ബാംഗ്ലൂര്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി വരെ 10 കിലോ മീറ്റര്‍ നീളത്തില്‍ ഫ്ലൈ ഓവര്‍ വരുന്നു, രണ്ടു മാസത്തിനുള്ളില്‍. തുടങ്ങി ഇന്നു വരെ നല്ല സ്പീഡില്‍ ചട പടെ എന്ന് വര്‍ക്ക് നടക്കുന്നു. വലിയ വലിയ ബ്ലോക്കുകള്‍ വേറെ സ്ഥലത്ത് ഉണ്ടാക്കി, ഇവിടെ കൊണ്ട് വന്നു ഫിറ്റ് ചെയുകയായിരുന്നു.
രാവിലെ വന്ന വഴി, വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ആകെ മാറിയിരിക്കും. സത്യം ഇഷ്യൂ വന്നപ്പോള്‍ വര്‍ക്ക് മുടങ്ങുമോ എന്ന് പേടി തോന്നി, കാരണം Sathyam-Mayhtas ആയിരുന്നു ഒരു partner. Build-Operate-Transfer എന്ന രീതിയില്‍ Nagarjuna, VNC, & Mayhtas എനീ കമ്പനികള്‍ ആയിരുന്നു വര്‍ക്ക് നടത്തിയിരുനത്. എന്തായാല്ലും ഒന്നും ഉണ്ടായില്ല, വര്‍ക്ക് രണ്ടു മാസത്തിന്‍ ഉള്ളില്‍ തീരും.
പിന്നെ, ഇതു വന്നു കഴിഞ്ഞാല്‍, ടോട്ടല്‍ 14 വരി പാത ഉണ്ടാകും ഈ 10 കിലോ മീറ്റര്‍ നീളത്തില്‍(3 lane +3 lane on the main road, under the fly over, and 2 lane +2 lane service road and 2+2 on the fly over)
ഇപ്പോള്‍ ബാംഗ്ലൂര്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി വരെ 20-30 minute വേണ്ണം, ഫ്ലൈ ഓവര്‍ വന്നാല്‍ 6-8 minutest മതി !!!!!
നമ്മുടെ നാട്ടില്‍ എന്നാ ഇത് പോലെ life changing projects വരുന്നത് ? TVM to Alapuzha 160 km എത്താന്‍ നാലു മണിക്കൂറില്‍ കൂടുതല്‍ വേണ്ണം. എന്റെ ബാംഗ്ലൂര്‍ വീട്ടില്‍ നിന്ന് മൈസൂര്‍ ഇതേ ദൂരം ആണ്, രണ്ടര മണിക്കൂറില്‍ എത്താം.
OT :
നമ്മളെകാള്‍ കൂടുതല്‍ പാല്‍ ഉപയോഗിക്കുന്ന ഇവിടത്തെ ആള്‍കാര്‍, ഈ പതിനാല്ല് വരി സെറ്റപ്പ് വന്നു കഴിഞ്ഞാല്‍, പശുവിനെ എങ്ങനെ അപ്പുറത്തെ സൈഡില്‍ കൊണ്ട് പോയി മേയാന്‍ വിടും എന്ന് കുലംകുഷമായ ചിന്തയില്‍ ഉരികികൊണ്ടിരിക്കുന്നു!! എത്രയും വേഗം രണ്ടു സെക്രടരിയെറ്റ് മാര്‍ച്ചും, നാലു ബന്ദും സംഘടിപ്പിക്കും ! ടീ വീ ചാനലുകള്‍ ഫുള്‍ ടൈം ചര്‍ച്ചകള്‍ നടത്തുന്നു, ന്യൂസ് പേപ്പര്‍ പശുകളുടെ കദന കഥ വിവരിക്കുന്നു ! സാംസ്കാരിക നായകന്മാര്‍ കമ്പ്ലീറ്റ് ബസ്സി !! ഇവിടത്തെ ആള്‍ക്കാര്‍ ബ്ലോഗ് എഴുതി തകര്‍ക്കുന്നു !!! ആകെ ജഗ പോക !!!
above pic :ബ്ലോക്കുകള്‍ കൊണ്ട് വന്നു ഫിറ്റ് ചെയ്യുന്നു
Comments
തേങ്ങ എന്റെ വക...
മോനെ കുട്ടാ..അപ്പൊ അതിന്റെ പണി കഴിഞ്ഞു അല്ലെ...ഞാന്‍ പോരുന്ന സമയത്ത് പണി നല്ല സ്പീഡില്‍ നടക്കുവായിരുന്നു...നാട്ടില്‍ ആയിരുന്നെങ്കില്‍ ഇനിയും ഒരു പത്ത് കൊല്ലം കൂടെ പണിതേനെ...സിറ്റിയിലെ ട്രാഫിക് കുറഞ്ഞില്ലെങ്കിലും പുറത്തേക്കും അകത്തേക്കും ഉള്ളത് കുറയുമായിരിക്കും അല്ലെ?
ഇത് കൊള്ളാം.....
പക്ഷേ ബാംഗ്ലൂരിലെ വണ്ടികളുടെ ഒരു സെറ്റപ്പ് വെച്ച്, ഇനി ഫ്ലൈ ഓവറിന്റെ മുകളില്‍ ഇടിച്ച് നില്‍ക്കാം എന്നേ എനിക്ക് തോന്നുന്നുള്ളൂ.
താഴേം ജാം , മോളിലും ജാം. വെയില് കൊള്ളണ്ടെങ്കില്‍ താഴെ കൂടി പോയി സ്റ്റക് ആയി നില്‍ക്കാം?
ഏതായാലും ഇത്രേം പാലം പണിതു. ജാം ഒഴിവാക്കാന്‍ അതില്‍ കൂടി ഒരു പുഷ് പുള്‍ ട്രെയിന്‍ എന്തു കൊണ്ട് ഓടിച്ചു കൂടായിരുന്നു?
ട്രാഫിക് സുഗമമാവണമെങ്കില്‍ പബ്ലീക് റ്റ്റന്‍സ്പോര്‍ട്ട് നന്നാക്കിയേ തീരൂ.
hahahaha... thats is their biggest issue :)
dont expect to change something in kerala... if there some change required, LDF has to agree first otherwise only strike will be the effect.
you can contact met n dis email
deepaklalu@yahoo.com