Skip to main content

With love, ജീനൂട്ടന്‍

( note : ആദിയം ഇദു വായിക്കൂ )

ഹും ..ആരായിരുന്നു ഞാന്‍ !!! ക്ലിന്റ് ഇസ്റ്റ്‌ വുഡ് ചേട്ടനും ഞാനും വളരെ ക്ലോസ് കണക്ഷന്‍ണാ. മിനിമം ഒരു ലാറ ക്രാഫ്റ്റ്, എന്ന സ്വപ്നം താലോലിച്ചു കൊണ്ടിരുനതാ. അടുത്ത ഷെല്‍ഫിലെ XXL കപ്പ ടി ഷര്‍ട്ട്‌ (അതും പിങ്ക് കളര്‍ ) എന്നെ നോകി "ശബ്ദങ്ങള്‍ ഇല്ലാമ സംഗീതം നീയാ, എന്‍ ഇരു കണ്ണില്‍ തെരികിന്ട്ര ഒരു കാഴ്ച്ചേ നീയാ, കതലുക്ക് കണ്‍ തുറന്തു വൈപ്പവനും നീയാ, ഞാന്‍ കതലിച്ചാല്‍ കണ്മൂടി വൈപ്പവനും നീ താന്‍" എന്ന് ലവ് ലെറ്റര്‍ വരെ എഴുതി. ഹും ...ഞാന്‍ മൈന്‍ഡ് ചെയ്തില്ല. കാത്തിരുന്നു ...എന്തിനു വേണ്ടി ?ആര്‍ക് വേണ്ടി ? ഇപ്പോള്‍ തിരിച്ചറിയുന്നു...എല്ലാം ..എല്ലാം .....(ഗദ്ഗദം...വാക്കുകള്‍ കിട്ടുനില്ല )

അങ്ങനെ ഇരികുമ്പോള്‍ ദാ വരുന്നു ...പാട്ടും പാടി...ഡാന്‍സ് ക്ലാസ്സില്‍ നിന്ന് മുടിയും അട്ടികൊണ്ട് ...നീ !!!

ശോ ...നീ എന്നെ നോകിയ ആ ലുക്ക്‌ ..ഞാന്‍ എന്തലാമോ സ്വപ്നം കണ്ണാന്‍ തുടങ്ങി. ജയലക്ഷ്മിയുടെ കൌണ്ടറില്‍ നിന്ന ആ തടിയന്‍ ചേട്ടന്‍ എന്നെ തൂകി തന്നപോള്‍, എന്തെല്ലാം പ്രതീക്ഷകള്‍ ആയിരുന്നു എനിയ്ക്. ഒരേ ഒരു ആശ്വാസം, നീ എന്നെ സര്‍ഫിലും വെള്ളതിലം ഇട്ടു ബുദിമുടിച്ചില്ല എന്ന് മാത്രമായിരുന്നു.

ക്ലിന്റ് ഇസ്റ്റ്‌ വുഡ് ഈസ്‌ മൈ കണ്കണ്ട ദൈവം എന്ന് കരുതി ഇരുന്ന ഞാന്‍, ഒരു റിവോള്‍വര്‍ അല്ലെങ്കില്‍ മിനിമം ഒരു ബുള്ളറ്റ്‌, എന്റെ ശരീരത്തില്‍ തൊടുന്നത് സ്വപ്നം കണ്ടിരുന്നു. പകരം നീ തന്നതോ, പൂക്കളും ചിത്രശലഭങ്ങളും!!! (സില്‍വര്‍ ബട്ടന്‍ന്റെ കാരിയും മിണ്ടി പോകരുത് !!) എന്നിട്ടും, ഞാന്‍ ഒരക്ഷരം മിണ്ടിയോ ? പറ ...മിണ്ടിയോ ??? ( again ഗദ്ഗദം..)

കുതിര പുറത്തു കയറി ടക്..ടക്..ടക്.. എല്‍ പാസോയിലെ റോഡിലൂടെ ചീറി പായാന്‍ ആഗ്രഹിച്ച ... കൊതിച്ച ..എന്നെ നീ കൊണ്ട് പോയതോ .....മരീന ബീച്ചിലെ Angel Sea ഫുഡ്‌, ശ്രീകൃഷ്ണ സ്വീറ്റ്,ശരവണ ഭവന്‍, റോയപ്പേട്ട പാലം !!! ഹും !! what a pity!!!. ക്ലിന്റ് ഏട്ടന്‍ അറിഞ്ഞാല്‍, കുട്ടിയെ കാച്ചി കളയും, അദു കൊണ്ട് മാത്രം ഞാന്‍ ഈ വിഷയം escalate ചെയ്തില്ല.

ബാഡ് ബോയ്സിനെ തട്ടി കഴിഞ്ഞു, വെടി മരുന്നിന്റെ സുഗന്ദം നുകരാന്‍ കൊതിച്ച എന്നെ നീ, പാനി പൂരി നീരില്‍ മുക്കിയ കൈകള്‍ കൊണ്ട് തലോടി തടഞ്ഞു വെച്ചു . എന്തിനു വേണ്ടി ???? ഒരു സുപ്രാഭാത്തില്‍ എന്റെ കാലുകള്‍ മുറിച്ച് മാറ്റാനോ ??? ആ നിമിടത്തില്‍, ഞാന്‍ പാടി പോയി, പ്രിയേ ....സോറി സുമേ ... "ഞാന്‍ ഒവിയെന്‍ എന്ത്‌ തെരിഞിട്ടും, എന്‍ കണ്ണ് രണ്ടും കേകിറിയ...."

എന്നിട്ടും ഞാന്‍ പരാതി പറഞ്ഞോ ??അതാണ് നമ്മള് ....

ഇനി കുട്ടി പുത്യ ബെല്‍ട്ടും കൊണ്ട് വരുനതിന്റെ ഉദേശം എനിയ്ക്ക്‌ അറിയാം. (ഓസ്ട്രലിയില്‍ കൊണ്ട് പോയി കാറ്‌ തുടയ്കനലെ ?)

എന്നാലും, എന്റെ നിലപാടിന് മാറ്റമില്ല ! you can count on me, dude!

ഭൂകമ്പം വന്നലെനെ , ഭൂലോകം വിഴ്താല്‍ എന്നെ....ജീനൂട്ടന്‍മാര്‍
always റോക്ക്സ് ...

With tons of regards,

Mr. ജീനൂ Woods

Comments

എന്‍റെ പൊന്നു ജീനൂ,
നിന്‍റെ മനസ്സില്‍ ഇത്രേം വെഷമങ്ങളൊണ്ടെന്നു തൃക്കരിയോത്ത് അമ്മച്ചിയാണേ ഞാന്‍ അറിഞ്ഞില്ല :(
ഞാന്‍ നിന്‍റെ നല്ലതിന് വേണ്ടി ചെയ്തതൊന്നും നീ മനസ്സിലാക്കീലല്ലോന്നു ആലോചിക്കുംപഴാ...
ക്ലിന്റ് ഇസ്റ്റ്‌ വുഡ് ചേട്ടനും ലാറ ക്രാഫ്റ്റും...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട :-/
കപ്പ t-shirt തന്നില്ലെങ്കില്‍ എന്താ??ആവശ്യത്തിനു കപ്പേം മീനും തന്നില്ലേ??പഴങ്കഞ്ഞി??? നന്ദി വേണെഡാ നന്ദി.
കുറച്ച് കാലം തമിഴ്‌ നാട്ടില്‍ പഠിച്ചതിനു അവരോടിള്ള നന്ദിസൂചകമായിട്ടാണ് ആ സില്‍വര്‍ ബട്ടന്‍സും ചിത്രശലഭങ്ങളും നിന്‍റെ മണ്ടക്ക് വെച്ച് പിടിപ്പിച്ചത്‌ :D
കാറ് മാത്രം ആക്കണ്ട, ഓസ്ട്രേലിയ മൊത്തം ഞാന്‍ നിന്നെക്കൊണ്ട് തൊടപ്പിക്കും.. B-)
ഓ..എന്നും i can count on youന്ന് അറിഞ്ഞതില്‍ സന്തോഷം...
Yeppu, Jeenutts ROCKS
ഇതെന്താ എല്ലാരും ജീനുട്ടന്‍ റോക്ക്സ് എന്ന് പറയുന്നേ . ?? ഓ കര്‍ത്താവു പണ്ട് പത്രോസിനോട് പറഞ്ഞത് പോലെ ആരിക്കും ..
"പത്രോസ് നീ പാറ ആവുന്നു .." ... അതിന്റെ ആംഗലേയം -- "പീറ്റര്‍ യു റോക്ക്" എന്നാരിക്കും അല്ലെ .. !!
ശരി ഞാനും പറയുന്നു ... ജീനുട്ടന്‍ റോക്ക്സ് .. അല്ല പിന്നെ ..
ആശംസകള്‍ ..
എന്തരോ എന്തോ..
ജീനുട്ടന്റെ ഒരു കാര്യം...അവന്‍ കാരണം എത്ര എത്ര പോസ്റ്റ്‌ ബ്ലോഗ്‌ ല്‍ വരുന്നത്...
:))
Calvin H said…
നിങ്ങളെല്ലാരും കൂടെ എന്റെ ജീനൂട്ടിയെ പിടിച്ച് ജീനൂട്ടൻ ആക്കിയോ? എന്താ ഉദ്ദേശം?
എന്റെ ഡാർലിംഗ് ജീനൂട്ടീ ( യ്യോ കോളേജിലെ എന്റെ സീനിയേ ജീൻ എലിസബത്ത് അല്ലേ! അവളറിഞ്ഞാൽ എന്റെ പണി തീരും. ഇത് ലിവൈസ് സ്ട്രോസ് ജീനു.. ന്റെ ജീനുമോൾ)

നീയെന്നോട് ചേർന്നിരിക്കുമ്പോൾ, എന്റെ ദേഹത്തോടൊട്ടിക്കിടക്കുമ്പോൾ കിട്ടണ ഒരു സുഖം സന്തോഷം... :)
ബ്ലിസ്സ് :)
Calvin H said…
കിഷോർ കുമാറിന്റെ പഴേ പാട്ട് കേട്ടിട്ടില്ലേ?

ജീനൂ മേരി ജാൻ, മേ തെരെ കുറ്ബാൻ...
മെ തെരാ തൂ മേരീ ജാനേ സാരാ ഹിന്തൊസ്താൻ ;)
indrasena indu said…
"പത്രോസ് നീ പാറ ആവുന്നു .." ... അതിന്റെ ആംഗലേയം -- "പീറ്റര്‍ യു റോക്ക്" എന്നാരിക്കും അല്ലെ .. !!
ഇവന്‍ ആള് പുലിയാണ് കേട്ടാ..പുലി
പുലി അല്ല കള്ളന്‍, ഹാഫ്‌ കള്ളന്‍ !!!
"With love, ജീനൂട്ടന്‍"

Manoharam, Ashamsakal...!!!

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ