Skip to main content

മല ആന്‍ഡ്‌ ഗുഹ ഓഫ് സിദ്ദര ബെട്ട (തുംകൂര്‍)

മരം കേറി മടുത്ത് മല കയറ്റം (കൂടെ ഗുഹ കയറ്റവും) കഴിഞ്ഞ വീക്ക് end ചെയ്ത ലേറ്റസ്റ്റ് ആക്രമം ഒരു ട്രക്കിംഗ് ആയിരുന്നു. Bangalore നിന്ന് 130km ദൂരെ ഉള്ള സിദ്ദര ബെട്ട എന്ന സ്ഥലത്തേയ്ക്. ഒരു വലിയ മല, ഇതാ....ഇത്രയും ...വലിയ ഒരു DTS 70 MM ഡോള്ബി മല. (ഒരുമാതിരി ചെറിയ മലകള് ഒന്നും നമ്മള് മൈന്ഡ് ചെയ്കപോല്ലും ഇല്ല)

മല കയറി മുകളില് എത്തിയാല് പിന്നെ കമ്പ്ലീറ്റ് ഗുഹകള് ആണ്. ഒരു ഗൈഡ് വരും കൂടെ, അലെങ്കില് പണ്ട് മാര്ക്ക് ട്വിന് ചേട്ടന് പറഞ്ഞതുപോലെ ഉള്ള്ളില് ടോം & ഹക്ഫിന് 20-20 കളി ആയി പോകും.

ഫസ്റ്റ് പോയത്, മലയുടെ അടിയില് ഉള്ള ഒരു കുഞ്ഞു ഗുഹ. വഴിയൊന്നും ഇല്ല, ഫുള് നമ്മുടെ കൊങ്കിണി പൂവിന്റെ ചെടി. അതിന്റെ അടിയിലൂടെയം ഒക്കെ ഒരുവിധും destination ഏത്തി. (Below pic)







കൊങ്കിണി പൂവിന്റെ ചെടിയുടെ അടിയിലൂടെ





അത് ശേഷം, മലകയറ്റം. ഒരു വിധം മുകളില് എത്തി. (ഇടയ്ക്, ഇനി മേലാല് പരിപാടിക്ക് നമ്മള് ഇല്ല എന്ന് ഒരു പത്തു അഞ്ഞൂറ് തവണ കടോരമായപ്രതിജ്ഞ എടുത്തു) മല മല എന്ന് പറഞ്ഞാല് ഒരു മയം വേണ്ടേ ? ഇങ്ങനെ മസില് പിടിച്ചു നിക്കണോ ?ഹുശ്....എന്റെ കുഞ്ഞു മോനെ ...... എയര് ബസ്മുതലാളിയുടെ നമ്പര് ഉണ്ടയിരുനെകില് സ്പോട്ടില് ഒരു കുഞ്ഞു ബിമാനത്തിന്റെ ഓര്ഡര് കൊടുത്തു അതില് തിരിച്ചു വന്നാനെ. ആക്ച്വലി, മലകയറുന്നതിനു മുബ്, ഫസ്റ്റ് ഗുഹ കണ്ടതിനു ശേഷം, സ്റെപില് കൂടെ അല്ലാതെ വേറെ വഴിയുണ്ട് എന്ന് പറഞ്ഞു, കൊങ്കിണി പൂവിന്റെ കാട്ടില് കൂടെഒരു രണ്ടു കിലോ മീറ്റര് വഴി തെറ്റി നടന്നു. ഉള്ള എനര്ജി ഫുള് അവിടെ തീര്നു.(അല്ലെങ്കില് കാണിച്ചു തരാമായിരുന്നു, ശൂ ......എന്ന് റോക്കറ്റ് പോലെകയറിപോയനെ..)











Look at the right side of this pic....
മുകളില് എത്തി, നേരെ ഫുഡ് കഴിക്കാന് പോയി, അടി പൊളി സ്ഥലം. എല്ലാ ചുള്ളന്മാരും ചുള്ളികളും രണ്ടു ലിറ്റര് വെള്ളം ആന്ഡ് ഫുഡ് ചുമന്നിരുന്നു. ഒരുത്തന് പോര്ട്ടബിള് സ്റ്റൗ കൊണ്ട് വന്നിരുന്നു, ചായ ഉണ്ടാക്കാന്. കിടു സെറ്റപ്പ്, മുഗാംബു കുഷ് ഹുവ. വേസ്റ്റും പ്ലാസ്റ്റിക് കവരും എല്ലാം തിരിച്ചു പായ്ക്ക് ചെയ്തു കൊണ്ട് വനെന്കിലും, ഓണ് ദി വേ എല്ലാം കുരകന്മാര് കൊണ്ടുപോയീ.




ഇനിയാണു മക്കളെ ഗുഹ കയറ്റം.
കോമഡി പറഞ്ഞു ട്രാജഡി ആക്കുനില്ല, let the pictures speaks !!!










Note : This is a safe place (caves), very neat & clean. But not advisable for kids and fat people. Any more info, do contact മി
പാര്‍ട്ട്‌ ടു ..ഇതാ ഇവിടെ

Comments

ആഷ് ലീ......

ബ്രൂ‍സ് ലീ... എന്നൊക്കെ വിളിക്കുന്ന ഒരു ഗമ തോന്നണ്ട കാര്യമില്ലാട്ടൊ!!

എതായാലും experience ആയി , അടുത്തത് നംഗപര്‍വതം ആയിക്കോട്ടെ. എന്നിട്ടു മതി എവറെസ്റ്റ്. താഴൊട്ട് ഊര്‍ന്നിറങ്ങീതാണോ മാഷെ?
കണ്ടിട്ട് എല്ലാര്‍ക്കും വല്ലാത്ത ക്ഷീണം.
വിവരണം കൊള്ളാം..അടുത്ത ബാംഗ്ലൂർ യാത്രയിൽ ഈ സ്ഥലം കാണാൻ പറ്റാമോ എന്നു നോക്കട്ടെ..

അല്ല ഈ ഗുഹയ്ക്കുള്ളിൽ വണ്ണം കാരണം അകപ്പെട്ടു പോയാൽ പിന്നെ എന്തു ചെയ്യും??
നന്നായി..തുടരട്ടെ യാത്രകള്‍...
അരുൺ പറഞ്ഞതു തന്നെ പറയുന്നു, അതിസാഹസം!!
Appu Adyakshari said…
ആഷ്‌ലീ, അതി സാഹസികം തന്നെ ആ നൂർന്നുകയറ്റം!! ഓർത്തിട്ട് പേടിയാകുന്നു.

വിവരണം നന്നായി.. ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ “എഫക്റ്റുകൾ” കാണുന്നു (ശരിയല്ലേ!!).

കിച്ചു ചേച്ചിയേ, ഇത് നമൂടെ ആഷ്‌ലി, പറഞ്ഞുവരുമ്പോ ബ്രൂസ്‌ലീയുടെ കസിൻ ആണെന്ന് പണ്ടു നമ്മുടെ ഗൊമ്പിയിൽ പ്രസ്താവിച്ചത് മറന്നുപോയോ :-)
Bindhu Unny said…
ഇന്നലെ വന്ന് പോസ്റ്റ് വായിച്ചെങ്കിലും കമന്റിടാന്‍ പറ്റിയില്ല. വായിച്ചപ്പോ ഈ മലകയറ്റവും ഗുഹകയറ്റവും ഒന്ന് ചെയ്താല്‍ കൊള്ളാമെന്ന് തോന്നി. തടി കൂടുന്നതിന് മുന്‍പ് വേണമല്ലേ. എപ്പഴെങ്കിലും പോവാന്‍ പറ്റിയാല്‍ അറിയിക്കാം. :-)
പോസ്റ്റു വായിച്ചു പുളകം കൊണ്ടു :) (ആഷ്‌ലിയായിരുന്നു captain haddock എന്ന് ഇന്നാണറിഞ്ഞത്)
വിന്നി ദി പൂ മുയലിന്റെ മാളത്തില്‍ കുടുങ്ങിപ്പോയ ചിത്രം ഓര്‍മ്മ വന്നു ...
പിന്നെ എന്തിനായിരുന്നു ഈ സാഹസം ?
പിന്നെ ഗുഹയില്‍ പാമ്പ് ഒറിജിനല്‍ ഒന്നും ഇല്ലര്ന്നല്ലോ അല്ലെ ?
ഹാപ്പി reading , താങ്ക്സ് :)

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ