പണ്ട് ആറാം ക്ലാസ്സില്‍ ലോകം വിറപ്പിക്കുന്ന ടൈമില്‍, ഏതോ റഷ്യന്‍ ബുക്കില്‍ (ച്ചാല്‍, പ്രാഗുദാ പബ്ലിക്കേഷന്‍കാരുടെ മലയാളം വെര്ഷന്) ഒരു ബീവര്‍ ക്യാമറ ഉപയോഗിച്ചു എന്തോ പടം പിടിച്ചു സ്റ്റാര്‍ ആയത് വയ്ച്ചു ആകെ ത്രില്‍ അടിച്ചു, ഒടനെ തന്നെ ഒരു ക്യാമറ കിട്ട്യേ പറ്റൂ എന്ന് അടിയന്തിര നോട്ടീസ് ഹൈ കമാന്‍ഡിലേയ്ക് വിട്ടു. കിം ഫലം.
അങനെ കുറച്ചും കൂടെ മുട്ടയില്‍ നിന്ന് വിരിഞ്ഞുനില്ക്കുന്ന സമയത്ത് രണ്ടു മൂന്നു ക്യാമറ എന്റെ കൈ കരുത്ത് അറിഞ്ഞു.
പിന്നെ, ബെലഗോളയില്‍ ഉപരി പഠനം എന്ന വ്യജെനെ, ഞാന്‍ വേഷം മാറി നടക്കുന്ന കാലം. ഫൈനല്‍ ഇയര്‍ ആയപ്പോള്‍ അംജത് ഖാന് എന്ന Electronics പഠിയ്ക്കുന്ന ഒരുത്തന്, മുന്നില്‍ പിടിച്ചു തിരിച്ചാല്‍, ബിനോകുലര്‍ പോലെ മങ്ങിയും തെളിഞ്ഞും വ്യൂ കാണിയ്ക്കുന്ന ഒരു കാമറയും ആയി വന്നു. എല്‍ദോസ്, പിന്നെ ഞാന്‍ - ഞങള്‍ രണ്ടും ആയിരുന്നു പ്രഘാപിത ആസ്ഥാന പുലികള്‍ - ഫോടോ പിടുത്തം മുതല്‍ എല്ലാ കാര്യത്തിലും. ആ പാവം അംജത് ഖാന് ക്യാമറ ഞങളുടെ അടുത്ത് തന്നു ഫോടോ പിടിയ്ക്കാന്‍ ഏല്പിച്ചു. മല കേറി, ഇറങ്ങി, തലയും കുത്തി നിന്ന്, ഇരുന്നു...എന്ന് വേണ്ടാ....എല്ലാ പോസും ക്ലിക്ക് ചെയ്തു ക്യാമറയില്‍ ഭദ്രം ആകി, ഞാനും എല്‍ദോ അളിയനും കൂടെ. ങാ..പറയാന്‍ മറന്നു, ഫോടോ എടുകേണ്ട ആവശ്യതിനു, ക്ലാസിലെ എല്ലാവരെയും ആ വലിയ മല കേറ്റി, പോസ് ചെയിപ്പിച്ചു.
ഫിലിം പ്രിന്റ് ചെയ്തു വന്നപോ...ഒരു ഒറ്റ ഫോടോ ഇല്ല. നെഗറ്റീവ് മാത്രം തന്നു. അത് തീര്‍ച്ചയായും ആ ക്യാമറയുടെ പ്രശനം ആണ് എന്ന് കരുതി, പാവം അംജത് ഖാനെ രണ്ടു തെറിയും വിളിച്ചു ക്യാമറ തിരിച്ചു കൊടുത്തു. പിന്നെയാ അത് SLR ആണ്, ഷട്ടര്‍ സ്പീഡ് അത് ഇത് എല്ലാം ശരി ആണെങ്ങില്‍ മാത്രമേ പടം ഉണ്ടാവൂ എന്ന് മനസ്സില്‍ ആയത്.
ചക്രം ഓഫ് ദി കാലം പിന്നേയും ഒഴുകി. ആ ഒഴുക്കില്‍ SLR ക്യാമറ, പോയിന്റ് ആന്‍ഡ് വെടിവെയ്ക്കല് ക്യാമറ എല്ലാം കേട്ടു. വീരാജ്പേട്ടയില്‍ വെച്ച് ഒരു Zenith SLR ക്യാമറ വാങ്ങി. വീണ്ടും ഒരെണ്ണം കൂടെ വാങ്ങി. ഒരു ടെലി ലെന്‍സ് കിട്ടി. കൊറേ രൂപ കളര്‍ ലാബുകാര്‍ ഉണ്ടാകി. പ്രിന്റ് ചെയ്തു പോക്കറ്റ് കാലിആകുന്നത് കൊണ്ട്, ഒരു HP scanner with negative scanning വാങി ആര്മാദിച്ചു.
പിന്നെ ആണ് ഫസ്റ്റ് ഡിജിറ്റല്‍ ക്യാമറ വാങ്ങുനത്. മോഡല്‍, കമ്പിനി ഒന്നും അറിയില്ല. point and shoot തന്നെ, പക്ഷെ കിടിലന്‍ wide angle ഷോട്സ്. പിന്നെ, വെബ് കാം ആയി ഉപയോഗിയ്ക്കാം. 128 MB built in memory. കൂട്ടാനും, കുറയ്ക്കാനം പറ്റില്ല. അത് വെച്ച് കുറച്ചു കാലം തകര്‍ത്തു.
പിന്നെ, സോണി, കൊഡാക്ക് make ചില മോഡലുകള്‍...എല്ലാം വെച്ച് മാക്സിമം വെറുപ്പ് ഉണ്ടാക്കി എടുത്തു.
അങനെ നിക്കുമ്പോ ഇതാ വരുന്നു അഞ്ചാം വിവാഹ വാര്‍ഷികം. എന്റെ ചുള്ളത്തി പറഞ്ഞു..എന്റെ വക ഇതാ ഒരു ക്യാമറ നിനക്ക്. ഒരു ഇരുപത്തി അഞ്ചു മുതല്‍ മുപ്പതു വരെ വില വരുന്ന ഒരെണ്ണം സെലക്ട് ചെയ്ടാ ഡാര്‍ലിംഗ് എന്ന്. (ആ "ഡാര്‍ലിംഗ്" വേണമങ്ങില് കുറയ്ക്കാം ട്ടോ.)
അങനെ ക്യാമറ തപ്പല് തുടങ്ങി. ആ ഹോം വര്‍ക്ക് ചെയ്ത പോയന്റ്സ് ഇതാ.
A. ഒരു മെയിന്‍ ചോദ്യം ഉണ്ടായിരുന്നത് DSLR വേണോ Point and Shoot മതിയോ എന്നതായിരുന്നു. താഴെ ഉള്ള Q & A കഴിഞ്ഞപ്പോള്‍ ഉത്തരം കിട്ടി.
1. DSLR വാങ്ങിയാല്‍, വീട്ടില്‍ ഉള്ള ബാകി ഉള്ളവര്‍ക്ക് ഫോടോ എടുക്കാന്‍ പറ്റുമോ ?
എനിക്ക് തന്നെ DSLR ശരിക്ക് വഴങ്ങില്ല. പിന്നെ വൈഫ് അവരുടെ ഓഫീസ് ട്രിപ്പ് പോകുമ്പോള്‍ അവള്‍ക്ക് DSLR കൊണ്ട് പോയി പടം പിടിക്കാന്‍ പറ്റില്ല. (( ഗൂഗിള്‍ സെര്‍ച്ച്ന്റെ User manual ചോദിച്ച പാര്‍ടിയാ അത്.) ന്റെ അമ്മയ്ക്ക്/അച്ഛന് ഇത് ഉപയോഗിയ്ക്കാന്‍ പറ്റില്ല. So, ഒരു വോട്ട് ഫോര്‍ Point and Shoot.
2. DSLR എന്നത് ഒരു ബേസിക് സിസ്റ്റം ആണ്. കുറച്ചു കാലം കഴിഞ്ഞാല്‍ പുട്ടും കുറ്റി ലെന്‍സ്, ആ ലെന്‍സ്, ഈ ലെന്‍സ് ഇതെല്ലം വാങ്ങി കൂട്ടാന്‍ തോന്നും അപ്പോള്‍ അതിനു എക്ട്ര പൈസ പോക്കറ്റില്‍ ഉണ്ടോ ?
എവിടെ !!! ഒരു വോട്ടും കൂടെ ഫോര്‍ Point and Shoot
3. DSLR ഫുള്‍ സെറ്റപ്പ് നല്ല ഭാരം ഉണ്ടാവും. അതും ചുമന്നു നടക്കാന്‍ ഉള്ള ആരോഗ്യം, അങനെ പടം എടുക്കാന്‍ ഉള്ള ഒരു ഡ്രൈവ് ..ഇവ ഉണ്ടോ ?
ഹാ..മനോഹരം....ഉവ്വാ...ഞാന്‍ ? ബെസ്റ്റ് !!!! ഒരു വോട്ടും കൂടെ ഫോര്‍ Point and Shoot
4. പലപ്പോഴും സ്റ്റില്‍ മാത്രം അല്ല, ചെറിയ വീഡിയോ എടുകേണ്ടി വരം. അപ്പോള്‍, ഈ ഒരു ക്യാമറ മതിയോ അതോ വീഡിയോ എടുക്കാന്‍ വേറെ ക്യാമറ കൊണ്ട് നടക്കണോ ?
ചില DSLR വീഡിയോ സപ്പോര്‍ട്ട് ചെയ്യും. പക്ഷെ, HD Video പിന്നെ, ഡീസെന്റ് സ്റ്റില്‍ ഫോടോ point and shoot തരും. HD Video ഉള്ള DSLR ന്റെ വില കൂടുതല്‍ ആണ്. വോട്ട് ഫോര്‍ Point and Shoot.
5. പടം ക്വളിടി ?
വോട്ട് ഫോര്‍ DSLR
6. ISO റേഞ്ച് ?
വോട്ട് ഫോര്‍ DSLR.
7. വില
വോട്ട് ഫോര്‍ Point and Shoot
8. Boot up speed and response
വോട്ട് ഫോര്‍ DSLR.
9. DOF
DSLR !!!
Total vote നോക്കിയാല്‍, DSLR 4, പോയിന്റ് ആന്‍ഡ് ഷൂട്ട് 5 എന്ന് കാണാം. പക്ഷെ പോയിന്റ് 1 and 4 കാരണം DSLR വേണ്ടാ എന്ന് വെച്ചു. "When grow up, I want to be a Mamiya DM56" എന്ന ഒരു സ്റ്റിക്കര്‍ ഒട്ടിച്ച Point and Shoot വാങ്ങാം എന്ന് തീരുമാനിച്ചു.
B) പിന്നെ ബാകി ചോദ്യംങ്ങള്‍
1.എത്ര മെഗാ പിക്സല്‍ : - എത്ര ആയാലം കൊഴപ്പം ഇല്ല. ഒരു ആറു മെഗാ പിക്സെല്‍ ഉണ്ടെങ്കില്‍ 8 X 14 സൈസ് പടം വരെ മണി മണി ആയി കിട്ടും.
2.ഏതു കമ്പിനി :- ആകെ മൊത്തം തപ്പിയപ്പോള്‍ ഏറ്റവം കൂടുതല്‍ വോട്ട് കിട്ടിയത് Canon
3.Image Stabilizer : - ഉണ്ടായേ പറ്റൂ.
4.Manual mode : - മാകിസിമം Manual സെടിങ്ങ്സ് ചെയാന്‍ പറ്റുന്ന ഒരു ക്യാമറ.
5.Battery : - പണ്ട് സോണി കുട്ടിയെ കെട്ടിപിടിച്ചു, ഓ മേരി സോണിയ...എന്ന് പാടി നടന്ന കാലത്ത്, ബാറ്ററി തീര്‍ന്നു, ചാര്‍ജ് ചെയാന്‍ പറ്റാതെ, ഈ ലോകത്തിനെ പല നല്ല ഫോട്ടോകളും മിസ്സ് ആയിട്ടുണ്ട്. ഇനി അത് അനുവദിച്ചുകൂടാ. AA battery ഇടാന്‍ പറ്റുന്ന ഒരു ക്യാമറ മാത്രമേ വാങ്ങൂ !!
7.മെമ്മറി :- പല ടൈപ്പ് മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ഒരു ക്യാമറ.
8.Review :- നമുക് പരിചയം ഉള്ളവര്‍, ക്യാമറ ഉപയോഗിക്കുന്നവര്‍ പറയുന്ന വേദ വാക്യങ്ങള്‍! (കള്ളന്, ശങ്കരദാസ്), പിന്നെ ഇന്റര്‍നെട്ടില്‍ ഉള്ള ബാകി reviews.
അങനെ Canon Power Shot SX20 IS വാങ്ങാം എന്ന് തീരുമാനിച്ചു.
C) അടുത്ത ചോദ്യം - എവിടെ നിന്ന് വാങ്ങണ്ണം ?
ഇവിടെ കടകളില്‍ ഇതിന്റെ വില 29,950/-. അമേരിക്കന്‍ വില കേവലം 17,000/-. ഈ വിലയില്‍ മെമ്മറി കാര്‍ഡ് ഇല്ലാ ട്ടോ.
പണ്ട് ഇന്ത്യക്ക് പുറത്തു നിന്ന് വാങ്ങി (ക്യാമറ, ലാപ്ടോപ്, ഹാന്‍ഡി കാം etc) ഇവിടെ കൊണ്ട് വന്നു, പിന്നെ സര്‍വീസ് വേണ്ടി വന്നപ്പോള്‍ പരിപ്പ് ഇളകിയ കൊറേ പേരെ അറിയാം. അത് കൊണ്ട് പുറത്തു നിന്ന് വാങ്ങാന്‍ വലിയൊരു കുഷി നഹി ഹേ. അപ്പോള്‍ വൈഫ് പറഞ്ഞു അവളുടെ ഓഫീസില്‍ ഉള്ള ചില ഫോടോ പുലികള്‍ ഗള്‍ഫ് Goods വില്‍ക്കുന്ന കടകളില്‍ നിന്ന് 80,000/, ഒരു ലക്ഷം+ എല്ലാം വിലയുള്ള ക്യാമറകള്‍ , 30% to 40% വില കുറവില്‍ വാങ്ങി ഉപയോഗിക്കുന്നു എന്ന്. എന്നാ പിന്നെ അങനെ ആവട്ടെ എന്ന് വെച്ച് ഇതേ ക്യാമറ 19,000/- അവിടെ നിന്ന് വാങ്ങി. നോ grantee. അവരുടെ ഒരു വിസിസ്റിംഗ് കാര്‍ഡ് തന്നു. അത് തന്നെ.
Disclaimer : ഇവിടെ പറഞ്ഞ എല്ലാ കാര്യം എന്റെ വായന, കേട്ടറിവ് എന്നിവ വെച്ച് ക്യാമറ വാങ്ങിയ കാര്യം ആണ്. ഇത് നോക്കി, ഇതേ പോലെ വാങ്ങാന്‍ പോയാല്‍ നിങള്‍ ഉദേശിച്ചത് കിട്ടണം എന്ന് ഇല്ല. അത് പോലെ, എന്റെ ക്യാമറ selection, കറക്റ്റ് ആയിരിക്കണം എന്നും ഇല്ല. ഞാന്‍ ഈ കാര്യത്തില്‍ ഒരു expert അല്ല. ഈ എഴുതിയത് വെച്ച് ക്യാമറ വാങ്ങി, പ്രശം ഉണ്ടായാല്‍, ഞാന്‍ ഉത്തരവാദി അല്ല, ട്ടോ. ഇത് എന്റെ experience വെച്ച് എഴുതിയത്ആണ്. ക്യാമറ വാങ്ങുനതിനു മുമ്പ്, സ്വന്തം നിലയില്‍ അനെക്ഷണം നടത്തുക.
പിന്നെ, ഇത് എല്ലാം വളരെ നീറ്റ് ആയി, ആധികാരികമായി നമ്മുടെ അപ്പുവേട്ടന് എഴുതിയത് ദാ...ഇവടെ ഉണ്ട്. ഒരു കലക്കന്‍ പോസ്റ്റ്.

Comments
എച് ഡീ വീഡിയോകള്‍ യൂ ടുബ് നിറക്കട്ടെ
me : എന്തോന്ന് ??
x : ഞാന്‍ ക്യാമറ മേടിക്കാന്‍ പോവ്വാ
me : ഡാ dpreview.com ഇല് കേറി നോക്ക് .. അല്ലെങ്കി അപ്പുന്റെ ബ്ലോഗില്‍ കേറി നോക്ക്
x: ഓ പിന്നെ !! .. i am already in shop
me : ആഹ് എന്നാ ഏതേലും മേടിക്കു
x: എന്നാ പിന്നെ നിന്നേ വിളിക്കണോ .. *()&()&%%&*%*(
me : സോണി, കാനോന്‍ , നികോണ്‍, ഏതേലും മേടിക്കു
x: അത് മൂന്നും ഇവിടെ ഉണ്ട്
me : :-/
ക്യാമറാപുരാണം കൊള്ളാം ട്ടോ. അപ്പുവേട്ടന്റെ പോസ്റ്റ് കുറച്ചു മുന്‍പ് വായിച്ചതേയുള്ളൂ
(ഇവിടെയും ഉണ്ടൊരു ക്യാമറ. പക്ഷേ എവിടെ പോകുമ്പോഴും അതെടുക്കാന്‍ മറക്കും. ഈയിടെ ഒരു കാഴ്ച കണ്ടു - നല്ല തിരക്കുള്ള ഒരു ബസ് സ്റ്റോപ്പില്‍ ഒരു സിഗ്നല്‍ ലാമ്പിന്റെ മുകളിലെ സോളാര്‍ പാനലിന്റെ അടിയില്‍ ഒരു കിളിക്കൂട്. ഒരു പോട്ടം പിടിക്കണമെന്ന് എത്രനാളായി വിചാരിക്കുന്നു. എവിടെ? വീട്ടീന്നിറങ്ങുമ്പോള്‍ ഓര്‍ക്കണ്ടേ?)
ഇനി പെണ്ണു കാണുന്ന നേരം ആദ്യമേ ചോദിച്ചേക്കാം, വാർഷികത്തിന്റെ അന്ന് ക്യമറ വാങ്ങിത്തരുമോ എന്ന്..
ക്യാപ്റ്റൻ ജി ):
ഞാന്‍ വാങ്ങിയത് Nikon D300
AF-S DX NIKKOR
18-55mm f/3.5-5.6G VR ലെന്‍സും വാങ്ങി. കുറച്ചു വില കൂടതല്‍ ആയെങ്കിലും വളരെ ഹാപ്പിയാണ്.
What ever be the model/make enjoy your camera and take good pictures. Remember the key to good photography is good composition.
D300 is the top professional camera in Nikon DX sensor line up. Now it is replaced by D300s.
സപ്തം : അദാന്നു പോയന്റ്....key to good photography is good composition. ഞാന്‍ തകര്‍ക്കാന്‍ പൂവ്വാ!!!! ;൦
ഞാനൊരു DSLR വാങ്ങിയിട്ടു ഇപ്പോള്‍ ചുമന്നോണ്ടു നടക്കാന്‍ ഒരു ഷേര്‍പ്പയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു...
ഓട്ടോ ഫോക്കസ് ഉള്ളതു കൊണ്ട് പടം പിടിക്കുന്നു.
ഗുണപാഠം: മൊബൈല്‍ ക്യാമറ ഇസ്സ് മോ ദാന്‍ ഇനഫ് ഫോര്‍ ഓര്‍ഡിനറി പീപ്പിള്‍
Canon Power Shot SX210 IS
ഒരു വിവരവുമില്ലാതെ
ആ ബ്ലോഗില്‍ "Cameras don't take pictures, photographers do" എന്ന വാചകവും ശ്രദ്ധിച്ചു. :)
Vayady : Pentax k-x ല്‍ 720p നല്ല വീഡിയോ കിട്ടും, ഫോടോ ബ്ലോഗില്‍ വീഡിയോ കൂടെ ചേര്‍ക്കാന്‍ മറകാണ്ടാ ട്ടാ.
Paachu ചെരിഞ്ഞ വര പാച്ചു : ഗുരോ.....
Sankar : പിന്നല്ലാതെ....നമ്മള് ചെയ്ത ഹോം വര്‍ക്ക് നാല് പേരെ ഇങ്ങനെ അറിയ്ച്ചാല്‍, പോസ്റ്റ് എഴുതാന്‍ ഒരു ടോപ്പിക്ക് ആയി. ഞാന്‍ സോണി സൈഡ്ലേയ്ക്ക് ചാഞ്ഞു നിക്കുവായിരുനു. നിങ്ങള്‍, പിന്നെ കള്ളന് പറഞ്ഞപ്പോ ആണ് ആ ചായവു ശരിയായത്.
Vayady : നമ്മുടെ സപ്തവര്‍ണ്ണം ചേട്ടനും എല്ലാം കൂടെ ഒരു ബ്ലോഗ് കൂടെ ഉണ്ട്.
http://c4camera.blogspot.com/
ആ സജി അച്ചായൻ എന്റെ കരളിൽ കുളിർ കോരിയിട്ടു!
“മൊബൈല്‍ ക്യാമറ ഇസ്സ് മോ ദാന്‍ ഇനഫ് ഫോര്‍ ഓര്‍ഡിനറി പീപ്പിള്‍ ”
എങ്കിലും താമസിയാതെ Canon Power Shot SX20 IS വാങ്ങാം എന്ന് ഞാനും തീരുമാനിച്ചു.
കൻഫ്യൂഷൻ തീർത്തതിനു തേങ്ക്സ്!
പിന്നെ, ആ Disclaimer കണ്ടല്ലോ, അല്ലെ ? ;) ;)
SX20 മേടിക്കുന്നുണ്ട്, 20x സൂം കൊതിപ്പിക്കുന്നു :-)
അതാ പിന്നെ കാനോന്‍ ആകിയെ .
ഇനി ക്യാപ്റ്റൻ വക ഫോട്ടോകൾ പോരട്ടെ!
njanum vangi ithe modelil orennam..
dufainnu ammavan varunnennu kettappo thottu keriyatha googilil... thappi thiirinju.. kittyathanithu..
sathyam parayalo..
sadhanam kidu anu..