Skip to main content

That Is IT


Warning : മൈക്കല്‍ ജാക്സനെ tabloid വഴി മാത്രം പരിചയം ഉള്ളവര്‍, ബാകി വായിക്കരുത്. അവര്‍ ലാസ്റ്റ്‌ പാരഗ്രാഫ് മാത്രം വായിക്കുക.


രണ്ടു ദിവസം മുമ്പ് "This Is IT" കണ്ടു, ഇഷ്ടപ്പെട്ടു.


വീക്ക്‌ ഡേ, രാത്രി പത്തു മണിയ്ക് ഉള്ള ഷോ ഹൌസ് ഫുള്‍ ! എന്താ ഇതില്‍ ഉള്ളത് എന്ന് മിക്ക ആരാധകര്‍ക്കും അറിയാം. എന്നാലും, ഞാന്‍ കണ്ടതു ഇവിടെ കിടക്കട്ടെ.


This Is It എന്നത് ജാക്സണ്‍ 83 യില്‍ Paul Anka എന്ന signer/songwriter ടെ കൂടെ എഴുതിയ പാട്ട് ആണ്. 2009 തില്‍ Sony ഇത് അതെ പേരില്‍ ഒരു ആല്‍ബം ആയി റിലീസ് ചെയ്തു. ഈ പേരില്‍ ജാക്സണ്‍ നടത്താന്‍ ഇരുന്ന വേള്‍ഡ് ടൂര്‍ ആണ് "This Is It".


ഞാന്‍ കണ്ട This Is It എന്ന മൂവി, ജാക്സന്‍ This Is IT എന്ന പേരില്‍ ജൂലൈ 13 ന്ന് തുടങാന്‍ ഇരുന്ന സ്റ്റേജ് ഷോകളുടെ പ്രാക്ടീസ്‌/ബാക്ക് സ്റ്റേജ് വീഡിയോ ജാക്സണ് വേണ്ടി റെക്കോര്‍ഡ്‌ ചെയ്തത്, ജാക്സന്റെ മരണ ശേഷം ഒരു മൂവി ആക്കി ഇറക്കിയത് ആണ് ഇത്. ചിലര്‍ കരുതുന്നത് പോലെ മരണാന്തര ചടങ്ങ്‌, കരച്ചില്‍, ജീവിത ചരിത്രം ഒന്നും അല്ല.


ത്രില്ലര്‍, Billie Jean, Black or White, Earth Song, Smooth Criminal തുടങിയവ പ്രാക്ടീസ്‌ ചെയുന്നതും, അതിന്റെ അപ്ഗ്രേഡ് വെര്‍ഷന്‍, അത് ഷൂട്ട്‌ ചെയുനത് (കുറച്ച്) എല്ലാം ഉണ്ട്.


ത്രില്ലര്‍, ഏര്‍ത്ത് song രണ്ടും വളരെ ഇഷ്ടം ആയി.


സ്റ്റേജ് settings അതി ഗംഭീരം!! ത്രില്ലര്‍,ഏര്‍ത്ത് song - ഇതിന്റെ രണ്ടിലും ലാസ്റ്റ് കുഞ്ഞ് ..കുഞ്ഞ് surprise ഉണ്ട്.


ജാക്സന്റെ കൂടെ ഡാന്‍സ് ചെയുന്നവരെ സെലക്ട്‌ ചെയുന്ന ചെയുന്നതും, അവരെ ട്രെയിന്‍ ചെയിക്കുനതും എല്ലാം ഉണ്ട്. ജാക്സന്റെ ഡാന്‍സ് - പതിവ് പോലെ അപാരം, ക്ലാസ്സിക്‌ !!!! ലാസ്റ്റ്‌ ജാക്സണ്‍ Billie Jean എന്ന പാട്ടിനു ഡാന്‍സ് ചെയുന്നത് മറക്കാന്‍ പറ്റുല്ല.

Kenny Ortega ആണ് ഡയറക്ടര്‍. ജാക്സന്റെ ഹിസ്റ്ററി, പിന്നെ Dangerous വേള്‍ഡ് ടൂറും Kennyy Ortega ആയിരുന്നു ഡയറക്റ്റ് ചെയ്തത്. (മൂപര്‍ ആള് പുലി ആണ്, Madonna കുട്ടിയുടെ കൂടെ വര്‍ക്ക്‌ ചെയ്തിടുണ്ട്, പിന്നെ High School Musicals 1,2,& 3 ഡയറക്റ്റ് ചെയ്തതും മൂപര്‍ ആണ് )


Judith Hill ജാക്സന്റെ കൂടെ പാടുനതും (I Just Can't Stop Loving You) അതിമനോഹരം ! ലാസ്റ്റ്‌ മൂപര് പാടി നിര്‍ത്തുന്ന "Youuu...." ...അപാരം. Judith Hill also has done a great job.


വേറെ എടുത്തു പറയാന്‍ ഉള്ള ഒരു ആര്‍ടിസ്റ്റ്‌ Orianthi Panagaris ആണ് (Lead guitar). Marvelous ഗിറ്റാര്‍ പ്ലെയര്‍!!!! ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് എന്ന ആല്‍ബത്തിലെ തുടകത്തിലെ ഗിറ്റാര്‍ ട്രീറ്റ്‌ ഒരുവിധം എല്ലാവരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടായിരിക്കും, അത് സ്റ്റേജില്‍ ജാക്സന്റെ കൂടെ പെര്‍ഫോം ചെയ്ന്നുണ്ട്. Tommy Organ എന്ന Rhythm guitar പ്ലയെരുടെ കൂടെ ഉള്ള പെര്‍ഫോമന്‍സ് അടി പൊളി. (ഈ AUS ബ്ലോണ്ട് കുട്ടി ആറാം വയസില്‍ ആണ് ഗിറ്റാര്‍ പ്ലേ ചെയാന്‍ തുടങിയത്. രണ്ട് ആല്‍ബം ഇറക്കിയിട്ടുണ്ട്, ചുള്ളി !!!) യു ട്യൂബ് ചാനല്‍ കണ്ടോ ?


ഏര്‍ത്ത് ചൈല്‍ഡ്‌ ആയി വരുനത്‌ Jasmine Alveran എന്ന സുന്ദരി കുട്ടി ആണ്. നല്ല അഭിനയം.


ജാക്സണ്‍ ഫാന്‍സ്‌ ഒരു കാരണവശാലും ഇത് മിസ്സ്‌ ചെയരുത്. പിന്നേ..ക്രെഡിറ്റ്‌ എഴുതി കാണിക്കുമ്പോള്‍ ചാടി ഓടി സ്ഥലം കാലിആകാന്‍ നോക്കരുത്. അത് കഴിഞ്ഞു കുറച്ചു കൂടെ ഉണ്ട്. രണ്ടു സ്റ്റെപ്പ് ആയിട്ട്. സില്‍മാ കൊട്ടകയില്‍ ലൈറ്റ് ഓഫായി, മെയിന്‍ സ്വിച്ച് ഓഫ്‌ ചെയുന്നത് വരെ കാത്തിരിക്കണം. ക്രെഡിറ്റ്‌ - കുറച്ച് ബ്ലാങ്ക് സ്ക്രീന്‍ - വീഡിയോ- കുറച്ച് ബ്ലാങ്ക് സ്ക്രീന് - പിന്നേം വീഡിയോ. അങ്ങനെ ആണ് അവസാനിക്കുനത് . മുഴുവന്‍ കാണണം, കേട്ടോ.


60 മില്യണ്‍ മുടക്കിയ ഈ visual treat, ഇത് വരെ 200 മില്യണ്‍ കളക്ഷന്‍ നേടി. കാണുമ്പോള്‍ കഴിയുനതും PVR പോലത്തെ സ്ഥലത്ത് കാണുക. എന്നല്ലേ ഒരു...ഗും ഉള്ളു. 


ലാസ്റ്റ് പാരഗ്രാഫ് :


ജാക്സണ്‍ ഇത് വരെ 500 മില്യണ്‍, charity വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ഗിന്നെസ്‌ റെക്കോര്‍ഡ്‌ വരെ ഉണ്ട് ഈകാരിയത്തില്‍. പിന്നെ, ചൈല്‍ഡ്‌ abuse കേസ് മാത്രം മനസ്സില്‍ ഉള്ളവര്‍ ഒന്ന് നെറ്റില്‍ തപ്പിനോക്, പിന്നെ തീരുമാനിയ്ക് എന്താ സംഭവം എന്ന്. നോക്കുമ്പോള്‍ abuse ചെയപ്പെട്ടു എന്ന പറഞ കൊച്ചിന്റെ അച്ഛന്‍ നടത്തിയ ഫോണ്‍ talk റെക്കോര്‍ഡ്‌ ചെയ്തത്, ഫുള്‍ ബോഡി Strip സെര്‍ച്ച്‌, എങ്ങനെ കേസ് തീര്‍ന്നു എന്നെല്ലാം നോക്കാന്‍ മറക്കണ്ടാ, ട്ടാ . ഇതെല്ലം വായിച്ചിട്ടും, ജാക്സന്‍ ഒരു ഭീകരന്‍ ആണ് എന്ന് തോന്നിയാല്‍, നമ്മുടെ ചില നേതാക്കന്‍ (രാഷ്ട്രീയ or മത നേതാക്കള്‍ ) നടത്തുന്ന ജീവിതം, തട്ടിപ്പ് വെട്ടിപ്പ്, എന്നിട്ടും ജനം അവരുടെ പുറകെ ജയ് വിളിച്ചോണ്ട് നടക്കുനതു ഓര്‍ക്കു. That is it.

Comments

ശരിക്കും പകരം വെക്കാനില്ല എന്നൊക്കെ പറയുന്നത് ഇത്തരം ജന്മങ്ങളെയാ .. എം ജെ ഈസ്‌ ദി ബെസ്റ്റ് ..
നല്ല എഴുത്ത് .. !
നല്ലൊരു പരിചയം നല്‍കിയതില്‍ ...സന്തോഷം ..നന്ദി സുഹൃത്തേ.
Ashly said…
അതേയ്...ഇതില്‍ ഒരു mistake വന്നു പെട്ടിരുന്നു. "ദിസ്‌ ഈസ്‌ ഇറ്റ്‌" എന്നാ‌ പേര്. ഞാന്‍ ഫസ്റ്റ് ടൈപ്പ് ചെയ്തത് മുഴുവന്‍ "ദാറ്റ്‌ ഈസ്‌ ഇറ്റ്‌" എന്നായിരുന്നു. Typo !! എന്‍റെ ഒരു കാരിയം !!!I pity me!

ലാസ്റ്റ് പഞ്ച് dialog ആകാന്‍ കമ്പോസ് ചെയ്തു മനസ്സില്‍ വെച്ചതാ...പക്ഷെ ആദിയം തൊട്ടു എടുത്തു കീച്ചാന്‍ തുടങിപോയി !!!


കാണിച്ചു തന്ന കാല്‍വിന്‍ ഗുരുവിനു താങ്ക്സ് !!!!
കണ്ടിരുന്നു..ക്ലബ്‌ എഫ്‌.എം വഴി ഫ്രീ ടിക്കറ്റ് കിട്ടിയിരുന്നു.
അല്ലെങ്കില്‍ കാണാന്‍ പോകുമായിരുന്നില്ല :)
എന്തായാലും രണ്ടു മണിക്കൂര്‍ അടിപൊളിയായിരുന്നു.
നല്ലൊരു പരിചയം നല്‍കിയതില്‍ നന്ദി സുഹൃത്തേ!
vinus said…
ആദ്യത്തെ warningil തന്നെ ഞാന്‍ കിടുങ്ങി അവസാന പാരയിലെക്ക് ചാടി കാരണം പുള്ളിയെ എനിക്ക് വല്ല്യ പരിചയം പോര എന്നത് തന്നെ. പിന്നെ മുഴവനും വായിച്ചു കേട്ടോ എന്തായാലും ശെരിക്കും ഒന്ന് പരിചയപ്പെടാന്‍ പറ്റുമോ എന്ന് നോക്കണം
Emmanuel said…
Orianthi Panagaris worked with A R Rahman in Rockstar recently.
Ashly said…
ഇമാനുവല്‍ : താങ്ക്സ് !!

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...