Warning : മൈക്കല്‍ ജാക്സനെ tabloid വഴി മാത്രം പരിചയം ഉള്ളവര്‍, ബാകി വായിക്കരുത്. അവര്‍ ലാസ്റ്റ് പാരഗ്രാഫ് മാത്രം വായിക്കുക. രണ്ടു ദിവസം മുമ്പ് (Nov 11, 2009) "This Is IT" കണ്ടു, ഇഷ്ടപ്പെട്ടു. വീക്ക് ഡേ, രാത്രി പത്തു മണിയ്ക് ഉള്ള ഷോ ഹൌസ് ഫുള്‍ ! എന്താ ഇതില്‍ ഉള്ളത് എന്ന് മിക്ക ആരാധകര്‍ക്കും അറിയാം. എന്നാലും, ഞാന്‍ കണ്ടതു ഇവിടെ കിടക്കട്ടെ. This Is It എന്നത് ജാക്സണ്‍ 83 യില്‍ Paul Anka എന്ന signer/songwriter ടെ കൂടെ എഴുതിയ പാട്ട് ആണ്. 2009 തില്‍ Sony ഇത് അതെ പേരില്‍ ഒരു ആല്‍ബം ആയി റിലീസ് ചെയ്തു. ഈ പേരില്‍ ജാക്സണ്‍ നടത്താന്‍ ഇരുന്ന വേള്‍ഡ് ടൂര്‍ ആണ് "This Is It". ഞാന്‍ കണ്ട This Is It എന്ന മൂവി , ജാക്സന്‍ This Is IT എന്ന പേരില്‍ ജൂലൈ 13 ന്ന് തുടങാന്‍ ഇരുന്ന സ്റ്റേജ് ഷോകളുടെ പ്രാക്ടീസ്/ബാക്ക് സ്റ്റേജ് വീഡിയോ ജാക്സണ് വേണ്ടി റെക്കോര്‍ഡ് ചെയ്തത്, ജാക്സന്റെ മരണ ശേഷം ഒരു മൂവി ആക്കി ഇറക്കിയത് ആണ് ഇത്. ചിലര്‍ കരുതുന്നത് പോലെ മരണാന്തര ചടങ്ങ്, കരച്ചില്‍, ജീവിത ചരിത്രം ഒന്നും അല്ല. ത്രില്ലര്‍, Billie Jean, Black or White, Earth Song, Smooth...