Skip to main content

M N P - FAQ

മൊബയില്‍ നമ്പര്‍ പോര്ട്ടബിലിടിയാണ് നമ്മടെ MNP.  ഇനി ചുരുകത്തില്‍ ഇത് എന്താണന് നോക്കാം.

ഇപ്പൊ, എന്റെ സെല്‍ ഫോണ്‍ കണക്ഷന്‍ ഉള്ളത് എയര്‍ ടെല്‍ ആണ്, പക്ഷെ ഐഡിയ അല്ലെങ്ങില്‍ വേറെ ആരെങ്ങിലും നിരക്ക് കുറച്ചു, കൂടുതല്‍ കവര്ജ്‌ , കൂടുതല്‍ ബെനിഫിതൊട് കൂടി സര്‍വീസ്‌ തരുന്നു എന്ന് വെയ്ക്കുക.  അപ്പൊ, എനിക്ക്‌ എയര്‍ ടെല്‍ വിട്ടു, വേറെ കണക്ഷന്‍ എടുത്താ, സെല്‍ ഫോണ്‍ നമ്പര്‍ മാറിയെ കൂട്ടൂ.  അതാണ്‌ നിലവില്‍ ഉള്ള രീതി.  അതാണ്‌ ഇപ്പൊ മാറാന്‍ പോകുന്നത്.

എന്റെ നിലവില്‍ ഉള്ള ഫോണ്‍ നമ്പര്‍ മാറാതെ തന്നെ, വേറെ സര്‍വീസ്‌ പ്രോവയിഡറുടെ നെറ്വര്‍ക്കിലേയ്ക് മാറാം.  അതാണ് MNP.  നമ്മടെ ഇന്ത്യയില്‍ ഇപ്പൊ ഈ സര്‍വീസ്‌ തരുന്നത് Syniverse Technologies പിന്നെ  Telcordia എന്നീ രണ്ടു കമ്പനികള്‍ ആണ്.  സി ഡി എം ഏ - ജി എസ് എം നമ്പര്‍ മാറ്റവും പോസിള്‍ ആണ്

ഇനി, നമ്പര്‍ മാറാന്‍ എന്ത് ചെയണം എന്ന് നോക്കാം.

1. ചുമ്മാ ഒരു എസ് എം എസ് ദേ..ഇത് പോലെ PORT അയച്ചാ മതി, 1900 നബറിലേയ്ക്ക്‌.

2. അപ്പൊ മറുപടി ആയി, Unique Porting Code (UPC) തിരിച്ചു വരും.

3.  ആ UPC നമ്പര്‍ കിട്ടിയാ, അതും വെച്ച്, പുതിയ സെല്‍ ഫോണ്‍ കമ്പനിയില്‍, പുതിയ കണക്ഷന് അപ്ലെ ചെയുക.  

4. ഇവിടെയും, അഡ്രസ്‌ പ്രൂഫ്‌, ഫോടോ തുടങ്ങി, ഒരു പുതിയ കണക്ഷന്‍ എടുക്കാന്‍ എന്ത് വേണമോ, ആ എല്ലാ ഡോകുമെന്റസും കൊടുക്കണം.  അവിടെ പോയി, പണ്ട് കൊടുത്താ, ഇനി തരില്ല, എടുക്കടാ കണക്ഷന്‍ എന്ന് പറഞ്ഞാ കാര്യം നടക്കില്ല.  പുതിയ സിം അടക്കം, ഇത് ഒരു ടോട്ടല്‍ പുതിയ കണക്സന്‍ ആണ്.


5. അപ്പൊ, പുതിയ കമ്പനി, പഴയ കമ്പനിയക്, ദേ...കണ്ടോ...കണ്ടോ..ലവന്‍/ലവള്‍ നിങ്ങളെ വിട്ടു ഞങ്ങടെ കൂടെ വരുന്ന്നു...ബുഹ്ഹാ....വേഗം പെര്‍മിഷന്‍ എഴുതിതാ എന്ന് പറയും.

6. പഴയ കമ്പനി, ഓ..[പോണാല്‍ പോകട്ടും പോടാ എന്ന് പറഞു, ഒഴിവാകി വിടും.

    6 a.  പക്ഷെ, അവര്‍ക്ക്‌ കൊടുക്കാന്‍ കാശ് ബാക്കി ഉണ്ടെങ്ങില്‍, അവര്‍ വിടില്ല.  പുതിയവര്‍ എടുക്കില്ല.  അപ്പൊ, കടം എല്ലാം തീര്‍ക്കണം.

     6 b. അത് പോലെ, പ്രീ പെയിഡ് കണക്ഷന്‍ ഉള്ളവര്‍, അതില്‍ ബാക്കി ഉള്ള ബാലന്‍സ്‌ തുക, പുതിയ കണക്ഷനില്‍ കാരി ഫോര്‍വേര്‍ഡ്‌ ചെയാനും പറ്റില്ല.  ഉള്ള കാശ് മൊത്തം വിളിച്ചു/ബ്രൌസ് ചെയ്തു തീര്‍ക്കണം.

7.  പഴയ കമ്പനി, അപ്പ്രൂവല്‍ കൊടുത്താല്‍, പുതിയ കമ്പനി നമ്പര്‍ മാറാന്‍ ഉള്ള ഒരു ഡേറ്റ് ആന്‍ഡ്‌ ടൈം ഫിക്സ് ചെയും.  അത് MNP പ്രൊവയിഡര്‍നെയും, നിലവില്‍ ഉള്ള കമ്പിനിയെയം അറിയിക്കും.

8. ആ പറഞ്ഞ ഡേറ്റ് ..പറഞ്ഞ ടൈമില്‍,    പഴയ കമ്പനി, ആ നമ്പര്‍ disconnect ചെയ്തിട്ട്, MNP യെ വിവരം അറിയ്ക്കിം.

9. അപ്പൊ, പുതിയ കമ്പിനി, ആ സെല്‍ ഫോണ്‍ നമ്പറിനെ ക്ലേയിം ചെയും.  ശുഭം...സംഭവം ക്ലോസ്.  ഇതിന്റെ ഇടയില്‍ ഒരു രണ്ടു മണികൂര്‍ മുതല്‍ നാല് മണികൂര്‍ വരെ നിലവില്‍ ഉള്ള നമ്പര്‍ ആക്റ്റീവ് ആവാതിരിയ്ക്കാന്‍ ചാന്‍സ്‌ ഉണ്ട്.

10. ഒരു തവണ നമ്പര്‍ മാറാന്‍ ഉള്ള ചാര്‍ജ്‌ 19/- ആണ്.  അത് പുതിയ കമ്പനിയക് വേണം നമ്മള്‍ കൊടുക്കാന്‍.  പക്ഷെ, ഓഫര്കളുടെ കാലം ആയത് കൊണ്ട്, ഈ 19/- വേണ്ട എന്ന് വെയ്ക്കാന്‍ പുതിയ കമ്പനികള്‍ തെയാര്‍ ആവാന്‍ ചാന്‍സ്‌ ഉണ്ട്.  രാതി പത്തു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയാണ് ഈ ഡൌണ്‍ ടൈം. 

11.  ഒരേ സര്‍ക്കിള്‍ മാത്രേ, നിലവില്‍  നമ്പര്‍ മാറാന്‍ പറ്റൂ.   അതായിത്, കേരളത്തില്‍ നമ്പര്‍  ആന്ധ്രയില്‍ലേയ്ക്ക്‌ മാറ്റാന്‍ പറ്റില്ല.

12. ഒരു തവണ നമ്പര്‍ മാറിയാ, പിന്നെ, അടുത്ത 90 ദിവസം നമ്പര്‍ മാറാന്‍ പറ്റില്ല.


Comments

Rajesh T.C said…
എത്രെ മാത്രം വിജയ്ക്കുമെന്ന് കണ്ടറിയണം..ഹരിയാനയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തിയത് ബട്ട് 1% ആളുകളെ ഇത് പ്രയോജനപ്പെടുത്തിയെള്ളു. കസ്റ്റമർ വിട്ടുപോകാതിരിക്കാൻ കമ്പനികൾക്ക് ഇനി ഒരുപാട് ഓഫറുകൾ ഇറക്കേണ്ടി വരും
faisu madeena said…
നല്ല കാര്യം ...മാറി മാറി കളിക്കാം ....
വീകെ said…
എനിക്ക് നമ്പർ മാറേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല. അതുകൊണ്ട് ഇതു ഞാൻ ചുമ്മാ വായിച്ചു തള്ളുന്നു....ഹാ ഹാ ..
ഈ വിവരം പച്ചയായി പറഞ്ഞു തന്നതിന് വളരെ നന്ദി.
thalayambalath said…
ഇത്തരം പൊതുജനോപകാരപ്രദമായ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ക്യാപ്റ്റന് എന്റെ വക പ്രത്യേക അഭിനന്ദനങ്ങള്‍

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...