Skip to main content

എന്‍ തായ്‌ കുലമേ...അത് നീങ്കളാ ?

ചീറി പായുന്ന തീവണ്ടികളുടെ നടുക്ക് ഒരു ബാല്ല്യം ....ബോഗികളില്‍ നിന്ന് മറ്റു ബോഗിയിലെയ്ക് ചാടി നടന്ന ചെറു പ്രായം. തീവണ്ടി പാളത്തിന്റെ അപാരത....നിലയ്കാത്ത എന്‍ജിന്‍ സൌണ്ടും, ഹോണ്‍ അടികളും. ചായ വില്‍ക്കുന്ന തെന്പാണ്ടി അണ്ണന്‍, പേപ്പര്‍ കട നടത്തുന്ന സേത്ത് കുളി, ലക്ഷകണക്ക് യാത്രകാര്‍....ഇതിന്‍റെ എല്ലാം നടുക്ക് ഈ ഞാനും.

ഇതായിരുന്നു എന്‍റെ ബാല്ല്യം. ഒരിക്കല്‍, മുരുകന്‍ ടീം നടത്തിയ അടിപിടിയില്‍, കള്ള വണ്ടി കേയറി നേരെ മധുര്യ്ക്ക്. മധുര....ക്ഷേത്രങ്ങളുടെ മധുര, മീനാക്ഷിയുടെ മധുര. ചെന്ന് കയറിയത്‌ ഒരു പുലിയുടെ കൂട്ടില്‍. മധുരയില്‍ സൂ ഉള്ള വിവരം കൊച്ചായ ഞാന്‍ എങ്ങനെ അറിയാന്‍. കണ്ടു പരിചയം ഉള്ള എഗ്മൂര്‍ ഡല്‍ഹി ട്രെയിന്‍ മനസ്സില്‍ വിചാരിച്ചു ഒറ്റ ഓട്ടം. ചെന്ന് നിന്നത് ഒരു സോഫ്റ്റ്‌വെയര്‍ കടയില്‍. ബഗ് പെറുക്കുനതും, തല്ലി കൊല്ലുന്നതും നോക്കി വളര്‍ന്ന യൌവനം.

ഒരു ദിവസം, അതിലെ പോയ ഒരു ബഗിനെ ഒരു spontaneous ആക്ഷന്‍ വഴി എന്‍റെ കൈ കൊണ്ട് കൊന്നു. എല്ലാവരും ഞെട്ടി...ഈ പയല്‍ എപ്പടി എന്ന ചോദ്യം ഞാന്‍ എല്ലാ മുഖങ്ങളിലും കണ്ടു. ഞാനും ഞെട്ടി. ടീം ലീഡ്, പ്രോഗ്രാം മാനേജര്‍, സി ഇ ഓ എല്ലാം ഓടി വന്നു. സി ഇ ഓ എന്‍റെ പുറത്തു തട്ടി, സോഫ്റ്റ്‌ വോയിസില്‍ ആഭേരി രാഗത്തില്‍ എന്‍റെ അടുത്ത് പറഞ്ഞു , മോനെ, നിന്‍റെ കഴിവ് മാര്‍‍ഷല്‍ ആര്‍ട്സില്‍ ആണ്, സോഫ്റ്റ്‌വെയര്‍ എന്ന "O" വട്ടത്തില്‍ നില്‍ക്കെന്ടന്‍ അല്ല നീ. Go man...go.... conquer the world, എന്ന് പറഞ്ഞു എന്നെ അയച്ചു.

ഒരു തിരിച്ചറിവിന്റെ നിമിഷം ആയിരുന്നു അത്. വേഗം പോയി, കരാടെ, ജൂഡോ തുടങ്ങി എല്ലാം പഠിപ്പിക്കുന്ന പുലി കേശി മരുത നായകം ഗുരുവിന്‍റെ അടുത്ത് പോയി. എന്‍റെ ജന്‍മസിദ്ധമായ കഴിവ് ഗുരു തിരിച്ചറിഞ്ഞു . എന്നെ സ്വന്തം മകനെ പോലെ നോക്കി.

ഒരു ദിവസം, ഒരു വിളിപ്പാട് പോലെ എനിയ്ക്ക് എന്‍റെ ഭൂത കാലം കണ്ടു പിടിയ്ക്കാന്‍ തോന്നി. ഗുരുവിന്‍റെ സമതം + അനുഗ്രഹം വാങ്ങി ഇറങ്ങി തിരിച്ചു-ബാക്ക് ടു ചെന്നൈ.

എന്‍റെ കഴിവ് തിരിച്ചറിഞ്ഞു പല വലിയ ആള്‍കാര്‍ എന്‍റെ അടുത്ത് വന്നു. അങ്ങനെ അവിടെ ഒരു സെറ്റപ്പ് ആയി, എന്‍റെ ഭൂത കാലം ഞാന്‍ തപ്പി നടക്കുക ആയിരുന്നു.

എന്‍റെ അന്വേഷണം വെറുതെ ആകുമോ ?

പല അവസരത്തിലും , ഡെഡ് ഏന്‍ഡ് എത്തി. പക്ഷെ ഞാന്‍ തളര്നില്ല. പിന്നെയും പിന്നെയും ശ്രമിച്ചു.

അപ്പോള്‍ ആണ് ഞാന്‍ ഈ ബ്ലോഗ്‌ കാണുന്നത്. അമ്മെ....എന്തിനു ശ്രുതി വിളിച്ചു, ക്രിസ് ബാഗ്‌ എടുത്തു എന്നെല്ലാം പറഞ്ഞു എന്നെ ചെന്നൈ റയില്‍വേസ്റ്റേഷനില്‍ എന്തിനു ഉപേക്ഷിച്ചു ???? എനിക് എന്താ ഗ്ലാമര്‍ ഇല്ലേ ? കളര്‍ ഇല്ലേ ?

എന്തായാലും, കഴിഞ്ഞത് കഴിഞ്ഞു.


നോക്കൂ അമ്മെ, അമ്മയെ പോലെ ഈ മോനും ആയുധ കലയില്‍ വിദഗ്തന്‍ ആയി .....(ഫോടോ ലിങ്ക് ) അമ്മയ്ക് കാണാന്‍ ഞാന്‍ ഈ പടം ഇതാ പോസ്റ്റ്‌ ചെയുന്നു.

ps: എന്‍റെ പേര് മാറ്റാന്‍ ഞാന്‍ റെഡി ആണ് അമ്മെ. സുകു എന്ന പേരിനെകാല് നല്ലതല്ലേ " നികൂ " ? ലിവര്‍ പൂളില്‍ അച്ഛനെ കാണാന്‍ പോകുമ്പോള്‍ ഇംഗ്ലീഷില്‍ "Mr.Stop" എന്ന് വേണമെങ്കിലും വിളിക്കാമല്ലോ ? (തിരിച്ചിട്ടാല്‍, Mr.Bend എന്നും വിളിക്കാം)

Comments

Ashly said…
1. ഞാന്‍ ഇന്നലെ തന്നെ ഓടാന്‍ തുടങ്ങി
2. വായിച്ചു അക്ഷര തെറ്റ് തിരുത്തി തന്ന കള്ളാ...നിനക്കും നല്ലവണ്ണം ഓടാന്‍ കഴിയടെ എന്ന് ആശംസിക്കുന്നു. നമുക്ക് പാര്‍ക്കാന്‍ Antarctica !!! അവിടെ വെച്ച് കണ്ണാം
3. സുമാ, കള്ളന്‍ ഓടാന്‍ ചാന്‍സ്‌ ഉണ്ട്ട്, വേഗം പിടിച്ച് ഇടിയ്കൂ ...
4. കാല്വൂ : നിന്‍റെ involvement ഞാന്‍ ഇവിടെ പറയുനില്ല, അങനെ അല്ലെ നീ പറഞത് ? (ഒരു പാര, ചുമ്മാ ...)
Calvin H said…
എന്റെ ഇൻ‌വോൾ‌വ് മെന്റോ?
വാട് ഡൂ യൂ മീൻ????

എന്റെ ഗർഭം ഇങ്ങനല്ലാ‍ാ.......

ഓടിക്കൊണ്ടേയിരിക്കുന്നൂ... ഓടികൊണ്ടേയിരിക്കുന്നു...
കുഞ്ചു ചെലവിനു കൊടുക്കുമോ അതോ ബ്രാഡ് പിറ്റ് അര്‍ജുന്‍ രാം‌പാല്‍ ലെവലില്‍ ഒരു അന്വേഷണം നടത്തേണ്ടിവരുമോ എന്നാണ് ഇപ്പോള്‍ വര്‍ണ്യത്തിലാശങ്ക..

തൌസന്റ്സ് ഓഫ് ബ്ലഡി തണ്ടറിംഗ് ടൈഫൂണ്‍സ് !!

(ബൈ ദവേ ഇതില്‍ കാല്‍‌വിനു എന്ത് ഇന്‍‌വോള്‍വ്മെന്റ്.. ടിന്‍‌ടിന്‍ ആയിരുന്നെങ്കില്‍ എന്തെങ്കിലും ചാന്‍സ് കണ്ടേനേ :)
@ ഗുപ്തന്‍,
കൊച്ചിന്റെ ഫോട്ടോ കണ്ടില്ലേ...അര്‍ജുന്‍ രാംപാലും ബ്രാഡ്‌ പിറ്റും കൂടെ ഗുപ്തന്റെ മേത്ത് ചാക്യാര്‍ കൂത്ത് കളിക്കും! :D :D


കുഞ്ചു തന്നെ ചിലവിനു കൊടുക്കും....!!!!
ഫോട്ടോ കണ്ടാ അറിയാം...അച്ഛന്‍റെ മോന്‍ തന്നെ!!!!! :D :D :D
ഞാന്‍ ഓടലിംഗ് .... മി. ക്യാപ്റ്റന്‍ ... നന്ദി ഒണ്ടു ഒരു ഒന്നര നന്ദി !
This comment has been removed by the author.
Ashly said…
"ഹോച്ച്പോച്ചിലും കോക്രോച്ച്.." !!!! ha..ha..haaaaa
ഹ പയ്യന് നാലു കാശൊണ്ടാകാന്‍ കുഞ്ചൂനേ പിടിച്ചിട്ട് വല്ല കാര്യോണ്ടോ .. ഒരു വഴിപറഞ്ഞുകൊടുത്തപ്പം ദാ ഷേയ്പും പറഞ്ഞുവന്നിരിക്കുന്നു.

പെറ്റിട്ട് നോക്കാതെ പോയതും പോരാ..ഒണ്ടാകാന്‍ പോകുന്ന ഹോച്ച്പോച്ചിലും കോക്രോച്ച്..

ഒന്നു രണ്ടു ട്രെയിന്‍ കയറിയെറങ്ങിയാല്‍ ഏതു ബ്രാഡ് പിറ്റും ലോ ലാ ഷെയ്പാവും :)

October 14, 2009 11:39 AM
കാര്യായിട്ടൊന്നും പിടികിട്ടിയില്ല.
Ashly said…
കുമാരോ ...ചാറ്റില്‍ കാണുമ്പൊള്‍ ക്ലാസ്സ്‌ എടുത്തു തരാം, ഓക്കേ ?
Rare Rose said…
അങ്ങനെ അമ്മയും പുത്രനും രംഗത്ത് വന്നു.ഇനി കുഞ്ചൂന്റെ വക ആത്മകഥ എപ്പോള്‍ പ്രതീക്ഷിക്കാം..;)
sumakku comment adicha athe niraparaathi said…
thakarthaanna thakartt :) paavam kunju.. railway compartmentilum ozhichitta bogiyil okke valarnn..
സ്വപ്നതിലാനെന്കില്‍ കൂടെ ഇത് വല്യ കൊല ചതി ആയി പോയി സുമ കൊച്ചെ ...
നമിച്ചു...അണ്ണാ...നമിച്ചു...
ഓടാന്‍ തുടങ്ങി പക്ഷേ,നോണ്‍സ്റ്റോപ്പാ...
ഗീത said…
കാര്യായിട്ടൊന്നും പിടികിട്ടീല്ലാട്ടോ.
അപ്പോ കളരിപ്പയറ്റ് വിദഗ്ധന്‍ ആണല്ലിയോ?

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...