Skip to main content

പോയി വന്നു, ട്ടോ.


Prologue  :


ഇനി സംഭവം :

രാവിലെ നാല് മണിക്ക് കൂവാന്‍ ഏല്പിച്ച കുക്കുടം, ശനിയാഴ്ച കറക്റ്റ് നാല് മണിയ്ക് കൂകി, നെഞ്ചത്ത് അടിച്ചു നിലവിളിച്ചു എന്നെ പ്രഭാതം എന്ന സമസ്യയിലേയ്ക് ആനയിച്ചു. (പോരെ ? തുടക്കം കലക്കിലെ ?)

അങനെ ഒരു അഞ്ചര ആയപ്പോ, പുറപെട്ടു, ഉച്ചയ്ക്ക്‌ മുമ്പ് വയനാട്ടില്‍ എത്തി. ചോറും ഉണ്ട്, ബാലരമ വായിച്ചു ഞാന്‍ ഒന്നും കൂടെ ഉറങ്ങുന്ന തക്കം നോക്കി, അമ്മയും, വൈഫ്ഉം കൂടെ പോയി പത്തു കാലിചാക് വാങ്ങി കൊണ്ട് വന്നു. എല്ലാം മൈദ ചാക്ക് ആയിരന്നു, പാവം അമ്മ, അത് ക്ലീന്‍ ചെയ്തു പരിപ്പായി. പള്ളിഉറക്കം കഴിഞ്ഞു, ഞാന്‍ രംഗപ്രവേശനം നടത്തി (ബാക്കഗ്രൌണ്ട് മ്യൂസിക്‌ കൂടി വായിക്കണം, ട്ടോ.)

പിന്നെ, എല്ലാവരം കൂടി ഡ്രസ്സ്‌ ഫുള്‍ സോര്‍ട്ട് ചെയ്തു. എല്ലാം കൂടി 8 ചാക്ക് ഉണ്ടായിരുന്നു. (കാട്ടില്‍ കൂടെ എടുത്തു കൊണ്ട് പോകാന്‍ എള്പ്പത്തിന് ആണ് ഈ ചാക്കില്‍ ആക്കല്‍). വണ്ടിയിലെ മുന്നിലെ രണ്ടു സീറ്റും, ബാകിലെ ഒരു സീറ്റും ഇരിയ്ക്കാന്‍ വേണ്ടി വെച്ച്, ബാകിലെ ഒരു സീറ്റ്‌ മടക്കി, അവിടെയും, ഡിക്കിയിലും കൂടെ എട്ടു ചാക്കും  ഫിറ്റ്‌ ചെയ്തു. (എന്നിട്ടും ഇരിയ്ക്കാന്‍ സ്ഥലം, ബത്തേരിയില്‍ നിന്ന് മനോജിന്റെ കാറില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ ഒരു രണ്ടു ചാക്കില്‍ ആക്കി, അതും ലോഡ്‌ ചെയ്തു. സ്റ്റില്‍, ഇരിയ്ക്കാന്‍ സ്ഥലം - ഐ ലവ് മൈ കാര്‍.)


ബത്തേരിയിലെ മിന്റ് ഫ്ലവര്‍ ഹോട്ടലിന്റെ മുന്നില്‍ വെച്ച് സുനില്‍ ആന്‍ഡ്‌ മൈനയെ ഫെയിസ് ടു ഫെയിസ് കണ്ടു. കണ്ടപ്പോ അല്ലെ മനസിലായെ, സുനില്‍ നമ്മടെ സ്വന്തം ആള്‍ ആണ്. ഒരു പാട് എനര്‍ജി ഫീല്‍ ചെയുന്ന ഒരു വ്യെക്തിതം. കുറച്ചു കഴിഞ്ഞപ്പോ നിരക്ഷരന്‍ ആന്‍ഡ്‌ കോ എത്തി, കൈ കോര്‍ത്ത്‌ പഞ്ച പിടിച്ചു നീരൂനെ ഞാന്‍ സൈഡ്ആക്കി. അവിടെ നിന്ന് ചെതലയം എത്തി, കുഞ്ഞഅഹമ്മദ്കായെ മീറ്റ്‌ ചെയ്തു, ജീപ്പില്‍ കാട്ടിന്റെ കൊറേ ഉള്ളില്‍ എത്തി. ഒരു ജീപ്പ് കുറച്ചു പോയിട്ട്, പിന്നെ പോകാന്‍ പറ്റാതെ തിരിച്ചു പോയി, അത് ഫോര്‍ വീല്‍ ഡ്രൈവ് അല്ലായിരുന്നു.

ഓര്‍മ്മശക്തിയില്‍ ഒരു ഫീകാരന്‍ആയ ഞാന്‍ ക്യാമറ മറന്നു പോയത് കൊണ്ട്, എന്റെ ഫോണില്‍ ആവാഹിച്ച പടംസ്, ദാ കണ്ടോളൂ.


ഇടയ്ക് ഒരു സ്ഥലത്ത് വെച്ച്, ജീപ്പ് തള്ളി കയറ്റി വിട്ടശേഷം, കുഞ്ഞു അഹമദ്‌കായും ഞാനും നടന്നുവരുമ്പോ, മൂപ്പര്‍ പറഞ്ഞു, ദേ..ഈ സ്ഥലം ഉണ്ടല്ലോ, ഇവിടെ സ്ഥിരം കടുവ വരുന്ന സ്ഥലം ആണ്.  കുറച്ചു മുകളില്‍ ഒരു കടുവാ മടയം ഉണ്ട്.

എന്നിട്ട് കുറച്ചുനടന്നു കഴിഞ്ഞപ്പോ,തറയില്‍ ചൂണ്ടി, ദേ കിടക്കുന്നു കടുവാകാട്ടം !!! ആ പടം ആണ് മുളകില്‍, വലുത്  കാണുന്നു അബ്സ്ട്രാക്റ്റ് കലാ രൂപം.  (ബ്ലോഗില്‍ അത്  ഇട്ടുതിനു, ഗൂഗിളിന്റെ മുതലാളിടെ കയ്യിന് ഇടി കിട്ടുമോ ?!!)


ങാ...ബാകി എല്ലാം നല്ല നീറ്റ് മലയാളത്തില്‍ നീരുവും മൈനയും അവരുടെ ബ്ലോഗില്‍ ഉണ്ട്.

ഈ പരിപാടിക്ക്‌ ഇറങ്ങി ഞാന്‍ ആകെ കോംപ്ലകസ് അടിച്ചു കോമ്പ്ലാന്‍ ബോയി ആയത് കുഞ്ഞുഅഹമ്മദ്കയെ, പിന്നെ, അവിടെ വെച്ച് കണ്ട ഒരു ആദിവാസി യുവാവിനെയും കണ്ടപ്പോ ആണ്.  കുഞ്ഞുഅഹമ്മദ്കയുടെ പ്രവര്‍ത്തനം...ഹോ..ഒരു രക്ഷയും ഇല്ല.  കണക്ക് വെച്ച് നോക്കിയാ പത്തു അഞ്ഞൂറ് ബുക്കര്‍ സമ്മാനം, ഇപ്പൊ സ്പോട്ടില്‍ കൊടുക്കണം.  ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം.  ആ ആദിവാസി യുവാവ്, ഉള്ള കുറച്ചു സ്ഥലത്ത് പച്ചകറി കൃഷിചെയ്തു, അടുത്ത് ഉള്ളവര്‍ക്ക്‌ ഫ്രീ ആയിട്ട് കൊടുക്കുന്നു.  അയാള്‍ക് ഇടാന്‍ ഒരു നല്ല ഷര്‍ട്ട്‌ പോലും ഇല്ല,എപ്പോഴും ജോലിയും കൂലിയും ഇല്ല. എന്നിട്ടും ചുറ്റും ഉള്ള കഷ്ടത്തില്‍ ഉള്ളവര്‍ക്ക്‌ വേണ്ടി തന്നാല്‍ ആകുന്നതു ചെയുന്നു.

കൊറേ പേര്‍ ഒത്തു ഒരുമിച്ചു ചെയ്ത ഒരു പ്രോജറ്റ്‌ ആയിരുന്നു ഇത്.  നമ്മുടെ ബൂലോകം അവരുടെ സൈറ്റില്‍ ഇതും പറഞ്ഞു ഓടികളിയ്ക്കുന ഒരു ബാനര്‍ ഇട്ടു, വസ്ത്രം എത്തിയ്ക്കാന്‍ പറ്റാത്തവര്‍ ഈ വിവരം  ഇ മെയില്‍ വഴി കൂടുതല്‍ ആള്കാരില്‍ എത്തിച്ചു, അങനെ അങനെ നമക്ക് പരിചയം ഉള്ളതും ഇല്ലാത്തതും ആയ ഒത്തിരി പേര്‍ ഇതില്‍ സഹകരിച്ചു.  

ഇതില്‍  സഹകരിച്ച എല്ലാവര്‍ക്കും ...ഓ...വേണ്ടാ, താങ്ക്സ് പറഞ്ഞാല്‍ അത് ശരിയാവില്ല, അല്ലെ ? 

Epilog :

ഒന്ന്  -
ആദര്‍ശം, വിപ്ലവം തുടങ്ങിയവ  പറഞ്ഞു, എഴുതി, പ്രസംഗിച്ചു  കയ്യും കാലുംതളര്ന്നവര്‍,  ദൈവത്തിന്‍റെ പ്രീതി നേടാന്‍ വേണ്ടി പലതും ചെയ്ന്നവര്‍  - ഇവര്‍ എല്ലാവരും കുഞ്ഞുഅഹമ്മദ്കാ പോലെ ഉള്ള്രുടെ അടുത്ത് ടൂഷന് പോവുക.  

രണ്ടു  -
ഈ ഭൂമിയില്‍ കൊറേ സ്ഥലം ഇല്ലേ, മനുഷാഅവകാശ വിദ്ധംസനം നടക്കുന്ന സ്ഥലങ്ങള്‍ - അതില്‍ നിങ്ങളുടെ വിശ്വാസം/പ്രത്യേയശാസ്ത്ര പ്രകാരം ചോര തിളച്ചു വരുന്ന സ്ഥലം കൂട്ടി വായിക്കുക -  ആ പറഞ്ഞ സ്ഥലങ്ങളില്‍ പലതും മാപ്പില്‍ മാത്രമേ മിക്കവരും കണ്ടിട്ടുള്ളൂ.  അവിടെ ഉള്ളവരുടെ ബ്രേക്ക്‌ഫസ്റ്റ്‌ ദോശയും ചമന്തിയം ആണോ അതോ, പിസയും അച്ചാറും ആണോ തുടങ്ങിയ ഡേ ടു ഡേ ലൈഫ് പോലും നമക്ക് അറിയില്ല.  എന്നിട്ട് പോലും അവിടെ ഉള്ളവര്‍ക്ക്‌ വേണ്ടി തൊണ്ട പൊട്ടി പ്രസംഗിച്ചു, നമ്മടെ നാട്ടില്‍ തല്ലു ഉണ്ടാകി നടക്കുന്നു.  അതിനു പകരം, നമ്മടെ ചുറ്റുവട്ടത്തില്‍ ഉള്ള, കഷ്ട പെടുന്നവര്‍ക്ക് വേണ്ടി എന്തെങ്ങിലും ചെയ്തു കൂടെ ?

Comments

Nannaayi Paranjirikkunnu!

Aashamsakal!

Regards

Kochuravi
Unknown said…
എല്ലാം എത്തി എന്ന് അറിഞ്ഞതില്‍ സന്തോഷം ..
കുഞ്ഞുഅഹമ്മദ്ക ക്ക് ഒരു വലിയ സലുട്ട് ....
ആചിളീ .. അങ്ങനെ കടുവയെ കണ്ടില്ലെങ്കിലും കടുവ കാട്ടം എങ്കിലും കണ്ടു അല്ലെ... :-)
ഈ ഭൂമിയില്‍ കൊറേ സ്ഥലം ഇല്ലേ, മനുഷാഅവകാശ വിദ്ധംസനം നടക്കുന്ന സ്ഥലങ്ങള്‍ - അതില്‍ നിങ്ങളുടെ വിശ്വാസം/പ്രത്യേയശാസ്ത്ര പ്രകാരം ചോര തിളച്ചു വരുന്ന സ്ഥലം കൂട്ടി വായിക്കുക - ആ പറഞ്ഞ സ്ഥലങ്ങളില്‍ പലതും മാപ്പില്‍ മാത്രമേ മിക്കവരും കണ്ടിട്ടുള്ളൂ. അവിടെ ഉള്ളവരുടെ ബ്രേക്ക്‌ഫസ്റ്റ്‌ ദോശയും ചമന്തിയം ആണോ അതോ, പിസയും അച്ചാറും ആണോ തുടങ്ങിയ ഡേ ടു ഡേ ലൈഫ് പോലും നമക്ക് അറിയില്ല. എന്നിട്ട് പോലും അവിടെ ഉള്ളവര്‍ക്ക്‌ വേണ്ടി തൊണ്ട പൊട്ടി പ്രസംഗിച്ചു, നമ്മടെ നാട്ടില്‍ തല്ലു ഉണ്ടാകി നടക്കുന്നു. അതിനു പകരം, നമ്മടെ ചുറ്റുവട്ടത്തില്‍ ഉള്ള, കഷ്ട പെടുന്നവര്‍ക്ക് വേണ്ടി എന്തെങ്ങിലും ചെയ്തു കൂടെ ?

ആഷ്ലി ഈ പറഞ്ഞത് നന്നായി.... കിട്ടുന്ന അവസരങ്ങള്‍ സഹായം നല്‍കാനായി മാറ്റിവയ്ക്കാം
saju john said…
ആദര്‍ശം, വിപ്ലവം തുടങ്ങിയവ പറഞ്ഞു, എഴുതി, പ്രസംഗിച്ചു കയ്യും കാലുംതളര്ന്നവര്‍, ദൈവത്തിന്‍റെ പ്രീതി നേടാന്‍ വേണ്ടി പലതും ചെയ്ന്നവര്‍ - ഇവര്‍ എല്ലാവരും കുഞ്ഞുഅഹമ്മദ്കാ പോലെ ഉള്ള്രുടെ അടുത്ത് ടൂഷന് പോവുക.


ഇത് “ക്ഷ” പിടിച്ചു ആഷ്ലി.

മറ്റൊന്നും കൊണ്ടല്ല, ഇത് എനിക്കുകൂടിയുള്ള ഒരു കൊട്ടാണ്
Unknown said…
മോനേ കുക്കുടാനന്ദാ.. :-)

അവസാനം പറഞ്ഞത് വളരെ കരക്റ്റ്..വാക്കും പ്രവൃത്തിയും ഒന്നാകുന്ന കാലം എന്നു വരുമോ അന്നേ ലോകം നന്നാവത്തുള്ളൂ..
ഈ ഉദ്യമത്തിനും നല്ല മനസിനും താങ്ക്സ് പറയുന്നില്ല..പകരം ഒരുപാട് സന്തോഷം..
Anonymous said…
താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന രീതിയില്‍ ചുമ്മാ അടി കൂടുന്ന എന്നെ പോലുള്ളവര്‍ക്ക് ഇതൊരു മാതൃക തന്നെ!
siya said…
നമ്മടെ ചുറ്റുവട്ടത്തില്‍ ഉള്ള, കഷ്ട പെടുന്നവര്‍ക്ക് വേണ്ടി എന്തെങ്ങിലും ചെയ്തു കൂടെ ?

ഇത് വായിച്ച് എന്തോ ഒന്നും പറയാന്‍ മനസ്സില്‍ വരുന്നില്ല...

എല്ലാവര്‍ക്കും നന്ദിയും ,ആശംസകളും ,ഇനിയും ഈ വഴികളില്‍ എല്ലാവരും സഹായവും ആയി കൂടെ ഉണ്ടാവും .
അലി said…
അഭിനന്ദനങ്ങൾ!
This comment has been removed by the author.
ബാക്കിയുള്ളവര് പേജ് പേജ് ആയി എഴുതിക്കൂട്ടിയിട്ടും കൃത്യമായി പ്രകടിപ്പിക്കാന്‍ പറ്റാതെ പോയ വസ്തുതകള്‍ ചുമ്മാ 2 എപ്പിലോഗ് എഴുതി സ്കോറ് ചെയ്ത് കളഞ്ഞല്ലോ ചുള്ളാ :)
വീകെ said…
അഭിനന്ദനങ്ങൾ....
അഭിനന്ദനങ്ങൾ
അപ്പൊ സംഭവം success...അഭിനന്ദനങള്‍..
thalayambalath said…
ക്യാപ്റ്റന്‍ എന്റെ അഭിനന്ദനങ്ങള്‍ നിങ്ങള്‍ക്കും കുഞ്ഞമ്മദ്ക്കായ്ക്കും.......
myna said…
വണ്ടി തളളിയതും കടുവാക്കാട്ടം കണ്ടതും വൈകിയാണ്‌ ട്ടോ അറിഞ്ഞത്‌.
Myna said…
വണ്ടി തളളിയതും കടുവാക്കാട്ടം കണ്ടതും വൈകിയാണ്‌ ട്ടോ അറിഞ്ഞത്‌.
Rare Rose said…
ക്യാപ്റ്റാ.,നല്ല മനസ്സോടെ കുടുംബമടക്കം ഇതിനു മുന്നിട്ടിറങ്ങിയ നിങ്ങളെല്ലാവരുടെയും നന്മയ്ക്കു മുന്നില്‍ എന്തെഴുതാനാണു..എല്ലാ ആശംസകളും..
ശരിക്കും അഭിനന്ദിക്കുക എന്നത് നല്ല കാര്യം തന്നെ. അതിനേക്കാള്‍ മനസ് കൊണ്ട് നമിക്കുകയാണ് വേണ്ടത് എന്നാണു എന്റെ അഭിപ്രായം.
ഇത്തരം ഒരു സല്കര്‍മ്മതിനു മുന്നിട്ടിറങ്ങിയ നിങ്ങള്‍ക്കും കുടുംബത്തിനും എന്താ പറയുക, പ്രാര്തനകളോടെ.
അഫിനന്ദനങ്ങളേ...:)
ആ എപിലോഗ് കിടു !!
Bindhu Unny said…
കുഞ്ഞുഅഹമ്മദ്ക്കായെപ്പോലുള്ളവരെ പറ്റി കേള്‍ക്കുമ്പോള്‍ തീരെ ചെറുതായിപ്പോയതായി തോന്നും.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടിക

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക