"ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക്
പണ്ട് വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ് ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ. അത് നമ്മുടെ മനോജ് ദി നിരക്ഷരന് ഇറക്കിയ ബസ്സ് കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ.
ബസ്സ് ദാ...ഈ ബസ്സ് സ്റ്റാന്‍ഡില്‍ കിടക്കുന്നു.
അത് പ്രകാരം, ബംഗ്ലൂര് മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്. ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്, ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ ശേഖരം നടത്താന്‍ പോകുന്നു.
ഈ പരിസരത്ത് ഉള്ളവര്‍, പക്ഷെ ഈ സമയത്ത് വരാന്പറ്റാത്തവര്, ഒരു മെയില്‍ അയച്ചാല്‍ മതി((ashlyak@gmail.com). എങ്ങനെ കോഡിനെറ്റു ചെയാം എന്ന് മെയില്‍ വഴി സംസാരിച്ചു ഒരു ധാരണയില്‍ എത്താം. സഹകരിയ്ക്കാന്‍ ആഗ്രഹം ഉള്ളവരുടെ സഹായം മിസ്സ് ആവാതിരിക്കാന്‍ മാക്സിമം ട്രൈചെയ്യും.
പിന്നെ, ഇങ്ങനെ ഒരു പരിപാടിഫസ്റ്റ് ടൈം ആണ് ചെയ്യുന്നത്. സമയം പാലിയ്ക്കാന്‍ മാക്സിസം ശ്രമിയ്ക്കും. ട്രാഫിക് കാരണം ഇടയ്ക് ലേറ്റ് ആയാല്‍ പോയി കളയരുത്,ട്ടോ.
ഈ പടത്തില്‍ കാണുന്ന പോലെ ഉള്ള ഒരു കാര്‍ ആണ് മെയിന്‍ അടയാളം. വണ്ടിയില്‍ , കയ്യില്‍ കിട്ടിയ എല്ലാ സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്, കൂടെ ഒരു ചെറിയ ഉമ്മ കിട്ടിയ പാടും.
ചിലപ്പോ നമ്മള് ഉദേശിച്ച സ്ഥലത് പാര്‍ക്കിംഗ് കിട്ടിയിലെങ്ങില്‍, ആ പറഞ്ഞ പരിസരത്ത് ഫുള്‍ ഗ്ലാമറില്‍ കമ്പ്ലീറ്റ് ഡ്യൂഡ് ആയ ഞാന്‍ ഒരു ഇളം പച്ച ടീ ഷര്‍ട്ട് ധരിച്ചു വിലസി നില്‍ക്കുനുണ്ടാവും.
For more details and clarifications : ashlyak@gmail.com
For more details and clarifications : ashlyak@gmail.com
നോട്ട് : എന്റെ ബാകി ബ്ലോഗ് വായിച്ചു പ്രതികരണം കമന്റ് വഴി പോര, കൈ വെച്ച് പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇത് ഒരു ചാന്‍സ് ആയി കരുതരുത്. ;) ;)
Comments
ഓഫ് ടോപ്പിക്ക് :- എന്റെ ബാക്കി ബ്ലോഗ് വായിച്ചു പ്രതികരണം കമന്റ് വഴി പോര, കൈ വെച്ച് പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഇത് ഒരു ചാന്‍സ് ആയി കരുതരുത്.
അഥവാ അങ്ങനെ വല്ലതും സംഭവിച്ചാല്‍ ശരീരമാസകലം പ്ലാസ്റ്ററിടാനോ കിഴിപിടിക്കാനോ ഉള്ള തുണികള്‍ ഈ ശേഖരണത്തില്‍ നിന്ന് എടുക്കാന്‍ പാടുള്ളതല്ല :) :)
ഫോര്‍മാറ്റ് കോപ്പി ചെയ്ന്ന ആ ബ്രഷ് ഇല്ലേ, അത് വെച്ച് എളുപ്പപണി നോക്കിയതാ.
വണ്ടിയുടെ പിന്നില്‍ ടൂവീലര്‍ ഇടിച്ച ചളുക്കും(?) തിരിച്ചറിയാനുള്ള ഒരു അടയാളമാണ്..
(കൂട്ടം വഴി ഞങ്ങൾ കുറച്ചുപേർ ശ്രമിക്കുന്നുണ്ട്, നാട്ടിൽ.)
കോട്ടയത്തിനു 50 കി മി ചുറ്റളവില്‍ എവിടെയെങ്കിലും വരാനുദ്ദേശമുണ്ടെങ്കില് അറിയിക്കുക.ഞാനും കുറെ വസ്ത്രങ്ങളും സേവനസന്നദ്ധത അറിയിക്കുന്നു.
മറ്റുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന വസ്ത്രങ്ങളാകട്ടെ ശേഖരിക്കുന്നത്. അല്ലാതെ ഉപയോഗിക്കാതെ കിടക്കുന്ന എക്സ്പയർ ഡേറ്റ് എക്സ്പയർ ആയ വിധത്തിലുള്ളത് സ്ഥലം കാലിയാക്കികിട്ടാൻ വേണ്ടി പുറം തള്ളുന്നത് ആവരുത്.
വണ്ടിയ്ക്ക് നമ്പർ പ്ലേറ്റ് ഉണ്ടല്ലോ അല്ലേ..:)
അതോ വല്ല.. ഏയ്..
കമ്പ്ലീറ്റ് ഡ്യൂഡ് ayathu nannayi.. adyam vayichappo thettidharichu poyi..
Valare nalla sarambham.. bangalore mavattam mathrame ullo?? chennai mavattathil aranu collector??
and 3 cheers to Niraksharanji and You!
http://aakramanam.blogspot.com/2010/07/blog-post_19.html
ചെന്നയില്‍ ഇത് വരെ ആരും ആയില്ല എന്നാണ് അറിവ്. നിങ്ങള്‍ കുറചു പേര് ചേര്ന് ഒരു കൈ അകലത് ഉള്ളത് കലക്കറ്റ് ചെയ്താല്‍ തന്നെ അത് ഒരു സഹായം ആയിരിക്കും.
maithreyi,
Hope the reply from Niru answer your question.
അഡ്രസ്സ്..
മനോജ് രവീന്ദ്രന്
ഗീതാഞ്ജലി
വളവി റോഡ്
കൊച്ചിന് - 682018