Skip to main content

തല്ലു കിട്ടിയ പോലീസ്‌കാരന്‍



കസബിന്റെ കയ്യില്‍ നിന്ന് തല്ലു കിട്ടിയ പോലീസ്കാരന്‍, ആ വഴി, അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്കാരം നമ്മള്‍ ഉയര്‍ത്തി പിടിച്ചിരിയ്ക്കുകയാണ്. 

ഇങ്ങനെ ഇന്ത്യന്‍ സംസ്കാരം ലോകത്തിന്റെ മുന്നില്‍ കാഴ്ച വെയ്ക്കാന്‍ ചാന്‍സ്‌ തന്ന കസബിനെ, ഇന്ത്യന്‍ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡര്‍ മാത്രമല്ല, ഫെരാരി, ബെന്‍സ്‌ തുടങ്ങിയവ കൂടെ ആയി ഉറക്കെ പ്രഘാപിയ്ക്കാന്‍ എന്തേ നമ്മള്‍ മടിയ്ക്കുന്നു ?  കിടിലം ചാന്‍സ്‌ അല്ലെ, ഒരുക്കലും മിസ്സ്‌ ചെയരുത്. ടെറര്‍  ടൂറിസം, ദി തല്ലു - ദി ടെറര്‍ - ആന്‍ഡ്‌ ദി ടൂറിസം അങനെ എങ്ങനെ വേണേലും ഒരു സ്ലോഗന്‍ ഉണ്ടാക്കാം.   

ലണ്ടനിലും,അമേരിക്കയിലും എല്ലാംസ്റ്റേജ് ഷോ നടത്തി, അവിടെപറ്റുമെങ്കില്‍ കസബിനെ കൊണ്ട് തന്നെ,  അലെങ്ങില്‍ dupe നെ വെച്ച് ,   ലൈവ് ആയി ഒരു ഇന്ത്യന്‍പോലീസ്കാര്നെ തല്ലിച്ചു,നമ്മക്ക്‌ അടി പൊളി ഇമേജ് ഉണ്ടാകി എടുക്കാം.

ഇന്‍ കേയിസ്‌, ആ ഒബാമയോ മറ്റോ ഷോ കാണാന്‍ വന്നാ, വെറും പോലീസിനു പകരം, ഡി ജി പി റാങ്കിന് മുകളില്‍ ഉള്ള ആരെയ്ങ്ങിലും നിര്‍ത്തി, തല്ലു കൊടുപ്പിച്ചു ഷോയ്ക്ക് ഒടുക്കത്തെ ഗ്ലാമര്‍ ആകിഎടുക്കാം.  

ഈ  സംഭവത്തെ ബെയിസ് ചെയ്തു ഒരു അവാര്‍ഡ്‌ പടം പിടിയ്ക്കാന്‍ എനിക്ക് പ്ലാന്‍ ഉണ്ട്.  അവാര്‍ഡ്‌ ആണ് ഉദേശം എന്നത് കൊണ്ട്, ഒരു ഔട്ട്‌ ഓഫ് ദി ബോക്സ് തിങ്കിംഗ് പ്രകാരം, കസബിനെ ഹീറോ ആക്കുനതിനു പകരം, തല്ലു കിട്ടിയ പോലിസ്‌കാരന്‍ ആയിര്‍ക്കും ഹീറോ.  തല്ലു കിട്ടുന്നതോട് കൂടി, മൂപ്പര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ ബഹുമതികള്‍ കപ്പിവെച്ച് കോരി കോരി കൊടുക്കുന്നതും, തല്ലുകിട്ടിയ വക വന്ന പ്രശ്‌സ്തി അയാളുടെ സാധാരണ ജീവിത്തില്‍ വരുത്തിയ മാറ്റവും ആയിര്ക്കും മെയിന്‍ ഫോകസ്.  

തല്ലു കിട്ടിയ പാര്ട്ടിന്റെ ഫോടോ എടുത്തു, അത് വിറ്റ് അളിയന്‍ ലക്ഷപ്രഭു ആകുന്നത് ആണ് ടെര്‍നിംഗ് പോയന്റ്.  ലാസ്റ്റ്‌, ഒരു ഗസ്റ്റ്‌ വേഷത്തില്‍ കസബ്‌ വന്നു, ക്രൂരനായ അളിയന്റെ കയ്യില്‍ നിന്നും, സാമ്സോനെറ്റ്‌ സൂട്ട് കേയിസില്‍ പണം വാങ്ങി, പോലീസ്കാരന്  തിരിച്ചു കൊടുത്തു, തിരിയുന്ന ആ ഒരു സീനില്‍, കസബിന്റെ മുഖം ഫുള്‍ സ്ക്രീന്നില്‍, ഒരു 20% ചെരിവില്‍ കാണിച്ചു പടം അവിടെ നിര്‍ത്തും.  കസബ്‌ അളിയനെ തല്ലുമോ ?  ആ തല്ലു വെച്ച്, അളിയന്‍ പിന്നെ സ്റ്റാര്‍ ആകുമോ എന്നതു എല്ലാം പ്രേഷകന് വിട്ടു കൊടുക്കും.  ആ ഒരു ചരടില്‍ തൂങ്ങി പാര്‍ട്ട് ടു കൂടെ നിങ്ങള്‍ക്ക് വേണംങ്ങില്‍ ഞാന്‍ ഇറക്കും.


നമ്മടെ എല്ലാം രോമാഞ്ചമായ കസബിനു കിട്ടുന്ന ചിക്കന്‍, പരിശുദ്ധമായ ചിക്കന്‍ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.  കെ എഫ് സി ചിക്കന്‍ മാത്രം തിന്നു , എ സി യില്‍ താമസിച് യുറോപ്പിയന്‍ ക്ലോസറ്റ് മാത്രം ഉപയോഗിച്ചു ജീവിയ്ക്കുന്ന ഒരു സെറ്റ്‌ കോഴികളെ വളര്‍ത്തി, അതിനെ കൊന്നു, നറു നെയ്യില്‍ പാചകം ചെയ്തേ കസബിനു കൊടുക്കാന്‍ പാടുള്ളൂ.  നമ്മളായിട്ട് ഒരു കുറവും വരുത്താന്‍ പാടില്ലല്ലോ.  ഇന്റര്‍നാഷനല്‍ സമൂഹത്തിന്‍റെ മുന്നില്‍ നമ്മടെ ഇമേജ് ഒരു കാരണവശാലും തകരാന്‍ പാടില്ല.  കുറച്ചു കോടികള്‍ കൂടെ പോരെ, ഇത് പോലത്തെ ബേസിക് സൌകര്യം ഒരുക്കാന്‍ ?

തല്ലു കിട്ടിയ ദിനം നമ്മള്‍, ഒരു ദേശീയ ഉത്സവം ആയി കണക്കാകി,  പരിശമുട്ട്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര കളി തുടങ്ങിയവ നടത്തി എല്ലാ കൊല്ലവും സെലിബ്രേറ്റ് ചെയണം.  കസബിന്റെ ഫോടോ ഉള്ള സ്റ്റാമ്പ്‌ ഇറക്കുന്ന കാര്യം പോസ്റല്‍ ഡിപാര്‍ട്ട്മെന്റ് പരിഗനിയ്ക്കണം.  അങനെ, പാക്സിതാന് ചുട്ട മറുപടിആയിരിക്കും ഇത്. 

ഇന്റര്‍നാഷനല്‍ സമൂഹത്തിന്‍റെ കാര്യം ആണേല്‍പറയുകേയും വേണ്ട...ചമ്മി ബ്ലീച്ച്ആയി പോകും !!
റെഫറന്‍സ്‌ : http://www.mathrubhumi.com/story.php?id=129091

നോട്ട് : സൈബര്‍ ജാലകം ചിന്താ തുടങ്ങിയവര്‍ "അഭിമാനത്തോടെ" എന്ന ഒരുലേബല്‍ കൂടെ തുടങ്ങണം.  ഇത് ശരിയ്ക്കും ആ ലേബലില്‍ ആയിരുന്നു പോസ്റ്റ്‌ ചെയേണ്ടി ഇരുന്നത്.  

കസബ്‌, വെറും സാധാരനകാരനെ ചറ പറാ എന്ന് വെടിവെച്ച് കൊല്ലുന്നതും എല്ലാം എല്ലാം എല്ലാവരും കണ്ടതും, ശക്തമായ തെളിവ്‌ ഉള്ളതും ആണ്.

അത് ഒരു തീരുമാനമാകാതെ, പിന്നെയും അവന്റെ കയ്യില്‍ നിന്ന് തല്ലു കൊള്ളാന്‍ ഉള്ളവര്‍ ആണോ ഇന്ത്യകാര്‍ ? ഇന്ത്യന്‍ പോലീസ്‌ ?

Comments

പൊലീസുകാരന്റെ റോള്‍ എനിക്ക് തരുമോ ?

വേറൊന്നിനുമല്ല, സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത ഒരു കാര്യം ചെയ്ത് ഈ വിഷയത്തിന് ഒരു തീര്‍പ്പ് ഉണ്ടാക്കാനായിരുന്നു....
Unknown said…
This comment has been removed by the author.
Unknown said…
എന്നെ കസബാക്കുമോ ???

എന്നെക്കണ്ടാല്‍ ഒരു ഫീകരനെ പോലെ ഉണ്ടെന്നു എല്ലാരും പറയുന്നു :)
Ashly said…
ഹ..ഹ..ഹ...ആ റോള്‍ ഞാന്‍ തന്നെ ബുക്ക്‌ ചെയ്തു വെച്ചിരിയ്ക്കുവാ, നിരക്ഷര്‍ !

മുരളി....കൊച്ചന്‍ അല്രീടി ഒരു ഫുള്‍ ടൈം ഫീകരന്‍ അല്ലെ ? സില്മയില്‍ അഭിനയിക്കാന്‍ ടിം കിട്ടുമോ ..
നായകനും വില്ലനും ആയ സ്ഥിതിക്ക് സംവിധാനം ഞാന്‍ ചെയ്യട്ടെ?.
Raveesh said…
പാട്ട് ഞാനെഴുതാം :)
Ashly said…
സംവിധാനം ചെയാന്‍ സ്പീല്‍ബെര്‍ഗ് എന്നോ മറ്റോ പേരുള്ള ഒരു സായിപ് അപേക്ഷ സമര്‍പിച്ചിട്ടുണ്ട്. നോകട്ടെ...ചെറുവാടി, അറിയിക്കാം.

രവീഷേ....അത്രേം വേണോ ?
Rare Rose said…
ഹോ..ഭീകരന്‍ തിരക്കഥ..!!:)
siya said…
തല്ലു കിട്ടിയ പാര്ട്ടിന്റെ ഫോടോ എടുത്തു, അത് വിറ്റ് അളിയന്‍ ലക്ഷപ്രഭു ആകുന്നത് ആണ് ടെര്‍നിംഗ് പോയന്റ്..

ഭാഗ്യം ആര്‍ക്കും ഈ റോള്‍ വേണ്ട ??

''ആ ഒരു ചരടില്‍ തൂങ്ങി പാര്‍ട്ട് ടു കൂടെ നിങ്ങള്‍ക്ക് വേണംങ്ങില്‍ ഞാന്‍ ഇറക്കും''.

ഒരു കാര്യം മറക്കണ്ട ,ആ വീട്ടിലെ നീളന്‍ റോസാ ചെടിയും

സിനിമയില്‍ ഉള്‍പ്പെടുത്തണം ..
അപ്പോ കസബിനെ റിക്രൂട്ട് ചെയ്യുന്ന മൊസാദ് ഏജന്റ്, കസബിനു കയ്യിൽ ചുവന്ന ചരട് കെട്ടികൊടുക്കുന്ന ബിജെപി നേതാവ്, നരിമാൻ ഹൌസിൽ കേറി റാബ്ബിയെ വെടിവെച്ച് കൊന്ന ജൂതന്മാർ, മൊസാദ് ഗൂഢാലോചനക്കാർ എന്നിവരുടെ റോൾ ആരു ചെയ്യും?

ഒരെണ്ണം ഞാനെടുക്കാം -ബാക്കിക്ക് -

ഇവിടെ പലരേം കണ്ടേക്കും!
Unknown said…
ഇതിനൊരു തീരുമാനമാകില്ലേ അടുത്തൊന്നും?
ഈ സിനിമയോടു കൂടി തീരുമാനമാകും
Ashly said…
അവിടെ ബസ്സില്‍ ഇട്ട കമന്റ്‌ ആണ്, ഇവിടെയം കിടക്കട്ടെ.

കസബ്‌, വെറും സാധാരനകാരനെ ചറ പറാ എന്ന് വെടിവെച്ച് കൊല്ലുന്നതും എല്ലാം എല്ലാം എല്ലാവരും കണ്ടതും, ശക്തമായ തെളിവ്‌ ഉള്ളതും ആണ്.

അത് ഒരു തീരുമാനമാകാതെ, പിന്നെയും അവന്റെ കയ്യില്‍ നിന്ന് തല്ലു കൊള്ളാന്‍ ഉള്ളവര്‍ ആണോ ഇന്ത്യകാര്‍ ? ഇന്ത്യന്‍ പോലീസ്‌ ?
nandakumar said…
ആരഭിനയിച്ചാലും സംഗതി ഞാന്‍ ഡയറക്റ്റു ചെയ്യും. കട്ടായം..!!!
Unknown said…
നന്നായിട്ടുണ്ട്. പക്ഷെ വായിക്കാന്‍ ബുദ്ധിമുട്ടുന്നു, കറുപ്പിലെ വെളുപ്പെഴുത്ത്. മാറ്റിയാല്‍ ഉപകാരം. പ്രായത്തിന്റെ ആയിരിക്കാം :))
മറ്റേ കരണം കാണിച്ചു കൊടുത്തോ പോലും , പോലീസ് കാരന്‍
ഈ സിനിമയ്ക്കു പേരിട്ടോ??
Anonymous said…
Poor Indian police!
ഈ സിനിമയില്‍ സൌണ്ട് മിക്സ്‌ ഞാന്‍ ചെയാം ഓസ്കാര്‍ ഉറപാ.....

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...