Wednesday, April 14, 2010

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്.

ഇതാ സൌണ്ട് ട്രാക്ക്‌, മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  )

എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു.

ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും....

പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടികള്‍ ഫ്രെഞ്ച് കിസ്സ്‌ അടിച്ചു കിടക്കുനത് കണ്ടു.  ഒരു സ്ഥലത്ത്  മഴയില്‍ കോണ്‍‌വോയ് ആയി പോയി കൊണ്ടിരുന്ന (എന്ന് തോന്നുന്ന) ഒരു സെറ്റ്‌ വണ്ടികള്‍ കൂട്ടത്തോടെ ഉമ്മ വെച്ച് കിടക്കുന്നു. (ഫ്രണ്ടില്‍  ഒരു ബസ്‌ പിന്നെ ഒരു കാര്‍, പിന്നെ വേറെ ഒരു കാര്‍, ഒരു ലോറി എന്ന ക്രമത്തില്‍.)  മുന്നില്‍ പോയ ബസ്സ്‌ സഡന്‍ ബ്രേക്ക് ഇട്ടതാ എന്ന് തോന്നുന്നു.

ശ്രീ രംഗ പട്ടണം കഴിഞ്ഞു, കുറച്ചു അങ്ങ് ചെന്നപ്പോ.ഒരു ചേട്ടന്‍, ബാക്ക ഫുള്‍ തകര്‍ന്ന ഒരു സാന്‍ട്രോ കാറിന്റെ അടുത്ത് നിന്ന് കൈ കാണിയ്ക്കുന്നു.  കുറച്ചു മുന്നില്‍ പോയി വണ്ടി നിര്‍ത്തി ഇറങ്ങി.  അവരുടെ കാറില്‍ ആ ചേട്ടന്റെ വൈഫ്‌, രണ്ടു കുട്ടികള്‍.  വണ്ടിയുടെ മുന്നിലും, പിന്നിലും ഇടി കിട്ടിയിട്ടുണ്ട്.  പക്ഷെ വണ്ടി ഈസ്‌ ഓടിക്കബിള്‍, ബട്ട്‌ റിസ്കി.  ആ കുട്ടികളെയും, ചേച്ചിയേയും  മണ്ട്യയില്‍ ഒരു ഹോട്ടലിന്‍റെ അടുത്ത് ഇറക്കാന്‍ ആണ് ചേട്ടന്‍ കൈ കാണിച്ചത്.

അങ്ങനെ, അവരെയും കൂട്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.  അവരുടെ കാറിന്റെ പുറകില്‍ ഒരു ലോറി വന്നു ഇടിച്ചു, അപ്പോള്‍ കാര്‍ പോയി മുന്നിലെ ബസ്സില്‍ ഇടിച്ചു.  ലോറിയും ബസ്സും പോയി, ഇവര്‍ മാത്രം ബാകി. :(

ആ ചേട്ടന്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്, അടുത്ത് മൂത്ത കുട്ടിയും (അയന).  ബാക്കില്‍ ചേച്ചിയും മടിയില്‍  ചെറിയ മോള്ളും.  മുന്നില്‍ ഇരുന്ന അയന ഒഴിച്ച് ബാകി എല്ലാവരും സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടിരുന്നു.  അത് കൊണ്ട് അയന ഒഴിച്ച്  ബാക്കി ആര്‍ക്കും ഒന്നും പറ്റിയില്ല.  അയന കുട്ടിയുടെ മുഖം ഡാഷ് ബോര്‍ഡില്‍ ഇടിച്ചു കണ്ണിനു താഴെ ഒരു വലിയ മുറിവ്.  പാവം.  പിന്നെ, My back is paining എന്ന് പറഞ്ഞു നിര്‍ത്താതെ കരച്ചില്‍.  കുറച്ചു സംസാരിച്ചു, വിശേഷം ചോദിച്ചു മൂഡ്‌ മാറ്റി. ഡോമിനോസ് പിസ ടോപ്‌ ആണ്, ബെസ്റ്റ്‌ ഫ്രണ്ട് ലക്ഷ്മി അങ്ങനെ കുറച്ചു വിശേഷമെല്ലാം പറഞ്ഞു തന്നു, കരച്ചില്‍ നിര്‍ത്തി. അയന ചേച്ചി എല്‍ കെ ജിയില്‍ ആണ് പഠനം.  അങ്ങനെ മണ്ട്യ എത്തി.   ഞങള്‍ എത്തി കുറച്ചു കഴിഞ്ഞു അവരുടെ ബന്ധുകള്‍ വന്നു, വിത്ത്‌ ഡോക്ടര്‍.

ഞങ്ങള്‍ യാത്ര തുടര്‍ന്നു.  സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു യാത്ര ചെയ്‌താല്‍ ഉള്ള സുരക്ഷ ഒരു തവണ കൂടെ കണ്ടു.  നാട്ടില്‍ പോയി സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടാല്‍ ചിരിയ്ക്കുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ കുറവാണ്.  എന്നാല്ലും വംശ നാശം സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല.  അത് പോലെ, ഹെല്‍മറ്റ്‌ !  അതും നമ്മക്കു കോമഡി പറയാന്‍ ഉള്ള ഒരു വസ്തു മാത്രം.  ബാംഗ്ലൂര്‍ ടൌണ്‍ ഒഴിച്ച്, ബാകി (കേരളം അടക്കം) എല്ലായിടത്തും ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോഴും കുറവ്‌.

എന്ത് കൊണ്ട് നാം, നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നില്ല ?  സീറ്റ്ബെല്‍റ്റ്/ഹെല്‍മറ്റ്‌ ഉപയോഗിക്കാത്തത് ധീരത അല്ല, പൊട്ടത്തരം aka മണ്ടത്തരം ആണ്.  ഇവ ഉപയോഗിച്ചത് കൊണ്ട് മാത്രം , വലിയ പരിക്ക്‌ ഇല്ലാതെ രക്ഷപെട്ട ആള്‍ക്കാരെ എനിക്ക് അറിയാം.

പിന്നെ, accident കാണുമ്പോള്‍, എന്ത് കൊണ്ട് ആരും വണ്ടി നിര്‍ത്തി സഹായിക്കുനില്ല ? പറഞു കേട്ടിട്ടുളത്, വണ്ടി നിര്‍ത്തിയാല്‍, പിന്നെ സഹായിക്കാന്‍ പോയവര്‍ കുടുങ്ങി എന്നാണ്.  പക്ഷെ, ഇത് വരെ, അങനെ കുടുങ്ങിയ ആരെയം എനിക്ക് അറിയില്ല.  നിങള്‍ക്ക് അങ്ങനെ അനുഭവം ഉണ്ടായിടുണ്ടോ ? എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, ഉണ്ടായിട്ടുള്ളവരെകണ്ടിട്ടും ഇല്ല.

നിയമ പ്രകാരം, പോലീസ് സഹായിച്ചവരെ ഒരുതരത്തിലും ബുധിമുട്ടിയ്ക്കാന്‍ പാടില്ല എന്നുംവായിച്ചിട്ടുണ്ട്.
Post a Comment