Monday, January 31, 2011

ചിത്രങ്ങളുടെ ചന്ത !!


കര്‍ണാടക ചിത്രകലാ പരിഷത്ത്‌ നടത്തിയ ചിത്ര Chitra Santhe  കാണാന്‍ പോയി. ഹൂ....കണ്ടിട്ട് തകര്‍ന്നു പോയി...രണ്ടര മൂന്നു മണികൂര്‍ അവിടെ കറങ്ങി നടന്നു എങ്ങിലും, ടോട്ടല്‍ ഉള്ള ചിത്രങ്ങളുടെ ഒരു 30% മാത്രെമേ കാണാന്‍ പറ്റിയുള്ളൂ.  പുട്ടിനു തേങ്ങ പോലെ, എന്റെ എഴുത്ത് ബോര്‍ ആവാതിരിയ്ക്കാന്‍, ഇടയ്ക് ഇടയ്ക് പടംസ് ഓഫ് ചിത്ര ചന്ത ഇടാം.  ആരും വിഷമിയ്ക്കരുത്.
 മുകളിലെ ഫസ്റ്റ് പടം ആ റോഡിന്റെ തിരക്ക് ആണ്.  താഴെ ഉള്ളത്, അവിടെ കണ്ട ഒരു സ്റ്റാള്‍.വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക് ഒരു പ്ലാറ്റ്ഫോം എന്നാ നിലയില്‍, കര്‍ണാടക ഗവര്‍മെന്റ്ന്‍റെ കീഴില്‍ നടത്തുന്ന ഒരു പരിപാടി ഈ ചിത്ര ചന്ത.

ഒരു വലിയ ഏരിയ മൊത്തം ട്രാഫിക്‌ ബ്ലോക്ക്‌ ചെയ്തു, റോഡിന്‍റെ രണ്ടു വശത്തും ചിത്രങ്ങള്‍ വെച്ച് വില്‍ക്കാന്‍ ഉള്ള ഓപണ്‍ സ്റ്റാള്‍സ് ആണ്.  നൂറു രൂപ കൊടുത്തു രജിസ്ടര്‍ ചെയ്ന്ന ആര്‍കും ഇവിടെ സ്റ്റാള്‍ കിട്ടും.


ചിത്രം വരയ്ക്കുന്ന ആര്‍ട്ടിസ്റ്റും, ചിത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്ന ആള്കാരും തമ്മില്‍ ഉള്ള അകലം കുറച്ചു (മിഡില്‍ മാന്‍, ആര്‍ട്ട് ഗാലറികള്‍ ഇവയെ ഒഴിവാക്കി), കലാകാരന്മാര്‍ക് മാര്‍ക്കറ്റ് കിട്ടാന്‍ വേണ്ടി ഉള്ള ഒരു പരിപാടിയാണ് ഇത്.  ഇവിടെ 25/- മുതല്‍ മുകളിലോട്ടു വിലയുള്ള ഇഷ്ട്ടം പോലെ ചിത്രങ്ങള്‍, നമക്ക് വാങ്ങാന്‍ കിട്ടും.
കഴിഞ്ഞ കൊല്ലം ഇവിടെ നടന്ന ചിത്ര ചന്തയില്‍ 1.4 കോടിയുടെ വില്‍പ്പന നടന്നു.  ഈ കൊല്ലം അത് 2.1 കോടി ആയിരന്നു എന്നത്, ഈ പരിപാടിയുടെ വിജയം ആണ് കാണിയ്ക്കുന്നത്.


120 വാളണ്ടിയര്‍മാര്‍, നൂറില്‍ അധികം പോലീസ്‌കാര്‍, സീനിയര്‍ സിറ്റിസണ്‍സ്‌നും നടക്കാന്‍ പറ്റാതവര്കും വേണ്ടി ഇലക്ട്രിക്‌ കാര്‍, ചിത്രകാരന്‍മാര്‍ക് വേണ്ടി താമസ സ്വകാര്യയം തുടങ്ങിയവ എല്ലാം കൂടെ, വളരെ നല്ല രീതിയില്‍ നടത്തപെട്ട ഒരു സംഭവം ആയിരന് ഇത്.പടങ്ങളും കണ്ടു നടന്നു നീങ്ങുംമ്പോ ദേ...നമക് പരിചയം ഉള്ള ഒരു പടം.  ദേ..ഈ ലിങ്കില്‍ ഉള്ള പടം


ബ്ലോഗില്‍ ഉള്ള  വിപിന്‍ റാഫേല്‍, മൂപ്പര്‍ വരച്ച പടങ്ങളും ആയി ഇരിയ്ക്കുന്നു.  ഞാം വിടുമോ ?  ചാടി വീണ്.  ഈ പടംസ് ചേട്ടായി ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടില്ലേ ? എന്ന് കണ്ണില്‍ സൂക്ഷ്ച്ചു നോക്കി ഒറ്റ ചോദ്യം.  ബ്ലോഗിലെ ആ പുലിയാണ്, ഈ ഇരിയ്ക്കുന്ന പുലി എന്ന് മൂപ്പര്‍ സമതിച്ചു.  കിടിലം പടംസ് ആണ് വിപിന്‍ വരയ്ക്കുന്നത്.  


പണ്ട്....കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‍ മാസത്തില്‍ മൂപ്പര്‍ ബ്ലോഗില്‍ ഇട്ട പടം ആണ് ഞാന്‍ അവിടെ കണ്ടു തിരിച്ചു അറിഞ്ഞത്.  ഡെയിലി ജി ബിസ് ഓഫ് ജി ബി വെബ്‌ പേജുകളും, ഫോട്ടോകളും, ചിത്രങ്ങളും കണ്ടു തള്ളുന്ന (പോരെ..ഇതിന്റെ ഇടയില്‍, എന്നെ പറ്റി ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ പറ്റിയില്ലേ ? ;)അതു മതി. ) എന്റെ കണ്ണില്‍ ഒറ്റ നോട്ടത്തില്‍ ആ പടം തിരിച്ചു അറിയാന്‍ പറ്റി എങ്കില്‍, ആ വരയുടെ ശക്തി ഒന്ന് ഓര്‍ത്തു നോക്കിക്കേ....വിപിന്‍ റാഫേല്‍...നമിച്ചു മാഷേ.


വിപിന്റെ ബ്ലോഗ്‌ ഇവിടെ ഉണ്ട്.


വിപിനെ ഞാന്‍ കസ്റ്റഡിയില്‍ എടുത്തു, ദേ...താഴെ.  അതിനും താഴെ വിപിന്‍ വരച്ച പടങ്ങള്‍.


ഇവ കൂടാതെ, പോട്രെയെട്റ്റ്‌ വരച്ചു കൊടുക്കുന്നവര്‍ കൊറേ പേര്‍ ഉണ്ടായിര്‍ന്നു.  വരയ്ക്കുന്നത് കാണുന്നത് ഇപ്പോഴും ഒരു അത്ഭുതം കാണുന്ന പ്രതീതിയാണ് എനിക്ക്.
നയിഫ്‌ , ഓയില്‍, വാട്ടര്‍ കളര്‍, പെന്‍സില്‍, ക്രയോന്‍സ്‌, കാന്‍വാസ് എന്ന് തുടങ്ങി ഇല്ലാത്ത പടങ്ങള്‍ ഇല്ല അവിടെ.


നമ്മടെ കുഞ്ഞു ബഡ്ജറ്റ്‌ അനുസരിച്ച് ആറു പടംസ് നമ്മളും വാങ്ങി.


അവിടെ കണ്ട പടങ്ങളില്‍, എല്ലാവര്‍ക്കും പ്രിയപ്പെട്ട മോഡല്‍ ഗണപതിയാണ് എന്ന് തോന്നി.  പിന്നെ കുതിരകള്‍.  അത് പോലെ, രാജാ രവിവര്‍മ്മയുടെ പടങ്ങള്‍ നോക്കി വരച്ചവ കൊറേ കണ്ടു.  എം എഫ് ഹുസൈന്‍റെ കുതിരകളുടെ രണ്ടു മൂന്നു കോപികളും കണ്ടു.  പിന്നെ, സീനറികള്‍, സ്ത്രികള്‍ പടങ്ങള്‍.  ആണുങ്ങളില്‍, കട്ടി മീശ ഉള്ള, തലപാവ് ഉള്ളവര്‍ക്ക്‌ മാത്രേ ഡിമാണ്ട് ഉള്ളൂ.  ഹ...വിട്ടു പോയി, പോത്ത്, ആന ഇവയും ഉണ്ടായിരുന്നു.   പൊതുവേ, നല്ല ക്രിയേറ്റീവ് ആയിട്ടുള്ള പടങ്ങള്‍ ഇച്ചിരി കുറവായിര്‍ന്നു.എന്‍റെ ജീവിതത്തില്‍ ഇതേ വരെ ഇത്രേം പടങ്ങള്‍ ഒരുമിച്ചു കണ്ടിട്ടില്ല !!!  ചിത്രങ്ങള്‍ ഇഷ്ട്ടപെടുന്നവരും, ചിത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവരും ഒരിയ്ക്കലും ഇത് മിസ്സ്‌ ചെയരുത്.  അടുത്ത കൊല്ലവും ഉണ്ടാവും,  അടുത്ത തവണ ചിലപ്പോള്‍, ഫ്രീഡം പാര്‍കില്‍ വെച്ച് ആയിര്ക്കും ഇത്.


ഇത് നടപ്പിലാകിയ എല്ലാവര്‍ക്കും ഒരു ഹാറ്റ്‌സ് ഓഫ്‌ !!


കൂടുതല്‍ പടംസ് ഇവിടെ ഉണ്ട്.


ഗൂഗിള്‍ ബസ്സിലെ ആര്‍മാദം, ഇവിടെയും. 
Post a Comment

Blog Archive