കഴിഞ്ഞ പോസ്റ്റിലെ ഫോടോ കണ്ടു കുറേ ചേട്ടന്‍മാര്‍ ഇതെന്താ ? ഒണ്‍ലി തലകള്‍ മാത്രം ? ഫേസ് ഒന്നും ആന്‍റെ ഫോടോ പിടിക്കുന്ന സുനൊഗ്രഫിയിൽ കിട്ടുലാ എന്ന് ചോദിച്ചു.
ട്രുക്കിങ്ങ്നു കൂടെ കുറെ ചുള്ളികള്‍ ഉണ്ടായിരുന്നു, ഭാര്യ പറഞ്ഞു ചേട്ടന്‍ കുറച്ചു പുറകില്‍ നിന്നാല്‍ മതി, അതാ ആരുടേയും ഫേസ് ഫോടോയില്‍ കാണാതെ. അല്ലാതെ നമുക്ക് പടം പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല ...
പിന്നെ, വേറെ ഒരു കാരിയം.
താഴെ എത്തി ഒരു ഓണ്‍ ദി റോക്ക് ചായ (മലയാളത്തില്‍ പറഞ്ഞാല്‍ സിറ്റിംഗ് ഓണ്‍ ദി റോക്ക് ആന്‍ഡ് ഡ്രൈങ്കിംഗ് ടി ) കുടി കഴിഞ്ഞു.
ബൂടായി കഴിഞ്ഞു ഹാര്‍ഡ് ഡിസ്ക് ഊരിയ കൊണ്ടുപോയ PC, ഹാര്‍ഡ് ഡിസ്ക് എന്തിയെ, ഇപ്പം ഇവിടെ ഇരുന്നതല്ലേ എന്ന് പറഞ്ഞു ഫുള്‍ തലയും കുത്തി നിന്ന് സെര്‍ച്ച് ചെയുന്നത് പോലെ, എന്റെ സ്വന്തം ചുള്ളത്തി ഫുള്‍ തപ്പല്സ്.കോം !!!!!
ചുള്ളന്‍ : എന്ത്ന്ന കുഞ്ഞു മോളെ ?
ചുള്ളി : ഹതെ...എന്റെ ഒരു കുഞ്ഞു ബാഗ് കാണുനില്ല. അതില്ലാണ് കാശും, കാര്‍ഡും പിന്നെ എന്റെ ഗ്ലാമര്‍ സ്റ്റെമെന്റ്റ് ഗൂളിംഗ് ഗ്ലാസും !!! ഹ..പിന്നെ സെല്‍ ഫോണും
ചുള്ളന്‍ : ഫുള്‍ നോകിയോ ?
ചുള്ളി : ഹ്ഹുമ്... നോക്കാണ്ട് ഞാന്‍ പറയുമോ ? ഗൂഗിള്‍ സെര്‍ച്ച്‌ലെ "സെര്‍ച്ച്" തന്നെ ഞാന്‍ആകുന്നു പ്രിയതമ. എന്നോട് നോക്കിയോ എന്ന് ചോദിയ്ക്കാന്‍ എങ്ങനെ തോന്നി ?? (മൂക്ക് ചീറ്റുന്നു)
ചുള്ളന്‍ : എന്തിന്നാടി മൂക്ക് ചീറ്റുന്നെ ? ജലദോഷം പിടിച്ചോ ?
ചുള്ളി : (ചീറ്റു നിര്‍ത്തുന്നു, ഫണം വിരിക്കുന്നു )
ചുള്ളന്‍ : (ഫുള്‍ സ്പീഡില്‍ ബാഗ് തപ്പുന്നു, mute )
കിം ഫലം.
കിം ശർമ്മ.
കംമിംഗ് ബാക്ക് ഫ്രം ഗുഹ, ഇറ്റ് വാസ് ഫുള്‍ raining. അപ്പം മലയുടെ മുകളില്‍വച്ച് ചുള്ളി ബാഗ് തുറന്നു കുട, വടി തുടങ്ങിയ ഐറ്റംസ് എടുത്തിരുന്നു. അപ്പം മിസ്സ് ആയതായിരിക്കം.
ചുള്ളന്‍ : ഇനി ഈ മല ഫുള്‍ കയറാന്‍...ചക്കരെ ...ചേട്ടന്‍ പുതിയ ഫോണ്‍ വാങ്ങിതരം. ഫണം മടകൂ. അടങ്ങൂ.
ചുള്ളി : ഓക്കേ, മിസ്റ്റര്‍ ചക്കര, വീടിന്റെ താക്കോല്‍ ആ ബാഗിലാണ്.
ചുള്ളന്‍ : ഐ ലവ് യു. ഐ ഫുള്‍ ലവ് യു.
തുടര്നുള്ള തപ്പലില്‍, ചുള്ളന്‍ ഹാഡ് എ സ്പയർ കീ, ഹിഡന്‍ ഡീപ് ഇന്‍ ഹിസ് പോക്കറ്റ്.
മുകളില്‍ എത്താന്‍ ഏകദേശം ഒരു മണികൂര്‍ വേണം. ആ സമയത്തിനുളിൽ ആരെങ്കില്ലും അതു കൊണ്ട് പോകും. പിന്നെ ഒരു കയറ്റം എന്തിനാ വേസ്റ്റ് ചെയ്യുന്നെ ? നമുക്ക് പോകാം എന്ന് തീരുമാനിച്ചു.
സുനില്‍ മിട്ടലിനെ വിളിച്ചു സിം കാര്‍ഡ് ബ്ലോക്കും ചെയിച്ച്ചു.
അങ്ങനെ കുടുംബം, തിരിച്ചു കുടുംബത് എത്തി.
ഓവര്‍ ടു നെക്സ്റ്റ് ഡേ.
Bangaloril മറ്റൊരു പ്രഭാതം ചെറുതായിട് ഒന്ന് പൊട്ടിയിടു ഒറ്റ വിരിയൽ. ഡും ടമാര്‍...ഡിഷും... ഡിഷും....
ചുള്ളി ഇനി ഏത് ഫോണ്‍ വേണും വാങാന്‍ എന്ന കുലുംകുശമായ ചിന്താ.കോം
ചുള്ളന്‍ ബാഗു കാലിയാക്കി തട്ടും പുറ്ത്തു വൈയ്കാൻ നോക്കുന്നു.
അതാ…ബാഗിന് ഒരു വയിറ്റ് കൂടുതല്‍.
ചുള്ളന്‍ തിരിഞ്ഞു നോക്കി.
സോറി. തിരിച്ചു നോക്കി.
അതാ..ബാഗിന് ഉള്ളില്‍ ഒരു കുഞ്ഞു ബാഗു.
ഓ..മൈ ഗോഡ്. ഈ കാലത്ത് ബാഗിനെ ഒന്നും വിശ്വസിക്കാന്‍ പറ്റൂല. ഗൊച്ചു ഗള്ളി.
എന്‍റെ ചുള്ളിയുടെ ബാഗ് ഒളിപ്പിച്ചു വച്ചിരിക്കുന്നു !!!
ചുള്ളി ഹാപ്പി. ഹാപ്പി ജാം. ട്രാഫിക് ജാം.
ആതേ, ഇതു എന്‍റെ ചുള്ളിയുടെ മറ്റൊരു ഹൊബിയാ. ഇതിനു മുബ് രണ്ടു തവന്ന പേര്‍സ് പോയീ എന്ന് പറഞ്ഞു എല്ലാ കാര്‍ഡും ബ്ലോക്ക് ചെയിച്ചു, പുതിയ കാര്‍ഡ് വന്ന ദിവസം തന്നെ ഒരു ചിരിയും ചിരിച്ചു പഴയ കാര്‍ഡും പൊക്കിപിടിച്ചു വന്നിടുണ്ട്.
വാട്ട് ഏവർ ...എന്‍റെ കൊടക്കത്തി പെണ്ണെ...ഐ ലവ് യു.(അസ്ഥിക്ക് പിടിച്ച ലവ് )
Comments
ആഷ്‌ലി ഹാസ് എറൈവ്ഡ്....
കീബോർഡും മൌസും അടിയറവ് വെച്ച് അടിയൻ ബൂലോകത്തു നിന്നും തന്നെ സ്കൂട്ട് ആവുന്നു
kollam,
കാഴ്ചകളിലേയ്ക്കൂള്ള താങ്കളുടെ 'വേട്ട' തുടരുക.....! ആശംസകള്‍..!!!
എനിക്കും ഇങ്ങനത്തെ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. കാര്‍ഡൊക്കെ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് തിരിച്ച് കിട്ടിയിട്ടുണ്ട്. :-)
നിങ്ങള്‍ പുരുഷന്മാര്‍ ഇതിലും വലിയ അബദ്ധങ്ങള്‍ ചെയ്യുന്നു..
എന്നിട്ട് ഒരു കുഴപ്പവും ഇല്ലാതെ
അതെല്ലാം നാട്ടു നടപ്പ് എന്നാ മട്ടില്‍ നടക്കും....
അവളുടെ കാര്യത്തില്‍
ഒരു ദുര്‍ ചിന്തയും..
പൊന്നെ ...
ആള് കൊള്ളാം
താങ്ക്സ് ടോ ചുള്ളന്‍ & ചുള്ളി
:)
Card block cheythillarunnallo