എന്റെ നല്ല പാതി കേരളം കാണണം ... കാണണം... എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലമായീ. ഇത് വരെ മീനങ്ങാടിയാണ് നമ്മുടെ കേരളത്തിന്റെ ലാസ്റ്റ് പോയിന്റ് എന്ന് പഠിപ്പിച്ചു വച്ചിരിക്കുയായിരു
മൂപ്പര് കുറെ കാലം എന്റെ കൂടെ കഴിച്ചപ്പോള്‍ കുറച്ചു (നോട്ട് ദി പോയിന്റ് "കുറച്ചു") വിവരം വച്ചു.(സത്യമായും!!!)
പെരിയ വ്യാഘ്രം, Mrs. പെരിയ വ്യാഘ്രം, കുട്ടി വ്യാഘ്രം(ie: Mr.I), Mrs. കുട്ടി വ്യാഘ്രം(ഇമ്പോർട്ടഡ്) എന്നിവരാന്നു ടീം മെമ്പർമാർ. കാറില്‍ വീട്ടില്‍ എത്തി, ബസില്‍ Kozikode വന്നു തീവണ്ടി പിടിച്ചു നേരെ Eranakulam ആയിരുന്നു പ്ലാൻ. Kozikode വരെ സുഗമായി സൂപ്പർ ഫാസ്റ്റിൽ അടിച്ചു മിന്നിചു വന്നു. അമിതാബ് കാന്ത് citiyകു Facial and Pedicure ചെയ്തതിൽ പിന്നെ വെറെ ആരും ഒന്നും ചെയ്തതില്ലാ എന്ന് തൊന്നി. നല്ലവരായ Kozikode ഓട്ടൊ ചേട്ടന്മാർ കറക്റ്റ് ആയ് മിഠായി തെരുവ് വഴി railway stationനിൽ ഡിം എന്ന് എത്തിച്ചു തന്നു. ഇറങ്ങിയപ്പോള്‍ അതാ കിടക്കുന്നു റെയില്‍വേ സ്റ്റേഷന്‍ ഫുൾ മദാലസാ മോഡില്‍ (മദാലസ or മദാലസൻ എന്ന് ദൌബ്റ്റ് റ്റൊയിലെട്ടിലെ പരസിയം കണ്ടപ്പൊൾ ക്ലിയറായി.)
തീവണ്ടി ആപീസീനു വലിയ മാറ്റം ഒന്നും കണ്ടില്ല. Toilet കുറച്ചു നല്ല രീതിയിൽ വൃത്തിയാക്കി വച്ചിട്ടുണ്ട് . പക്ഷെ…….പോരാ, കുറച്ചും കൂടെ നല്ല രീതിയിൽ വെയ്ക്കാമായിരുനു.
തീവണ്ടി വന്നു.
കയറി.
ഹല്ല പിന്നെ ?
ബെർതിൽ പില്ലൊ ഒരെണ്ണം കുറവ്, അടുത്ത് ഉളള gentil man, വളരെ gentil ആയി നമ്മുടെ സെറ്റപ് ഉപയോഗിച്ച് വളരെ decent ആയി ഫുൾ ഉറക്കം.
നമ്മൾ ആരാ ആൾ ? വിട്ടില്ലാ….വീട്ടിൽ നിന്നു കൊണ്ട് വന്ന ഷാളും വച്ച് അഡ്ജസ്റ്റ് ചെയ്തു ഒറ്റ ഒറക്കം, ഹല്ല പിന്നെ.. ഹും ....എന്നൂടാന്നു കളി. എന്നിട്ടും ഈ കൊച്ച് വ്യാഘ്രം വിട്ടില്ല, 3:30 AMനു തീവണ്ടി ഏറണാകുളം സിറ്റിയിൽ ഷ്ര് ഷ്ര് ഷ്ര് …..എന്ന് സ്റ്റോപ്പ് ചെയ്യിപ്പിച്ചു ചാടി ഇറങ്ങി .
അതേയ്..ബാക്കി നാളെ..തൽക്കാലം രണ്ടു ഫോട്ടോം കണ്ടു ഒരു കമന്റും ഇട്ടു അടങ്ങൂ. ആദ്യമായിട്ടാന്നു Malayalam typing. Key man & Google ഉപയോഗിച്ചു ഒരു വിധം ഇത്രയും എത്തിച്ചു.
PS: Thanks for Vishalan's support for Stragatic planning and another billion thanks to Sreehari(Calvin) for making my post readbale. ( സത്യമായും കീമാനില്‍ കുറെ കീകള്‍ മിസ്സിംഗ് ഉണ്ട്. ഫിറ്റ് ചെയ്യാന്‍ മറന്നു പോയതാ .....പിന്നെ ഹരി ടെക്സാസ് മാര്‍ക്കെറ്റില്‍ നിന്ന് കിലോ കണക്കിന് ബാകി ആക്ഷരങ്ങള്‍ തപ്പി തന്നു )
Comments
കൊച്ചി കണ്ടവനെപ്പറ്റി ഒരു ചൊല്ലുണ്ട് അറിയൊ..
പോട്ടം കൊള്ളാംട്ടൊ. ബാക്കി എഴുതൂ.. എഴുതി തെളിയൂ
:)
ഗൂഗിൾ എഴുത്ത് ഉപേക്ഷിച്ച് കീമാനിൽ നോക്ക്. അല്ലെങ്കിൽ വരമൊഴി... എഴുതിപ്പഠിക്കാൻ വരമൊഴിയാണു കൂടുതൽ നന്ന്. കീസ്ട്രോക്കുകൾ പെട്ടന്നു മനസ്സിലാകും.
pudikkaathu..