മൊബയില്‍ നമ്പര്‍ പോര്ട്ടബിലിടിയാണ് നമ്മടെ MNP. ഇനി ചുരുകത്തില്‍ ഇത് എന്താണന് നോക്കാം.
ഇപ്പൊ, എന്റെ സെല്‍ ഫോണ്‍ കണക്ഷന്‍ ഉള്ളത് എയര്‍ ടെല്‍ ആണ്, പക്ഷെ ഐഡിയ അല്ലെങ്ങില്‍ വേറെ ആരെങ്ങിലും നിരക്ക് കുറച്ചു, കൂടുതല്‍ കവര്ജ് , കൂടുതല്‍ ബെനിഫിതൊട് കൂടി സര്‍വീസ് തരുന്നു എന്ന് വെയ്ക്കുക. അപ്പൊ, എനിക്ക് എയര്‍ ടെല്‍ വിട്ടു, വേറെ കണക്ഷന്‍ എടുത്താ, സെല്‍ ഫോണ്‍ നമ്പര്‍ മാറിയെ കൂട്ടൂ. അതാണ് നിലവില്‍ ഉള്ള രീതി. അതാണ് ഇപ്പൊ മാറാന്‍ പോകുന്നത്.
എന്റെ നിലവില്‍ ഉള്ള ഫോണ്‍ നമ്പര്‍ മാറാതെ തന്നെ, വേറെ സര്‍വീസ് പ്രോവയിഡറുടെ നെറ്വര്‍ക്കിലേയ്ക് മാറാം. അതാണ് MNP. നമ്മടെ ഇന്ത്യയില്‍ ഇപ്പൊ ഈ സര്‍വീസ് തരുന്നത് Syniverse Technologies പിന്നെ Telcordia എന്നീ രണ്ടു കമ്പനികള്‍ ആണ്. സി ഡി എം ഏ - ജി എസ് എം നമ്പര്‍ മാറ്റവും പോസിള്‍ ആണ്
ഇനി, നമ്പര്‍ മാറാന്‍ എന്ത് ചെയണം എന്ന് നോക്കാം.
1. ചുമ്മാ ഒരു എസ് എം എസ് ദേ..ഇത് പോലെ PORT അയച്ചാ മതി, 1900 നബറിലേയ്ക്ക്.
2. അപ്പൊ മറുപടി ആയി, Unique Porting Code (UPC) തിരിച്ചു വരും.
3. ആ UPC നമ്പര്‍ കിട്ടിയാ, അതും വെച്ച്, പുതിയ സെല്‍ ഫോണ്‍ കമ്പനിയില്‍, പുതിയ കണക്ഷന് അപ്ലെ ചെയുക.
4. ഇവിടെയും, അഡ്രസ് പ്രൂഫ്, ഫോടോ തുടങ്ങി, ഒരു പുതിയ കണക്ഷന്‍ എടുക്കാന്‍ എന്ത് വേണമോ, ആ എല്ലാ ഡോകുമെന്റസും കൊടുക്കണം. അവിടെ പോയി, പണ്ട് കൊടുത്താ, ഇനി തരില്ല, എടുക്കടാ കണക്ഷന്‍ എന്ന് പറഞ്ഞാ കാര്യം നടക്കില്ല. പുതിയ സിം അടക്കം, ഇത് ഒരു ടോട്ടല്‍ പുതിയ കണക്സന്‍ ആണ്.
5. അപ്പൊ, പുതിയ കമ്പനി, പഴയ കമ്പനിയക്, ദേ...കണ്ടോ...കണ്ടോ..ലവന്‍/ലവള്‍ നിങ്ങളെ വിട്ടു ഞങ്ങടെ കൂടെ വരുന്ന്നു...ബുഹ്ഹാ....വേഗം പെര്‍മിഷന്‍ എഴുതിതാ എന്ന് പറയും.
6. പഴയ കമ്പനി, ഓ..[പോണാല്‍ പോകട്ടും പോടാ എന്ന് പറഞു, ഒഴിവാകി വിടും.
6 a. പക്ഷെ, അവര്‍ക്ക് കൊടുക്കാന്‍ കാശ് ബാക്കി ഉണ്ടെങ്ങില്‍, അവര്‍ വിടില്ല. പുതിയവര്‍ എടുക്കില്ല. അപ്പൊ, കടം എല്ലാം തീര്‍ക്കണം.
6 b. അത് പോലെ, പ്രീ പെയിഡ് കണക്ഷന്‍ ഉള്ളവര്‍, അതില്‍ ബാക്കി ഉള്ള ബാലന്‍സ് തുക, പുതിയ കണക്ഷനില്‍ കാരി ഫോര്‍വേര്‍ഡ് ചെയാനും പറ്റില്ല. ഉള്ള കാശ് മൊത്തം വിളിച്ചു/ബ്രൌസ് ചെയ്തു തീര്‍ക്കണം.
7. പഴയ കമ്പനി, അപ്പ്രൂവല്‍ കൊടുത്താല്‍, പുതിയ കമ്പനി നമ്പര്‍ മാറാന്‍ ഉള്ള ഒരു ഡേറ്റ് ആന്‍ഡ് ടൈം ഫിക്സ് ചെയും. അത് MNP പ്രൊവയിഡര്‍നെയും, നിലവില്‍ ഉള്ള കമ്പിനിയെയം അറിയിക്കും.
8. ആ പറഞ്ഞ ഡേറ്റ് ..പറഞ്ഞ ടൈമില്‍, പഴയ കമ്പനി, ആ നമ്പര്‍ disconnect ചെയ്തിട്ട്, MNP യെ വിവരം അറിയ്ക്കിം.
9. അപ്പൊ, പുതിയ കമ്പിനി, ആ സെല്‍ ഫോണ്‍ നമ്പറിനെ ക്ലേയിം ചെയും. ശുഭം...സംഭവം ക്ലോസ്. ഇതിന്റെ ഇടയില്‍ ഒരു രണ്ടു മണികൂര്‍ മുതല്‍ നാല് മണികൂര്‍ വരെ നിലവില്‍ ഉള്ള നമ്പര്‍ ആക്റ്റീവ് ആവാതിരിയ്ക്കാന്‍ ചാന്‍സ് ഉണ്ട്.
10. ഒരു തവണ നമ്പര്‍ മാറാന്‍ ഉള്ള ചാര്‍ജ് 19/- ആണ്. അത് പുതിയ കമ്പനിയക് വേണം നമ്മള്‍ കൊടുക്കാന്‍. പക്ഷെ, ഓഫര്കളുടെ കാലം ആയത് കൊണ്ട്, ഈ 19/- വേണ്ട എന്ന് വെയ്ക്കാന്‍ പുതിയ കമ്പനികള്‍ തെയാര്‍ ആവാന്‍ ചാന്‍സ് ഉണ്ട്. രാതി പത്തു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയാണ് ഈ ഡൌണ്‍ ടൈം.
11. ഒരേ സര്‍ക്കിള്‍ മാത്രേ, നിലവില്‍ നമ്പര്‍ മാറാന്‍ പറ്റൂ. അതായിത്, കേരളത്തില്‍ നമ്പര്‍ ആന്ധ്രയില്‍ലേയ്ക്ക് മാറ്റാന്‍ പറ്റില്ല.
12. ഒരു തവണ നമ്പര്‍ മാറിയാ, പിന്നെ, അടുത്ത 90 ദിവസം നമ്പര്‍ മാറാന്‍ പറ്റില്ല.
Comments
ഈ വിവരം പച്ചയായി പറഞ്ഞു തന്നതിന് വളരെ നന്ദി.