Skip to main content

ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!

പ്രിയപെട്ടവരെ,


ഫസ്റ്റ് തന്നെ ഈ പരിപാടിയില്‍ സഹകരിച്ച എല്ലാവര്ക്കും ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!


നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിയ്കാന്‍ പറ്റി.  പടം ദാ... ഞാന്‍ വിചാരിച്ചത് ആ ഒരു വലിയ വെള്ള ബോക്സ്‌ ഇല്ല ?  അത്രയം കിട്ടിയാല്‍ സക്സസ് എന്നായിരുന്നു.  നോക്കുമ്പോ ഇവിടെ മുഴുവന്‍ നല്ല ആള്‍കാര്‍ !  ഇതിനെ പറ്റി മെയില്‍ അയച്ചത്, ഫോര്‍വേഡ് ചെയ്തു കിട്ടിയ ചിലരും വന്നിരുന്നു.

ആ ഫസ്റ്റ് പടം ഒരു ഗുംനെസ് കൂട്ടാന്‍ വേണ്ടി എല്ലാം മുകളില്‍ മുകളില്‍ അടുക്കി വച്ചത്.  അടുത്ത പടംസ് എല്ലാം കൂടെ ഒതുക്കി സൈഡ് ആകി വെച്ചത്.

കൊറേ ആള്‍കാര്‍ വസ്ത്രങ്ങള്‍ കഴുകി/ഡ്രൈ ക്ലീന്‍ ചെയിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്.  ചില ഡ്രെസ്സ്കള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ്‌ കോര്‍പ്പറേറ്വെയറികാള്‍ നല്ലവ.  
ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അലെങ്ങില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ്‌  ഒഴിവാകാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്.  ഫോര്‍ ഉദാഹരണം : നമുടെ പാത്രത്തില്‍ രണ്ടു  ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍കാര്‍, രണ്ടു ചിക്കന്‍ പീസ്) ഒരെണ്ണം, അടുത്ത് ഇരിയ്ക്കുന്ന കൂടപിറപ്പിന് കൊടുക്കുന്ന അതെ സ്നേഹതോടെ, നല്ലത് നോക്കിയാണ് തന്നത്. 
കൂടെ വന്നു എന്റെ ഗീര്‍വാണം ബ്രാന്‍ഡ്‌ കത്തി സഹിച്ച പ്രഫുല്‍ ആന്‍ഡ്‌ ശങ്കര്‍....സമതിച്ചു ട്ടാ.  അപാര തോലികട്ടി. (In English - Thank you.  I love you guys !ഉമ്മ )

അതെ സ്കയില് ഒരു താങ്ക്സ്...നമ്മുടെ ബൂലോകം ടീമിന് - അവര്‍ ഇതിനെ പറ്റി പത്രം വഴി നല്ല coverage തന്നു.  കൂടുതല്‍ ആള്‍കാര്‍ക്ക് ഇങ്ങനെ ഒരു സംഭവം നടക്കുന്നു എന്ന് മനസിലായി.

ഇത്  പോലെ വേറെ സ്ഥലങ്ങളിലും കളക്ഷന്‍ നടക്കും (നടത്തിയിരിയ്ക്കും....).  വിവരങ്ങള്‍ ദാ  ഇവിടെ ഉണ്ടാവും.  ബസ്സ്‌ ഫോളോ ചെയാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍, ബസ്സ്‌ ഉപ്യോഗികാത്തവര്‍, എനിക്ക് ഒരു മെയില്‍ വിടാ മതി.  നിങ്ങളുടെ സ്ഥലത്ത് കളക്ഷന്‍ നടക്കുമ്പോ അറിയികാം.  അത് പോലെ, കേരളത്തിലും പുറത്തും കളക്ഷന്‍ നടത്തുന്നവര്‍ ആ വിവരവും അറിയ്ക്കണം, ട്ടാ.

Now, just between you and me :

ഞാന്‍ ഈ പരിപാടി പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോ എന്റെ ചുള്ളത്തി വിചാരിച്ചത് കൊറച്ചു മാത്രെമേ കിട്ടൂ, അത് വീട്ടിന്റെ ഒരു മൂലയില്‍ രണ്ടു തുണി കവര്‍ ആയി തല്‍കാലം ഇരുനോള്ളും എന്നാ.  ഞാന്‍ തിരിച്ചു വന്നു, ഫസ്റ്റ് ഒരു ചെറിയ ബോക്സ്‌ പൊക്കി കൊണ്ട് അകത്തു കേറി.  മൂപ്പര്‍ കണ്ണ് തള്ളി, "ഹോ...ഒരു ബോക്സ് ഫുള്‍ കിട്ട്യാ ....ഗുഡ് !!!  "

കുറച്ചു കഴിഞ്ഞപ്പ, ദാ വരുന്നു അടുത്ത ഒരു ചെറിയ ബോക്സ് വിത്ത്‌ നാലഞ്ചു  കവര്‍.  അപ്പൊ "ഹോ...ഇതും ഉണ്ടോ.  നല്ല response ആയിരുന്നു, അല്ലെ" കണ്ണ് അഗെയിന്‍ തള്ളല്‍.

അത്കഴിഞ്ഞു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു ഞാന്‍മെല്ലെ പോയി ഏറ്റവം വലിയ, ആ വെള്ള ബോക്സ് പോകി കൊണ്ട് വന്നു.  എന്റെചുള്ളത്തിയുടെ ആള്‍റെഡി തള്ളിയ കണ്ണ് പിന്നെയും തള്ളാന്‍ സ്പയിസ്‌ ഇല്ലാത്തതു കൊണ്ട്, കണ്ണ്  ഊരി ഒരു കവറില്‍ ഇട്ടു കയ്യില്‍ തൂക്കി പിടിച്ചു.

Comments

siya said…
അഭിനന്ദനം ,നല്ല മനസിന്‌
Echmukutty said…
ദൈവമേ, കണ്ണൂരി കൈയിൽ പിടിച്ചോ?
എന്തായാലും ഗംഭീരമായിട്ടുണ്ട്.
എന്റെ വകയും ഒരു എമണ്ടൻ മുട്ടൻ ഗെഡാഗഡിയൻ താങ്ക്സ്.
ഇങ്ങനൊരു പ്രയോഗത്തിന്......
Ashly said…
ഒരു കാര്യം വിട്ടു പോയി.....

അതെ സ്കയില് ഒരു താങ്ക്സ്...നമ്മുടെ ബൂലോകം ടീമിന് - അവര്‍ ഇതിനെ പറ്റി പത്രം വഴി നല്ല coverage തന്നു.
Sree said…
പുലികള്‍... മക്കളെ.. പുണ്യം കിട്ടും.. :-)
Anita Jeyan said…
U guys have such a good heart. Blogging for a good cause! Admire u guys . seriously.
ഭായി said…
മുന്നോട്ട് ഇനിയും മുന്നോട്ട്......
പ്രിയ said…
ഒരു നല്ല കാര്യത്തിനു നല്ല ആളുകളുടെ വക ഒരു നല്ല സ്റ്റാര്‍ട്ട്‌ !!!
അഭിനന്ദനങ്ങള്‍ പ്രഫുല്‍, ശങ്കര്‍ , ആഷ്ലി . :) :) :) ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഇന്സ്പിറേഷന്‍ ആവും.

ബസ്സിലെ ആ ലൈവ് അപ്ഡേറ്റ് കലക്കന്‍ :))
Anonymous said…
and tell us how you are going to distribute it?to convents? old age homes? orphanages?where? eager to know dear ashly!
Unknown said…
captian ashly, inna piti oru salyut.neritt thannathaanelum irikkatte onnoode :)

su
നന്നായി ക്യാപ്റ്റാ..
എല്ലാവിധ അഭിനന്ദനങ്ങളും..
Anonymous said…
നന്ദി..... ശങ്കര്‍, പ്രഫുല്‍, പിന്നെ വസ്ത്രം ദാനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ നല്ല മനസ്സുകള്‍ക്ക്‌, ബസ്സില്‍ ഈ ഈ സംരഭത്തെ കമന്ടിട്ടു പ്രോത്സാഹിപ്പിച്ച നല്ല ആള്‍ക്കാര്‍ക്ക്, ശങ്കരനും, പ്രഫുലിനും, ആദ്യം ഭക്ഷണം കൊടുത്തിട്ട് പിന്നെ കാശ് മേടിച്ച കൈരളി ഹോട്ടല്‍ക്കാര്‍ക്ക്....

എല്ലാറ്റിനും ഉപരി വെറും അശ്ലീമല്ല ഞാന്‍ എന്ന് തെളിയിച്ച അശ്ലീലത്തില്‍ ആഷ്ലിക്ക്, ആ "നീല" വണ്ടിക്ക്....

നിങ്ങള്‍ ചെയ്തത് വല്യ ഒരു കാര്യം!
കപ്പിത്താനെ .. അഭിനന്ദനങ്ങള്‍ ...
ഡ്രസ്സ്‌ ഡ്രൈ ക്ലീന്‍ ചയ്തു അയണ്‍ ചെയ്തു തന്ന നല്ല മനസ്സുകള്‍ക്കും നന്ദി .. ( എന്റെ ഡ്രസ്സ്‌ തന്നെ അയണ്‍ ചെയ്യാന്‍ എനിക്ക് മടിയാണ് .. ഇത്തിരി ചുളുങ്ങി ഇരുന്ന ന്താ പ്രശ്നം ..എലെക്തൃസിടി ബില്‍ ഇപ്പളെ ഫോര്‍ ഡിജിറ്റ എന്നൊക്കെ ഉള്ള എസ്കെപ്പിസം കൊണ്ട് നടക്കും ഞാന്‍ )
ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും താങ്ക്സ് പറഞ്ഞ് കളിക്കാന്‍ ഈ മാസം താങ്ക്സ് ഇത്തിരി സ്റ്റോക്ക് കുറവാ :)

@ മൈത്രേയീ - ചോദ്യത്തിന് മറുപടി ഒരുപ്രാവശ്യം തന്നിരുന്നു. കമന്റ് ഫോളോ ചെയ്യാതെ എങ്ങനാ ഉത്തരം കാണാന്‍ പറ്റുക.?

ഒരിക്കല്‍ക്കൂടെ ദാ ഉത്തരം പിടിച്ചോ.

വയനാട്ടിലെ ഉള്‍ക്കാടുകളില്‍ നഗ്നരായി നടക്കുന്ന ആദിവാസി കുട്ടികള്‍ക്കും മേല്‍‌വസ്ത്രമില്ലാതെ നടക്കുന്ന സ്ത്രീകള്‍ക്കും എത്തിക്കാനായാണ് ഈ തുണികള്‍ ശേഖരിക്കുന്നത്. നേരിട്ട് തന്നെ കൊണ്ടുപോയി കൊടുക്കാന്‍ ശ്രമിക്കുന്നതാണ്. അങ്ങനാണെങ്കില്‍ അതിന്റെ അപ്പ്‌ഡേറ്റ് കൂടെ പ്രതീക്ഷിക്കാം.

താങ്ക്സ് ആഷ്‌ലീ. താങ്ക്സ് പ്രഫുല്‍, താങ്ക്സ് ശങ്കര്‍...ആഷ്‌ലീടെ ഓഫീസ് ഡ്രസ്സിനേക്കാളും നല്ല ഡ്രസ്സുകള്‍ കൊടുത്ത സഹകരിച്ച നല്ലവരായ ബാംഗ്ലൂര്‍ സുഹൃത്തുക്കള്‍ക്ക് ഒരു മുട്ടന്‍ താങ്ക്‍സ് :)
Sukanya said…
Hats off to u and all others who had taken effort to achieve this goal.
Captain, appreciate all the great work you guys are doing.

Congratulations! Excellent teamwork as well.
അപ്പൊ സംഭവം "സസ്സ്കസ് "
ക്യാപ്റ്റനു നൂറു കോടി പുണ്യം കിട്ടട്ടെ.
sm sadique said…
കണ്ണൂരി… പിടിച്ച് ഞാനും
താങ്ക്സ്…….
Vayady said…
അഭിനന്ദനം. സ്വന്തം ഭാര്യയുടെ കണ്ണൂരി കവറിലിട്ടതിനല്ല. ഒരു നല്ല പ്രവര്‍‌ത്തി ചെയ്യാന്‍ തോന്നിച്ച മനസ്സിന്‌. :)
അഭിനന്ദനങ്ങള്‍ ആഷ്ലി ...
പറയാന്‍ വാക്കുകളില്ല.....അഭിനന്ദനങ്ങള്‍.ഭാഗഭാക്കാവാന്‍ ശ്രമിക്കും.....സസ്നേഹം
Myna said…
സന്തോഷം കൊണ്ട്‌ കണ്ണുതളളിപ്പോയി...ഇനി അതും ഊരിവെയ്‌ക്കണോ എന്തോ...
ആശംസകള്‍...
വളരെ വളരെ ഇഷ്ടപ്പെട്ടു. ഒരു കാര്യം മാത്രം. ഞാന്‍ ഇത് വൈകിയാണ് കണ്ടത്. ഇതില്‍ സഹകരിക്കാനും എന്തെങ്കിലും സംഭാവന ചെയ്യാനും ശരിക്കും ആഗ്രഹമുണ്ട്.
അടുത്ത തീയതി ദയവു ചെയ്തു അറിയിക്കണേ. എന്‍റെ ബ്ലോഗിലും ഈ വിവരം ഷെയര്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
ഇക്കാലത്ത് ഇങ്ങനൊരു കാര്യം ചെയ്യുന്നതിന് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനെക്കാള്‍ നല്ലത് ഇങ്ങനത്തെ ദൈവീകമായ കാര്യങ്ങള്‍ ചെയ്യുന്നതാണ്‌.
ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ നല്ല ഉദ്യമത്തിന്.
വളരെ വളരെ ഇഷ്ടപ്പെട്ടു. ഒരു കാര്യം മാത്രം. ഞാന്‍ ഇത് വൈകിയാണ് കണ്ടത്. ഇതില്‍ സഹകരിക്കാനും എന്തെങ്കിലും സംഭാവന ചെയ്യാനും ശരിക്കും ആഗ്രഹമുണ്ട്.
അടുത്ത തീയതി ദയവു ചെയ്തു അറിയിക്കണേ. എന്‍റെ ബ്ലോഗിലും ഈ വിവരം ഷെയര്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
ഇക്കാലത്ത് ഇങ്ങനൊരു കാര്യം ചെയ്യുന്നതിന് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ദൈവത്തോട് പ്രാര്‍ഥിക്കുന്നതിനെക്കാള്‍ നല്ലത് ഇങ്ങനത്തെ ദൈവീകമായ കാര്യങ്ങള്‍ ചെയ്യുന്നതാണ്‌.
ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ നല്ല ഉദ്യമത്തിന്.
Ashly said…
ഈ വരുന്ന ഞായര്‍ ആഴ്ചയില്‍ (29th Aug 2010) ആണ് നമ്മള്‍ ഇത് കൊണ്ട് കൊടുക്കുന്നത്. അപ്ഡേറ്റ് വന്നു കഴിഞ്ഞു ഇട്ടാം, ട്ടോ.
Gini said…
ഇങ്ങനെ ഒരു വണ്ടി എപ്പോഴാ തിരുവനന്തപുരത്ത് എത്തുന്നെ ? ആരെങ്കിലും ഉണ്ടോ ? ദയവായി അറിയിക്കുമല്ലോ ? അല്ലെങ്കില്‍ എവിടെ കൊറിയര്‍ ആയി എത്തിക്കാമെന്നും പറഞ്ഞാല്‍ മതി..
Ashly said…
കുവയൈറ്റില്‍ നിന്ന് വന്ന 250 കിലോ തുണി, ഇന്ന് രാവിലെ എത്തി !!!

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടിക

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക