Skip to main content

നമ്മ ക്യാമറ കൊണ്ട് നക്ഷത്രം വിരിയിച്ച രാത്രി.

ഒരു പരീക്ഷണം. ഫസ്റ്റ് പടം, ചുമ്മാ നൈറ്റ്‌ മോഡ് റെഡി മെയിഡ് മന്ത്രം ജപിച്ചു ആവാഹിച്ചത്. രണ്ടാമത്തത് കളം വരച്ചു മുടിയാട്ടം നടത്തി ഫീകര മന്ത്രങ്ങള്‍ ജപിച്ചു ആവാഹിച്ചത്.

രണ്ടാമത്തെ പടത്തില്‍ ആ ലൈറ്റ് കണ്ടോ ? കാറിന്റെ മുകളിലെ , പിന്നെ മുകളിലത്തെ നിലയില്‍ റൂഫില്‍ ഉള്ള ചെറിയ ലൈറ്റ്സ്. ഒരു സ്റാര്‍ ലുക്ക്‌ ഇല്ലേ ? 

എന്നിട്ടും എന്റെ കഴിവുകള്‍ മനസില്ലാകാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി, വേറെ ഒരു പടം കൂടെ, ഫ്രീ ആയിട്ട്.





കൈപള്ളി എടുത്ത ഈ കലക്കന്‍സ്‌ പടം പോലെ ആയിലെങ്ങിലും, ഐ ആം ദി ഹാപി.  ഇത് കൂടുതല്‍ നന്നാക്കാന്‍ പറ്റിയ ഉപദേശം - ബഹുത് സ്വാഗതം ഹേ.

Comments

പേടിക്കേണ്ട മാഷേ.
അടിപൊളി. ഞാന്‍ തന്നെ ആയിക്കോട്ടെ തേങ്ങയടി.
ഇയാളൊരു സംഭവം തന്നെ. (ന്താ പോരെ)
സത്യായിട്ടും ഫോട്ടോ നന്നായിട്ടുണ്ട് ട്ടോ .
ഫയങ്കരന്‍ പടങ്ങള്‍.ഫയങ്കരന്‍ കഴിവ്....ആശംസകള്‍ ക്യാപ്ടാ
Sarin said…
kalakiittundu ishta padangal...
siya said…
ഇപ്പോള്‍ ഇവിടെ വന്നു ആണ് ഇതൊക്കെ പഠിക്കുന്നതും ..കൊള്ളാം ,എന്‍റെ scotland യാത്ര തുടങ്ങി ,അത് വഴി വന്നു ആ ഫോട്ടോക്ക് എങ്കിലും കമന്റ്‌ ചെയണം ട്ടോ .
കലക്കി..അടിപൊളി..സൂപ്പര്‍..ഗംഭീരം..(ആദ്യം എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ക്യാപ്റ്റനെ പേടിച്ചിട്ടു പറയുവാ..)
സത്യായിട്ടും ലൈറ്റിന്‍റെ അവിടെ ഒരു നക്ഷത്രം പോലെ കാണുന്നതാണോ ക്യാപ്റ്റന്‍ ഉദേശിച്ചേ..
എങ്കില്‍ മനസ്സിലായി..
Rare Rose said…
ഫീകര മന്ത്ര ജപത്താല്‍ ആവാഹിച്ച നക്ഷത്രപ്പോട്ടം ആണല്ലേ.വെറുതേയല്ല അതു കണ്ടു ഞാനുമൊന്നു കണ്ണു ചിമ്മിപ്പോയത്.:)
ഫോട്ടോസ് കൂടുവല്ലേ ടെമ്പ്ലേറ്റ് മാറ്റ് ..
കൊള്ളാട്ടോ .. കുറച്ചു കൂടി കളര്‍ഫുള്‍ ആയ സ്ഥലം പിടിക്കാരുന്നു
thalayambalath said…
ശരിക്കും നക്ഷത്രം എണ്ണി....
Vayady said…
ഈ പടങ്ങള്‍ കണ്ടിട്ട് ഞാനും ഹാപ്പി..:)
കൊള്ളാല്ലോ പടം .....
ആ നക്ഷത്രത്തിന്റെ അടുത്ത് കുഞ്ഞു കുഞ്ഞായി കാണുന്നതല്ലേ ഉദ്ദേശിച്ചത് ? തെറ്റിപോയെങ്കില്‍ അടിക്കരുത് ട്ടാ
ഫോട്ടം കൊള്ളാം
കലക്കി (സത്യായും പേടിച്ചിട്ടു പറയുക അല്ല )
:)

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...