Skip to main content

മല ആന്‍ഡ്‌ ഗുഹ ഓഫ് സിദ്ദര ബെട്ട (2)

കഴിഞ്ഞ പോസ്റ്റിലെ ഫോടോ കണ്ടു കുറേ ചേട്ടന്‍മാര്‍ ഇതെന്താ ? ഒണ്‍ലി തലകള്‍ മാത്രം ?  ഫേസ് ഒന്നും ആന്‍റെ ഫോടോ പിടിക്കുന്ന സുനൊഗ്രഫിയിൽ കിട്ടുലാ  എന്ന് ചോദിച്ചു.  

 

ട്രുക്കിങ്ങ്നു കൂടെ കുറെ ചുള്ളികള്‍ ഉണ്ടായിരുന്നു, ഭാര്യ പറഞ്ഞു ചേട്ടന്‍ കുറച്ചു പുറകില്‍  നിന്നാല്‍ മതി, അതാ ആരുടേയും ഫേസ്  ഫോടോയില്‍ കാണാതെ. അല്ലാതെ നമുക്ക് പടം പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല ...

 

പിന്നെ, വേറെ ഒരു കാരിയം.

 

താഴെ എത്തി ഒരു ഓണ്‍ ദി റോക്ക് ചായ (മലയാളത്തില്‍ പറഞ്ഞാല്‍  സിറ്റിംഗ് ഓണ്‍ ദി റോക്ക് ആന്‍ഡ്‌ ഡ്രൈങ്കിംഗ് ടി ) കുടി കഴിഞ്ഞു.  

 

ബൂടായി കഴിഞ്ഞു ഹാര്‍ഡ് ഡിസ്ക് ഊരിയ കൊണ്ടുപോയ PC, ഹാര്‍ഡ് ഡിസ്ക് എന്തിയെ, ഇപ്പം ഇവിടെ ഇരുന്നതല്ലേ എന്ന് പറഞ്ഞു ഫുള്‍ തലയും കുത്തി നിന്ന് സെര്‍ച്ച്‌ ചെയുന്നത് പോലെ, എന്റെ സ്വന്തം ചുള്ളത്തി ഫുള്‍ തപ്പല്സ്.കോം !!!!!  

 

ചുള്ളന്‍ : എന്ത്ന്ന കുഞ്ഞു മോളെ ?  

ചുള്ളി : ഹതെ...എന്റെ ഒരു കുഞ്ഞു ബാഗ്‌ കാണുനില്ല.  അതില്ലാണ് കാശും, കാര്‍ഡും പിന്നെ എന്റെ ഗ്ലാമര്‍ സ്റ്റെമെന്റ്റ്‌ ഗൂളിംഗ് ഗ്ലാസും !!! ഹ..പിന്നെ സെല്‍ ഫോണും 

ചുള്ളന്‍ : ഫുള്‍ നോകിയോ ?

ചുള്ളി : ഹ്ഹുമ്... നോക്കാണ്ട്  ഞാന്‍ പറയുമോ ?  ഗൂഗിള്‍  സെര്‍ച്ച്‌ലെ "സെര്‍ച്ച്‌" തന്നെ ഞാന്‍ആകുന്നു പ്രിയതമ.  എന്നോട് നോക്കിയോ  എന്ന് ചോദിയ്ക്കാന്‍ എങ്ങനെ തോന്നി ?? (മൂക്ക് ചീറ്റുന്നു)

ചുള്ളന്‍ : എന്തിന്നാടി മൂക്ക് ചീറ്റുന്നെ ? ജലദോഷം പിടിച്ചോ ?

ചുള്ളി : (ചീറ്റു നിര്‍ത്തുന്നു, ഫണം വിരിക്കുന്നു )

ചുള്ളന്‍ : (ഫുള്‍ സ്പീഡില്‍ ബാഗ്‌ തപ്പുന്നു, mute )

 

കിം ഫലം. 

കിം ശർമ്മ. 

 

കംമിംഗ് ബാക്ക് ഫ്രം ഗുഹ, ഇറ്റ്‌ വാസ് ഫുള്‍ raining.  അപ്പം മലയുടെ മുകളില്‍വച്ച് ചുള്ളി ബാഗ്‌ തുറന്നു കുട, വടി തുടങ്ങിയ ഐറ്റംസ് എടുത്തിരുന്നു.  അപ്പം മിസ്സ്‌ ആയതായിരിക്കം.    

 

ചുള്ളന്‍ : ഇനി ഈ മല ഫുള്‍ കയറാന്‍...ചക്കരെ ...ചേട്ടന്‍ പുതിയ ഫോണ്‍ വാങ്ങിതരം.  ഫണം മടകൂ.  അടങ്ങൂ.

 

ചുള്ളി : ഓക്കേ, മിസ്റ്റര്‍ ചക്കര, വീടിന്റെ താക്കോല്‍ ആ ബാഗിലാണ്‌.

ചുള്ളന്‍ : ഐ ലവ് യു.    ഐ ഫുള്‍ ലവ് യു.

 

തുടര്നുള്ള തപ്പലില്‍, ചുള്ളന്‍ ഹാഡ് എ സ്പയർ കീ, ഹിഡന്‍ ഡീപ് ഇന്‍ ഹിസ്‌ പോക്കറ്റ്‌. 

 

മുകളില്‍ എത്താന്‍ ഏകദേശം ഒരു മണികൂര്‍ വേണം.  ആ സമയത്തിനുളിൽ ആരെങ്കില്ലും അതു കൊണ്ട് പോകും.  പിന്നെ ഒരു കയറ്റം എന്തിനാ വേസ്റ്റ് ചെയ്യുന്നെ ?  നമുക്ക് പോകാം എന്ന് തീരുമാനിച്ചു.  

 

സുനില്‍ മിട്ടലിനെ വിളിച്ചു സിം കാര്‍ഡ്‌ ബ്ലോക്കും ചെയിച്ച്ചു.

 

അങ്ങനെ കുടുംബം, തിരിച്ചു കുടുംബത് എത്തി.

 

ഓവര്‍ ടു നെക്സ്റ്റ് ഡേ.

Bangaloril മറ്റൊരു പ്രഭാതം ചെറുതായിട് ഒന്ന് പൊട്ടിയിടു ഒറ്റ വിരിയൽ. ഡും ടമാര്‍...ഡിഷും... ഡിഷും....

 

ചുള്ളി ഇനി ഏത് ഫോണ്‍ വേണും വാങാന്‍ എന്ന കുലുംകുശമായ ചിന്താ.കോം 

ചുള്ളന്‍ ബാഗു കാലിയാക്കി തട്ടും പുറ്ത്തു വൈയ്കാൻ നോക്കുന്നു.

 

അതാബാഗിന് ഒരു വയിറ്റ് കൂടുതല്‍.

ചുള്ളന്‍ തിരിഞ്ഞു നോക്കി.  

സോറി.  തിരിച്ചു നോക്കി. 

 

അതാ..ബാഗിന് ഉള്ളില്‍ ഒരു കുഞ്ഞു ബാഗു.

ഓ..മൈ ഗോഡ്.  ഈ കാലത്ത് ബാഗിനെ ഒന്നും വിശ്വസിക്കാന്‍ പറ്റൂല.  ഗൊച്ചു ഗള്ളി. 

 

എന്‍റെ ചുള്ളിയുടെ ബാഗ്‌ ഒളിപ്പിച്ചു വച്ചിരിക്കുന്നു !!!

 

ചുള്ളി ഹാപ്പി.  ഹാപ്പി ജാം.  ട്രാഫിക്‌ ജാം.

 

ആതേ, ഇതു എന്‍റെ ചുള്ളിയുടെ മറ്റൊരു  ഹൊബിയാ.  ഇതിനു മുബ് രണ്ടു തവന്ന പേര്‍സ് പോയീ എന്ന് പറഞ്ഞു എല്ലാ കാര്‍ഡും ബ്ലോക്ക്‌ ചെയിച്ചു, പുതിയ കാര്‍ഡ് വന്ന ദിവസം തന്നെ ഒരു ചിരിയും ചിരിച്ചു പഴയ കാര്‍ഡും പൊക്കിപിടിച്ചു വന്നിടുണ്ട്. 

വാട്ട്‌ ഏവർ ...എന്‍റെ കൊടക്കത്തി പെണ്ണെ...ഐ ലവ് യു.(അസ്ഥിക്ക് പിടിച്ച ലവ് )


Comments

Calvin H said…
“ബൂടായി കഴിഞ്ഞു ഹാര്‍ഡ് ഡിസ്ക് ഊരിയ കൊണ്ടുപോയ PC, ഹാര്‍ഡ് ഡിസ്ക് എന്തിയെ, ഇപ്പം ഇവിടെ ഇരുന്നതല്ലേ എന്ന് പറഞ്ഞു ഫുള്‍ തലയും കുത്തി നിന്ന് സെര്‍ച്ച്‌ ചെയുന്നത് പോലെ, എന്റെ സ്വന്തം ചുള്ളത്തി ഫുള്‍ തപ്പല്സ്.കോം !!!!! “

ആഷ്‌ലി ഹാസ് എറൈവ്ഡ്....
കീബോർഡും മൌസും അടിയറവ് വെച്ച് അടിയൻ ബൂലോകത്തു നിന്നും തന്നെ സ്കൂട്ട് ആവുന്നു
This comment has been removed by the author.
(ചീറ്റു നിര്‍ത്തുന്നു, ഫണം വിരിക്കുന്നു ) :))

kollam,
താങ്കളുടെ Pic #3 (a closeup of the Pic #3) ചിത്രം വളരെ നന്നായി....! പ്രകൃതിയുടെ അലങ്കാരം ഇപ്പോള്‍ ഇതൊക്കെ തന്നെ ആണല്ലോ....!!

കാഴ്ചകളിലേയ്ക്കൂള്ള താങ്കളുടെ 'വേട്ട' തുടരുക.....! ആശംസകള്‍..!!!
Bindhu Unny said…
ചിരിച്ച് മതിയായി.
എനിക്കും ഇങ്ങനത്തെ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. കാര്‍ഡൊക്കെ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് തിരിച്ച് കിട്ടിയിട്ടുണ്ട്. :-)
indrasena indu said…
പോടൈ..
നിങ്ങള്‍ പുരുഷന്മാര്‍ ഇതിലും വലിയ അബദ്ധങ്ങള്‍ ചെയ്യുന്നു..
എന്നിട്ട് ഒരു കുഴപ്പവും ഇല്ലാതെ
അതെല്ലാം നാട്ടു നടപ്പ് എന്നാ മട്ടില്‍ നടക്കും....
അവളുടെ കാര്യത്തില്‍
ഒരു ദുര്‍ ചിന്തയും..
പൊന്നെ ...
ആള് കൊള്ളാം
ഹാപ്പി reading .. എഗൈന്‍ ..
താങ്ക്സ് ടോ ചുള്ളന്‍ & ചുള്ളി
:)
ആഷ | Asha said…
Ha ha
Card block cheythillarunnallo
ആഷ | Asha said…
Chullikku entem oru I love u koduthekke

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ