Skip to main content

കേരളത്തില്‍ ഈ, e-സെറ്റപ്പ് ഉണ്ടോ ?

Prologue :-

പണ്ട് പ്രീ ഡിഗ്രി മാമാങ്കം സെന്റ്‌ മേരീസ് കോളേജില്‍ നടത്തുന്ന കാലത്ത്, കറന്റ്‌ ബില്‍ അടയ്ക്കല്‍ എന്‍റെ കുത്തക ആയിരുന്നു. അടിച്ചേല്‍പ്പിച്ച കുത്തക്ക !! എന്ടമോ ...രാവിലെ വന്നു കുത്തി പിടിച്ചു ഒരു രണ്ടു മൂന്ന് മണികൂര്‍ നിപ്പ്...അതിന്‍റെ ഇടയ്ക് അവിടെ ഇരിയ്കുന്ന തമ്പുരാന്‍മാരുടെ attitude വേറെ !! കൌണ്ടര്‍ ഓപ്പണ്‍ ചെയ്തിരിയ്കുന്ന സമയവും കുറവായിരുന്നു. (like: 10 AM to 1 PM, 3 PM to 5 PM, not sure, something like that)
******

കര്‍ണാടകയില്‍ കറന്റ്‌ ബില്‍ ഇപ്പോള്‍ താഴെ പറയുന്ന സംവിധാനങ്ങള്‍ ഉണ്ട്.

1. കൌണ്ടറില്‍ പോയി കൌണ്ടമണി ആയി മണി അടയ്ക്കുക

2. ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍. (ഡാ ..പി സി കുട്ടാ, നീ ആ കേബിള്‍ വഴി ഈ കാശു കൊണ്ട് കൊടുത്തേ, എന്ന ലൈന്‍ )

3. ECS - മാസാ മാസം മഹേന്ദ്ര ജാലം ...ബില്‍ വരുന്നു, കാശു പോകുന്നു. നോ ടെന്‍ഷന്‍, നോ മറന്നു പോകല്‍ ഫീ

4. Kiosk - നമ്മുടെ ഏ ടി എം അളിയന്‍റെ അനുജന്‍. നല്ല പയ്യന്‍. കാശു, ചെക്ക്‌ എല്ലാം സ്വീകരിക്കും. ഇരുപത്തി നാല് മണികൂറും ചുള്ളന്‍ ഓണ്‍ ഡ്യൂട്ടി. വളരെ ഫാസ്റ്റ്. പക്ഷെ കുറച്ചു പഴയ നോട്ടുകള്‍ മൂപ്പര്‍ക് അത്ര കുശി നഹി ഹേ. തിരിച്ചു മറിച്ച് ഓതിരം മറിച്ച് ഇട്ടാല്‍, ചെലപ്പം ദയവ്‌ കാണിക്കും.

5. ഈസി പേ - കരണ്ട് ബില്ല് നമ്മുടെ ദാമു ചേട്ടന്‍റെ പലചരക്ക് കടയില്‍, അരി വാങാന്‍ പോകുമ്പോള്‍ അടയ്കാം. അലെങ്ങില്‍ പച്ചകറി കടയില്‍ പൈസ കൊടുക്കുമ്പോള്‍, "രണ്ടു പടവലം, ഒരു മത്തന്‍, ഒരു കറന്റ്‌ ബില്‍ " എന്ന് പറഞ്ഞു ബില്‍ അടച്ചു രസീതി വാങ്ങാം.

6. മൊബൈല്‍ കൌണ്ടര്‍ - കറണ്ടിന്റെ രണ്ട് മൂന്ന് ഉസ്താദ്കള്‍ ഒരു മാരുതി ഓംനി വണ്ടിയില്‍, മൈക്ക് എല്ലാം ഫിറ്റ്‌ ചെയ്തു, എല്ലാ ഗ്രാമത്തിലും എത്തുന്നു. ബില്‍ കളക്ഷന്‍ അറ്റ്‌ ഡോര്‍ സ്റ്റെപ്പ്.

7. Bangalore One Center : എല്ലാ ബില്ലും (ഫോണ്‍, വാട്ടര്‍, പാസ്പോര്‍ട്ട് എല്ലാം ) എടുക്കുന്ന സ്ഥലം. നല്ല സെറ്റപ്പ്, എന്‍റെ പാസ്‌പോര്‍ട്ട്‌ ഇവരാ സ്വീകരിച്ചത്. ഒരു തിരക്കും Q ഉം ഇല്ലായിരുന്നു.

8. പോസ്റ്റ്‌ ഓഫീസ് - ( രണ്ടു ബില്ലിന് ഒരു ലവ് ലെറ്റര്‍ ഫ്രീ )

9. SBI ATM കൌണ്ടര്‍.

10. Micro Feeder Franchise (GVP) - ലത് എന്താ എന്ന് അറിയില്ല.

നമ്മുടെ നാട്ടില്‍ കുടുംബ ശ്രീയിലെ ആള്‍കാരുടെ കൈയില്‍ കൊടുക്കാം എന്ന് കേട്ടിടുണ്ട്. വേറെ എന്തെല്ലാം ആണ് ഉള്ളത് ?

കറന്റ്‌ ബില്ലിന്‍റെ കാരിയത്തില്‍ എന്തെങില്ലും മാറ്റം ഉണ്ടായിടുണ്ടോ ? എന്‍റെ പഠിത്തം കഴിഞ്ഞു കോളേജ് വിട്ടതില്‍ പിന്നെ, അടുത്തുള്ള ഒരു ഇക്കാ ആയിരുന്നു നമ്മുടെ ബില്‍ മാനേജര്‍. പാവം ഇപ്പോള്‍ ഇല്ലാ.

******
Epilogue :-
1. കുറച്ചു ദിവസം മുമ്പ് നമ്മുടെ KSRTC യില്‍ ഓണ്‍-ലൈന്‍ ടിക്കറ്റ്‌ പിടുത്തം ഉണ്ടോ എന്ന് നോക്കിയപ്പോള്‍, നാല്ല് കൊല്ലം മുമ്പ് കണ്ട അതെ അവസ്ഥ. " ഞങ്ങ ഇതാ ..ഇപ്പം...ഒരു മിനിറ്റ് .....ജസ്റ്റ്‌...അങ്ങോട്ട്‌ തുടങാന്‍ പോന്ന്...നിങള് കുത്തി ഇരിയ്കപ്പാ ..."എന്ന മെസ്സേജ്. ഇന്ന് നോക്കുമ്പോള്‍ ആ പേജ് കാണാനേ ഇല്ല. (പേജിനും ഇല്ലെ നാണം, കൊറേ കൊല്ലം ആയപ്പോള്‍, ഇത് എല്ലാം ഉപേക്ഷിച്ചു കാശിയ്ക് പോയി കാണും )

2. എന്നെ തല്ലാന്‍ വരുനതിനു മുന്‍പ്, ഓഫീസില്‍ പോകാതെ ബില്‍ അടയ്കാന്‍ എന്തെങില്ലും വഴി ഉണ്ടോ എന്ന് അറിയാന്‍ സത്യമായും ആഗ്രഹം ഉണ്ട്. അത് തപ്പി നോക്കിയപ്പോള്‍ ഉണ്ടായ സൈഡ് പ്രോഡക്റ്റ് ആണ് ഈ പോസ്റ്റ്‌. കൂടെ ഇവിടെ ഉള്ള സൌകരിയ്ങള്‍ പങ്കു വെയ്കുന്നു.

Comments

ഇങ്ങോട്ട് വന്നേക്ക്...
അക്ഷയ ഇ.കേന്ദ്രം വഴി അടയ്ക്കാം.
ശ്രീ said…
കര്‍ണ്ണാടകയില്‍ ഇത്രയും സൌകര്യങ്ങള്‍ ഉണ്ടെന്ന് ഇപ്പോള്‍ അറിയുന്നു.

നമ്മുടെ KSRTC യുടെ കാര്യം കഷ്ടം തന്നെ. അവസാനം അവിടെ കണ്ടത് ഈ ഓണത്തോടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ശരിയാകും എന്നാണ്.
(എവടെ??? പപ്പു പറഞ്ഞതു പോലെ "ഇപ്പ ശരിയാക്കിത്തരാം" എന്ന ലൈന്! അത്ര തന്നെ ‍)
കേരളത്തില്‍ ഫ്രണ്ട്സ്‌ ഇല്‍ എല്ലാ ബില്ലും അടക്കാം .. പാവം കുടുംബശ്രീ ചേച്ചി ക്കൊരു വരുമാനമുണ്ടാവനത് സഹിക്കണില്ല ല്ലേ . !!
കറന്റ് ബില്ല് ആറുമാസം ഒന്നിച്ച് അടക്കാം എന്ന് ഒരു ഓപ്ഷനുണ്ട്, ക്യൂ നില്‍ക്കണ്ട. ആറുമസം സ്വൈര്യം ആറു തവണ അവിടെ വരെ പോകുന്ന ബുദ്ധിമുട്ട്, ലേറ്റ് ഫീ, ഫ്യൂസ് ഊരല്‍, എന്നിത്യാദിയില്‍ നിന്ന് രക്ഷ.

ബാങ്കില്‍ എഴുതി കൊടുത്താല്‍ എല്ലാ മാസവും കറന്റ്, വെള്ളം, എല്‍ ഐസി, ഫോണ്‍, തുടങ്ങിയ ട്രാന്‍സ്ഫര്‍ ചെയ്യും.
മേല്പ്പറഞ്ഞവ രണ്ടും ഞാന്‍ കേരളത്തില്‍ ചെയ്യുന്നുണ്ട്
മര്യാദരാമനായി ബില്ലടക്കാതിരിക്കാം!കൂരിരുട്ടില്‍
ഒരു ചിമ്മിണിത്തിരി പോരേ മാഷേ!!അല്ലേ ഇരുട്ടന്യാ
എല്ലായിടവും!!
കരണ്ട് കിട്ടിയപ്പോൾ ബില്ലടക്കാൻ സമയം കിട്ടണില്ല അല്ലേ.. കുടുംബശ്രീക്ക് തന്നെ കൊട്. പാവങ്ങൾ ജീവിച്ച് പോട്ടെ.
Ashly said…
അത് ശരി. നമ്മുടെ നാട്ടില്‍ ഇങ്ങനെ എല്ലാം ഉണ്ട് അല്ലെ.

1) കുമാരന്‍ പറഞ്ഞ അക്ഷയ ഇ.കേന്ദ്രം
2) കള്ളന്‍ പറഞ ഫ്രണ്ട്സ്‌
3) മാണിക്കം പറഞ ബാങ്ക് ...

വേറെ എന്തെല്ലാം ഉണ്ട് നാട്ടുകാരെ ?
Ashly said…
കള്ളന്‍ & നരിക്കുന്നൻ,

കുടുംബ ശ്രീയ്ക് കൊടുക്കുനതല്ല ഇവിടെ ചോദിയം. നമ്മള്‍ അറിയാത്ത നമ്മളെ സഹായിക്കുന്ന കൊറേ facilitates ഉണ്ട്. ആ വിവരങ്ങള്‍ ഷെയര്‍ ചെയുക എന്ന് മാത്രം ആണ്.

പിന്നെ, കുടുംബ ശ്രീയ്ക് കൊടുക്കാന്‍, നമ്മള്‍ സ്ഥലത്ത് വേണ്ടേ ? അവര്‍ക്ക് അത് അല്ലാതെ എന്തെങിലും സെറ്റപ്പ് ഉണ്ടോ ? For eg : they can receive money from ICICI or any other banks, to their account,and then they make the payment. May be if കുടുംബ ശ്രീ get a new idea to improve their services, from this, that would be wonderful !

കുടുംബ ശ്രീ വിരോധം ഒട്ടും ഇല്ല, തെറ്റിധരിക്കലെ...പ്ലീസ് !!!

ps : കള്ളാ.....നിന്നെ ഞാന്‍ പിന്നെ separate ആയ്യിട്ടു ഒന്ന് കാണണം ....കേട്ടോ....ഹും....
നല്ല പോസ്റ്റ്‌. അയ്യോ ഞാന്‍ ഓര്‍ക്കുന്നു നാട്ടിലെ Q നില്‍പ്പ് . ഇവിടെ ദുബായില്‍ ഞങ്ങള്‍ക്ക് സുഖമാ. just ബാങ്ക് a/c സൈറ്റില്‍ കേറി കണ്‍സ്യൂമര്‍ നമ്പറും അടെക്കേണ്ട കാശും കൊടുത്താല്‍ മതി .വേറെയും ഒരുപാട് ഓപ്ഷന്‍സ്‌ ഉണ്ട് ഇവിടെ
കാപ്ടാ ... മനസ്സിലായി .. എന്നെ കാണണം എന്ന് പറഞ്ഞത് ബില്‍ അടപ്പിക്കാനല്ലേ .. ആ പരിപ്പ് വെന്ദു പോവത്തെ ഒള്ളു :P
Seema Menon said…
യു കെ യിൽ പോൽല ഡയറക്റ്റ് ഡെബിറ്റ് വരുമായിരിക്കും അല്ലെ? ബിൽ അടക്കൻ മറന്നു പോയി എന്ന പ്രശ്നം ഉണ്ടാവില്ലല്ലൊ.
ശരിയാ,
വാട്ടേ നോട്ടി കേരളം!!
Bindhu Unny said…
ഇത്രയും സൌകര്യങ്ങളുണ്ടായിട്ടും (മുംബൈയില്‍) മറന്നുപോണവരുണ്ട്. റിലയന്‍സ് അത്ര പെട്ടെന്ന് കണക്ഷന്‍ കട്ട് ചെയ്യാത്തതുകൊണ്ടാവും. :)

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടിക

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക