Skip to main content

Posts

Showing posts from July, 2010

വാവാ പരിഭവം

ദാണ്ടേവരുന്നു...ക്യാമറയും പൊക്കി കൊണ്ട്....വീക്ക്‌ എന്‍ട് ആയാല്‍ഇതാമെയിന്‍ പ്രശനം. ങാ...വേഗം എടുത്തിട്ട് പോടേയ്....എനിക്ക്‌ തിരക്കുള്ളതാ. ഉറക്കം ഭാവിച്ചാ ലവന്‍ പോകുമായിരിയ്ക്കും. കഴിഞ്ഞോ ? ഹോ...മതിയായി.  ഈ വീക്ക്‌എന്‍ട് കണ്ടു പിടിച്ചവനെ എന്റെ കയ്യില്‍ കിട്ടിയാല്‍.... ദേ...ഞാന്‍ പരിപ്പായി ട്ടാ... ഹോ..പോയീന്നു തോന്നുന്നു...ഇനി അടുത്ത ആഴ്ചവേരെ സമാധാനം !!

ഗ്രീന്‍ ഭീകരന്‍

എവിടെ നോക്കിയാലും പ്രക്രതിയെ സംരക്ഷിച്ചു ലെവല്‍ ആകി കൊണ്ട് വരാന്‍ ഉള്ള ആഹ്വാനം ആണ്.  എന്നാ പിന്നെ നമ്മടെഭൂമിയല്ലേ, ശരിയാകാം എന്ന് കരുതി ഞാന്‍ നടത്തിയ ചില ഗൂഢശ്രമങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നെ. വീട്ടിലെ  ഭരണപരിഷ്കാരങ്ങള്‍ : - 1. സി എഫ് എല്‍ - ഓ, ഇത് എന്താ പുതുമ്മ എന്ന് ചോദിയ്ക്കാന്‍ വരട്ടെ,  ഈ കണക്ക് കണ്ടോ ?  ഇത് ഞാന്‍ എന്റെ ഒരു relative ന്റെ വീട്ടില്‍ നടത്തിയ ഭരണ പരിഷ്കാരം ആണ്.   CFL ഇടുന്നതിനു മുമ്പ് കരണ്ട് ബില്‍ - 750/- (അവിടെ രണ്ടു മാസം കൂടുമ്പോ ആണ് ബില്‍ വരുന്നത്. 750/- is the average of last one year) തന്ത്രപൂര്‍വ്വം, ചില സ്ഥലത്ത് 5 watts, ചില സ്ഥലത്ത്  23 watts എന്ന രീതിയില്‍ CFL പടയാളികളെ നോം വ്യന്യസിപിച്ചു.  അത് കുറച്ചു പഴയ വീട് ആയത് കൊണ്ട് ഒരു നല്ല Electrician നെ വിളിച്ചു കൊണ്ട് വന്നു നിലവില്‍ ഉള്ള വയറിംഗ് ടെസ്റ്റ്‌ ചെയ്തു.  ചില സ്ഥലത്ത് ലീക്ക്‌ ഉണ്ടായിരിന്നു, അവിടെ വയര്‍ മാറ്റി.  (ഒരു നാല്  അഞ്ചു മീറ്റര്‍) ഇപ്പൊ വരുന്ന ബില്‍ രണ്ടു മാസം കൂടുമ്പോ വരുന്ന ബില്‍ 340/-!!! 54% കാശ് ലാഭം !!! അതായ...

ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!!

പ്രിയപെട്ടവരെ, ഫസ്റ്റ് തന്നെ ഈ പരിപാടിയില്‍ സഹകരിച്ച എല്ലാവര്ക്കും ഒരു എമണ്ടന്‍ മുട്ടന്‍ താങ്ക്സ് !!!!!!!!! നമ്മള്‍ വിചാരിച്ചതിലും കൂടുതല്‍ വസ്ത്രങ്ങള്‍ ശേഖരിയ്കാന്‍ പറ്റി.  പടം ദാ... ഞാന്‍ വിചാരിച്ചത് ആ ഒരു വലിയ വെള്ള ബോക്സ്‌ ഇല്ല ?  അത്രയം കിട്ടിയാല്‍ സക്സസ് എന്നായിരുന്നു.  നോക്കുമ്പോ ഇവിടെ മുഴുവന്‍ നല്ല ആള്‍കാര്‍ !   ഇതിനെ പറ്റി മെയില്‍ അയച്ചത്, ഫോര്‍വേഡ് ചെയ്തു കിട്ടിയ ചിലരും വന്നിരുന്നു. ആ ഫസ്റ്റ് പടം ഒരു ഗുംനെസ് കൂട്ടാന്‍ വേണ്ടി എല്ലാം മുകളില്‍ മുകളില്‍ അടുക്കി വച്ചത്.  അടുത്ത പടംസ് എല്ലാം കൂടെ ഒതുക്കി സൈഡ് ആകി വെച്ചത്. കൊറേ ആള്‍കാര്‍ വസ്ത്രങ്ങള്‍ കഴുകി/ഡ്രൈ ക്ലീന്‍ ചെയിച്ചു അയണ്‍ ചെയ്താണ് കൊണ്ട് വന്നത്.  ചില ഡ്രെസ്സ്കള്‍, ഞാന്‍ ഓഫീസില്‍ ഇടുന്ന സൊ കോള്‍ഡ്‌ കോര്‍പ്പറേറ്വെയറികാള്‍ നല്ലവ.   ഇത് പറയാന്‍ കാരണം, ഇതിനു സഹകരിച്ചവര്‍, വേണ്ടാത്ത അലെങ്ങില്‍ ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഡ്രസ്സ്‌  ഒഴിവാകാന്‍ വേണ്ടി അല്ല നമ്മുടെ കയ്യില്‍ തന്നത്.  ഫോര്‍ ഉദാഹരണം : നമുടെ പാത്രത്തില്‍ രണ്ടു  ഇഡലി (ഫോര്‍ നോണ്‍ വെജ് ആള്‍കാര്‍, രണ്ടു ...

ഡിഷ്‌ ടീ വി വീഴുമ്പോള്‍, ബിഗ്‌ ടീ വി ചിരിയ്ക്കണ്ടാ

ഡിഷ്‌ ടീ വി വീഴുമ്പോള്‍, ബിഗ്‌ ടീ വി ചിരിയ്ക്കണ്ടാ 

വസ്ത്ര ശേഖരണം

" ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക് കെത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. ശ്രീമതി മൈനാ ഉമൈബാന്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനാവും? എവിടെ ശേഖരിക്കണം ? എങ്ങിനെ / ആര്‍ക്ക് വിതരണം ചെയ്യണം ? അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു." പണ്ട്  വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ്‌ ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ.  അത് നമ്മുടെ മനോജ്‌ ദി നിരക്ഷരന്‍ ഇറക്കിയ ബസ്സ്‌ കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ. ബസ്സ്‌ ദാ... ഈ ബസ്സ്‌ സ്റ്റാന്‍ഡില്‍ കിടക്കുന്നു. അത് പ്രകാരം, ബംഗ്ലൂര്‍ മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്.  ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്,  ഉപയോഗിക്കാതെ കിടക്കുന്ന വസ്...

ഉണ്ണി നടക്കട മുന്നേ നടക്കട

ഉണ്ണി നടക്കട മുന്നേ നടക്കട എന്‍ഉണ്ണി പൊന്‍ഉണ്ണി മുന്നേ നടക്കട കുഞ്ഞുണ്ണി മാഷുടെ മാടകടയില്നു പഞ്ചാര മിട്ടായി വാങ്ങി തരാമ്മെടാ ഉണ്ണി നടക്കട മുന്നേ നടക്കട എന്‍ഉണ്ണി പൊന്‍ഉണ്ണി മുന്നേ നടക്കട

ഒരു തുമ്പിയും രണ്ടു പട്ടികുട്ടന്മാരും.

ഗൂഗിള്‍ ബസ്സില്‍ ഇടാന്‍ അപ്‌ലോഡ്‌ ചെയ്ത പടമാ.  എന്നാ പിന്നെ നിങ്ങള്‍ എല്ലാവരുടെ തലയില്‍ കൂടെ കേറിയെക്കാം  എന്ന് വെച്ച്. ക്ഷമി. Note : ക്ലിക്ക് ചെയ്തു വലുതാക്കി നോക്കിയാല്‍ ഗംഭീര പടം ആണ്  ;) ;) ;)..അല്ലെ? (തല്ലരുത്, പ്ലീസ് !!)