Skip to main content

നമിച്ചു പോകുന്ന ബ്ലോഗുകള്‍

നമ്മള്‍ (അറ്റ്‌ ലീസ്റ്റ് ഞാന്‍ ) ഇവിടെ ഫോടോ പിടിച്ചു ബ്ലോഗില്‍ കുത്തി തിരുകുക, വേള്‍ഡ് ക്ലാസ്സ്‌ കോമടി ഇങ്ങനെ ചറ പറാ എന്ന് അടിച്ചു വിടുകാ, ചാറ്റ് ചെയുക, തല്ലു ഉണ്ടാക്കുക തുടങിയ പരിപാടി നടത്തുമ്പോള്‍, ഇവിടെ കുറെ അധ്യാപകർ കുട്ടികളുടെ കൂടെ ഈ ബ്ലോഗും ഇന്റര്‍നെറ്റും വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നു. 


അവര്‍ക്ക് ഒരു സെലൂറ്റ്‌ !!


ഈ ലിങ്കുകള്‍ ഒന്ന് നോക്കു :
http://mathematicsschool.blogspot.com/
http://ghsmanjoor.blogspot.com/2009/11/blog-post.html

ഈ ഹൈ ടെക് പരിപ്പാടി നല്ല രീതിയില്‍ ചെയ്തിരിക്കുനത്, ഞാന്‍ പഠിച്ച പോലത്തെ ഒരു Govt സ്കൂളില്‍ ആണ് എന്നത് മാറ്റ്‌ കൂട്ടുന്നു.  സത്യം ആയിട്ടും, ഞാന്‍ ഇപ്പം സ്കൂളില്‍ ഇവരുടെ കൂടെ നില്ല്കുന്ന ഒരു കുട്ടി ആയിരിന്നുഎങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു.
ഈ ലിങ്ക് നോക്കു :
http://ghsmanjoor.blogspot.com/2009/08/2009-10.html
http://ghsmanjoor.blogspot.com/2009/08/onam.html

update : ഇതേ സംഭവം നീറ്റ്‌ ആയി, വെടിപ്പായി എഴുതാന്‍ അറിയുന്ന ചുള്ളന്‍ എഴുതിയത് ഇവിടെ വായിക്കാം....
http://myms4u.blogspot.com/2009/11/blog-post.html

Comments

ആദ്യത്തേത് കണ്ടിരുന്നു. എന്റെ നാട്ടിലാണ് ഈ അദ്ധ്യാപകര്‍ എന്നുള്ളത് എനിക്കും അഭിമാനത്തിന് വക നല്‍കുന്നു. ബ്ലോഗ് എന്ന മാധ്യമം നല്ല രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനും, സ്കൂളുകളില്‍ സര്‍ക്കാര്‍ സൌജന്യമായി കൊടുത്തിരിക്കുന്ന ഇന്റര്‍നെറ്റ് കണക്‍ക്ഷന്‍ എങ്ങനെ മറ്റുള്ള അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടെ പ്രയോജനപ്രദമാക്കാം എന്നതിനും ഉദാഹരണമാണ് ഈ ബ്ലോഗ്.

രണ്ടാമത്തേത് നോക്കട്ടെ.
രണ്ടാമത്തേതും കണ്ടിട്ടുള്ളതാണ്. രണ്ട് ബ്ലോഗുകള്‍ക്കും ആശംസകള്‍ . ഈ പരിചയപ്പെടുത്തല്‍ ഒരു ആവശ്യമായിരുന്നു ക്യാപ്റ്റന്‍. വളരെ നന്ദി.
ക്യാപ്റ്റന്‍ ആളു നല്ല മനുഷ്യനാണല്ലോ. ഈ ലിങ്കുകള്‍ക്ക് നന്ദി.
വല്ലപ്പോഴുമൊക്കെ അഗ്രിഗേറ്ററുകള്‍ നോക്കണെ.....
:)

ഇത്തരം ബ്ലൊഗുകളിലെ സ്ഥിരം സന്ദര്‍ശകനാ ഞാന്‍.
ചിലതിലൊക്കെ കമന്റും ഇടാറുണ്ട്.

പരിചയപ്പെടുത്തലിനു നന്ദി.
രണ്ട് ബ്ലോഗുകളും സ്ഥിരം വായിക്കാറുണ്ട്. ബ്ലോഗിന്റെ നല്ല വശങ്ങളെ ഉപയോഗപ്പെടുത്തുന്ന സ്കൂളുകള്‍.
ഈ ബ്ലോഗുകളില്‍ നേരത്തെ പല പ്രാവശ്യം കയറിയിട്ടുള്ളതാണ്. എങ്കിലും ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടത് വളരെ ഉചിതമായി ക്യാപ്റ്റന്‍ . സ്കൂളില്‍ പഠിക്കുമ്പോള്‍ കമ്പ്യോട്ടറിന്റെ പടം പോലും കണ്ടിട്ടില്ല. ഇപ്പോള്‍ നാലു വയസ്സുകാരന്‍ മകന് എന്നെക്കാളും മൌസ് ബാലന്സായി.
കാലം പോണ ഒരു പോക്കേ...
Ashly said…
അതെ. ഇതെല്ലം അഗ്രിയില്‍ വരാറുണ്ട്‌. ഞാനും കുറച്ചു കാലം ആയി സ്ഥിരം ആയി വായിക്കാറും ഉണ്ട്. പക്ഷെ ഇവര്‍ അര്‍ഹിക്കുന്ന attention ബ്ലോഗ്‌ readers ഇവര്‍ക്ക് കൊടുക്കുനില്ല / കിട്ടുനില്ല എന്ന് തോന്നിയിട്ട് ആണ് ഇത് പോസ്റ്റ്‌ ചെയ്തത്.
നന്നായി ക്യാപ്റ്റൻ..
ഞാൻ ഈ ബ്ലോഗുകൾ കണ്ടിട്ടില്ലായിരുന്നു.
നന്ദി..
നന്ദി ക്യാപ്റ്റന്‍ !!
കണ്ടിട്ടുണ്ട് ക്യാപ്റ്റൻ..എന്നാലും ഇതിനെക്കുറിച്ച് എഴുതിയനിനു ക്യാപ്റ്റനു അഭിനന്ദനം.കൂടുതൽ ആൾക്കാർ ഈ ബ്ലോഗ് സന്ദർശിക്കട്ടെ

ചെറായി മീറ്റിൽ മാഞ്ഞൂർ സ്കൂളിൽ നിന്നു ഒരദ്ധ്യാപകനും രണ്ടു വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് ലിസ്റ്റിൽ കണ്ടിരുന്നെങ്കിലും അവിടെ ആരെങ്കിലും വന്നിരുന്നോ എന്നറിയില്ല

ആശംസകൾ ക്യാപ്റ്റൻ!
Raveesh said…
നന്നായി.. മറ്റു സ്കൂളുകളും പിന്തുടരട്ടേ..
പലപ്പോഴും വായിക്കുകയും കമന്റുകയും ചെയ്തതാണ്.ഇത്തരം ശ്രമങ്ങൾ ഇനിയും ഉണ്ടാവട്ടെ.
ഈ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെയൊക്കെ ചുമതലയാണ്.
എന്റെയും വക ഒരു സല്യൂട്ട്
വായിക്കാറുണ്ട്
നന്ദി, പരിചയപ്പെടുത്തലിന്
പരിചയപെടുത്തലിന് നന്ദി.
This comment has been removed by the author.
This comment has been removed by the author.
ഇതൊരു വല്ലാ‍ത്തകഥ തന്നെ ന്നമ്മൊളൊക്കെ ഒരുപോലെ ചിന്തിക്കുന്നത് കൊണ്ടാകും അല്ലെ ഇങ്ങനെസംഭവിച്ചത് ക്യാപ്റ്റാ:):)
ഞാൻ 07/11/09
ന് പോസ്റ്റ് ചൈത മാത്സ്‌ ബ്ലോഗ്‌ ടീം എന്ന പോസ്റ്റ് കണ്ട് നോകുമല്ലോ

:ലിങ്കം ഛെ അല്ല ലീങ്ക് ഇടാൻ നോക്കിയിട്ട് നടക്കുന്നില്ല
Ashly said…
Blistering barnacles!!!! ജമാലേ ...അത് അഗ്രി കുട്ടന്മാര്‍ ആരും കണ്ടില്ലേ ??? ശെടാ ....ഞാന്‍ ചുമ്മാ കൊറേ അക്ഷരത്തെറ്റ് ബോഗില്‍ പിടിപ്പിച്ചു !!ഇത് കണ്ടിരിന്നുഎങ്കില്‍ ചുമ്മാ അടിച്ചു മാറ്റിയാല്‍ മതിആയിരുന്നു !!!
എന്തായാലും ഞാന്‍ എന്‍റെ പോസ്റ്റ്‌, രണ്ടു വരി കൂടുതല്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...
Ashly said…
Blistering barnacles!!!! ഇത് അഗ്രി കുട്ടന്മാര്‍ ആരും കണ്ടില്ലേ ??? ശെടാ ....ഞാന്‍ ചുമ്മാ കൊറേ അക്ഷരത്തെറ്റ് ബോഗില്‍ പിടിപ്പിച്ചു !!ഇത് കണ്ടിരിന്നുഎങ്കില്‍ ചുമ്മാ അടിച്ചു മാറ്റിയാല്‍ മതിആയിരുന്നു !!!
എന്തായാലും ഞാന്‍ എന്‍റെ പോസ്റ്റ്‌, രണ്ടു വരി കൂടുതല്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്...
ശോ...... ഇതൊക്കെ നേരത്തെ പറഞ്ഞു തരണ്ടേ ക്യാപ്ടാ.......... കണക്കില്‍ ഞാന്‍ പണ്ടേ കണക്കാ
നന്ദിയുണ്ട് ഈ സ്നേഹാദരങ്ങള്‍ക്ക്.....

ഹൃദയത്തിലും ബ്ലോഗിലും ഒരിടം തന്ന് പ്രോത്സാഹിപ്പിക്കുന്നതിന് ......
This comment has been removed by the author.
This comment has been removed by the author.
ഹും നടക്കട്ടെ അക്ഷരത്തെറ്റ് ....അടിച്ച് മാറ്റൽ... നിങ്ങള് വെളുത്തോര് പാൽ ചായ കുടിക്ക്ണ പൈസക്കാര് ഞമ്മള് കറത്തോര് കട്ടൻ ചായ കുടിക്ക്ണ പാവങ്ങൾ
:) സ്മൈലി ഇടാൻ മറന്നതാണിട്ടോ
Umesh Pilicode said…
നന്നായി മാഷെ
Anonymous said…
സ്നേഹം നിറഞ്ഞ ക്യാപ്റ്റന്,
ഈ പോസ്റ്റും അതിലെ കമന്റുകളും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ആരംഭകാലഘട്ടത്തില്‍ത്തന്നെ ക്യാപ്റ്റന്‍ ഞങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും ചിലസമയങ്ങളിലൊക്കെ ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്തിരുന്ന ഒരാളായിരുന്നല്ലോ.

ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരമൊരു പരിചയപ്പെടുത്തലിന് സമയം കണ്ടെത്തിയതിന് ഹൃദയം നിറഞ്ഞ നന്ദി.

Kerala Teachers

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ