്ട്..ഞാൻ സമ്മതിക്കൂല്ല)5.കോളാമ്പി?ആ‍ാ‍ാ..
16.ബ്ലീഡിംഗ് ഹാർട്ട്
18.വയലറ്റ് കോളാമ്പി.
20.കെന്ന(വിദ്യാഭ്യാസമില്ലാത്തവർ കേന എന്നും പറയും)22.ജമന്തിപ്പൂക്കൾക്കിടയിലെ പുതുമുഖം മെറുൺ ജമന്തി..നാട്ടിലിപ്പോ വല്യ ഡിമാൻഡ് ആണു പുള്ളിക്ക്
ഉള്ളിലിരിപ്പു കൊള്ളാം..:-)
Calvin H said…
ആഗ്നേയ, പല സ്ഥലത്തും ആ പൂവിനു ചെമ്പകം എന്നാണ് പേരു. കു‌ങ്കുമം അതല്ല... പാല ഒട്ടുമേ അല്ല... കൊളോക്യലി അങ്ങനെ പറയാറുണ്ടാവാം

ദക്ഷിണ ഉത്തര കേരളത്തിൽ ചെമ്പകം എന്നു വിളിക്കുന്നത് ക്യാപ്റ്റൻ പറഞ്ഞവ തന്നെയാണ്

പ്ലുമേറിയ എന്ന് വിളിക്കുന്ന ഇതാണ് ആ സാധനം ; http://en.wikipedia.org/wiki/Plumeria

മധ്യകേരളത്തിൽ ചമ്പകം എന്നു വിളിക്കുന്നത് താഴെ കാണുന്നവനെ ആണ്
http://en.wikipedia.org/wiki/Michelia_champaca

പേരു വിളിയിൽ കൊളോക്ക്യൽ വ്യത്യാസമേ ഉള്ളൂ എന്ന് സാരം
Ashly said…
അരളി അല്ലാ...that is for sure. പിന്നെ, Aquarius കാരുടെ അടി...that is also for sure. (ഡെയിലി കിട്ടുനുണ്ട്)

5. കോളാമ്പി അല്ലെ ? ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ബാകി പറഞു തന്നതിന് ഒരു മുട്ടന്‍ താങ്ക്സ് !!!!!!!!!!!!!
Ashly said…
താങ്ക്സ് കാല്‍വിന്‍....പറഞത് ശരിയാ..ഞങടെ അമ്പലത്തില്‍ ഇത് ഇഷ്ടം (തോനെ ) പോലെ ഉണ്ട്

Calooo....ur a darling...(മതിയോ ?)
കാൽ‌വിൻസ്..ആ ശരിപ്പേരിനൊരു മുട്ടൻ താങ്ക്സ്..:-)
ഞങ്ങളുടെ നാട്ടിലെ (ഗുരുവായൂർ)വിളിപ്പേരുകളാണ് കുങ്കുമം ,പാല എന്നൊക്കെ.യക്ഷിപ്പാല വേറെയുണ്ട്.സാഫ്രോൺ എടുക്കുന്ന കുങ്കുമം ഇതല്ലാന്നറിയാം.രണ്ടാഴ്ച മുൻപേ ഒരഗ്രിക്കൾച്ചർ നഴ്സറിയിൽ നിന്നും (അത് ഗുരുവായൂരല്ല)ഇതിന്റെ വെള്ളയും,ചുവപ്പും തൈകൾ വാങ്ങി.അവരാണിതിനെ അരളി എന്നു പറഞ്ഞത്.കൂട്ടത്തിൽ നിന്നും ശരിയായ അരളിത്തൈ കാണിച്ചുകൊടുത്തപ്പോ ചമ്മിയ ചിരിയോടെ ഇതിനേം അങ്ങനെപ്പറയാം ന്നാ..
ക്യാപ്റ്റൻസ് ഈ അക്വേറിയൻസ് നേരെ ചൊവ്വേ ചെയ്യുന്ന ഒരേയൊരു കാര്യം കാര്യമറിയാതെ അടിയുണ്ടാക്കുന്നതാ(ഞാനോടി)
Calvin H said…
ആഗ്നേയ,

കൂടുതൽ അറിയണമെങ്കിൽ
ഈ സംവാദം വായിച്ചു നോക്കൂ.

മധ്യകേരളത്തിൽ ഇതിനെ അരളി പാല കുങ്കുമം എന്നൊക്കെ വിളിക്കാറുണ്ട് എന്ന് അവിടെ പറഞ്ഞിരിക്കുന്നു...

സസ്യങ്ങൾക്ക് സയന്റിഫിക് നാമകരണം എന്തുകൊണ്ട് അത്യാവശ്യം എന്ന് മനസിലാക്കാൻ നല്ല ഉദാഹരണം :-)
Ashly said…
thanks for the link Kalvin. Really helped !! :)


ആഗ്നേയ,
അക്വേറിയൻസ് affect ചെയ്തതിന്റെ എഫ്ഫക്റ്റ്‌ കുറെ കൊല്ലം ആയി സഹിക്കുന്നു....പറഞത് കറക്റ്റ് "നേരെ ചൊവ്വേ ചെയ്യുന്ന ഒരേയൊരു കാര്യം കാര്യമറിയാതെ അടിയുണ്ടാക്കുന്നതാ" - അടി മാത്രം അല്ല, ഇടി, മിസൈല്‍, പറ്റെന്‍ ടാങ്ക്, മുങ്ങി കപ്പല്‍ എല്ലാം ഉണ്ട് എന്നാണ്അനുഭവം
പ്രിയ said…
1. അരളി (ഒരു തരം, ഞമ്മടെ ആലുവ - പെരുമ്പാവൂര്‍ നാട്ടില്‍. ചെമ്പകം കാല്‍‌വിന് തന്ന വിക്കിയിലേതാണ്. തൃശ്ശൂര്‍‌ക്കാര്‍ക്ക് മാത്രല്ല. എറണാകുളംകാര്‍ക്കും)
2. ജമന്തി (വൃശ്ചികം ഒന്നിനു അമ്പലത്തില്‍ പോകാനുള്ള ഒരു റ്റെംടേഷന്‍ അമ്പലനടയിലെ ജമന്തിമാല ആയിരുന്നു)
3.വീണ്ട?
4. ഒരു ബലമില്ലാത്ത പാവം വള്ളിച്ചെടിയിലെ പാവം പൂവ് അല്ലേ.പേരിതു വരെ ചോദിച്ചിട്ടില്ല. അടുത്തവട്ടം കാണുമ്പോള്‍ ചോദിക്കാം.
5.പിന്നേം വീണ്ട?
6. നോ !DEA. ഈ സുന്ദരീടെ ഒരു ഫുള്‍സ്കാപ്പ് പടം ഉണ്ടാവോ ?
7.ഹോ എന്താ അതിന്റെ ഒരു ഡിസൈന്‍. പക്ഷെ ഇതിനെ കണ്ടതായി ഓര്‍മ്മയില്ല.
8. പിന്നെം ഒരു പേരറിയാ വള്ളിച്ചെടിപ്പൂ. കണ്ടാലറിയാം.പുതിയ താരമാണെന്റെ നാട്ടില്‍.
9. ഇതും നോ !DEA
10.കടലാസ് പൂവ്
11. ക്രോസ്മസ് (അങ്ങനയാ ഞങ്ങള്‍ വിളിക്കുന്നെ. സീനിയ വേറെ, ഡാലിയ വേറെ. ഇതിന്റെ ഒരു ഓറഞ്ച് നിറം കൂടെ നാട്ടിലെ സ്ഥിരം ഓണപ്പൂവായിരുന്നു.)
12. നന്ത്യാര്‍‌വട്ടത്തിന്റെ പഴമ്പൂവൊന്നും അല്ലാല്ലോ. എങ്കില്‍ എനിക്ക് അറിയില്ല.
13.അരളി ( രണ്ട് തരം)
14.. അരളി (മൂന്നു തരം)
15.ചെമ്പരത്തി
16. :)) ഹസ്ബന്റ് ആന്‍ഡ് വൈഫ് (അങ്ങനെയാ പറഞ്ഞിരുന്നത്. :| )
17. ഇതും കിടിലന്‍ ഡിസൈന്‍. പേരറിയില്ല. (പോപ്പിയാണോ?)
18.ചെമ്പരത്തി
19.ചെമ്പരത്തി
20. ഓര്‍ക്കിഡ്? (അല്ലെങ്കില്‍ മരവാഴപ്പൂവ്?)
21. ആമ്പല്‍
22. ക്രോസാന്തിയം. (പൂക്കടകളില്‍ ഒക്കെ കണ്ടിട്ടുള്ളൂ. ഒറിജിനല്‍ ചെടി കണ്ടില്ല. കുഞ്ഞാരിക്കുമ്പോള്‍ ഇതിരൊണ്ണം ആരെങ്കിലും തന്നാലുള്ള സന്തോഷം :)
Ashly said…
പ്രിയ, എനിയ്ക്ക് ഒരു reference നു വേണ്ടി ഞാന്‍ പൂവിന്റെ ഫുള്‍ PCI/ലോങ്ങ്‌ ഷോട്ട് എടുത്തത്‌ ഉണ്ട്. അയക്കാം. നോക്കി പറഞാല്‍ ഉപകാരം.

3. തന്നെ.....തന്നെ... വീണ്ട തന്നെ..ആ ലിങ്കില്‍ ഉള്ള സുന്ദരി കോത തന്നെ. ഞാന്‍ വിചാരിച്ചത് ഇതന്നു കോളാമ്പി പൂ എന്നാ. അതോ രണ്ടും ഒന്ന് ആണോ ?
17. പോപ്പി അല്ലാ
20. ഓര്‍ക്കിഡ് അല്ല, മരവാഴപ്പൂവ് ആയിരിക്കും.

നന്ദി !! (സത്യായിട്ട് !)
പ്രിയ said…
22. Chrysanthemum

wiki
നമ്മടെ ജമന്തിയും ആ വര്‍ഗ്ഗം ആണെന്നാ തോന്നണത്
പ്രിയ said…
കോളാമ്പിപ്പൂ മഞ്ഞയാണ്.ഷേപ് ഇതാണെങ്കിലും കുടെക്കൂടി കട്ടിയുള്ള പൂക്കള്‍. മാത്രമല്ല അതു ഒരു കുറ്റിച്ചെടിയാ. വീണ്ട വള്ളിച്ചെടിയും (ഞങ്ങടെ നാട്ടിലെ പേര് :)
G Joyish Kumar said…
Blue Blistering Barnacles, Thundering Typhoons :)
Ashly said…
ബാകി പടങള്‍ ഇവിടെ ഫിറ്റ്‌ ചെയ്തു.....ഇത് നോക്കിയാല്‍ കൂടുതല്‍ ക്ലാരിടി കിട്ടും


http://picasaweb.google.com/ashlyak/LalBagFlw
പ്രിയാ
12.കോസ്മൊസ് അഥവാ മാങ്ങാനാറി ഇതല്ല..ഇലകൾ നോക്കു..ഇതു ഡാലിയ തന്നെ..മാങ്ങാണാറീന്റെ ഇല വേറെ..
ക്രിസാന്തിമം നമ്മുടെ ജമന്തി തന്നെ..
നമ്മുടെ നാട്ടിൽ കണ്ടുവന്നിരുന്നത് മഞ്ഞക്കോളാമ്പി ആയിരുന്നുവെങ്കിലും ഇപ്പോൾ വയലറ്റ്,ക്രീം,പീച്ച് നിറങ്ങളിൽ ഉണ്ട്..ചെമ്പരത്തിയല്ല എന്നതിനു ക്ലിക്കി നോക്കി ഇലകൾ,പൂവ്,മൊട്ട് എന്നിവ നോക്കിക്കേ..
കോസ്മോസ്,ക്രിസാന്തിമം,ബ്ലീഡിംഗ് ഹാർട്ട് ഒന്നു ഗൂഗ്ലി നോക്കു..
12.ചെടി നോക്ക്യേപ്പോ പിടി കിട്ടി.അതാണ് സാക്ഷാൽ അരളി അഥവാ nerium oleander.
20.മരവാഴ തന്നെ..(ഈ മരവാഴ ഓർക്കിഡ് കുടുംബാംഗം തന്നല്ലേ?)
ഇപ്പോളത്തെ പൂന്തോട്ടങ്ങളിൽ കാണുന്ന തരം കുഞ്ഞൻ കോളാമ്പിയിൽ ഈ വർണ്ണവൈവിധ്യം ഇല്ല.പണ്ടത്തെ വേലിയരികിൽ കാണുന്ന്ന വലിയ പൂക്കളുള്ള വള്ളിച്ചെടിക്കോളാമ്പിയുടെ കൂട്ടക്കാരാണിവർ.
ആക്ച്വലി ആദ്യത്തെ 12.പന്ത്രണ്ടല്ല പതിനൊന്നാ..കോസ്മോസ്.;).ആ പാവം നീലപ്പൂവീന്നാണോ ഇടിവെട്ടും,കൊടുങ്കാറ്റും :D
Rare Rose said…
അപ്പോളിതാണീ സുന്ദരിമാരുടെ ഉള്ളിലിരുപ്പ് അല്ലേ.പാവങ്ങളുടെ ഉള്ളുകള്ളികള്‍ ഇത്ര മനോഹരമായി പകര്‍ത്തിയതില്‍ ക്യാപ്റ്റനു അഭിനന്ദന്‍സ്.:)

ഒരു പൂ എന്ന് സാ മട്ടില്‍ ആസ്വാദനം മാത്രമായി നടക്കുന്ന എനിക്കിവിടത്തെ പൂ സംവാദം കണ്ടപ്പോഴാണു പല സുന്ദരിമാരുടേം ഊരും പേരുമൊക്കെ ശരിക്കും മനസ്സിലായതു..
Bindhu Unny said…
സുന്ദരിമാര്‍ കൊള്ളാം ട്ടോ. :)
ശരിക്ക് പാട് പെട്ടിട്ടുണ്ടല്ലോ!! എവിടെയാ..ലാല്‍ബാഗിലാണോ ക്യാപ്റ്റന്‍ ഇറങ്ങിയത്‌?
Ashly said…
This comment has been removed by the author.
Ashly said…
This comment has been removed by the author.
manojpattat said…
ഇത്രയും നല്ലൊരു വൃത്തികെട്ട് ഫോട്ടോ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല...നല്ല ഭാവന..പക്ഷേ ഇതിനൊക്കെ നിന്നു തന്നവരെ വേണം സമ്മതിക്കാന്‍..
nalla pookkal ayirunnu...........
കലക്കീട്ടുണ്ട് ക്യാപ്റ്റാ..:)

ചിത്രം 1,(13,14‌) ലെ പൂവിനു ഞങ്ങടെ നാട്ടില്‍ (കോഴിക്കോടിനടുത്താണു) കുങ്കുമം എന്നാണു പറയുന്നത്..ഇതളുകള്‍ ക്രീം നിറത്തിലുള്ളതും മെറൂണ്‍ നിറത്തിലുള്ളതുമായ മൂന്ന് ഇനങ്ങള്‍ വീട്ടിലുണ്ട്..ഇല പൊട്ടിച്ചാല്‍ പാല്‍ പോലെ വരുമെന്നാണു ഓര്‍മ്മ.. ലിങ്ക് നോക്കൂ..
http://upload.wikimedia.org/wikipedia/ml/f/ff/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95%E0%B4%82%28%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A6%E0%B5%83%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82%29.jpg

http://farm4.static.flickr.com/3646/3323211622_37fabcd96c.jpg

http://d.yimg.com/gg/u/9dab9008799187e6904ea7bd467df1483e15444e.jpeg

പ്ലുമേറിയ തന്നെ...
ചിലര്‍ ഇതിനെ ചെമ്പകം എന്നു പറയുന്നതും കേട്ടിട്ടുണ്ട്.അരളി എന്നു പറയുന്നത് ഇതിനല്ല..ഫോട്ടോ എടുത്തിട്ട് കമന്റാട്ട..:)

ഞങ്ങടെ നാട്ടില്‍ ചെമ്പകം എന്നാല്‍ മദിപ്പിക്കുന്ന മണമുള്ള ഇവനാണു

http://2.bp.blogspot.com/_0T9K29r3XvM/RjXU9uUseII/AAAAAAAAACs/KRtZU0OLsBE/s400/chembakamott.JPG.
ഇവനും ഉണ്ട് രണ്ട് തരം.ഒരെണ്ണം മങ്ങിയ വെള്ള നിറത്തിലും മറ്റവന്‍ മഞ്ഞയോടടുത്ത നിറത്തിലും..

കോളാമ്പിപ്പൂ ലിതിലുണ്ട്
http://picasaweb.google.com/kpragesh/Poo#

18,19 കോളാമ്പിയുടെ കളര്‍ ചേഞ്ച് തന്നെ.
12.നന്ത്യാര്‍ വട്ടത്തിന്റെ വേറൊരു ടൈപ്പില്ലേ.അവനെപ്പോലുണ്ട്..പക്ഷേ നടുവിലെ ആ ചുവപ്പ് വര അവനില്ല.അരളി പല നിറത്തിലുണ്ടെന്ന് കേട്ടിട്ടുണ്ട്..രണ്ട് നിറത്തിലുള്ളതേ കണ്ടിട്ടുള്ളൂ..അതില്‍ പക്ഷേ വെള്ള അരളി ഇല്ല.ചെടി കണ്ടപ്പോ അരളി പോലുണ്ട്.

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ