കൂര്‍ഗില്‍ ഇത്തവണ പോയപ്പോള്‍, ഒരു പുതിയ തോക്ക് അവിടെ ഉണ്ടായിരുന്നു. ഒരു ഡബിള്‍ ബാരല്‍ ഷോട്ട് ഗണ്‍.
ഇതാ, ഇതാണ് സംഭവം.
താഴെ ഉള്ള പടം ഓഫ് ദി ഫോടോ ഓഫ് ദി ഉണ്ട.
ഇതേ..തോക് ഓഫ് ദി ഗണ്‍ ഇത് പോലെ തുറന്നു, തിര നിറയ്ക്കുക.
(note : കൈ വിത്ത് ആലപ്പാട് ഫാഷന്‍ ജ്വല്ലറി ഈസ് നോട്ട് mine. നോട്ട് ദി പോയിന്റ്, നോ പൊങ്കല്‍ ഓണ്‍ ദാറ്റ്)
മുകളിലെ പടവും താഴാത്തെ പടവും നോക്കു. ആ മാര്‍ക്ക് ചെയ്ത കട്ടയാണ് സേഫ്റ്റി ലോക്ക്. മുകളിലെ പടത്തില്‍, അത് ലോക്ക് ആണ്. എന്ന് വെച്ചാല്‍, തിര നിറച്ച തോക് ആണെങ്ങിലും, വെടി പോട്ടില്ല. പക്ഷെ താഴെ ഉള്ള പടത്തില്‍, അത് നീങ്ങി ഇരിയ്ക്കുനത് കണ്ടോ ?Now it is ready to fire.
(എല്ലാവരും ശകലം മാറി നിന്ന് ബ്ലോഗ് വായിക്കുക)
മലയാളം ബ്ലോഗിന്റെ പൊന്നോമന ...
മലയാളം ബ്ലോഗിന്റെ രോമാഞ്ചം...
പുപ്പുലി ബ്ലോഗറായ ഞാന്‍ വെടി വെയ്ക്കുന്നു.
തോക്ക് തുറന്നപ്പോള്‍ തെറിച് വീണ തിരയുടെ കാലി കവര്‍.
ഇത് വീട്ടില്‍ ഉള്ള വേറെ രണ്ടു തോക്കുകള്‍. ഞാന്‍ കിടക്കുന്ന കട്ടിലിന്റെ തൊട്ടു മുകളില്‍ ആണ് ഇത് തൂകി ഇടാറ്. ഇത് രണ്ടും കണ്ണി കണ്ടു ആണ് നോം പള്ളി ഉറക്കം കഴിഞ്ഞു എണീയ്ക്കുനത്. (അതായിരിയ്ക്കും, അവിടെ ഉള്ളപ്പോള്‍ എനിക്ക് ഭയങ്കര അനുസരണാ ശീലം.)
ആ മടല് തൂങ്ങി നില്കുന്നത് കണ്ടോ, ആ മടലിന്റെ അടിയിലൂടെ അതി ഭീകരമായി ഉരസി ആണ് വെടി പോയത്. ഞാന്‍ വെച്ച വെടി ഏതിലെ പോയി എന്ന് എല്ലാവരും കൂടെ നോക്കികൊണ്ടിരുനപ്പോള് ഒരു മടല് അതാ ചാഞ്ഞു..ചാഞ്ഞു.. വരുന്നു. അതോടുകൂടി എല്ലാവരും സായൂജ്യം അടഞ്ഞു, എന്നെ സായൂജ്യം അടിപ്പിച്ചു ലെവല്‍ ആകി.
എന്തിനാ വെറുതെ...പാവം തേങ്ങാ, നമ്മള് കേരളത്തിലെ ആള്കാര് അല്ലേ, തേങ്ങയെ പീഡിപ്പിയ്കാന് പാടില്ലല്ലോ, അല്ലെ. പിന്നെ പത്തു രൂപയുടെ തെങ്ങ പറിയ്കാന്‍ 55 രൂപയുടെ ബുള്ളറ്റ് വേണ്ടല്ലോ, കേറി പറച്ചാല് പോരെ. എന്നൊക്കെ കരുതി പിന്നെ ഞാന്‍ തോക് തിരിച്ചു വെച്ചു. അല്ലാതെ, പാവം ഫാദര്‍ ഇന്‍ ലോയുടെ ഫേസ് എക്സ്പ്രഷന്‍ കണ്ടത് കൊണ്ടല്ല, സത്യം!!!!! (ഇനി പോകുമ്പോള്‍ ഒരു പത്തു അഞ്ഞൂറു തിര വാങ്ങി കൊണ്ടുപോയി തോട്ടം ഒന്ന് വെടിപ്പാക്കി കൊടുക്കണം.)
ഇതിനു മുമ്പും അവിടെ പോയി പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം നിറച്ച് മരത്തില്‍ കെട്ടിതൂകി, .22 റൈഫിള്‍ ഉപയോഗിച്ച്, അതില്‍ വെടി വെച്ച് ആര്‍മാദം നടത്തിയിട്ടുണ്ട്. പക്ഷെ ഷോട്ട് ഗണ്‍ ഉപയോഗിചുള്ള ഫസ്റ്റ് പരീക്ഷണം ആയിരുന്നു ഇത്.
ഒരു തവണ പോയപ്പോള്‍, എന്റെ കൂടെ ഒരു മലയാളി കൂട്ടുകാരന് ഉണ്ടായിരുന്നു. തോക് ഇങ്ങനെ നിരയായി തൂകി ഇട്ടിരിയ്ക്കുനത് കണ്ടപ്പോള്‍, ലവന് ഒരു പുച്ഛം, ഓ..ഇത് നമ്മള് എത്ര കണ്ടതാ എന്ന്. ഒരു തോക് പുറത്തു എടുത്തു, കയ്യില്‍ കൊടുത്തു, സ്റ്റില്‍ പുച്ഛം. പിന്നെ, ബുള്ളറ്റ് നിറച്ച് കൊടുത്തു, ചുമ്മാ നോക്ക് അളിയാ എന്ന് പറഞ്ഞ്. ഒന്ന് വിഷമിച്ചു തോക്ക് വാങ്ങി, തിരിച്ചും മറിച്ചും നോക്കി, ഓ...വേണ്ടാ എന്ന് പറഞ്ഞു തിരിച്ചു തന്നു. അപ്പഴും അവന്റെ വിചാരം ഇത് എന്തോ കളിത്തോക്ക് ആണ് എന്നായിരുന്നു. ഞാന്‍ ഒന്ന് പൊട്ടിച്ച്, വീണ്ടും നിറച്ചു അവനു കൊടുത്തു. എന്റമ്മോ....ചെക്കന് നിന്ന് ഷോക്ക് അടിച്ച പോലെ വിറയ്ക്കുന്നു. കമ്പ്ലീറ്റ് പുച്ഛവും പോയി, നല്ല മിടുക്കന് ചക്കര കുടം ആയി. വീണ്ടും കുറെ തവണ പറഞ്ഞു, എടാ വേറെ ഇത് പോലെ ചാന്‍സ് കിട്ടുല്ല, ജസ്റ്റ് ട്രൈ ഇറ്റ്. എവടെ...അവന് തറയില്‍ കുത്തിഇരുന്ന് വിറയ്ക്കുന്നു. ഭയകര സീന്‍. അതോടെയാണ് അവന് സ്റാര്‍ ആയത്. നാല് കൊല്ലം കഴിഞ്ഞു, ഇപ്പോഴും കൂര്‍ഗില്‍ പോകുപോള്‍ ഇവന്റെ വിവരം അവിടെ ഉള്ളവര്‍ അനേഷികുന്നു.
മൊബൈല്‍ ഫോണ്‍, പോയന്റ് ആന്‍ഡ് ഷൂട്ട് തുടങിയവ ഉപയോഗിച്ചും കിടിലം പടം കിട്ടും, അത് ഗോബിയ്ക് അയക്കാം എന്ന് അപ്പുവേട്ടന് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് ഫുള്‍ അങ്ങ് അയച്ചാലോ എന്ന ഒരു ഉദ്ദേശം ഉണ്ട്. ഇത് കറക്റ്റ് പോയന്റ് ആന്‍ഡ് ഷൂട്ട് അല്ലെ ?
OT 2 :-
ഈ ബ്ലോഗില്‍ ഉടന്‍ പ്രതീഷിക്കുക....ഇതിലും വലിയ ഒരു വെടികോപ്പ്.
എന്താണ് എന്ന് പ്രവചിയ്ക്കുന്നവര്‍ക്ക് ഉഗ്രന്‍ സമ്മാനം..
ബെന്‍സ് കാര്‍ ടയറില്‍ അടിയ്കാന്‍ വായു,. സമ്മാനാര്‍ഹനായ ബ്ലോഗര്‍ സമ്മാനം സീകരിയ്കാന് കാര്‍ Bangalore ല്‍ വണ്ടി കൊണ്ടുവരണം.
Updated on 10th March 2010 :-
ബാകി പാര്‍ട്ട് ഇതാ. ആരും കറക്റ്റ് പ്രവചനം നടത്താത്തത് കൊണ്ട്, ആ സമ്മാനം എനിയ്ക് തന്നെ
ബാകി പാര്‍ട്ട് ഇതാ. ആരും കറക്റ്റ് പ്രവചനം നടത്താത്തത് കൊണ്ട്, ആ സമ്മാനം എനിയ്ക് തന്നെ
Comments
ചുമ്മാ അറിയാനാണ്
മൈ മദറെ .. !!!
ഇതിനു വെടി എന്നല്ല..ഗുണ്ട് എന്നാണു പേര്...സത്യം പറ..ഉണ്ട പോയതെവിടെ എന്ന് ആര്‍ക്കെങ്കിലും പിടി കിട്ടിയോ.
ആ ഏരിയയില്‍ ആകാശത്ത് പക്ഷികള്‍ പറന്നു നടന്നിരുന്നത് ഇനി കുറയും..പേടിച്ചിട്ടാ ..തേങ്ങക്കിട്ടു വെടി വെക്കുന്ന ഒരുത്തന് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു..
;)
(ഇതാ ഇപ്പോഴത്തെ കമന്റിന്റെ സ്റ്റൈല്‍)
:)
എന്ത് കൊണ്ട് വെടി കൊണ്ടില്ല എന്ന ചോദ്യം ഇവിടെ ഉത്തരം കണ്ടെത്തുന്നു - "ആ തേങ്ങാ കുറച്ച് കൂടി പഴുത്തത് ആക്കാമായിരുന്നു". പഴുത്തത് ആയിരുന്നുവെങ്ങില്‍ എപ്പം വെടി കൊണ്ട് എന്ന് ചോദിച്ചാല്‍ മതി.
ഒന്ന് അടിച്ചു മാറ്റാമായിരുന്നില്ലേ... :)
പിന്നെ ബെന്സില്ല, ഉള്ളത് കാളവണ്ടിയാ, കാറ്റടിച്ച് തരുമോ?
:)
അതിന് മുമ്പ് ആ ഏരിയായിലുള്ള ആൾക്കാരെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്നത് നല്ലതായിരിക്കും.
എന്തായാലും സംഭവം കൊള്ളാം.
പോസ്റ്റ് ഇന്ററസ്റ്റിങ്ങ് ക്യാപ്റ്റാ.
(വെടി വയ്ക്കുന്നതിനു മുന്‍പ് എന്നെ സ്മരിച്ചിരുന്നെങ്കില്‍ ഉണ്ട തേങ്ങയില്‍ തന്നെ കൊണ്ടേനെ..)
തല്ക്കാലം ഇത്രേം ചോദ്യങ്ങള്‍ . ബാക്കി പിന്നെ.
ബെന്‍സ് കാറില്‍ കാറ്റടിക്കാന്‍ ബ്ലാങ്കൂരില് എവിടെ വരണമെന്നാണ് പറഞ്ഞത് ? :)
Q :കൊടകില് ഇതുപോലെ എല്ലാവര്ക്കും തോക്കുണ്ടോ ?
Ans : കൂര്‍ഗിലെ എല്ലാ Kodava ആള്കാര്ക്കും തോക് ഉണ്ട്. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സര്‍ദാര്‍ജിയുടെ കൃപാണന് പോലെ.
Q: ഇതിനൊക്കെ ലൈസന്‍സ് ഉണ്ടോ ?
Ans : ഉണ്ട്. എല്ലാ കൊല്ലവും പുതുക്കുക, Election തുടങ്ങിയ കലാപരിപ്പടികള് നടക്കുമ്പോള്‍, പോലീസ് സ്റ്റേഷന്നില് കൊണ്ടുപോയി surrender ചെയണ്ണം. അങ്ങനെ കൊറേ പരിപപടികളും ഉണ്ട്.
Q: അമ്മായിയപ്പന് എത്രപേരെ / എത്ര മൃഗങ്ങളെ തട്ടിയിട്ടുണ്ട് ഇതുവെച്ച്.
Ans : ആള്കാരെ നോ തട്ടല്സ്. മൂപരുടെ ചെറുപകാലത്ത് വേട്ടയ്ക്ക് പോയിരുന്നു. കൊറേ കാലം മുമ്പ് പക്ഷി, മീന്‍ എല്ലാം വെടി വെച്ച് പിടിച്ചിരുന്നു.
ഇപ്പൊ അത് ഒന്നും ഇല്ല. മൂപര് ഫേമസ് ഷൂട്ട്ര് ആണ്. എല്ലാ കൊല്ലവും അവിടെ നടക്കുന്ന ഷൂട്ടിംഗ് മത്സരത്തില്‍ സമ്മാനം നേടാരുണ്ട്.
Q: ഇതിന് എന്ത് വില വരും.
Ans : ഈ തോക്കിന് 60,000/- അടുത്ത് വിലവന്നു.
പിന്നെ, ബന്‍സ്....അന്‍സര്‍ പറയൂ, സമ്മാനം നേടൂ.
ബ്ലാങ്കൂരില് വന്നാ മാത്രം മതി, ആംസ്റ്റര്‍ഡാം, സ്വിസ്സ് ലാന്‍ഡ്, ആര്‍ട്ട് ഗാലറിയില്‍ ഒന്നും വരണ്ടാ...ട്ടോ.
തോക്കു പുരാണം നന്നായി
പിന്നെ വെടിവെച്ചതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലേഏഏഏഏ...
നന്നായിട്ടുണ്ട്...ചിത്രങ്ങള്‍ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലായി