Skip to main content

വെടിവെപ്പ് അനുഭവം

കൂര്‍ഗില്‍ ഇത്തവണ പോയപ്പോള്‍, ഒരു പുതിയ തോക്ക് അവിടെ ഉണ്ടായിരുന്നു.  ഒരു ഡബിള്‍ ബാരല്‍ ഷോട്ട് ഗണ്‍.
ഇതാ, ഇതാണ് സംഭവം.

 
  

താഴെ ഉള്ള പടം ഓഫ് ദി ഫോടോ   ഓഫ് ദി ഉണ്ട.
 

  

ഇതേ..തോക് ഓഫ് ദി ഗണ്‍ ഇത് പോലെ തുറന്നു, തിര നിറയ്ക്കുക.  
(note : കൈ വിത്ത്‌ ആലപ്പാട്‌ ഫാഷന്‍ ജ്വല്ലറി ഈസ്‌ നോട്ട്  mine.  നോട്ട് ദി പോയിന്റ്‌, നോ പൊങ്കല്‍ ഓണ്‍ ദാറ്റ്‌)



 
മുകളിലെ പടവും താഴാത്തെ പടവും നോക്കു. ആ മാര്‍ക്ക്‌ ചെയ്ത കട്ടയാണ് സേഫ്റ്റി ലോക്ക്. മുകളിലെ പടത്തില്‍, അത് ലോക്ക് ആണ്. എന്ന് വെച്ചാല്‍, തിര നിറച്ച തോക് ആണെങ്ങിലും, വെടി പോട്ടില്ല.  പക്ഷെ താഴെ ഉള്ള പടത്തില്‍, അത് നീങ്ങി ഇരിയ്ക്കുനത് കണ്ടോ ?Now it is ready to fire.

(എല്ലാവരും ശകലം മാറി നിന്ന് ബ്ലോഗ്‌ വായിക്കുക)



  

മലയാളം ബ്ലോഗിന്റെ പൊന്നോമന ...
മലയാളം ബ്ലോഗിന്റെ രോമാഞ്ചം...
പുപ്പുലി ബ്ലോഗറായ ഞാന്‍ വെടി വെയ്ക്കുന്നു.

 
തോക്ക് തുറന്നപ്പോള്‍ തെറിച് വീണ തിരയുടെ കാലി കവര്‍.
 
 
ഇത് വീട്ടില്‍ ഉള്ള വേറെ രണ്ടു തോക്കുകള്‍.  ഞാന്‍ കിടക്കുന്ന കട്ടിലിന്‍റെ തൊട്ടു മുകളില്‍ ആണ് ഇത് തൂകി ഇടാറ്.  ഇത് രണ്ടും കണ്ണി കണ്ടു ആണ് നോം പള്ളി ഉറക്കം കഴിഞ്ഞു എണീയ്ക്കുനത്. (അതായിരിയ്ക്കും, അവിടെ ഉള്ളപ്പോള്‍ എനിക്ക് ഭയങ്കര അനുസരണാ ശീലം.)

 അല്ലാ, ഞാന്‍ എവിടെയാണ് ഉന്നം പിടിച്ചേ എന്ന് അറിയണ്ടേ ?  ലോ..ആ തേങ്ങ ആയിരുന്നു ഉന്നം.
 


  


ആ മടല്‍ തൂങ്ങി നില്‍കുന്നത് കണ്ടോ, ആ മടലിന്‍റെ അടിയിലൂടെ അതി ഭീകരമായി ഉരസി ആണ് വെടി പോയത്.  ഞാന്‍ വെച്ച വെടി ഏതിലെ പോയി എന്ന് എല്ലാവരും കൂടെ നോക്കികൊണ്ടിരുനപ്പോള്‍ ഒരു മടല്‍ അതാ ചാഞ്ഞു..ചാഞ്ഞു.. വരുന്നു.   അതോടുകൂടി എല്ലാവരും സായൂജ്യം അടഞ്ഞു, എന്നെ സായൂജ്യം അടിപ്പിച്ചു  ലെവല്‍ ആകി.

എന്തിനാ വെറുതെ...പാവം തേങ്ങാ, നമ്മള്‍ കേരളത്തിലെ ആള്‍കാര്‍ അല്ലേ, തേങ്ങയെ പീഡിപ്പിയ്കാന്‍ പാടില്ലല്ലോ, അല്ലെ.  പിന്നെ പത്തു രൂപയുടെ തെങ്ങ പറിയ്കാന്‍ 55 രൂപയുടെ ബുള്ളറ്റ്‌ വേണ്ടല്ലോ, കേറി പറച്ചാല്‍ പോരെ. എന്നൊക്കെ കരുതി പിന്നെ ഞാന്‍ തോക് തിരിച്ചു വെച്ചു.  അല്ലാതെ,  പാവം ഫാദര്‍ ഇന്‍ ലോയുടെ  ഫേസ് എക്സ്പ്രഷന്‍ കണ്ടത് കൊണ്ടല്ല,  സത്യം!!!!! (ഇനി പോകുമ്പോള്‍ ഒരു പത്തു അഞ്ഞൂറു തിര വാങ്ങി കൊണ്ടുപോയി തോട്ടം  ഒന്ന് വെടിപ്പാക്കി കൊടുക്കണം.)

ഇതിനു മുമ്പും അവിടെ പോയി പ്ലാസ്റ്റിക്‌ ബോട്ടിലില്‍ വെള്ളം നിറച്ച് മരത്തില്‍ കെട്ടിതൂകി, .22 റൈഫിള്‍ ഉപയോഗിച്ച്‌,  അതില്‍ വെടി വെച്ച് ആര്‍മാദം നടത്തിയിട്ടുണ്ട്.  പക്ഷെ ഷോട്ട് ഗണ്‍ ഉപയോഗിചുള്ള ഫസ്റ്റ് പരീക്ഷണം ആയിരുന്നു ഇത്. 

ഒരു തവണ പോയപ്പോള്‍, എന്റെ കൂടെ ഒരു മലയാളി കൂട്ടുകാരന്‍ ഉണ്ടായിരുന്നു.  തോക് ഇങ്ങനെ നിരയായി  തൂകി ഇട്ടിരിയ്ക്കുനത് കണ്ടപ്പോള്‍, ലവന് ഒരു പുച്ഛം, ഓ..ഇത് നമ്മള്‍ എത്ര കണ്ടതാ എന്ന്.  ഒരു തോക് പുറത്തു എടുത്തു, കയ്യില്‍ കൊടുത്തു, സ്റ്റില്‍ പുച്ഛം.  പിന്നെ, ബുള്ളറ്റ്‌ നിറച്ച് കൊടുത്തു, ചുമ്മാ നോക്ക് അളിയാ എന്ന് പറഞ്ഞ്.  ഒന്ന് വിഷമിച്ചു  തോക്ക് വാങ്ങി, തിരിച്ചും മറിച്ചും നോക്കി, ഓ...വേണ്ടാ എന്ന് പറഞ്ഞു തിരിച്ചു തന്നു.  അപ്പഴും അവന്റെ വിചാരം ഇത് എന്തോ കളിത്തോക്ക്‌ ആണ് എന്നായിരുന്നു.  ഞാന്‍ ഒന്ന് പൊട്ടിച്ച്, വീണ്ടും നിറച്ചു അവനു കൊടുത്തു.  എന്റമ്മോ....ചെക്കന്‍ നിന്ന് ഷോക്ക്‌ അടിച്ച പോലെ വിറയ്ക്കുന്നു.  കമ്പ്ലീറ്റ്‌ പുച്ഛവും പോയി, നല്ല മിടുക്കന്‍ ചക്കര കുടം ആയി.  വീണ്ടും കുറെ തവണ പറഞ്ഞു, എടാ വേറെ ഇത് പോലെ ചാന്‍സ്‌ കിട്ടുല്ല, ജസ്റ്റ്‌ ട്രൈ ഇറ്റ്‌.  എവടെ...അവന്‍ തറയില്‍ കുത്തിഇരുന്ന് വിറയ്ക്കുന്നു. ഭയകര സീന്‍.  അതോടെയാണ് അവന്‍ സ്റാര്‍  ആയത്.  നാല് കൊല്ലം കഴിഞ്ഞു, ഇപ്പോഴും കൂര്‍ഗില്‍ പോകുപോള്‍ ഇവന്‍റെ വിവരം അവിടെ ഉള്ളവര്‍ അനേഷികുന്നു.

OT 1 :-
മൊബൈല്‍ ഫോണ്‍, പോയന്‍റ് ആന്‍ഡ്‌ ഷൂട്ട്‌ തുടങിയവ ഉപയോഗിച്ചും കിടിലം പടം കിട്ടും, അത്  ഗോബിയ്ക്‌ അയക്കാം എന്ന് അപ്പുവേട്ടന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  ഇത് ഫുള്‍ അങ്ങ് അയച്ചാലോ എന്ന ഒരു ഉദ്ദേശം ഉണ്ട്.  ഇത് കറക്റ്റ് പോയന്‍റ് ആന്‍ഡ്‌ ഷൂട്ട്‌ അല്ലെ ?

OT 2 :- 

ഈ ബ്ലോഗില്‍ ഉടന്‍  പ്രതീഷിക്കുക....ഇതിലും വലിയ ഒരു വെടികോപ്പ്‌.

എന്താണ് എന്ന് പ്രവചിയ്ക്കുന്നവര്‍ക്ക്‌ ഉഗ്രന്‍ സമ്മാനം..
ബെന്‍സ്‌ കാര്‍ ടയറില്‍ അടിയ്കാന്‍ വായു,. സമ്മാനാര്‍ഹനായ ബ്ലോഗര്‍  സമ്മാനം സീകരിയ്കാന്‍  കാര്‍ Bangalore  ല്‍ വണ്ടി കൊണ്ടുവരണം.

Updated on 10th March 2010 :-

ബാകി പാര്‍ട്ട് ഇതാ.  ആരും കറക്റ്റ് പ്രവചനം നടത്താത്തത് കൊണ്ട്, ആ സമ്മാനം എനിയ്ക് തന്നെ



Comments

Calvin H said…
വെടി വെച്ചപ്പോള്‌ അടുത്ത വീട്ടില്‍ നിന്നും വല്ല പശുവോ ആടോ കരയുന്ന ശബ്ദം കേട്ടിരുന്നോ?
ചുമ്മാ അറിയാനാണ്
ഫീകരം അതി ഫയങ്കരം .. കൊട്ടേഷന്‍ സംഘത്തില്‍ ഷോട്ട് ഗണ്‍ ഉം ഉണ്ടല്ലേ ..
മൈ മദറെ .. !!!
കേട്ടു കാണത്തില്ല .. ആ നാലടി മൂന്നര ഇഞ്ച് കിടന്നു വിറച്ചുണ്ടായ സൌണ്ട് കാരണം
Ashly said…
ഇല്ലാ, അങ്ങ് അമേരികയില്‍ കിടന്നു പോത്ത് പോലെ (പോലെ ??!!?? )ഉറങ്ങിയ ഒരുത്തന്‍ ചാടി എണീറ്റ് ഒരു കഷണം പിസ തിന്നു.
ആ മടല്‍ തൂങ്ങി നില്‍കുന്നത് കണ്ടോ, ആ മടലിന്‍റെ അടിയിലൂടെ അതി ഭീകരമായി ഉരസി ആണ് വെടി പോയത്.

ഇതിനു വെടി എന്നല്ല..ഗുണ്ട് എന്നാണു പേര്...സത്യം പറ..ഉണ്ട പോയതെവിടെ എന്ന് ആര്‍ക്കെങ്കിലും പിടി കിട്ടിയോ.

ആ ഏരിയയില്‍ ആകാശത്ത് പക്ഷികള്‍ പറന്നു നടന്നിരുന്നത് ഇനി കുറയും..പേടിച്ചിട്ടാ ..തേങ്ങക്കിട്ടു വെടി വെക്കുന്ന ഒരുത്തന്‍ ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു..
കലക്കി ക്യാപ്റ്റാ.. ഇപ്പോഴല്ലേ ശരിക്കുമൊരു ക്യാപ്റ്റനായത്.
ഒന്നു വെടി വച്ചാൽ കൊള്ളാമാന്നു തോന്നുന്നു
ശ്രീ said…
കുമാരേട്ടന്‍ പറഞ്ഞതു പോലെ ഇപ്പഴാണ് ശരിയ്ക്കും ക്യാപ്ടന്‍ ആയത്. :)
ശ്രീ said…
ആ ഏരിയായിലെങ്ങോ ഒരു വിമാനം കത്തി വീണു എന്ന് കേട്ടതില്‍ വാസ്തവം വല്ലതും ?
;)
സൂപ്പര്‍ വെടി, കിടിലം എയിം, അടിപൊളി മടല്‍, ആ തേങ്ങാ കുറച്ച് കൂടി പഴുത്തത് ആക്കാമായിരുന്നു...
(ഇതാ ഇപ്പോഴത്തെ കമന്‍റിന്‍റെ സ്റ്റൈല്‍)
:)
Pd said…
വെടിയേ വെടി... പോട്ടം എല്ലാം കണ്ടു കഴിഞപ്പോ ഒരു വെടി വച്ചാല് കൊള്ളാമ്നു. ലവന്റ്റെ പുച്ഛം ഒക്കെ പോയി അല്ലെ? എന്റ്റെ ബെന്സ് ക്യാപ്റ്റന് ഗിഫ്റ്റായി തന്നിരിക്കണു
Ashly said…
@ അരുണ്‍ : നന്ദി. ഇത് പോലത്തെ തുറന്ന കമന്റ്സ് ആണ് മലയാളം ബ്ലോഗിന്‍റെ ശക്തി. ഇത് പോലെ അതി കുടില്മായി ,കുലംകുഷ്‌ അപഗ്രഥനം നടത്തി അഭിപ്രായം പറയാന്‍ ഉള്ള കഴിവ് ഒരു എക്ഷ്പെര്ടിനു മാത്രമേ ഉള്ളു.

എന്ത് കൊണ്ട് വെടി കൊണ്ടില്ല എന്ന ചോദ്യം ഇവിടെ ഉത്തരം കണ്ടെത്തുന്നു - "ആ തേങ്ങാ കുറച്ച് കൂടി പഴുത്തത് ആക്കാമായിരുന്നു". പഴുത്തത് ആയിരുന്നുവെങ്ങില്‍ എപ്പം വെടി കൊണ്ട് എന്ന് ചോദിച്ചാല്‍ മതി.
Ashly said…
ഈ സ്റ്റൈല്‍ മതിയോ അരുണ്‍ ?
ഓ .. ഈ വെടി ആയിരുന്നോ....
അളയാ.. കിടക്കുന്നതിന്റെ തൊട്ടു മുകളില്‍ രണ്ടെണ്ണ ഉണ്ടായിട്ടും.........
ഒന്ന് അടിച്ചു മാറ്റാമായിരുന്നില്ലേ... :)
മതി ഇത് മതി :)

പിന്നെ ബെന്‍സില്ല, ഉള്ളത് കാളവണ്ടിയാ, കാറ്റടിച്ച് തരുമോ?
"ഇനി പോകുമ്പോള്‍ ഒരു പത്തു അഞ്ഞൂറു തിര വാങ്ങി കൊണ്ടുപോയി തോട്ടം ഒന്ന് വെടിപ്പാക്കി കൊടുക്കണം."

:)

അതിന് മുമ്പ് ആ ഏരിയായിലുള്ള ആൾക്കാരെക്കൊണ്ട് ഇൻഷുറൻസ് എടുപ്പിക്കുന്നത് നല്ലതായിരിക്കും.

എന്തായാലും സംഭവം കൊള്ളാം.
Visala Manaskan said…
ഗുണപാഠം: തോക്കുണ്ടായാതുകൊണ്ട് മാത്രം ഒരു നല്ല വെടിവെപ്പ് കാരനാവാൻ പറ്റില്ല! ;)

പോസ്റ്റ് ഇന്ററസ്റ്റിങ്ങ് ക്യാപ്റ്റാ‍.
അന്യായം ക്യാപ്ടന്‍ അന്യായം , എനിക്കും ഒന്ന് ആ തോക്ക് കൊണ്ട് വെടി വെക്കണം
അന്യായം ക്യാപ്ടന്‍ അന്യായം , എനിക്കും ഒന്ന് ആ തോക്ക് കൊണ്ട് വെടി വെക്കണം
ക്യാപ്ടാ ഇത് നമ്മുടെ കേരളാ പോലീസിന്റെ വെടി പോലെ ആയിപ്പോയല്ലോ..
(വെടി വയ്ക്കുന്നതിനു മുന്‍പ് എന്നെ സ്മരിച്ചിരുന്നെങ്കില്‍ ഉണ്ട തേങ്ങയില്‍ തന്നെ കൊണ്ടേനെ..)
Ashly said…
രഘു അളിയാ : ഹനുമാന്‍ സേവ നിര്‍ത്തിയിരുന്നു. അതാ സ്മരിയ്കാന്‍ വിട്ടു പോയെ. എന്തായാലം, അടുത്ത തവണ സേവ പുനരാരംഭിക്കും. പോരെ ?
മിടുക്കന്‍.. അപ്പൊ ഒരു നാല് അഞ്ചു മീറ്റെറിനു അകത്തു ഒക്കെ കൊള്ളിക്കാന്‍ മാത്രം ഉന്നം ആയി അല്ലെ ..ഗുഡ് ഗുഡ്
ക്യാപ്റ്റാ - കൊടകില്‍ ഇതുപോലെ എല്ലാവര്‍ക്കും തോക്കുണ്ടോ ? ഇതിനൊക്കെ ലൈസന്‍സ് ഉണ്ടോ ? അമ്മായിയപ്പന്‍ എത്രപേരെ / എത്ര മൃഗങ്ങളെ തട്ടിയിട്ടുണ്ട് ഇതുവെച്ച്. ഇതിന് എന്ത് വില വരും.

തല്‍ക്കാലം ഇത്രേം ചോദ്യങ്ങള്‍ . ബാക്കി പിന്നെ.

ബെന്‍സ് കാറില്‍ കാറ്റടിക്കാന്‍ ബ്ലാങ്കൂരില്‍ എവിടെ വരണമെന്നാണ് പറഞ്ഞത് ? :)
Ashly said…
നീരു :-
Q :കൊടകില്‍ ഇതുപോലെ എല്ലാവര്‍ക്കും തോക്കുണ്ടോ ?

Ans : കൂര്‍ഗിലെ എല്ലാ Kodava ആള്കാര്‍ക്കും തോക് ഉണ്ട്. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. സര്‍ദാര്‍ജിയുടെ കൃപാണന്‍ പോലെ.

Q: ഇതിനൊക്കെ ലൈസന്‍സ് ഉണ്ടോ ?

Ans : ഉണ്ട്. എല്ലാ കൊല്ലവും പുതുക്കുക, Election തുടങ്ങിയ കലാപരിപ്പടികള്‍ നടക്കുമ്പോള്‍, പോലീസ് സ്റ്റേഷന്‍നില്‍ കൊണ്ടുപോയി surrender ചെയണ്ണം. അങ്ങനെ കൊറേ പരിപപടികളും ഉണ്ട്.

Q: അമ്മായിയപ്പന്‍ എത്രപേരെ / എത്ര മൃഗങ്ങളെ തട്ടിയിട്ടുണ്ട് ഇതുവെച്ച്.

Ans : ആള്‍കാരെ നോ തട്ടല്‍സ്. മൂപരുടെ ചെറുപകാലത്ത് വേട്ടയ്ക്ക് പോയിരുന്നു. കൊറേ കാലം മുമ്പ് പക്ഷി, മീന്‍ എല്ലാം വെടി വെച്ച് പിടിച്ചിരുന്നു.

ഇപ്പൊ അത് ഒന്നും ഇല്ല. മൂപര്‍ ഫേമസ് ഷൂട്ട്‌ര്‍ ആണ്. എല്ലാ കൊല്ലവും അവിടെ നടക്കുന്ന ഷൂട്ടിംഗ് മത്സരത്തില്‍ സമ്മാനം നേടാരുണ്ട്.

Q: ഇതിന് എന്ത് വില വരും.

Ans : ഈ തോക്കിന് 60,000/- അടുത്ത് വിലവന്നു.

പിന്നെ, ബന്‍സ്....അന്‍സര്‍ പറയൂ, സമ്മാനം നേടൂ.

ബ്ലാങ്കൂരില്‍ വന്നാ മാത്രം മതി, ആംസ്റ്റര്‍ഡാം, സ്വിസ്സ് ലാന്‍ഡ്‌, ആര്‍ട്ട്‌ ഗാലറിയില്‍ ഒന്നും വരണ്ടാ...ട്ടോ.
ചാത്തനേറ്: ഈ എടീ‌എം മെഷീനില്‍ കാശിടാന്‍ വരുന്നോരുടെ കൂടെ ഇമ്മാതിരി ഡിസൈനര്‍ തോക്ക് കാണാ‍റുണ്ട് അതിന്റെ ഉണ്ട പുറത്തേക്ക് വരുന്ന ഓട്ടയില്‍ എന്തോ തുണിയോ സ്പോഞ്ചോ കുത്തി നിറച്ചിരിക്കുകയാവും അതെന്തിനാണാവോ? ഉണ്ട പുറത്ത് വരുമ്പോള്‍ ഒന്ന് തുടച്ച് വിട്ടാന്‍ സെപ്റ്റിക്കാകൂലായിരിക്കും അല്ലേ?
ആശാനേ പോട്ടോലെല്ലാം ഒപ്പിട്ടതു കലക്കി ആളെ ഇപ്പളാ പിടികീട്ടിയതു :):):)
ക്യാപ്റ്റന്‍, ആ തോക്കുമായൊന്നു വരുമോ, കുറച്ചു തേങ്ങയിടാനുണ്ടായിരുന്നു. മടല് ലക്ഷ്യം വച്ചാല്‍ മതി ഉറപ്പായും തേങ്ങ വീഴും :)

തോക്കു പുരാണം നന്നായി
വീകെ said…
ഈ ക്യാപ്റ്റന്റെ ഒരു വെടി...!!
ചിത്രങ്ങള്‍ നോക്കി തന്നെ എല്ലാം മനസ്സിലാക്കാം. അത്രയും നന്നായിതന്നെ ഭംഗിയോടെ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നു.
പിന്നെ വെടിവെച്ചതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലേഏഏഏഏ...
vinus said…
അഭിന്ദ്നങ്ങൾ ക്യാപ്റ്റൻ തേങ്ങക്കു വെച്ചതു മടലിനേലും കൊണ്ടല്ലൊ.ഏതായാലും സുമുഖൻ തോക്ക് .
Unknown said…
ക്യാപ്റ്റോ....എന്നാ വെടിയാന്നെ.....?
നന്നായിട്ടുണ്ട്...ചിത്രങ്ങള്‍ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലായി
vimalrajkappil said…
ഇത് ഒരു ഒന്നൊന്നര വെടിയാണല്ലോ..എന്തായാലും തെറ്റിദ്ധരിച്ചു
തോക്കാന് മനസ്സില്ല

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ