Skip to main content

ചിരട്ട - ഒരു അപസര്‍പ്പക കഥ.

ഈ തേങ്ങയുടെ ഘാതകന്‍ ആര് ?  ചിരട്ട മാത്രം ബാകി വെച്ച് ബാകി ഉള്ളവയ്ക്ക് എന്ത് സംഭവിച്ചു ?  ടാറ്റാ ഇന്‍ഡികയില്‍ വന്ന മുഖംമൂടികള്‍ എവിടെ പോയി ഒളിച്ചു ??


Comments

അന്യോഷണം പുരോഗമിക്കട്ടെ,
പിന്നിലുള്ള കറുത്ത ശക്തികളെ പുറത്തു കൊണ്ട് വരണം
sambhavam nadannath 9 manikku sesham. 9 manivare kumarapuram panchayathil mazha peythirunnu. chirattayil vellamilla. Tapping thozhilali kuttane chodyam cheyyavunnathanu...
അലി said…
തിങ്കള്‍ മുതല്‍ വെള്ളീവരെ കാത്തിരുന്നു കാണുക...!
അലി said…
This comment has been removed by the author.
Ashly said…
ഞാന്‍ ആ കാട്ടില്‍, തറയില്‍ കുത്തി ഇരുന്നു, ചെരിഞ്ഞു, പിരിഞ്ഞു ഓതിരം മറിഞ്ഞു ചിരട്ടയുടെ പടം എടുക്കുന്നത് കണ്ടു, അന്തം വിട്ട നാടുകാര്‍ ആണ് അത്. പാവങ്ങള്‍...ഒരു സര്‍ഗ വേദനയുടെ, പെയിന്‍ അവര്‍ക്ക്‌ അറിയില്ല, എന്ന് തോന്നുന്നു.
Vayady said…
ക്യാപ്‌റ്റന്‍ ഹാഡോക്ക് എന്നു മാറ്റിട്ട് "ഡിറ്റക്‌റ്റീവ് ഹാഡോക്ക്" എന്നാക്കിയാലോ? ഈയിടെയായി കുറച്ച് ബുദ്ധിയും കൂടിയിട്ടുണ്ട്! (കുനിട്ട് ബുദ്ധി)
കുറെ നേരം ഇതൊക്കെ നോക്കി നിന്നതിനുശേഷം നടന്നു നീങ്ങിയ നാട്ടുകാരന്‍ ഒരാളുടെ കമന്റ്...

“പാവം, നല്ലൊരു ചെറുപ്പക്കാരനായിരുന്നു”

ഞാന്‍ ഈ വഴി വന്നിട്ടുമില്ല, ജനീച്ചിട്ട് ഇതുവരെ ചിരട്ട എന്ന് പറയണം കുന്ത്രാണ്ടം കണ്ടിട്ടുമില്ല :)
siya said…
കര്‍ത്താവേ .....ഈ ബ്ലോഗ്‌ വഴി ഇനി ഞാന്‍ വന്നാല്‍ എനിക്ക് വട്ട് ആവും ......

ഒരു സര്‍ഗ വേദനയുടെ, പെയിന്‍ അവര്‍ക്ക്‌ അറിയില്ല, എന്ന് തോന്നുന്നു...ഈ കമന്റ്‌ കലക്കി .

കൂടെ വായാടി പറഞ്ഞതില്‍ ഞാനും ഒപ്പ് വയ്ക്കുന്നു .
Ashly said…
എന്റെ ബുദ്ധിയില്‍ അസൂയാലുകള്‍ ആയി രൂപം പൂണ്ടവര്‍, ബ്ലോഗിന്റെ വടക്കേ ഗോപുരത്തില്‍ കൂട്ടം കൂടെണ്ടാതാണ്.
ഇയാളെ ചിരട്ടയിൽ ആരോ കൂടോത്രം ചെയ്തിരിക്കയാ,,,
thalayambalath said…
ഒരു ഡമ്മി പരീക്ഷണം നടത്തിനോക്കാം...
നാട്ടുകാര് വിചാരിച്ചു കാണും വട്ടാണെന്ന്..(അല്ലാ, അത് അവന്മാരുടെ നോട്ടത്തിലുണ്ട്..ഒരു ദയനീയ ഭാവം...!!)
Vishnu Nair said…
തേങ്ങ മാത്രമല്ല മരിച്ചത്, അതില്‍ നിന്നും വരാനിരുന്ന ഒരു കേര വൃക്ഷത്തെ കൂടിയാണ് അവര്‍ കൊന്നത്,അവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവദി ശിക്ഷ തന്നെ വാങ്ങി കൊടുക്കണേ ......പ്ലീസ്................
ഞാന്‍ ആ കാട്ടില്‍, തറയില്‍ കുത്തി ഇരുന്നു, ചെരിഞ്ഞു, പിരിഞ്ഞു ഓതിരം മറിഞ്ഞു .....ആരും ചോദിച്ചില്ലേ വയറ്റീന്നു പോയില്ലേ എന്ന്? :)

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...