Skip to main content

ക്യാമറ പുരാണം

പണ്ട് ആറാം ക്ലാസ്സില്‍ ലോകം വിറപ്പിക്കുന്ന ടൈമില്‍, ഏതോ റഷ്യന്‍ ബുക്കില്‍ (ച്ചാല്‍, പ്രാഗുദാ പബ്ലിക്കേഷന്‍കാരുടെ മലയാളം വെര്‍ഷന്‍) ഒരു ബീവര്‍ ക്യാമറ ഉപയോഗിച്ചു എന്തോ പടം പിടിച്ചു സ്റ്റാര്‍ ആയത് വയ്ച്ചു ആകെ ത്രില്‍ അടിച്ചു, ഒടനെ തന്നെ ഒരു ക്യാമറ കിട്ട്യേ പറ്റൂ എന്ന് അടിയന്തിര നോട്ടീസ് ഹൈ കമാന്‍ഡിലേയ്ക് വിട്ടു.  കിം ഫലം.


അങനെ കുറച്ചും കൂടെ മുട്ടയില്‍ നിന്ന് വിരിഞ്ഞുനില്‍ക്കുന്ന സമയത്ത് രണ്ടു മൂന്നു ക്യാമറ എന്റെ കൈ കരുത്ത്‌ അറിഞ്ഞു.


പിന്നെ, ബെലഗോളയില്‍ ഉപരി പഠനം എന്ന വ്യജെനെ, ഞാന്‍ വേഷം മാറി നടക്കുന്ന കാലം.  ഫൈനല്‍ ഇയര്‍ ആയപ്പോള്‍ അംജത്‌ ഖാന്‍ എന്ന Electronics പഠിയ്ക്കുന്ന ഒരുത്തന്‍, മുന്നില്‍ പിടിച്ചു തിരിച്ചാല്‍, ബിനോകുലര്‍ പോലെ മങ്ങിയും തെളിഞ്ഞും വ്യൂ കാണിയ്ക്കുന്ന ഒരു കാമറയും ആയി വന്നു.  എല്‍ദോസ്‌, പിന്നെ ഞാന്‍ - ഞങള്‍ രണ്ടും ആയിരുന്നു പ്രഘാപിത ആസ്ഥാന പുലികള്‍ - ഫോടോ പിടുത്തം മുതല്‍ എല്ലാ കാര്യത്തിലും.  ആ പാവം അംജത്‌ ഖാന്‍ ക്യാമറ ഞങളുടെ അടുത്ത് തന്നു ഫോടോ പിടിയ്ക്കാന്‍ ഏല്പിച്ചു.  മല കേറി, ഇറങ്ങി, തലയും കുത്തി നിന്ന്, ഇരുന്നു...എന്ന് വേണ്ടാ....എല്ലാ പോസും ക്ലിക്ക് ചെയ്തു ക്യാമറയില്‍ ഭദ്രം ആകി, ഞാനും എല്‍ദോ അളിയനും കൂടെ.  ങാ..പറയാന്‍ മറന്നു, ഫോടോ എടുകേണ്ട ആവശ്യതിനു, ക്ലാസിലെ എല്ലാവരെയും ആ വലിയ മല കേറ്റി, പോസ് ചെയിപ്പിച്ചു.


ഫിലിം പ്രിന്റ്‌ ചെയ്തു വന്നപോ...ഒരു ഒറ്റ ഫോടോ ഇല്ല.  നെഗറ്റീവ് മാത്രം തന്നു.  അത് തീര്‍ച്ചയായും ആ ക്യാമറയുടെ പ്രശനം ആണ് എന്ന് കരുതി, പാവം അംജത്‌ ഖാനെ രണ്ടു തെറിയും വിളിച്ചു ക്യാമറ തിരിച്ചു കൊടുത്തു.  പിന്നെയാ അത് SLR ആണ്, ഷട്ടര്‍ സ്പീഡ്‌ അത് ഇത് എല്ലാം ശരി ആണെങ്ങില്‍ മാത്രമേ പടം ഉണ്ടാവൂ എന്ന് മനസ്സില്‍ ആയത്.


ചക്രം ഓഫ് ദി കാലം പിന്നേയും ഒഴുകി.  ആ ഒഴുക്കില്‍ SLR ക്യാമറ, പോയിന്റ്‌ ആന്‍ഡ്‌ വെടിവെയ്ക്കല്‍ ക്യാമറ എല്ലാം കേട്ടു.  വീരാജ്പേട്ടയില്‍ വെച്ച് ഒരു Zenith SLR ക്യാമറ വാങ്ങി.  വീണ്ടും ഒരെണ്ണം കൂടെ വാങ്ങി.  ഒരു ടെലി ലെന്‍സ് കിട്ടി.  കൊറേ രൂപ കളര്‍ ലാബുകാര്‍ ഉണ്ടാകി.  പ്രിന്‍റ് ചെയ്തു പോക്കറ്റ്‌ കാലിആകുന്നത് കൊണ്ട്, ഒരു HP scanner with negative scanning വാങി ആര്‍മാദിച്ചു.


പിന്നെ  ആണ് ഫസ്റ്റ് ഡിജിറ്റല്‍ ക്യാമറ വാങ്ങുനത്.  മോഡല്‍, കമ്പിനി ഒന്നും അറിയില്ല.  point and shoot തന്നെ, പക്ഷെ കിടിലന്‍ wide angle ഷോട്സ്.  പിന്നെ, വെബ്‌ കാം ആയി ഉപയോഗിയ്ക്കാം. 128 MB built in memory. കൂട്ടാനും, കുറയ്ക്കാനം പറ്റില്ല.  അത് വെച്ച് കുറച്ചു കാലം തകര്‍ത്തു.


പിന്നെ, സോണി, കൊഡാക്ക് make ചില മോഡലുകള്‍...എല്ലാം വെച്ച് മാക്സിമം വെറുപ്പ് ഉണ്ടാക്കി എടുത്തു.


അങനെ നിക്കുമ്പോ ഇതാ വരുന്നു അഞ്ചാം വിവാഹ വാര്‍ഷികം.  എന്റെ ചുള്ളത്തി പറഞ്ഞു..എന്റെ വക ഇതാ ഒരു ക്യാമറ നിനക്ക്.  ഒരു ഇരുപത്തി അഞ്ചു മുതല്‍ മുപ്പതു വരെ വില വരുന്ന ഒരെണ്ണം സെലക്ട്‌ ചെയ്ടാ ഡാര്‍ലിംഗ് എന്ന്. (ആ "ഡാര്‍ലിംഗ്" വേണമങ്ങില്‍ കുറയ്ക്കാം ട്ടോ.)


അങനെ ക്യാമറ തപ്പല്‍ തുടങ്ങി. ആ ഹോം വര്‍ക്ക്‌ ചെയ്ത പോയന്റ്സ്‌ ഇതാ.


A. ഒരു മെയിന്‍ ചോദ്യം ഉണ്ടായിരുന്നത് DSLR വേണോ Point and Shoot മതിയോ എന്നതായിരുന്നു.  താഴെ ഉള്ള  Q & A കഴിഞ്ഞപ്പോള്‍ ഉത്തരം കിട്ടി.


1. DSLR വാങ്ങിയാല്‍, വീട്ടില്‍ ഉള്ള ബാകി ഉള്ളവര്‍ക്ക്‌ ഫോടോ എടുക്കാന്‍ പറ്റുമോ ?


    എനിക്ക് തന്നെ DSLR ശരിക്ക്‌ വഴങ്ങില്ല.  പിന്നെ വൈഫ്‌ അവരുടെ ഓഫീസ് ട്രിപ്പ്‌ പോകുമ്പോള്‍ അവള്‍ക്ക് DSLR കൊണ്ട് പോയി പടം പിടിക്കാന്‍ പറ്റില്ല.  (( ഗൂഗിള്‍  സെര്‍ച്ച്‌ന്റെ User manual ചോദിച്ച പാര്‍ടിയാ അത്.) ന്റെ അമ്മയ്ക്ക്‌/അച്ഛന് ഇത് ഉപയോഗിയ്ക്കാന്‍ പറ്റില്ല.  So, ഒരു വോട്ട് ഫോര്‍ Point and Shoot.


2. DSLR എന്നത് ഒരു ബേസിക് സിസ്റ്റം ആണ്.  കുറച്ചു കാലം കഴിഞ്ഞാല്‍ പുട്ടും കുറ്റി ലെന്‍സ്, ആ ലെന്‍സ്, ഈ ലെന്‍സ് ഇതെല്ലം വാങ്ങി കൂട്ടാന്‍ തോന്നും  അപ്പോള്‍ അതിനു എക്ട്ര പൈസ പോക്കറ്റില്‍ ഉണ്ടോ ? 
   
    എവിടെ !!!  ഒരു വോട്ടും കൂടെ ഫോര്‍ Point and Shoot


3. DSLR ഫുള്‍ സെറ്റപ്പ് നല്ല ഭാരം ഉണ്ടാവും.  അതും ചുമന്നു നടക്കാന്‍ ഉള്ള ആരോഗ്യം, അങനെ പടം എടുക്കാന്‍ ഉള്ള ഒരു ഡ്രൈവ് ..ഇവ ഉണ്ടോ ?


    ഹാ..മനോഹരം....ഉവ്വാ...ഞാന്‍ ? ബെസ്റ്റ്‌ !!!! ഒരു വോട്ടും കൂടെ ഫോര്‍ Point and Shoot


4. പലപ്പോഴും സ്റ്റില്‍ മാത്രം അല്ല, ചെറിയ വീഡിയോ എടുകേണ്ടി വരം.  അപ്പോള്‍, ഈ ഒരു ക്യാമറ മതിയോ അതോ വീഡിയോ എടുക്കാന്‍ വേറെ ക്യാമറ കൊണ്ട്  നടക്കണോ ?


    ചില DSLR വീഡിയോ സപ്പോര്‍ട്ട് ചെയ്യും.  പക്ഷെ, HD Video പിന്നെ, ഡീസെന്റ്‌ സ്റ്റില്‍ ഫോടോ point and shoot തരും.  HD Video ഉള്ള DSLR ന്റെ വില കൂടുതല്‍ ആണ്.  വോട്ട്  ഫോര്‍ Point and Shoot.
5. പടം ക്വളിടി ?
    വോട്ട് ഫോര്‍ DSLR


6. ISO റേഞ്ച് ?
     വോട്ട് ഫോര്‍ DSLR.


7. വില
   വോട്ട് ഫോര്‍  Point and Shoot 


8. Boot up speed and response
    വോട്ട് ഫോര്‍ DSLR.
9. DOF
    DSLR !!!


Total vote നോക്കിയാല്‍, DSLR 4, പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ 5 എന്ന് കാണാം.  പക്ഷെ പോയിന്റ്‌ 1 and 4 കാരണം DSLR വേണ്ടാ എന്ന് വെച്ചു.  "When grow up, I want to be a Mamiya DM56" എന്ന ഒരു സ്റ്റിക്കര്‍ ഒട്ടിച്ച Point and Shoot വാങ്ങാം എന്ന് തീരുമാനിച്ചു.
B) പിന്നെ ബാകി ചോദ്യംങ്ങള്‍
1.എത്ര മെഗാ പിക്സല്‍ : - എത്ര ആയാലം കൊഴപ്പം ഇല്ല.  ഒരു ആറു മെഗാ പിക്സെല്‍ ഉണ്ടെങ്കില്‍ 8 X 14 സൈസ് പടം വരെ മണി മണി  ആയി കിട്ടും.
2.ഏതു കമ്പിനി         :-  ആകെ മൊത്തം തപ്പിയപ്പോള്‍ ഏറ്റവം കൂടുതല്‍ വോട്ട് കിട്ടിയത് Canon
3.Image Stabilizer   : - ഉണ്ടായേ പറ്റൂ.
4.Manual mode       : - മാകിസിമം Manual സെടിങ്ങ്സ് ചെയാന്‍ പറ്റുന്ന ഒരു ക്യാമറ.
5.Battery              : - പണ്ട് സോണി കുട്ടിയെ കെട്ടിപിടിച്ചു, ഓ മേരി സോണിയ...എന്ന് പാടി നടന്ന കാലത്ത്, ബാറ്ററി തീര്‍ന്നു, ചാര്‍ജ്‌ ചെയാന്‍ പറ്റാതെ, ഈ                                       ലോകത്തിനെ പല നല്ല ഫോട്ടോകളും മിസ്സ്‌ ആയിട്ടുണ്ട്‌.  ഇനി അത് അനുവദിച്ചുകൂടാ.   AA battery ഇടാന്‍ പറ്റുന്ന ഒരു ക്യാമറ മാത്രമേ വാങ്ങൂ !!
7.മെമ്മറി               :- പല ടൈപ്പ് മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ഒരു ക്യാമറ.
8.Review              :- നമുക് പരിചയം ഉള്ളവര്‍, ക്യാമറ ഉപയോഗിക്കുന്നവര്‍ പറയുന്ന വേദ വാക്യങ്ങള്‍! (കള്ളന്‍, ശങ്കരദാസ്), പിന്നെ ഇന്റര്‍നെട്ടില്‍ ഉള്ള ബാകി reviews.


അങനെ Canon Power Shot SX20 IS വാങ്ങാം എന്ന് തീരുമാനിച്ചു.


C) അടുത്ത  ചോദ്യം - എവിടെ നിന്ന് വാങ്ങണ്ണം ?
ഇവിടെ കടകളില്‍ ഇതിന്റെ വില 29,950/-.  അമേരിക്കന്‍ വില കേവലം 17,000/-.  ഈ വിലയില്‍ മെമ്മറി കാര്‍ഡ്‌ ഇല്ലാ ട്ടോ. 


പണ്ട് ഇന്ത്യക്ക്‌ പുറത്തു നിന്ന് വാങ്ങി (ക്യാമറ, ലാപ്ടോപ്, ഹാന്‍ഡി  കാം etc) ഇവിടെ കൊണ്ട് വന്നു, പിന്നെ സര്‍വീസ് വേണ്ടി വന്നപ്പോള്‍ പരിപ്പ് ഇളകിയ കൊറേ പേരെ അറിയാം.  അത് കൊണ്ട് പുറത്തു നിന്ന് വാങ്ങാന്‍ വലിയൊരു കുഷി നഹി ഹേ.  അപ്പോള്‍ വൈഫ്‌ പറഞ്ഞു അവളുടെ ഓഫീസില്‍ ഉള്ള ചില ഫോടോ പുലികള്‍ ഗള്‍ഫ്‌ Goods വില്‍ക്കുന്ന കടകളില്‍ നിന്ന് 80,000/, ഒരു ലക്ഷം+  എല്ലാം വിലയുള്ള ക്യാമറകള്‍ , 30% to 40% വില കുറവില്‍ വാങ്ങി ഉപയോഗിക്കുന്നു എന്ന്. എന്നാ പിന്നെ അങനെ ആവട്ടെ എന്ന് വെച്ച് ഇതേ ക്യാമറ 19,000/- അവിടെ നിന്ന് വാങ്ങി.  നോ grantee.  അവരുടെ ഒരു വിസിസ്റിംഗ് കാര്‍ഡ് തന്നു.  അത് തന്നെ.


Disclaimer : ഇവിടെ പറഞ്ഞ എല്ലാ കാര്യം എന്റെ വായന, കേട്ടറിവ് എന്നിവ വെച്ച് ക്യാമറ വാങ്ങിയ കാര്യം ആണ്.  ഇത് നോക്കി, ഇതേ പോലെ വാങ്ങാന്‍ പോയാല്‍ നിങള്‍ ഉദേശിച്ചത്‌ കിട്ടണം എന്ന് ഇല്ല.  അത് പോലെ, എന്റെ ക്യാമറ selection, കറക്റ്റ് ആയിരിക്കണം എന്നും ഇല്ല.  ഞാന്‍ ഈ കാര്യത്തില്‍ ഒരു expert  അല്ല.  ഈ എഴുതിയത് വെച്ച് ക്യാമറ വാങ്ങി, പ്രശം ഉണ്ടായാല്‍, ഞാന്‍ ഉത്തരവാദി അല്ല, ട്ടോ.  ഇത് എന്റെ experience വെച്ച് എഴുതിയത്ആണ്.  ക്യാമറ വാങ്ങുനതിനു മുമ്പ്, സ്വന്തം നിലയില്‍ അനെക്ഷണം നടത്തുക.


പിന്നെ, ഇത് എല്ലാം വളരെ നീറ്റ് ആയി, ആധികാരികമായി നമ്മുടെ അപ്പുവേട്ടന്‍ എഴുതിയത് ദാ...ഇവടെ ഉണ്ട്.  ഒരു കലക്കന്‍ പോസ്റ്റ്‌.

Comments

പടങ്ങള്‍ വരട്ടെ .. വരിക്കു വരട്ടെ .. ബ്രിഡ്ജ് ക്യാമറകള്‍ നീണാള്‍ വാഴട്ടെ ..
എച് ഡീ വീഡിയോകള്‍ യൂ ടുബ്‌ നിറക്കട്ടെ
This comment has been removed by the author.
x : ഡാ ഏതാടാ മേടിക്കെണ്ടേ ?
me : എന്തോന്ന് ??
x : ഞാന്‍ ക്യാമറ മേടിക്കാന്‍ പോവ്വാ
me : ഡാ dpreview.com ഇല്‍ കേറി നോക്ക് .. അല്ലെങ്കി അപ്പുന്റെ ബ്ലോഗില്‍ കേറി നോക്ക്
x: ഓ പിന്നെ !! .. i am already in shop
me : ആഹ് എന്നാ ഏതേലും മേടിക്കു
x: എന്നാ പിന്നെ നിന്നേ വിളിക്കണോ .. *()&()&%%&*%*(
me : സോണി, കാനോന്‍ , നികോണ്‍, ഏതേലും മേടിക്കു
x: അത് മൂന്നും ഇവിടെ ഉണ്ട്
me : :-/
എനിക്കും വേണം ക്യാമറ, ബട്ട് എനിക്ക് വാങ്ങി തരാന്‍ വൈഫ് ഇല്ലാ.. :( നോക്കിക്കോ ഞാനും കെട്ടും പെണ്ണ് എന്നിട്ട് ഒന്നാം വാര്‍ഷികത്തിന് തന്നെ അവളോട് ക്യാമറ വേണമെന്ന് പറയും.. :)
ശ്രീ said…
കൊണ്ടു നടക്കാനുള്ള സൌകര്യം കൂടെ കണക്കിലെടുത്ത് ഞാനുമൊരെണ്ണം കുറച്ചു നാള്‍ മുന്‍പ് വാങ്ങി. P&S തന്നെ.

ക്യാമറാപുരാണം കൊള്ളാം ട്ടോ. അപ്പുവേട്ടന്റെ പോസ്റ്റ് കുറച്ചു മുന്‍പ് വായിച്ചതേയുള്ളൂ
ഗീത said…
അപ്പോള്‍ തുടങ്ങട്ടേ ഫോട്ടോ ഷൂട്ട്.
(ഇവിടെയും ഉണ്ടൊരു ക്യാമറ. പക്ഷേ എവിടെ പോകുമ്പോഴും അതെടുക്കാന്‍ മറക്കും. ഈയിടെ ഒരു കാഴ്ച കണ്ടു - നല്ല തിരക്കുള്ള ഒരു ബസ് സ്റ്റോപ്പില്‍ ഒരു സിഗ്നല്‍ ലാമ്പിന്റെ മുകളിലെ സോളാര്‍ പാനലിന്റെ അടിയില്‍ ഒരു കിളിക്കൂട്. ഒരു പോട്ടം പിടിക്കണമെന്ന് എത്രനാളായി വിചാരിക്കുന്നു. എവിടെ? വീട്ടീന്നിറങ്ങുമ്പോള്‍ ഓര്‍ക്കണ്ടേ?)
ചാത്തനേറ്:അപ്പോള്‍ വോട്ട് ഒന്നും അസാധുവായില്ലേ?
@ചാത്തന്‍ : ഒരു സാധുവിന്റെ വോട്ട് അല്ലെ .. അതോണ്ട അസാധു ആവാത്തെ...
ഒരു ക്യാമറ വാങ്ങണം, നന്ദി
കമ്പർ said…
എന്താ ചെയ്യാ. വാങ്ങിത്തരാൻ ഒരു വൈഫ് ഇല്ലാതായിപ്പോയല്ലോ..
ഇനി പെണ്ണു കാണുന്ന നേരം ആദ്യമേ ചോദിച്ചേക്കാം, വാർഷികത്തിന്റെ അന്ന് ക്യമറ വാങ്ങിത്തരുമോ എന്ന്..
ക്യാപ്റ്റൻ ജി ):
This comment has been removed by the author.
ക്യാപ്ടന്‍, ഇതുപോലെ കുറെ തല പുണ്ണാക്കിയതാ ഞാനും പണ്ട്. dpreview.com സൈറ്റ് യൂസ്ഫുള്‍ ആണ്.

ഞാന്‍ വാങ്ങിയത് Nikon D300

AF-S DX NIKKOR
18-55mm f/3.5-5.6G VR
ലെന്‍സും വാങ്ങി. കുറച്ചു വില കൂടതല്‍ ആയെങ്കിലും വളരെ ഹാപ്പിയാണ്.
saptavarnangal said…
Canon Power Shot SX20 I is a good camera, I have tested the SX1 with 20X zoom but without HD. The picture goes soft to the tele end of the zoom which is expected in these type of cameras. They compromise on the quality for the price.

What ever be the model/make enjoy your camera and take good pictures. Remember the key to good photography is good composition.
saptavarnangal said…
വഷളന്‍ | Vashalan,
D300 is the top professional camera in Nikon DX sensor line up. Now it is replaced by D300s.
Captain Haddock said…
വഷളന്‍ - ഈ നല്ല ക്യാമറ കയ്യില്‍ വെച്ചിട്ട്, ഒരു പത്തു അഞ്ഞൂറ് പടംസ് പോസ്റ്റ്‌ ചെയൂന്നെ. എന്നെ പോലെ ഉള്ളവര്ടെ അഹങ്കാരം ഒന്ന് കുറയട്ടെ.

സപ്തം : അദാന്നു പോയന്റ്....key to good photography is good composition. ഞാന്‍ തകര്‍ക്കാന്‍ പൂവ്വാ!!!! ;൦
ഇത്രേം കാര്യങ്ങളൊക്കെ ഉണ്ടോ ശ്രദ്ദിക്കാൻ..അമ്മേ...
സജി said…
ക്യാപ്റ്റണ്‍ സാര്‍,
ഞാനൊരു DSLR വാങ്ങിയിട്ടു ഇപ്പോള്‍ ചുമന്നോണ്ടു നടക്കാന്‍ ഒരു ഷേര്‍പ്പയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു...

ഓട്ടോ ഫോക്കസ് ഉള്ളതു കൊണ്ട് പടം പിടിക്കുന്നു.

ഗുണപാഠം: മൊബൈല്‍ ക്യാമറ ഇസ്സ് മോ ദാന്‍ ഇനഫ് ഫോര്‍ ഓര്‍ഡിനറി പീപ്പിള്‍
jyo said…
കഴിഞ്ഞ മാസം ഞങ്ങളും വാങ്ങി ഒരു
Canon Power Shot SX210 IS

ഒരു വിവരവുമില്ലാതെ
Vayady said…
This comment has been removed by the author.
Vayady said…
ക്യാപ്‌റ്റാ, ഞാനിന്നൊരു പുതിയ ക്യാമറ വാങ്ങിച്ചു. "തമ്പുരാന്‍"ഒന്നുമല്ല. കോനാതിരിയാണ്‌! (pentax k-x) പക്ഷെ, ഇപ്പോഴുള്ള ഭടനേക്കാള്‍ എന്തുകൊണ്ടും ഭേദമായിരിക്കും എന്നു കരുതുന്നു. :)
Captain Haddock said…
Vayady - please have a look at that Appuvettan's blog. Hope that too will help u
നമ്മളെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല, അല്ലേഡേയ് !എന്തായാലും നല്ല സെലക്ഷനാണ് ബോസ്സ്, ആ മാമിയയുടെ കാര്യം പറഞ്ഞതു ചങ്കീ കൊണ്ടു, നുമ്മളെ പ്പോലെ പലരും അങ്ങനെ എഴുതിയിട്ടു നടക്കുന്നുണ്ടല്ലേ !
Sankar said…
ഇതും പോസ്റ്റ്‌ ആക്കിയോ .......?
Vayady said…
അപ്പുവേട്ടന്റെ ബ്ലോഗ് വായിച്ചു. വളരെ വിജ്ഞാനപ്രദമായ ഒരു ബ്ലോഗാണ്‌. അതിലെ എല്ലാ പോസ്റ്റുകളും വായിച്ച് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. Thanks a lot!!

ആ ബ്ലോഗില്‍ "Cameras don't take pictures, photographers do" എന്ന വാചകവും ശ്രദ്ധിച്ചു. :)
Captain Haddock said…
jyo: അത് ഒരു നല്ല ക്യാമറ ആണ് എന്നാ കേട്ടിരിക്കുന്നത്.

Vayady : Pentax k-x ല്‍ 720p നല്ല വീഡിയോ കിട്ടും, ഫോടോ ബ്ലോഗില്‍ വീഡിയോ കൂടെ ചേര്‍ക്കാന്‍ മറകാണ്ടാ ട്ടാ.

Paachu ചെരിഞ്ഞ വര പാച്ചു : ഗുരോ.....

Sankar : പിന്നല്ലാതെ....നമ്മള്‍ ചെയ്ത ഹോം വര്‍ക്ക്‌ നാല് പേരെ ഇങ്ങനെ അറിയ്ച്ചാല്‍, പോസ്റ്റ്‌ എഴുതാന്‍ ഒരു ടോപ്പിക്ക് ആയി. ഞാന്‍ സോണി സൈഡ്ലേയ്ക്ക്‌ ചാഞ്ഞു നിക്കുവായിരുനു. നിങ്ങള്‍, പിന്നെ കള്ളന്‍ പറഞ്ഞപ്പോ ആണ് ആ ചായവു ശരിയായത്.

Vayady : നമ്മുടെ സപ്തവര്‍ണ്ണം ചേട്ടനും എല്ലാം കൂടെ ഒരു ബ്ലോഗ്‌ കൂടെ ഉണ്ട്.
http://c4camera.blogspot.com/
jayanEvoor said…
ഇവിടെ വന്ന് ഈ കമന്റുകൾ ഒക്കെ വായിച്ചു കഴിഞ്ഞപ്പോൾ സമാധാനമായി!

ആ സജി അച്ചായൻ എന്റെ കരളിൽ കുളിർ കോരിയിട്ടു!

“മൊബൈല്‍ ക്യാമറ ഇസ്സ് മോ ദാന്‍ ഇനഫ് ഫോര്‍ ഓര്‍ഡിനറി പീപ്പിള്‍ ”

എങ്കിലും താമസിയാതെ Canon Power Shot SX20 IS വാങ്ങാം എന്ന് ഞാനും തീരുമാനിച്ചു.

കൻഫ്യൂഷൻ തീർത്തതിനു തേങ്ക്സ്!
Captain Haddock said…
ശോ..."സജി അച്ചായന്‍ എന്റെ കരളില്‍ കുളിര്‍ കോരിയിട്ടു!" ഇത് വായിച്ചപ്പോള്‍, ഡോക്ടര്‍ ഷേര്‍പ്പമാരുടെ ഏജന്‍സി തുടങ്ങി എന്ന് വിചാരിച്ചു. പിന്നെയാ ബാകി കണ്ടേ ;) ;)

പിന്നെ, ആ Disclaimer കണ്ടല്ലോ, അല്ലെ ? ;) ;)
Muneer said…
എന്‍റെ അടുത്തുള്ളത് സോണി w-150 ആണ്. എവിടെ പോവുമ്പോളും എടുത്തു പോക്കെറ്റില്‍ ഇടാം. കുറച്ചു ക്ഷമ ഉണ്ടെങ്കില്‍ നല്ല അത്യാവശ്യം നല്ല ഫോട്ടോസും കിട്ടാറുണ്ട്.
SX20 മേടിക്കുന്നുണ്ട്‌, 20x സൂം കൊതിപ്പിക്കുന്നു :-)
Muneer said…
ക്യാപ്ടാ, ഒരു ചോദ്യം. ഇത് പാന്‍റ്ന്‍റെ പോക്കറ്റില്‍ കൊള്ളുമോ? അതോ, തൂക്കിപ്പിടിച്ച് നടക്കണോ?
Captain Haddock said…
Muneer : കൊള്ളും...കൊള്ളും...അത്ര വലിയ പാന്റ വേണ്ടിവരും എന്ന് മാത്രം ;) ഇത് അരകിലോ ഭാരം ഉണ്ടു. സാധാരനകാരുടെ പാന്റില്‍ കൊള്ളില്ല.
Sankar said…
ക്യാപ്ടന്, ഞാന്‍ നികോണ്‍ എന്നും പറഞു നടക്കായിരുന്നു . പിന്നെ കുറെ നല്ല ഫോടോഗ്രഫെര്സ് പറഞു പോയിന്റ്‌ ആന്‍ഡ്‌ ശൂടില്‍ കാനോന്‍ ആണ് നല്ലത് എന്ന്.
അതാ പിന്നെ കാനോന്‍ ആകിയെ .
ക്യാമറാ പുരാണം നന്നായി ക്യാപ്ടാ...
പെണ്ണ് കെട്ടി വാര്‍ഷികം ആയിട്ട് വേണം എനിക്കും ഇത് പോലെ താരതമ്യം ചെയ്തു കളിക്കാന്‍
എന്റെമ്മേ !! ഇന്ഫോര്മാഷന്‍ അധികമായി ആകെ ആശയക്കുഴപ്പത്തില്‍ ആയല്ലോ.അപ്പുവിന്റെ ബ്ലോഗില്‍ നിന്നും വരുന്ന വഴിയാ.ഒരു ക്യാമറ വാങ്ങണമന്നുണ്ട് ഇത്പ്പോ രണ്ടും വായിച്ചും സജിയുടെ കമന്റും വായിച്ചപ്പോ മൊബൈല്‍ ഫോണ്‍ ക്യാമറ പോരെ എന്നെ പോലെ ഒരാള്‍ക്ക്‌ എന്ന് തോനുന്നു.എന്തായാലും അപ്പുവിന്റെ പോസ്റ്റ്‌ ഒന്നും കൂടി വിശദമായി പഠിക്കട്ടെ.
അലി said…
ക്യാമറ വാങ്ങാൻ മോഹവുമായി നടന്ന് DSLR വേണൊ അതോ P&S മതിയോ അല്ലെങ്കിൽ പാലം ക്യാമറപോരെ എന്നൊക്ക ചിന്തിച്ച് അവസാനം മൊബൈൽ ക്യാമറകൊണ്ട് നാട്ടിൽ പോയി പടമെടുപ്പും കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വീണ്ടും കൺഫ്യുഷ്യസാക്കാൻ ഓരോ പോസ്റ്റുകൾ! മൊബൈൽ ക്യാമറയാണെങ്കിൽ എപ്പോഴും കൂടെയുണ്ടാവും എന്ന സൌകര്യം.

ഇനി ക്യാപ്റ്റൻ വക ഫോട്ടോകൾ പോരട്ടെ!
ഒരു 10x p&s ഒന്നും പോരാഞ്ഞു കൊണ്ട് എടുക്കാന്‍ പറ്റാത്ത ഒന്നു ഞാനും, വാങ്ങി..ഒന്നും വേണ്ടാരുന്നു. ബൂലോകത്തിലെ ഒരു പോട്ടം പിടിക്കാരന്‍ dslr വിക്കാന്‍ പോണു വേണോ എന്ന് ചോദിച്ചപ്പോലെങ്കിലും എനിക്ക് പുത്തി വരേണ്ടതാരുന്നു.
capto..
njanum vangi ithe modelil orennam..
dufainnu ammavan varunnennu kettappo thottu keriyatha googilil... thappi thiirinju.. kittyathanithu..
sathyam parayalo..
sadhanam kidu anu..
ആരെങ്കിലും ക്യാമറ വേണ്ടഞ്ഞിട്ടു കളയുമ്പോള്‍ പറയണേ. ഒരു DSLR വേണമെന്ന് പൂതി.

Popular posts from this blog

വസ്ത്ര ശേഖരണം

"ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക്കെത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. ശ്രീമതി മൈനാ ഉമൈബാന്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനാവും? എവിടെ ശേഖരിക്കണം ? എങ്ങിനെ / ആര്‍ക്ക് വിതരണം ചെയ്യണം ? അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു."
പണ്ട്  വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ്‌ ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ.  അത് നമ്മുടെ മനോജ്‌ ദി നിരക്ഷരന്‍ ഇറക്കിയ ബസ്സ്‌ കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ.
ബസ്സ്‌ ദാ...ഈ ബസ്സ്‌ സ്റ്റാന്‍ഡില്‍ കിടക്കുന്നു.
അത് പ്രകാരം, ബംഗ്ലൂര്‍ മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്.  ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്,  ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത…

ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!

പ്രിയപെട്ടവരെ,


ഫസ്റ്റ് തന്നെ ഈ പരിപാടിയില്‍ സഹകരിച്ച എല്ലാവര്ക്കും ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!


നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിയ്കാന്‍ പറ്റി.  പടം ദാ... ഞാന്‍ വിചാരിച്ചത് ആ ഒരു വലിയ വെള്ള ബോക്സ്‌ ഇല്ല ?  അത്രയം കിട്ടിയാല്‍ സക്സസ് എന്നായിരുന്നു.  നോക്കുമ്പോ ഇവിടെ മുഴുവന്‍ നല്ല ആള്‍കാര്‍ !  ഇതിനെ പറ്റി മെയില്‍ അയച്ചത്, ഫോര്‍വേഡ് ചെയ്തു കിട്ടിയ ചിലരും വന്നിരുന്നു.
ആ ഫസ്റ്റ് പടം ഒരു ഗുംനെസ് കൂട്ടാന്‍ വേണ്ടി എല്ലാം മുകളില്‍ മുകളില്‍ അടുക്കി വച്ചത്.  അടുത്ത പടംസ് എല്ലാം കൂടെ ഒതുക്കി സൈഡ് ആകി വെച്ചത്.
കൊറേ ആള്‍കാര്‍ വസ്ത്രങ്ങള്‍ കഴുകി/ഡ്രൈ ക്ലീന്‍ ചെയിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്.  ചില ഡ്രെസ്സ്കള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ്‌ കോര്‍പ്പറേറ്വെയറികാള്‍ നല്ലവ.   ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അലെങ്ങില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ്‌  ഒഴിവാകാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്.  ഫോര്‍ ഉദാഹരണം : നമുടെ പാത്രത്തില്‍ രണ്ടു  ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍കാര്‍, രണ്ടു ചിക്കന്‍ പീസ്) ഒരെണ്ണം, അടുത്ത് ഇരിയ്ക്കുന്ന കൂടപിറപ്പിന് കൊടുക…

കുത്തബ് മിനാർ ചരിത്രം ഇൻ അവിയൽ മോഡ്

റസീപ്പിയ്ക് വേണ്ട ഐറ്റംസ് : 1 - കുത്തബ് മിനാർ - ഒരണം 2 - ആ രാജാവ്, ഈ സുൽത്താൻ, ആ റാണി ആൻഡ് ഈ റാണി. (ആവിശ്യത്തിന്)

മക്കളേ...ഈ കുത്തബ് മിനാർ എന്നാൽ, ഒരു കുത്തബ് മിനാർ അല്ല,  ഭയങ്കര സംഭവം ആണ്.  കുത്തബ് കോമ്പ്ലക്സ് എന്നതിൽ ഉള്ള പല പല സംഭവങ്ങളിൽ ഒരെണ്ണം ആണ് ഈ കുത്തബ് മിനാർ.  അവിടെ ഉള്ള  ഏരിയയില്‍ ഉള്ള ജിമ്മി ജോർജ് ആണ് കുത്തബ് മീനാര്‍ എന്ന് മലയാളം. ഡെൽഹിയിലെ അവസാന ഹിന്ദു രാജ ഭരണം വീണതും,  മുസ്ലീം ഭരണം തുടങ്ങുന്നതും മാർക്ക് ചെയ്യുന്ന ഒരു ടൈം ലാന്ഡ് മാർക്ക്‌ ആണ് കുത്തബ് മിനാർ.  മുഹമദ് ഘോറിയുടെ ആക്രമണത്തിൽ തകർന്നു വീണത്‌, പ്രിത്വിരാജ് ചൗഹാൻ ആയിരുന്നു.  അജ്മീർ ആൻഡ്‌ ഡല്ഹി എന്ന രണ്ട് തലസ്ഥാനങ്ങൾ ഉപയോഗിച്ചു, തമ്മിൽ തല്ലി നിൽക്കുന്ന രജപുത് ഡ്യൂഡസ്സിനെ  കണ്ട്രോൾ ചെയ്തു കൊണ്ട് പോവുകയായിരുന്നു പ്രിത്വിരാജ്.  അപ്പൊളാണ് പഞ്ചാബ് സൈഡിലൂടെ മുഹമദ് ഘോറിയുടെ  സ്വപ്നം ദില്‍വാല ദുല്‍ഹനിയാ ഇടിച്ചു കയറി വന്നത്.  ഫസ്റ്റ് യുദ്ധത്തിൽ, പ്രിത്വിരാജ് ജയിച്ചു.  ജയം കൊണ്ട് നിർത്തി, പുറകെ പോയി രണ്ടു തല്ലു കൂടെ കൊടുത്തിരുന്നു എങ്കിൽ മുഹമദ് ഘോറി ആ വഴി അങ്ങ് പോയാനേ.  വാട്ട്‌ ടു ഡൂ,  ആ രണ്ടു എക്സ്ട്രാ തല്ലു കിട്ടാത്ത ധൈര്യം കാരണ…