Skip to main content

കൊടകരപുരാണം സെക്കന്റ് എഡിഷന്‍

"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം.
അതികാലത്തെഴുന്നേറ്റ്‌ തോട്ടങ്ങളില്‍
പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും
മാതള നാരകം പൂത്തുവോയെന്നും നോക്കാം .
അവിടെ വച്ച്‌ നിനക്ക്‌ ഞാനെന്റെ...
കൊടകരപുരാണം സെക്കന്റ് എഡിഷന്‍ തരും! "

ഇത് ഇ-മെയില്‍ signature ആയി കാണാന്‍ തുടങ്ങി കൊറേ കാലം ആയി.  എന്തായാലും (ഹൌ എവെര്‍) വിശാലന്‍ അറ്റ്‌ ലാസ്റ്റ് സെക്കന്റ് എഡിഷന്‍ ഇറക്കി.  വേണ്ടവര്‍ ഓടി ചെന്നാല്‍ കിട്ടും, ലിമിറ്റഡ് എഡിഷന്‍ ആണ്.


ഓടി എത്തിപെടണ്ട സ്ഥലം :
http://smartneeds.com/shpdetails.asp?ID=606

പിന്നെ, ഈ കിതാബിന് ഞാന്‍ ..ഈ ഞാന്‍ ... ഒരു introduction എഴുതി തല്ലു മേടിയ്ക്കാന്‍ നിക്കും എന്ന് കരുതുന്നോ ?


Comments

നന്ദി ക്യാപ്റ്റാ..
വീകെ said…
നന്ദി ക്യാപ്റ്റൻ‌ജീ..
Irshad said…
അപ്പോള്‍ വീണ്ടും കൊടകരക്കുപോകാന്‍ സമയമായല്ലേ? പോയേക്കാം...
ഗീത said…
തല്ലു കിട്ടിയാലും വേണ്ടില്ല, ഇണ്ട്രൊഡക്ഷന്‍ എഴുതൂ..

(അല്ല, ഇടിയൊക്കെ പാര്‍സല്‍ ആയി അയക്കാന്‍ റെഡിയായിട്ടുള്ള ആളല്ലേ?)
Ashly said…
ഇത് കളി വേറെയാ ഗീതാ....വിശാലന്‍ ജിം ആണ്...ജിം....
ഓ.. ഇതേതായലും ഞാന്‍ വാങ്ങൂല്ലാലോ....! :) എന്താന്നറിയ്യോ ക്യാപ്റ്റാ, എനിക്കിത് ഫ്രീയായി കിട്ടി.

:)

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

കൃഷ്ണാ നീ ബേഗനേ ബാരോ

ഏറ്റവും പോപ്പുലർ ആയ പാട്ടുകളിൽ ഒന്നാണ്  കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കന്നഡ പാട്ട്.  പലപ്പോഴും, ആൾക്കാർ അതിലെ ചില വരികൾ പാടി നിർത്തും, ചിലർ  വരികൾ മിക്സ് ചെയ്തു പാടും.  ഒരു സുഹൃത്ത് ഈ പാട്ട് തെലുങ്കാണ് എന്നാണു കരുതിയത് എന്നറിഞ്ഞപ്പോൾ, മമത അത് തിരുത്തി, കന്നഡയിൽ ഉള്ള ഉച്ചാരണം ശരിയാക്കാൻ ഹെല്പ് ചെയ്തു.  അതിനു വേണ്ടി, ഞാൻ ഈ പാട്ട് എടുത്തു, അതിനെ മാക്സിമം കറക്റ്റ് ആയി ടൈപ്പ് ചെയ്തു, പലതവണ മമതയെ വായിച്ചു കേൾപ്പിച്ചു, ഇങ്ങനെ ഒരു ഡോക്യുമെന്റ്  ഉണ്ടായി.  കൂടെ മലയാളം അർത്ഥം കൂടെ ചേർത്തു . യേശുദാസ് പാടിയ വേർഷനിൽ വരെ കന്നഡ വാക്കുകളുടെ  ഉച്ചാരണം തെറ്റാണ്. കാലാകാലങ്ങളായി പാടി പ്രചരിപ്പിച്ച പലരും കന്നട ഭാഷ അറിയാത്തവർ ആയതു കൊണ്ട്, അതിന്റേതായ തെറ്റുകുറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട് . ഹരിഹരദാസ എന്ന ഭക്തി മൂവ്മെന്റിൽ  വളരെ സജീവമായിരുന്ന വ്യാസതീർത്ഥ സ്വാമിയാണ് (അദ്ദേഹത്തിനു വ്യാസരാജ എന്നും പേരുണ്ട്) ഈ പാട്ടിനു പിന്നിലുള്ളത്.  കൃഷ്ണനെ ഒരു കുട്ടി ആയി അല്ലെങ്കിൽ ഒരു കൂട്ടുകാരൻ ആയി കണ്ടു, ഇന്ന ഇന്ന വസ്ത്രങ്ങൾ , ആഭരണങ്ങൾ ഇട്ടു കൊണ്ട് വാ കൃഷ്ണാ എന്നാണു ഈ വരികള...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...