Wednesday, April 13, 2016

കൃഷ്ണാ നീ ബേഗനേ ബാരോ

ഏറ്റവും പോപ്പുലർ ആയ പാട്ടുകളിൽ ഒന്നാണ്  കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കന്നഡ പാട്ട്.  പലപ്പോഴും, ആൾക്കാർ അതിലെ ചില വരികൾ പാടി നിർത്തും, ചിലർ  വരികൾ മിക്സ് ചെയ്തു പാടും.  ഒരു സുഹൃത്ത് ഈ പാട്ട് തെലുങ്കാണ് എന്നാണു കരുതിയത് എന്നറിഞ്ഞപ്പോൾ, മമത അത് തിരുത്തി, കന്നഡയിൽ ഉള്ള ഉച്ചാരണം ശരിയാക്കാൻ ഹെല്പ് ചെയ്തു.  അതിനു വേണ്ടി, ഞാൻ ഈ പാട്ട് എടുത്തു, അതിനെ മാക്സിമം കറക്റ്റ് ആയി ടൈപ്പ് ചെയ്തു, പലതവണ മമതയെ വായിച്ചു കേൾപ്പിച്ചു, ഇങ്ങനെ ഒരു ഡോക്യുമെന്റ്  ഉണ്ടായി.  കൂടെ മലയാളം അർത്ഥം കൂടെ ചേർത്തു .

യേശുദാസ് പാടിയ വേർഷനിൽ വരെ കന്നഡ വാക്കുകളുടെ  ഉച്ചാരണം തെറ്റാണ്. കാലാകാലങ്ങളായി പാടി പ്രചരിപ്പിച്ച പലരും കന്നട ഭാഷ അറിയാത്തവർ ആയതു കൊണ്ട്, അതിന്റേതായ തെറ്റുകുറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട് .

ഹരിഹരദാസ എന്ന ഭക്തി മൂവ്മെന്റിൽ  വളരെ സജീവമായിരുന്ന വ്യാസതീർത്ഥ സ്വാമിയാണ് (അദ്ദേഹത്തിനു വ്യാസരാജ എന്നും പേരുണ്ട്) ഈ പാട്ടിനു പിന്നിലുള്ളത്.  കൃഷ്ണനെ ഒരു കുട്ടി ആയി അല്ലെങ്കിൽ ഒരു കൂട്ടുകാരൻ ആയി കണ്ടു, ഇന്ന ഇന്ന വസ്ത്രങ്ങൾ , ആഭരണങ്ങൾ ഇട്ടു കൊണ്ട് വാ കൃഷ്ണാ എന്നാണു ഈ വരികളിലൂടെ പറയുന്നത്.

താഴെ, നീല നിറത്തിലുള്ളത് ഒറിജിനൽ വരികൾ, മലയാളത്തിൽ അതിന്റെ താഴെയുള്ളത് അതിന്റെ അർത്ഥവും.

കൃഷ്ണാ നീ ബേഗനേ ബാരോ
(കൃഷ്ണനാ നീ വേഗം വാടോ ..നോട്ട് : ബാരോ - എന്നത് കുട്ടികള്‍, കൂട്ടുകാര്‍ തമ്മില്‍ പറയുന്നത് ആണ്.  ബഹുമാനത്തോടെ ആണേല്‍, "ബന്നി")

കൃഷ്ണാ നീ ബേഗനേ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
ബാരോ ബാരോ ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
ബേഗനേ ബാരോ
മുഖവന്നേ  തോരോ
(ബേഗനെ എന്നാല്‍, വേഗം.  മുഖംവന്നേ തോരോ  എന്നാല്‍ മുഖം ഒന്ന് കാണിയ്ക്കൂ)
ബേഗനെ ബാരോ
മുഖവന്നേ തോരോ
ബേഗനേ ബാരോ
മുഖവന്നേ തോരോ...
കൃഷ്ണാ നീ ബേഗനേ ബാരോ..
കാശീ പീതാംബര കൈയ്യല്ലി കൊളലു
(കാശി എന്ന സ്ഥലം.  പീതാംബര എന്നാല്‍, മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചവന്‍.  വേര്‍ഡ്‌ ബൈ വേര്‍ഡ്‌ അര്‍ഥം നോക്കാതെ, മൊത്തത്തില്‍ നോക്കിയാല്‍, കാശീ പീതാംബര എന്ന് എടുക്കണം - അപ്പോള്‍ കാശി എന്നാല്‍  ബനാറസ്/സില്‍ക്ക്, പീതാംബരം - മഞ്ഞക്കുപ്പായം -  മഞ്ഞ സില്‍ക്ക് കൊണ്ടുള്ള വസ്ത്രം ധരിച്ചവന്‍ എന്നാണ്)
കൈയ്യല്ലി കൊളലു - എന്നാല്‍ കയ്യില്‍ ഓടക്കുഴല്‍.
മെയ്യോളൂ പൂസീത ശ്രീഗന്ധ ഗമഗമ
(മെയ് എന്നാല്‍, ദേഹം. പൂസിത എന്നാല്‍, പൂശിയ. ശ്രീഗന്ധ എന്നാല്‍ ചന്ദനം. ഗമ ഗമ - എന്നാല്‍ ഫ്രാഗ്രെന്‍സ് അഥവാ പരിമളം....മൊത്തത്തില്‍ പറഞ്ഞാല്‍, ദേഹത്ത് നിന്ന് വരുന്ന ചന്ദന മണം)

കൃഷ്ണാ  നീ ബേഗനേ ബാരോ

തായികേ ബായല്ലീ മുജ്ജഗവന്നേ  തൊരീത
(തായി എന്നാല്‍ അമ്മ.  ബായലി എന്നാല്‍, വായില്‍.  മുജ്ജഗവന്നേ  - മൂന്നു ലോകത്തെ -  തൊരീത എന്നാല്‍ - കാണിച്ച)
തായികേ ബായല്ലീ മുജ്ജഗവന്നീ തൊരീത
ജഗദോദ്ദാരകാ...ജഗദോദ്ദാരകാ..
(ജഗദോദ്ദാരകാ എന്നത്, ജഗത്തെ ഉദ്ധരിയ്ക്കുന്നവന്‍)
ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ
(ഉഡുപ്പീ ശ്രീകൃഷ്ണാ - ഉടുപ്പി എന്ന സ്ഥലത്തെ കൃഷ്ണ.  ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. ഒരു രക്ഷയും ഇല്ല. അവിടെയൊരു ഐതിഹ്യമുണ്ട്. "കനകദാസ ജാലകം" എന്ന പേരിലൊരു ജനല്‍ ഉണ്ട്.  അമ്പലത്തില്‍ വന്ന കനക ദാസ് എന്ന കട്ട ഭക്തന്‍, താണ ജാതിക്കാരനായതു കൊണ്ട്, ഉള്ളില്‍ കയറാൻ പറ്റിയില്ല.  അപ്പൊ,  നമ്മടെ കൃഷ്ണന്‍കുട്ടി, ഭിത്തിയില്‍ ഒരു വിള്ളൽ ഉണ്ടാക്കി, ബോഡി അങ്ങോട്ട്‌ തിരിച്ചു, കനകദാസിനു  ദര്‍ശനം നൽകിയത്രേ! അമ്പലം പ്രധാന വാതില്‍ തുറക്കുന്നത് കിഴക്കോട്ടാണെങ്കിലും, പ്രതിഷ്ഠ  ഇപ്പോള്‍ ഉള്ളത് പടിഞ്ഞാറോട്ടാണ്. (കൂടുതല്‍ വായന : https://en.wikipedia.org/wiki/Kanaka_Dasa)
ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ
കൃഷ്ണാ നീ ബേഗനേ ബാരോ
ബാരോ   ബാരോ   ബാരോ
കൃഷ്ണാ നീ ബേഗനേ ബാരോ
കലലന്ദിഗേ ഗജ്ജെ നീലദ ബാവുലി , നീലവര്‍ണനെ നാട്യവാടുത്ത ബാരോ
(കാലില്‍ പാദസ്വരം ഇട്ടു, നീല നിറം ഉള്ള (സഫയര്‍) കൈ വള ഇട്ടു, ഡാന്‍സ് ചെയ്തു കൊണ്ട് വാടോ)
ഉടിയല്ലി  ഉടിഗജ്ജെ,ബെരളല്ലി ഉങ്ങുര
ഉടിയല്ലി  ഉടിഗജ്ജെ എന്നാൽ, അരയില്‍ അരഞ്ഞാണം -നോട്ട്, "ഗജ്ജെ" ഉള്ള അരഞ്ഞാണം, എന്ന് വെച്ചാല്‍, മണി കെട്ടിയ അരഞ്ഞാണം.
ബെരളല്ലി ഉങ്ങുര എന്നാൽ വിരലിൽ മോതിരം.
കോരളോളൂ ഹാകിദ വൈജയന്തി മാലേ
(കഴുത്തില്‍ വൈജയന്തി മാല - കൃഷ്ണൻ ധരിയ്ക്കുന്ന ഒരിയ്ക്കലും വാടാത്ത താമര പൂക്കൾ  കൊണ്ട് ഉണ്ടാക്കിയ മാല.  വേറെ ഒരു വൈജയന്തി ഉണ്ട്, വിഷുവുമായി ബന്ധപെട്ടത്‌, ഇവിടെ പോയാല് കൂടുതൽ അറിയാം. https://en.wikipedia.org/wiki/Vaijayanti)
Post a Comment