Skip to main content

ദി നന്ദന്‍.

ഈ പോസ്റ്റിനു മാത്രമാണ് എന്താ ഒരു ടൈറ്റില്‍ കൊടുക്കുക്കാ എന്ന് ആലോചിച്ചു ഒരു മിനിട്ട് നിന്ന് പോയത്. നന്ദന്‍ എന്ന നന്ദേട്ടന്‍ - മൂപര്‍ ആണ് ഈ പോസ്റ്റിനു കാരണകാരന്‍.


വളരെ കാലമാമായി ഞാന്‍ അസൂയയോടെ നോക്കുന്ന ചില ബ്ലോഗര്‍മാരില്‍ ഒരാള്‍ ആണ് നന്ദന്‍. വര, എഴുത്ത്, ഫോടോഗ്രാഫി - മൂന്നിലും ഈശ്വരന്‍ ട്രിപ്പര്‍ വിളിച്ചു അനുഗ്രഹം കുന്നു കൂട്ടി ഇട്ടു കൊടുത്ത ഒരാള്‍. ബ്ലോഗില്‍ ഉള്ള പലരെയും നന്ദന്‍ വരച്ചിട്ടുണ്ട്. അതില്‍ നീരൂന്‍റെ (നിരക്ഷരന്‍ aka മനോജ്‌ )പടം വരച്ചത് വിശദ്ന്മായി ഒരു പോസ്റ്റും ഇട്ടിരുന്നു.


Damas എന്ന ബ്ലാഗൂരിലെ വളരെ ഫെയ്മസ് ഡയമണ്ട് ജെല്വ്റി, രേവ electric കാര്‍ തുടങ്ങി, ഇന്ത്യയിലെ പല പ്രശസത കമ്പിനികളുടെ പരസിയം ഡിസൈന്‍ ചെയ്ത ആള്‍ ആണ് നന്ദന്‍. കൂടുതല്‍ വിവരം ദാ...ഇവിടെ ഉണ്ട്  ഫോട്ടോകള്‍ ഇവിടെയം .




ബൈ ബര്‍ത്ത് പുലിപട്ടം കിട്ടിയ ഒരാളോട്, ചുമ്മാ ഓടിച്ചെന്നു എന്റെ പടം ഒന്ന് വരയ്ക്ക് നന്ദേട്ടാ എന്ന് പറയാന്‍ ഉള്ള ഒരു വിഷമം കൊണ്ട്,  ആഗ്രഹം ഉണ്ടെങ്കിലും, ഒരിക്കലും ചോദിച്ചിരുന്നില്ല.  അങനെ ഇരിയ്ക്കുമ്പോ, ഒരു പ്രൊജെക്റ്റ്മായി ബന്ധപെട്ട്,  സാധാരണയായി ഒരു തുക ചാര്‍ജ്‌ ചെയ്തു വരച്ചു കൊടുക്കുന്ന സംഭവം, അങനെ എനിക്ക് ഫ്രീ ആയി കിട്ടി. (ച്ചാല്‍, ചാര്‍ജ്‌ വേറെ ഉള്ളവര്‍ കൊടുത്തു).  ദാ...കണ്ടോള്ളൂ.




ഫാമിലി ഫോടോ, കുട്ടികള്‍ടെ ഫോടോ എല്ലാം ഇത് പോലെ വരയ്ക്കുന്നതാണ് ഇപ്പോള്‍  ഉള്ള ട്രെന്‍ഡ്. പല വീടുകളില്‍ ഫോട്ടോയ്ക്ക് പകരം ഇതാണ കണ്ടിടുള്ളത്.  അത് പോലെ, വിവാഹ കഷണകത്തു തുടങ്ങിയവയിലും ഇത് കണ്ടിട്ടുണ്ട്.  ചില മാളില്‍,കോര്‍പറേറ്റ് പരിപാടിയില്‍ ആളുടെ സ്കെച് ഇട്ടു കൊടുക്കുന്ന സംഭവം ഉണ്ട്.  സ്കെച് വരയ്ക്കാന്‍ ഒരു റേറ്റ്, കളര്‍ ചെയാന്‍ വേറെ റേറ്റ് ആണ്.




പിന്നെ, മനോജിന്റെ പടം വരച്ചപ്പോ, ഗ്ലാമര്‍ ഫിറ്റ്‌ ചെയാന്‍ നന്ദേട്ടന്‍ കൊറേ വിഷമിച്ചു എന്ന് കേട്ടു.  പക്ഷെ എന്റെ ഫോട്ടോയില്‍ ബൈ ഡിഫാള്‍ട്ട് ഇഷ്ട്ടം പോലെ ഗ്ലാമര്‍ ഉള്ളത് കൊണ്ട്, എന്റെ പടം വരയകാന്‍ വലിയ ബുദ്ധിമുട് ഉണ്ടായില്ല എന്ന് കരുതുന്നു. ;)

Comments

Echmukutty said…
ഞാൻ എപ്പോഴും വൈകിയാ എല്ലായിടത്തും കമന്റിടാനെത്തുക.
ദേ! ഞാൻ ആദ്യം.
നന്ദനെക്കുറിച്ച് പറയാന്നു പറഞ്ഞിട്ട് സ്വന്തം ഗ്ലാമർ വർണ്ണിയ്ക്കലാണല്ലേ?
അമ്പടാ...
manojpattat said…
ഹാവു ..ഭ്രമിപ്പിക്കുന്ന പ്രലോഭിപ്പിക്കുന്ന വര..ഗംഭീരം..നിങ്ങളൊരു ഭാഗ്യവാന്‍ തന്നെ ക്യാപ്റ്റാ ..
siya said…
ആളെ നേരിട്ട് കാണാത്തത് കൊണ്ട് പടം ശരിയായോ എന്ന് അറിയില്ല .എന്നാലും ഈ പടം സൂപ്പര്‍ .

നന്ദന്റെ ബുദ്ധി കണ്ടോ?ആദ്യ ഫോട്ടോയില്‍ നെറ്റിയില്‍ ഒമ്പത് കുത്തുകള്‍ ...അത് അവിടെ ഉള്ളത് ആണോ?അതോ കണ്ണ് കിട്ടാതെ ഇരിക്കാന്‍ ..കുത്തി വച്ചിരിക്കുന്നത് ആവും . ..എന്തായാലും എനിക്ക് കുശുമ്പ് ഇല്ല .എന്‍റെ പടം വരയ്ക്കാന്‍ ഇവിടെ ഒരു ആള്‍ കൂടെ ഉണ്ട് .ഹഹ
നന്ധേട്ടന്‍ എന്നെയും വരച്ചു.. എടുത്തു പോസ്റ്റുന്നുണ്ട് താമസിയാതെ
നന്ദേട്ടന്‍ വരച്ചു നന്നാക്കിയ ഫോട്ടോ കണ്ടു. എന്തായാലും ക്യാപ്റ്റന്റെ ഒറിജിനല്‍ പരുവം അറിയാതെ ഗ്ലാമറിനെക്കുറിച്ച് തല്കാലം മിണ്ടുന്നില്ല...
വീകെ said…
ങ്ഹാ... ക്യാപ്റ്റൻ‌ജീ.. ഇത്ര സുന്ദരനാണല്ലെ...!!

[അതോ,നന്ദേട്ടന് കൈമടക്ക് വല്ലതും കൊടുത്ത് ഗ്ലാമറാക്കിയതൊ...?!ഞാൻ ആരോടും പറയാനൊന്നും പോണില്ലാട്ടൊ...]

ആശംസകൾ....
ഇത് നന്ദന് കൈമടക്കു കൊടുത്തത് തന്നെ. നന്നായി........സസ്നേഹം
This comment has been removed by the author.
Hari | (Maths) said…
ചിത്രത്തിന് ഒരു ഐശ്വര്യം ഉണ്ട്. വരച്ചയാളുടെ മേന്മയാകണം. അനിതരസാധാരണമായൊരു രചനാവൈഭവം തന്നെ. ദുരാഗ്രഹമാണോയെന്നറിയില്ല, എനിക്കും അദ്ദേഹത്തെയൊന്നു കാണണമെന്നൊരാഗ്രഹം.
thalayambalath said…
സംഭവം ഗംഭീരമായി...... വരച്ച നന്ദേട്ടനും വരയ്ക്കപ്പെട്ട ക്യാപ്റ്റനും...
Vayady said…
സത്യം പറയട്ടെ, ചിത്രം അത്ര നന്നായില്ല്യ. ആ ഗ്ലാമര്‍ മൊത്തം പകര്‍‌ത്താന്‍ ചിത്രകാരന്‌ കഴിഞ്ഞില്ലേയെന്ന് ഞാന്‍ സംശയിക്കുന്നു. ചിലപ്പോള്‍ എന്റെ വെറും തോന്നലായിരിക്കാം.

ആത്മഗതം: പാവം ഞാന്‍ പറഞ്ഞ നുണ അപ്പാടെ വിശ്വസിച്ചുന്നാ തോന്നണേ. ഹ..ഹ..ഹ
ഫാഗ്യവാന്‍..!
keraladasanunni said…
ചിത്രം വരച്ചതിന്‍റെ വിവിധ ഘട്ടങ്ങള്‍ കാണാന്‍
സാധിച്ചത് സന്തോഷം തോന്നിച്ചു.
പിന്നെ, മനോജിന്റെ പടം വരച്ചപ്പോ, ഗ്ലാമര്‍ ഫിറ്റ്‌ ചെയാന്‍ നന്ദേട്ടന്‍ കൊറേ വിഷമിച്ചു എന്ന് കേട്ടു. പക്ഷെ എന്റെ ഫോട്ടോയില്‍ ബൈ ഡിഫാള്‍ട്ട് ഇഷ്ട്ടം പോലെ ഗ്ലാമര്‍ ഉള്ളത് കൊണ്ട്, എന്റെ പടം വരയകാന്‍ വലിയ ബുദ്ധിമുട് ഉണ്ടായില്ല എന്ന് കരുതുന്നു.

ഉവ്വേ ഉവ്വേ ....
ഉവ്വുവ്വേ.... :) :)

എന്തായാലും ഫ്രീ ആയിട്ട് ഗ്രാമര്‍.. സോറി പടം വരച്ച് കിട്ടിയല്ലോ ? ഫാഗ്യവാന്‍ ... :)
Appu Adyakshari said…
ഇതിപ്പോഴാണല്ലോ കണ്ടത്... ബ്രൂസ് ലി യുടെ ഒരു ഛായും ഇല്ല... നിങ്ങള്‍ കസിന്‍സ്‌ ആണെന്ന് പറഞ്ഞിട്ട?
നന്ദന്റെ വര അടിപൊളി...
Anonymous said…
seen in buzz too.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...